ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചരിത്രത്തിൽ ആദ്യമായി മേഴ്സി സൈഡ് കൗണ്ടിയിൽ നിന്ന് രണ്ടു മേയർമാരും (ലിവർപൂൾ Marry Ramsussen and നോസിലി കൗൺസിൽ Eddy Connar & Sue Connar) ലിമയുടെ ഓണം ആഘോഷങ്ങളിൽ പങ്കെടുത്തത് ഓണ ആഘോഷങ്ങൾക്ക് ലിവർപൂളിൽ പത്തര മാറ്റ് പകിട്ട് ഏകി. ലിവർപൂളിലെ മനോഹരമായ നോസിലി ലെസർ സെന്ററിൽ വച്ചായിരുന്നു ലിമയുടെ ഓണം ആഘോഷങ്ങൾ.
വിഭവ സമൃദ്ധമായ ഓണ സദ്യയും, പുലികളിയും, തിരുവാതിരയും, ഭരതനാടjവും , കിടിലൻ മാവേലിമാരും , കാണികളെ കുടുകുടാ പൊട്ടി ചിരിപ്പിച്ച കോമഡി സ്കിറ്റും, അരി കൊമ്പനും, ലിവർപൂളിലെ സുന്ദരൻമാരും, സുന്ദരികളും അവതരിപ്പിച്ച കേരളീയം ഫാഷൻ ഷോയും, യൂറോപ്പിൽ ഇതു വരെ ആരും കാഴ്ച വക്കാത്ത ചവിട്ട് നാടകം, കൂടാതെ വിവിധങ്ങൾ ആയ തകർപ്പൻ ഡാൻസുകളാലും വളരെ വിപുലമായി ലിമ ഓണം ആഘോഷിച്ചു..
രണ്ട് മേയർമാരും, ലിമ പ്രസിഡന്റ് ശ്രീ ജോയി അഗസ്തി, ലിമ സെക്രട്ടറി ശ്രീ ജിനോയ് മാടൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ലിമയുടെ ഈ വർഷത്തെ ഓണം ആഘോഷങ്ങൾക്ക് തുടക്കമിട്ടു.
തദവസരത്തിൽ GCSC & A Level പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള ലിമ സർട്ടിഫിക്കറ്റുകൾ മേയർമാർ കുട്ടികൾക്ക് നൽകി ആദരിക്കുകയും ചെയ്തു. GCSC ക്ക് ഉയർന്ന മാർക്ക് വാങ്ങി അവാർഡ് നേടിയത് ജാനറ്റ് ബിജുവും, A Level ന് അവാർഡ് നേടിയത് മരിയ സോജനും ആണ്. തുടർന്ന് ലിമയുടെ ട്രസ്റ്റീ ശ്രീ ജോയ്മോൻ തോമസ് ലിമയുടെ ഓണത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച ലിമ ഓണം ആഘോഷങ്ങൾ ഓണം സ്പെഷ്യൽ ഡിജെ ക്ക് ശേഷം രാത്രി 9 മണിയോടു കൂടി ശുഭപരjവസാനിച്ചു
ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന് ഒരുക്കിയ ഓണാഘോഷം പ്രൗഢ ഗംഭീരമായി.
ആഗസ്റ്റ് 25 ന് വൈകുന്നേരം നാലുമണിക്ക് (15:00 UK, 19:30 Indian time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ തിരുവോണാഘോഷം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാക്കന്മാരിലൊരാളും ഗ്ളോബല്‍ ചെയര്‍മാനുമായ ശ്രീ . ഗോപാലന് പിള്ള ഉദ്ഘാടനം ചെയ്തു. ഗ്ളോബല്‍ പ്രസിഡന്റും, ധന്യ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സി.ഇ.ഒ.യും, നിരവധി കാരുണൃ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നതുമായ ശ്രീ. ജോണ്‍ മത്തായി മുഖ്യപ്രഭാഷകനായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മികച്ച പാര്‍ലമെന്റേറിയനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശ്രീ. റ്റി.എന്‍. പ്രതാപന് എം.പി. എല്ലാ പ്രവാസി മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. പ്രവാസി മലയാളികളിലൂടെ ഇന്ന് തിരുവോണം ആഗോള ആഘോഷമായി മാറിയെന്നു അദ്ദേഹം പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന് പ്രസിഡന്റ് ജോളി എം.പടയാട്ടില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് ചെയര്മാന് ജോളി തടത്തില്‍ ഓണാശംസകള്‍ നേര്‍ന്നു.
ശ്രീ. ജെയിംസ് പാത്തിക്കലിന്റെ (വൈസ് പ്രസിഡന്റ് ജര്‍മന്‍ പ്രൊവിന്‍സ്) ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ ഓണാഘോഷം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. മേഴ്സി തടത്തില്‍, ശ്രീജ ഷില്‍ഡ് കാംമ്പ്, നിക്കോള്‍ ജോര്‍ജ്, അമ്മിണി മണമേല്‍, ലീന നിധിന്, സരിത മനോജ്, സുമി ഹെന്റി തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ച തിരുവാതിരയും, യൂറോപ്പ് റീജിയന് ട്രഷറര്‍ ഷൈബു ജോസഫിന്റെ നേതൃത്വത്തിലുള്ള ഐയര്‍ലണ്ടില്‍ നിന്നുള്ള ചെണ്ടമേളവും, അജ്മന് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി സ്വപ്ന ഡേവിഡ്, മികച്ച കലാടെക്നിക്കല് ചാതുരൃത്തോടെ മിനിസ്ക്രീനിലൂടെ അവതരിപ്പിച്ചു. പ്രസിദ്ധ ഗായകനും, സംഗീതാധ്യാപകനുമായ നന്ദകുമാര്‍ കെ. കമ്മത്ത് അവതരിപ്പിച്ച മഹാബലിയെ എല്ലാവരും ഹൃദ്യമായി സ്വീകരിച്ചു.
സോബിച്ചന് ചേന്നങ്കര, ജോസി മണമേല്‍, ഫാദര്‍ തോമസ് ചാലില്‍, ജോണപ്പന് അത്തിമൂട്ടില്‍, ആനിയമ്മ ചേന്നങ്കര, സുബീന എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച വള്ളം കളിയെ അനുസ്മരിച്ചുള്ള വഞ്ചിപ്പാട്ട് ഹൃദ്യവും, ആവേശം പകരുന്നതുമായിരുന്നു. മികച്ച നര്‍ത്തകിയായ അജ്മനില് നിന്നുള്ള അപര്‍ണ അനുപിന്റെ ക്ളാസിക്കല്‍ ഡാന്‍സ് നയനാന്ദകരമായിരുന്നു. അമേരിക്കയിലെ നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സ് വൈസ് ചെയര്‍മാനും, നല്ലൊരു ഗായികയുമായ ആന്‍സി തല ശല്ലൂരിന്റെ മഞ്ഞള്‍പ്രസാദവും നെറ്റിയില്‍…. എന്നു തുടങ്ങുന്ന ഗാനവും അബുദാബിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇഷ മാലിക്കിന്റെ പൂവേ പൂവേ…. എന്ന ഗാനവും, എല്ലാവരേയും ഓണനാളുകളിലേക്ക് കൊണ്ടുവന്നു. സാദി അറേബ്യയില്‍ നിന്നുള്ള ഹാരീസ് ഹസന്റെ ഗാനവും മികവുറ്റതായിരുന്നു.
സംഗീതാധ്യാപകനും, മികച്ച ഗായകനുമായ ജോസുകുട്ടി കവലച്ചിറ, സോബിച്ചന് ചേന്നങ്കര, സിറിയക് ചെറുകാട്, ജെയിംസ് പാത്തിക്കല്‍ തുടങ്ങിയവര്‍ ശ്രുതിമധുരമായ ഓണപ്പാട്ടുകള്‍ ആലപിച്ചു. യൂറോപ്പിലെ പ്രസിദ്ധഗായകരായ ഇവരുടെ ഓണപ്പാട്ടുകളിലൂടെ, സംഗീത പെരുമഴയിലൂടെ എല്ലാവരേയും ഓണനാളുകളിലേക്ക് കൊണ്ടുപോയി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാനും, കലാസാംസ്കാരിക രംഗത്ത് തനതായ വൃക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ശ്രീ. ഗ്രിഗറി മേടയിലും, മികച്ച പ്രാസംഗികയും, ഡാന്‍സുകാരിയും, ഇംഗ്ലണ്ടിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അന്ന ടോമും ചേര്‍ന്നാണ് ഈ കലാസാംസ്കാരികവേദി മോഡറേഷന് ചെയ്തത്.
ഗ്ളോബല്‍ വൈസ് ചെയര്പേഴ്സന് മേഴ്സി തടത്തില്‍, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, ഗ്ളോബര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന് ടി. കീക്കാട്, യു. എന്‍. ബോണ്‍ ചീഫ് അഡ്മിനിസ്ട്രേഷന് ഓഫീസര്‍ സോമരാജ് പിള്ള, ജര്‍മന്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ചിനു പടയാട്ടില്‍, യൂറോപ്പ് റീജിയന് ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, പ്രമുഖ സാഹിത്യകാരനും, മാധ്യമപ്രവര്‍ത്തകനുമായ കാരൂര്‍ സോമന്, ദുബായ് പ്രൊവിന്‍സ് പ്രസിഡന്റ് പോള്‍സണ്‍ കോന്നോത്ത് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് ട്രഷറര്‍ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികള്‍ക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം സെപ്തംബര്‍ 29-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് (UK time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്. ഈ കലാസാംസ്കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടു തന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് സ്വാഗതം ചെയ്യുന്നു.
ജോളി എം. പടയാട്ടില്‍ (പ്രസിഡന്റ് ) 04915753181523, ജോളി തടത്തില്‍ ചെയര്മാന്) 0491714426264, ബാബു തോട്ടപ്പിള്ളി ((ജന.സെക്രട്ടറി) 0447577834404
സ്വന്തം ലേഖകൻ
ലണ്ടൻ : നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെൻറ് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമായി മാറി കഴിഞ്ഞു. ഗ്ലോബൽ പ്രീമിയർ ലീഗും സമീക്ഷ യുകെയും കൈകോർത്തൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കത്തിന് ഗംഭീരമായ പരിസമാപ്തി. ആദ്യ GPL കപ്പിൽ മുത്തമിട്ട് ഫ്രീഡം ഫൈനാഷ്യയൽസ് സ്പോൺസർ ചെയ്ത കോവൻഡ്രി റെഡ്സും, രണ്ടാം സ്ഥാനക്കാരായി ടെക് ബാങ്ക് സ്പോൺസർ ചെയ്ത ഡക്സ് ഇലവൻ നോർത്താംപ്ടണും . നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തിയ നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് സാക്ഷ്യം വഹിച്ചത് ആവേശകരമായ ഒരു ക്രിക്കറ്റ് ട്യൂർണ്ണമെന്റിനായിരുന്നു. ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ നടത്തിയ ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയിലെ ക്രിക്കറ്റ് പ്രേമികളിലെ കരുത്തുറ്റരായ എട്ടോളം ടീമുകളെയാണ് തെരഞ്ഞെടുത്തത്.
ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ആവേശകരമായ സ്വീകരണമാണ് യുകെയിലെ മലയാളികളിൽ നിന്ന് ലഭിച്ചത്. രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ T 10 മത്സരങ്ങളിൽ ഏറ്റു മുട്ടിയപ്പോൾ ഒരു ഒരു പ്രഫക്ഷണൽ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതിയാണ് കാണികളിൽ ഉളവാക്കിയത്.
ചെംസ്ഫോർഡിൽ നിന്നുള്ള റ്റസ്കറും , നോർത്താംപ്ടണിലിൽ നിന്നുള്ള ഡക്സ് ഇലവനും , കൊവെൻട്രിയിൽ നിന്നുള്ള റെഡ്സും , ഓസ്ഫോർഡിൽ നിന്നുള്ള ഗല്ലി ക്രിക്കറ്റേഴ്സും ഗ്രൂപ്പ് A യിലും , കെറ്ററിംഗിൽ നിന്നുള്ള കൊമ്പൻസും , ഓസ്ഫോർഡിൽ നിന്നുള്ള യുണൈറ്റഡും , നോർത്താംടണിൽ നിന്നുള്ള ബെക്കറ്റ്സ് , ദർഹമിൽ നിന്നുള്ള ഡി എം സി സിയും ഗ്രൂപ്പ് B യിലുമായി ഏറ്റു മുട്ടി.
ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് കൊമ്പൻസും കോവൻഡ്രി റെഡ്സും , രണ്ടാമത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് ഓസ്ഫോർഡ് യുണൈറ്റഡും നോർത്താംപ്ടൺ ഡക്സുമായിരുന്നു. ആദ്യ സെമി ഫൈനലിൽ കൊമ്പൻസിനെ തോൽപ്പിച്ച് കോവൻഡ്രി റെഡ്സും, രണ്ടാമത്തെ സെമി ഫൈനലിൽ ഓസ്ഫോർഡിൽ നിന്നുള്ള യുണൈറ്റഡിനെ തോല്പിച്ച് നോർത്താംപ്ടൺ ഡക്സ് ഇലവനും ഫൈനലിൽ എത്തി. കോവൻഡ്രി റെഡ്സും നോർത്താംപ്ടൺ ഡക്സും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആദ്യ GPL കപ്പിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചത് കോവൻഡ്രി റെഡ്സിനായിരുന്നു.
ആദ്യ GPL കപ്പ് നേടിയ കോവൻഡ്രി റെഡ്സിന് ട്രോഫിയും ഒന്നാം സമ്മാനമായ 1500 പൗണ്ടും സമ്മാനിച്ചത് GPL ഡയറക്ടറായ അഡ്വ : സുഭാഷ് മാനുവലും , ഐ പി എൽ താരം ബേസിൽ തമ്പിയും ( ഹോട്ട് ലൈൻ ), നോർത്താംപ്ടൺ എക്സ് കൗണ്ടി ക്രിക്കറ്ററും കോച്ചുമായ ഡേവിഡ് സെയിൽസും ചേർന്നായിരുന്നു.
രണ്ടാം സ്ഥാനക്കാരായ ഡക്സ് ഇലവൻ നോർത്താംപ്ടണിന് ട്രോഫിയും സമ്മാനമായ 1000 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ : ദിനേശ് വെള്ളാപ്പള്ളിയും സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീ : ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്നായിരുന്നു.
സെമി ഫൈനലിൽ എത്തിയ കൊമ്പൻസ് ഇലവന് സമീക്ഷ യുകെ നോർത്താംപ്ടൺ സെക്രട്ടറി ശ്രീ : പ്രഭിൻ ബാഹുലേയൻ ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചു , അതോടൊപ്പം സെമി ഫൈനലിൽ എത്തിയ ഓസ്ഫോർഡ് യുണൈറ്റഡിന് ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ ഉണ്ണികൃഷ്ണൻ ബാലനായിരുന്നു.
ആദ്യ GPL മത്സരം നടന്ന ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് ഇതിനോടകം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള അവസരമൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കം വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും, ബേസിൽ തമ്പിയും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL ൻറെ പ്രധാന സംഘാടകർ. എം ഐസ് ധോണിയും , സഞ്ജു സാംസണും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും , ടെക് ബാങ്കുമാണ് ഗ്ലോബൽ വേദികളിൽ ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്
മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ എൽ ഇ ഡി വാളും, ലൈവ് കമന്ററിയും , സ്വാദിഷ്ടമായ ഫുഡും , ചിയർ ഗേൾസും ഒക്കെ ഒരുക്കി നടത്തിയ ആദ്യ GPL ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് നിസംശയം പറയാം.
19 -മത് ടീമുകളുമായി യുകെയിലെ ഏറ്റവും വലിയ വടംവലി മത്സരം ഇടുക്കി ജില്ലാ സംഗമത്തിൻ്റെയും, പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡിൻ്റെയും നേത്യത്തിൽ ഓഗസ്റ്റ് 20 ന് ഞായാഴ്ച നോർത്താബറ്റണിൽ. വടം വലി പ്രേമികൾക്ക് ഈ ഞായറാഴ്ച നോർത്താബറ്റണിലേക്ക് സ്വാഗതം.
യു കെയിലെ ഏറ്റവും വലിയ സ്വദേശീയ കൂട്ടായമയും, ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തിൽ പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ് നടത്തുന്ന ഓൾ യുകെ വടം വലി മത്സരത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. ഓഗസ്റ്റ് 20ന് നോർത്താബറ്റണിൻ്റെ മണ്ണിൽ നടത്തപ്പെടുന്ന ഈ വടംവലി മൽസരത്തിൽ. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും 19 ത് ടീമുകൾ ഏറ്റ് മുട്ടുന്നൂ, യുകെയിൽ ആദ്യമായിട്ടാണ് 19 ടീമുകൾ ഒരു വടം വലി മൽത്സരത്തിൽ പങ്ക് എടുക്കുന്നത് എന്ന പ്രതേകതയും ഈ ടൂർണമെൻ്റിന് ഉണ്ട്. രജിഷ്ട്രേഷൻ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതാണ്.
വാശിയും വീര്യവും നിറഞ്ഞ ഈ മത്സരത്തിൽ ഒന്നാം സമ്മാന തുകയായി ലഭിക്കുന്നത് £1101 ആണ്. രണ്ടാമത് എത്തുന്നവർക്ക് 601 പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് 451 പൗണ്ടും തുടർന്ന് എട്ടാം സ്ഥാനക്കാർക്കു വരെ വ്യത്യസ്തമായ ക്യാഷ് അവാർഡും ഒമ്പതും പത്തും സ്ഥാനത്തെത്തുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.
ഈ മൽസരങ്ങൾ യൂട്യൂബ് ലൈവായി പ്രക്ഷേപണം നടത്തുന്നതും, നാടൻ രുചി കൂട്ടുമായി കേരള ഫുഡും ചിൽഡ്രൻസ് ഫൺ ഫെയർ, ബെല്ലി ഡാൻസ്, ഡിജെ കോബ്ര തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും, ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാനും, കണ്ട് ആസ്വദിക്കുവാനും ഏവരെയും സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും ഭാഷയില്‍ നോർത്താബറ്റൺ മോൾട്ടൺ കോളേജ് സ്റ്റേഡിയത്തിലേക്ക് ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.
Tug of War:
20 August, Sunday
Venue: Moulton College
Northampton
NN3 7RR
Contacts:
Shajan: 07445207099
Jaison : 07725352955
Babu. : 07730883823
Santo. : 07896 301430
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : സമീക്ഷ യുകെയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നൊരുക്കുന്ന ക്രിക്കറ്റ് മാമാങ്കം ആഗസ്ത് 20ന് നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ . നോർത്താംപ്ടണിലെ പ്രമുഖ മലയാളി റെസ്റ്റോറന്റായ കേരള ഹട്ട് ഒരുക്കുന്ന സ്വാദിഷ്ഠമായ ഫ്രീ ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാനും , വാശിയേറിയ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകൾ ജി പി ഐൽ ക്രിക്കറ്റ് മാമാങ്കത്തിനായി രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.
യുകെ മലയാളികൾക്കിടയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുമായി ചേർന്നാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. നോർത്താംപ്ടണിൽ നടക്കുന്ന ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിലേയ്ക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളെയും , സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സമീക്ഷ യുകെയുടെ പ്രതിനിധികൾ അറിയിച്ചു.
നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.
ജെഗി ജോസഫ്
പങ്കാളിത്തം കൊണ്ട് സമ്പന്നമാണ് യുകെയിലെ അറിയപ്പെടുന്ന മലയാളി അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്. പ്രവര്‍ത്തന മികവിനായി ജിഎംഎയ്ക്ക് രണ്ട് യൂണിറ്റുകള്‍ കൂടി നിലവില്‍ വന്നു.ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റും മാതൃ സംഘടനയായ ജിഎംഎയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി.
ജിഎംഎ മൂന്നു യൂണിറ്റുകളായി ഇനി പ്രവര്‍ത്തിക്കും. ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ചെല്‍റ്റന്‍ഹാം യൂണിറ്റും ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റും ആയി മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്വം ഒരുങ്ങിയിരിക്കുകയാണ്.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ സംഘടനയാണ് ജിഎംഎ. പ്രളയ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെ മാതൃകാപരമാണ്. 13 ഓളം ജില്ലാ ആശുപത്രികള്‍ക്ക് ഓരോ വര്‍ഷമായി സഹായം എത്തിക്കുകയാണ്. പ്രളയത്തില്‍ വീടു നഷ്ടമായ അഞ്ചുപേര്‍ക്ക് വീടു വച്ചു നല്‍കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുകയും ചെയ്ത ജിഎംഎ എന്നും ചാരിറ്റിയുടെ പേരില്‍ മറ്റ് അസോസിയേഷനുകള്‍ക്ക് ഒരുപിടി മുന്നില്‍ തന്നെയാണ്. ഈ പ്രവര്‍ത്തന മികവ് ഉയര്‍ത്താന്‍ പുതിയ യൂണിറ്റ് രൂപീകരണം സഹായിക്കും. മികച്ച നേതൃനിര തന്നെയാണ് അസോസിയേഷന്റെ ഇതുവരെയുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആധാരം. ഇക്കുറിയും നേതൃത്വ മികവും കാര്യശേഷിയുമുള്ളവരെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രസിഡന്റായി ഏലിയാസ് മാത്യുവിനേയും വൈസ് പ്രസസിഡന്റായി ബിന്ദു സോമനേയും തെരഞ്ഞെടുത്തു.
സെക്രട്ടറിയായി അജിത് അഗസ്റ്റിനേയും ജോയിന്റ് സെക്രട്ടറിയായി റിന്നി ജോയിയും ട്രഷററായി മനോജ് ജേക്കബും പ്രവര്‍ത്തിക്കും. തോമസ് കൊടങ്കത്ത് ജോയ്ന്റ് ട്രഷററാണ്.
ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റില്‍ പ്രസിഡന്റായി രാജന് കുര്യനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി ബെസ്റ്റോ ചാക്കോയും ട്രഷററായി ഉണ്ണികൃഷ്ണന് രാജപ്പന് ആചാരിയും വൈസ് പ്രസിഡന്റായി ലിനു ജോസഫും ജോയ്ന്റ് സെക്രട്ടറിയായി ഹെയ്ന്‍സ് സാമുവലും തെരഞ്ഞെടുത്തു.
സിനീഷ് പുളിക്കല്‍ വേണു ജോയ്ന്റ് ട്രഷററാണ്. പുതിയ യൂണിറ്റ് ഭാരവാഹികളെ ജിഎംഎ പ്രസിഡന്റ് അനില്‍ തോമസും സെക്രട്ടറി ബിസ്പോള്‍ മണവാളനും അഭിനന്ദിച്ചു.പുതിയ നേതൃ മികവില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ ജിഎംഎയുടെ മൂന്നു യൂണിറ്റുകള്‍ക്കും സാധിക്കട്ടെ…
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : നോർത്താംപ്ടണിലെ പ്രമുഖ മലയാളി റെസ്റ്റോറന്റായ കേരള ഹട്ട് ഒരുക്കുന്ന സ്വാദിഷ്ഠമായ ഫ്രീ ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാനും , വാശിയേറിയ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . യുകെയിലെ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നാണ് ഈ ക്രിക്കറ്റ് മാമാങ്കം ആഗസ്ത് 20ന് നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ ഒരുക്കുന്നത് . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകൾ ജി പി ഐൽ ക്രിക്കറ്റ് മാമാങ്കത്തിനായി രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.
നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു .
‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ 13/08/23 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30 നും യുകെ സമയം 2 മണിക്കും.
സൂം മീറ്റിംഗിൽ ചേരുക: സൂം മീറ്റിംഗ് ഐഡി: 882 5601 3714, പാസ്കോഡ്: 629411
https://us02web.zoom.us/j/88256013714?pwd=ZjFER3ZuMnd0WGVNQS8ycU1YVTdMZz09
സൂം പ്ലാറ്റ്ഫോമിൽ ‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ 13/08/23, ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 6.30, ദുബായ് സമയം 5, യുകെ സമയം 2, ജർമ്മൻ സമയം 3 നും, ന്യൂയോർക്ക് സമയം രാവിലെ 9 നും നടത്തും. സെമിനാറിന്റെ ദൈർഘ്യം 3 മണിക്കൂറാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറവും ഇന്റർനാഷണൽ ടൂറിസം ഫോറവും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്. ലോകത്തെ വിവിധ കൗണ്ടികളിൽ നിന്നുള്ള 11 പേർ പങ്കെടുക്കും, വിവിധ രാജ്യങ്ങളിൽ നിന്ന് നിന്നുള്ള 25 ഡബ്ല്യുഎംസി ആഗോള, പ്രാദേശിക നേതാക്കളും സെമിനാറിൽ സംസാരിക്കും, കൂടാതെ ചോദ്യോത്തരങ്ങൾക്കുള്ള അവസരവും ഉണ്ടായിരിക്കും.
ഉദ്ഘാടന പരിപാടിയുടെ വിശദാംശങ്ങൾ ഇങ്ങനെ. ഡബ്ല്യുഎംസിയുടെ ഗ്ലോബൽ ചെയർമാനായ ശ്രീ ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. ഡബ്ല്യുഎംസിയുടെ ഗ്ലോബൽ പ്രസിഡന്റ്, യു.എ.ഇ. ശ്രീ ജോൺ മത്തായിയുടെ പ്രധാന പ്രസംഗം ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ഹെൽത്ത് ആന്റ് മെഡിക്കൽ ഫോറം, യുകെ പ്രസിഡന്റ്, ഡോ ജിമ്മി ലോനപ്പൻ മൊയലന്റെ അദ്ധ്യക്ഷതയും കോഓർഡിനേഷൻ, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ടൂറിസം ഫോറം പ്രസിഡന്റ്, ജർമ്മനിയിലെ ശ്രീ തോമസ് കണ്ണങ്കേരിൽ കോ-കോഓർഡിനേഷൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയുടെ യു.എസ്.എ., പ്രസംഗം, ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഫോറങ്ങൾ) കണ്ണുബേക്കറുടെ യു.എ.ഇ. പ്രസംഗം, അജണ്ടയുടെ ആമുഖം ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ ശ്രീമതി മേഴ്സി തടത്തിൽ, യുകെ, ഗ്ലോബൽ ട്രഷറർ, ഡബ്ല്യുഎംസി, ശ്രീ സാം ഡേവിഡിന്റെ പ്രസംഗം, ഡബ്ല്യുഎംസിയുടെ ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി ശ്രീ രാജേഷ് പിള്ളയുടെ പ്രസംഗം, ഹെൽത്ത് & മെഡിക്കൽ ഫോറം, ഡബ്ല്യുഎംസി, ട്രഷറർ, നഴ്സ് റിക്രൂട്ടർ, യുകെ ശ്രീമതി റാണി ജോസഫിന്റെ പ്രസംഗ സമയവിവരണം, കൂടാതെ ഇന്ത്യയിലെ ബിസിനസ് വിമൻ, ഹെൽത്ത് & മെഡിക്കൽ ഫോറത്തിന്റെ അസോസിയേറ്റ് സെക്രട്ടറി ശ്രീമതി ടെസ്സി തോമസ് നന്ദി രേഖപ്പെടുത്തും.
പാനൽ ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ ടൂറിസം സ്പെഷ്യലിസ്റ്റ് സ്പീക്കർമാരുടെ പാനലിൽ കിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ എം നജീബ്, സിട്രിൻ എംഡി പ്രസാദ് മഞ്ഞളി, റിസോർട്ട് ഉടമ ടി എൻ കൃഷ്ണ കുമാർ, സാമൂഹിക പ്രവർത്തകൻ, ഡോ അബ്ദുല്ല ഖലീൽ, ഓർത്തോപീഡിക് സർജൻ, അൽ ഷെഫാ ഹോസ്പിറ്റൽ ഡയറക്ടർ, പെരിന്തൽമണ്ണ, ഡോ. മനോജ് കലൂർ, എം.ഡി & ചീഫ് ആയുർവേദ ഫിസിഷ്യൻ, വിലാസിനി വൈദ്യ ശാല, കോഴിക്കോട്, ഗിന്നസ് റെക്കോർഡ് ഉടമ ബിസിനസ് പ്രസംഗം, എം.എ റഷീദ് മുഹമ്മദ്, മിസ്റ്റർ പ്രസാദ് കുമാർ, മെഡിഹോം ഫാമിലി ക്ലിനിക് ഗ്രൂപ്പ്, ഇന്ത്യ, റിസോർട്ട് ഉടമയും ബിൽഡറുമായ നജീബ് ഈസ്റ്റെന്യൂ, ദുബായ്, മോട്ടിവേഷണൽ സൈക്കോളജിസ്റ്റും സ്പീക്കറുമായ ഡോ. ലൂക്കോസ് മണ്ണിയോട്ട്, ഒമാൻ, റിസോർട്ട് ഉടമയും ടൂറിസം ഓപ്പറേറ്ററുമായ രാജഗോപാലൻ നായർ, രാജേഷ് ശിവതാണു പിള്ള, ആയുർവേദ ടൂർ ഓപ്പറേറ്റർ, ജർമ്മനി നിരവധി ആളുകളാണ്.
ഡബ്ല്യുഎംസിയുടെ താഴെപ്പറയുന്ന ഭാരവാഹികളായ ശ്രീ തോമസ് അറമ്പൻകുടി, ജർമ്മനി, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, ശ്രീ ജെയിംസ് ജോൺ, ബഹ്റൈൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, എന്നിവർ പ്രസംഗിക്കും. എൻജിനീയർ കെ പി കൃഷ്ണകുമാർ, ഇന്ത്യ, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, ശ്രീ ജോസഫ് ഗ്രിഗറി, ജർമ്മനി, ഗ്ലോബൽ വൈസ് ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീ ഡേവിഡ് ലൂക്ക്, ഒമാൻ, ഗ്ലോബൽ വൈസ് ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീമതി ലളിത മാത്യു, ഇന്ത്യ, പ്രസിഡന്റ്, ഗ്ലോബൽ വിമൻസ് ഫോറം, ഡബ്ല്യുഎംസി, ശ്രീ. ചെറിയാൻ ടി കീക്കാട്, യുഎഇ പ്രസിഡന്റ്, ഇന്റർനാഷണൽ ആർട്സ് & കൾച്ചറൽ ഫോറം, ഡബ്ല്യുഎംസി, ശ്രീ അബ്ദുൾ ഹക്കിം, അബുദാബി, ഇന്റർനാഷണൽ എൻആർകെ ഫോറം, ഡബ്ല്യുഎംസി, ശ്രീ ജോളി പടയാട്ടിൽ, ജർമ്മനി, പ്രസിഡന്റ്, യൂറോപ്യൻ റീജിയൻ, ഡബ്ല്യുഎംസി, ജോളി തടത്തിൽ, ജർമ്മനി, ചെയർമാൻ, യൂറോപ്യൻ റീജിയൻ, ഡബ്ല്യുഎംസി, ജോൺസൺ തലച്ചെല്ലൂർ, യുഎസ്എ, പ്രസിഡന്റ്. അമേരിക്കൻ മേഖല, ഡബ്ല്യുഎംസി, പ്രസിഡന്റ്, ശ്രീ അനീഷ് ജെയിംസ്, യുഎസ്എ, ജനറൽ സെക്രട്ടറി, അമേരിക്കൻ മേഖല, ഡബ്ല്യുഎംസി, ഡോ വിജയലക്ഷ്മി, തിരുവനന്തപുരം, ചെയർപേഴ്സൺ, ഇന്ത്യ റീജിയൻ, ഡബ്ല്യുഎംസി, ഡോ. അജിൽ അബ്ദുള്ള, കാലിക്കറ്റ്, ഇന്ത്യ റീജിയൻ ജനറൽ സെക്രട്ടറി, ഡബ്ല്യുഎംസി, ശ്രീ രാധാകൃഷ്ണൻ തിരുവത്ത്, ബഹ്റൈൻ, മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീ ഷൈൻ ചന്ദ്രസേനൻ, യു.എ.ഇ, പ്രസിഡന്റ്, മിഡിൽ ഈസ്റ്റ് റീജിയൻ, ഡബ്ല്യുഎംസി.
സ്പെഷ്യലിസ്റ്റ് സ്പീക്കറുകളുടെ പാനലിന്റെ ആമുഖം ശ്രീ ലിതീഷ്രാജ് പി തോമസ്, മാഞ്ചസ്റ്റർ, ചെയർമാൻ, നോർത്ത് വെസ്റ്റ് യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ജോസ് കുമ്പിളുവേലിൽ, കൊളോൺ, മീഡിയ, ജർമ്മൻ പ്രവിശ്യ പ്രസിഡന്റ്, ഡോ മുഹമ്മദ് നിയാസ്, ഓർത്തോപീഡിക് സർജൻ, കോഴിക്കോട്, അസോസിയേറ്റ് സെക്രട്ടറി, ഹെൽത്ത് & മെഡിക്കൽ ഫോറം, ഡബ്ല്യുഎംസി, ശ്രീ സൈബിൻ പാലാട്ടി, ബിസിനസ്, ബിർമിംഗ്ഹാം, പ്രസിഡന്റ്, യുകെ പ്രവിശ്യ, ഡബ്ല്യുഎംസി, മിസ്റ്റർ ജോൺ ജോർജ്, ബിസിനസ്, യുഎസ്എ, പ്രസിഡന്റ്, ന്യൂയോർക്ക് പ്രവിശ്യ, ഡബ്ല്യുഎംസി, ശ്രീ ഡെയ്സ് ഇഡിക്കുല്ല, യുഎഇ, പ്രസിഡന്റ്, അജ്മാൻ പ്രവിശ്യ, ഡബ്ല്യുഎംസി, മിസ്റ്റർ പോൾ വർഗീസ്, എഞ്ചിനീയർ, കെന്റ്, വൈസ് ചെയർമാൻ, യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ഡോ. ഗ്രേഷ്യസ് സൈമൺ, സൈക്യാട്രിസ്റ്റ്, കെന്റ്, ജനറൽ സെക്രട്ടറി, യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ഡോ. മിനു ജോർജ്, ഫ്ലോറിഡയിലെ വാൾഗ്രീൻസ് ഫാർമസി മാനേജർ, യുഎസ്എ, ഡബ്ല്യുഎംസി, ഹെൽത്ത് & മെഡിക്കൽ ഫോറം അസോസിയേറ്റ് സെക്രട്ടറി, ശ്രീമതി ബാവ സാമുവൽ, വിമൻസ് ഫോറം സെക്രട്ടറി, മിഡിൽ ഈസ്റ്റ് റീജിയൻ, ഡബ്ല്യുഎംസി, ശ്രീ. സെബാസ്റ്റ്യൻ ബിജു, ഡബ്ലിൻ, പ്രസിഡന്റ്, അയർലൻഡ് പ്രൊവിൻസ്, ഡബ്ല്യുഎംസി.
പാനലിലെ ഓരോ സ്പീക്കറുടെയും സമയക്രമം 1 മിനിറ്റിനുള്ള ആമുഖം, 4 മിനിറ്റിനുള്ള പ്രസംഗം അല്ലെങ്കിൽ അവതരണം, 2 മിനിറ്റിനുള്ള ചോദ്യോത്തരങ്ങൾ, ഓരോ ഡബ്ല്യുഎംസി ഭാരവാഹികളുടെയും പ്രസംഗം 3 മിനിറ്റ് വരെ ആയിരിക്കും. ഡബ്ല്യുഎംസി യുകെ പ്രൊവിൻസ് ട്രഷറർ ജിയോ ജോസഫും യുകെയിലെ മാഞ്ചസ്റ്ററിലെ ഫിലിം ഇൻഡസ്ട്രിയിലെ സോണി ചാക്കോയുമാണ് പ്രസ് ആന്റ് മീഡിയ സപ്പോർട്ട് ചെയ്യുന്നത്.
വ്യക്തതകൾക്ക്, ദയവായി ബന്ധപ്പെടുക: ഡോ ജിമ്മി മൊയലൻ ലോനപ്പൻ, യുകെ, പ്രസിഡന്റ്, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം, WhatsApp: 0044-7470605755, ശ്രീ തോമസ് കണ്ണങ്കേരിൽ, ജർമ്മനി, പ്രസിഡന്റ്, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ടൂറിസം ഫോറം, WhatsApp: 0091-9446860730.
ഏഷ്യൻ കമ്മ്യൂണിറ്റിയും നോട്ടിങ്ങാം കൗൺസിലുമായി സഹകരിച്ചു നടത്തുന്ന കൈറ്റ് ആസാദി 2023 ഓഗസ്റ്റ് 13ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏഷ്യയിലെ പ്രധാന കായിക മത്സരങ്ങളിൽ ഒന്നായ കബഡിയും മത്സര ഇനമായിട്ടുണ്ട് .
ഇംഗ്ലണ്ടിലെ പ്രമുഖ ടീമുകളിൽ ഒന്നായ ബർമിങ്ങാം ബുൾസും നോട്ടീങാമിന്റെ സ്വന്തം മലയാളി ടീമായ നോട്ടിങ്ങാം റോയൽസും തമ്മിലാണ് മാറ്റുരക്കുന്നത്. എല്ലാ കായിക പ്രേമികളെയും മത്സരത്തിന്റെ വേദിയിലേക്ക് സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
+447588501409
+447760956801
+447469679802
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻറെ കലയും സംസ്കാരവും മതമൈത്രിയും ഉയർത്തിപ്പിടിച്ച് , ഇംഗ്ലണ്ടിലെ കേരളം എന്നറിയപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡിൽ സെപ്റ്റെംബർ 16 ശനിയാഴ്ച കിങ്സ് ഹാളിൽ 2 pm നു കേരളോത്സവം 2023 ന് തിരിതെളിയുന്നു.
ജാതിമതഭേദമെന്യേ സ്റ്റോക്ക് ഓൺ ട്രെന്റിലെ മുഴുവൻ മലയാളികളും പങ്കെടുക്കുന്ന ഈ മഹാ ഉത്സവത്തിൽ അഭിവന്ത്യ കാത്തലിക് ബിഷപ്പ്മാർ, പാർലിമെന്റ് അംഗങ്ങൾ , വിവിധ മത നേതാക്കൾ പങ്കെടുക്കുന്നു, തുടർന്ന് അവാർഡ് വിതരണം വിവിധ കലാപ്രേകടനകൾ, കേരളതനിമയാർന്ന ഭക്ഷണം, പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും, കോമഡി താരങ്ങളുടെ പ്രകടനവും, കണ്ണിനും കാതിനും കുളിർമയേകുന്ന ബോളിവുഡ് ഡാൻസുകളും ഒരുക്കിയിരിക്കുന്നു . സ്റ്റോക്ക് ഓൺ ട്രെന്റിലെ യിലെ മുഴുവൻ മലയാളികളെയും കേരളോത്സവം 2023 യിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.