രാജു പള്ളത്ത്
ന്യൂയോർക്ക് : അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് നവ നേതൃത്വം. സുനിൽ തൈമറ്റം – പ്രസിഡണ്ട് ,ജനറൽ സെക്രട്ടറിയായി രാജു പള്ളത്ത് , ട്രഷറർ ആയി ഷിജോ പൗലോസ്, വൈസ് പ്രസിഡന്റായി ബിജു സഖറിയാ, ജോയിന്റ് സെക്രട്ടറിയായി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ആയി ജോയി തുമ്പമൺ എന്നിവരാണ് ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. സുനിൽ ട്രൈസ്റ്റാർ ആണ് പ്രസിഡന്റ് എലെക്ട് .
പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റം രണ്ട് ദശാബ്ദത്തിലേറെയുള്ള മാധ്യമരംഗത്തെ പ്രവർത്തന പരിചയവുമായാണ് ഇന്ത്യാ പ്രസ് ക്ലബ് സാരഥ്യം ഏറ്റെടുക്കുന്നത് . മലയാളി എക്സ്പ്രസ്സ്.കോം ചീഫ് എഡിറ്ററാണ് . ഇന്ത്യ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി,നാഷണൽ ട്രഷറർ, ഫ്ലോറിഡ ചാപ്റ്റർ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട രാജു പള്ളത്ത്, ഏഷ്യാനെറ്റിന്റെ നോർത്ത് അമേരിക്കൻ പ്രോഗ്രാം ഡയറക്ടറും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രൊഡ്യൂസറും കൂടിയാണ് ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് , നാഷണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2021 ലെ ഇന്ത്യ മീഡിയ എക്സ്സലൻസി അവാർഡ് മികച്ച പ്രൊഡ്യൂസർ എന്ന നിലയിൽ കരസ്ഥമാക്കിയിരുന്നു രാജു പള്ളത്ത്.
ട്രഷറർ ആയി നിയമിതനായിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ ചീഫ് ക്യാമറാമാനും , കോ-ഓർഡിനേറ്റിംങ് പ്രൊഡ്യൂസർ കൂടിയായ ഷീജോ പൗലോസ് ആണ്. കഴിഞ്ഞ ഭരണ സമിതിയിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.ബെര്‍ഗന്‍ കൗണ്ടി (ന്യു ജെഴ്‌സി) ഗവണ്മെന്റിന്റെ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട് . 2017ല്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബെസ്റ്റ് കോര്‍ഡിനേറ്റിംഗ് പ്രൊഡ്യൂസ്രര്‍/ടെക്‌നീഷ്യന്‍ ആവര്‍ഡ് ലഭിച്ചു.
വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുവാൻ നിയുക്തനായിരിക്കുന്നത് ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ യുടെ സിഈഓ ആയ ബിജു സഖറിയായാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇന്ത്യ പ്രസ് ക്ലബ്ബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വന്നിരുന്ന അദ്ദേഹം ഏഷ്യാനെറ്റ്, ജയ്‌ഹിന്ദ് ടിവി തുടങ്ങിയ മറ്റു മുഖ്യാധാരാ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2021 ലെ ഇന്ത്യ പ്രസ് ക്ലബ് ടിവി പ്രൊഡകഷൻ വിഭാഗത്തിലെ മീഡിയ എക്സ്സലൻസി അവാർഡ് ജേതാവ് കൂടിയാണ്.
ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ട് കൈരളി ടിവി യുഎസ്എ യുടെ അവതാരകയാണ്. ഇക്കഴിഞ്ഞ ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്‌ട്ര മീഡിയ കോൺഫ്രൻസ് വേദിയിൽ മികച്ച അവതാരകക്കുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു സുധ പ്ലാക്കാട്ട് .
ജോയിന്റ് ട്രഷറർ ആയി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജോയി തുമ്പമൺ ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ഡയറക്ടർ ആണ് . എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ജോയി തുമ്പമണ്‍, വിവിധ സാംസ്‌കാരിക മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് . സെക്രട്ടറി എന്നി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പ്രസിഡന്റ് എലെക്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ ട്രൈസ്റ്റാർ പ്രവാസി ചാനൽ സിഇഒയും കഴിഞ്ഞ കമ്മറ്റിയിലെ ജനറൽ സെക്രട്ടറിയും ആയിരുന്നു.
ചിക്കാഗോയിൽ നടന്ന ഒൻപതാം അന്താരാഷ്‌ട്ര കോൺഫറൻസിൽ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി നിലവിലുള്ള പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ദീപനാളം സുനിൽ തൈമറ്റത്തിന് കൈമാറിയിരുന്നു.ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത് ജനുവരി ഒന്ന് മുതലാണ്.
സംഘടന ഇതുവരെ നേടിയ മികവും യശസ്സും പുതിയ തലത്തിലേക്കുയർത്താൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റവും ജനറൽ സെക്രട്ടറി രാജു പള്ളത്തും ട്രഷറർ ഷിജോ പൗലോസും പറഞ്ഞു. സൗഹൃദം കൈമുതലായുള്ള സംഘടന ഇവിടെയും ,കേരളത്തിലും അടിയന്തര സഹായം ആവശ്യമുള്ള മാധ്യമ പ്രവർത്തകർക്ക് താങ്ങായി മുന്നോട്ടു പോകും .
ടോം ജോസ് തടിയംപാട്
കോട്ടയം, വാഴുർ സ്വദേശി ഗോപകുമാറിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിക്കു വലിയ പിന്തുണയാണ് ലഭിച്ചത്. ചാരിറ്റി അവസാനിച്ചപ്പോൾ ലഭിച്ചത് 1850 പൗണ്ട് ഏകദേശം (185000 രൂപ ). സഹായിച്ച നല്ലവരായ യു കെ മലയാളികൾക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു പണം അയച്ച എല്ലാവര്ക്കും ബാങ്ക് സ്റ്റേറ്റ്മെന്റ് അയച്ചിട്ടുണ്ട് ലഭിക്കാത്തവർ താഴെ കാണുന്ന ഞങ്ങളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടണം എന്നറിയിക്കുന്നു .ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു .
പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെൺകുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുർ ,പുളിക്കൽകവലയിൽ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടെന്നാണ് മാറിമറിഞ്ഞത് കിഡ്‌നി രോഗത്തിന്റെ രൂപത്തിൽ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴേയ്ക്ക് തളർത്തികളഞ്ഞു . അതോടെ മൂന്നു പെൺകുട്ടികളും അടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലായി ഇവരെ സഹായിക്കുന്നതിനുവേണ്ടിയാണു ചാരിറ്റി നടത്തിയത് . ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂൾ നോട്ടിയാഷിൽ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്,
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10 450000 (ഒരുകോടി നാലു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.
ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളംയു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ്.
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ഉണ്ണികൃഷ്ണൻ ബാലൻ
കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ പോകുന്ന കെ റെയിൽ എന്ന അതിവേഗ റെയിൽവേ പദ്ധതിക്ക് ലോക പ്രവാസി കുടുംബങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിരിക്കുകയാണ്,
സമീക്ഷ യുകെ എന്ന യുകെയിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടന . കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും പദ്ധതിയെ കുറിച്ച് കുപ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ അനാവശ്യ ഭീതിപടർത്താൻ ശ്രമിക്കുകയാണ് . വലതുപക്ഷ മാധ്യമങ്ങളും ഇവർക്കൊപ്പം ചേർന്നിട്ടുണ്ട് . സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന നുണ പ്രചാരണങ്ങൾ ജനം തള്ളിക്കളയണം എന്നും സമീക്ഷ അഭ്യർത്ഥിച്ചു .
നവകേരള സൃഷ്ടിക്കായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളം ഇതുവരെ നേടിയ നേട്ടങ്ങളെ സംരക്ഷിക്കുകയും, പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകുകയുമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പശ്ചാത്തല സൗകര്യവികസന രംഗത്ത് ഇനിയും മുന്നോട്ടുപോയെങ്കില്‍ മാത്രമേ കേരളം നേരിടുന്ന വികസന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് കഴിയുകയുള്ളൂ. നിലനില്‍ക്കുന്ന ലോക വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ടും സംസ്ഥാന സര്‍ക്കാരിന്‍റെ പരിമിതിക്കകത്ത് നിന്നുകൊണ്ടും ഇത് പരിഹരിക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
കള്ള പ്രചാരണത്തിലൂടെ നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വികസന വിരോധികളെ ജനം തിരിച്ചറിയണം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദേശീയ പാതകളിലെയും റെയില്‍വേട്രാക്കുകളിലെയും ഗതാഗതം 30 ശതമാനം മുതല്‍ 40 ശതമാനം വരെ കേരളത്തില്‍ മന്ദഗതിയിലാണ്. എറണാകുളം – തിരുവനന്തപുരം യാത്രയ്ക്ക് 6 മണിക്കൂര്‍ വരെ എടുക്കുന്നു. അതിവേഗ പാത വന്നുകഴിഞ്ഞാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാനാവും. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ജോലി ചെയ്ത് മടങ്ങാന്‍ പറ്റുന്ന സാഹചര്യം ഇത് സൃഷ്ടിക്കും.
കേരളത്തിന്‍റെ ഒരു ഭാഗത്ത് നിന്ന് മറുഭാഗത്തേക്ക് ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ദിവസം കൊണ്ട് ഉദ്ദിഷ്ടകാര്യം ചെയ്ത് മടങ്ങാനാവും. ഇതുവഴി പ്രതിദിന മനുഷ്യസമയ ലാഭം ഏറെയാണ്. ഇവ മറ്റു തരത്തില്‍ പ്രയോജനപ്പെടുത്താനാവും. അത് നാടിന്റെ വികസനത്തിന് സഹായകവുമാണ്. ഇതിന് നല്‍കേണ്ടിവരുന്ന ചാര്‍ജ്ജാവട്ടെ സാധാരണക്കാരന് താങ്ങാന്‍പറ്റുന്നതുമാണ്. ഇത്തരത്തിൽ ജനജീവിതത്തിനു ഉതകുന്ന ഒരു പദ്ധതിക്ക് പിന്തുണനൽകേണ്ടത് നാടിന്റെ വികസനങ്ങൾക്ക് എക്കാലവും എല്ലാ പിന്തുണയും നൽകിയിട്ടുള്ള പ്രവാസി സമൂഹത്തിന്റെ കടമയാണ് . ലോകത്തിൽ അങ്ങോളം ഇങ്ങോളമുള്ള മറ്റു പ്രവാസി സംഘടനകളും പദ്ധതിയെ പിന്തുണച്ചു മുന്നോട്ടു വരണം എന്നും സമീക്ഷ യുകെ അഭ്യർത്ഥിച്ചു .
ഓരോ പ്രവാസി കുടുംബങ്ങളും കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ നടപ്പാക്കുന്നതിനു വേണ്ടി, കേരളത്തിലെ പിണറായി സർക്കാറുമായി സഹകരിക്കണമെന്നും സമീക്ഷ യുകെ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.
ടോം ജോസ് തടിയംപാട്
പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെൺകുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴൂർ ,പുളിക്കൽകവലയിൽ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടെന്നാണ് മാറിമറിഞ്ഞത് കിഡ്‌നി രോഗത്തിന്റെ രൂപത്തിൽ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴത്തോട്ടു തളർത്തികളഞ്ഞു . സമയത്തു വേണ്ട ചികിത്സ ലഭിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതായിരുന്നു തളർച്ചയുടെ കാരണം .
ചികിത്സക്കുവേണ്ടി ചിങ്ങവനം , പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു വാഴൂരിൽ വാടകവീട്ടിലേക്കു താമസം മാറി. ഉണ്ടായിരുന്ന പണം മുഴുവൻ ചികിൽസക്കായി ചിലവഴിച്ചു ഇപ്പോൾ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു . മൂന്നു പെൺകുട്ടികൾ കോളേജിലും സ്കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ക്രിസ്തുമസിന്റെ ഈ നാളുകളിൽ നമുക്ക് ഇവരെ സഹായിക്കാം.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഗോപകുമാറിന്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന ക്രിസ്തുമസ് ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 985 പൗണ്ട് , ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ,ചാരിറ്റി കളക്ഷൻ വരുന്ന ഒന്നാം തീയതി അവസാനിക്കും .
ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂൾ നോട്ടിയാഷിൽ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്, . നമ്മെളെല്ലാം ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് ഈ മാതാപിതാക്കളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നിങ്ങളുടെ മുൻപിൽ കൈനീട്ടുന്നു സഹായിക്കുക .നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക
. ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
യുകെയിലെ നമ്പർ വൺ കൾച്ചറൽ സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട കവൻട്രി സിറ്റി കൗൺസിലുമായി യോജിച്ച് കവൻട്രി സിറ്റി ഓഫ് കൾച്ചറിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് കവൻട്രി കേരളാ കമ്മ്യൂണിറ്റി.
മലയാളികളായ നമ്മൾ എവിടെ ചെന്നാലും നമ്മുടെ സംസ്കാരങ്ങൾ മുറുകെ പിടിക്കുന്നതോടൊപ്പം തങ്ങളായിരിക്കുന്ന സ്ഥലങ്ങളിലെ സംസ്കാരവും ആയി ഇഴുകി ചേരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കവൻടി കേരളാ കമ്മ്യൂണിറ്റി തെളിയിച്ചത്.
ചെണ്ടയുടെ താളത്തോടൊത്ത് താളം വെച്ചും, മോഹിനിയാട്ടവും, ഭരതനാട്യവും ആവോളം ആസ്വതിച്ച് പരുപാടി കാണാനെത്തിയ ഇംഗ്ലീഷുകാരും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു മണിക്കൂർ ലൈവായി നടത്തിയ പരുപാടി വീടുകളിലിരുന്ന് ആസ്വതിച്ചത് അനേകരാണ്.
വളരെ നാളുകളായി കവൻട്രി മലയാളികൾ പ്രയത്‌നിച്ച്, ആഗ്രഹിച്ച കാര്യം സാധിച്ചതിന്റെ ചാരിതാർതൃത്തിലാണ് സികെസി കമ്മറ്റി അംഗങ്ങൾ എന്ന് കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിണ്ടന്റ് ശ്രീ ഷിൻസൺ മാത്യു അറിയിച്ചു.
യുകെയിലെ അറിയപ്പെടുന്ന ചെണ്ട വിദ്വാനായ ശ്രീ വിനോദ് നവധാരയുടെ കീഴിൽ ഹരീഷ് പാലായുടെയും, സാജു പള്ളിപ്പാടന്റെയും നേത്രുത്ത്വത്തിലുള്ള മേളപ്പൊലിമയുടെ ചെണ്ട പ്രകടനത്തിലൂടെ കേരളത്തിന്റെ തനിമയും, പൈത്രുകവും വിളിച്ചോതിയപ്പോൾ മോഹിനിയാട്ടവുമായി രേവതി നായരും, അലാന സാജനും, ഭരതനാട്യവുമായി ദിയാ ശങ്കറും, പാട്ടുമായി ജിനു റ്റിജോയും ഒപ്പം ചെണ്ടയെകുറിച്ചുള്ള വിവരണങ്ങൾ നൽകിയത് ഹന്നാ ജോസും ആണ്.
ലിൻസിയാ ജിനോ ആൻങ്കറിങ്ങും, സികെസി സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ സ്വാഗതവും, ജോയിന്റ് സെക്രട്ടറി റ്റിജോ ജോസഫ് നന്ദിയും പറഞ്ഞു.
ടോം ജോസ് തടിയംപാട്
കോട്ടയം, വാഴുർ ,പുളിക്കൽകവലയിൽ താമസിക്കുന്ന ഗോപകുമാർ കെ ജി രണ്ടുവർഷം മുൻപ് വരെ പെയിന്റിംഗ് ജോലികൾ ചെയ്തു മൂന്നു പെൺകുട്ടികളെ പഠിപ്പിക്കുകയും കുടുംബം സംരക്ഷിക്കുകയും ചെയ്തിരുന്നതാണ് , എന്നാൽ പെട്ടെന്ന് കിഡ്‌നി രോഗം ബാധിക്കുകയും സമയത്തു വേണ്ടചികിത്സ ലഭിക്കാത്തതുകൊണ്ടും നടുവിന് താഴത്തോട്ടു തളർന്നു പോകുകയും പിന്നീട് ചികിത്സക്കുവേണ്ടി ചിങ്ങവനം , പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വിൽക്കുകയും വാഴൂരിലെ വാടകവീട്ടിലേക്കു താമസം മാറുകയും ചെയ്തു .
ഉണ്ടായിരുന്ന പണം മുഴുവൻ ചികിത്സക്കായി ചിലവഴിച്ചു ഇപ്പോൾ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു .മൂന്നു പെൺകുട്ടികൾ കോളേജിലും സ്കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം ക്രിസ്തുമസിന്റെ ഈ നാളുകളിൽ നമുക്ക് ഇവരെ സഹായിക്കാം . ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂൾ നോട്ടിയാഷിൽ താമസിക്കുന്ന ദീപ്തി രാജുവാണ് ദീപ്തിക്കു ഇവരെ അറിയാം .
നമ്മെളെല്ലാം ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്തു ഈ മാതാപിതാക്കളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നിങ്ങളുടെ മുൻപിൽ കൈനീട്ടുന്നു സഹായിക്കുക .നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10 250000 (ഒരുകോടി രണ്ടുലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.
.
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റായി സണ്ണി പൗലോസും സെക്രട്ടറിയായി ഫ്രാന്‍സിസ് തടത്തിലും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍: സജി ഏബ്രഹാം (വൈസ് പ്രസിഡന്റ്) ഷോളി കുമ്പിളുവേലി (ട്രഷറര്‍) ജേക്കബ് മാനുവല്‍ (ജോ. സെക്രട്ടറി) ബിജു ജോണ്‍ (ജോ. ട്രഷറര്‍)
ചാപറ്റര്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി റെജി ജോര്‍ജ് പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും തെരെഞ്ഞെടുപ്പിനു നേത്രുത്വം നല്‍കുകയും ചെയ്തു.
പ്രസ് ക്ലബിന്റെ ആരംഭകാല നേതാക്കളിലൊരാളായ സണ്ണി പൗലോസ് ജനനി മാസികയുടെ മാനേജിംഗ് എഡിറ്ററാണ്. നാഷനല്‍ ട്രഷറര്‍, ചാപ്റ്റര്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. 23 വര്‍ഷമായി പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ജനനി മാസികയുടെ മുഖ്യ ശില്പികളില്‍ ഒരാളാണ്.
ഫ്രാന്‍സിസ് തടത്തില്‍ കേരളത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്നു. ദീപികയില്‍ ബ്യൂറോ ചീഫും രാഷ്ട്രദീപികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജും (കോഴിക്കോട്) ആയിരുന്നു. പിന്നീട് മംഗളത്തില്‍ ന്യുസ് എഡിറ്റര്‍. അക്കാലത്ത് വിവിധ അവാര്‍ഡുകള്‍ നേടി.കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് (കെ.യു.ഡബ്ലിയു.ജെ) സ്റ്റേറ്റ് കമ്മിറ്റി അംഗമായിരുന്നു. അമേരിക്കയില്‍ ദീര്‍ഘകാലം ഫ്രീലാന്‍സ് പത്രവര്‍ത്തകാന്‍. ചാനലുകളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരള ടൈംസ് ചീഫ് എഡിറ്റര്‍.
പത്രപ്രവര്‍ത്തനകാലത്തെപ്പറ്റിയുള്ള ‘നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍’ എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവാണ്.
പൊതു പ്രവർത്തനങ്ങളിലൂടെ പത്ര പ്രവർത്തന രംഗത്തേയ്ക്ക് കടന്നു വന്ന സജി എബ്രഹാം പ്രസ് ക്ലബ് പ്രഥമ കോൺഫ്രൻസ് മുതൽ കേരളഭൂഷണത്തെ പ്രതിനിധികരിച്ചു. ന്യൂയോർക്ക് ചാപ്റ്ററിന്റെ ചാപ്റ്റർ ട്രഷറർ ആയും സെക്രട്ടറി ആയും നാഷണൽ ഓഡിറ്ററായും പ്രവർത്തിച്ചു. ഇത്തവണ നാഷണൽ കോൺഫറൻസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബൃഹത്തായ സൂവനീറിന്റെ ചീഫ് എഡിറ്ററായിരുന്നു.
സംഘടനാ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ഷോളി കുമ്പിളുവേലി എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമാണ്. മാതൃഭൂമി ടിവിയിലും പത്രത്തിലും റിപ്പോർട്ടർ. ഇ-മലയാളിയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
ജേക്കബ് മാനുവൽ (കൈരളി ടിവി) ദൃശ്യമാധ്യമ രംഗത്ത് നിറസാന്നിധ്യമാണ്.
മികച്ച എഴുത്തുകാരനായ ബിജു ജോൺ (കേരള ടൈംസ്) വിവിധ കർമ്മരംഗങ്ങളിൽ സജീവം
യുകെയിലെ നമ്പർ വൺ കൾച്ചറൽ സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട കവൻട്രി സിറ്റി കൗൺസിലുമായി യോജിച്ച് കവൻട്രി സിറ്റി ഓഫ് കൾച്ചറിന്റെ ഭാഗമാകാൻ ഉള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ ഷിൻസൺ മാത്യു അറിയിച്ചു.
യുകെയിലെ അറിയപ്പെടുന്ന ചെണ്ട വിദ്വാനും നവധാര സ്കൂൾ ഓഫ് മ്യൂസിക്കിന്റെ അമരക്കാരനുമായ ശ്രീ വിനോദ് നവധാരയുടെ കീഴിൽ ഹരീഷ് പാലായുടെയും, സാജു പള്ളിപ്പാടന്റെയും നേതൃത്വത്തിലുള്ള മേളപ്പൊലിമയുടെ ചെണ്ട പ്രകടനത്തിലൂടെ കേരളത്തിന്റെ തനിമയും, പൈതൃകവും വിളിച്ചോതി കവൻട്രി സിറ്റിയുടെ ഭാഗമാകാൻ ഒരുങ്ങുന്നു കവൻട്രി കേരളാ കമ്മ്യൂണിറ്റി.
കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഒരുക്കുന്ന പരിപാടി ലൈവായി പതിനേഴാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ ഫെയിസ്ബുക്ക് പേജിലൂടെ ലൈവായി എല്ലാവർക്കും ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിരിക്കുന്നതായി സികെസി സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ അറിയിച്ചു.
ഡെര്‍ബി ചലഞ്ചേഴ്‌സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പത്താമത് ഓള്‍ യുകെ മെൻസ് ഡബിള്‍സ് ബാഡ്മിന്റണ്‍ടൂര്‍ണമെന്റ് ഡിസംബർ 11നു ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ പത്താമത്ടൂർണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായിഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് ടൂർണമെന്റുകൾ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട്ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.
ഒരു കായികവിനോദം എന്നതിലുപരി മാറിവരുന്ന ജീവിതചര്യരോഗങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിനും, ആരോഗ്യ പരിപരിപാലനത്തിന്റെ ആവശ്യകത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനും, പരസ്പരസൗഹൃദത്തിനും, നമ്മുടെ പുതുതലമുറയെ ബാഡ്മിന്റൺ എന്ന കായിക വിനോദത്തിലേക്ക് ആകർഷിക്കുകയും, അതോടൊപ്പം അവർക്ക് വേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.
നിലവാരംകൊണ്ടും സംഘടനാമികവുകൊണ്ടും വേറിട്ടു നിന്ന മുൻ ടൂർണമെന്റിന്റെ കവച്ചു വയ്ക്കുന്നതരത്തിലുള്ള മുന്നൊരുക്കങ്ങൾ ആണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത് എന്ന് ക്ലബ്ബിന്റെ ഭാരവാഹികൾഅറിയിച്ചു. ഏറ്റവും സുതാര്യമായ രീതിയിൽ ടീമുകളെ തരം തിരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയഫേസ്ബുക് തത്സമയ നറുക്കെടുപ്പിന് മുൻ വർഷങ്ങളിൽ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഇത്തവണ മത്സരങ്ങളുടെ അറിയിപ്പുകളും വാർത്തകളും തത്സമയം വെബ്സൈറ്റ് വഴിആളുകൾക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.തത്സമയം മത്സരത്തിന്റെ റിസൾട്ട്അറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.derbychallengers.co.uk/
യുകെയുടെ പല ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികൾക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നവിധം ഡെർബി ഇറ്റ്വാൾ ലെഷർ സെന്ററിൽ ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണമെന്റ് ശനിയാഴ്ചരാവിലെ 10:30 മുതൽ 4 മണി വരെയാണ് നടക്കുക..വിജയികളാകുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുംട്രോഫിയും സമ്മാനിക്കും.
Intermediate ക്യാറ്റഗറിയിൽ നടത്തപ്പെടുന്ന ടൂർണമെന്റിൽ 30 ടീമുകളാണ് മത്സരിക്കുന്നത്.
കളിക്കളത്തിൽ മാത്രമല്ല, കാഴ്ചക്കാരിലേക്കുംകളിയുടെ ആവേശം വാനോളം ഉയർത്തുന്നമഹനീയ മുഹൂർത്തങ്ങൾക്കു സാക്ഷിയാകാൻയുകെയിലെ എല്ലാ കായിക പ്രേമികളെയുംഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-
Derby Etwall Leisure Centre,
hHlton road,Etwall, Derby,
DE65 6HZ
കവൻട്രി : ദേവദൂതർ ആർത്തുപാടിയ ആമോദരാവിന്റെ അനുസ്മരണം. ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള കരോൾസന്ധ്യക്ക് ഇനി രണ്ടു ദിവസം കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന ക്രിസ്‌മസ് കരോൾ ഗാനമത്സരത്തിന്റെ നാലാം സീസൺ ആസ്വദിക്കാൻ കവൻട്രിയിലേക്ക് വരൂ. ഡിസംബർ11 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളിൽ വച്ച് ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ച് ഗായകസംഘങ്ങൾ മാറ്റുരക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും ഉണ്ടായിരിക്കും.
കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായി ഹോളിസ്റ്റിക് ഗാർമെൻറ്സ് നൽകുന്ന 250 പൗണ്ടും ട്രോഫിയുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. നാലും അഞ്ചും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് ട്രോഫികളും കൂടാതെ മികച്ച അവതരണത്തിനായി ഈ വർഷം പ്രത്യേക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.
കരോൾ ഗാന സന്ധ്യയിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സിഞ്ചെല്ലൂസ് റെവ. ഫാ. ജോർജ് ചേലക്കൽ, ഐഎജി യുകെ & യൂറോപ്പ് ചെയർമാൻ റെവ. ബിനോയ് എബ്രഹാം എന്നിവർ പങ്കെടുത്ത ആശംസകൾ നേരും. പ്രോഗ്രാമിന് മിഴിവേകുവാൻ പ്ളേബാക്ക് സിങ്ങർ ഡെൽസി നൈനാൻ, ഗായകൻ ഡോ:ബ്ലെസ്സൺ മേമന, ഗായിക റോസ്‌മേരി ജോൺസൻ എന്നിവർ ജോയ് ടു ദി വേൾഡിന്റെ വേദിയിൽ എത്തും.
ഈ വർഷത്തിന്റെ ആരംഭത്തിൽ ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ‘ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് 2021’ ന്റെ ഗ്രാൻഡ് ഫിനാലെയും ഈ വേദിയിൽ വച്ച് തന്നെ നടക്കും. മൂന്ന് ക്യാറ്റഗറികളിയായി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 ഗായകരാണ് ജോയ് ടു ദി വേൾഡിന്റെ വേദിയിൽ മത്സരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടത്താൻ കഴിയാതെ വന്ന ജോയ് ടു ദി വേൾഡിന്റെ സീസൺ 4 ആണ് ഈ വർഷം നടത്തപ്പെടുക. ആദ്യ രണ്ടു വർഷങ്ങളിലും ആതിഥ്യമരുളിയ കവൻട്രിയിൽ തന്നെയാണ് ഈ വർഷവും പ്രോഗ്രാം നടക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സഹചര്യത്തിൽ ഗവണ്മെന്റ് അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രോഗ്രാം നടത്തപ്പെടുക. ഈ വർഷത്തെ മത്സരങ്ങളും സംഗീത സന്ധ്യയും കൂടുതൽ മികവുറ്റതാക്കാൻ ഗർഷോം ടിവിയോടൊപ്പം ദൃശ്യ ശ്രാവ്യ രംഗത്തെ പ്രഗത്ഭരായ ടെക്‌നീഷ്യന്മാരുൾപ്പെടുന്ന ടീമായിരിക്കും പ്രവർത്തിക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമായി രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.