Association
നോർത്തേൺ  അയർലണ്ടിലെ  ഓംനിയും  ആനന്ദ്  ടിവിയും  ചേർന്നൊരുക്കുന്ന  കുക്കറി  കോമ്പറ്റീഷനും ടിവിഷോയും  ഫെബ്രുവരി  15 ന്  5 മണി  മുതൽ.  ഗ്ലെൻറോഡിലെ  ക്രിസ്ത്യൻ  ബ്രദേഴ്സ്  ഗ്രാമർ  സ്‌കൂളിൽ  വച്ച്  നടക്കും. 15 ഓളം  പ്രശസ്തരായ  കലാകാരൻമാർ  അവതരിപ്പിക്കുന്ന   ഗാനമേളയും (ലൈവ്  ഓർക്കസ്ട്ര ) ചടങ്ങിന്  മാറ്റ്  കൂട്ടും. Sp  ബാലസുബ്രഹ്മണ്യത്തി നൊപ്പം   ഡ്യൂയറ്റ്  പാടിയിട്ടുള്ള  മംഗള  രാജേഷും  ഗാനമേളയിൽ   പാടുന്നുണ്ട്.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ  പാട്ടുകൾ ഗാനമേളയിൽ  ഉണ്ടാവും.   കുക്കിങ്‌ കോമ്പറ്റീഷനിൽ   വെജിറ്റേറിയൻ  നോൺ  വെജിറ്റേറിയൻ  സെക്‌ഷന്  പ്രത്യേകം  മത്സരം  ഉണ്ട്. രണ്ട്  വിഭാഗങ്ങളിലും  മത്സര വിജയികള്ക്ക്  കാഷ്  പ്രൈസ്  ആണ്  നൽകുന്നത്.പരിപാടിയിൽ  പങ്കെടുക്കുന്നവർക്ക്  എക്സ്ട്രാ  ഫീ ഇല്ലാതെ  ഡിന്നറും  ഒരുക്കുന്നുണ്ട്. കൂടാതെ  കുക്കിങ്  കോമ്പറ്റീഷനിൽ  വരുന്ന  ഐറ്റങ്ങൾ  ടെസ്റ്റ്  ചെയ്യാനുള്ള  അവസരം   പരിപാടിയിൽ  പങ്കെടുക്കുന്ന
എല്ലാവർക്കും  ലഭിക്കുന്നു. കോമ്പറ്റീഷനിൽ  പങ്കെടുക്കാൻ  ആഗ്രഹിക്കുന്നവർ  എത്രയും  പെട്ടെന്ന്  പേരുകൾ  നൽകണമെന്ന്  ഭാരവാഹികൾ  അഭ്യർത്ഥിച്ചു. കൂടുതൽ  വിവരങ്ങൾക്ക്
സന്തോഷ്‌ -07983522853
ബിനു -07944415052
സിജോ -07476341161
ബിജു ഗോപിനാഥ്.
യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ UK  യുടെ സൗതാംപ്ടൺ  – പോര്ടസ്‌മൗത്  ബ്രാഞ്ച് റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു .
ഇന്ത്യൻ ഭരണഘടനയുടെ സെക്കുലർ മൂല്യങ്ങൾ ഫാസിസ്റ്റു ഭരണകൂടത്താൽ  ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ   ഇന്ത്യ മുട്ടുമടക്കില്ല നമ്മൾ നിശ്ശബ്ദരാകില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടു റിപ്പബ്ലിക്ക് ദിനം സൗത്താംപ്ടണിൽ ഭരണഘടനാ സംരക്ഷണ ദിനം ആയി ആചരിക്കകയാണ് .
ജനുവരി 26 ഞായറാഴ്ച്ച രാവിലെ 11 മണി മുതൽ 4 മണി വരെ സൗത്താംപ്ടണിലെയും സമീപ പ്രദേശങ്ങളിയെയും മുഴുവൻ മലയാളി സമൂഹത്തെയും ഉൾപ്പെടുത്തി ഒരു കുടുംബസംഗമം ആയി നടത്താനാണ്  സംഘാടകർ ഉദ്യേശിക്കുന്നതു .സമീക്ഷ UK യുടെ ബ്രാഞ്ചിലെ മെംബെര്ഷിപ് ക്യാമ്പയിൻ പരിപാടികളും ഇതോടൊപ്പം ആരംഭിക്കും.മഹത്തായ മലയാള പൈതൃകം വളർന്നു വരുന്ന തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാവാനും മാതൃഭാഷ പഠനം മാധുര്യമുള്ളതാക്കുവാനും വേണ്ടി ഒരു  മലയാളം ഭാഷാപഠനകേന്ദ്രത്തിനു അന്നേ ദിവസം സൗത്താംപ്ടണിൽ  തുടക്കം കുറിയ്ക്കുകയാണ് .  എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ ലക്ഷ്യത്തോടെ കേരള സർക്കാർ രൂപീകരിച്ച സംരംഭം ആണ്  മലയാളം മിഷൻ. ശരിയായ സിലബസ്  പ്രകാരം മാതൃഭാഷ പഠിപ്പിക്കാനും  അതുവഴി നമ്മുടെ തനതായ സംസ്കാരം പുതിയ തലമുറകളിലേയ്‌ക്ക്‌ പകർന്നു നൽകാനും ഈ മഹത്തായ പദ്ധതിയിലൂടെ സാധിക്കുമെന്നത് UK യിൽ തന്നെ പലയിടങ്ങളിലും തെളിഞ്ഞു കൊണ്ടിരിക്കുകയാണ് .UK  യിലെ  സാംസ്കാരിക നായകരും UK  രാഷ്ട്രീയത്തിൽ സജീവമായിട്ടുള്ളവരുമായ മലയാളികൾ പങ്കെടുത്തു കൊണ്ടുള്ള സാംസ്കാരിക സമ്മേളനവും “ബ്രിട്ടീഷ് മലയാളിയും ബ്രിട്ടീഷ് രാഷ്ട്രീയവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങളും ചർച്ചകളും റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി  സംഘടിപ്പിച്ചിട്ടുണ്ട് .

പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേത്രത്വം കൊടുക്കുന്നത് സമീക്ഷ  UK ദേശിയ വൈസ് പ്രസിഡന്റ്  പ്രസാദ് , സമീക്ഷ ബ്രാഞ്ച് ഭാരവാഹികളായ രെഞ്ജിഷ് , മിഥുൻ , അബി തുടങ്ങിയവരുടെ നേത്രത്വത്തിലുള്ള  വിപുലമായ സംഘാടക സമിതി ആണ് .
ഈ  സൗഹാർദ്ദ സദസ്സിലേക്ക് UKയിലെ മുഴുവൻ മലയാളികളെയും  കുടുംബസമേതം സംഘടകസമിതിക്കു വേണ്ടി ഭാരവാഹികൾ ക്ഷണിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക
ജോസ് : 07307086202
റെയ്നോൾഡ് : 07838653324

സജീഷ് ടോം

ദശാബ്‌ദി പിന്നിട്ട യുക്മ ലണ്ടൻ നഗരത്തിൽ സംഘടിപ്പിക്കുന്ന വർണ്ണാഭമായ “ആദരസന്ധ്യ 2020″ന് ഇനി പത്തു ദിവസങ്ങൾ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകർ. ലോക മലയാളി സമൂഹത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങൾക്ക് യു കെ മലയാളികളുടെ ആദരവാകും “യുക്മ – അലൈഡ് ആദരസന്ധ്യ 2020”.

യു കെ യിലെ പ്രബല ബിസിനസ് സംരംഭകരായ അലൈഡ് മോർട്ടഗേജ് സർവീസസ് മുഖ്യ പ്രായോജകരാകുന്ന “ആദരസന്ധ്യ 2020” നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് അരങ്ങേറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകളുടെ മിന്നുന്ന പ്രകടങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. മൂന്നാമത്തെ തവണ യുക്മ നടത്തുന്ന “യുക്മ യു ഗ്രാന്റ് – 2019″ന്റെ നറുക്കെടുപ്പ് “ആദരസന്ധ്യ 2020” വേദിയിൽ വച്ച് നടത്തുന്നതാണ്.

യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനുമായുള്ള സമിതി ഉടൻതന്നെ പുരസ്‌ക്കാര ജേതാക്കളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് “ആദരസന്ധ്യ 2020” ഇവന്റ് ഓർഗനൈസർ അഡ്വ.എബി സെബാസ്ററ്യൻ അറിയിച്ചു. ലോക പ്രവാസി മലയാളികൾക്കും മലയാള ഭാഷക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകളെ വിലയിരുത്തിക്കൊണ്ട് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള അഞ്ച് വ്യക്തികൾക്കും, യു കെ മലയാളി സമൂഹത്തിനും യുക്മയ്ക്കും നൽകിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തി അഞ്ച് യു കെ മലയാളികൾക്കുമാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്.

എഴുനൂറിൽപ്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍, മികവുറ്റ എല്‍ ഇ ഡി സ്ക്രീനിന്റെ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം രാത്രി എട്ട് വരെ നീണ്ടുനിൽക്കും. “ആദരസന്ധ്യ 2020″ന് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ മുന്നൂറോളം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗജന്യ പാർക്കിംഗ് സൗകര്യവും സെന്റ് ഇഗ്‌നേഷ്യസ് കോളേജിൽ ഉണ്ടായിരിക്കുന്നതാണ്.

ദൂര സ്ഥലങ്ങളിൽ നിന്നെത്തുന്നവരുടെ സൗകര്യാർത്ഥം മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന ഫുഡ് സ്റ്റാളുകൾ ഉച്ചക്ക് പന്ത്രണ്ടു മണിമുതൽ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. യുക്മ കുടുംബാംഗങ്ങൾക്കും യു കെ മലയാളി കലാസ്നേഹികൾക്കും ഒത്തുചേർന്ന് ആഘോഷിക്കാൻ പറ്റുന്നവിധമാണ് “ആദരസന്ധ്യ 2020” വിഭാവനം ചെയ്തിരിക്കുന്നത്.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:-
St.Ignatious College,
Turkey Street, Enfield,
London – EN1 4NP.

ടോം ജോസ് തടിയംപാട്

പ്രസവത്തെ തുടർന്ന് രോഗ ബാധ്യതയായി സ്കോട്ലൻഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഷെറിൽ മരിയയുടെ ശവസംസ്‌കാരം നാട്ടികൊണ്ടുപോയി നടത്തണം എന്നാണ് പ്രായമായ അമ്മയുടെയും ഭർത്താവിന്റെയും ആഗ്രഹം നിങ്ങൾ സഹായിക്കാതെ തരമില്ല, ദയവായി ഉപേക്ഷിക്കരുത് ,

കഴിഞ്ഞ നാലുവർഷനായി ഭർത്താവ് മാർക്ക് ദാസ്, ഭാര്യ ഷെറിൽ മരിയയും സ്കോട്ലൻഡിൽ മലയാളിയായ ജോർജ് ജോസഫ് നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു വളരെ പെട്ടെന്നാണ് പ്രസവത്തിനു ശേഷം മാറാരോഗം മരിയയെ കിഴ്പ്പെടുത്തി മരണം ജീവൻ കവർന്നെടുത്ത് ,മരിയയുടെ അമ്മയും ഭർത്താവും ഒത്തു ഈ മാസം നാട്ടിൽപോകുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തു ഇരിക്കുന്ന സമയത്താണ് ഈ ദുരന്തം ആ കുടുംബത്തെ പിടികൂടിയത്. ഒരു ഹോട്ടലിലെ ജീവനക്കാർ എന്ന നിലയിൽ പെട്ടന്ന് ബോഡി നാട്ടിൽകൊണ്ടുപോകാനുള്ള പണം അവരുടെ കൈയിലില്ല .

ഇവർ അംഗങ്ങളായ സ്കോട്ട്ലാന്ഡിലെ inverness ഹാൻഡ്‌ലി സ്ട്രീറ്റ് പള്ളിയിലെ ഫാദർ ജെയിംസ് വെൽ ഇവരെ സഹായിക്കാൻ രംഗത്തുണ്ട് വളരെ കുറച്ചു ഇന്ത്യൻ കുടുംബംങ്ങൾ മാത്രമാണ് ഈ പ്രദേശത്തുള്ളത്.

ഇവരെ ഇപ്പോൾ സഹായിക്കാൻ മുൻകൈയെടുക്കുന്നതു അവിടെയുള്ള ജോർജ് ജോസഫ്, ലിനി ജോസി ,,എന്നിവരാണ്. ഷെറിൽ മരിയയുടെ ഭർത്താവും ,അമ്മയും കുട്ടിയും ,എടുത്ത ടിക്കറ്റ് ക്യൻസിൽ ആകാതിരിക്കാൻ നാട്ടിൽ പോയിരിക്കുകയാണ് ഭർത്താവു ഇന്ന് തിരിച്ചുവന്നു ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മരിയയുടെ മൃതദേഹം നിയമ നടപിടികൾ പൂർത്തിയാക്കി സ്വന്തം നാടായ ഗോവയിൽ കൊണ്ടുപോയി സംസ്‌കരിക്കാൻ നിങ്ങ ളുടെ സഹായങ്ങൾ കൂടിയേ കഴിയു .

താഴെ കാണുന്ന ഷെറിൽ മരിയയുടെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ നിങ്ങളുടെ സഹായങ്ങൾ നൽകുക .

ഇവരെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ജോർജ് ജോസഫ് ലിൻസി ജോസി എന്നിവരാണ് അവരുടെ ഫോൺ നമ്പർ താഴെ കൊടുക്കുന്നു

Name ,, Mark Das
Account Number 90110906
Sort Code 40.22.66.
Bank HSBC

ജോർജിന്റെ ഫോൺ നമ്പർ 07878283466
ലിൻസി ജോസി ഫോൺ നമ്പർ 07789672806

ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

ക്രിസ്റ്റി അരഞ്ഞാണി

ജനുവരി 18 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൾഫ്‌ സ്റ്റോക്ക് ഓൺ ട്രെൻഡ് വികാരി ഫാദർ ജോർജ് എട്ടുപറയിൽ അച്ഛൻ ഓൾ യുകെ ബാഡ്മിന്റൻ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മെൻസ് ഫോറം പ്രസിഡണ്ട് ശ്രീ. ജോഷി വർഗീസ് സ്വാഗതവും സെക്രട്ടറി ശ്രീ. ബിജു ജോസഫ് നന്ദിയും രേഖപ്പെടുത്തി. വൈകിട്ട് 21 p.m ന് രൂപതയ്ക്ക് കീഴിലുള്ള വിവിധ മാസ്സ് /മിഷൻ/ ഇടവക തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിന് പരിസമാപ്തി കുറിച്ചു.

യുകെ യിലെ അറിയപ്പെടുന്ന നേഴ്സിങ് ആൻഡ് ഹെൽത്ത് കെയർ ഏജൻസിയായ എച്ച് സി 24 നഴ്സിംഗ് ഏജൻസി അതുപോലെ പ്രമുഖവും വിശ്വസനിയവും ആയ ഫൈനാൻസ് ആൻഡ് മോർട്ട്ഗേജ് കമ്പനി ആയ അലൈഡ് ഫൈനാൻസ് കമ്പനിയും സ്പോൺസർ ചെയ്തു. ടൂർണമെന്റിൽ നടന്ന അതിശക്തമായ പോരാട്ടത്തിൽ ലിവർപൂൾ അവർ ലേഡി ക്യൂൻ ഓഫ് പീസ് മിഷനിൽ നിന്നുള്ള ഷീൻ മാത്യു ആൻഡ് ഡോൺ പോൾ ഫസ്റ്റ് പ്രൈസ് 250 പൗണ്ട് + ട്രോഫിയും, മാഞ്ചസ്റർ ക്നാനായ മിഷൻ കീഴിൽനിന്ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുമുള്ള യുകെയിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ മാസ്സ് /മിഷൻ സെന്ററുകൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും കൂട്ടായ്മ വളർത്തുന്നതിനും അതിലുപരി കായികവും, മാനസികവും, ആത്മീയവും, ആരോഗ്യപരവുമായ വികസനവും ലക്ഷ്യം വച്ച് നടത്തപ്പെടുത്തിയ ടൂർണമെന്റിൽ യുകെയുടെ വിവിധ ഭാഗത്ത് നിന്നുള്ള 29 ടീമുകൾ പങ്കെടുത്തിരുന്നു. എല്ലാവരുടെയും സഹകരണത്തിൽ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

ആദ്യ ഓൾ യുകെ സീറോ മലബാർ ഓൾഫ് മെൻസ് ഫോറംസ് ബാറ്റ്മിന്റൻ ടൂർണമെന്റ് വിജയികൾ.

ഒന്നാം സമ്മാനം £ 250 + ട്രോഫി
ഷീൻ മാത്യു
ഡോൺ പോൾ
പള്ളിയുടെ പേര്: ഔവർ ലേഡി ക്വീൻ ഓഫ് പീസ് ലിതർലാന്റ്

രണ്ടാം സമ്മാനം – £ 150 + ട്രോഫി.
മാഞ്ചസ്റ്റർ സെന്റ് മേരിയുടെ മിഷന്റെ ക്നാനായ കത്തോലിക്ക മിഷൻെറ കീഴിലുള്ള സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നിന്നുള്ള സിബു ജോൺ, അനിഷ് തോമസ്.

മൂന്നാം സമ്മാനം – £ 100 + ട്രോഫി
ഔവർ ലേഡി ഓഫ് പെർപുവൽ ഹെൽപ്പ് മിഷൻ സെന്റ് തെരേസയുടെ കാത്തലിക് ചർച്ച് – വോൾവർഹാംപ്ടൺ

വാൽസാൽ
അഷ്‌ലിൻ അഗസ്റ്റിൻ പുളിക്കൽ
ജെറമി കുറിയൻ

നാലാം സമ്മാനം – £ 50 + ട്രോഫി
നോർത്താംപ്ടൺ സെന്റ് ഗ്രിഗേറിയസ് പള്ളിയിൽ നിന്നുള്ള ജിനിയും ജോമെഷും.

 

വിജയികളായ എല്ലാവരേയും, പങ്കെടുത്തവരെയും ഓൾഫ് മെൻസ് ഫോറം സ്പോർട്സ് കമ്മിറ്റി അഭിനന്ദിച്ചു .

ടോം ജോസ് തടിയംപാട്

കഴിഞ്ഞ പ്രളയത്തിൽ വീടിന്റെ മേൽക്കൂര നഷ്ട്ടപ്പെട്ടു മഴനനഞ്ഞും വെയിലടിച്ചും ജീവിതം തള്ളിനീക്കിയിരുന്ന പ്രായം ചെന്ന ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഐപ്പുചേട്ടനെയും ഭാര്യയെയും സഹായിക്കാൻ ലിവർപൂൾ ക്നാനായ സമൂഹവും മുൻപോട്ടു വന്നു കഴിഞ്ഞ ക്രിസ്തുമസ് കരോളിൻ കൂടി ലഭിച്ച 220 പൗണ്ട് ലിവർപൂൾ ക്നാനായ കാത്തോലിക് യുണിറ്റ് വൈസ് പ്രസിഡണ്ട് ഫിലിപ്പ് തടത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് കൈമാറി, അതോടൊപ്പം ലിവർപൂൾ ക്നാനായ കാത്തോലിക് യൂത്തു ലീഗ് ശേഖരിച്ച 110 പൗണ്ട് LKCYL പ്രസിഡണ്ട് ജൂഡ് ലാലു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ജോയിന്റ് സെക്രെട്ടറി സജി തോമസിന് കൈമാറി അങ്ങനെ ആകെക്കൂടി 330 പൗണ്ട് (30000,RS )ലിവർപൂൾ ക്നാനായ സമൂഹം ശേഖരിച്ചു ഞങ്ങളെ ഏൽപിച്ചിട്ടുണ്ട് , ഈ പണം ഞങ്ങൾ ഐപ്പുചേട്ടന്റെ വീട് കയറിത്താമസത്തിനു നൽകും എന്നറിയിക്കുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഈ വാർത്ത പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യരും സംഘടനകളും മുൻപോട്ടു വന്നിരുന്നു ഞങൾ നടത്തിയ ചാരിറ്റിയുടെ അന്ന് ലഭിച്ച 4003 പൗണ്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഏപ്പുചേട്ടനു കൈമാറിയിരുന്നു.

ഞങ്ങൾ ചാരിറ്റി അവസാനിപ്പിച്ചിട്ടും ആ പാവങ്ങളുടെ വേദന കണ്ടു സഹായിക്കാൻ തയാറായ ലിവർപൂൾ ക്നാനായ സമൂഹത്തിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു അതോടൊപ്പം ഞങ്ങളുടെ എളിയ പ്രവർത്തനത്തെ സഹായിച്ച എല്ലാ മലയാളി സുഹൃത്തുക്കളോടും ഒരിക്കൽ ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു . .

ഐപ്പുചേട്ടന്റെ വീടുപണിപൂർത്തിയാകാറായി എന്നാണ് അറിയുന്നത് നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ., ,ബാബു ജോസഫ്, നിക്സൺ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് ,എന്നിവരാണ്.

സജീഷ് ടോം

ലോക പ്രവാസി മലയാളികൾക്ക് പുത്തൻ വായനാനുഭവം സൃഷ്ടിച്ച യുക്മ സാംസ്ക്കാരികവേദി പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു. മികവുറ്റ കൃതികളുടെ തെരഞ്ഞെടുപ്പിലൂടെ പുതുവർഷ പതിപ്പും ശ്രദ്ധേയമാകുന്നു.

രാജ്യം ഏതു കക്ഷികൾ ഭരിച്ചാലും, ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യ വ്യവസ്ഥകളും ആകുന്ന അടിത്തറയിൽ നിന്ന് വേണം രാജ്യം മുന്നോട്ട് പോകാൻ എന്ന് കൃത്യമായി പറഞ്ഞു വക്കുന്നു, തന്റെ പത്രാധിപ കുറിപ്പിലൂടെ ചീഫ് എഡിറ്റർ റജി നന്തികാട്ട്. അടിസ്ഥാന സങ്കൽപ്പങ്ങളിൽ തകിടം മറിച്ചിലുകൾ ഉണ്ടായാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി രാജ്യം ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.

സുധീഷ് കോട്ടേമ്പ്രം എഴുതിയ ” ഗാന്ധി ഭാവനയും കലയും ” എന്ന ലേഖനത്തിൽ ബുദ്ധൻ കഴിഞ്ഞാൽ മുഖ്യധാര കലയിലും ജനപ്രിയ കലയിലും ഏറ്റവും കൂടുതൽ ആവിഷ്കരിക്കപ്പെട്ട ഗാന്ധിയെക്കുറിച്ചു വളരെ സുന്ദരമായി, ഈ നിലക്കാത്ത ഗാന്ധി ഭാവനയുടെ കാരണങ്ങളെക്കുറിച്ചു വിവരിക്കുന്നു. സുന്ദരമായ ആഖ്യാനശൈലിയിലൂടെ വായനക്കാരെ ആകർഷിച്ചു കൊണ്ടിരിക്കുന്ന പംക്തി “സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ ” കേരളം വിട്ട് ജോലി അന്വേഷിച്ചു ബോംബയ്ക്ക് നടത്തിയ ആദ്യ മറുനാടൻ യാത്രയിൽ പ്രഷുബ്ധമായ തന്റെ മാനസീക അവസ്‌ഥ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ലേഖകൻ ജോർജ്ജ് അറങ്ങാശ്ശേരി.

കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യകാല ദിനപത്രങ്ങളിൽ ഒന്നായ ” കേരള മിത്ര ” ത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ആർ ഗോപാലകൃഷ്ണൻ എഴുതിയ ” കേരള മിത്രം ” എന്ന ലേഖനം വളരെ അറിവുകൾ നൽകുന്നതാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് രസകരമായ വായനാനുഭവം പ്രധാനം ചെയ്യുന്നതാണ് ജോയി സക്കറിയ എഴുതിയ ” ഏഴു സുന്ദരികളിൽ അഞ്ചു സുന്ദരികളെ കാണാൻ പോയ കഥ ” എന്ന യാത്രാനുഭവങ്ങൾ.

സിനിമാസംബന്ധിയായ എഴുത്തുകളിലൂടെ മലയാളികളുടെ പ്രിയ എഴുത്തുകാരൻ രവി മേനോൻ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് തന്റെ സംഗീത യാത്രയിൽ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്റർ ആരായിരുന്നു എന്ന് മനോഹരമായി കുറിച്ചിരിക്കുന്നു “എല്ലാവരും ഒരിക്കൽ പിരിയേണ്ടവരല്ലേ ” എന്ന ലേഖനത്തിൽ. വി പ്രദീപ് കുമാറിന്റെ ജീവിതാനുഭങ്ങളിൽ ചാലിച്ച, “മാനുഷീക സന്ദേശങ്ങൾക്ക് ശക്തി പകരാം” എന്ന ഹൃദയത്തിൽ തൊട്ടുള്ള രചന വളരെയേറെ കാലികമായ ഒന്നാണ്.

പ്രീത സുധിർ എഴുതിയ ” ഇങ്ങനെയും ഒരമ്മ”, സോണി മാത്യുവിന്റെ “സാലി നീ എവിടെയാണ്”, യുകെ മലയാളി ഷൈമ മാത്യു എഴുതിയ “രാത്രിയിലെ കെടാവിളക്ക്” എന്നീ കഥകളും രാജു കാഞ്ഞിരങ്ങാട് എഴുതിയ ” കിണർ”, സലിൽ രചിച്ച “2020 “, മനോജ് കാലടിയുടെ ” യാത്രാമൊഴി ” എന്നീ കവിതകളും ജ്വാല ഇ മാഗസിന്റെ പുതു വർഷത്തിന്റെ ആദ്യ ലക്കത്തെ സമ്പന്നമാക്കുന്നു. പതിവുപോലെ ചിത്രകാരൻ റോയി സി ജെ വരച്ച ചിത്രങ്ങൾ കഥകൾക്ക് കൂടുതൽ മനോഹാരിത നൽകുന്നു.

ജ്വാലയുടെ അവസാന പുറത്തിൽ, ഇന്ത്യൻ ആധുനിക രാഷ്ട്രീയാവസ്ഥയെ വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു റോയി സി ജെ തന്റെ കാർട്ടൂൺ പംക്തിയായ “വിദേശവിചാര”ത്തിൽ. ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ സൗത്താംപ്ടൻ  മലയാളി അസോസിയേഷന്റെ (മാസ്) ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായി. റോംസീ കമ്മ്യൂണിറ്റി സ്കൂൾ അങ്കണത്തിൽ മാസ് അംഗങ്ങളുടെ മാതാപിതാക്കളും, പുതുതായി ചുമതലയേറ്റ കമ്മിറ്റി അംഗങ്ങളും ഭദ്രദീപം കൊളുത്തി ശുഭാരംഭം കുറിച്ച ആഘോഷപരിപാടികളിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ റോബിൻ എബ്രഹാം സ്വാഗതവും, സെക്രട്ടറി ശ്രീ ടോമി ജോസഫ് കൃതജ്ഞതയും അർപ്പിച്ച  ചടങ്ങിൽ ഡാൻസ് ടീച്ചർ ഭാഗ്യ ലക്ഷ്മി, മലയാളം ടീച്ചർ മരിയ ഷാജി എന്നിവരെ ആദരിച്ചു.
മാസ് അംഗംങ്ങളുടെ എക്കാലത്തെയും മികച്ച നിറ സാന്നിധ്യംകൊണ്ട് ധന്യമായ സദസിൽ മാസിലെതന്നെ കുട്ടികളും മുതിർന്നവരുമായ അംഗങ്ങൾ മലയാളത്തനിമ നിലനിർത്തി അവതരിപ്പിച്ച ദൃശ്യകലാവിരുന്നു ക്രിസ്മസ് പുതുവത്സര ആഘോഷരാവിനു മാറ്റുകൂട്ടി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചിട്ടയായ നടത്തിപ്പും, ജിബി ഷിൻറ്റു , അരുൺ അച്യുതൻ, അലൻ ബാബു, അലീഷ ജിബി ടീമിന്റെ ആൻങ്കറിങ്ങിലെ മികവും, ഉന്നത നിലവാരം പുലർത്തിയ ലൈറ്റ് ആൻഡ് സൗണ്ടും, സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറും ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ മാസ് സംഘടിപ്പിച്ച എക്കാലെത്തെയും മികച്ച പരിപാടികളിൽ ഒന്നാക്കി മാറ്റാൻ സാധിച്ചു.

മാസ് അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണത്തിനൊപ്പം റോബിൻ എബ്രഹാം പ്രസിഡന്റ്, മാക്സി അഗസ്റ്റിൻ വൈസ് പ്രസിഡന്റ്, ടോമി ജോസഫ് സെക്രട്ടറി, രാജീവ് വിജയൻ ജോയിന്റ് സെക്രട്ടറി, അഭിലാഷ് പടയാറ്റിൽ ട്രഷറർ, ബ്ലെസ്സൻ മാത്യു പി ആർ ഓ, അമ്പിളി ചിക്കു ആർട്സ് കോഓർഡിനേറ്റർ, ജിബി സിബി ആർട്സ് കോഓർഡിനേറ്റർ, അനീറ്റ സിബി സ്പോർട്സ് കോഓർഡിനേറ്റർ, ജിനോയ് മത്തായി സ്പോർട്സ് കോഓർഡിനേറ്റർ , ഷിൻറ്റു മാനുവൽ ഫുഡ് ആൻഡ് ബീവറേജ് കോഓർഡിനേറ്റർ എന്നിവരുടെ ഒത്തൊരുമയുടെയും, ടീo വർക്കിന്റെയും വിജയംകൂടിയായിരുന്നു ഈ വർഷത്തെ ക്രിസ്മസ്  ന്യൂ ഇയർ നൈറ്റ്.

ജോർജ് തോമസ്

മാഞ്ചസ്റ്റർ : ട്രാഫോർഡ് മലയാളി അസ്സോസിയേഷൻ്റെ 2020 വർഷത്തെ ഭരണസമിതിയെ ഇവിടെച്ചേർന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽവച്ചു തിരഞ്ഞെടുത്തു. അസ്സോസിയേഷൻ്റെ ക്രിസ്മസ്-പുതുവത്സര പരിപാടികളുടെ ഭാഗമായാണ് വാർഷികപൊതുയോഗം നടന്നത്.

സംഘടനയുടെ പുതുവർഷത്തെ പ്രസിഡന്റായി അഡ്വ: റെൻസൺ തുടിയൻപ്ലാക്കലിനെ യോഗം ഐയ്ക്യകണ്ടേന തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീ. സ്റ്റാനി എമ്മാനുവേലിനെയും ട്രഷററായി ശ്രീ.ജോർജ്ജ് തോമസിനെയും വൈസ് പ്രെസിഡണ്ടായി ശ്രീ. ബിജു നെടുമ്പള്ളിൽനെയും ജോയൻറ് സെക്രട്ടറിയായി ശ്രീ. സിജു ഫിലിപ്പിനെയും പ്രോഗ്രാം കോർഡിനേറ്റർമാരായി ശ്രീമതി.സിന്ധു സ്റ്റാൻലി, ശ്രീമതി.ഫെബിലു സാജു, ശ്രീമതി. ഷിബി റെൻസൺ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

കഴിഞ്ഞ പാതിനാലുവര്ഷങ്ങളായി മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ വിവിധങ്ങളായി ചാരിറ്റി പ്രവർത്തനങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും ബഹുവിധങ്ങളായ പ്രോഗ്രാമുകളിലൂടെയും നിരവധി പരിപാടികൾ സമൂഹത്തിൽ കാഴ്ചവച്ചുകൊണ്ടു മുന്നേറിക്കൊണ്ടിരിക്കുന്നു ട്രാഫോർഡ് മലയാളി അസോസിയേഷൻ യു കെ യിലെത്തന്നെ ഏറ്റവും മികവുറ്റ അസോസിയേഷൻ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ വർഷം യുഗ്മ നടത്തിയ വള്ളംകളിമത്സരത്തിൽ ടി എം എ യുടെ ട്രാഫോർഡ് ബോട്ട് ക്ലബ്ബ് പ്രശംസനീയമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അതോടൊപ്പം അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ട്രാഫോർഡ് നാടക സമിതി പത്തിലധികം നാടകങ്ങളാണ് ഇക്കാലയളവിൽ സമൂഹത്തിൽ സംഭാവന ചെയ്തത്.

പുതുതായി ട്രാഫൊർഡിലും പരിസരപ്രദേശങ്ങളിലേയ്ക്കും താമസമാക്കിയ എല്ലാ മലയാളികളെയും ട്രാഫോർഡ് മലയാളി അസ്സോസിയേഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പുതിയതായി ചാര്ജടുത്ത ടി എം എ യുടെ പ്രസിഡണ്ട് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അറിയിച്ചു. ബഹുവിധങ്ങളായ പരിപാടികൾ അടുത്ത ഒരു വർഷത്തേയ്ക്ക് തയാറാക്കികൊണ്ടു തങ്ങളുടെ പ്രവർത്തനം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ക്രിസ്‌മസ്‌ – ന്യൂ ഇയർ പരിപാടിയിൽ ബിജു കുര്യൻ, അധ്യക്ഷത വഹിച്ചു. സ്റ്റാൻലി ജോൺ, ലിജോ ജോൺ, മീന ഷൈജു, ഹൈഡി ബിനോയ്‌, ഷൈബി ബിജു, ഡോണി ജോൺ, സാജു ലാസർ, അഡ്വ : റെൻസൺ തുടിയൻപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയും യൂറോപ്പിലെതന്നെ മറ്റു മലയാളി സംഘടനകൾക്കു പോലും മാതൃകയാകുന്ന തരത്തിൽ ഉജ്വലമായ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ 19 വർഷം പിന്നിടുന്ന യുണൈറ്റഡ് കിങ്‌ഡം ക്നാനായ കാത്തോലിക് അസോസിയേഷൻ ( UKKCA ) യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ കൊടുക്കുന്നതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചപ്പോൾ എല്ലാ പോസ്റ്റുകളിലേക്കും മത്സരിക്കാൻ ഓരോ സ്ഥാനാർത്ഥികൾ മാത്രമാണ് നോമിനേഷൻ നൽകിയിട്ടുള്ളത് . മുൻകാലങ്ങളിൽ എല്ല സ്ഥാനങ്ങളിലേക്കും കടുത്ത മത്സരങ്ങളിലൂടെയും ആരോഗ്യകരമായ ഡിബേറ്റിലൂടെയുമാണ് സ്ഥാനാർത്ഥികൾ വിജയിച്ചു വന്നിരുന്നത്, എന്നാൽ ഈ വർഷം വരുന്ന 25-)൦ തീയതി കേവലം നോമിനേഷൻ കൊടുത്തിരിക്കുന്നവരെ വിജയിച്ചവരായി പ്രഖ്യപിക്കുന്ന ചടങ്ങുമാത്രമാണ് നടക്കാൻപോകുന്നത് അത് ചൂണ്ടിക്കാണിക്കുന്നത് സംഘടനയുടെ .ദൗർബല്യമാണ്.

UKKCA കഴിഞ്ഞ കാലത്തെ കൺവെൻഷനുകളും അവിടെ നടക്കുന്ന കലാപരിപാടികളും ചിട്ടയായ പ്രവർത്തനങ്ങളും , ജനസാന്നിധ്യവും യു കെ യിലെ മുഴുവൻ ക്നാനായകാരുടെയും അഭിമാനമായിരുന്നു ,അത്തരം ഒരു ഒരു സംഘടനയുടെ നേതൃത്വത്തിലേക്ക് മത്സരത്തിന് ആരും തയാറായില്ല എന്നത് വലിയ അമ്പരപ്പാണ് യു കെ ക്നാനായ സമൂഹത്തിൽ ഉണ്ടായിരിക്കുന്നത് ,നിലവിൽ തോമസ് ജോൺ വാരികാട്ട് പ്രസിഡന്റ് സ്ഥാനത്തേക്കും , ജിജി വരിക്കാശേരി സെക്രട്ടറി സ്ഥാനത്തേക്കും മാത്യു ജേക്കബ് ട്രഷർ സ്ഥാനത്തേക്കും ബിജി ജോർജ് മാംകൂട്ടത്തിൽ വൈസ് പ്രസിഡണ്ടന്റ് സ്‌ഥാനത്തേയ്ക്കും ലുബി മാത്യൂസ് വെള്ളാപ്പിള്ളി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എബി ജോൺ കുടിലിൽ ജോയിന്റ് ട്രഷർ സ്ഥാനത്തേക്കും എതിരില്ലാതെ തെരഞ്ഞെടുത്തതായി വരുന്ന 25 നു പ്രഖ്യാപിക്കും ഇതു ചൂണ്ടികാണിക്കുന്നത് സംഘടനയുടെ തികഞ്ഞ ദൗർബല്യമാണ് .

എന്തുകൊണ്ടാണ് ഇത്തരം ഒരു ബലഹീനതയിലേക്കു UKKCA നിലംപതിച്ചത് എന്ന അന്വേഷണം പ്രധാന പ്രവർത്തകരുടെയും നേതാക്കളുടെയും ഇടയിൽ നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് യു കെ യിൽ പ്രവർത്തനം ആരംഭിച്ച സീറോ മലബാർ സഭയും അവർ അനുവദിച്ച ക്നാനായ മിഷനെ സംബന്ധിച്ച തർക്കം സഭവാദികളും സംഘടനാ വാദികളുമായി യു കെ യിലെ ക്നാനായക്കാരുടെ ഇടയിൽ രൂപപ്പെട്ടിട്ടുണ്ട് . അത്തരം അഭിപ്രായ വ്യത്യസം രൂപപ്പെട്ടതിന്റെ ബഹിസ്പുരണമാണ് ഇത്തരം ഒരു തണുത്ത കാറ്റു സംഘടനയിൽ വീശിക്കൊണ്ടിരിക്കുന്നതു ,കൂടാതെ ക്നാനായ സംരക്ഷണ സമിതി ബഹുഭൂരിപക്ഷം യൂണിറ്റുകളിലും നേടിയ വിജയം വൈദികരെ അനുകൂലിക്കുന്ന വിഭാഗങ്ങളെ പിറകോട്ടടിച്ചു മാറിനിൽക്കാൻ നിർബന്ധിക്കപ്പെട്ടു എന്നാണ് അറിയുന്നത് .

സീറോ മലബാർ സഭ യു കെ യിൽ അനുവദിച്ചിട്ടുള്ള 15 ക്നാനായ മിഷനുകളിൽ ക്നാനായ സ്വത്വബോധം നിലനിർത്താൻ ഉതകുന്നതല്ല എന്ന അവബോധം ഭൂരിപക്ഷം ക്നാനായക്കാരിലും ഉടലെടുക്കുകയും യു കെ യിലെ ക്നാനായ വൈദികർ അവരുടെ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി ക്നാനായ സ്വത്വബോധത്തെ ഒറ്റികൊടുക്കുന്നു എന്ന ആരോപണം ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നു,. ഇത്തരം ഒരു ആരോപണം ലണ്ടൻ റീജിണൽ നിന്നുള്ള ജോണി കുന്നശ്ശേരി ഉൾപ്പെടെ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു . അതുകൊണ്ടു തന്നെ സഭയുമായി അത്തരം ഒരു ഏറ്റു മുട്ടലിനു മനസില്ലാത്തതുകൊണ്ടാണ് പലരും മത്സരത്തിൽ നിന്നും മാറി നിൽക്കുന്നത് എന്നാണ് അറിയുന്നത്.

സഭയുടെ അധിനിവേശവും ക്നാനായ വൈദികരുടെ ജന്മി മനോഭാവും ബ്രിട്ടീഷ് സമൂഹം അനുവദിച്ചു തന്നിട്ടുള്ള സ്വാതന്ത്ര്യത്തിനു മുകളിൽ വൈദികരും സഭയും കടന്നു കയറുന്നതിനെതിരെ അതിശകതമായ വികാരം അൽമായരുടെ ഇടയിൽ നിലനിക്കുന്നുണ്ട് , അത്തരം വിഭജനം സജീവമായതും സംഘടനയുടെ ശക്തിയിൽ വിള്ളൽ വീഴാൻ ഇടവന്നിട്ടുണ്ട് . കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വളരെ വലിയ നേട്ടങ്ങളാണ് സംഘടനയ്ക്കു ഉണ്ടാക്കിയത് എന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് തോമസ് തൊണ്ണമ്മാവിൽ പറഞ്ഞു . ആസ്‌ഥാന മന്ദിരത്തിന്റെ നവീകരണം ,15 ക്നാനായ മിഷനുകൾ സ്ഥാപിക്കൽ , സമുദായ അംഗങ്ങളിൽ സാമൂദായിക ബോധം വളർത്തുന്നതിനുവേണ്ടിയുള്ള ക്‌ളാസ്സുകൾ എന്നിവ അതിൽ ചിലതു മാത്രം കൂടാതെ മുഴുവൻ ആളുകളെയും യോചിപ്പിച്ചു മുൻപോട്ടു സംഘടനയെ നയിക്കാൻ കഴിഞ്ഞു എന്നതും ഒരു വലിയ നേട്ടമായി അദ്ദേഹം ചൂണ്ടികാണിച്ചു .

കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ 35000 പൗണ്ട് ജാതി മത ,വർഗ ,വർണ്ണ സ്ഥലകാലഭേതമില്ലാതെ സഹായിക്കാൻ UKKCA യ്ക്ക് കഴിഞ്ഞുവെന്ന് സ്ഥാനം ഒഴിയുന്ന സെക്രട്ടറി സാജു ലൂക്കോസ് പാണപറമ്പിലും ചൂണ്ടികാണിച്ചു. ഒട്ടേറെ സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിടേണ്ടത് ഉണ്ടെങ്കിലും സമൂദായത്തെ ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമെന്ന് തിരഞ്ഞെടുക്കാൻ പോകുന്ന പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ടും പറഞ്ഞു . .

 

ടോം ജോസ് തടിയംപാട്

യുകെയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവ ഇടപെടലും നടത്തുന്ന ടോം ജോസ് തടിയമ്പാട്, യുകെയിലെ പ്രമുഖ ചാരിറ്റിയായ ഇടുക്കി ചാരിറ്റിയുടെ മുഖ്യ സംഘാടകരിൽ ഒരാൾ ആണ് .

RECENT POSTS
Copyright © . All rights reserved