നോട്ടിഗ്ഹാമിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന ബെജു മേനാച്ചേരിയുടെ ഓർമ്മയ്ക്കായി 20/06/2026 ൽ നോട്ടിഗ്ഹാമിലുള്ള ഗ്രഷാം സ്പോർട്സ് പാർക്കിൽ വച്ച് ഫുഡ്ബോൾ മത്സരം നടത്തപ്പെടുന്നു.ഒന്നാം സമ്മാനമായി 1001 പൗണ്ട്, രണ്ടാം സമ്മാനമായി 501 പൗണ്ട് മൂന്നാം സമ്മാനമായി 251 പൗണ്ട് നല്കപ്പെടുന്നു.നോട്ടിഗ്ഹാം മലയാളി അസ്സോസിയേഷൻ, മുദ്ര അസ്സോസിയേഷൻ, ബ്രട്ടീഷ് ബ്ലാസ്റ്റ് ഫുഡ്ബോൾ അക്കാഡമി, നോട്ടിഗ്ഹാമിൽ ആദ്യമായി മലയാളം കുർബാന തുടങ്ങുവാനായിട്ട് തുടക്കം കുറിച്ച എല്ലാത്തിൻ്റെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ബെജു സാമൂഹിക രംഗത്തും ആൽമീയ രംഗത്തും കായിക രംഗത്തും നോട്ടി ഗ്ഹാം മലയാളികൾക്ക് വളരെയേറെ സംഭാവന നല്കിയ വ്യക്തിയാണ്. ഫുഡ്ബോൾ പ്രമിയായിരുന്ന ബെജുവിൻ്റെ നേത്യത്ത്യത്തിൽ കൂട്ടുകാരോടൊപ്പം ബ്രട്ടീഷ് ബ്ലാസ്റ്റേസ് ഫുഡ്ബോൾ അക്കാഡമി തുടങ്ങി നിരവധി കുട്ടികൾ ഫുഡ് ബോൾ കളിയ്ക്കുകയും മൽസരങ്ങൾ സഘടിപ്പിക്കുകയും ചെയ്തു.ജൂൺ മാസം 20 ന് നടക്കുന്ന ടൂർണ്ണമെൻ്റിൽ ആദ്യം രജിസ്റ്റർ ചെയുന്ന പതിനാറ് ടീമുകൾക്കാണ് അവസരം ലഭിയ്ക്കുക രജിസ്റ്റർ ചെയുവാനുള്ള തുക 175 പൗണ്ട് .നല്ലൊരു ഫുഡ്ബോൾ മൽസരം കാണുവാൻ എല്ലാവരെയും നോട്ടിഗ്ഹാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Siju: O7915615725
Raju:07588501409
Anandhu:07436946451
Aron:07450565267
ലെസ്റ്റർ: ലെസ്റ്റർഷെയറിലെ എൻഎച്ച്എസ് ട്രസ്റ്റുകൾ, കമ്മ്യൂണിറ്റി സേവനങ്ങൾ, സ്വകാര്യ ആരോഗ്യപരിചരണ മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന 950-തിലധികം കേരള നേഴ്സുമാരെ പ്രതിനിധീകരിക്കുന്ന സജീവമായ ഒരു പ്രൊഫഷണൽ-സപ്പോർട്ട് നെറ്റ്‌വർക്കാണ് ലെസ്റ്റർ കേരള നേ ഴ്സസ് ഫോറം (LKNF).
നേഴ്സുമാരും ആരോഗ്യരംഗത്തെ മുതിർന്ന നേതൃനിരയും തമ്മിൽ ശക്തമായ സഹകരണവും പങ്കാളിത്തവും വളർത്തുക, അതോടൊപ്പം പ്രൊഫഷണൽ വളർച്ച, നേതൃപാടവം, വ്യക്തിപരമായ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം.

ലെസ്റ്ററിലെ കേരള നേഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി വിവിധ ബാൻഡുകളിലും പദവികളിലും സ്പെഷ്യാലിറ്റികളിലും പ്രവർത്തിക്കുന്ന നേഴ്സുമാരുടെ നേതൃത്വത്തിലാണ് ഈ ഫോറം പ്രവർത്തിക്കുന്നത്.
ലെസ്റ്റർ കേരള നേഴ്സസ് ഫോറം (LKNF) 2026 മേയ് 2-ന് ലെസ്റ്ററിലെ സിഡാർസ് അക്കാദമിയിൽ ഉദ്ഘാടനവും നേഴ്സസ് ദിനാഘോഷവും വിജയകരമായി സംഘടിപ്പിച്ചു. നേഴ്സിംഗ് മേഖലയിലെ പ്രൊഫഷണൽ വികസനം, നെറ്റ്‌വർക്കിംഗ്, ആഘോഷം എന്നിവയ്ക്കായി സജീവമായ ഒരു വേദി സൃഷ്ടിച്ച ഈ പരിപാടിയിൽ ലെസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും ഏകദേശം 250 കേരള നേഴ്സുമാർ പങ്കെടുത്തു.

UHL, UHN സിഇഒ റിച്ചാർഡ് മിച്ചൽ; ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ; UHL കൺസൾട്ടന്റ് ഫിസിഷ്യനും BAPIO ദേശീയ സെക്രട്ടറിയുമായ ഡോ. ബിജു സൈമൺ; LPT പേഷ്യന്റ് സേഫ്റ്റി ലീഡ് ആശാ ഡേ; കേരള നേഴ്സസ് യുകെ സ്ഥാപകൻ ജോബി ഐത്തിൽ എന്നിവർ ചേർന്ന് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കണ്ടിന്യൂയിങ് പ്രൊഫഷണൽ ഡെവലൊപ്മെൻറ് (CPD) സെഷനുകൾ, കരിയർ പുരോഗതി ചർച്ചകൾ, പാനൽ ചർച്ചകൾ, നേതൃപാടവത്തെ കേന്ദ്രീകരിച്ച പ്രഭാഷണങ്ങൾ എന്നിവ നടന്നു. സുരേഷ് പെരിയസാമി, ലോമി പൗലോസ്, ആശാ ഡേ, ഹെയ്‌ലി പ്രൈം എന്നിവർ പ്രൊഫഷണൽ വളർച്ച, വ്യക്തിക്ഷേമം, രോഗിസുരക്ഷ, ആരോഗ്യരംഗത്തെ നേതൃപാടവം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ സെഷനുകൾ നയിച്ചു.

എൻഎച്ച്എസിലും വിപുലമായ ആരോഗ്യരംഗത്തും നേഴ്സുമാർ നൽകുന്ന വിലപ്പെട്ട സംഭാവനകളെ ആഘോഷിക്കാനും, പഠിക്കാനും, അനുഭവങ്ങൾ പങ്കിടാനും, പ്രൊഫഷണൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഈ പരിപാടി പങ്കെടുത്തവർക്ക് മികച്ച അവസരമായി.
LKNF-യുടെ ആദ്യ ഔദ്യോഗിക പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും സംഘാടകർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
സുമേഷൻ പിള്ള
കാർഡിഫ്: കാർഡിഫ് മലയാളി അസോസിയേഷന്റെ (CMA) 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച അനുഭവസമ്പന്നരായ അംഗങ്ങളാണ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
പ്രസിഡന്റായി ശ്രീ. ബിജു പോൾ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ശ്രീ. ഫിലിപ്പ് ജോസഫ് ചുമതലയേൽക്കും. ട്രഷററായി ശ്രീ. ബിനോ ആന്റണി നിയമിതനായി. വൈസ് പ്രസിഡന്റായി ശ്രീമതി സഗീത ജോബി, ജോയിന്റ് സെക്രട്ടറിയായി ശ്രീ. ബോബി കുര്യാച്ചൻ, ജോയിന്റ് ട്രഷററായി ശ്രീ. ജോസ് കൊച്ചപ്പള്ളിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, സ്പോർട്സ് സെക്രട്ടറിയായി ശ്രീ. ബിനു കുരിയാക്കോസ്, ആർട്സ് സെക്രട്ടറിയായി ശ്രീ. സുമേശൻ പിള്ള, എക്‌സ്-ഓഫീഷ്യോ അംഗമായി ശ്രീ. ജോസി മുടകോടിൽ എന്നിവർയും ചുമതലയേൽക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കായി ശ്രീ. ബെന്നി അഗസ്റ്റിൻ, ശ്രീ. വിനോയ് ജോസഫ്, ശ്രീ. സാംജോ ജോൺ, ശ്രീമതി ജിൻസി ജോസി, ശ്രീ. അഖിൽ കൃഷ്ണൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാർഡിഫ് മലയാളി അസോസിയേഷന്റെ യുക്മ പ്രതിനിധികൾ ആയി ശ്രീ ബെന്നി അഗസ്റ്റിൻ, ബിനോ ആന്റണി, സാജു സലിംകുട്ടി എന്നിവർ തുടരുന്നു.
പുതിയ ഭാരവാഹികൾ സംഘടനയുടെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു. വരാനിരിക്കുന്ന വർഷങ്ങളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഐഒസി വാറ്റ് ഫോർഡിൻെറ നേതൃത്വത്തിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. മേയ് നാലിന് വൈകിട്ട് ടോൾപിറ്റ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും അനുഭാവികളും ആണ് പങ്കെടുത്തത് . യുഡിഎഫിന്റെ ചരിത്രവിജയം കേരള ജനതയുടെ ജനാധിപത്യ വിധിയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ഐഒസി നാഷണൽ പ്രസിഡന്റ് സൂജു കെ ഡാനിയേൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നാഷണൽ സെക്രട്ടറി സൂരാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിക്കെതിരായ വിമർശനങ്ങൾക്കിടയിലും അദ്ദേഹം പാലിച്ച മൗനവും രാഷ്ട്രീയ ശൈലിയും ജനങ്ങൾ അംഗീകരിച്ചുവെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. പ്രവർത്തകർ വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും പതാക ഉയർത്തിയും സന്തോഷം പങ്കിട്ടു.
മാത്യു വർഗീസ്, സിബി തോമസ്, ചാന്ദിനി, ജോജി, ഷിബിൻ സ്റ്റീഫൻ, സണ്ണിമോൻ മത്തായി, ഫെമിൻ, ലീബിൻ കൈതമറ്റം എന്നിവർ പ്രസംഗിച്ചു. ജോൺ പീറ്റർ സ്വാഗതവും ഡൊമിനിക്ക് മാത്യു നന്ദിയും രേഖപ്പെടുത്തി. പരിപാടിയിൽ നിരവധി മലയാളികൾ ആണ് പങ്കെടുത്തത് .





സ്റ്റോക്ക് ഓൺ ട്രെന്റിലെ ഐ ഒ സി യൂണിറ്റ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വീക്ഷിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങൾ സജ്ജമാക്കുകയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഉജ്ജ്വലമായ വിജയം ആവേശപൂർവ്വം ആഘോഷിക്കുകയും ചെയ്തു.

സ്റ്റോക്ക് ഓൺ ട്രെൻ്റിലെ റോയൽ സ്പൈസ് റസ്റ്റോറൻറ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ബിഗ് സ്ക്രീനുകളിൽ തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു രാത്രി 11 മണിയോടെ പ്രവർത്തകർ കോൺഗ്രസിന്റെ കൊടികളുമേന്തി എത്തിചേർന്നു . ഓരോ മണ്ഡലങ്ങളിലും ലീഡ് നില ഉയരുന്നതനുസരിച്ച് ആവേശപൂർവം മുദ്രാവാക്യം വിളികളുമുയർന്നു. ഇതിനിടയിൽ മുൻ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയെന്നും ഡീൻ കുര്യാക്കോസ് എംപിയും വീഡിയോ കോളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തത് ആവേശം വാനോളം ഉയർത്തി.

ഐഒസി. യു.കെ സ്റ്റോക്ക് ഓൺ ട്രെൻ്റ് യൂണിറ്റ് പ്രസിഡൻറ് ശ്രീ. ജോഷി വർഗീസ് സീറ്റുകള്‍ 100 കടന്നത്തോടെ മധുരം വിതരണം ചെയ്തു വിജയം ആഘോഷിച്ചു. വിജി.കെ.പി. സജി മുളയ്ക്കൻ, ജിജോമോൻ ജോർജ് മുളയ്ക്കൽ, ഷിൻ്റോ വർഗീസ്, അനൂജ് തോമസ് പാറക്കാട്ടേൽ,തോമസ് പോൾ, സജിമോൻ, അബിനേഷ് , സിബി സെബാസ്റ്റ്യൻ, നോബിൾ , ജിയോ റാത്തപ്പിള്ളിൽ , ജിബിൻ റോയി താന്നിക്കൽ,സോണി മാളിയേക്കൽ, സജി ജോസഫ്, ജോസ് റോയൽ സ്പൈസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി മൂന്നാം തീയതി രാത്രി 11 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ രാവു കഴിഞ്ഞ് നേരം പുലർന്ന് നാലാം തീയതി ഉച്ചയോടു കൂടിയാണ് അവസാനിച്ചത്.
സ്വന്തംലേഖകൻ
ലണ്ടൻ/സോമർസെറ്റ്. കേരളം ആരു ഭരിക്കുമെന്നറിയാനുള്ള ആകാംക്ഷയിൽ നാടിനൊപ്പം യുകെയിലെ മലയാളി സമൂഹവും കാത്തിരുന്നത് വിവിധ ഇടങ്ങളിൽ വേറിട്ട കാഴ്ചയായി. യുകെ സമയം പുലർച്ചെ 3 മുതൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ വിവിധ ഇടങ്ങളിൽ ഒരുമിച്ചിരുന്നു ടി വി സ്ക്രീനുകളിൽ ലൈവ് കണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. സീറ്റുകൾ 100 കടന്നത്തോടെ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഐഒസി പ്രവർത്തകർ വിജയം ആഘോഷിച്ചു.

സോമർസെറ്റിലെ ടോണ്ടനിൽ നടന്ന ആഘോഷങ്ങൾ ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര ഉദ്ഘാടനം ചെയ്തു. ടോണ്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ബിനു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് കെ രാജൻ, ലിന്റോ ജോർജ്, ബിനു സേവ്യർ, നിൻസി ലിനു, റോയി പ്ലാവിള, മോബിൻ മോൻസി, ജിനോ മാത്യു, അനീഷ് തോമസ്, സജിൽ അഗസ്റ്റിൻ, നിസാർ മെൻസിൽ എന്നിവർ പങ്കെടുത്തു.

സിബി ജോസ്
യുവത്വവും അനുഭവസമ്പത്തും കൈകോർക്കുന്ന നവനേതൃത്വം, 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, വാർഷിക പൊതു യോഗവും കുടുംബ സംഗമവും പ്രസിഡൻ്റ് ശ്രീ. ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ഏപ്രിൽ 25 തീയതി ശനിയാഴ്ച ചെസ്റ്റർ ടെൻ കമ്മ്യൂണിറ്റി സെന്റർവെച്ച് നടന്നു.
യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ ശ്രീ. റോയി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യപരമായും ക്രമബദ്ധമായും വിജയകരമായി പൂര്‍ത്തിയായി പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. അംഗങ്ങളുടെ സജീവ പങ്കാളിത്തവും സൗഹൃദപൂര്‍ണമായ അന്തരീക്ഷവും യോഗത്തെ ശ്രദ്ധേയമാക്കി.

SMAയുടെ പുതിയ പ്രസിഡന്റായി ശ്രീ. ആൻറണി സെബാസ്റ്റ്യൻ, സെക്രട്ടറിയായി ശ്രീ. സജി ജോർജ് മുളയ്ക്കൽ, ട്രഷററായി ശ്രീ. അനീഷ് സെബാസ്റ്റ്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്മാരായി ശ്രീ. ഷിൻ്റോ വർഗീസ്, ശ്രീമതി ജിനു അബ്രഹാം. ജോയിൻറ് സെക്രട്ടറിമാരായി ശ്രീ. ആഷ്‌ലി കുര്യൻ, ശ്രീമതി ജോസ്നി ജിനോ, പബ്ലിക് റിലേഷൻസ് ഓഫീസറായി ശ്രീ. സിബി ജോസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് കോർഡിനേറ്ററായി കുമാരി അലീന വിജിയും ആർട്സ് കോർഡിനേറ്ററായി , ശ്രീ. സിറിൽ മാഞ്ഞൂരാൻ, ഡാൻസ് ക്ലാസ് കോർഡിനേറ്ററായി ശ്രീമതി രാജലക്ഷ്മി ജയകുമാറിനെയും തിരഞ്ഞെടുത്തു.
സ്പോർട്സ് കോർഡിനേറ്ററായി ശ്രീ. ജോസ് ജോൺ , ശ്രീ. ശ്യാം ശങ്കർ സമ്പാദ്യ പദ്ധതി കോഡിനേറ്ററായി ശ്രീ .ജോബി ജോസഫ്, എന്നിവരെ തിരഞ്ഞെടുത്തു.

എക്സ് ഓഫീസ് കോ അംഗമായി ശ്രീ. ബെന്നി പാലാട്ടിയെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ശ്രീ. എബിൻ ബേബി, ശ്രീ. അജി മംഗലത്ത് ശ്രീമതി. ജയാ വിപിൻ, ശ്രീ .ജിൽസൺ കുര്യാക്കോസ്,ശ്രീ. അമൽ ജോസ് ശ്രീമതി. സിനി അകശലയെയും, യുക്മ പ്രതിനിധികളായി ശ്രീ. വിജി.K. P, ശ്രീ. ജിജോമോൻ ജോർജ്, ശ്രീ. ജിജോ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും, സാമ്പത്തിക റിപ്പോർട്ടും, കഴിഞ്ഞ ഒരു വർഷക്കാലത്ത് പ്രവർത്തിച്ച കമ്മിറ്റിയുടെ സേവനങ്ങളെയും പൊതുയോഗം ഹൃദയപൂർവ്വം അഭിനന്ദിച്ചു. അവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ SMAയ്ക്ക് ശക്തമായ അടിസ്ഥാനം ഒരുക്കിയതായും, പുതിയ കമ്മിറ്റിക്ക് അത് മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം നൽകുന്നതായും അംഗങ്ങൾ അഭിപ്രായപ്പെട്ടു, ഭാവി പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമായ നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു.

യുവത്വത്തിന്റെ ചൈതന്യവും അനുഭവസമ്പത്തിന്റെ സ്ഥിരതയും കൈകോർക്കുന്ന നവനേതൃത്വം, ഐക്യവും സഹകരണവും അടിസ്ഥാനംാക്കി കൂടുതൽ സജീവമായ സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങ്ളുമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിച്ചു. യൂത്ത് , ആർട്സ് & ഡാൻസ് കോർഡിനേറ്ററുടെ നിയമനം SMAയുടെ യുവജനങ്ങളെ സംഘടനയുടെ ഹൃദയഭാഗത്തേക്ക് എത്തിക്കുക, അവരുടെ സൃഷ്ടിപരമായ കഴിവുകൾക്ക് വേദി ഒരുക്കുക, കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകരുകയും ചെയ്യുകയാണ് പുതിയ ഭാരവാഹി സംഘം ലക്ഷ്യമിടുന്നത്. യോഗത്തിന് സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗതവും ട്രഷറർ അന്റണി സെബാസ്റ്റ്യൻ നന്ദിയും അറിയിച്ചു.

വി.എസ്. അച്യുതാനന്ദൻ നഗർ, ബെഡ്ഫോർഡിൽ 25 ഓളം യൂണിറ്റുകളിൽ നിന്നുള്ള 150-ഓളം പ്രതിനിധികൾ പങ്കെടുക്കും; കേരള റവന്യൂ മന്ത്രി കെ. രാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും
ഇടതുപക്ഷ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ 8-ാം ദേശീയ സമ്മേളനം 2026 മെയ് 2-ന് ശനിയാഴ്ച, ബെഡ്ഫോർഡിലെ ഹെയ്‌ൻസ് വില്ലേജ് ഹാളിൽ വെച്ച് നടക്കും. സമ്മേളന വേദി വി.എസ്. അച്യുതാനന്ദൻ നഗർ എന്ന പേരിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

25 ഓളം യൂണിറ്റുകളിൽ നിന്നായി ഏകദേശം 150-ഓളം സമ്മേളന പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ, കേരള റവന്യൂ മന്ത്രി ശ്രീ. കെ. രാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സ്വാമി സന്ദീപാനന്ദഗിരി ആശംസകൾ അർപ്പിച്ച് സംസാരിക്കും. സമ്മേളനത്തിൽ ആക്ടിംഗ് സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേലും, നാഷണൽ ട്രഷറർ അവതരിപ്പിക്കുന്ന സാമ്പത്തിക റിപ്പോർട്ടിന്മേലും ഗ്രൂപ്പ് ചർച്ചയും തുടർന്ന് പൊതുചർച്ചയും നടക്കും. ഉച്ചയ്ക്ക് ശേഷം ചർച്ചകൾക്കുള്ള മറുപടിയും, തുടർന്ന് പുതിയ നാഷണൽ കമ്മിറ്റിയിലേക്കുള്ള പാനൽ അവതരണവും നടക്കും.

വൈകിട്ട് 4.30-ന് നടക്കുന്ന സാമരിക സമ്മേളനം ഫാ. ഡോ. മാത്യു വാഴക്കുന്നം ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കേരള കാർഷിക മന്ത്രി ശ്രീ. പ്രസാദ് ആശംസകൾ അർപ്പിച്ച് സംസാരിക്കും. യു.കെ.യിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
തുടർന്ന് ചെണ്ടമേളം ഉൾപ്പെടെയുള്ള കലാപരിപാടികളോടെ സമ്മേളനം രാത്രി 7 മണിക്ക് അവസാനിക്കും.

യു.കെ.യിലെ മലയാളി സമൂഹത്തിനിടയിൽ പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന സമീക്ഷ യു.കെ.യുടെ ഈ ദേശീയ സമ്മേളനം, സംഘടനയുടെ ഭാവി പ്രവർത്തനദിശ നിർണയിക്കുന്നതിലും പ്രവാസി സമൂഹവുമായി കൂടുതൽ സജീവമായ ഇടപെടലുകൾക്ക് വഴിതെളിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ
ബെഡ്ഫോർഡ്: കേരളത്തിലെ പുരാതനവും, പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജുകളിലൊന്നുമായ സെന്റ് ബെർക്മാൻസ് കോളേജിന്റെയും ( എസ് ബി), അസംപ്ഷൻ കോളേജിന്റെയും സംയുക്ത അലുമ്നി സമ്മേളനവും, ചങ്ങനാശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് ഊഷ്മള സ്വീകരണവും ഇന്ന് (മെയ് 2) വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ബെഡ്ഫോർഡിന് സമീപമുള്ള മാർസ്റ്റൺ മോർട്ടെയ്ൻ വില്ലേജ് ഹാളിൽ വെച്ച് വിപുലമായി നടത്തപ്പെടുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുകയും, ചരിത്രപരമായി ഏറെ പ്രാധാന്യവുമുള്ളതുമായ എസ് ബി, അസംപ്ഷൻ കോളേജുകളുടെ സംയുക്ത അലുമ്നി സമ്മേളനത്തിൽ പ്രത്യുത കലാലയങ്ങളുടെ രക്ഷാധികാരിയും, ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് പങ്ക് ചേരുന്നതാണ്. തോമസ് പിതാവിന് അലുമ്നി സമ്മേളനത്തിൽ വെച്ച് ഉജ്ജ്വല വരവേൽപ്പ് നല്കുമെന്നും, പിതാവിന്റെ മഹനീയ സാന്നിധ്യം സമ്മേളനത്തിൽ ഏറെ സന്തോഷവും അഭിമാനവും ആവേശവും പകരുമെന്നും സംഘാടകർ പറഞ്ഞു.

അലുമ്നി സമ്മേളനത്തിൽ പങ്കുചേരുവാനായി ഇതിനോടകം പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും, അവരുടെ കുടുംബാംഗങ്ങളെയും, അഭ്യുദയകാംക്ഷികളെയും സംഗമത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്നും, സമ്മേളന വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും സംഘാടകർ അറിയിച്ചു.
Venue:
Marston Moretaine Village Hall
Bedford Road, Marston Moretaine, Bedford MK43 0LD