Association

റോമി കുര്യാക്കോസ്

ബോൾട്ടൻ: ഭരണഘടന അംഗീകരിച്ചതിന്റെയും രാജ്യത്തിൻ്റെ ഐക്യത്തിന്റെയും ശക്തിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ഓർമ്മപ്പെടുത്തലുമായി ഒ ഐ സി സി (യു കെ) ബോൾട്ടൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 76 – മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി.

ദേശീയതയുടെ പ്രതീകമായ ഇന്ത്യൻ പാതകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്രിവർണ്ണ കൊടിതോരണങ്ങളും കൊണ്ട് കമനീയമായ വേദിയിൽ സംഘടിപ്പിച്ച ചടങ്ങുകൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ്‌ ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും ബോൾട്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ബിന്ദു ഫിലിപ്പ് സ്വാഗതവും ആശംസിച്ചു.

പ്രവാസലോകത്താണെങ്കിലും വളർന്നു വരുന്ന പുതു തലമുറ നമ്മുടെ ദേശീയതയും പാരമ്പര്യങ്ങളായ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക തുടങ്ങിയവയുടെ രൂപവും ശ്രേഷ്ഠതയും പ്രാധാന്യവും മനസിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമായി റിപ്പബ്ലക് ദിനാചാരണത്തിന്റെ ഭാഗമായി ‘റിപ്പബ്ലിക് ദിന തീം’ ആസ്പദമാക്കി കുട്ടികൾക്കായി ക്രമീകരിച്ച ‘കളറിങ് മത്സരം’ വലിയ പങ്കാളിത്തത്തിൽ നടത്തപ്പെട്ടതും ശ്രദ്ധേയമായി. ഇന്ത്യൻ ദേശീയ പതാകയും ത്രിവർണ്ണ നിറങ്ങളും ചാരുതയോടെ വർണ്ണകൂട്ടുകലായി കുട്ടികളുടെ മനസുകളിൽ ലയിപ്പിക്കാനായി എന്നതും പരിപാടിയുടെ വിജയ ഘടകമായി.

മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികളായവർക്കുമായി ഒ ഐ സി സി (യു കെ) – യുടെ ലോഗോ ആലേഖനം ചെയ്ത ട്രോഫികളും മെഡലുകളും മറ്റ് സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു.

പ്രതികൂല കാലാവസ്ഥയിലും ബോൾട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു. ബോൾട്ടന്റെ സമീപ പ്രദേശമായ അക്റിങ്ട്ടണിലെ ഒ ഐ സി സി യൂണിറ്റിൽ നിന്നുമുള്ള പ്രവർത്തകരും ചടങ്ങിന്റെ ഭാഗമായി.

ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, അക്‌റിങ്റ്റൺ യൂണിറ്റ് പ്രസിഡന്റ്‌ അരുൺ പൗലോസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക്‌ ബോൾട്ടൻ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഋഷിരാജ് നന്ദി അർപ്പിച്ചു. സ്നേഹവിരുന്നിനും ദേശീയഗാനാലാപനത്തിനും ശേഷം ചടങ്ങുകൾ അവസാനിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായി വിവേകാനന്ദ ജയന്തി വിപുലമായ രീതിയിൽ ആഘോഷിച്ചു. കുട്ടികൾ അവതരിപ്പിച്ച ഭജന,സ്വാമി വിവേകാനന്ദ പ്രഭാഷണം,തുടർന്ന് ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരുന്നു, ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ ആഘോഷത്തിൽ പങ്കെടുത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രോയിഡൺ: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം ഉത്സവമായ് സറേ റീജൻ ഒഐസിസി പ്രവർത്തകർ ആഘോഷിച്ചു. കഠിനമായ കാലാവസ്ഥയ്ക്കിടയിലും സറേ റീജിയന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒഐസിസി പ്രവർത്തകർ രാജ്യത്തോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനായി ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു.

പരിപാടി ഒഐസിസി സറേ റീജൻ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജിന്റെ അധ്യക്ഷതയിൽ നടന്നു. ദേശീയഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ റിപ്പബ്ലിക് ദിനത്തെ അനുബന്ധിച്ചുള്ള സന്ദേശങ്ങൾ പങ്കുവയ്ക്കുകയും, സ്വാതന്ത്ര്യ സമര നായകരുടെ ത്യാഗങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്തു.

പരിപാടിയിൽ ഒഐസിസി നാഷണൽ വർക്കിംഗ് പ്രസിഡന്റ് ശ്രീ ബേബികുട്ടി ജോർജ്, നാഷണൽ ജനറൽ സെക്രടറിമാരായ ശ്രീ അഷ്‌റഫ് അബ്ദുള്ള, ശ്രീ തോമസ് ഫിലിപ്പ്, നാഷണൽ ജോയിന്റ് സെക്രടറി ജയൻ റൺ, സറേ റീജൻ വൈസ് പ്രസിഡന്റുമാരായ ശ്രീ ജെറിൻ ജേക്കബ്, ശ്രീമതി നന്ദിത നന്ദൻ, ട്രഷറർ ശ്രീ അജി ജോർജ് എന്നിവരും , ശ്രീ സണ്ണി കുഞ്ഞുരാഘവൻ , ശ്രീ ഷാജി വാസുദേവൻ ശ്രീ ഗ്ലോബിറ്റ് ഒലിവർ എന്നിവരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു.

 

“ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്,” എന്നായിരുന്നു ശ്രീ വിൽസൺ ജോർജിന്റെ മുഖ്യ സന്ദേശം. “ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ ത്യാഗങ്ങൾക്കുള്ള ആദരവാണ് റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ ജനാധിപത്യവും പരമാധികാരതയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കായി ആഘോഷിക്കപ്പെടേണ്ടതാണെന്ന്” അദ്ദേഹം ഓർമ്മിപ്പിച്ചു.

രാഷ്ട്രീയത്തിനും മതത്തിനും മുകളിലായി ഒരു മഹത്തായ സംസ്‌കാരത്തിന്റെ പരിരക്ഷകൻ എന്ന നിലയിൽ നമ്മുടെ പൗരന്മാർ ഒരുമയോടെ മുന്നോട്ട് പോവേണ്ടതുണ്ടെന്നും, സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമുള്ള പ്രതിജ്ഞ പുതുക്കി ബഹുസ്വരതയുള്ള ഇന്ത്യയുടെ സംരക്ഷകർ ആവേണ്ടതാണെന്നും” ശ്രീ ബേബികുട്ടി ജോർജ് പ്രസ്താവിച്ചു. “ഇന്ത്യയുടെ ഭരണഘടനയെ ലോകത്തിലെ മികച്ച ഭരണഘടനകളിലൊന്നാക്കിയത് ജനങ്ങളുടെയും നേതാക്കളുടെയും ചിതറാതെയുള്ള സമരമായിരുന്നു. ഈ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിർത്തുക ഒരു മഹത്തായ ഉത്തരവാദിത്വമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ ബേബികുട്ടി ജോർജിന്റെ പ്രസംഗത്തിൽ, “ഒഐസിസി ദേശീയ പ്രസിഡന്റ് ശ്രീമതി ഷൈനു ക്ലയർ മാത്യു എല്ലാ സറേ പ്രവർത്തകർക്കും റിപ്പബ്ലിക് ദിന ആശംസകൾ” അറിയിക്കാൻ തന്നെ ഏല്പിച്ചിട്ടുണ്ടന്നും ആരോഗ്യ സ്ഥിതി മോശമായതിനാലാണ് പ്രസിഡന്റ് പ്രസിഡന്റ് പങ്കെടുക്കാതെന്നും ശ്രീ ബേബികുട്ടി ജോർജ് അറിയിച്ചു .

മുഖ്യ പ്രഭാഷകനായ ശ്രീ അഷ്‌റഫ് അബ്ദുള്ള തന്റെ പ്രസംഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര സമര നായകരുടെയും ഗാന്ധിജിയുടെ പ്രാധാന്യവും ഭരണഘടന സംരക്ഷണത്തിന്റെ ഉത്തരവാദിത്തവും വിശദീകരിച്ചു. ശ്രീമതി ഇന്ദിരാജിയെയും , ശ്രീ രാജീവ് ജി യെയും അദ്ദേഹം തന്റെ വാക്കുകളിൽ അനുസ്മരിച്ചു , തുടർന്ന് ശ്രീ തോമസ് ഫിലിപ്പ്, “സ്വാതന്ത്ര്യത്തിന്മേലുള്ള ഭീഷണികളെ” ചൂണ്ടിക്കാണിക്കുകയും, “ഇന്ത്യൻ പൗരന്മാർക്കെല്ലാം ഭരണഘടന സംരക്ഷണം നിർബന്ധമാണെന്നും” ഓർമ്മിപ്പിച്ചു.

സറേ റീജൻ വൈസ് പ്രസിഡന്റ് ശ്രീ ജെറിൻ ജേക്കബ്, “ഇന്ത്യയിലെ ജാതി-മത കലാപങ്ങൾ ഇല്ലാതായാൽ മാത്രമേ സ്വാതന്ത്ര്യത്തിന്റെ ആഖ്യാനം പൂർണമായിരിക്കൂ” എന്ന നിലപാട് ശക്തമായി തൻ നന്ദി പ്രസംഗത്തിൽ പറഞ്ഞു

പരിപാടി ദേശീയഗാനാലാപനത്തോടെയും കേക്ക് മുറിച്ചും Republic Day-യുടെ മധുരം പങ്കുവെച്ചും സമാപിച്ചു

യുകെയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലികൾക്കു അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തിൽ ജനുവരി 16 വ്യാഴാഴ്ച നടന്ന ഓൺലൈൻ ചർച്ചയ്ക്ക്‌ കൈരളി യുകെയുടെ നാഷണൽ ജോയിന്റ്‌ സെക്രട്ടറിയും എൻഎച്ച്എസിലെ സീനിയർ പ്രാക്ടീസ്‌ നഴ്സുമായ നവീൻ ഹരി നേതൃത്വം നൽകി. യുകെയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ എൻഎച്ച്എസ് ട്രസ്റ്റുകളിൽ എങ്ങനെ ജോലി കണ്ടെത്താം, അപേക്ഷ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ഇന്റർവ്യൂ എങ്ങനെ നേരിടണം എന്ന വിഷയത്തിൽ റോയൽ ഫ്രീ എൻഎച്ച്എസ് ട്രസ്റ്റിലെ പാത്ത്‌വേ മാനേജർ ആയ അനൂപ് ഗംഗാധരൻ, ക്ലെമറ്റീൻ ചർച്ച് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഗവെർനൻസ് മേധാവിയായ ചാൾസ് വർഗീസ്, കൈരളി യുകെ കരിയർ ഗൈഡൻസ് സപ്പോർട്ട് ടീമിലെ അംഗമായ പ്രവീൺ കുട്ടി തുടങ്ങിയവർ സംസാരിച്ചു. യുകെയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ച് രാജ്യത്തിനു പുറത്ത് നിന്നും എത്തിയിട്ടുള്ളവർക്ക് പരിമിതമായ സാധ്യതകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. വിദ്യാർഥികളായി ഇവിടെ എത്തിയവരെയാണ് ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്, സ്ഥിര ജോലി നഷ്‌ടപ്പെടുന്നവരുടെയും എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ വളരെ ശ്രദ്ധയോടെ ജോലിക്ക് അപേക്ഷിക്കേണ്ടത് ആവശ്യമാണ്. വിസ സ്‌പോൺസർഷിപ്പ്‌ ലഭിക്കേണ്ട ജോലികൾക്കു വേണ്ടി അപേക്ഷിക്കേണ്ടതെങ്ങനെ, യുകെയിലെ ജോലികൾക്കു വേണ്ടിയുള്ള സി.വി.യിൽ ഉൾപ്പെടുത്തേണ്ട സ്റ്റാർ വേ മെത്തേഡ്, വിവിധ ബാൻഡുകളിലേക്ക് വേണ്ടുന്ന യോഗ്യതകൾ എന്തൊക്കെ തുടങ്ങിയ ജോലി അന്വേഷിക്കുന്ന തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ കുറിച്ചുള്ള രണ്ടു മണിക്കൂർ നീണ്ട ചർച്ചയും ചോദ്യോത്തര സെഷനും ഓൺലൈൻ സെഷനിൽ പങ്കെടുത്ത നൂറിൽ അധികം പേർക്ക് വളരെ ഉപകാര പ്രദമായിരുന്നു. യുകെയിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികൾക്കും മറ്റു തൊഴിൽ അന്വേഷകർക്കും വേണ്ടി കൈരളി യുകെ ഇത്തരം ചർച്ചകൾ ഇനിയും സംഘടിപ്പിക്കുമെന്ന് കൈരളി യുകെയുടെ ദേശീയ നേതൃത്വം അറിയിച്ചു.

ഓൺലൈൻ ചർച്ച യുടെ ലിങ്ക്: https://www.facebook.com/KairaliUK/videos/2725567474281691/

ന്യൂസ് ഡെസ്ക് . മലയാളം യുകെ

പെരിയോനെ…. മാഞ്ചസ്റ്റർ ജെസും സി ആർ ജെ ഈവെൻസും ചേർന്ന് അണിയിച്ചൊരുക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ഈ വരുന്ന ഫെബ്രുവരി 15 ന് മാഞ്ചസ്റ്ററിലെ ഫോറം സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

പെരിയോനെ എന്ന ട്രെന്റിഗ് സോംഗിലൂടെ മലയാളികളുടെ മനം കവർന്ന ജിതിൻ രാജ്, ഐഡിയ സ്റ്റാർ സിംഗർ വിന്നർ സോണിയ അമോദ്, പിന്നണി ഗായിക ടെസ്സ ചാവറ, എന്നിവരോടൊപ്പം മാഞ്ചസ്റ്റർ ജെംസ് ഗായകരും ചേർന്നാണ് പെരിയോനെ എന്ന സംഗീത വിരുന്ന് ഒരുക്കുന്നത്.
ലൈവ് ഓർക്കെസ്ട്രയുടെ അകമ്പടിയോടെ ഒരുക്കുന്ന ഈ സംഗീത സന്ധ്യയിൽ മാഞ്ചസ്റ്ററിലെ കലാപ്രതിഭകളുടെ നൃത്ത നൃത്ത്യങ്ങളും അണിനിരക്കുന്നു.

യുകെയിലെ, പ്രത്യേകിച്ചും മാഞ്ചസ്റ്റർ സംഗീത പ്രേമികളുടെ ജീവിതത്തിൽ ഒരു അവിസ്മരണീയമായ സംഗീതാനുഭവമാക്കി മാറ്റുവാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് മാഞ്ചസ്റ്റർ ജെംസ് എന്ന മ്യൂസിക് ബാൻഡ്.

ലൈം റേഡിയോ ഒരുക്കിയ ടിക്കറ്റിങ്ങ് ലിങ്ക് വഴി വളരെ മിതമായ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഇന്നു തന്നെ നിങ്ങളുടെ ടിക്കറ്റുകൾ 20% ഡിസ്കൗണ്ടോടു കൂടി കരസ്ഥമാക്കുക. ടിക്കറ്റ് ലിങ്ക് ചുവടെ ചേർക്കുന്നു.

ലിവർപൂളിലെ മാസ് ഹൗസ് ഒരുക്കുന്ന രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങൾ നിറഞ്ഞ ഫുഡ് സ്റ്റോൾ, സംഗീത പ്രേമികൾക്കായി കാത്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്.

Venue:
Forum centre
Wynthenshawe
Manchester M22 5RX

Date: Saturday 15 February 3pm

Tickets available now, use the link to book your tickets

https://limeeventz.co.uk/public/e/52

TICKET CHARGE
——————————
:
:
:
——————————
%

——————————-

 

 

സുമേഷൻ പിള്ള

പ്രെസ്റ്റൺ വോളിബോൾ ക്ലബ്‌ നടത്തിയ ഒന്നാമത് ഓൾ യൂറോപ്യൻ വോളിബോൾ ടൂർണമെന്റ് റെവ: ഫാദർ ബാബു പുത്തൻപുരയ്ക്കൽ ഉത്ഘാടനം നടത്തി. യൂറോപ്പിൽ നിന്നും വിവിധ ഏഷ്യൻ രാജ്യത്ത് നിന്നുമുള്ള മിന്നും താരങ്ങൾ ആണ് വിജയ കിരീടത്തിന് വേണ്ടി കൊമ്പ് കോർത്തത്. ആകെ 12 ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ ഒന്നാം പൂളിൽ നിന്നും ഷെഫീൽഡ് സ്ട്രികേറ്റേഴ്‌സും ലിവർപൂൾ ലയൻസും എന്നിവർ സെമിയിലേക്ക് നടന്നു കയറിയപ്പോൾ പൂൾ ബിയിൽ നിന്നും കാർഡിഫ് ഡ്രാഗൻസും കേബ്രിഡ്ജ് സ്പൈകേഴ്സും സെമിയിൽ കടന്നു. ഒന്നാം സെമിയിൽ ലിവർപൂളിന്റെ പ്രവീൺ എന്ന ആർമി പ്ലയേറും കേബ്രിഡ്ജിന്റെ ജിനേഷ് എന്ന ആർമി പ്ലയറും അറ്റാക്കറുടെ വേഷത്തിൽ കളം നിറഞ്ഞാടിയപ്പോൾ കാണികളുടെ ആവേശം നിയന്ത്രിക്കാൻ സംഘാടകർ നല്ലത് പോലെ വിയർപ്പ് ഒഴുക്കേണ്ടി വന്നു.

എബിൻ നിലം കുഴിക്കുന്ന അറ്റാക്കുകൾ നടത്താൻ ശ്രമിക്കുമ്പോഴും ബാക്ക് കോർട്ടിൽ നിന്നും ഫുട്ബോളിലെ ഹിഗിറ്റയെന്നപോലെ കോർട്ടിൽ വട്ടമിട്ടു പറന്നു നടന്ന ദിനീഷ് ഉയർത്തി നൽകുന്ന മനോഹരമായ പാസുകൾക്ക് അനായാസമായി തന്നെ സെറ്റ് ചെയ്യാൻ ടൂർണമെന്റിലെ മികച്ച സെറ്റർ ആയ ബോബിക്ക് സാധിച്ചു. വോളിബോൾ ആരോഗ്യ ശക്തിയുടെ മാത്രം അല്ല ബുദ്ധി ശക്തിയുടെയും സൗമ്യതയുടെയും കൂടെ കളി ആണെന്ന് തന്ത്രപരമായി പ്ലെസിങ് പോയിന്റുകളിലൂടെ ടൂർണമെന്റിലെ ബെസ്റ്റ് ബ്ലോക്കർ ആയ ജോർളി തെളിയിച്ചു. പ്രതിഭകൾ എല്ലാം ഒരുമിച്ചു തിളങ്ങിയപ്പോൾ ലിവർ പൂളിന്റെ ഒപ്പം നിന്നു വിജയം.

രണ്ടാം സെമിയിൽ ശക്തരായ കാർഡിഫ് ഡ്രാഗൻസ് ഷെഫിൽഡും തമ്മിൽ ഉള്ള മത്സരം അത്യധികം വാശി നിറഞ്ഞതായിരുന്നു ശിവ എന്ന കാർഡിഫിന്റെ “സെർവ് മെഷീൻ ”തുടരെ തുടരെ പോയിന്റ് നേടി കാർഡിഫിനെ ഫൈനലിൽ എത്തിച്ചു. ആവേശകരമായ ഫൈനലിൽ തുടർച്ചയായ അഞ്ച് വിജയങ്ങളുടെ മധുരത്തിൽ കാർഡിഫും കപ്പിനും ചുണ്ടിനും ഇടയിൽ നിർഭാഗ്യത്താൽ നഷ്ടപെട്ട ചാമ്പ്യൻ പട്ടം ‌ തിരികെ പിടിക്കാൻ രണ്ടും കൽപിച്ചു ഉറപ്പിച്ചിറങ്ങിയ ലിവർപൂൾ ചുണക്കുട്ടികൾ കോർട്ടിൽ ആറാടുകയാണ് ചെയ്തത്.

കാർഡിഫിന്റെ മൂന്ന് പ്രധാന കളിക്കാരുടെ അഭാവം അവരുടെ പ്രകടനത്തെ സാരമായി ബാധിച്ചു. ഏറെ കുറെ ബിനീഷിന്റെ ഒറ്റയാൾ പോരാട്ടം ആയിരുന്നു കാർഡിഫിന്റെ ഫൈനലിലെ പോരാട്ടം. ബാക്ക് കോർട്ടിൽ നിന്നും ഇടതടവില്ലാതെ ആക്രമണം അഴിച്ചുവിട്ട ഷാനു പ്രെസ്റ്റൺ ടൂർണമെന്റിലെ “മിന്നൽ മുരളി ”ആയിരുന്നു കൂടെ ടു സോണിൽ നിന്നും റോണിയുടെ തീപ്പൊരി അറ്റാക്കും അഖിലിന്റെ ശക്തമായ ഡിഫെൻസും കൂടി ഒത്തു ചേർന്നപ്പോൾ കാർഡിഫിന്റെ തുടർച്ചയായ ആറാമാത് ചാമ്പ്യൻ കിരീടം എന്ന സ്വപ്നത്തിന് തിരശീല വീണു .

ജിൻസി കോരത്

ലണ്ടൻ: ഗിൽഫോർഡ് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വ്യത്യസ്തതയാർന്ന കലാപരിപാടികളുടെ വിസ്മയ കാഴ്ചകളൊരുക്കി വർണ്ണാഭമായി നടന്നു. ആഘോഷങ്ങളുടെ ഇടയിലേക്ക് കുട്ടികൾക്ക് സമ്മാനങ്ങളുമായി എത്തിയ സാന്താക്ലോസ് കുട്ടികൾക്കും മുതിർന്നവരോടുമൊപ്പം നടത്തിയ തകർപ്പൻ ഡാൻസ് മുഴുവൻ കാണികൾക്കും വിസ്മയകരവും അപൂർവ്വവുമായ ദൃശ്യാനുഭവമായി മാറി.

ഗിൽഫോർഡ് കിംഗ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ജി എം സി എയിലെ പ്രതിഭാധനരായ കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ച മനോഹരമായ നേറ്റിവിറ്റിഷോയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ജി എം സി എ പ്രസിഡന്റ് മോളി ക്ലീറ്റസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലോക കേരളസഭാംഗവും മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. ഓരോ വർഷവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ നടത്തുമ്പോൾ വിണ്ണിലെ സന്തോഷവും സമാധാനവും ഭൂമിയിലെ മനുഷ്യരുടെ ഹൃദയങ്ങളിലും നിറയുന്നുണ്ടോയെന്ന് നാം പുനഃപരിശോധന നടത്തേണ്ടതാണെന്നും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ വിതറി മാനവ മനസ്സുകളിൽ സന്തോഷം നിറയാൻ എല്ലാവരുടെയും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കിടയാകട്ടെയെന്നും സി എ ജോസഫ് തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു.

ജി എം സി എ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേർന്ന് തിരിതെളിച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി നിക്സൺ ആന്റണി സ്വാഗതം ആശംസിച്ചു. തുടർന്ന് ഇടവേളയില്ലാതെ നടന്ന വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറിയപ്പോൾ അപൂർവ്വമായ ദൃശ്യ വിസ്മയകാഴ്ചകളാണ് സദസ്സിന് സമ്മാനിച്ചത്. ജിഎംസിഎയുടെ നേതൃത്വത്തിൽ ഓരോ ഭവനങ്ങളിലും നടത്തിയ കാരോൾ സന്ദർശനാവസരത്തിൽ ഏറ്റവും മികച്ച ദീപാലങ്കാരത്തിന് ഏർപ്പെടുത്തിയ സമ്മാനം രാജീവ് -ബിൻസി ദമ്പതികൾ സെക്രട്ടറി നിക്‌സൺ ആന്റണിയിൽ നിന്നും ഏറ്റുവാങ്ങി. മികച്ച അവതാരകയായി എത്തി മുഴുവൻ പരിപാടികളും ചിട്ടയോടെ അവതരിപ്പിക്കുവാൻ അവസരമൊരുക്കിയ സാറാ മറിയം ജേക്കബ്ബ് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.

ജി എം സി എ ഭാരവാഹികളോടൊപ്പം ആഘോഷ കമ്മറ്റി അംഗങ്ങളായ സ്നോബിൻ മാത്യു, ജിൻസി ഷിജു, വിനോദ് ജോസഫ് , രാജീവ് ജോസഫ്, സനു ബേബി, ഷിജു മത്തായി, ക്ളീറ്റസ് സ്റ്റീഫൻ തുടങ്ങിയവരാണ് ഇത്തവണത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വിജയകരമായി നടത്തുന്നതിന് നേതൃത്വം കൊടുത്തത്. പരിപാടികളിൽ പങ്കെടുത്ത മുഴുവനാളുകൾക്കും കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സന്റെ കൃതജ്ഞത പ്രകാശനത്തോടെ ആഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.

റോമി കുര്യാക്കോസ്

സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഫെബ്രുവരി 15 – ന് ഒ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നു.

സ്റ്റോക്ക് – ഓൺ – ട്രെൻന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. യു കെയിൽ ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന പൊതു വേദി എന്ന പ്രത്യേകതയും ഒ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിനുണ്ട്.

രാഹുലിന് പുറമെ കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, കോട്ടയം ഡി സി സി പ്രസിഡന്റ്‌ നാട്ടകം സുരേഷ്, ഇൻകാസ് മുൻ പ്രസിഡന്റ്‌ എം മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

32 ടീമുകൾ മാറ്റുരയ്ക്കുന്ന ഇന്റർമീഡിയേറ്റ് വിഭാഗം, 16 ടീമുകൾ മത്സരിക്കുന്ന നാൽപത് വയസിനു മുകളിൽ പ്രായമുള്ള വിഭാഗം എന്നിങ്ങനെ രണ്ട്‌ കാറ്റഗറികളായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ടീമുകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം ഫെബ്രുവരി 3 വരെ മാത്രമായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് മാത്രമായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുക.

സമ്മാനങ്ങൾ

ഡബിൾസ് ഇന്റർമീഡിയേറ്റ് വിഭാഗം:

£301+ ട്രോഫി
£201+ ട്രോഫി
£101+ ട്രോഫി

40 വയസ്സിനു മുകളിലുള്ള വിഭാഗം:

£201+ ട്രോഫി
£101+ ട്രോഫി
£75 + ട്രോഫി

ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒന്നിൽ വിളിച്ചു ടീമുകൾക്ക് മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ടീമുകൾക്ക് ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ഡാറ്റാ ഫോമും സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്.

രജിസ്ട്രേഷൻ ഫോം:

https://forms.gle/DFKCwdXqqqUT68fRA

ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിജീ കെ പി ചീഫ് കോർഡിനേറ്ററായി ഒരു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:

ഷൈനു ക്ലെയർ മാത്യൂസ്: +44 7872 514619

വിജീ കെ പി: +44 7429 590337

ജോഷി വർഗീസ്: +44 7728 324877

റോമി കുര്യാക്കോസ്: +44 7776646163

ബേബി ലൂക്കോസ്: +44 7903 885676

മത്സരങ്ങൾ നടക്കുന്ന വേദി:

St Peter’s CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR

രാജേഷ് നടേപ്പിള്ളി

ജനുവരി അഞ്ചിന് വിൽഷെയർ മലയാളീ അസോസിയേഷന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷപരിപാടികളോടനുബന്ധിച്ചു വിൽഷെയർ മലയാളികൾക്ക് കൂടുതൽ തിളക്കവും ആവേശവും പകർന്നുകൊണ്ട് 2025-2026 പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ നേതൃനിര ശ്രീമതി ജിജി സജിയുടെ നേതൃത്വത്തിൽ 32 അംഗ കമ്മിറ്റി സ്ഥാനം ഏറ്റെടുക്കുകയുണ്ടായി.

കാൽനൂറ്റാണ്ടിനോടടുത്ത പാരമ്പര്യവും യു കെയിലെ തന്നെ ഏറ്റവും വലിയ അസ്സോസിയേഷനുകളിൽ ഒന്നായ വിൽഷയെർ മലയാളീ അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മഹിളാരത്നം പ്രസിഡണ്ട് ആയി കടന്നുവന്നിരിക്കുന്നതു എന്നത് ശ്രദ്ധേയവും പ്രശംസനീയവും ആണ്. ജിജി സജി പ്രസിഡന്റായും, ടെസ്സി അജി – വൈസ് പ്രസിഡന്റ്, ഷിബിൻ വര്‍ഗീസ്സ് – സെക്രട്ടറി, തേജശ്രീ സജീഷ് – ജോയിന്റ് സെക്രട്ടറി, കൃതിഷ് കൃഷ്ണൻ – ട്രെഷറർ, ബൈജു വാസുദേവൻ – ജോയിന്റ് ട്രെഷറർ എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം, ഏരിയ റെപ്രെസന്ററ്റീവ്സ്, വിമൻസ് ഫോറം റെപ്രെസെൻറ്റിവ്സ്, പ്രോഗ്രാം കോർഡിനേറ്റർസ്, സ്പോർട്സ് കോർഡിനേറ്റർസ്, മീഡിയ/വെബ്സൈറ്റ് കോർഡിനേറ്റർസ്, യുക്മ റെപ്രെസെന്ററ്റീവ്സ്, ഓഡിറ്റർ എന്നിങ്ങനെയുള്ള ഒരു പാനൽ കമ്മറ്റിയാണ് നവ നേതൃത്വത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.

പ്രവർത്തന മികവുകൊണ്ടും സംഘടനാ ശക്തികൊണ്ടും കരുത്തുറ്റ വിൽഷെയർ മലയാളി അസോസിയേഷന് പരിചയ സമ്പന്നതയും നവീന ആശയങ്ങളും ഊർജ്വസ്വലരായ പുതുമുഖങ്ങളും കൂടി ചേരുമ്പോൾ ഒരു മികച്ച നേതൃനിരയാണ് 2025-2026 കാലയളവിൽ അസോസിയേഷനെ പ്രതിനിധീകരിക്കുന്നത്.

ഐക്യവും ഒത്തൊരുമയും ആണ് അസോസിയേഷന്റെ മുഖമുദ്ര. മുതിർന്നവരും കുട്ടികളുമുൾപ്പെടെ ഏകദേശം രണ്ടായിരത്തിൽപരം മലയാളികൾ ഉള്ള വിൽഷെയറിൽ ഒരേ ഒരു മലയാളീ സംഘടന മാത്രമേ ഉള്ളൂ എന്നത് ഏറെ അഭിമാനാർഹമാണ്. ഇത്തരത്തിൽ സംഘടനയെ ശക്തിപ്പെടുത്തി ഒന്നിച്ചു നിർത്താൻ കഠിനാധ്വാനം ചെയ്ത് സംഘടനയെ നാളിതുവരെ നയിച്ച എല്ലാ ഭരണ സമിതി അംഗങ്ങളെയും വിവിധ പോഷക സംഘടനകളെയും എല്ലാ നല്ലവരായ ആളുകളെയും ഈ അവസരത്തിൽ ഓർക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു.

കാലഘട്ടത്തിനനുസരിച്ചു മുന്നേറാനും സമൂഹത്തിന്റെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത്, അംഗങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം പ്രവർത്തിക്കുവാൻ സാധിക്കും എന്ന ശൂഭാപ്തി വിശ്വാസത്തിൽ ആണ് നവ നേതൃത്വം. യുകെ മലയാളികളുടെ അഭിമാനമായ യുക്മയുമായി കൂടുതൽ ചേർന്ന് പ്രവൃത്തിക്കുമെന്നും പ്രസിഡന്റ് ശ്രീമതി. ജിജി സജി അറിയിച്ചു . കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജിജി സജി അറിയിച്ചു.

വിൽഷെയർ മലയാളീ സമൂഹത്തിന്റെ കലാ കായിക സാംസ്‌കാരിക സാമൂഹിക പ്രവത്തനങ്ങൾക്കൊപ്പം, ആരോഗ്യ അവബോധ ക്ലാസുകൾ, നവാഗതർക്ക് ആവശ്യമായ പിന്തുണ, അസോസിയേഷൻ പ്രവർത്തനങ്ങളിൽ യുവ തലമുറയുടെ ഇടപെടൽ, തുടങ്ങി മലയാളീ സമൂഹത്തിന്റെ താങ്ങും തണലുമാകുന്നതിന് ഉതകുന്ന രീതിയിലുള്ള പല ആശയങ്ങളും കർമ്മ പദ്ധതികളുമായിട്ടാണ് പുതിയ പ്രവർത്തന വർഷത്തിലേക്ക് നവനേതൃത്വം കടന്നു വന്നിരിക്കുന്നത്. ഏവരുടെയും അകമഴിഞ്ഞ ആത്മാർത്ഥമായ സഹകരണം ഈ സമിതി അഭ്യർത്ഥിക്കുന്നു.

യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി സംഘടിപ്പിക്കുന്ന ‘കേരളീയം കോഫി ഫെസ്റ്റ്’ മാർച്ച് അവസാന വാരം നടക്കും. ഇതിനു മുന്നോടിയായി സാംസ്കാരിക വൈവിധ്യം എന്ന വിഷയത്തിൽ സാംസ്കാരിക സെമിനാർ ലിസ്ബണിൽ നടന്നു. മൺമറഞ്ഞുപോയ കലാകാരനും അതുല്യ പ്രതിഭയുമായ ഭാവഗായകൻ പി. ജയചന്ദ്രന്റെ ദീപ്തസ്മരണയിൽ കലാകാരനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ തന്നെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനാഞ്ജലി സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു.

സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ബൈജു നാരായണൻ സെമിനാർ ഉത്‌ഘാടനം ചെയ്തു. നോർത്തേൺ അയർലണ്ട് ഏരിയ ജോ. സെക്രട്ടറി രഞ്ചു രാജുവിന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ആതിര രാമകൃഷ്ണൻ സ്വാഗതവും ദേശീയ സമിതിയംഗം ജോബി പെരിയാടാൻ ആശംസയും ബെൽഫാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് വാസുദേവൻ നന്ദിയും പറഞ്ഞു.

ലോകകേരള സഭാംഗം ജയപ്രകാശ് സാംസ്കാരിക വൈവിധ്യം എന്ന വിഷയത്തിൽ സെമിനാറിന്റെ ഭാഗമായി പവർ പോയിന്റ് പ്രസന്റേഷനും സംവാദാത്മക സെഷനും സംഘടിപ്പിച്ചു. ബെൽഫാസ്റ്, ലിസ്ബൺ, ലണ്ടൻഡെറി, ബാലീമിന എന്നിവിടങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾ തുടർന്ന് നടന്ന അർത്ഥ പൂർണ്ണമായ ചർച്ചയിൽ ആവേശത്തോടെ പങ്കെടുത്തു. സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന റിപ്പോർട്ട് മാർച്ച് അവസാനം സംഘടിപ്പിക്കുന്ന ‘കേരളീയം കോഫി ഫെസ്റ്റ്’ ന്റെ പ്രചരണാർത്ഥം നോർത്തേൺ അയർലണ്ട് മലയാളി സമൂഹത്തിൽ ഒരു ക്യാമ്പയിൻ ആയി പ്രചരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved