Association

സംഘടനയുടെ സുഖമമായ പ്രവർത്തനത്തിന് ബ്രാഞ്ചുകളെ ഏരിയകൾ ആക്കി തിരിച്ചു കൊണ്ട് ഒരോ ഏരിയകൾക്കും സമീക്ഷയുകെ ഏരിയ സെക്രട്ടറിമാരെ തീരുമാനിച്ചു. സഖാവ് പ്രവീൺ രാമചന്ദ്രൻ സഖാവ് ജിൻസ്സ് തയ്യിൽ ,സഖാവ് വിനു ചന്ദ്രൻ, സഖാവ് ഫിദിൽ മുത്തുകോയ എന്നിവരാണ് ഏരിയ സെക്രട്ടറിമാർ.

മിഡ്ലാൻഡ്സ്, നോർത്തേൺ ഇംഗ്ലണ്ട് & സ്കോട്ട്ലൻഡ്, സൗത്ത് വെസ്റ്റ് & കാർഡിഫ്, അയർലണ്ട് നോർത്തേൺ അയർലണ്ട് സൗത്ത് ഈസ്റ്റ് & ലണ്ടൻ എന്നിങ്ങനെയാണ് ഏരിയ തിരിച്ചിരിക്കുന്നത്. ഓരോ ഏരിയയും ഉൾപ്പെടുന്ന ബ്രാഞ്ചുകളും ചുവടെ ചേർക്കുന്നു.

മിഡ് ലാൻഡ് സ്
ഏരിയസെക്രട്ടറി : സഖാവ് പ്രവീൺ രാമചന്ദ്രൻ

ബർമിങ്ഹാം,കൊവൻട്രി,ബെഡ്ഫോർഡ്,

പീറ്റർബോറോ,ബോസ്റ്റൺ, കെറ്ററിംഗ്, നോർത്താംപ്റ്റൺ
,

നോർത്തേൺ ഇംഗ്ലണ്ട് & സ്കോട്ട്ലൻഡ്
ഏരിയസെക്രട്ടറി : സഖാവ് ജിൻസ് തയ്യിൽ

ഇൻവെർനസ്സ്,എഡിൻബോറോ,

ഷെഫീൽഡ്, വിഗാൻ, മാഞ്ചസ്റ്റർ, ന്യൂകാസ്റ്റിൽ

സൗത്ത് വെസ്റ്റ് & കാർഡിഫ്
ഏരിയസെക്രട്ടറി : സഖാവ് വിനു ചന്ദ്രൻ

ഗ്ലോസ്റ്റർഷെയർ,എക്സിറ്റർ, സാലീസ്ബറി, ബ്രിസ്റ്റോൾ, വെയിൽസ്

അയർലണ്ട് , നോർത്തേൺ അയർലണ്ട് , സൗത്ത് ഈസ്റ്റ് & ലണ്ടൻ
ഏരിയസെക്രട്ടറി : സഖാവ് ഫിദിൽ മുത്തുകോയ

ബെൽഫാസ്റ്റ്, ലണ്ടൻഡെറി, ഹീത്രൂ, ഇപ്സ്വിച്ച്, ഈസ്റ്റ്ഹാം

യുകെയിലെ ഏറ്റവുംവലിയ ഇടതുപക്ഷ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം കുറിച്ചു .ഫെബ്രുവരി 13 ഞായറാഴ്ച കൊവൻട്രിയിൽ ചേർന്ന വർക്കിംഗ് കമ്മിറ്റി മീറ്റിങ്ങിൽ വെച്ചാണ് ക്യാമ്പയിന് തുടക്കം കുറിച്ചത് . ഫെബ്രുവരി പതിനഞ്ചാം തീയതി മുതൽ മാർച്ച് 31 വരെയാണ് ക്യാമ്പയിൻ കാലാവധി.

ഇടതുപക്ഷ പുരോഗമന ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയും പുതുതായി യുകെയിൽ എത്തുന്നവരിലെ സമാന ചിന്താഗതിക്കാരെയും സംഘടനയോട് ചേർത്തു നിർത്തുക എന്നതാണ് അൻപത് ദിവസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ സംഘടന ലക്ഷ്യമിടുന്നത്.
2019 ൽ സിപിഎം ജനറൽസെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ആണ് സമീക്ഷ യുകെ യുടെ ആദ്യത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്തത് .

ഒരു നൂറു ദിനങ്ങൾ ഒരായിരം മെമ്പറുമാർ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ആവർഷത്തെ ക്യാമ്പയിനിലൂടെ യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകം ഇടതുപക്ഷ സഹയാത്രികരെ സംഘടനയിൽ എത്തിക്കാനായി .സമീക്ഷ യുകെയുടെ ബ്രാഞ്ചുകൾ ഉള്ള പ്രദേശങ്ങളിലെ പുരോഗമന ആശയഗതിക്കൊപ്പം നിലകൊള്ളുന്ന സുഹൃത്തുക്കളെയും സഖാക്കളെയും ഇടതുപക്ഷ സാംസ്കാരിക സംഘടനയുടെ കാലിക പ്രസക്തി ബോധ്യപ്പെടുത്തി ഒപ്പം നിർത്തിക്കൊണ്ട് സംഘടനയുടെ മുന്നൊട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ സാധിക്കും എന്ന് പ്രത്യാശിക്കുന്നതായി സമീക്ഷ യുകെ ഭാരവാഹികൾ പറഞ്ഞു .

വർഗീയതയെ ചെറുത്തുതോൽപ്പിക്കാനും മതനിരപേക്ഷതയും മാനവിക മൂല്യങ്ങളും ഊട്ടിയുറപ്പിക്കുവാനും സമൂഹത്തിൽ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനകൾ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് , നല്ലൊരു നാളേയ്ക്കായ് സമീക്ഷ യുകെയിലൂടെ ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാവരും മുന്നോട്ടു വരാൻ തയ്യാറാവണം എന്ന് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു . സമീക്ഷ യുകെ ബ്രാഞ്ചുകൾ ഇല്ലാത്ത സ്ഥലങ്ങളിലെ സംഘടനയോട് ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ. താഴെ കൊടുത്തിരിക്കുന്ന സമീക്ഷ യുകെ സെക്രട്ടറിയേറ്റ് മെമ്പർമാരെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു .

ഉണ്ണികൃഷ്ണൻ ബാലൻ – 07984744233 , ജോഷി ഇറക്കത്തിൽ – 07577531527 , മോൻസി തൈക്കൂടൻ – 07904314940

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ യുടെ വർക്കിംഗ് കമ്മറ്റി പതിമൂന്നാം തീയതി ഞായറാഴ്ച കൊവൻട്രിയിൽ നടന്നു. അഞ്ചാം ദേശീയ സമ്മേളനത്തിന് ശേഷം നടന്ന ആദ്യ വർക്കിംഗ് കമ്മറ്റിയായിരുന്നു ചേർന്നത് . സമീക്ഷUK നാഷ്ണൽ പ്രസിഡൻറ് സഖാവ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിലേക്ക് ജോയിന്റ് സെക്രട്ടറി സഖാവ് ചിഞ്ചു സണ്ണി ഏവരെയും സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. സമീക്ഷ യുകെ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപള്ളി മീറ്റിങ് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. സമീക്ഷ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം പ്രവർത്തകർക്ക് വിശദീകരിച്ചു. ഒരോ ബ്രാഞ്ചിൽ നിന്നും നാഷ്ണൽ കമ്മറ്റി അംഗങ്ങൾ അടക്കം 3 പേരാണ് പങ്കെടുത്തത് . 60 ഓളം പേർ പങ്കെടുത്ത മീറ്റിങിൽ സമീക്ഷ യുകെ വരുന്ന ഒരു വർഷക്കാലം ഏറ്റെടുക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തന കലണ്ടർ തയ്യാറാക്കി .

സംഘടനയുടെ സുഗമമായ പ്രവർത്തനത്തിന് ബ്രാഞ്ചുകളെ ഏരിയകൾ ആക്കി തിരിച്ചു കൊണ്ട് ഏരിയ കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. പഠനത്തിനും മറ്റുമായി യുകെയിൽ എത്തുന്ന മലയാളികളായ യുവജനങ്ങളെയും ഒപ്പം തന്നെ യുകെയിൽ തന്നെ പഠിച്ചു വളർന്ന നമ്മുടെ ഇടയിൽ ഉള്ള യുവതി യുവാക്കളെയും സംഘടനയിലേക്കു കൂടുതൽ അടുപ്പിക്കുന്നതിനായി യുവജന കോർഡിനേറ്റർമാരായി സഖാവ് കീർത്തന ടി എസ് , സഖാവ് ജോമിൻ ജോ , സഖാവ് ശരത്ത് അയിലൂർ രവീന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു. നാട്ടിൽ നിന്നും ജോലിക്കായും വിദ്യാഭ്യാസത്തിനായും യുകെയിലേക്കെത്തുന്ന മുഴുവൻ ആൾക്കാരെയും സഹായിക്കുന്നതിനുവേണ്ടി സമീക്ഷ യുകെയുടെ ഹെൽപ്പ് ഡെസ്ക് രൂപീകരിക്കും.

ഹെൽപ് ഡെസ്കിലേക്ക് യുവജന കോർഡിനേറ്റേഷ്സും ഒപ്പം നിയമോപദേശകരായി സോളിസിറ്റർമാരുകൂടിയായ സഖാവ് അഡ്വ.ദിലീപ് കുമാർ, സഖാവ് അഡ്വ.ചാൾസ് വർഗ്ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. നമ്മുടെ കൊച്ചു കുട്ടികൾക്കിടയിൽ നേതൃപാടവം വളർത്തുന്നതിനും അവരിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സമീക്ഷ യുകെ ബാലസംഘം രൂപീകരിക്കാനും വർക്കിങ് കമ്മറ്റി തീരുമാനിച്ചു. നാഷ്ണൽ കമ്മറ്റി അംഗം സഖാവ് സ്വപ്ന പ്രവീണിനേയും , സഖാവ് സീമ സൈമണിനേയും ബാലസംഘം കോർഡിനേറ്റർമാരായി തിരഞ്ഞെടുത്തു. സമീക്ഷ സർഗ്ഗവേദി കൂടുതൽ സജീവമാക്കാനും ഞായറാഴ്ച്ച നടന്ന വർക്കിങ് കമ്മറ്റിയിൽ തീരുമാനിച്ചു. കോവിഡ് മൂലം സമീക്ഷ യുകെയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പരുപാടികൾ എല്ലാം ഓൺലൈനിൽ ആയിരുന്നു നടന്നിരുന്നത്. ഏറെക്കാലത്തിനു ശേമാണ് യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവർത്തകർക്ക് ഒത്തു ചേരാൻ കഴിഞ്ഞത് അത് ഏവരിലും ആവേശമുണർത്തി.

എല്ലാ ബ്രാഞ്ചുകളും സജീവമായി ചർച്ചയിൽ പങ്കെടുത്തു. രാവിലെ 11 മണിക്കു ആരംഭിച്ച യോഗം വൈകുന്നേരം 6 മണി വരെ നീണ്ടു. സമീക്ഷയുകെ വൈസ് പ്രസിഡൻറ് സഖാവ് ഭാസ്കര പുരയിലിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടത്താനിരുന്ന, യുകെയിലെ തന്നെ മികച്ച മലയാളി സംഘടനകളിലൊന്നായ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി (DKC) യുടെ പത്താം വാർഷികം “ദശപുഷ്‌പോത്സവം 2022” മാർച്ച് പന്ത്രണ്ടാം തീയതി ഡോർസെറ്റിലെ പൂളിൽ അതിവിപുലമായി ആഘോഷിക്കുന്നു.

ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച് സിനിമാ-കലാസാംസ്‌കാരിക രംഗത്തുനിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങളും കൂടാതെ യുകെയിലെ മറ്റു മലയാളി സംഘടനകളും, യുക്മാ പ്രതിനിധികളും ഉൾപ്പെടെ അതിവിപുലമായ അതിഥി പട്ടികയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ഗാനമേളയും, ബോളിവുഡ് നൃത്തചുവടുകളും, നാടകവും, മറ്റുകലാപരിപാടികളും, തനതു രുചിവൈവിധ്യങ്ങളടങ്ങിയ ഭക്ഷണ സ്റ്റാളുകളും മുതൽ അന്നേദിവസം രണ്ടുമണിമുതൽ ദിവസം മുഴുവൻ നീളുന്ന ഉത്സവാഘോഷങ്ങൾ ഡോർസെറ്റ് ഇന്നുവരെ കാണാത്തതരത്തിലുള്ള അനുഭവമായിരിക്കുമെന്ന് DKC പ്രസിഡന്റ് ശ്രീ. ഷാജി തോമസ് അറിയിച്ചു.

കോവിഡ് കാലത്ത് അംഗങ്ങൾക്കുമാത്രമല്ല സമൂഹത്തിലൊന്നാകെ മാതൃകാപരമായ സേവനങ്ങൾ കാഴ്ചവച്ചതുൾപ്പെടെ എല്ലാകാലത്തും ആവശ്യത്തിനൊത്തു ഉണർന്നുപ്രവർത്തിക്കുന്ന ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിക്ക് യുക്മ ദേശീയ അധ്യക്ഷൻ ശ്രീ. മനോജ് പിള്ള പത്താം വാർഷികത്തിനും ആഘോഷപരിപാടികൾക്കും എല്ലാവിധ ആശംസകളും പിന്തുണയും അറിയിച്ചു.

മാർച്ച് പന്ത്രണ്ടാം തീയതി ശനിയാഴ്ച ദശപുഷ്‌പോത്സവം 2022 ലേയ്ക്ക് യുകെയിലുള്ള മുഴുവൻ മലയാളികളെയും കുടുംബസമേതം ക്ഷണിക്കുന്നതായി DKC പ്രസിഡന്റ് ശ്രീ. ഷാജി തോമസും സംഘാടകസമിതി കൺവീനർ ബിബിൻ വേണുനാഥും അറിയിച്ചു.

ജിൻസി കോരത്

യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്റെആഭിമുഖ്യത്തിൽ വെർച്വൽ പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂഇയർ ആഘോഷം വിസ്മയകാഴ്ചകളുടെ വസന്തം തീർത്ത് ആസ്വാദകരുടെ മനസ്സിൽ ഇടം നേടി. അതിവിപുലമായ കലാസാംസ്കാരികപരിപാടികൾ ഉൾപ്പെടുത്തി നടത്തുവാനിരുന്ന ക്രിസ്മസ് നവവത്സരാഘോഷം കോവിഡ് വ്യാപനത്തിന്റെ ഫലമായി സാമൂഹ്യ സുരക്ഷയെ മുൻനിർത്തി റദ്ദ് ചെയ്ത് പകരം വെർച്യുൽ പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിക്കുവാനുള്ള മാതൃകാപരമായ തീരുമാനമാണ് ജി എം സി എ എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്തത്ത് .


മുഴുവൻ കാണികൾക്കും വിസ്മയകരമായ ദൃശ്യവിരുന്ന് സമ്മാനിച്ച ആഘോഷപരിപാടികളുടെ ഔപചാരികമായഉദ്ഘാടനം യുക്മ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ നിർവഹിച്ചു. സ്നേഹത്തിന്റെയുംവിനയത്തിന്റെയും മാതൃകയായി കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ ലാളിത്യവും സ്നേഹവുംനമ്മുടെ എല്ലാവരുടെയും പ്രവർത്തനങ്ങളിലും സ്നേഹബന്ധങ്ങളിലും ഉണ്ടാവണമെന്നും സൂചിപ്പിച്ച അഡ്വ. എബി സെബാസ്റ്റ്യൻ ഗിൽഫോർഡ്‌ മലയാളി കൾച്ചറൽ അസോസിയേഷൻ കഴിഞ്ഞ നാളുകളിൽ നടത്തിയിട്ടുള്ളസർഗ്ഗാത്മകമായ നിരവധി പരിപാടികൾ മാതൃകാപരമാണെന്നും യുക്മക്ക് നൽകിയിട്ടുള്ള സഹകരണംതുടർന്നും ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു. പ്രസിഡൻറ് അഭിജിത്ത് മോഹൻ ആമുഖപ്രഭാഷണം നടത്തി. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ജി എം സി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി എജോസഫ് ക്രിസ്മസ് സന്ദേശം നൽകി.


തുടർന്ന് ജി എം സി എ കമ്മിറ്റി അംഗം മോളി ക്ലീറ്റസിന്റെ കൊറിയോഗ്രാഫിയിൽ അതിമനോഹരമായിഅവതരിപ്പിച്ച നേറ്റിവിറ്റി ഷോ കാണികൾക്ക് അതിശയകരമായ ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. ദിവ്യ,മെറിൻ. എലിസബത്ത് ,മനസ്സ് വാണി,സ്റ്റീഫൻ,ജേക്കബ്, ഗീവർ കെവിൻ,ബേസിൽ, ജോയൽ, ജസ് വിൻ ജിൻസി മാത്യു, ജിൻസി ഷിജു, എൽദോ, കൊർണേലിയ എന്നിവരാണ് കാണികളുടെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങിയനേറ്റിവിറ്റി ഷോയിൽ പങ്കെടുത്തത്. വെർച്യുൽ ലാറ്റ്ഫോമിലൂടെ നടത്തിയ പരിപാടികൾ ആയിരുന്നുവെങ്കിലുംകുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്നതും വർണ്ണാഭവുമായ കലാപരിപാടികൾകൊണ്ട്സമ്പന്നമായിരുന്നു ആഘോഷപരിപാടികൾ.


‘ഗബ്രിയേലിന്റെ ദർശന സാഫല്യമായി’ എന്ന ഗാനം യുകെയിലെ അറിയപ്പെടുന്ന കോറിയോഗ്രാഫർ സന്തോഷ്പവാറിന്റെ നേതൃത്വത്തിൽ ജി എം സി എ യുടെ യുവ നർത്തകർ ചേർന്ന് നൃത്ത രൂപത്തിൽ അവതരിപ്പിച്ചപ്പോൾകാണികൾക്ക് അതീവമായ ആകർഷണീയതയും നവ്യാനുഭവവുയിരുന്നു നൽകിയത്. പരമ്പരാഗതമായ ചട്ടയുംമുണ്ടുമണിഞ്ഞ് ജി എം സി എ യിലെ വനിതാ നർത്തകരായ ആതിര, ചിഞ്ചു,ദിവ്യ, ലക്ഷ്മി, ജിനി, ജിൻസി, മോളി, ഫാൻസി തുടങ്ങിയവർ ചേർന്ന് നവീനമായ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ച കേരളത്തിലെക്രൈസ്തവ അനുഷ്ഠാന കലാരൂപങ്ങളിൽ പ്രധാനപ്പെട്ട നൃത്തരൂപമായ മാർഗ്ഗംകളി കാണികളുടെ മുഴുവൻപ്രശംസ പിടിച്ചു പറ്റി. കുട്ടികളായ ഗീവർ, സ്റ്റീഫൻ, ജേക്കബ്, ആദർശ്, അഷിറിത്, എലിസബത്ത്, ഇവ, മെറിൻ, ദിവ്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാൻസും കാണികളിൽ ആവേശം വിതറി.


പ്രേക്ഷക ലക്ഷങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ‘ഹൃദയം’ എന്ന സിനിമയിലെ സംഗീതാസ്വാദകരുടെ മുഴുവൻമനം കവർന്ന ദർശന എന്ന ഗാനത്തിന് മനോഹരമായ ചുവടുകളിലൂടെ നൃത്താവിഷ്ക്കാരം നൽകിയ ജി എം സിഎ യുടെ ഭാവി വാഗ്ദാനങ്ങളായ കൊച്ചു നർത്തകർ ബേസിലും ഇവാനയും ഏവരുടെയും ഹർഷാരവംഏറ്റുവാങ്ങി. സുഹാൻഷ്, അനീ ഷ്ക, കിങ്ങിണി, എൽക്കാന,എൽസ എന്നിവർ അവതരിപ്പിച്ച ബുട്ട ബൊമ്മഡാൻസും ഫോക്ക് ഡാൻസ് അവതരിപ്പിച്ച എൽസ ആന്റണിയും പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടി. ദവീനയും ദവിതയും ചേർന്നവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസും

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.ചിഞ്ചുവും ബിൻസിയും ചേർന്നവതരിപ്പിച്ച അടിപൊളി ബോളിവുഡ് ഡാൻസ്കാണികളെ ആവേശഭരിതരാക്കി.


പ്രശസ്ത കന്നട ചലച്ചിത്ര അഭിനേതാവും പിന്നണി ഗായകനുമായിരുന്ന പുനീത് രാജകുമാറിന് പ്രണാമംഅർപ്പിച്ചുകൊണ്ട് സന്തോഷ് പവാറിന്റെ നേതൃത്വത്തിൽ സ്റ്റീഫൻ,ജേക്കബ് ,ഗീവർ, കെവിൻ ,ഇവ, എലിസബത്ത്മനസസ് വാണി, മെറിൻ,ദിവ്യ എന്നിവർ ചേർന്നവതരിപ്പിച്ച സംഗീത-നൃത്താർച്ചന പുനീത് രാജകുമാറിന്റെകലാജീവിതത്തെക്കുറിച്ചുള്ള വൈകാരികമായ ഓർമ്മകൾ കാണികളിലുണർത്തി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹ്യ സുരക്ഷയെ മുൻനിർത്തി കലാപരിപാടികൾഅവതരിപ്പിക്കുന്നവരെ മാത്രം വ്യത്യസ്തമായ സമയ ക്രമീകരണങ്ങളിൽ വരുത്തി സ്റ്റേജിൽതന്നെ പരിപാടികൾഅവതരിപ്പിക്കുവാനും മികവാർന്ന രീതിയിൽ ചിത്രീകരിക്കുവാനും കഴിഞ്ഞതിനാൽ ആഘോഷപരിപാടികളുടെതനിമയും പെരുമയും ഒട്ടും നഷ്ടപ്പെടുത്താതെ പ്രതിഫലിപ്പിക്കുവാൻ കഴിഞ്ഞത് ജി എം സി എ യുടെ കൾച്ചറൽകോർഡിനേറ്റർ ഫാൻസി നിക്സന്റെയും മറ്റു ഭാരവാഹികളുടെയും മികച്ച സംഘാടക മികവുകൊണ്ടാണ്.


ആഘോഷപരിപാടികൾക്ക് അഭിജിത്ത് മോഹൻ, എൽദോ കുര്യാക്കോസ് ,ഷിജു മത്തായി, നിക്‌സൺ ആന്റണി, സ്നോബിൻ മാത്യു, സനു ബേബി, വിനോദ് ജോസഫ് , രാജീവ് ജോസഫ് എന്നിവരും നേതൃത്വം നൽകി.

ക്രിസ്മസ് – നവവത്സരാഘോഷപരിപാടികൾ വിജയിപ്പിക്കുവാനായി പരിശ്രമിച്ച മുഴുവൻ ഭാരവാഹികൾക്കുംപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാപ്രതിഭകൾക്കും ജി എം സി എ

വൈസ് പ്രസിഡൻറ് ആതിര റൂഡിയുടെ നന്ദി പ്രകാശനത്തോടെ ഗിൽഫോർഡ് മലയാളി കൾച്ചറൽഅസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് നവവത്സരാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

ജി എം സി എയുടെ ക്രിസ്മസ് ന്യൂ ഇയർ പരിപാടികൾ പൂർണ്ണമായും കാണുവാൻ താഴെ കൊടുത്തിരിക്കുന്നലിങ്ക് ക്ലിക്ക് ചെയ്യുക.

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ അഞ്ചാം വാർഷികസമ്മേളനം ജനുവരി 22 ശനിയാഴ്ച നടന്നു . സിപിഎം കേന്ദ്രകമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജൻ സമ്മേളനം ഉത്ഘാടനം ചെയ്തു . സമ്മേളനത്തിൽ വിശിഷ്ടാതിഥികൾ ആയി എത്തിയ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂർ എം.എൽ.എയുമായ സഖാവ് ശൈലജ ടീച്ചർ , സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എക്സ്സൈസ് മന്ത്രിയും ആയ സഖാവ് ഗോവിന്ദൻ മാസ്റ്റർ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

 

23 ഓളം ബ്രാഞ്ചുകളിൽ നിന്നായി 110 പ്രതിനിധികൾ ആണ് ഓൺലൈൻ ആയി നടന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. ഓൺലൈൻ സമ്മേളനത്തിൻറെ പരിമിതികൾ ഉണ്ടായിരുന്നിട്ടു കൂടി സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും, സാമ്പത്തിക റിപ്പോർട്ടിന്മേലും വളരെ ആരോഗ്യപരമായ ചർച്ചകൾ നടന്നു.സഖാവ് വിനോദ് കുമാർ , സഖാവ് ഇബ്രാഹിം വാക്കുളങ്ങര , സഖാവ് സീമ സൈമൺ എന്നിവർ ചേർന്ന് ചർച്ചകൾ നിയന്ത്രിച്ചു .ചർച്ചകളിൽ സമീക്ഷ യുകെയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കു ശക്തിയേകുന്ന നിർദ്ദേശങ്ങൾ സഖാക്കളുടെ ഭാഗത്തു നിന്നും ഉയർന്നു വന്നു .

13 പ്രമേയങ്ങൾ ആണ് വിവിധ ബ്രാഞ്ചുകളിൽ നിന്നും അവതരിപ്പിച്ചത് . ചർച്ചകൾക്ക് ശേഷം പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് നാഷ്ണൽ സെക്രട്ടറി ദിനേശ് വെള്ളാപള്ളിയും പ്രസിഡൻറ് സ്വപ്ന പ്രവീണും മറുപടികൾ നൽകി. റിപ്പോർട്ടുകളും പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി .അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു .

 

പ്രസിഡൻറ് : ശ്രീകുമാർ ഉള്ളപ്പിള്ളിൽ

വൈസ്പ്രസിഡൻറ്: ഭാസ്കർ പുരയിൽ

സെക്രട്ടറി: ദിനേശ് വെള്ളാപ്പള്ളി

ജോയിൻറ് സെക്രട്ടറി: ചിഞ്ചു സണ്ണി

ട്രഷറർ: രാജി ഷാജി

സെക്രട്ടറിയേറ്റ്‌ മെമ്പർമാർ :

ശ്രീജിത്ത് ജി

ജോഷി ഇറക്കത്തിൽ

ഉണ്ണികൃഷ്ണൻ ബാലൻ

മോൻസി തൈക്കൂടൻ

നാഷണൽ കമ്മറ്റി മെമ്പർമാർ

സ്വപ്ന പ്രവീൺ

അർജ്ജുൻ രാജൻ

ബൈജു നാരായണൻ

രെഞ്ചു പിള്ളൈ

ദിലീപ് കുമാർ

ബിപിൻ മാത്യു

ജിജു നായർ

ടോജിൻ ജോസഫ്

മിഥുൻ സണ്ണി

നെൽസൺ പീറ്റർ

ജിജു സൈമൺ
ശ്രീകാന്ത് കൃഷ്ണൻ

എന്നിവരാണ് ഭാരവാഹികൾ .

സഖാവ് ഇബ്രാഹിം വാക്കുളങ്ങരയുടെ നന്ദി പ്രകാശനത്തിന് ശേഷം , ഈസ്റ്റ് ഹാം ബ്രാഞ്ച് സെക്രട്ടറി സഖാവ് അർജുന്റെ ആവേശോജ്ജലമായ മുദ്രാവാക്യം വിളികളോടെ സമ്മേളനം സമാപിച്ചു .
സമ്മേളനത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി വളരെ ശക്തമായി മുന്നോട്ടു പോകുവാൻ പുതിയ ഭരണസമിതിക്കു എല്ലാവരുടെയും പിന്തുണ ഉണ്ടാവണം എന്ന് നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡൻറ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവർ അഭ്യർത്ഥിച്ചു.

 

ഉണ്ണികൃഷ്ണൻ ബാലൻ.

ഇടതുപക്ഷ- പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷയു യു.കെ യുടെ ബോസ്റ്റൺ ബ്രാഞ്ച് ഉദ്ഘാടനം
സഖാവ്.ഷാജി പി മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ സമിതി അംഗം സഖാവ്.ജോഷി ഇറക്കത്തിൽ നിർവ്വഹിച്ചു. സഖാവ്: ഭാസ്കർ. വി പുരയിൽ സ്വാഗതം ആശംസിച്ചു. സഖാവ് ധീരജിന് ആദരാഞ്ജലികളർപ്പിച്ച് കൊണ്ട് സഖാവ് സന്തോഷ് ദേവസ്സി രക്തസാക്ഷി പ്രമേയമവതരിപ്പിച്ചു.

കോവിഡ് കാരണം ഈ കാലയളിൽ നമ്മെ വിട്ടു പോയ കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രതിഭകളെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം സഖാവ് മജോ വെരനാ നിയും അവതരിപ്പിച്ചു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം ചർച്ചയിൽ പങ്കെടുത്ത ഓരോ അംഗങ്ങളും സ്വയം പരിചയപ്പെടുത്തുകയും,
സമീക്ഷയുടെ ഭാവി പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബ്രാഞ്ചിൻ്റെ പ്രവർത്തനങ്ങൾക്കായി താഴെ പറയുന്നവരെ യോഗം ഏക കണ്ഠേന ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡൻ്റ് – സ: ഷാജി പി.മത്തായി.
സെക്രട്ടറി – സ: സന്തോഷ് ദേവസ്സി
ജോ.സെക്രട്ടറി.- സ: മജോ വെരനാനി.
വൈ. പ്രസിഡൻ്റ് സ: ജിതിൻ തുളസി.
ട്രഷറർ -സ:  നിധീഷ് പാലക്കൽ
എക്സി- മെമ്പർ
സ: അനീഷ് ചന്ദ്
സ: ദീപു.
ബ്രാഞ്ച് ഭാരവാഹികളെ ത്തന്നെ ദേശീയ സമ്മേളന പ്രതിനിധികളായും തെരഞ്ഞെടുത്തു.

നാട്ടിൽ നിന്നും സമ്മേളനത്തിനഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട്  സ. അനീഷ് കെ.പി ( cpm പെരിന്തൽമണ്ണAcഅംഗം,DYFI മലപ്പുറം DC , പെരിന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറി) ,  സ.സുരേഷ് വെള്ളിമംഗലം (കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ഭാരവാഹി, ദേശാഭിമാനി തിരുവനന്തപുരം സീനിയർ എഡിറ്റർ,) , സ: വിഷ്ണു എൻ ആർ (SFI സംസ്ഥാന കമ്മറ്റി, കോട്ടയം ജില്ലാ J. Sec) എന്നിവർ സംസാരിച്ചു.

ജനുവരി 22നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിനും സമീക്ഷയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും സമ്മേളനം പൂർണ്ണ പിന്തുണ അറിയിച്ചു. സ: നിധീഷിൻ്റെ നന്ദി പ്രകാശനത്തോടെ യോഗനടപടികൾ സമാപിച്ചു.

യുകെയിലെ ക്രൂ എന്ന സ്ഥലത്ത് മലയാളികൾ കുടിയേറിയിട്ട് 15 വർഷത്തിലേറെയായി ഈ മലയാളി കുടുംബങ്ങളെല്ലാം ഒന്നിക്കേണ്ട ആവശ്യകത മനസ്സിലാക്കി ക്രൂവിലെ മലയാളികൾ,മലയാളി അസോസിയേഷൻ ക്രൂ അഥവാ മാക്(MAC) എന്നറിയപ്പെടുന്ന സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നു. കോവിഡ് മഹാമാരിയിൽ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ അഴിഞ്ഞാടിയതിനാൽ MAC-ന്റെ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ക്രൂവിന്റെ ആദരണീയനായ മേയർ ടോം ഡൺലോപ്പ് മലയാളി അസോസിയേഷൻ ക്രൂ (MAC) എന്ന സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

തൻറെ ഉദ്ഘാടനപ്രസംഗത്തിൽ മാക്ന്റ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കൗൺസിലിന്റെ എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കേരളത്തിന്റെ ആദരണീയനായ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ആശംസകൾ അറിയിച്ചു. MACന് എല്ലാവിധ സപ്പോർട്ടും പിന്തുണയും വാഗ്ദാനം ചെയ്ത് യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻ (UUKMA) പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ളയും സംസാരിച്ചു.

 

മലയാളി അസോസിയേഷൻ ക്രൂവിന്റ (MAC) ഉദ്ഘാടനത്തിന്റ പ്രസക്തഭാഗങ്ങൾ

https://fb.watch/aAaso_gWwa/

സ്വിസർലാൻഡ് ബാസലിലെ മലയാളി സൗഹൃദ കൂട്ടായ്മയിൽ നിന്നും 16 പേർ ഒത്തുചേർന്ന് കലാ കായിക വിനോദങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് 8 – 02 – 2012 -ൽ രൂപീകരിച്ച സംഘടന ആയ കേരളാ കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് (കെ സി എസ് സി ) -ൻ്റെ പത്താം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആരംഭ കാലഘട്ടം മുതൽ തന്നെ സ്വിസ്സ് മലയാളി സമൂഹത്തിനോട് ചേർന്നുനിന്നുകൊണ്ട് പല പരിപാടികളും നടത്തി വിജയിപ്പിക്കുവാൻ കെസിഎസ് സി ക്ക് സാധിച്ചു .

2014 -ൽ തുടക്കംകുറിച്ച വനിതാ ചാരിറ്റി വിഭാഗമായ എയ്ഞ്ചൽസ് ബാസൽ മലയാളനാടിനെ ഏറെ ദുരിതത്തിലാഴ്ത്തിയ മഹാ പ്രളയ കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുകയുണ്ടായി. അതുപോലെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ഭവനരഹിതർക്ക് വീടുവച്ച് നൽകിയും എയ്ഞ്ചൽസ് ബാസലിൻറെ ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

പത്താം വർഷം പ്രമാണിച്ച് നിറ പകിട്ടാർന്ന ഒരു പരിപാടിയും നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ പ്ലാൻ ചെയ്യുവാൻ സാധിക്കാത്ത അവസ്ഥയിൽ കെസിഎസ് സി യുടെ യൂത്ത് വിഭാഗം ഏപ്രിൽ 9-തിന് സംഘടിപ്പിക്കുന്ന മിക്സഡ് യൂത്ത് വോളിബോൾ ടൂർണ്ണമെൻറ് ആയിരിക്കും പ്രധാന ആകർഷണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിൽസൺ പുന്നോലി

എക്സിറ്റർ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം എക്സിറ്റർ മലയാളിയുടെ പൊതു കൂട്ടായ്മയുടെ കേന്ദ്രമായ സെന്റ് ജെയിംസ് ഹാളിൽ പുതു വർഷത്തിൽ പുതിയ സംഘടനയായി അവർ വീണ്ടും ഒത്തു ചേർന്നപ്പോൾ അത് ഒരു പുതിയ ചരിത്രം കൂടി രചിക്കുകയായിരുന്നു.

കോവിഡ് കേസുകളുടെ എണ്ണം ലോകത്തിലാകമാനം എന്നതു പോലെ ഇംഗ്ലണ്ടിലും ഉയരുമ്പോൾ, കൊറോണ എന്ന കുഞ്ഞൻ വൈറസിനെ ഭയന്നു സ്വഭവനങ്ങളിൽ ഒതുങ്ങി കൂടാതെ, വേണ്ടത്ര മുൻകരുതലുകൾ എടുത്തു കൊണ്ടു അവയെ പ്രതിരോധിക്കാൻ എക്സിറ്റർ കേരള കമ്മ്യൂണിറ്റി (ഇകെസി) നേതൃത്വം എടുത്ത ധീരമായ തീരുമാനത്തെ കമ്മ്യൂണിറ്റി അംഗങ്ങളും അതേ അവേശത്തോടും മുൻകരുതലോടും ഏറ്റെടുത്തപ്പോൾ ആവരുടെ ആദ്യത്തെ കൂട്ടായ്മ, അംഗബലം കൊണ്ടും പരിപാടികളുടെ എണ്ണവും മികവും കൊണ്ടും വൻ വിജയമായിരുന്നു എന്നതിനു ഒരു സംശയവുമില്ല. മുൻപു നടന്ന കരോളിനും പിന്നീട് നടന്ന ക്രിസ്തുമസ് പുതുവർഷ ആലോഷങ്ങൾക്കും ശേഷവും ഒരംഗത്തിനെ പോലും കുഞ്ഞൻ വൈറസിനു തോല്പിക്കാൻ കഴിഞ്ഞില്ല എന്നത് അംഗങ്ങളുടെ ആത്മധൈര്യത്തിന്റെയും കൃത്യമായ സുരക്ഷാ ഒരുക്കത്തിന്റെയും വിജയം കൂടിയായി അവർ കാണുന്നു.

മുൻ കാലങ്ങളിൽ നിന്നും വ്യതസ്തമായ നാലു മണിക്ക് ആരംഭിച്ച് കൃത്യമായ സമയക്രമം പാലിച്ചു കൊണ്ട് ഏതാണ്ട് പതിനൊന്നു മണി വരെ അംഗങ്ങളുടെ മാത്രം പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് വളരെ വിഭവ സമൃദ്ധമായ ഒരു കലാസദ്യ പുതുവർഷ ദിനത്തിൽ അംഗങ്ങൾക്കായി ഒരുക്കാവാൻ സാധിച്ചു എന്നത് ഇകെസി നേതൃത്വത്തിന്റെ കൂട്ടായ പ്രവർത്തനമാണെങ്കിലും അതിനു ചുക്കാൻ പിടിച്ച കമ്മറ്റി ട്രഷറർ ബിനോയ് പോളിനും വൈസ് പ്രസിഡന്റ് ഷൈനി പോളിനും ജോയ്ന്റ് സെക്രട്ടറി അമൃതാ ജെയംസിനും മീഡിയ കോർഡിനേറ്റർ സെബാസ്റ്റ്യൻ സ്കറിയ്ക്കും കുട്ടികളെ പരിശീലിപ്പിച്ച അലീന പോൾ പാലാട്ടിക്കും അവരുടെ പ്രിയ ഡാൻസ് ടീച്ചർ മാധുരി രാജേഷിനും തീർച്ചയായും അഭിമാനിക്കാം. കൂടാതെ ആദ്യാവസാനം ശബ്ദ – വെളിച്ച ക്രമീകരണങ്ങൾ വളരെ ആസ്വാദകരമായ രീതിയിൽ സമന്വയിപ്പിക്കാൻ സാധിച്ച പീറ്റർ ജോസഫിന്റെ കഴിവിനെ എടുത്തു പറയേണ്ടതു തന്നെ.

കിസ്തുമസ്സ് പാപ്പയെ സ്വീകരിച്ചതിനു ശേഷം, പ്രസിഡന്റ് രാജേഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടി ചെയർമാൻ കുര്യൻ ചാക്കോ (ബൈജു) ഉദ്ഘാടനം ചെയ്യുകയുണ്ടായി. കോവിഡ് മഹാമാരിയുടെ കാലത്താണ് സംഘടന ആരംഭിച്ചതെങ്കിലും വിഷമ കാലഘട്ടത്തിൽ അംഗങ്ങൾക്ക് കൈത്താങ്ങ് നിന്നതിനൊപ്പം സ്പോർട്സ് ഡേയും കരോളും പുതുവർഷാഘോഷവും അടക്കമുള്ള ഒരോ കൂട്ടായ്മയും വിജയകരമാക്കുന്ന കമ്മറ്റി അംഗങ്ങളുടെ പ്രവർത്തന മികവിനെ അഭിമാനപൂർവ്വം അനുസ്മരിക്കുകയും കമ്യൂണിറ്റി അംഗങ്ങളുടെ ആത്മാർത്ഥതയോടും ഐക്യത്തോടുമുള്ള സഹകരണത്തിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു.


അധ്യക്ഷ പ്രസംഗത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിവരിച്ച ഘട്ടത്തിൽ ഇകെസിയുടെ ആരംഭ ഘട്ടത്തിൽ അംഗങ്ങളെ ഒരുമയോടും പരസ്പര സഹകരണത്തോടും ഒപ്പം എക്സിറ്റർ മലയാളി സമൂഹത്തെ സമാധാനത്തിലും ഐക്യത്തിലും നയിക്കുന്നതിൽ ചെയർമാൻ എന്നതിലുപരി അവരുടെ പ്രിയ ബൈജു ചേട്ടൻ നടത്തിയ ക്രിയാത്മകമായ ഇടപ്പെടലുകളെ രാജേഷ് നായർ നന്ദിയോടെ എടുത്തു പറഞ്ഞു.

രണ്ടു വർഷം കൊണ്ട് ഇകെസിക്ക് ശക്തമായ അടിത്തറ ഒരുക്കിയതിനു ശേഷം പ്രഥമ ചെയർമാൻ സ്ഥാനമൊഴിഞ്ഞ പദവിയിലേക്ക് തികച്ചും ആരോഗ്യഹരവും സൗഹൃദവുമായ അന്തരീക്ഷത്തിൽ നടന്ന മത്സരത്തിൽ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ചെയർമാനായി ബാബു ആന്റണി തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി.

ചടങ്ങിൽ സെക്രട്ടറി ജോമോൻ തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും പൊതുയോഗം അത് പാസ്സാക്കുകയും ചെയ്തു.
പിന്നീട്, സെക്രട്ടറി നടത്തിയ തന്റെ കൃതജ്ഞതാ പ്രസംഗത്തിൽ സംഘടനയുടെ എലാവിധ പ്രവർത്തനങ്ങൾക്കും സഹകരിക്കുന്ന മുഴുവൻ അംഗങ്ങൾക്കും അതുപോലെ തന്നെ സ്പോൺസേഴ്സുമാരായി സാമ്പത്തികമായി സഹായിക്കുന്ന വെരിട്ടാസ് എഡുക്കേഷനൽ കൺസട്ടൻസിയ്ക്കും ലോയൽറ്റി ഫിനാഷ്യസിനും കെ. ജോൺ പബ്ലിക് സ്കൂളിനും ഫോട്ടോഗ്രാഫർ നിമ്മി മറിയം എബ്രാഹമിനും കമ്മറ്റിയുടെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

കിസ്തുമസ് ഭവന അലങ്കാര മത്സരത്തിൽ ഔട്ട് ഡോർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനത്തിന് ബാബു ആന്റണിയും പ്രിൻസ് ജോസഫും അർഹരായപ്പോൾ കുര്യൻ ചാക്കോയും ബിനോയ് പോളും ഇൻഡോർ വിഭാഗത്തിൽ ഒന്നാം സ്ഥാനം പങ്കെടുകയും ബിജു അന്റണി രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

 

RECENT POSTS
Copyright © . All rights reserved