സ്റ്റോക്ക് ഓൺ ട്രെൻഡ് : ഭാരതം സ്വാതന്ത്ര നേടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സ്റ്റാഫ്‌ഫോഡ് ഷെയർ മലയാളി അസോസിയേഷൻ ആഘോഷിച്ചു. ട്രെൻതാം റബ്ബി ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ എസ് എം എ പ്രസിഡൻറ്. ശ്രീ വിൻസെന്റ് കുര്യാക്കോസ് പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡൻറ് ശ്രീ വിൻസെന്റ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു സ്വാതന്ത്രദിന സന്ദേശം യുക്മാ മുൻ പ്രസിഡന്റ് ശ്രീ കെ പി വിജി നൽകി. ശ്രീമതി സാലി ബിനോയ് സ്വാഗതവും ശ്രീ സോണി ജോൺ നന്ദിയും പ്രകാശിപ്പിച്ചു യോഗത്തിൽ ശ്രീമതി ഷമ്മി വിനു ജിജോ ജോസഫ് ജിമ്മി വെട്ടുകാട്ടിൽ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും ആയി കായിക മത്സരം നടത്തപ്പെട്ടു.
യുകെയിലെ തന്നെ കരുത്തരായ അസോസിയേഷനുകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് പ്രസ്റ്റൺ (MAP) അണിയിച്ചൊരുക്കുന്ന രണ്ടാമത് ഓൾ യു കെ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സെപ്റ്റംബർ മൂന്നാം തീയതി 9 മണിമുതൽ പ്രസ്റ്റൺ കോളേജ് സ്പോർട്സ് ഹാളിൽ (PR2 8UR) വച്ച് നടത്തപ്പെടുന്നു. മെൻസ് ഡബിൾസ് ഇന്റർമീഡിയറ്റ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക.
ഒന്നാം സമ്മാനം £501 ട്രോഫിയും ( Xaviers Chartered Certified Accountants & Registered Auditors – Tel. 01772439023) , രണ്ടാം സമ്മാനം £301 ട്രോഫിയും ( Focus Finsure LTD, Mortgage and Insurance- 07958182362) , മൂന്നാം സമ്മാനം £101 ട്രോഫിയും ( Barkat Food Store Preston – 01772 561633), നാലാം സമ്മാനം £51 ട്രോഫിയും ( Madinah Super Market Preston – 01772 703843) എന്നിങ്ങനെ അത്യാകർഷകമായ സമ്മാനങ്ങൾ ആണ് വിജയികളെ കാത്തിരിക്കുന്നത്. MAP സംഘടിപ്പിക്കുന്ന ഈ മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡൻറ് ബിജു ചാക്കോയും സെക്രട്ടറി ജോബി ജേക്കപ്പും അറിയിച്ചു.
മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കാർ പാർക്കിങ്ങും സൗജന്യ ഉച്ചഭക്ഷണവും ലഭ്യമാണ്. രജിസ്ട്രേഷനായി ബിനു സോമരാജ് -07828303288.. ഷൈൻ ജോർജ് -07727258403..പ്രിയൻ പീറ്റർ-07725989295. എന്നിവരെ ബന്ധപ്പെടുക. ക്യു ആർ കോഡ് സ്കാൻ ചെയ്തും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.
ബിബിൻ എബ്രഹാം
കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ സഹൃദയ ദി കെന്റ് കേരളൈറ്റ്സ് അണിയിച്ചൊരുക്കുന്ന മൂന്നാമത്തെ ഓൾ യു.കെ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് സെപ്റ്റംബർ പതിനൊന്ന് ഞായറാഴ്ച്ച ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കോറിയിട്ടിരിക്കുന്ന പ്രശസ്തമായ നെവിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും.
ക്രിക്കറ്റിനെ പ്രണയിക്കുന്ന ഏതൊരു മലയാളിയും ഒരു പക്ഷേ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിൻ്റെ സുവർണ നിമിഷങ്ങളെ പറ്റി ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. 1983 ജൂൺ18 ന് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്നതിനു കൃത്യം ഒരാഴ്ച മുമ്പായിരുന്നു ടൺബ്രിഡ്ജ്വെൽസിലെ നെവിൽ മൈതാനത്ത് സിംബാബ്വേയും ഇന്ത്യയും തമ്മിലുള്ള മത്സരം. ടോസ് കിട്ടിയ ഇന്ത്യ ബാറ്റിങ്ങ് തന്നെ തിരഞ്ഞെടുത്തു. സ്കോർ ബോർഡിൽ റൺ വിരിയും മുമ്പേ സുനിൽ ഗവാസ്കർ വട്ടപ്പൂജ്യത്തിന് പുറത്ത്. തൊട്ടുടൻ കൃഷ്ണമാചാരി ശ്രീകാന്ത് റണ്ണെടുക്കാതെ പുറത്ത്. മൊഹീന്ദർ അമർനാഥ്, സന്ദീപ് പാട്ടീൽ, യശ്പാൽ ശർമ എന്നിവരും ഡ്രസിങ് റൂമിലേക്ക് മാർച്ച് പാസ്റ്റ് നടത്തുകയായിരുന്നു. 17 റൺസിന് അഞ്ച് വിക്കറ്റ്.
അപ്പോഴാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തിട്ട് കേവലം നാലു മാസം മാത്രം പ്രായമുള്ള കപിൽദേവ് എന്ന 24കാരൻ ആറാമനായി നെവിൽ ഗ്രൗണ്ടിലെ ക്രീസിലേക്ക് കടന്നു വന്നത്. കപിൽ ദേവ് റോജർ ബിന്നിയെ കൂട്ടുപിടിച്ച് സ്കോർ 77ൽ എത്തിച്ചപ്പോൾ ആറാമത്തെ വിക്കറ്റും വീണു. ഒരു റൺ കൂടി ചേർന്നപ്പോൾ രവി ശാസ്ത്രിയും കട്ടയും പടവും മടക്കി. 78ന് ഏഴ്. നൂറു കടക്കാനുള്ള സാധ്യത കഷ്ടി. എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴി മാറുമെന്നു പറഞ്ഞതു പോലെ ആ 24 കാരൻ പിന്നെ ടൺബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ നടത്തിയത് ഒരു കൊലവിളിയായിരുന്നു.
കപിൽ ശരിക്കും ഒരു ചെകുത്താനായി മാറിയ ദിവസം. ഒരൊറ്റ ഇന്ത്യക്കാരൻ പോലും ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടില്ലാത്ത ആ കാലത്ത് ആദ്യമായി ഇന്ത്യക്കു വേണ്ടി കപിൽ ഏകദിനത്തിൽ സെഞ്ച്വറി കുറിച്ചു. കളി അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ എട്ടിന് 266. കപിൽദേവ് പുറത്താകാതെ നേടിയത് 175 റൺസ്. അതും വെറും 138 പന്തിൽ. മൈതാനത്തിന്റെ അതിരുകൾ അളന്ന 16 ഫോറുകൾ. ആകാശം ഭേദിച്ച ആറ് സിക്സറുകൾ.
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്ന മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ബാറ്റിംഗ് വിസ്ഫോടനം നടന്ന ഗ്രൗണ്ട് കാണുവാനും, അവിടെ കളിക്കുവാനും യു. കെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും ഒരു സുവർണാവസരം ആണ് സഹൃദയ ഈ തവണ ഒരുക്കിയിരിക്കുന്നത്.
രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ നെവിൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ടു മൈതാനത്തായി ആണ് നടക്കുന്നത്. സഹൃദയയുടെ ഹോം ടീമായ റോയൽസ് ക്രിക്കറ്റ് ക്ലബ്ബിനോടൊപ്പം യു. കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7 ടീമുകൾക്കാണ് പങ്കെടുക്കുവാൻ അവസരം. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും ആണ് സമ്മാനം. വിജയികളെ കാത്തിരിക്കുന്നത് 701 പൗണ്ടിന്റെ ക്യാഷ് അവാർഡും ട്രോഫിയും ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 351 പൗണ്ടും, മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 151 പൗണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ ബെസ്ററ് ബാറ്റ്സ്മാൻ, ബെസ്ററ് ബൗളർ, എന്നിവർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും ട്രോഫിയും ലഭിക്കും.
മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും മികച്ച രീതിയിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കാനാണ് സഹൃദയ ലക്ഷ്യമിടുന്നത്. മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ക്രമീകരിക്കുന്നുണ്ട്. ഗ്രൗണ്ടിനോടനുബന്ധമായി തന്നെ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ടീം രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക :-
അജിത്ത് വെൺമണി 07957 100426
ബിബിൻ എബ്രഹാം 07534893125
മനോജ് കോത്തൂർ 07767 008991
വിജു വറുഗീസ് 07984 534481
ദീപു പണിക്കർ 07473 479236
സേവ്യർ ഫ്രാൻസിസ് 07897 641637
ആഷ്ഫോർഡ് :- കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 18 -മത് “കായികമേള ” ആഷ്ഫോർഡ് റഗ്ബി ഗ്രൗണ്ടിൽ പ്രൗഢഗംഭീരമായി നടന്നു. ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് സൗമ്യ ജിബി കായികമേള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ട്രീസാ സുബിൻ , റെജി ജോസ് , സോണി ചാക്കോ എന്നിവരും , കമ്മിറ്റി അംഗങ്ങളും , നൂറുകണക്കിന് അസോസിയേഷൻ അംഗങ്ങളും ചേർന്ന് കായികമേള മഹാ സംഭവമാക്കി മാറ്റി.
ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ “ആറാട്ട് – 2022 ” പ്രസിഡൻറ് സൗമ്യ ജിബി പ്രകാശനം ചെയ്ത് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസിന് കൈമാറി.
കൊച്ചുകുട്ടികളുടെ ഓട്ടമത്സരത്തോടു കൂടി മത്സരങ്ങൾ ആരംഭിച്ചു . നാട്ടിൽ നിന്ന് കടന്നുവന്ന മാതാപിതാക്കളുടെ നടത്ത മത്സരം, ലെമൺ ആന്റ് സ്പൂണ്‍ റേസ്, ഷോർട്ട് പുട്ട് എന്നിവ കാണികളിൽ കൗതുകമുണർത്തി.
ഫുഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിച്ച ഉച്ചഭക്ഷണത്തോടൊപ്പം 1 തയ്യാറാക്കിയ വീശി അടിച്ച നാടൻ പൊറോട്ട മുതിർന്നവർക്കും , കുട്ടികൾക്കും വേറിട്ട അനുഭവമായിരുന്നു. കാണികൾക്കും , മത്സരാർത്ഥികൾക്കുമായി അസോസിയേഷൻ തയ്യാറാക്കിയ ഫുഡ് സ്റ്റാളിന് , സോജ മദുസൂദനൻ , ലിൻസി അജിത്ത്, സ്നേഹ അജിത്ത് എന്നിവർ നേതൃത്വം നൽകി.
കായികമേളയുടെ രണ്ടാം ദിവസം കെന്റ് ഫുട്ബോൾ ലീഗിലെ വിവിധ ക്ലബ്ബുകളിൽ കളിക്കുന്ന മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്ബോൾ മത്സരത്തോടുകൂടി ആരംഭം കുറിച്ചു. ശേഷം മുതിർന്നവരുടെ ആവേശകരമായ ഫുട്ബോൾ മത്സരവും അവസാന പന്ത് വരെ ഉദ്വേഗമുണർത്തിയ ക്രിക്കറ്റ് മത്സരവും അരങ്ങേറി. പ്രസ്തുത മത്സരങ്ങൾ ദർശിക്കുവാൻ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകൾ പവലിയനിൽ സന്നിഹിതരായിരുന്നു .
ചെസ്സ് , കാരംസ്, ചീട്ടുകളി എന്നീ മത്സരങ്ങളുടെ തീയതി പുറകാലെ അറിയിക്കുന്നതാണെന്ന് സ്പോർട്സ് കമ്മിറ്റി അറിയിച്ചു.
ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻറെ 18 -മത് കായികമേള മുൻ വർഷങ്ങളേക്കാൾ മികവുറ്റതും , ജനകീയവുമാക്കിയ അംഗങ്ങൾക്കും , മത്സരങ്ങൾ നിയന്ത്രിച്ച ജോജി കോട്ടക്കൽ, ജോൺസൺ തോമസ്, ആൽബിൻ , സനൽ എന്നിവർക്കും സരസമായ ഭാഷയിൽ മത്സരങ്ങളുടെ വിവരണം നൽകിയ സോണി ചാക്കോയ്ക്കും വിദേശികളായ കാണികൾക്കും അസോസിയേഷൻ സെക്രട്ടറി ട്രീസാ സുബിൻ നന്ദി പ്രകാശിപ്പിച്ചു.
“ആറാട്ട് -2022 “
ഗൃഹാതുര സ്മരണകൾ നിറയുന്ന തിരുവോണത്തെ വരവേൽക്കാൻ ആഷ്ഫോർഡ് മലയാളി അസോസിയേഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. നിറപറയും , നിലവിളക്കും സാക്ഷിയാക്കി കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷൻ സെപ്റ്റംബർ 24 ാം തീയതി ശനിയാഴ്ച രാവിലെ 10.00 മണി മുതൽ അതിവിപുലമായി ആഘോഷിക്കുന്നു. സമൃദ്ധമായ ഓണസദ്യക്ക് ശേഷം “ആറാട്ട് – 2022 ” ന് തിരിതെളിയും. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, വടംവലി മത്സരം, സാംസ്കാരിക ഘോഷയാത്ര, ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ കായിക പ്രതിഭകൾക്കും കായിക പ്രേമികൾക്കും ആവേശകരമായ മറ്റൊരു സന്തോഷവാർത്തയുമായി യുകെയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘ മലയാളി അസോസിയേഷൻ സണ്ടർലാൻറ് വീണ്ടുമെത്തുന്നു.
MAS-ന്റെ മറ്റൊരു മെഗാ ഇവൻറായി കായികമേളയും വടം വലി മൽസരവും, 2022 ഓഗസ്റ്റ് 13 ശനിയാഴ്ച, സണ്ടർലാൻഡിലെ സിൽക്‌സ്‌വർത്ത് സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 വരെ സംഘടിപ്പിക്കുന്നതായി മാസിൻ്റെ പ്രസിഡൻ്റ് ശ്രീ. റജി തോമസസ് അറിയിച്ചു.
ഈ വർഷം ഏപ്രിൽ 9 ന് നാഷണൽ ലെവവൽ ഷട്ടിൽ ബാഡ്മിൻറൻ വിജയകരമായി നടത്തിയതുപോലെ MAS ആതിഥേയത്വം വഹിക്കുന്ന മറ്റൊരു ദേശീയ മൽസര വേദി ആയി ഈ ഇവന്റ് സംഘടിപ്പിക്കാൻ മാസ് ഒരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. യുകെയിലെ മറ്റ് ഏതു മലയാളി കൂട്ടാഴ്മകൾക്കും, ക്ലബ്ബുകൾക്കും, കമ്മ്യൂണിറ്റികൾക്കും ഏതെങ്കിലും ഒരു പ്രസ്താനത്തിൻ്റെ മേൽവിലാസത്തിലല്ലാതെ തന്നെ സ്വതന്ത്രമായി അവരുടെ കായിക പ്രതിഭകളും, കരുത്തും പ്രദർശിപ്പിക്കാനുള്ള മികച്ച അവസരം മലയാളി അസോസിയേഷൻ സണ്ടർലാൻറ് ഈ കായിക മേളയിലൂടെ ഒരുക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. സബ് ജൂനിയർ (50m, 100m), ജൂനിയർ (50m, 100m) സീനിയർ, അദ്ധൾട്ട്, സൂപ്പർ സീനിയർ സ്ത്രീ പുരുഷ വിഭാഗളിലായി മൽസരങ്ങൾ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 50m, 100m, 200m, 400m, 4x100m റിലെ മൽസരം, ഷോട്ട്പുട്ട്, ലോംഗ്ജംപ് എന്നീ ഇനങ്ങളിലായാണ് മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. അതലറ്റിക്ക് ഇനങ്ങിൽ പങ്കെടുക്കുന്നവർക്ക് ഒരോ ഇനത്തിനും £3.00 വീതവും, റിലെ ടീമൊന്നിന് £10.00 വിതവും രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതാണ്. കായികമേള വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും, കൂടാതെ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന കൂട്ടായ്മക്ക് ഓവറോൾ ട്രോഫിയും നൽകി ആദരിക്കുന്നതാണ്.
ഈ കായിക മേളയുടെ മുഖ്യ ആകർഷണം വടം വലി മൽസരമായിരിക്കും. ഇതിനോടകം തന്നെ യുകെയിലെ നാനാ ഭാഗങ്ങളിൽ നിന്നുമായി വൻ പ്രോൽസാഹനമാണ് ലഭിക്കുന്നുന്നത്. 550kg ആയിരിക്കും ഒരു ടീമിൻ്റെ പരമാവധി തൂക്കം. എൻട്രി ഫീസ് ടീമൊന്നിന് £100 വീതമായിരിക്കും. വടം വലി മൽസരം പുരുഷൻ മാർക്കുമാത്രമായിരിക്കും. വടം വലി മൽസരത്തിൽ വിജയികളാവുന്ന ടീമിന് £750 റണ്ണർ അപ്പിന് £500, മൂന്നാം സ്ഥാനക്കാർക്ക് £150, നാലാം സ്ഥാനക്കാർക്ക് £100 സമ്മാനമായി ലഭിക്കും.
മൽസരങ്ങളിൽ പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 6 ശനിയാഴ്ചയായിരിക്കും.
ബിർമിങ്ങ്ഹാം : ചാലക്കുടി മേഖലയിൽ നിന്നും യുകെ യുടെ നാനാഭാഗങ്ങളിൽ ഉള്ളവർ കോവിഡിന്റെ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം 16 ജൂലൈ ശനിയാഴ്ച ബിർമിങ്ങ്ഹാമിന് അടുത്തുള്ള വാൾസാളിൽ സംഗമിച്ചു. താലത്തിന്റെയും, വാദ്യമേളത്തിന്റെയും ആരവത്തോടെ “ചാലക്കുടി ചങ്ങാത്തം 2022″ന് ആരംഭം കുറിച്ചു. ജിബിയും, സോജനും ആലപിച്ച ഈശ്വര പ്രാത്ഥനയോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് സൈബിൻ പാലാട്ടി അദ്ധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയും, സെക്രട്ടറി ബിജു അമ്പൂക്കൻ സ്വാഗതം ആശംസി ക്കുകയും, ട്രഷറർ ഷൈജി ജോയ് നന്ദി അർപ്പിക്കുകയും ചെയ്ത യോഗത്തിൽ, എല്ലാവരുടെയും മാതാപിതാക്കളെ പ്രതിനിധികരിച്ചു ഇപ്പോൾ യുകെയിൽ ഉള്ള ജോയ് പഴയാറ്റിൽ ദമ്പതികൾ നിലവിളക്കു കൊളുത്തി “ചാലക്കുടി ചങ്ങാത്തം 2022” നു ഉത്ഘടനം നിർവഹിക്കുകയും, ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെയും, മുതിർന്നവരുടെയും, വൈവിദ്ധ്യമാർന്ന കലാപരിപാടികൾ വേദിയെ അവിസ്മരണിയമാക്കി. കൂടാതെ വിഭവ സമൃദ്ധമായ നാടൻ സദ്യ എല്ലാവരും ആസ്വദിച്ചു. പുതിയ ഭാരവാഹികളായി 2022-24 വർഷത്തേക്ക് ക്രോയ്‌ടോണിൽ നിന്നുള്ള ഷിജോ മൽപ്പാൻ പ്രസിഡന്റായും, ടെൽഫോഡിൽ നിന്നുള്ള ഷാജു മാടപ്പിള്ളി സെക്രട്ടറിയായും, ബിർമിങ്ങഹാമിൽ നിന്നുള്ള ദീപ ഷാജു ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാം കോർഡിനേറ്റസായി വാൾസാളിൽ നിന്നും ടാൻസി പാലാട്ടിയും, സിനിമോൾ ബിജുവും തെരഞ്ഞെടുക്കപ്പെട്ടു. വളരെ മനോഹരമായ പരിപാടിയിൽ ഉടനീളം ബെഞ്ചമിൻ പാലാട്ടിയും, സോണ ബാബുവും, ടാൻസി പാലാട്ടിയും ആങ്കറിങ് നിർവഹിച്ചു.ഈ വർഷത്തെ പ്രോഗ്രാം സ്പോൺസർ ചെയ്തത് ഫോക്കസ് ഫിൻസുർ ലിമിറ്റഡ് ബിർമിങ്ഹാം, കൃഷ്ണമൂർഗൻ സോളിസിറ്റഴ്സ് ലണ്ടൻ, ഫൈൻ കെയർ 247ലിമിറ്റഡ് സ്റ്റോക്ക് ഓൺ ട്രെന്റ്.എല്ലാവരും സൗഹൃദം പുതുക്കി അടുത്ത വർഷം കാണാം എന്ന പ്രതീക്ഷയോടെ പിരിഞ്ഞു.
ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ ഉള്ളവർ നാളെ ജൂലൈ 16 ശനിയാഴ്ച ബർമിൻഹാം അടുത്തുള്ള വാൾസാളിൽ ഒത്തുചേരുന്നു. കോവിഡിനെ തുടുർന്നുള്ള രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായാണ് നാളെ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പുതുക്കാൻ ഒത്തുകൂടുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ യുകെ യുടെ നാനാഭാഗങ്ങളിൽ നിന്നുള്ള എല്ലാവരും പങ്കെടുക്കും. പ്രീസ്റ്റനിൽ നിന്നുള്ള ഷാജു വാളുരാൻ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം ഉണ്ടായിരിക്കും. കുട്ടികളുടെയും, മുതിർന്നവരുടെയും, കലാപരിപാടികൾ അണിയറയിൽ ഒരുക്കുന്നുണ്ട്. വിഭവസമൃദ്ധമായ നാടൻ സദ്യയും ഒരുക്കുന്നുണ്ട്. ഇനിയും ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡന്റ് സൈബിൻ പാലാട്ടി 07411615189
സെക്രട്ടറി ബിജു അംബുക്കൻ 07903959086
ട്രെഷറർ ഷൈജി ജോയ് 07846792989
16 ജൂലൈ 2022 10am -6pm
Venue :
Aldridge community center,
Walsall, WS9 8AN.
ഉണ്ണികൃഷ്ണൻ ബാലൻ
ലണ്ടൻ : സമീക്ഷ യുകെ കുട്ടികളിൽ ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിന് ഗ്ലോസ്റ്റർഷെയറിൽ ആരംഭിച്ച സ്കൂളിൽ കുട്ടികൾക്ക് ആദ്യ വരവേൽപ്പ് നൽകാനായി ജൂലൈ 2 ന് വൈകുന്നേരം ബാപ്റ്റിസ്റ്റ് ചർച്ച് , മാറ്റ്സർ, ഗ്ലോസ്റ്റർഷെർ GL 4 6LA ൽസംഘടിപ്പിച്ച പ്രവേശനോത്‌സവം പ്രദേശത്ത് ഉത്സവഛായ പകർന്ന് അതീവ ഗംഭീരമായി. അമ്മ മലയാളത്തെ നെഞ്ചോടു ചേർത്തുവെച്ച് നൂറോളം കുട്ടികൾ പ്രവേശനോത്സവത്തിനെത്തിയത് പരിപാടിക്ക് ആവേശം വിതറി . മധുര പലഹാരങ്ങളും ബലൂണുകളും സമ്മാനിച്ചാണ് ആദ്യമായി കുട്ടികളെ സ്വീകരിച്ചത്. “”മധുരം മലയാളം മലയാള ഭാഷ പഠന വേദി ” എന്ന നാമധേയത്തിൽ കേരള സർക്കാരിന്റെ ” എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ആപ്തവാക്യത്തിന്റെ ഭാഗമായി മലയാള മിഷൻ കേരളയുമായി ചേർന്നാണ് സമീക്ഷ ഗ്ലോസ്റ്റർഷെയർ മലയാളം സ്കുളിൽ ഭാഷാപഠന പരീശീലനം കുട്ടികൾക്കു നൽകുന്നത് .
സാംസ്ക്കാരിക- സിനിമാ – സീരിയൽ – മിമിക്രി രംഗത്തെ പ്രമുഖരായ സുരാജ് വെഞ്ഞാറുമൂട്, കോട്ടയം നസീർ , മാളവിക മേനോൻ ,ഉല്ലാസ് പന്തളം, അയ്യപ്പ ബൈജു തുടങ്ങിയവർ ഓൺലൈനായി മംഗളാശംസകൾ നേർന്ന് നേരത്തേ തന്നെപരിപാടിക്ക് പരസ്യ പ്രചാരണം നൽകി . അവതാരികയും സ്വാഗത പ്രാസംഗികയുമായ ശ്രീമതി എലിസബത്ത് മേരി എബ്രഹാമിന്റെ സംഭാഷണചാതുര്യം യോഗ നടപടികൾക്ക് ചടുലതയേകി. ശ്രീമതി. റിനി കുഞ്ഞുമോൻ ആലപിച്ച ഭക്തിസാന്ദ്രമായ പ്രാർത്ഥനാ ഗീതത്തോടെ യോഗം സമാരംഭിച്ചു. സ്കൂൾ അധ്യാപികമാർ ഭദ്രദീപ പ്രകാശനം നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുൻ ആരോഗ്യ മന്ത്രി KK ഷൈല ടീച്ചർ ഓൺലൈനായി നിർവ്വഹിച്ചു.
നൂറുകണക്കിന് കുട്ടികളെയും രക്ഷകർത്താക്കളെയും കൊണ്ട് നിറഞ്ഞ വേദിയിൽ സമീക്ഷ മലയാളം കോർഡിനേറ്റർ ശ്രീ ലോറൻസ് പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു . സ്കൂൾ നടത്തിപ്പിന്റെ വിശദമായ വിവരങ്ങൾ അധ്യക്ഷ പ്രസംഗത്തിൽ ആമുഖമായി പറഞ്ഞു. ഒന്നിടവിട്ട ശനിയാഴ്ചകളിൽ വൈകുന്നേരമാണ് ക്ലാസ്സ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് രക്ഷകർത്താക്കൾ ഫോൺ മുഖേന താനുമായി ബന്ധപ്പെട്ടാൽ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മലയാളം മിഷൻ ഡയറക്ടറും പ്രസിദ്ധ കവിയുമായ ശ്രീമുരുകൻ കാട്ടാക്കാട ഓൺലൈനായി പ്രഭാഷണം നടത്തി. തുടർന്ന് സീറോ മലബാർ ഗ്ലോസ്റ്റർ ഷയർ വികാരി ഫാദർ . ജിബിൻ വാമനറ്റം മലയാളം പഠിച്ച് മലയാളത്തെ മനസ്സിലാക്കാനും അടുത്തറിയാനും കുട്ടികൾക്ക് കഴിയട്ടെ എന്നാശംസിച്ചു . മലയാളിഎവിടെയുണ്ടോ അവിടെയെല്ലാം മലയാളം. കേരള സർക്കാരിൻറെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സമീക്ഷ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീ സുനിൽ ജോർജ്ജ് ( UUKM സൗത്ത് വെസ്റ്റ് )ആശംസാ പ്രസംഗങ്ങൾ നടത്തി . യോഗത്തിൽ സമീക്ഷ ഗ്ലോസ്റ്റർഷെയർ സെക്രട്ടറി ശ്രീ സാം കൊച്ചു പറമ്പിൽ നന്ദി പ്രകാശിപ്പിച്ചു . പിന്നീട് പരിശീലനം സിദ്ധിച്ച അധ്യാപകരായ റെമി മനോജ്, റെനി തോമസ്, ഉഷാസ് സുകുമാരൻ, നിനു ജെഡ്സൺ എന്നിവർ കുരുന്നുകൾക്ക് ക്ലാസ്സ് എടുത്തു. ആരംഭത്തിൽ തന്നെ പഠന വേദിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഫലം കണ്ടു തുടങ്ങിയെന്ന ആത്മ സംതൃപ്തിയോടെയാണ് രക്ഷകർത്താക്കൾ മടങ്ങിയത്.
സ്കൂൾ തുടങ്ങുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ബേസിൽ ജോണിൽ നിന്നും രാജി ഷാജിയിൽ നിന്നും യഥാക്രമം ലഭിച്ചതുകൊണ്ട് സംഘാടകർക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നിറവേറ്റുവാൻ സാധിച്ചു. തുടർന്നും ഇവരുടെ സഹകരണം ഉണ്ടാകുമെന്ന് ഇരുവരും വാഗ്ദാനം ചെയ്തിട്ടുണ്ട്.
.
ജിയോ ജോസഫ്
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 2022-24 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ മെയ് മാസം കൂടിയ ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയർമാൻ സ്ഥാനത്തേക്ക് ഡോ . ശ്രീനാഥ് നായർ തെരഞ്ഞെടുക്കപ്പെട്ടു. കേരള ഗവൺമെന്റ് ഗ്ലോബൽ അഡ്വൈസറൂം, യുകെയിലെ ലിങ്കൻ യൂണിവേഴ്സിറ്റിയിലെ സീനിയർ ലെക് ചറുമാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു കെന്റിൽ നിന്നുള്ള ഡോ. ഗ്രേഷ്യസ് സൈമൺ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിസ് കരസ്തമാക്കി, ഇപ്പോൾ സൗത്ത് ലണ്ടൻ മോഡസ്‌ലി ഹോസ്പിറ്റലിൽ വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്നു.
പ്രസിഡന്റ് വാൽസാളിൽ നിന്നുള്ള സൈബിൻ പാലാട്ടി തൽസ്ഥാനം തുടരുന്നു. വൈസ് ചെയർമാനായി കെന്റിൽ നിന്നുള്ള പോൾ വർഗീസ് തുടരുന്നു. വൈസ് പ്രസിഡന്റായി നോട്ടിൻഹാമിൽ നിന്നുള്ള പ്രോബിൻ പോൾ കോട്ടക്കൽ തെരഞ്ഞിടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി വുസ്റ്ററിൽ നിന്നുള്ള വേണു ചാലക്കുടി തുടരും. ട്രെഷററായി ചെസ്റ്റഫീൽഡിൽ നിന്നുള്ള ജിയോ ജോസഫ് വാഴപ്പള്ളി തെരഞ്ഞിടുക്കപ്പെട്ടു.യുകെ പ്രൊവിൻസ് വിമൻസ് ഫോറം കോ കോർഡിനേറ്ററായി ടാൻസി പാലാട്ടിയെ തെരഞ്ഞിടുത്തു.
യുകെ പ്രൊവിൻസ് ആരംഭിച്ചു രണ്ടു വർഷം പിന്നിടുമ്പോൾ തന്നെ നിരവധി സാമൂഹിക പ്രതിഭക്തദയുള്ള സെമിനാറുകൾ നടത്താൻ കഴിഞ്ഞു. ഇനിയും കൂടുതൽ പരിപാടികൾ നടത്താൻ പുതിയ ഭാരവാഹികൾക്കു സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
കൂടുതൽ വിവരംങ്ങൾക്കു www.wmcuk.org or ഭാരവാഹികളുമായി ബന്ധപ്പെടുക.
സൈബിൻ പാലാട്ടി 07415653749.
ലണ്ടൻ : ഒരു കാലത്ത് ഇംഗ്ലണ്ടിനെ സൂര്യൻ അസ്തമിക്കാത്ത രാജ്യമെന്ന് ലോകം വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ ഈ വിശേഷണം നമ്മുടെ കൊച്ചു കേരളത്തിനാണ് ചേരുക . ലോകത്ത് എവിടെയും തൊഴിൽ ചെയ്യുന്ന വൈദഗ്ധ്യമുള്ള മലയാളികളുണ്ട്. എന്നതാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നതെന്ന് സമീക്ഷ യുകെ ലണ്ടനിൽ സംഘടിപ്പിച്ച പ്രവാസ സദസ്സിൽ പ്രഭാഷണമധ്യേ അദ്ദേഹം സൂചിപ്പിച്ചു. നവകേരള നിർമ്മിതിക്ക് നിസ്തുലമായ പങ്കാണ് പ്രവാസി മലയാളികൾക്ക് വഹിക്കാനുള്ളത്. പ്രവാസികളുടെ ഓരോ ചുവടുവെപ്പും തുടങ്ങുന്ന ഓരോസംരംഭവും അനുഭവങ്ങളും കേരള വികസനത്തിനിണങ്ങുന്നതും , മലയാളികളുടെ ഉന്നത ജീവിതത്തിന് ഉതകുന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നോർക്കയെപ്പറ്റി വിശദവും വിജ്ഞാനപ്രദവുമായ പ്രഭാഷണം നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി നടത്തുകയുണ്ടായി.
പവർ പോയിന്റ് പ്രെസെന്റേഷനിലൂടെ നോർക്കയുടെ സേവനങ്ങളും, പദ്ധതികളും പൂർണ്ണമായും പ്രവാസികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നദ്ദേഹം വിശദീകരിച്ചു. വ്യക്തവും, ലളിതവുമായ അവതരണം പ്രവാസികളല്ലാത്തവർക്കു പോലും ഏറെ സഹായകരമായിരുന്നു. പിന്നീട് ബഹു: വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്രഭാഷണം നടത്തി.
കേരളത്തിൻ്റെ സമഗ്ര വികസനത്തെ ലക്ഷ്യമിട്ട്1957 ൽ ശ്രീ.ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ സർക്കാർ തുടക്കം കുറിക്കുകയും ഇന്ന് ശ്രീ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ തുടരുന്നതുമായ ‘ കേരള മോഡൽ’ ആഗോള പ്രശംസ നേടിക്കഴിഞ്ഞതാണ്.
വിദ്യാഭ്യാസം,ആരോഗ്യം, പൊതുജനക്ഷേമം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഈ മാതൃക പ്രാവർത്തികമാക്കുന്നത്.. എന്നാൽ വ്യവസായിക മേഖലയിൽ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങളുണ്ട്. ഈ പോരായ്മകൾപരിഹരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. വ്യവസായ അന്തരീക്ഷത്തിന് തടസ്സമായി നിൽക്കുന്നത് കേരളത്തിലെ സ്ഥല പരിമിതിയും പ്രകൃതി ലോല പ്രദേശങ്ങളും , നീർത്തടങ്ങളുമാണ്. എന്നാൽ മതനിരപേക്ഷമായ സാമൂഹ്യ അന്തരീക്ഷവും , അക്കാദമിക് വൈദഗ്‌ധ്യവുമുള്ള മനുഷ്യപ്രയത്നശേഷിയും അനുകൂലമായി ഉണ്ട്. ഇവയെല്ലാം ഉൾക്കൊണ്ടു വേണം കേരളത്തിൽ വ്യവസായ വത്ക്കരണം സാധ്യമാക്കേണ്ടത്. ഉത്തരവാദിത്വ വ്യവസായ വത്ക്കരണമെന്ന നിലയ്ക്ക് ഉദ് പാദനക്ഷമത വർദ്ധിപ്പിച്ചു കേരളത്തിനിണങ്ങിയ സംരംഭത്തിനാണ് പ്രവാസികൾ നിക്ഷേപം നടത്തേണ്ടത്.
ഒന്നും രണ്ടും പിണറായി സർക്കാർ പ്രളയം, നിപ്പ, കോവിഡ് എന്നിവയുടെ വെല്ലുവിളികൾ അതിജീവിച്ച് ഇതിനകം വ്യവസായ വളർച്ച നിരക്ക് വർധിപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം തൻ്റെ പ്രഭാഷണത്തൽ ഊന്നി പറഞ്ഞു.
സാമ്പത്തിക വിദഗ്ധനും മുൻസംസ്ഥാന ആസൂത്രണ സമിതി അംഗവുമായ ശ്രീ കെ എൻ ഹരിലാലായിരുന്നു പിന്നീട് പ്രവാസ സദസ്സിനെ അഭിമുഖീകരിച്ച് പ്രഭാഷണം നടത്തിയത്. മുതലാളിത്തിനെതിരായി പുറം ലോകവുമായി ബന്ധമില്ലാത്ത വികസനമായിരുന്നു സോഷ്യലിസ്റ്റ് രാജ്യങ്ങൾ നടപ്പിലാക്കിയിരുന്നത്. എന്നാൽ കേരളം പുറം ലോകവുമായി ബന്ധപ്പെട്ടാണ് മുതലാളിത്തത്തിന്റെ ബദൽ സൃഷ്ടിച്ചത്. പ്രവാസികൾക്ക് ഇക്കാര്യത്തിൽ കേരള വികസനത്തിന് നല്ല സംഭാവന നൽകാൻ കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനം, ഉക്രൈൻ യുദ്ധം, എന്നിവ ലോക സാമ്പത്തിക ക്രമത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകാൻ പോവുകയാണ്. അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളുടെ മേധാവിത്വം മെല്ലെ കുറയാനിടവരും . ലോക സാമ്പത്തിക ഭൂപടത്തിലെ ഈ മാറ്റം പ്രവാസ ജീവിതത്തിലും പ്രതികൂല പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. തുടർന്നു പ്രവാസ ജീവിതത്തെ സ്പർശിക്കുന്ന ആരോഗ്യപരമായ വിമർശനങ്ങളും, നിർദ്ദേശങ്ങളും , ചോദ്യങ്ങളും സദസ്സിൽ നിന്ന് ഉയർന്നുവന്നു. അവയ്ക്കുള്ള കൃത്യമായ മറുപടിയും പാനലിൽ നിന്നും ഉണ്ടായി.
3 മണിക്കൂർ നീണ്ട സൂം മീറ്റിങ്ങിൽ യുകെയിൽ നിന്നു മാത്രമല്ല മറ്റു പല രാജ്യങ്ങളിൽ നിന്നുമായി നിരവധി പ്രവാസി മലയാളികൾ ഈ സംവാദസദസിൽ പങ്കാളികളായിരുന്നുവെന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. “നവകേരള നിർമ്മിതിക്ക് പ്രവാസികളുടെ പങ്ക് ” എന്ന വിഷയത്തിൽ യുകെയിൽ നടന്ന ഈ പ്രവാസ സംവാദസദസ്സിന് നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിൽ സ്വാഗതം ആശംസിച്ചു .
സ.ഫിതിൽ മുത്തുക്കോയ , സ.ശ്രീകാന്ത്, സ.മിഥുൻ സണ്ണി എന്നിവർ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു..
സ: ദിലീപ് കുമാർ , സ : ചിഞ്ചു സണ്ണി, സ : ഭാസ്ക്കർ പുരയിൽ എന്നിവരടങ്ങിയ പ്രസീഡിയം ചടങ്ങിനെ നിയന്ത്രിച്ചു. സ: രാജി ഷാജിയുടെ കൃതങ്ഞതാ പ്രകാശനത്തോടെ പ്രവാസ സംവാദസദസ്സിന് സമാപനമായി.