Association

ചേർത്തല: വോക്കിങ് കാരുണ്യയുടെ എൺപത്തിയെട്ടാമത് സഹായമായ അറുപത്തിഒരായിരം രൂപ പുള്ളുവൻ പാട്ടുകലാകാരൻ ശിവദാസന് ചേർത്തല ഫെഡറൽ ബാങ്ക് മാനേജർ വിഷ്‌ണു ആലങ്ങാട്ട് കൈമാറി. തദവസരത്തിൽ ബാങ്ക് ജീവനക്കാരനും സാമൂഹിക പ്രവർത്തകനുമായ ഗോപകുമാറും സന്നിഹിതനായിരുന്നു. വർഷങ്ങളായി പുള്ളുവൻ പാട്ട് നടത്തിയായിരുന്നു ശിവദാസനും കുടുംബവും ജീവിച്ചിരുന്നത്. എട്ടു വർഷങ്ങൾക്കു മുൻപാണ് ശിവദാസൻ ഒരു പ്രേമേഹ രോഗിയായി മാറുന്നത്. ഭാര്യയും അമ്മയും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബമാണ് ശിവദാസന്റേത്. സാമ്പത്തിക പരാധീനതകൾ മൂലം കൃത്യമായ ചികിത്സകൾ ചെയ്യാൻ സാധിക്കാതെ വരികയും കാലക്രമേണ രോഗം മൂർജ്ജിച്ചു രണ്ടായിരത്തിപത്തൊൻപതോടു കൂടി രണ്ടു കിഡ്നികളും പ്രവർത്തരഹിതമാവുകയും ചെയ്തു.

കുടുംബത്തിന്റെ ഏക വരുമാനം ശിവദാസൻ പുള്ളുവൻ പാട്ടിനു പോയി കിട്ടുന്നതായിരുന്നു. കോവിഡ് വന്നതും ശിവദാസൻറെ ആരോഗ്യം ക്ഷയിച്ചതും കുടുംബത്തെ വലിയൊരു കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. ഇപ്പോൾ ആഴ്ചയിൽ മൂന്നു ഡയാലിസും ആയിരക്കണക്കിന് രൂപയുടെ മരുന്നും ആവശ്യമാണ് ശിവദാസന്റെ ജീവൻ നിലനിർത്താൻ. മക്കളുടെ പഠനചിലവുകളും, ചികിത്സയുടെ ഭീമമായ ചിലവും അനുദിനവീട്ടുചിലവുകളും എങ്ങനെ കണ്ടെത്തുമെന്നറിയാതെ വലയുകയാണ് ശിവദാസനും കുടുംബവും. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെ ശിവദാസനും കുടുംബവും ജീവിതം തള്ളിനീക്കിയത്. തകർന്നിരിക്കുന്ന ഈ കുടുംബത്തിന് കൈത്താങ്ങായി വോക്കിങ് കാരുണ്യയോടൊപ്പം സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

 

സ്പോട് സ് ഡെസ് ക്, മലയാളം യുകെ

കായിക രംഗത്തുള്ള പ്രതിഭകളെ വളർത്തുക എന്ന ലക്ഷ്യത്തോടെ കീത്തിലി മലയാളി ബാറ്റ്മിൻ്റൺ ക്ലബ് നടത്തുന്ന ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റ് മെയ് ഒന്നിന് കീത്തിലിയിൽ അരങ്ങേറും. കീത്തിലിയിലും പരിസരത്തുമായിട്ടുള്ള മലയാളി കുടുംബങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മത്സരമാണ് കീത്തിലി മലയാളി ബാറ്റ്മിൻ്റൺ ക്ലബ് ഉദ്ദേശിക്കുന്നത്.

യോർക്ക്‌ക്ഷെയറിലെ ഏറ്റവും ചെറിയ ഗ്രാമമായ കീത്തിലിയിൽ എത്തിയ മലയാളികളുടെ കൂട്ടായ്മ നടത്തുന്ന
മത്സരത്തിൽ പങ്ക് ചേർന്ന് ഈ പരിപാടി വിജയിപ്പിക്കാൻ എല്ലാ പരിസര നിവാസികളും തയ്യാറാകണമെന്ന് സംഘാടകർ അറിയ്ക്കുന്നു. ടൂർണ്ണമെൻ്റിൻ്റെ പൂർണ്ണ വിവരം ചുവടെ ചേർക്കുന്നു.

ബാഡ്മിന്റൺ ടൂർണമെന്റ് 2022
ഹോസ്റ്റഡ് ബൈ
കീത്തിലി മലയാളി ബാഡ്മിന്റൺ ക്ലബ്

(Tournament is open for all Keighley malayees )
Shuttle – Mavis 300 Blue

Senoir Men’s – 18+
Registration fee – £20.00 per team
1st prize £151.00 + Trophy
2nd prize £101.00 + Trophy

Promotion category:-
Senoir Women’s and
Junior Boys and Girls (14 -18years)
Registration fee – £16.00 per team
1st and 2nd Prizes – Trophy and certificates.

Venue:
Keighley Leisure centre
24 / 04/2022
Start10.00am
Last date of registration – 22 April 2022 at 10.00pm
For Registration and enquiries
Jomesh Augustine – 07404771500
Laan Unni – 07534864104
Dhidhin – 07448415370
Renil – 07424800229

യുവജനങ്ങൾക്ക് തങ്ങളുടെ യുവത്വവും അതുല്യമായ വ്യക്തിത്വവും ആഘോഷിക്കാനും ഒത്തുചേരാനുമായി മികച്ച അവസരമൊരുക്കി എസ്എംവൈഎം യുകെ. റസിഡൻഷ്യൽ ക്യാമ്പിലൂടെ യുവജനങ്ങൾക്ക് ഒത്തുചേരാനും അവരുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കിടാനും തങ്ങളുടെ വിശ്വാസവും ഐക്യവും ആഘോഷിക്കാനും വേദിയൊരുക്കുന്നു. സ്റ്റാഫോർഡ്ഷയറിലെ യാൺഫീൽഡ് പാർക്ക്, ST15 0NL ഇത് വച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.

ജൂൺ 24 വൈകുന്നേരം 4 മണിക്ക് തുടങ്ങുന്ന ക്യാമ്പ് ജൂൺ 26 വൈകുന്നേരം 5 മണിക്ക് സമാപിക്കും. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതോ ജോലി ചെയ്യുന്ന അവിവാഹിതരായുള്ളവർക്കോ ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൻെറ പ്രവേശന തുക 150 പൗണ്ടാണ്. ചോദ്യോത്തര സെക്ഷനുകളും വർക്ക്ഷോപ്പുകളും, ഗെയിമുകളും, ക്യാമ്പ് ഫയർ, സംഗീതക്കച്ചേരി തുടങ്ങിയവയോടൊപ്പം പ്രത്യേക പ്രാർത്ഥനയും ആരാധനയും അടങ്ങിയതാണ് ക്യാമ്പ് സെക്ഷനുകൾ.

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയഷൻ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 23 ശനിയാഴ്ച നടക്കും. യുക്മ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിരവധി പരിപാടികൾ റദ്ദാക്കിയതിനെത്തുടർന്ന് പതിവിന് വിപരീതമായി വിപുലമായ ആഘോഷങ്ങളോടെയാണ് ഇക്കുറി എസ് എം എ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സാലിസ്ബറി ഡിന്റണിലെ വില്ലേജ് ഹാളിൽ അരങ്ങേറുന്ന ആഘോഷ പരിപാടികൾ രാവിലെ പതിനൊന്ന് മണിയോടെയാകും ആരംഭിക്കുക. എസ് എം എ പ്രസിഡന്റ് ഷിബു ജോണിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായ അഡ്വ. എബി സെബാസ്റ്റ്യൻ ഈസ്റ്റർ വിഷു ആഘോഷം ഉദ്‌ഘാടനം ചെയ്യും.

കുട്ടികൾക്കായി ഒരുക്കുന്ന വിഷു കൈനീട്ടവും മുതിർന്നവരും കുട്ടികളും ചേർന്നൊരുക്കുന്ന വിവിധ കലാപരിപാടികളും ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമാകും സമ്മാനിക്കുക. രക്ഷാധികാരി ജോസ് കെ ആന്റണിയുടെ മേൽനോട്ടത്തിൽ എസ് എം എ അംഗങ്ങൾ ഒരുക്കുന്ന വിഭവസമൃദ്ധമായ ഈസ്റ്റർ വിഷു വിരുന്നാകും ആഘോഷത്തിലെ മറ്റൊരാകർഷണം. രാവിലെ പതിനൊന്ന് മുതൽ എട്ടു മണിവരെ നീളുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി ഡിനു ഓലിക്കൽ അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:

Bratch Ln, Dinton, Salisbury SP3 5EB

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഏലപ്പാറയിലെ ക്യൻസർ ബാധിതയായ ബി എഡ് , വിദ്യർത്ഥി അനു ആൻ്റണിക്കു വേണ്ടിനടത്തിയ ഈസ്റ്റർ ചാരിറ്റിയുടെ ലഭിച്ച 2615 പൗണ്ട് (2,58,131 രൂപ ) ബഹുമാനപ്പെട്ട മുൻ ചീഫ് വിപ്പ് പി സി ജോർജ് അനുവിന്റെ വീട്ടിൽ എത്തി അനുവിനു കൈമാറി. ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുൻ പ്രസിഡണ്ട് ഹരികുമാർ ഗോപാലൻ സന്നിഹിതനായിരുന്നു .
അനുവിന്റെയും കുടുംബത്തിന്റെയും ഈ വിഷമഘട്ടത്തിൽ അവരെ സഹായിക്കാൻ മുൻപോട്ടുവന്ന യു കെ മലയാളികളെ പി സി ജോർജ് അഭിനന്ദിച്ചു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന എളിയ പ്രവർത്തനങ്ങളെ സർവന്മന പിന്തുണക്കുന്ന മുഴുവൻ യു കെ മലയാളികളോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നു.

അനുവിന്റെയും കുടുംബത്തിന്റെയും വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സുതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10,800,000 (ഒരുകോടി എട്ടു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

പുരുഷ വിഭാഗത്തിൽ മാഞ്ചസ്റ്ററിൻ്റെ റിജോ ജോസ് സുരേഷ് കുമാർ സഖ്യം കിരീടം ചൂടിയപ്പോൾ വനിതാ ഡബിൾസ് കിരീടം മാസ്സിൻ്റെ രോഷിനി റെജി, അനറ്റ് ടോജി കൂട്ടുകെട്ടിന്.

യൂണിവേഴ്സിറ്റി ഓഫ് സണ്ടർലാൻ്റിൻ്റെ സിറ്റി സ്പേസ് സ്പ്പോട്സ് ഹാളിൽ ഏപ്രിൽ 9 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് അസ്സോസിയേഷൻ പ്രസിഡൻ്റ് റെജി തോമസ്സ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളിഅസ്സോസിയേഷൻ സണ്ടർലാൻ്റ് ‘മാസ്സ് ‘ സംഘടിപ്പിച്ച ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റിൽ സ്പോട്സ്കോർഡിനേറ്റർ ഷാജി ജോസ്, ട്രഷറർ അരുൺ ജോളി, എക്സിക്യൂട്ടീവ് മെമ്പർ ജോത്സന ജോയി, മാസ്സിൻ്റെഫൗണ്ടർ മെമ്പറെൻമാരായ സോജൻ സെബാസ്റ്റ്യൻ, ബെന്നി സെബാസ്റ്റ്യൻ, പ്രതീപ് തങ്കച്ചൻ, മാസ്സ് സ്പോട്സ്ഓർഗ്ഗനൈസർ ജെറോം ജോസ്, അനുപ്രസാദ്, ജയശ്രീ രാജു, സുബദ്രാ ശൂലപാണി (samadarsi.com) നിഷകോസ്, ജിമ്മി അഗസ്റ്റ്യൻ, ബിജു വർഗ്ഗീസ്, മാസ്സിൻ്റെ ബാറ്റ്മിൻ്റൻ ക്യാപ്റ്റൻ ബിജു ചന്ദ്ര ബോസ് തുടങ്ങിമാസ്സിൻ്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

യുകെയുടെ നാനാഭാഗത്തു നിന്നായി ജൂണിയേഴ്സ് ബോയ്സ് വിഭാഗത്തിൽ ആറ് ടീമും ഗേൾസ് വിഭാഗത്തിൽനാല് ടീമും ,സീനിയേഴ്സിൽ അഞ്ച് ടീമും, അഡൽസ് വിഭാഗത്തിൽ ഇരുപത്തിയേഴ് ടീമുമുൾപ്പെടെ നാൽപ്പത്തിരണ്ട് ടീമാണ് ടൂർണ്ണമെൻ്റിൽ പങ്കെടുത്തത്. യുകെയിലെ തന്നെ ഏറ്റവും വലിയ ടൂർണ്ണമെൻറാണ് സണ്ടർലാൻ്റിൽ നടന്നത്.

നാല് ഗ്രൂപ്പായി തിരിച്ചു തുടങ്ങിയ മത്സരത്തിൽ തീപാറും ഷോട്ടുകളാണ് എല്ലാ ടീമും കാഴ്ച്ചവെച്ചത്.ആദ്യ റൗണ്ടിൽ ആറ് മത്സരങ്ങളാണ് ഓരോ ടീമും കളിച്ചത്.അതിൽ വിജയിച്ച ടീമാണ് അടുത്ത റൗണ്ടിലേയ്ക്ക്യോഗ്യത നേടിയത്.

വൈകുന്നേരം അഞ്ച് മണിയോടെ ഓരോ വിഭാഗത്തിൻ്റെയും ഫൈനൽ റൗണ്ടിൽ ടൂർണ്ണമെൻ്റെത്തി. അത്യധികം ആവേശകരമായി പുരുഷന്മാരുടെ ഡബിൾസ് മത്സരത്തോടെ ടൂർണ്ണമെൻ്റ് അവസാനിച്ചു.

തുടർന്ന് സമാപന സമ്മേളനം നടന്നു. മാസ്സ് പ്രസിഡൻ് റെജി തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ യുകെയിൽ വായനക്കാരുടെ എണ്ണത്തിൽ മുൻ നിരയിലുള്ള മലയാളം യു കെ(www.malayalamuk.com) ന്യൂസിൻ്റെ ഡയറക്ടർ ഷിബു മാത്യൂ മുഖ്യാതിഥിയായിരുന്നു. യുക്മയോർക്ക്ഷയർ ആൻ്റ് ഹമ്പർ കോർഡിനേറ്ററും ജോയിൻ്റ് ട്രഷറുമായ ബാബു സെബാസ്റ്റ്യൻ, ബൈജുഫ്രാൻസീസ് ഡയറക്ടർ ഡിഗ്ന കെയർ, എൽദോ പോൾ ഔൾ ഫൈനാൻസ്, കമ്മറ്റിയംഗങ്ങളായ ഷാജിജോസ്, അരുൺ ജോളി, ജോസ്ന ജോയി, മുൻ പ്രസിഡൻ്റ് റെയ്മണ്ട് മുണ്ടക്കാട്ട്, ജിനു ജോർജ്ജ് (ICA), ടെറിലോംഗ്സ്റ്റാഫ്, എന്നിവർ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികൾ ചേർന്ന് വിജയികൾക്ക് സമ്മാനദാനംനിർവ്വഹിച്ചു.

കോവിഡ് തകർത്ത മാനസികാവസ്ഥയെ മറികടന്ന് ഒരു പുത്തൻ ഊർജ്ജമായി പുതിയ തലമുറയെ ഉണർത്തുകഎന്ന ലക്ഷ്യമാണ് ഈ ടൂർണ്ണമെൻ്റു കൊണ്ടുദ്ദേശിക്കുന്നതെന്ന് മാസ്സിൻ്റെ പ്രസിഡൻ്റ് റെജി തോമസ്സ്തൻ്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. മാസ്സിൻ്റെ സ്പോട്സ് ടീമിന് എല്ലാവിധ പിന്തുണയുംകൊടുക്കുന്നത് യൂണിവേഴ്സിറ്റി ഓഫ് സണ്ടർലാൻ്റിൻ്റെ കോച്ച് ടെറി ലോംഗ്സ്റ്റാഫാണ്. അദ്ദേഹമായിരുന്നുബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിൻ്റെ ഹെഡ് റഫറിയും. പ്രാദേശീക സപ്പോർട്ടോടുകൂടിയാണ് മാസ്സ് ജൈത്രയാത്രതുടരുന്നത്.

ടൂർണ്ണമെൻ്റിൻ്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച കെവിൻ ബിക്കു കേംബ്രിഡ്ജ്, ജെറോം ജോസ്, അനുപ്രസാദ്, റോഷിണി റെജി എന്നിവരെ മൊമൻ്റൊ നൽകി ആദരിച്ചു.

പുരുഷ വിഭാഗത്തിൽ മാഞ്ചസ്റ്ററിൻ്റെ റിജോ ജോസ് സുരേഷ് കുമാർ സഖ്യം കിരീടം ചൂടിയപ്പോൾ വനിതാഡബിൾസ് കിരീടം മാസ്സിൻ്റെ രോഷിനി റെജി, അനറ്റ് ടോജി കൂട്ടുകെട്ടിന്.

മാഞ്ചെസ്റ്ററ്റൽ നിന്നുള്ള റിജോ ജോസ് സുരേഷ് കുമാർ സഖ്യം കിരീടം ചൂടി. പ്രസ്റ്റണിൽ നിന്നുള്ള സിബിൻഅമീൻ അമൽ പ്രസാദ് സഖ്യം റണ്ണേഴ്സ് അപ്പായി. ഫെബിൻ വിൻസൻ്റ്, എബി കുര്യൻ ടീമും റോബിൻ രാജ്, പ്രിൻസ് മാത്യൂ ടീമും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്ത്രീകളുടെ വിഭാഗത്തിൽ റോഷിനി റെജി, അനറ്റ് ടോജി വിജയിച്ചപ്പോൾ രശ്മി രാഹുത്, നിഷ കോസ് റണ്ണേഴ് അപ്പായി. ലീമ ഷാജിയും ഗീതികയും, ജയശ്രീരാജുവും ഫിയോണ ഫെലിക്സും മൂന്നും നാലും സ്ഥാനം പങ്കിട്ടു.

ജൂനിയർ ഗേൾസ് വിഭാഗം സിഗിൾസിൽ എയ്ഞ്ചൽ ബെന്നി വിജയിച്ചപ്പോൾ അനന്യ ബെന്നി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇസബെൽകോസ്, ഒലിവിയ പ്രദീപ് മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി.

ജൂണിയർ ബോയ്സ് വിഭാഗത്തിൽ റിച്ചാർഡ് റെയ്മൺഡ്, ഗബ്രിയേൽ ബിജു രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ ബെഞ്ചമിൻ സിബി, ഡാനിയേൽ ബിജുഒന്നാമതെത്തി. ദേവികയും ദീപകും, റൂബൻ റെജിയും ആര്യൻ ചന്ദ്ര ബോസും മൂന്നും നാലും സ്ഥാനത്തെത്തി.

സീനിയർ ബോയ്സ് വിഭാഗത്തിൽ ഫ്ലമിൻ ബിനു, ആദി ചന്ദ്ര ബോസ് സഖ്യം വിജയിച്ചു. ബെസ്റ്റിൻ ബിജോ, സിറിൽ സോജോ റണ്ണേഴ്സ് അപ്പായി. നോയൽ, ടോം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കേരള തനിമയിൽ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഷീബാ ബെന്നിയും, റോസമ്മ ഷാജിയും, സോണി റെജിയും ടൂർണ്ണമെൻ്റിൻ്റെ വിജയം ഉറപ്പാക്കി. വൈകിട്ട് ഏഴ് മണിയോടെ കാര്യപരിപാടികൾ അവസാനിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഈസ്റ്റർ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത് .
2615 പൗണ്ട് (ഏകദേശം 2,58,000 രൂപ ) യു കെ യിലെ നല്ലമനുഷ്യർ തന്നു സഹായിച്ചു . ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തെ മാനിച്ച എല്ലാവരോടും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .

ലഭിച്ച പണം അടുത്ത ദിവസം തന്നെ സാമൂഹികപ്രവർത്തകരുടെ സാന്നിധ്യത്തിൽ അനു ആൻ്റണിക്കു കൈമാറുമെന്ന് അറിയിക്കുന്നു.ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു
ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ ബുദ്ധിമുട്ടുന്ന ബി എഡ് , വിദ്യർത്ഥി ഏലപ്പാറ സ്വദേശി അനു ആൻ്റണിക്കു വേണ്ടിയാണ് ഞങ്ങൾ ചാരിറ്റി കളക്ഷൻ നടത്തിയത് . പണം തന്നു സഹായിച്ച ആർക്കെങ്കിലും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ്മെൻറ് ലഭിച്ചിട്ടില്ലെങ്കിൽ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ വിളിക്കുക . അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യർത്ഥന മാനിച്ചു ഞങ്ങൾ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഞങ്ങളുടെ വർത്തകണ്ടു അനുവിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്കു ലഭിച്ചത് 12,500 രൂപയാണ് അതിന്റെ ബാങ്ക് സ്റ്റേറ്റ് മെന്റ് പ്രസിദ്ധീകരിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സുതാരൃവും സത്യസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10,800,000 (ഒരുകോടി എട്ടു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഈസ്റ്റർ, വിഷു ആഘോഷവും, ഈ വർഷം ജൂൺ 23,24,25 തിയതികളിൽ ബഹറിനിൽ വച്ചു നടക്കുന്ന വേൾഡ് മലയാളി കൗൺസിലിൻ്റെ ഗ്ലോബൽ കോൺഫറൻസ് കിക്ക് ഓഫും ഏപ്രിൽ 23 -ന് ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 8 മണിക്കു വൈവിദ്ധ്യമാർന്ന കലാപരിപാടികളോടെ സൂം പ്ലാറ്റുഫോമിൽ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ, ബഹുമാനപ്പെട്ട ജലസേചന മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മുഖ്യാതിഥികളായിട്ടുള്ള യോഗത്തിൽ ശ്രീ റോജി എം ജോൺ എം എൽ എ, ബ്രിട്ടനിലെ ബ്രിസ്റ്റോൾ മേയർ ശ്രീ ടോം ആദിത്യ തുടങ്ങിയ സമുന്നത നേതാക്കൾ പങ്കെടുക്കുന്നു.

ഈ ലോക മലയാളി കൂട്ടായ്‌മയ്ക്ക് യൂറോപ്പിൽ ജർമ്മനി, ഓസ്ട്രിയ, സ്വിസർലൻഡ്, യുകെ, ഇറ്റലി, അയർലണ്ട്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളിൽ പ്രതിനിധികളും, പ്രൊവിൻസുകളും ഉണ്ട്. ഈ സൂം മീറ്റിംഗിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കലാ, സാമൂഹിക, രാഷ്ട്രീയ, സംഘടന തലങ്ങളിൽ ഉള്ള വിശിഷ്ട വ്യക്തികൾ സംബന്ധിക്കുന്നതായിരിക്കും. ഈ കലാസാംസ്‌കാരിക വിരുന്ന് ആസ്വദിക്കാൻ നിങ്ങൾ ഏവരേയും ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു. സസ്നേഹം ശ്രീ ജോളി എം പടയാട്ടിൽ (യൂറോപ്പ് റീജിയൻ പ്രസിഡന്റ്‌ ), ശ്രീ ജോളി തടത്തിൽ (യൂറോപ്പ് റീജിയൻ ചെയർമാൻ ). അതോടൊപ്പം കൊച്ചിൻ ഗോൾഡൻ ഹിറ്റ്സിന്റെ മ്യൂസിക്കൽ ഷോ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ശ്രീ ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക.

ഫോൺ:00447577834404.
[email protected]

Saturday 23 April 2022
Indian time 8 pm
Uk time 3.30 pm
Germany time 4.30 pm
Meeting ID:83665613178
Passcode :755632.

ആഷ്ഫോർഡ് :- കെന്റിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ 17 – മത് വാർഷിക പൊതുയോഗം ആഷ്ഫോർഡ് സെൻറ് സൈമൺസ് ഹാളിൽ വച്ച് പ്രസിഡൻറ് സജി കുമാർ ഗോപാലന്റെ അധ്യക്ഷതയിൽ നടന്നു. ജോയിൻറ് സെക്രട്ടറി സുബിൻ തോമസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ജോജി കോട്ടക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ജോസ് കാനുക്കാടൻ വാർഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു.


തുടർന്ന് 2022 – 23 വർഷത്തെ ഭാരവാഹികളായി സൗമ്യ ജോണി (പ്രസിഡൻറ് ) ജോമോൻ ജോസഫ് (വൈസ് പ്രസിഡൻറ് ) ട്രീസാ സുബിൻ (സെക്രട്ടറി) റെജി ജോസ് (ജോയിൻറ് സെക്രട്ടറി) സോണി ജേക്കബ് (ഖജാൻജി ) ഇവർക്കൊപ്പം, സജികുമാർ ഗോപാലൻ, ജോജി കോട്ടക്കൽ, സന്തോഷ് കപ്പാനി, സനൽ ജോസഫ് , ഷിജോ ജെയിംസ്, സാം ചീരൻ, ജോൺസൺ മാത്യൂസ്, സോജാ മധുസൂദനൻ ,ലിൻസി അജിത്ത്, ആൽബിൻ എബ്രഹാം, പ്രമോദ് അഗസ്റ്റിൻ, തോമസ് ജോസ് എന്നിവരെ കമ്മിറ്റി മെമ്പേഴ്സായും ഐക്യകണ്ഠമായി തെരഞ്ഞെടുത്തു.

തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ പുതിയ ഉണർവ്വോടെ, കരുത്തോടെ, 18-ാം വയസ്സിലേക്ക് കാൽ വയ്ക്കുന്ന ഈ വേളയിൽ പുതിയ കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിനും , നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ പ്രസിഡന്റ് ശ്രീമതി സൗമ്യ ജോണി അഭ്യർത്ഥിച്ചു.

മുൻകാലങ്ങളിലെ എല്ലാ പരിപാടികൾക്കും സമയക്ലിപ്തത പാലിച്ചതുപോലെ ഈ വർഷവും എല്ലാവരും സമയക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി ശ്രീമതി ട്രീസാ സുബിൻ എല്ലാ അംഗങ്ങളെയും ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തി. മുൻ പ്രസിഡൻറ് സജികുമാർ ഗോപാലൻ സദസ്സിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് യോഗം അവസാനിച്ചു.

സ്വാദിഷ്ടമായ ഭക്ഷണം സംഘാടകർ ഒരുക്കിയിരുന്നു. പ്രസ്തുത പരിപാടി ആർ ആർ ഹോളിസ്റ്റിക് കെയറിനു വേണ്ടി രാകേഷ് ശങ്കരൻ സ്പോൺസർ ചെയ്തു .

മാത്യു പുളിക്കത്തൊട്ടിയിൽ

ജനിച്ചു വളർന്ന നാട്ടിലല്ലാതെ ഒരു പ്രവാസി നാട്ടിൽ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് മഹാ വിസ്മയം തീർക്കുന്ന യു.കെ.കെ.സി.എ കൺവൻഷനുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്ക് ചാരുതയേകി കൺവൻഷൻ്റെ ആപ്തവാക്യം തെരെഞ്ഞെടുത്തു.

“ഒരു മയിലുണർന്ന് ജ്വലിച്ച്
കാത്തിടാം തനിമ തൻ
ക്നാനായ പൈതൃകം”

കൺവൻഷൻ നടക്കുന്ന ചെൽറ്റ ഹാമിലെ ജോക്കി ക്ലബ്ബ് ക്നായിത്തൊമ്മൻ നഗർ ആയി മാറുമ്പോൾ എങ്ങും മുഖരിതമാവുന്ന ആപ്തവാക്യം നൽകിയത് യു.കെ.കെ.സി.എ യുടെ ബ്രിസ്റ്റോൾ യൂണിറ്റ് അംഗവും, ഉഴവൂർ സ്വദേശി അനിൽ മംഗലത്തിൻ്റെ ഭാര്യയുമായ പ്രിയ അനിൽ മംഗലത്താണ്.

എൻ്റെ സമുദായം, എൻ്റെ കൺവൻഷൻ്റെ സംഘടന എന്ന ചിന്തയുമായി 27 പേരാണ് ആവേശപൂർവ്വം, ആപ്ത വാക്യ രചനാ മത്സരത്തിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും വനിതകളായിരുന്നു എന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്തും, മൂന്നാം സ്ഥാനത്തും എത്തിയവരും വനിതകളായിരുന്നു എന്നതും പ്രത്യേകതയായി. കവൻട്രി ആൻഡ് വാർവിക്ഷയർ യൂണിറ്റിലെ സ്റ്റെലിമോൾ ഷിൻസൺ, ഇപ്സ്വിച്ച് യൂണിറ്റിലെ രശ്മി ജയിംസ് എന്നിവരുടെ ആപ്തവാക്യങ്ങൾ അവസാന റൗണ്ടു വരെ വിധികർത്താക്കളുടെ പരിഗണനയിലുണ്ടായിരുന്നു.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സെൻട്രൽ കമ്മറ്റിയംഗങ്ങളായ
ബിജി ജോർജ്ജ് മാം കൂട്ടത്തിൽ,
ലുബി മാത്യൂസ് വെള്ളാപ്പളളിൽ,
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ,
സിബി തോമസ് കണ്ടത്തിൽ,
റ്റിജോ മറ്റത്തിൽ,
എബി ജോൺ കുടിലിൽ,
സാജു ലൂക്കോസ് പാണ പറമ്പിൽ,
സണ്ണി ജോസ്ഥ് രാഗമാളിക
എന്നിവർ കൃതഞ്ജത അറിയിച്ചു.

RECENT POSTS
Copyright © . All rights reserved