Association

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റായി സണ്ണി പൗലോസും സെക്രട്ടറിയായി ഫ്രാന്‍സിസ് തടത്തിലും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: സജി ഏബ്രഹാം (വൈസ് പ്രസിഡന്റ്) ഷോളി കുമ്പിളുവേലി (ട്രഷറര്‍) ജേക്കബ് മാനുവല്‍ (ജോ. സെക്രട്ടറി) ബിജു ജോണ്‍ (ജോ. ട്രഷറര്‍)

ചാപറ്റര്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി റെജി ജോര്‍ജ് പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും തെരെഞ്ഞെടുപ്പിനു നേത്രുത്വം നല്‍കുകയും ചെയ്തു.
പ്രസ് ക്ലബിന്റെ ആരംഭകാല നേതാക്കളിലൊരാളായ സണ്ണി പൗലോസ് ജനനി മാസികയുടെ മാനേജിംഗ് എഡിറ്ററാണ്. നാഷനല്‍ ട്രഷറര്‍, ചാപ്റ്റര്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. 23 വര്‍ഷമായി പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ജനനി മാസികയുടെ മുഖ്യ ശില്പികളില്‍ ഒരാളാണ്.

ഫ്രാന്‍സിസ് തടത്തില്‍ കേരളത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്നു. ദീപികയില്‍ ബ്യൂറോ ചീഫും രാഷ്ട്രദീപികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജും (കോഴിക്കോട്) ആയിരുന്നു. പിന്നീട് മംഗളത്തില്‍ ന്യുസ് എഡിറ്റര്‍. അക്കാലത്ത് വിവിധ അവാര്‍ഡുകള്‍ നേടി.കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് (കെ.യു.ഡബ്ലിയു.ജെ) സ്റ്റേറ്റ് കമ്മിറ്റി അംഗമായിരുന്നു. അമേരിക്കയില്‍ ദീര്‍ഘകാലം ഫ്രീലാന്‍സ് പത്രവര്‍ത്തകാന്‍. ചാനലുകളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരള ടൈംസ് ചീഫ് എഡിറ്റര്‍.

പത്രപ്രവര്‍ത്തനകാലത്തെപ്പറ്റിയുള്ള ‘നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍’ എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവാണ്.

പൊതു പ്രവർത്തനങ്ങളിലൂടെ പത്ര പ്രവർത്തന രംഗത്തേയ്ക്ക് കടന്നു വന്ന സജി എബ്രഹാം പ്രസ് ക്ലബ് പ്രഥമ കോൺഫ്രൻസ് മുതൽ കേരളഭൂഷണത്തെ പ്രതിനിധികരിച്ചു. ന്യൂയോർക്ക് ചാപ്റ്ററിന്റെ ചാപ്റ്റർ ട്രഷറർ ആയും സെക്രട്ടറി ആയും നാഷണൽ ഓഡിറ്ററായും പ്രവർത്തിച്ചു. ഇത്തവണ നാഷണൽ കോൺഫറൻസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബൃഹത്തായ സൂവനീറിന്റെ ചീഫ് എഡിറ്ററായിരുന്നു.

സംഘടനാ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ഷോളി കുമ്പിളുവേലി എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമാണ്. മാതൃഭൂമി ടിവിയിലും പത്രത്തിലും റിപ്പോർട്ടർ. ഇ-മലയാളിയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

ജേക്കബ് മാനുവൽ (കൈരളി ടിവി) ദൃശ്യമാധ്യമ രംഗത്ത് നിറസാന്നിധ്യമാണ്.

മികച്ച എഴുത്തുകാരനായ ബിജു ജോൺ (കേരള ടൈംസ്) വിവിധ കർമ്മരംഗങ്ങളിൽ സജീവം

യുകെയിലെ നമ്പർ വൺ കൾച്ചറൽ സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട കവൻട്രി സിറ്റി കൗൺസിലുമായി യോജിച്ച് കവൻട്രി സിറ്റി ഓഫ് കൾച്ചറിന്റെ ഭാഗമാകാൻ ഉള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ ഷിൻസൺ മാത്യു അറിയിച്ചു.

യുകെയിലെ അറിയപ്പെടുന്ന ചെണ്ട വിദ്വാനും നവധാര സ്കൂൾ ഓഫ് മ്യൂസിക്കിന്റെ അമരക്കാരനുമായ ശ്രീ വിനോദ് നവധാരയുടെ കീഴിൽ ഹരീഷ് പാലായുടെയും, സാജു പള്ളിപ്പാടന്റെയും നേതൃത്വത്തിലുള്ള മേളപ്പൊലിമയുടെ ചെണ്ട പ്രകടനത്തിലൂടെ കേരളത്തിന്റെ തനിമയും, പൈതൃകവും വിളിച്ചോതി കവൻട്രി സിറ്റിയുടെ ഭാഗമാകാൻ ഒരുങ്ങുന്നു കവൻട്രി കേരളാ കമ്മ്യൂണിറ്റി.

കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഒരുക്കുന്ന പരിപാടി ലൈവായി പതിനേഴാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ ഫെയിസ്ബുക്ക് പേജിലൂടെ ലൈവായി എല്ലാവർക്കും ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിരിക്കുന്നതായി സികെസി സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ അറിയിച്ചു.

ഡെര്‍ബി ചലഞ്ചേഴ്‌സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പത്താമത് ഓള്‍ യുകെ മെൻസ് ഡബിള്‍സ് ബാഡ്മിന്റണ്‍ടൂര്‍ണമെന്റ് ഡിസംബർ 11നു ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ പത്താമത്ടൂർണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായിഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് ടൂർണമെന്റുകൾ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട്ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.

ഒരു കായികവിനോദം എന്നതിലുപരി മാറിവരുന്ന ജീവിതചര്യരോഗങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിനും, ആരോഗ്യ പരിപരിപാലനത്തിന്റെ ആവശ്യകത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനും, പരസ്പരസൗഹൃദത്തിനും, നമ്മുടെ പുതുതലമുറയെ ബാഡ്മിന്റൺ എന്ന കായിക വിനോദത്തിലേക്ക്‌ ആകർഷിക്കുകയും, അതോടൊപ്പം അവർക്ക്‌ വേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.

നിലവാരംകൊണ്ടും സംഘടനാമികവുകൊണ്ടും വേറിട്ടു നിന്ന മുൻ ടൂർണമെന്റിന്റെ കവച്ചു വയ്ക്കുന്നതരത്തിലുള്ള മുന്നൊരുക്കങ്ങൾ ആണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത് എന്ന് ക്ലബ്ബിന്റെ ഭാരവാഹികൾഅറിയിച്ചു. ഏറ്റവും സുതാര്യമായ രീതിയിൽ ടീമുകളെ തരം തിരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയഫേസ്ബുക് തത്സമയ നറുക്കെടുപ്പിന് മുൻ വർഷങ്ങളിൽ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഇത്തവണ മത്സരങ്ങളുടെ അറിയിപ്പുകളും വാർത്തകളും തത്സമയം വെബ്സൈറ്റ് വഴിആളുകൾക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.തത്സമയം മത്സരത്തിന്റെ റിസൾട്ട്അറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.derbychallengers.co.uk/

യുകെയുടെ പല ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികൾക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നവിധം ഡെർബി ഇറ്റ്വാൾ ലെഷർ സെന്ററിൽ ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണമെന്റ് ശനിയാഴ്ചരാവിലെ 10:30 മുതൽ 4 മണി വരെയാണ് നടക്കുക..വിജയികളാകുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുംട്രോഫിയും സമ്മാനിക്കും.

Intermediate ക്യാറ്റഗറിയിൽ നടത്തപ്പെടുന്ന ടൂർണമെന്റിൽ 30 ടീമുകളാണ് മത്സരിക്കുന്നത്.

കളിക്കളത്തിൽ മാത്രമല്ല, കാഴ്ചക്കാരിലേക്കുംകളിയുടെ ആവേശം വാനോളം ഉയർത്തുന്നമഹനീയ മുഹൂർത്തങ്ങൾക്കു സാക്ഷിയാകാൻയുകെയിലെ എല്ലാ കായിക പ്രേമികളെയുംഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-

Derby Etwall Leisure Centre,

hHlton road,Etwall, Derby,

DE65 6HZ

 

 

 

 

 

 

കവൻട്രി : ദേവദൂതർ ആർത്തുപാടിയ ആമോദരാവിന്റെ അനുസ്മരണം. ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള കരോൾസന്ധ്യക്ക് ഇനി രണ്ടു ദിവസം കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ നാലാം സീസൺ ആസ്വദിക്കാൻ കവൻട്രിയിലേക്ക് വരൂ. ഡിസംബർ11 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളിൽ വച്ച് ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ച് ഗായകസംഘങ്ങൾ മാറ്റുരക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും ഉണ്ടായിരിക്കും.

കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായി ഹോളിസ്റ്റിക് ഗാർമെൻറ്സ് നൽകുന്ന 250 പൗണ്ടും ട്രോഫിയുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. നാലും അഞ്ചും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് ട്രോഫികളും കൂടാതെ മികച്ച അവതരണത്തിനായി ഈ വർഷം പ്രത്യേക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.

കരോൾ ഗാന സന്ധ്യയിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സിഞ്ചെല്ലൂസ് റെവ. ഫാ. ജോർജ് ചേലക്കൽ, ഐഎജി യുകെ & യൂറോപ്പ് ചെയർമാൻ റെവ. ബിനോയ് എബ്രഹാം എന്നിവർ പങ്കെടുത്ത ആശംസകൾ നേരും. പ്രോഗ്രാമിന് മിഴിവേകുവാൻ പ്ളേബാക്ക് സിങ്ങർ ഡെൽസി നൈനാൻ, ഗായകൻ ഡോ:ബ്ലെസ്സൺ മേമന, ഗായിക റോസ്‌മേരി ജോൺസൻ എന്നിവർ ജോയ് ടു ദി വേൾഡിന്റെ വേദിയിൽ എത്തും.

ഈ വർഷത്തിന്റെ ആരംഭത്തിൽ ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ‘ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് 2021’ ന്റെ ഗ്രാൻഡ് ഫിനാലെയും ഈ വേദിയിൽ വച്ച് തന്നെ നടക്കും. മൂന്ന് ക്യാറ്റഗറികളിയായി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 ഗായകരാണ് ജോയ് ടു ദി വേൾഡിന്റെ വേദിയിൽ മത്സരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടത്താൻ കഴിയാതെ വന്ന ജോയ് ടു ദി വേൾഡിന്റെ സീസൺ 4 ആണ് ഈ വർഷം നടത്തപ്പെടുക. ആദ്യ രണ്ടു വർഷങ്ങളിലും ആതിഥ്യമരുളിയ കവൻട്രിയിൽ തന്നെയാണ് ഈ വർഷവും പ്രോഗ്രാം നടക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സഹചര്യത്തിൽ ഗവണ്മെന്റ് അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രോഗ്രാം നടത്തപ്പെടുക. ഈ വർഷത്തെ മത്സരങ്ങളും സംഗീത സന്ധ്യയും കൂടുതൽ മികവുറ്റതാക്കാൻ ഗർഷോം ടിവിയോടൊപ്പം ദൃശ്യ ശ്രാവ്യ രംഗത്തെ പ്രഗത്ഭരായ ടെക്‌നീഷ്യന്മാരുൾപ്പെടുന്ന ടീമായിരിക്കും പ്രവർത്തിക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമായി രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

മുട്ടുചിറ: വോക്കിങ് കാരുണ്യയുടെ എൺപത്തി ആറാമത് സഹായമായ തൊണ്ണൂറ്റിഅയ്യായിരം രൂപ കിഡ്‌നി രോഗിയായ രാജുവിന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി വി സുനിൽ കൈമാറി. കോട്ടയം ജില്ലയിൽ മുട്ടുച്ചിറയിൽ താമസിക്കും രാജു കിഡ്‌നി തകരാറിലായി ഡയാലിസിസ് തുടങ്ങിയിട്ട് നാലുവർഷത്തോളമായി. രാജു ഒരു ടാപ്പിംഗ് തൊഴിലാളിയായിരുന്നു, വർഷങ്ങളോളമായി രാജു ടാപ്പിംഗും ഭാര്യ ലക്ഷ്മി വീട്ടു വേലകളും ചെയ്താണ് രണ്ടു മക്കൾ അടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്.
രാജുവിന്റെ കിഡ്‌നി രോഗം ഈ കുടുംബത്തെ തകർത്തു കളഞ്ഞു. ശമിക്കാത്ത വയറുവേദനയെത്തുടർന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത രാജുവിനെ വിദ്‌ഗദത്ത പരിശോധനകൾക്കു ശേഷമാണു അറിയാൻ കഴിഞ്ഞത് തന്റെ രണ്ടു കിഡ്നികളും തകരാറിലാണെന്ന യാഥാർഥ്യം.

വളരെനാളത്തെ ചികിത്സകൾ നടത്തിയെങ്കിലും രോഗ ശമനം ലഭിക്കാതെ ഡയാലിസിലേക്കു മാറുകയായിരുന്നു. കൂലിവേലക്കാരായ രാജുവിനും ലക്ഷ്മിക്കും ആഴ്ചയിൽ രണ്ടുവീതമുള്ള ഡയാലിസിസും കുടുംബച്ചിലവുകളും താങ്ങാവുന്നതിലുമധികമായിരുന്നു, നിരന്തര ചികിത്സകൾ ഈ കുടുംബത്തെ തീരാ കടക്കെണിയിലാണ് എത്തിച്ചത്. ഡയാലിസിനും മരുന്നുകൾക്കുമായി രാജുവിന് ഇപ്പോൾത്തന്നെ ആഴ്ചയിൽ നല്ലൊരുതുക ആവശ്യമാണ്. പലപ്പോഴും സാമ്പത്തീക പരാധീനത മൂലം ഡയാലിസിസ് ചെയ്യാൻ പറ്റാറില്ല. ഇപ്പോൾ ഡോക്ടർ നിർദ്ദേശിച്ചിരുക്കുന്നതു ഒരു ഇന്ജെക്ഷന് പതിനയ്യായിരം രൂപ വിലവരുന്ന മരുന്ന് മൂന്നു തവണ എടുക്കണമാണ്.

അനുദിന മരുന്നുകൾക്കുപോലും നിവൃത്തിയില്ലാത്ത രാജുവും കുടുംബവും എങ്ങനെ തുടര്ചികിത്സകൾ നടത്തുമെന്നറിയാതെ വലയുകയാണ്. ഈ അവസ്ഥയിൽ രാജുവിനും കുടുംബത്തിനും ഒരു കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം കൈകോർത്ത എല്ലാ നല്ലവരായ സുഹൃത്തുകൾക്കും വോക്കിങ് കാരുണ്യയുടെ നന്ദി.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ഈസ്റ്റ് ഹാം ബ്രാഞ്ചിലെ നേതൃത്വനിരയിൽ ഏറിയ സ്ഥാനവും വഹിക്കുന്നത് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ. ജനുവരി 22 നു നടക്കുന്ന, ദേശീയ സമ്മേനത്തിന് മുന്നോടിയായി, നവംബർ 28 നു സമീക്ഷ യുകെയുടെ ഈസ്റ്റ് ഹാം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറിയായി, ബിപിപി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ആയ സ. അർജുൻ രാജനെയും, പ്രസിഡന്റ് ആയി ആംഗ്ലിയ റസ്‌ക്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ആയ സ. ജോമിൻ ജോസ്സിനെയും, ട്രെഷറർ ആയി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ സ്റ്റുഡന്റ് ആയ സ. ജിസ്സിൻ ജോയിയെയും തിരഞ്ഞെടുത്തു. പുതുതലമുറയിലെ ഇവരുടെ നേതൃത്വത്തിന് പൂർണ്ണപിന്തുണ നൽകാൻ വൈസ് പ്രസിഡന്റ് ആയി സ. ഹാരിസ് പുന്നടിയിലും, ജോയിന്റ് സെക്രട്ടറി ആയി സ. രമേശ് മൂർക്കോത്തും തുടർന്നു.

നാഷണൽ ട്രെഷററും ബ്രാഞ്ച് അംഗവും ആയ സ. ഇബ്രാഹിം വാക്കുളങ്ങര സ്വാഗതം പറഞ്ഞുകൊണ്ട് തുടക്കം കുറിച്ച സമ്മേളനത്തിന്റെ അധ്യക്ഷൻ സ. രമേശ് മൂർക്കോത്ത് ആയിരുന്നു. സ. ജോമിൻ അനുശോചന പ്രേമേയവും, സ. അർജുൻ രക്തസാക്ഷി പ്രേമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സമ്മേളനം ഉത്ഘാടനം ചെയ്യാൻ എത്തിയത് സമീക്ഷ യുകെയുടെ നാഷണൽ പ്രസിഡന്റ് സ. സ്വപ്ന പ്രവീൺ ആയിരുന്നു. ഇടതുപക്ഷചിന്താഗതിക്കാരായ ഒരു കൂട്ടം മലയാളികൾ ചേർന്ന് സമീക്ഷ യുകെ രൂപീകരിച്ചത് ഈസ്റ്റ്ഹാമിൽ നിന്നാണെന്ന് ഉത്ഘാടനപ്രസംഗത്തിൽ നാഷണൽ പ്രസിഡന്റ് കൂട്ടിച്ചേർത്തപ്പോൾ ബ്രാഞ്ച് അംഗങ്ങളിൽ ആവേശം തിരതല്ലി. ബ്രാഞ്ച് സെക്രട്ടറിയും, സമീക്ഷ നാഷണൽ കമ്മിറ്റി അംഗവും ആയ സ. ഫിതിൽ മുത്തുക്കോയ, കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കൂടുതൽ വിദ്യാർത്ഥികളെ സമീക്ഷ യുകെയിലേക്കു ആകർഷിക്കാൻ വിവിധ പരിപാടികൾ ആണ് ബ്രാഞ്ച് പ്ലാൻ ചെയ്യുന്നത്. നാഷണൽ കമ്മിറ്റി അംഗം സ. പ്രവീൺ രാമചന്ദ്രൻ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും പുതിയ ബ്രാഞ്ച് സെക്രട്ടറി സ. അർജുൻ നന്ദി അറിയിച്ചു.

 

 

 

ജിയോ ജോസഫ്

ലണ്ടൻ : വേൾഡ് മലയാളി കൌൺസിൽ യുകെ ഒരുക്കുന്ന “ആയുർവേദ “സെമിനാർ 2021ഡിസംബർ 5ന് ഞായറാഴ്ച വൈകുന്നേരം യുകെ സമയം 6 മണിക്ക് സൂം പ്ലാറ്റുഫോമിൽ. ആയുർവേദത്തിന്റ അനദ്ധ സാധ്യതയെ കുറിച്ചു ലിങ്കൻ യൂണിവേഴ്സിറ്റി ലെക്ചർർ ആയി വർക്ക്‌ ചെയ്യുന്നതും യുകെയിൽ പല സ്ഥലത്തു ആയുർവേദ ക്ലിനിക് നടത്തുന്ന ഡോ :ശ്രീനാഥ് നായർ സംവാദം നടത്തുന്നു. ഈ പ്രോഗ്രാമിലേക്ക് ഏവരെയും വേൾഡ് മലയാളി കൌൺസിൽ ഭാരവാഹികൾ ഹാർദ്ധമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് www.wmcuk.org or ഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടുക.
ചെയർമാൻ ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലാൻ 07470605755

പ്രസിഡന്റ്‌ സൈബിൻ പാലാട്ടി 07411615189
ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് 07886308162

ആയുർവേദ സെമിനാറിൽ പങ്കിടുക്കുന്നതിനു ഈ ഞായറാഴ്ച വൈകുന്നേരം യുകെ സമയം 6മണിക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://us02web.zoom.us/j/85413303264?pwd=WVM1UFFWbi9rMEFyQ2k1ZmtsUmJXZz09

Meeting ID: 854 1330 3264

Passcode: 606975

ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി സംഘടിപ്പിച്ച ഓൾ യു . കെ ബാഡ്മിൻറൺ ടൂർണമെന്റിൽ ഒന്നാംസമ്മാനമായ 401 പൗണ്ടും ട്രോഫിയും കരസ്ഥമാക്കിയത് മാഞ്ചസ്റ്റർ ടീമായ ശ്രീകുമാറും സിനുവുമാണ് . 32 ടീമുകൾ പങ്കെടുത്ത കരുത്തുറ്റ മത്സരങ്ങൾക്കൊടുവിൽ രണ്ടാം സമ്മാനമായ 201 പൗണ്ടും ട്രോഫിയും നേടി വിജയികളായത് വോക്കിംഗിൽ നിന്നുള്ള ജോബിയും ,ജിനിയുമാണ്. മൂന്നാം സമ്മാനമായ നൂറ്റൊന്നു പൗണ്ടും ട്രോഫിയും നേടിയത് ബ്രിസ്റ്റോളിൽ നിന്നുള്ള പ്രശാന്തും , ജിനോയുമാണ്. സട്ടനിൽ നിന്നുള്ള ബാബുവും ആഷ്ലിനും നാലാം സ്ഥാനമായ 51 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി.

സ്കാർബറോ , വെയിൽസ് ഉൾപ്പെടെ യു.കെയുടെ നാനാ ഭാഗത്തുനിന്നുമായി രാവിലെ 11:00 മണിക്ക് കളിക്കാരും കാണികളും ബർമിംഗ്ഹാമിലേയ്ക്ക് ഒഴുകിയെത്തി. വടംവലി പോലുള്ള വലിയ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ബി. സി. എം. സി യുടെ കിരീടത്തിൽ ഒരു പൊൻതൂവൽ തന്നെയായി മാറി ഈ ബാഡ്മിൻറൺ ടൂർണമെൻറ് . മികച്ച സംഘടനാ മികവിന്റെ ഉദാഹരണമായി മാറിയ ഈ മത്സരത്തിന്റെ ഭക്ഷണം, റിഫ്രഷ്മെന്റ്സ് എന്നിവ മാറ്റുകൂട്ടി. എട്ടു മണിയോടുകൂടി അവസാനിച്ച പരിപാടികളുടെ വിജയത്തിനായി പ്രയത്നിച്ച റഫറിമാർ , ഫുഡ് കമ്മിറ്റി . കാണികളായെത്തിയവർ എല്ലാവർക്കും ബി സി എം സി നന്ദി രേഖപ്പെടുത്തി.

ജന്മനാടിന് കൈത്താങ്ങാകാനായി പാവപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് കൊടുക്കാനായി സൾട്ട്ലീ സെന്റ് ബെനഡിക് മിഷനും വുമൺ ഫോറവും ഒന്നിച്ചു നടത്തിയ ചാരിറ്റി ഇവന്റ് വൻവിജയമായി . നവംബർ ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ചയാണ് ചാരിറ്റി ഇവൻറ് നടന്നത്. ചാരിറ്റിക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിനായി മുതിർന്നവർക്ക് കപ്പ ബിരിയാണിയും കുട്ടികൾക്ക് നൂഡിൽസുമാണ് ഒരുക്കിയിരുന്നത്. ചാരിറ്റി ഇവന്റ് വൻ വിജയമാക്കിയ എല്ലാവർക്കും ഇടവകവികാരി ഫാ . ടെറിൻ മുല്ലക്കരയും പള്ളി കമ്മിറ്റി അംഗങ്ങളും നന്ദിപറഞ്ഞു.

ബ്ലാക്ക്ബെൺ മലയാളി സമൂഹത്തിന്റെ ഭാഗമായ ബ്ലാക്ക്ബെൺ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ നിരവധി ടീമുകൾ പങ്കെടുക്കുകയും നിരവധി ആളുകൾ കളികാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എത്തിച്ചേരുകയും ചെയ്തു

ഇതിൽ ഒന്നാം സ്ഥാനം നേടിയ സഞ്ചുവിനും സുരേഷിനും സമ്മാനം സ്പോൺസർ ചെയ്ത ട്രിനിറ്റി ഇന്റീരിയേഴ്‌സ് ക്യാഷ് അവാർഡും ട്രോഫിയും നൽകുകയും രണ്ടാം സ്ഥാനം നേടിയ അനിലിനും ബിജോയിക്കും സമ്മാനം സ്പോൺസർ ചെയ്ത ഇന്റർനാഷണൽ ഫ്രൈറ്റ് ലോജിസ്റ്റിക് ക്യാഷ് അവാർഡും ട്രോഫിയും നൽകുകയും മൂന്നാം സ്ഥാനം നേടിയ റെജിക്കും സജേഷിനും സമ്മാനം സ്പോൺസർ ചെയ്ത കെയർമാർക് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. ഈ ടൂർണമെന്റിനു വേണ്ട റിഫ്രഷ്മെന്റും ഫുഡും സ്പോൺസർ ചെയ്തത് ലോർഡ്സ് കെയർ റിക്യൂട്ട്മെന്റ് ലിമിറ്റഡ് ആണ്.

അടുത്ത വർഷത്തെ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ്‌ ആയി ഷിജോ സെക്രട്ടറി ആയി അജിൽ ട്രഷറർ ആയി ഹാമിൽട്ടൻ കമ്മിറ്റി അംഗങ്ങളായി അനിൽ, ജിജോ, സഞ്ചു, ലിജോ, റെജി എന്നിവരെയാണ് തിരഞ്ഞെടുത്തത്.

RECENT POSTS
Copyright © . All rights reserved