Association

അയർലണ്ടിലെ പുരോഗമന സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ പ്രതിനിധി സമ്മേളനം ഡബ്ലിനിൽ സമാപനമായി . മാർച്ച് 26 ശനിയാഴ്ച 2 മണിയോട് കൂടി ആരംഭിച്ച സമ്മേളനം ക്രാന്തി പ്രസിഡന്റ് സഖാവ് ഷിനിത്ത് എ .കെ ഉദ്ഘാടനം ചെയ്തു . സഖാവ് ജീവൻ മാടപ്പാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സഖാവ് പ്രീതി മനോജ് സ്വാഗതം ആശംസിച്ചു . തുടർന്ന് സഖാവ് പ്രിയ വിജയ് രക്തസാക്ഷി പ്രമേയവും സഖാവ് കെ എസ് നവീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു . സമ്മേളനം സഖാവ് സരിൻ വി സദാശിവൻ , മെൽബ സിജു , എബ്രഹാം മാത്യു എന്നിവരെ പ്രസീഡിയം ആയി തിരഞ്ഞെടുത്തു .

ഉക്രൈൻ റഷ്യ യുദ്ധത്തിനെതിരെയും യുദ്ധം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെയും പ്രതിപാദിച്ചുകൊണ്ട് സഖാവ് വർഗീസ് ജോയ് അവതരിപ്പിച്ച പ്രമേയവും അയർലണ്ടിലെ വിലക്കയറ്ററും വർധിച്ചു വരുന്ന വീട്ടു വാടകയും പിടിച്ചു നിർത്തുന്നതിൽ അയർലണ്ടിലെ സർക്കാരിന്റെ പരാജയവും തുറന്നു കാട്ടി കൊണ്ട് സഖാവ് ജോൺ ചാക്കോ അവതരിപ്പിച്ച പ്രമേയവും ശ്രദ്ധേയമായിരുന്നു. തുടർന്ന് ക്രാന്തി ജോയിന്റ് സെക്രെട്ടറി മനോജ് ഡി മന്നാത്ത് ക്രാന്തിയുടെ കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ടും ക്രാന്തി ട്രെഷറർ അജയ് സി ഷാജി വരവ് ചിലവ് കണകുകളും അവതരിപ്പിച്ചു .റിപ്പോർട്ടിൻ മേലുള്ള ചർച്ചകൾക്കും ജോയിന്റ് സെക്രട്ടറിയുടെ മറുപടിക്കും ശേഷം റിപ്പോർട്ട് അംഗീകരിച്ചു.

പ്രതിനിധി സമ്മേളനം 20 അംഗ ദേശീയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.20 അംഗ സെൻട്രൽ കമ്മിറ്റി കൂടിയ ആദ്യ യോഗത്തിൽ അടുത്ത സമ്മേളനം വരെയുള്ള ക്രാന്തിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ സഖാവ് ഷിനിത്തിനെ സെക്രട്ടറിയായും സഖാവ് മനോജ് ഡി മന്നാത്തിനെ പ്രസിഡന്റ് ആയും അനൂപ് ജോണിനെ ജോയിൻ സെക്രട്ടറിയായും ബിജി ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്റ് ആയും ജോൺ ചാക്കോയെ ട്രെഷറർ ആയും ഐക്യഘണ്ടെന തെരഞ്ഞെടുത്തു . ക്രാന്തിയുടെ പുതിയ സെക്രട്ടറി ഷിനിത്ത് പങ്കെടുത്ത എല്ലാ പ്രതിനിധി സഖാകൾക്കും നന്ദി അറിയിച്ചു.

ജോൺസൺ കളപ്പുരക്കൽ

പ്രസ്റ്റൺ :  കോവിഡ് മഹാമാരി മൂലം യു കെ യിലെ മലയാളി സമൂഹത്തിന് നഷ്ടപ്പെട്ട പൊതുജീവിതത്തിൻറെ താളക്രമങ്ങൾ ആവേശത്തോടെ തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ .. യുകെയിലെ മലയാളി ബാഡ്മിൻറൺ ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെന്റിന് വേദിയാവുന്നത് പ്രസ്റ്റൺ കോളജ് ക്യാമ്പസ് ആണ്.

മേയ് 28 രാവിലെ 9 മുതൽ 6 വരെയാണ് മൽസരം. ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ എവർ റോളിങ്ങ് ട്രാഫിയും. £501 ഒന്നാം സമ്മാനവും £301 101. 51 യഥാക്രമം രണ്ടും മൂന്നും നാലാം സമ്മാനവും നൽകുന്നതായിരിക്കും ടൂർണമെൻറിൻ്റ് വിജയത്തിനായ് സിന്നിജേക്കബ് ബിജു മൈക്കിൾ ബിജു സൈമൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു രജിസ്‌ട്രേഷനായി ബിജു സൈമൺ. 07891590901.. സിന്നി ജേക്കബ് 07414449497. ബിജു മൈക്കിൾ…07446893614. ബന്ധപ്പെടുക. ബാർ കോഡ് സകാൻ ചെയ്തും രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കാവുന്നതാണ്…

യുകെയിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ് പത്താം വാർഷികം കുടുംബസമേതം ആഘോഷിച്ചു. 2021 സിറയൻ ബ്രിസ്റ്റോൾ ലീഗ് ചാമ്പ്യൻസ് ആണ് ബ്രിസ്റ്റോൾ എയ്സ് ക്രിക്കറ്റ് ക്ലബ് . പത്താം വാർഷികം ഇൻറർനാഷണൽ ക്രിക്കറ്റ് പ്ലെയർ ജിനോ ജോജോ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി മിഥുൻ മുരളി സ്വാഗതവും . ക്ലബ്ബ് ചെയർമാൻ ജെയിംസ് തോമസ് അധ്യക്ഷ പ്രസംഗവും , സാറ്റർഡേ ക്ലബ് ക്യാപ്റ്റൻ സഷ്മിത് സതീശൻ , സൺഡേ ക്ലബ് ക്യാപ്റ്റൻ അനുഗ്രഹ ജോയ്സൺ ടീം റിപ്പോർട്ടും അവതരിപ്പിച്ചു . എയ്സ് ക്ലബ് ട്രഷറർ കോളിൻ മാവേലി കണക്ക് അവതരിപ്പിച്ചു . എയ്സ് പിആർഒ ജോബിച്ചൻ ജോർജ് ഏവർക്കും നന്ദി പറഞ്ഞു . തദവസരത്തിൽ എയ്സ് ഫാമിലി കിഡ്സിന് മാജിക് ഷോയും ഗാനമേളയും സൽക്കാരവും നടത്തി.

2022 സീസണിൽ ബ്രിസ്റ്റോൾ എയ്സ് 3 ഡിവിഷനിൽ കളിക്കുന്നുണ്ട്. ബ്രിസ്റ്റോൾ എയ്സ് ക്രിക്കറ്റ് ക്ലബ്ബിലെ കളിക്കാർ യുകെയുടെ നാനാഭാഗത്തുനിന്നു വന്ന് കളിക്കുന്നവരാണ് . മണിക്കൂറുകൾ വണ്ടി ഓടിച്ച് ഫാമിലി ആയി വന്ന് ഒരു ദിവസം അതിനായി മാറ്റിവെക്കുന്നത് കളിക്കാരുടെ ക്ലബ്ബിനോട് ഉള്ള ഉള്ള ഉള്ള ആത്മാർത്ഥതയും, ബ്രിസ്റ്റോൾ എയ്സ് മാനേജ്മെന്റിന്റെ നിരന്തരം കളിക്കാർക്ക് നൽകുന്ന പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും ഒന്നുകൊണ്ടു മാത്രം ആണ് .

കഴിഞ്ഞ പല വർഷങ്ങളിൽ ബ്രിസ്റ്റോൾ എയ്സ് ചാമ്പ്യൻസ് അല്ലെങ്കിൽ രണ്ടാം സ്ഥാനത്ത് നിരന്തരം തുടരുന്നത് ഈ ക്ലബ്ബിന്റെ പരിശീലനവും കളിയിലെ കേമം കൊണ്ടും മാത്രമാണ്. പത്താം വാർഷികം ആഘോഷിക്കുമ്പോൾ ബ്രിസ്റ്റോൾ എയ്സിനുവേണ്ടി കഴിഞ്ഞ കാലങ്ങളിൽ കളിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. വളരെ അച്ചടക്കത്തോടെ കഴിഞ്ഞ 10 വർഷമായി മാറിമാറി ഓരോ വർഷവും വന്ന് നല്ല രീതിയിൽ സഹകരിച്ച എല്ലാ കമ്മിറ്റി മെമ്പേഴ്സിനോടും ക്ലബ്ബ് മാനേജ്മെന്റിന്റെ നന്ദി അറിയിക്കുന്നു. ബ്രിസ്റ്റോൾ എയ്സ് ക്ലബ്ബിനെ സ്പോൺസർ ചെയ്യുന്ന എല്ലാ നല്ല വ്യക്തികൾക്കും ക്ലബ്ബിൻറെ നന്ദി.

2022 സീസൺ കോച്ചിംഗ് തുടങ്ങി ബ്രിസ്റ്റോൾ എയ്സ് ക്രിക്കറ്റ് ക്ലബ്ബിൽ കളിക്കാൻ താല്പര്യമുള്ളവർ please visit our website , or follow in our Facebook or follow in our facebook or Instagram.

for Bristol Aces cricket club
JOBICHAN GEORGE (PRO)

ടോം ജോസ് തടിയംപാട്

ഇടുക്കി ,ലബ്ബക്കട ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ ബി എഡിനു പഠിക്കുന്ന വിദ്യാർത്ഥി ഏലപ്പാറ സ്വദേശി അനു ആൻ്റണിയുടെ ജീവിതം മാറി മറിഞ്ഞത് 2021 മാർച്ച് മാസം കോളേജിൽ നടന്ന സ്പോർട്സ് മത്സരത്തിൽ പങ്കെടുത്തു വീണു കാലൊടിഞ്ഞപ്പോഴാണ് . മാസങ്ങളോളം ചികിൽസിച്ചിട്ടും ഒടിഞ്ഞ അസ്ഥികൾ യോചിക്കാത്തതു കൊണ്ട് ഡോക്ടർ നിർദേശിച്ചതനുസരിച്ചു തിരുവന്തപുരം ക്യൻസർ സെന്ററിൽ എത്തി പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി അനുവിന് ക്യൻസർ ബാധിച്ചിരിക്കുന്നു. ഒരു കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകർന്നടിഞ്ഞു അനുവിനെ ചികിൽസിക്കാൻ ഇപ്പോൾ തന്നെ 8 ലക്ഷം രൂപ ചിലവഴിച്ചു കഴിഞ്ഞു .ചികിത്സ മുൻപോട്ടു കൊണ്ടുപോകാൻ നിവർത്തിയില്ല .

കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന അനുവിന്റെ പിതാവ് ആൻ്റണി ഇപ്പോൾ കടംകൊണ്ട് ശ്വാസം മുട്ടുന്നു ,മകളെ ചികിൽസിക്കാൻ നിവർത്തിയില്ലാതെ വിലപിക്കുന്നു . മകൾ പഠിച്ചു കുടുംബത്തിനു ഒരു തണലായി മാറും എന്ന് വിചാരിച്ചിരുന്ന ഏലപ്പാറ ചിന്നാർ കുറ്റിക്കാട്ടു ആൻ്റണി യുടെ കുടുംബം ഇന്നു മകളുടെ ജീവൻ രക്ഷിക്കാൻ മാർഗമില്ലാതെ വിലപിക്കുകയാണ് നിങ്ങൾ ദയവായി സഹായിക്കണം . ആൻ്റണി യുടെ ഫോൺ നമ്പർ ഇവിടെ പബ്ലിഷ് ചെയ്യുന്നു . 0091 9656241951

അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യർത്ഥന മാനിച്ചു ഞങ്ങൾ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു ..

നമ്മെളെല്ലാം ഈസ്റ്റർ ആഘോഷിക്കുന്ന സമയത്തു ഈ പെൺ കുട്ടിയുടെയും മാതാപിതാക്കളുടെയും കണ്ണീരൊപ്പാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നിങ്ങളുടെ മുൻപിൽ കൈനീട്ടുന്നു സഹായിക്കുക . നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. 2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യേയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10 450000 (ഒരുകോടി നാലു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് അതിനു ഞങ്ങൾ നല്ലവരായ യു കെ മലയാളികളോടു കടപ്പെട്ടിരിക്കുന്നു.
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

പ്രവർത്തന മികവുകൊണ്ടും, അംഗബലം കൊണ്ടും യു. കെ. യിലെ പ്രാദേശിക മലയാളി സംഘടനകളുടെ മുൻനിരയിൽ സ്ഥാനം ഉള്ളതും, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുമായ ‘മാസ്സ് ‘ എന്ന് ചുരുക്കപ്പേരുള്ള മലയാളി അസോസിയേഷൻ സണ്ടർലാൻഡിന് വീണ്ടും പരിചയ സമ്പന്നരുടെ പുതുനേതൃത്വം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

2022 ജനുവരി 29 -നു ചേർന്ന ജനറൽ ബോഡി യോഗത്തിൽ ആണ്, സംഘടനയുടെ ദശവർഷക്കാലത്തിനിടയിൽ മുൻപ് മൂന്നുതവണ പ്രസിഡന്റ് പദം അലങ്കരിച്ച്, സംഘടനയെ ഉന്നതികളിലേക്ക് നയിച്ച റെജി തോമസിന്റെ തന്നെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ ഐകകണ്ഠേന തിരഞ്ഞെടുത്തത്. സെക്രട്ടറിയായി വിപിൻ വർഗീസിനെയും, ട്രഷറർ ആയി അരുൺ ജോളിയെയും, കമ്മിറ്റി അംഗങ്ങളായി ഷാജി ജോസിനെയും, മിസ്സ് ജോത്സ്ന ജോയിയേയും തിരഞ്ഞെടുത്തു. യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയിൽ അംഗമായ മാസ്സ്, യുക്മ നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള യുക്മ പ്രതിനിധികളായി റെജി തോമസ്, വിപിൻ വർഗീസ്, ബൈജു ഫ്രാൻസീസ് എന്നിവരെയും തിരഞ്ഞെടുത്തു.

കോവിഡ് മഹാമാരി മൂലം പൊതുജീവിതത്തിന്റെ താളക്രമം തന്നെ മാറിപ്പോയ മലയാളി സമൂഹത്തെ വീണ്ടും കലാ-കായിക-സാംസ്കാരിക പൊതു പരിപാടികളിലേക്ക് ആകർഷിച്ച് സമൂഹത്തിന്റെ ഉന്നമനം സാദ്ധ്യമാക്കുക എന്ന കനത്ത ഉത്തരവാദിത്തമാണ് റെജി തോമസിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് സാദ്ധ്യമാക്കാനുള്ളത്. 2018-ലെ യുക്മ നാഷണൽ കായികമേളയിൽ, മാസ്സ് സണ്ടർലാൻഡിനെ ചാമ്പ്യൻ അസോസിയേഷൻ പദവിയിലേക്ക് നയിച്ച റെജി തോമസിന്റെയും കൂട്ടാളികളുടെയും ആദ്യ പ്രവർത്തന പരിപാടിയായി ഷട്ടിൽ ബാറ്റ്മിന്റൺ ഡബിൾസ് ടൂർണ്ണമെന്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. അതുപ്രകാരം ഏപ്രിൽ 9-ന് ഈ കായിക മാമാങ്കം അരങ്ങേറ്റുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുതുടങ്ങി.

അസോസിയേഷൻ അംഗങ്ങളിൽ നിന്നും, മറ്റുള്ളവരിൽ നിന്നും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ ഉദ്യമത്തിന് ലഭിച്ചിരിക്കുന്നത്. സണ്ടർലാൻഡ് യൂണിവേഴ്‌സിറ്റിയുടെ സിറ്റി സ്‌പേസ് സ്പോർട്ട്സ് ഹാളിൽ, ഒരേ സമയം ആറു കോർട്ടുകളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഒരു മുഴുവൻ ദിന പരിപാടിയായി ക്രമീകരണം ചെയ്തിരിക്കുന്ന ഈ മേളയിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും, യുവാക്കൾക്കും, കുട്ടികൾക്കുമായി ജൂനിയർ, സീനിയർ, അഡൾട്ട് എന്നീ ഗ്രൂപ്പുകളിൽ ആയിരിക്കും മത്സരങ്ങൾ അരങ്ങേറുന്നത്. യു കെയിലെ ഏതു മലയാളികൾക്കും സംഘടനയുടെയോ, ക്ലബ്ബുകളുടെയോ പേരിലോ വ്യക്തിപരമായോ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതോടകം തന്നെ നിരവധി മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാർത്തയുടെ അവസാനമായി നൽകിയിരിക്കുന്ന സംഘാടകരുടെ ഫോൺ നമ്പറിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ്. ഏപ്രിൽ 3 ഞായറാഴ്ചയാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി.

മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും, ട്രോഫികളും നൽകി ആദരിക്കുന്നതാണ്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ വിജയികൾക്ക് 100 പൗണ്ട് ക്യാഷ് അവാർഡും, റണ്ണർ അപ്പിന് 50 പൗണ്ട് ക്യാഷ് അവാർഡും ട്രോഫികളുമാണ് സമ്മാനമായി നൽകുന്നത്. അഡൾട്ട് വിഭാഗത്തിലെ വിജയികൾക്ക് 300 പൗണ്ട് ക്യാഷ് അവാർഡും, റണ്ണേഴ്‌സ് അപ്പിന് 200 പൗണ്ട് ക്യാഷ് അവാർഡും ട്രോഫികളുമാണ് നൽകുന്നത്. കൂടാതെ, അസ്സോസിയേഷനുകളെയോ ക്ളബ്ബുകളെയോ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ ഏറ്റവും അധികം പോയന്റ് നേടുന്ന സംഘടനക്ക് ഓവറോൾ കിരീടം നൽകുന്നതും, മറ്റു പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതും തീരുമാനമായിട്ടുണ്ട്. മത്സരങ്ങൾ രാവിലെ 9 മണിയോടെ ആരംഭിക്കുന്നതിനാണ് സംഘാടക സമിതിയുടെ തീരുമാനം. മത്സരത്തിന്റെ നിയമാവലി സംഘാടകസമിതിയുടെ പക്കൽ നിന്നും ലഭ്യമാണ്. ഓരോ മത്സരത്തിലും റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.

ഒരു പൂർണ്ണദിന ഉല്ലാസപരിപാടിയായി സംവിധാനം ചെയ്തിട്ടുള്ള മത്സര സ്ഥലത്ത് കേരളത്തിന്റെ തനതു രുചിയിലുള്ള സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ലഭിക്കുന്ന കൗണ്ടറുകളും, മറ്റ് ആഘോഷ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. കാലത്ത് 9 മണി മുതൽ ലഭ്യമാകുന്ന തരത്തിൽ ബ്രേക്ക്ഫാസ്റ് ലഞ്ച്, സ്നാക്ക്‌സ്, ശീതളപാനീയങ്ങൾ എന്നിവ മിതമായ വിലയ്ക്ക് ഫുഡ് കൗണ്ടറുകളിലൂടെ ലഭ്യമാണ്. മികവാർന്ന ഈ പരിപാടിയുടെ മുഖ്യ സ്പോൺസേഴ്‌സ് യു. കെ. യിലെ ആരോഗ്യ മേഖലയിലെ മലയാളി സംരംഭകരായ സിഗ്ന കെയർ ഗ്രൂപ്പും, സഹ സ്പോൺസർ ഔൾ ഫിനാൻസും ആണ്. യു. കെ. യിലെ പ്രമുഖ വ്യക്തികളും, സംഘടനാ സാരഥികളും, സാംസ്കാരിക നായകരും ക്ഷണിതാക്കളായുള്ള ഈ ബാറ്റ്മിന്റൺ മേളയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കാനോ, ക്രമീകരണങ്ങളെക്കുറിച്ച് അറിയാനോ സംഘാടകരെ ബന്ധപ്പെടുന്നതിന് –
റെജി തോമസ് 07888895607
വിപിൻ വർഗീസ് 07552248419
ഷാജി ജോസ് 07832444411

 

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ വനിതാ വിഭാഗം സ്ത്രീ സമീക്ഷ കഴിഞ്ഞ ഞായറാഴ്ച മാർച്ച് 20 ന് ലോക വനിതാദിനം ആഘോഷിച്ചു. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ സ്ത്രീ സമീക്ഷ സംഘടിപ്പിച്ച വെബ് നാറിൽ പങ്കെടുത്തു.. “സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം” എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ വിഷയത്തെ ആസ്പദമാക്കിയാണ് സ്ത്രീ സമീക്ഷ വെബിമിനാർ സംഘടിപ്പിച്ചത് .

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റും കൂടിയായ സഖാവ് .സുഭാഷിണി അലി വെബിനാർ ഉത്‌ഘാടനം ചെയ്തു. സി പി എം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ആയ സഖാവ്. പി. കെ. ശ്രീമതി ടീച്ചർ, പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയ മൃദുല ദേവി. മുതിർന്ന മാധ്യമ പ്രവർത്തക ശ്രീമതി. സ്മൃതി പരുത്തിക്കാട് , പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത് ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

സമീക്ഷ യുകെ നാഷണൽ ജോയിൻ സെക്രട്ടറി ചിഞ്ചു സണ്ണി സ്വാഗതവും നാഷണൽ ട്രഷറർ രാജി രാജൻ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദിയും അറിയിച്ചു . യുവതയുടെ ശബ്ദമായി ആര്യ ജോഷിയും, ഇൻഷ വക്കുളങ്ങരയും സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം എന്ന വിഷയത്തെ കുറിച്ച് നടത്തിയ ചെറു പ്രഭാഷണങ്ങൾ ഇവർ നാളെയുടെ ശബ്ദമായി മാറും എന്ന് നിസ്സംശയം പറയാവുന്നവ ആയിരുന്നു. ശ്രീ സത്യനാരായണന്റെ വിപ്ലവഗാനത്തോടെ തുടങ്ങിയ ചടങ്ങ് കലാ പരിപാടികൾ കൊണ്ടും സമ്പന്നമായിരുന്നു. ആര്യ ശ്രീ ഭാസ്ക്കറിന്റെ ഗാനാലാപനവും അനുപമ ലാനിഷിൻറെ ശാസ്ത്രീയ നൃത്തവും പരിപാടിക്ക് പകിട്ടേകി. ഓൺലൈൻ ആയി നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സ്ത്രീ സമീക്ഷയുടെ മുമ്പോട്ടുള്ള യാത്രയ്ക്ക് പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ എല്ലാവരും ആശംസയും പൂർണ്ണ പിന്തുണയും അറിയിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

യു.കെ.യിലെ ഇടതു-പക്ഷ പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷ അതുയർത്തിപ്പിടിക്കുന്ന ആശയങ്ങളോടും, പ്രവർത്തനങ്ങളോടും, നിലപാടുകളാടും ചേർന്നു നിൽക്കാനാഗ്രഹിക്കുന്ന ഏവരേയും സംഘടനയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള അംഗത്വ വിതരണ പ്രവർത്തനം യു.കെയിലുടനീളം ഓരോ ബ്രാഞ്ചുകളിലും നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി മിഡ്ലാൻഡ് മേഖലയിലെ ബോസ്റ്റൺ ബ്രാഞ്ചിലും വിപുലമായ പരിപാടികളോടെ അംഗത്വ വിതരണത്തിനായി കുടുംബയോഗം സംഘടിപ്പിക്കുകയുണ്ടായി.

13/03/22 ന് ഞായറാഴ്ച 3 മണിക്ക് ‘ശ്രീപുരം’ബോസ്റ്റണിൽ നടന്ന കുടുബസംഗത്തിൽ ബോസ്റ്റണിലെ വിവിധ മേഖലകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.ബ്രാഞ്ച് പ്രസിഡൻ്റ് സ.ഷാജി പി. മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി സ.സന്തോഷ് ദേവസ്സി ഏവർക്കും സ്വാഗതമാശംസിച്ചു. മിഡ്ലാൻ ഏരിയാ സെക്രട്ടറിയും, lT Team അംഗവുമായ സ. പ്രവീൺ രാമചന്ദ്രൻ , ലോക കേരള സഭാംഗവും, സ്ത്രീ സമീക്ഷ കോർഡിനേറ്റും, സമീക്ഷ ദേശീയ സമിതി അംഗവുമായ സ. സ്വപ്നാ പ്രവീൺ എന്നിവർ മേൽക്കമ്മറ്റി പ്രതിനിധികളായി പങ്കെടുത്തു. എൻഎച്ച്എസ് സ്റ്റാഫ് ആയി അടുത്തിടെ ബോസ്റ്റണിൽ എത്തിച്ചേർന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ സ. ഐശ്വര്യ വിഷ്ണുവിന് ആദ്യ മെമ്പർഷിപ്പ് കൂപ്പൺ നൽകിക്കൊണ്ട് സ. പ്രവീൺ രാമചന്ദ്രൻ അംഗത്വവിതരണോദ്ഘാനം നിർവ്വഹിച്ചു.

ഇടതുപക്ഷ- പുരോഗമനാശയങ്ങൾ ജനങ്ങളിലെത്തിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും, സമീക്ഷ യു കെ യിൽ അംഗമാകുന്നതോടെ ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ഓരോരുത്തരും സ്വയം പങ്കാളികളായി മാറുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ സ. പ്രവീൺ ഓർമ്മിപ്പിച്ചു. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് കൂടുതൽ സ്ത്രീകൾ സ്ത്രീ സമീക്ഷയിലേക്ക് കടന്നു വരണമെന്ന് സ. സ്വപ്നാ പ്രവീൺ തൻ്റെ ആശംസാ പ്രസംഗത്തൽ അഭ്യർത്ഥിച്ചു.

സമീക്ഷയുടെ മുൻകാല പ്രവർത്തനത്തെയും, ആശയപരമായ നിലപാടുകളെയും കുറിച്ച് അംഗങ്ങൾക്ക് വ്യക്തത നൽകുന്നതിനായി ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി ചിത്രീകരിച്ച ഒരു ഹ്രസ്വദൃശ്യാവിഷ്‌കാരം യോഗത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. സമീക്ഷയുടെ ആശയങ്ങളെ കുറിച്ചും, നിലപാടുകളെ കുറിച്ചും പ്രസക്തമായ ചോദ്യങ്ങളുന്നയിച്ച സ. നിധീഷ് പാലക്കൽ (ബ്രാഞ്ച് ട്രഷറർ), സ. നവീൻ എന്നിവർ ചോദ്യോത്തരവേളയെ ഏറെ സജീവമാക്കി.

സഖാക്കൾ വിഷ്ണുദാസ് , അനീഷ് ചന്ദ്, നിധീഷ് പാലക്കൽ എന്നിവരൊരുക്കിയ സംഗീത വിരുന്ന് ഏറെ ആസ്വാദ്യകരമായിരുന്നു ‘രുചികരമായ ഭക്ഷണമൊരുക്കിയ സഖാക്കൾ മയാ ഭാസ്കർ, സന്തോഷ് ദേവസ്സി, ഷാജി പി മത്തായി, നീതു നിധീഷ്, നിധീഷ് പാലക്കൽ എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
ദേശീയ വൈ. പ്രസിഡൻ്റ് സ.ഭാസ്കർ പുരയിലിൻ്റെ നന്ദി പ്രകടനത്തോടെ സമീക്ഷ ബോസ്റ്റൺ ബ്രാഞ്ചിൻ്റെ ഈ കാലയളവിലെ അംഗത്വ വിതരണ കുടുംബ സംഗമത്തിന് പരിസമാപ്തിയായി.

 

 

ഉണ്ണികൃഷ്ണൻ ബാലൻ

പുരോഗമന ആശയ ഗതികൾ ഉൾക്കൊള്ളുന്ന എല്ലാവരെയും ഒരേ കുടകീഴിൽ അണിനിരത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ സമീക്ഷ യു കെ യുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് ഷെഫീല്‍ഡ് ബ്രാഞ്ചിൽ മികച്ച തുടക്കം. മാര്‍ച്ച് 13 ഞാറാഴ്ചയാണ് ഷെഫീൽഡ് ബ്രാഞ്ചിന്റെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടന്നത് . ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് സെന്റ് പാട്രിക് കാത്തോലിക് വോളണ്ടറി അക്കാഡമിയില്‍ വെച്ച് നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയനില്‍ ബ്രാഞ്ച് മെമ്പര്‍മാർക്കൊപ്പം പുരോഗമന ആശയങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന നിരവധിപേർ പങ്കെടുത്തു . ബ്രാഞ്ച് പ്രസിഡന്റ് സ. അരുൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് ബ്രാഞ്ച് സെക്രട്ടറി സ. ഷാജു ബേബി സംസാരിച്ചു. നാഷണല്‍ സെക്രട്ടറി സ .ദിനേശ് വെള്ളാപ്പള്ളിയാണ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തത്……

 

സമീക്ഷ യുകെ കഴിഞ്ഞകാലങ്ങളിൽ നടത്തിയ ഒട്ടനവധി പ്രവർത്തനങ്ങളെക്കുറിച്ചു നാഷണല്‍ സെക്രട്ടറി പുതിയ അംഗങ്ങൾക്കായി വിശദീകരിച്ചു. കൂടാതെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം സ. ജോഷി ഇറക്കത്തില്‍ ചടങ്ങിൽ ആശംസകള്‍ അര്‍പ്പിച്ചു.അതോടൊപ്പം സ. ജൂലി ജോഷി സ്ത്രീ സമീക്ഷയുടെ പ്രവർത്തനങ്ങളെകുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. ഇത് ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥിനികൾക്കും,വനിതകൾക്കും സ്ത്രീ സമീക്ഷയുടെ പ്രവർത്തങ്ങളിലേക്ക് കടന്നുവരാൻ പ്രചോദനമായി.

യുവതലമുറയുടെ വാഗ്ദാനമായ സഖാവ് ആര്യ ജോഷിക്ക് ആദ്യ മെമ്പർഷിപ്പ് കൈമാറികൊണ്ട് ബ്രാഞ്ചിന്റെ ക്യാമ്പയിൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു .

നാട്ടിൽ നിന്നും മക്കൾക്കൊപ്പം കുറച്ചുകാലം ചിലവഴിക്കാൻ എത്തിയ ശ്രീ കുര്യാക്കോസ് &ശ്രീമതി വത്സമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തത് ഏവർക്കും ആവേശം പകർന്നു. നാട്ടിൽ സിപിഎമ്മിന്റെ സജീവപ്രവർത്തകനായ അദ്ദേഹം,ഈ നാട്ടിലെ തിരക്കിട്ട ജീവിതത്തിനിടയിലും ഇടതുപക്ഷത്തിനൊപ്പം നിന്നുകൊണ്ട് ഇത്രയും പ്രവർത്തങ്ങൾ നടത്തുന്ന സമീക്ഷ പ്രവർത്തകരെ അഭിനന്ദിച്ചു. കൂടാതെ മെമ്പർഷിപ്പ്‌ ക്യാമ്പയിന് ശേഷം ഷെഫീല്‍ഡ് ബ്രാഞ്ചിലെ കലാകാരന്മാരുടെ ഗാന സന്ധ്യയും വിവിധ കലാപരിപാടികളും നടന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സഖാവ് സ്റ്റാന്‍ലി ജോസഫ് നന്ദി അർപ്പിച്ചു..

മലയാളി അസോസിയേഷൻ ക്രൂ (MAC) യുദ്ധക്കെടുതി യാൽ ബുദ്ധിമുട്ടുന്ന ഉക്രൈനിലെ ജനതയ്ക്ക് വേണ്ടി മലയാളി അസോസിയേഷൻ മെമ്പേഴ്സും ക്രൂ വിന്റെ പരിസര പ്രദേശങ്ങളിലും ഉള്ള മറ്റ് കമ്മ്യൂണിറ്റികളിൽ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. ഉക്രൈനിലെ യുദ്ധ ബാധിതരായ കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ, മരുന്നുകൾ , ബേബിഫുഡുകൾ, മറ്റ് കുട്ടികൾക്കായുള്ള സാധനങ്ങൾ തുടങ്ങിയവ സംഭാവനയായി നൽകാൻ മലയാളി അസോസിയേഷൻ ക്രൂന്റ (MAC) ഭാരവാഹികൾ അഭ്യർത്ഥിച്ചിരുന്നു.

സംഭാവനയായി ലഭിച്ച എല്ലാ സാധനങ്ങളും2022 മാർച്ച് 14 ന് ചെഷ്യർ ഈസ്റ്റ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഏജൻസികൾക്ക് കൈമാറി. മലയാളി അസോസിയേഷൻ ക്രൂന്റ (MAC) ഈ അഭ്യർത്ഥനയോടെ അനുകൂലമായി പ്രതികരിച്ച എല്ലാവരോടും പ്രത്യേകിച്ച് സൈപ്രസ്സ് കോർട്ട് നേഴ്സിങ് ഹോം ക്രൂ വിലെ ജീവനക്കാർക്കും റസിഡൻസിനും അവരുടെ ഫാമിലിക്കും MAC ന്റ പ്രസിഡന്റ് ബിജോയ് തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ജിയോ ജോസഫ്

ലണ്ടൻ :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോളി തടത്തിൽ ചെയർമാൻ l(ജർമ്മനി ), സുനിൽ ഫ്രാൻസിസ് വൈസ് ചെയർമാൻ (ജർമ്മനി ), ജോളി പടയാട്ടിൽ പ്രസിഡന്റ്‌ (ജർമ്മനി ), ബിജു ജോസഫ് ഇടക്കുന്നത്തു വൈസ് പ്രസിഡന്റ്‌ (ജർമ്മനി ), ബാബു തോട്ടാപ്പിള്ളി ജനറൽ സെക്രട്ടറി (യുകെ ),ഷൈബു ജോസഫ് കട്ടിക്കാട്ട് ട്രെഷറർ (അയർലണ്ട് ), എന്നിവരാണ് പുതിയ ഭാരവാഹികൾ.

മാർച്ച്‌ ആറിന് വൈകുന്നേരം വെർച്ചുൽ പ്ലാറ്റൂഫോമിൽ നടന്ന യോഗത്തിൽ വരണാധികാരിയായ മേഴ്‌സി തടത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തുടുർന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമ്മനി ), പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അധ്യക്ഷത വഹിച്ചു. ഡബ്ലിയു എംസി യുകെ പ്രൊവിൻസ് ട്രെഷറർ ടാൻസി പാലാട്ടി പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ്‌ ജോളി പടയാട്ടിൽ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളി നന്ദി പറഞ്ഞു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രൊവിൻസ് ഭാരവാഹികളായ ഗ്രിഗറി മേടയിൽ, ജോസ് കുമ്പുള്‌വേലിൽ, ബാബു ചെമ്പകത്തിനാൽ, ബിജു സെബാസ്റ്റ്യൻ, ദീപു ശ്രീധർ, സൈബിൻ പാലാട്ടി, ഡോ :ജിമ്മി മൊയ്‌ലാൻ, രാജു കുന്നക്കാട്ട്, ഡോ :ഗ്രേഷ്യസ്, ചിന്നു പടയാട്ടിൽ, സാറാമ്മ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

ഷൈബു ജോസഫ് കട്ടിക്കാട്ട് ഗാനം ആലപിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ :ഇബ്രാഹിം ഹാജിയുടെ അകാല വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.ഈ വർഷം ജൂൺ 23,24,25, തിയതികളിൽ ബഹറിനിൽ വച്ചു നടക്കുന്ന ഗ്ലോബൽ മീറ്റിൽ എല്ലാവരും തന്നെ പങ്കെടുക്കണമെന്ന ആഹ്വനത്തോടെ യോഗം അവസാനിച്ചു.

കൂടുതൽ വിവരങ്ങൾക്ക് യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക.

ഫോൺ 00447577834404 അല്ലെങ്കിൽ
[email protected]

 

 

RECENT POSTS
Copyright © . All rights reserved