നോർത്ത് ലിങ്കൺഷയർ കൗൺസിൽ സംഘടിപ്പിച്ചിരിക്കുന്ന ടാലൻ്റ് ഷോ ഫൈനലിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ടീം മാറ്റുരയ്ക്കും. ലിങ്കൺഷയർ കൗണ്ടിയിൽ നിന്നുള്ള നിരവധി ടീമുകളോട് മത്സരിച്ചാണ് അസോസിയേഷനിലെ കുട്ടികൾ അണിനിരക്കുന്ന റിഥമിക് കിഡ്സ് ടീം ഫൈനലിലെത്തിയത്. ഏപ്രിൽ 26 ശനിയാഴ്ച സ്കൻതോർപ്പിലെ ദി ബാത്ത്സ് ഹാൾ തിയേറ്ററിൽ നടക്കുന്ന സ്പോട്ട്ലൈറ്റ് ദി ബിഗ് നോർത്ത് ലിങ്കൺഷയർ ടാലൻ്റ് ഷോ ഫൈനലിൽ 13 ടീമുകൾ ഇടം നേടിയിട്ടുണ്ട്. ഇതിലെ ഏക നോൺ ഇംഗ്ലീഷ് ടീമാണ് ഡാൻസ് ഗ്രൂപ്പായ റിഥമിക് കിഡ്സ്. 200 ലധികം വീഡിയോ എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 35 ആക്ടുകളെയാണ് ഒഡീഷനായി നോർത്ത് ലിങ്കൺഷയർ തീയേറ്റേഴ്സ് ക്ഷണിച്ചത്. സ്റ്റേജിൽ തകർത്താടിയ 12 അംഗ റിഥമിക് കിഡ്സ് ടീം ജഡ്ജിമാരുടെ മനം കവരുന്ന പ്രകടനത്തോടെ ഫൈനലിലേയ്ക്ക് സെലക്ട് ചെയ്യപ്പെട്ടു. യുകെയിൽ നിരവധി ടാലൻറ് ഷോകൾക്കും ഡാൻസ് ടീമുകൾക്കും നേതൃത്വം നല്കുന്ന പ്രശസ്ത കോറിയോഗ്രാഫർ കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിലാണ് റിഥമിക് കിഡ്സ് ടീം സ്റ്റേജിലെത്തിയത്. കരോൾ ബ്ളസൻ, ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ളെസൻ, ഇവാന ബിനു വർഗീസ്, ഇഷാൻ സൂരജ്, ഇവാ അജേഷ്, ജെസാ ജിമ്മി, ഇവാനാ ലിബിൻ, അഡ്വിക് മനോജ്, ജിയാ ജിമ്മി, സിയോണ പ്രിൻസ് എന്നിവരാണ് ടീമിലുള്ളത്.
കഴിഞ്ഞ വർഷം ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള ഗബ്രിയേല ബിനോയി ടാലൻ്റ് ഷോ ഫൈനലിൽ എത്തിയിരുന്നു. ആയിരത്തോളം വരുന്ന ഓഡിയൻസിനു മുന്നിൽ ഇന്ത്യൻ നൃത്തരൂപമായ ഭരതനാട്യം ഗബ്രിയേല അവതരിപ്പിച്ചത് ടാലൻ്റ് ഷോയിലെ പ്രത്യേകതയായി. ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് ആക്ടുകൾ പങ്കെടുക്കുന്ന ടാലൻ്റ് ഷോയിൽ കൂടുതൽ നോൺ ഇംഗ്ലീഷ് ടീമുകൾ ഇത്തവണ ഒഡീഷന് എത്താൻ ഈ പ്രകടനം കാരണമായെന്ന് നോർത്ത് ലിങ്കൺഷയർ തീയേറ്റേഴ്സ് പറഞ്ഞു. ടാലൻ്റ് ഷോയിൽ നോർത്ത് ലിങ്കൺഷയർ മേയർ മുഖ്യാതിഥിയായി പങ്കെടുക്കും. ഫൈനലിൽ ടോപ്പ് ഫോർ ടീമുകളെ ജഡ്ജസ് നിശ്ചയിക്കും. തുടർന്ന് ഓഡിയൻസ് വോട്ടിൻ്റെ അടിസ്ഥാനത്തിൽ ടാലൻ്റ് ഷോ വിജയികളെ പ്രഖ്യാപിക്കും. ടാലൻ്റ് ഷോ വിജയികൾക്ക് കപിൽ കെയർ ഹോംസ് സ്പോൺസർ ചെയ്തിരിക്കുന്ന 1000 പൗണ്ട് ക്യാഷ് പ്രൈസ് ലഭിക്കും.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ ഒരുക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷം ഏപ്രിൽ 27 ന് ഞായറാഴ്ച്ച ആർഭാടമായി കൊണ്ടാടുന്നു. ആഘോഷവും വിപുലമായും സംഘടിപ്പിക്കുന്ന ‘സർഗം ഹോളി ഫെസ്റ്റ്സ്’ നെബ് വർത്ത് വില്ലേജ് ഹാളിൽ ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിമുതൽ രാത്രി ഒമ്പതുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സർഗ്ഗം ഭാരവാഹികൾ.
ഈസ്റ്ററും, വിഷുവും, ഈദുൾ ഫിത്തറും നൽകുന്ന നന്മയുടെ സന്ദേശങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന ‘സർഗം ഹോളി ഫെസ്റ്റ്സ്‘ ആകർഷകങ്ങളായ കലാപരിപാടികൾ അരങ്ങു വാഴുന്ന ‘കലാസന്ധ്യ’, സംഗീതസാന്ദ്രത പകരുന്ന ‘സംഗീത നിശ’ അടക്കം നിരവധി ആകർഷകങ്ങളായ പരിപാടികൾ സദസ്സിനായി അണിയറയിൽ ഒരുങ്ങുന്നതായി സർഗം പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
ഉച്ചക്ക് കൃത്യം മൂന്ന് മണിക്ക് ‘സ്റ്റാർട്ടർ മീൽ’ വിളമ്പുന്നതും നാല് മണിയോടെ വിതരണം നിർത്തി ഈസ്റ്റർ-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്ക്കാരിക പരിപാടികൾക്ക് ആരംഭം കുറിക്കും. വർണ്ണാഭമായ കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗംഭീരമായ ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന സർഗ്ഗം ആഘോഷ സദസ്സിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ സർഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
മനോജ് ജോൺ (പ്രസിഡന്റ്) – 07735285036
അനൂപ് മഠത്തിപ്പറമ്പിൽ (സെക്രട്ടറി) – 07503961952
ജോർജ്ജ് റപ്പായി (ട്രഷറർ) – 07886214193
April 27th Sunday, 14:00-21:00
Knebworth Village Hall, Park Lane , Knebworth, SG3 6PD
യുകെയിൽ ജീവിക്കുന്ന പ്രിയപ്പെട്ട ചങ്ങനാശേരി നിവാസികളെ, വീണ്ടും ഒരു വസന്തകാലം വരവായി…
പിറന്ന നാടിന്റെ ഓർമ്മകളുമായി മതസൗഹാർദ്ദത്തിന് പേരുകെട്ട അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിക്കാർ യുകെയിൽ ഒത്തു ചേരുകയാണ്… സ്കൂളിലും കോളേജിലുമൊക്കെ ഒരുമിച്ചു പഠിച്ചു വളർന്ന സൗഹൃദങ്ങൾ ഇന്ന് അന്യനാട്ടിലും അന്യം നിന്ന് പോകാതെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളെ ചേർത്ത് പിടിച്ചു കൊണ്ട്, യുകെയുടെ ഹൃദയ ഭൂമിയായ കെറ്ററിങ്ങിൽ ജൂൺ 28 ആം തിയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണി മുതൽ തിരശീല ഉയരുകയാണ് എന്ന വിവരം സ്നേഹപൂർവ്വം പങ്കുവെച്ച് കൊള്ളട്ടെ! കഴിഞ്ഞ ഏതാനം വർഷങ്ങളായി യു കെ യിലേക്ക് നിരവധി ചങ്ങനാശേരി നിവാസികൾ പുതിയതായി എത്തി ചേർന്നിട്ടുണ്ട്. അവരെയെല്ലാം കണ്ടെത്തി ചങ്ങനാശേരിക്കാരുടെ ഒരു മഹാ സംഗമം ആക്കി മാറ്റുക എന്നതാണ് ഇത്തവണ സംഘാടകർ ലക്ഷ്യമിടുന്നത്.
ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ യുകെ നിവാസികളെയും സ്നേഹപൂർവ്വം ചങ്ങനാശേരി സംഗമം യുകെ 2025ലേക്ക് ഹൃദയ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. ചരിത്ര പ്രസിദ്ധമായ ചങ്ങാശേരി പട്ടണത്തിലെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ രജിസ്ട്രേഷൻ ഫോം എത്രയും പെട്ടെന്ന് complete ചെയ്യുകയും, രജിസ്ട്രേഷൻ ഫീസ് അടയ്ക്കുകയും ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.
Please complete Google registration form👉 https://forms.gle/3yWxGhtEBaEcYmCt7
Please pay registration fee £10 to the account details given.
NB: മിതമായ നിരക്കിൽ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ലഭിക്കുന്ന നാടൻ തനിമയാർന്ന കേരളാ വിഭവങ്ങളടങ്ങിയ കേരളാ ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും
അപ്പച്ചൻ കണ്ണഞ്ചിറ
എസ്സക്സ്: നായർ സര്വ്വീസ് സൊസൈറ്റി യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു ആഘോഷം ഏപ്രിൽ 26 ന് ശനിയാഴ്ച, എസെക്സിലെ വുഡ്ബ്രിഡ്ജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി നടത്തപ്പെടും. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതല് വൈകിട്ട് ഏഴു മണി വരെയാണ് വിഷു ആഘോഷങ്ങള് ക്രമീകരിച്ചിരിക്കുന്നത്.
വിഷുക്കണി ദർശനവും, വിഷുക്കൈനീട്ടത്തിനും ശേഷം, പ്രശസ്ത സംഗീതജ്ഞനും ഗാന പ്രവീണ, സംഗീത ശിരോമണി ഡോ. മണക്കാല ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന ശ്രീരാഗസുധയും, വിഷു മെഗാ സദ്യയും, നാടകവും വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും.
ശ്രീരാഗസുധ കർണ്ണാട്ടിക് സംഗീതക്കച്ചേരിയിൽ മഹാകവി ഉള്ളൂരിന്റെ ‘പ്രേമസംഗീതം’അടക്കം ക്ലാസ്സിക്കൽ സെമി-ക്ലാസ്സിക്കൽ സംഗീത വിരുന്നാവും ആസ്വാദകർക്കായി അവതരിപ്പിക്കുക. രതീഷ് മനോഹരൻ വയലിനും, ആർ എൻ പ്രകാശ് മൃദംഗവും വായിക്കും.
വിജയകുമാർ പിള്ള എഴുതി സംവിധാനം ചെയ്ത ‘പ്രഹേളിക’ഏകാങ്ക നാടകം വിഷു ആഘോഷത്തിലെ ഹൈലൈറ്റാവും.
വിഭവസമൃദ്ധവും വർണ്ണാഭവുമായ വിഷു ആഘോഷത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക
ജെയ് നായര് :
07850268981,
മീരാ ശ്രീകുമാര്: 07900358861, [email protected]
Venue:
Woodbridge High School, St. Barnabas Road, Woodford Green,
Essex, IG8 7DQ.
യുകെ വേദികളെ ആഘോഷത്തിന്റെ ആവേശത്തില് ആറടിക്കാന് മലയാള സിനിമയിലെയും, കലാമേഖലയിലെയും വമ്പന് താരനിര അണിനിരക്കുന്ന ‘നിറം 25’ പ്രോഗ്രാമിന് അരങ്ങൊരുങ്ങുകയാണ്. പരിപാടിയുടെ ടിക്കറ്റ് വില്പ്പനയുടെ ഉത്ഘാടന ചടങ്ങ് ശ്രദ്ധേയമായി. ന്യൂപോര്ട്ടിലെ ഡഫിന് ആംസില് വച്ചാണ് പരിപാടി നടന്നത്. ന്യൂപോര്ട്ട് കേരള കമ്യൂണിറ്റിയുടെ സെക്രട്ടറി തോമസ് ഒഴുങ്ങാലില് ഏവര്ക്കും സ്വാഗതം പറഞ്ഞു. ജോബി പിച്ചാപ്പള്ളില്, യുക്മ സൗത്ത് വെസ്റ്റ് റീജ്യണ് പ്രസിഡന്റ് സുനില് ജോര്ജ് തുടങ്ങിയവര് സന്നിഹിതരായിരുന്നു.
ന്യൂപോര്ട്ട് കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് തോമസ് കുട്ടി ജോസഫ് ഡോ മൈക്കിളിന് ടിക്കറ്റ് നല്കി കൊണ്ട് വിതരണ ഉത്ഘാടനം നടന്നു. പരിപാടിയുടെ മുഖ്യ സ്പോണ്സര്മാരില് ഒരാളായ ജെഗി ജോസഫ് (ഇന്ഫിനിറ്റി മോര്ട്ട്ഗേജ് ) അജേഷ് പോള് പൊന്നാരത്തിലിന് ടിക്കറ്റ് നല്കി.
യുക്മ വെയില്സ് റീജ്യണ് പ്രസിഡന്റ് ജോഷി തോമസ് സണ്ണി പൗലോസിന് ടിക്കറ്റ് കൈമാറി. യുക്മ നാഷണല് കമ്മറ്റി മെമ്പര് ബെന്നി അഗസ്റ്റിന് ബിനോയ് ശിവനും ടിക്കറ്റ് നല്കി. കെയര് ക്രൂ ഡയറക്ടര് ജെയിംസ് ജോസഫ് ജോഷി തോമസിനും എന്കെസി സെക്രട്ടറി തോമസ് ഒഴുങ്ങാലില് അനു പീതാംബരനും ടിക്കറ്റ് നല്കി. റിതം ഡയറക്ടര് റിയാന് ജോര്ജ് ഷാജു സ്കറിയയ്ക്കും ടിക്കറ്റ് കൈമാറി. പ്രോഗ്രാം കോര്ഡിനേറ്റര് സോബന് ജോര്ജ് ഏവര്ക്കും നന്ദി രേഖപ്പെടുത്തി
മലയാളികളുടെ എവര്ഗ്രീന് യൂത്ത്സ്റ്റാര് കുഞ്ചാക്കോ ബോബനും, വേദികളെ പൊട്ടിച്ചിരിപ്പിക്കാന് രമേഷ് പിഷാരടിയും, പാട്ടുകളുടെ പൂരമൊരുക്കാന് റിമി ടോമിയും, നൃത്തച്ചുവടുകളുമായി മാളവിക മേനോനും, സംഗീതരാവൊരുക്കാന് സ്റ്റീഫന് ദേവസിയും അടങ്ങുന്ന വന്താരനിരയാണ് യുകെയിലെത്തുന്നത്.
റിതം ക്രിയേഷന്റെ ബാനറില് ജൂലൈ നാലാം തീയതി മുതല് നിറം 25 സമ്മര് ലവ് അഫെയര് പ്രോഗ്രാം യുകെയിലെ വിവിധയിടങ്ങളിലെ വേദിയിലേക്ക് എത്തുകയാണ്. വേദികളെ കൈയടക്കത്തോടെ കൈകാര്യം ചെയ്യാന് മികവുള്ള രമേഷ് പിഷാരടിയാണ് പരിപാടിയുടെ സംവിധാനം നിര്വ്വഹിക്കുന്നത്.
കുഞ്ചാക്കോ ബോബന്, രമേഷ് പിഷാരടി, റിമി ടോമി, സ്റ്റീഫന് ദേവസിയും ബാന്ഡും, മാളവിക മേനോന്, പിന്നണി ഗായകരായ കൗശിക് വിനോദ്, ശ്യാമപ്രസാദ് എന്നിവര് അടങ്ങുന്ന വലിയൊരു ടീമാണ് യുകെയിലെ മലയാളി സമൂഹത്തിന്റെ താരാഘോഷത്തില് അണിനിരക്കുന്നത്. യുകെയിലെ പ്രമുഖ ഡാന്സ് ടീമായ ഡ്രീം ടീംസ് യുകെയുടെ പ്രോഗ്രാമും വേദിയില് ആവേശം തീര്ക്കും.
ജൂലൈ 4 -ഐസിസി ന്യൂപോര്ട്ട്, ജൂലൈ 5- ബെതേല് കണ്വെന്ഷന് സെന്റര്, ജൂലൈ 6- ലണ്ടന്, ജൂലൈ 9- സ്റ്റോക്ക് ഓണ് ട്രന്റ്, ജൂലൈ 11- ലെസ്റ്റര് എന്നിങ്ങനെയാണ് പ്രോഗ്രാം ഷെഡ്യൂള്. വാക്കുകളില് മാസ്മരികത തീര്ത്ത് വേദിയെ ചിരിപ്പിക്കാന് ഒരുപിടി കഥകളുമായി എത്തുന്ന രമേഷ് പിഷാരടിയാണ് പ്രോഗ്രാം സംവിധാനം ചെയ്യുന്നത്. ആയിരക്കണക്കിന് വേദികളെ കീഴടക്കിയിട്ടുള്ള രമേഷ് പിഷാരടി ഏവര്ക്കും പ്രിയങ്കരനായ അവതാരകന് കൂടിയാണ്. കാണികളുടെ മനസ്സുകളിലേക്ക് ചാക്കോച്ചന് കുടിയേറിയിട്ട് വര്ഷങ്ങളായി. അനിയത്തിപ്രാവും, നിറവും കടന്ന് ഓഫീസര് ഓണ് ഡ്യൂട്ടിയില് വരെ എത്തിനില്ക്കുമ്പോഴും ചാക്കോച്ചന് എവര്ഗ്രീനാണ്. ഇന്നത്തെ യൂത്ത് താരങ്ങള്ക്കൊപ്പം ഒരുകൈ നോക്കാന് കഴിയുന്ന യൂത്ത് സ്റ്റാര് ചാക്കോച്ചനും ‘നിറം 25’-ലൂടെ യുകെയുടെ ഹൃദയം കവരും. ഡാന്സും അഭിനയ മുഹൂര്ത്തങ്ങള് കൊണ്ടും വ്യത്യസ്ത വേഷങ്ങള് ചെയ്തും ചാക്കോച്ചന് മനസ്സ് കീഴടക്കുകയും, അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം അഭിനയ മുഹൂര്ത്തങ്ങളുടെ അടയാളപ്പെടുത്തലുകളായി മാറുമ്പോഴാണ് യുകെ മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങാനുള്ള വരവ്.
വേദികളിലെ ആവേശം എന്നുറപ്പിച്ചു പറയാവുന്ന റിമി ടോമിയും ടീമിലുണ്ട്. ഗായകരില് എന്നും വ്യത്യസ്തത പുലര്ത്തുന്ന ഗാനമേളകളിലെ കാണികളുടെ പ്രിയ ഗായികയാണ് റിമി ടോമി. വേദിയെ ഇളക്കിമറിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുമായി റിമിയും വേദിയിലെത്തും.
മികച്ച കഥാപാത്രങ്ങള് അവതരിപ്പിച്ച് മനസിനെ കീഴടക്കിയിട്ടുള്ള നടിയാണ് മാളവിക മേനോന്. മോഡലിങ്ങിലും നൃത്തത്തിലും തിളങ്ങിയിട്ടുള്ള താരം നിരവധി മലയാളം തമിഴ് സിനിമകളില് വേഷമിട്ടിട്ടുണ്ട്. ബാന്ഡില് ഏറ്റവും കേമനാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണൂ, സ്റ്റീഫന് ദേവസിയും ടീമും വേദിയിലുണ്ടാക്കുന്ന വൈബ് വേറെ ലെവലായിരിക്കുമെന്നുറപ്പാണ്. കൗശിക് വിനോദും ശ്യാമപ്രസാദും റിമിയ്ക്കൊപ്പം പാട്ടുപാടാന് വേദിയിലെത്തുമ്പോള് കാണികള്ക്ക് ഒരുപിടി മികച്ച ഗാനങ്ങള് ആസ്വദിക്കാമെന്നുറപ്പാണ്. യുകെയിലെ നൂറുകണക്കിന് വേദികളെ കീഴടക്കിയ ഡ്രീം ടീംസും നിറം 25-ലൂടെ സദസ്സിന് അവിസ്മരണീയ നിമിഷങ്ങള് സമ്മാനിക്കും. യുകെയിലെ പ്രമുഖ മോര്ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്ഫിനിറ്റി മോര്ട്ട്ഗേജും, ലോ ആന്ഡ് ലോയേഴ്സും ഡെയ്ലി ഡിലൈറ്റും ‘നിറം 25’ന്റെ മുഖ്യ സ്പോണ്സര്മാരാണ്. ഷോ ആസ്വദിക്കാനായി എത്രയും പെട്ടെന്ന് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുക..
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രശസ്ത മലയാളി അസ്സോസ്സിയേഷനും, കലാ-കായിക-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ ലണ്ടനിലെ പ്രമുഖ സാന്നിദ്ധ്യവുമായ ‘സർഗ്ഗം സ്റ്റീവനേജും’, പ്രാദേശിക മേഖലയിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബ്ബായ ‘സ്റ്റീവനേജ് സ്മാഷേഴ്സും’ സംയുക്തമായി ‘ഓൾ യു കെ ഓപ്പൺ മെൻസ് ഇന്റർമീഡിയേറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്’ സംഘടിപ്പിക്കുന്നു. ‘സർഗ്ഗം-സ്മാഷേഴ്സ്’ മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സ്റ്റീവനേജ് ‘മാരിയോട്ട്സ് ജിംനാസ്റ്റിക്സ് ക്ലബ്ബ്’ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് മെയ് 31 ന് ശനിയാഴ്ചയാണ് നടത്തപ്പെടുന്നത്. ടൂർണ്ണമെന്റ് ജേതാക്കൾക്കായി കാത്തിരിക്കുന്നത് കാഷ് പ്രൈസുകളോടൊപ്പം, ട്രോഫികളും, ജേഴ്സികളും അടങ്ങുന്ന ആകർഷകങ്ങളായ സമ്മാനങ്ങളാണ്.
കായിക പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ മത്സരമെന്ന നിലയിലും, വലിയ സമ്മാനങ്ങൾ നൽകുന്ന വേദിയെന്ന നിലയിലും ഈ കായിക മാമാങ്കത്തിൽ ഭാഗഭാക്കാകുവാൻ ആഗ്രഹിക്കുന്ന ടീമുകൾ തങ്ങളുടെ അവസരം ഉറ പ്പാ ക്കുന്നതിനായി ഉടൻ തന്നെ ഫീസടച്ച് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. ആദ്യം പേരുകൾ രെജിസ്റ്റർ ചെയ്യുന്ന പത്തു ടീമുകൾക്ക് സ്റ്റീവനേജ് സ്മാർട്ട് വെയർ ഔട്ഫിറ്റ്സ് തയ്യാറാക്കുന്ന മനോഹരമായ ബാഡ്മിന്റൺ ജേഴ്സികൾ ലഭിക്കുന്നതുമാണ്.
യോനെക്സ് മാവിസ് 300 ഗ്രേഡ് പ്ലാസ്റ്റിക്ക് ഷട്ടിൽ ഉപയോഗിച്ച് നടത്തുന്ന മത്സരത്തിൽ, ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ തലത്തിൽ, എ,ബി,സി ലെവൽ കാറ്റഗറിയിലുള്ള കളിക്കാരെ പങ്കുചേരുവാൻ അനുവദിക്കുന്നതല്ല. മത്സരത്തിൽ പങ്കെടുക്കുന്ന ഡബിൾസ് ടീമംഗങ്ങൾ തങ്ങളുടെ ടീം പാർട്ണറെ നിർണ്ണയിക്കുമ്പോൾ ഇന്റർമീഡിയേറ്റ് മത്സര യോഗ്യതാ നിയമം പാലിക്കേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങൾ മെയ് 31 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്നതാണ്.
യു കെ യിലെ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഏറ്റവും മികച്ച സമ്മാനങ്ങൾ നൽകുന്ന ‘സർഗ്ഗം-സ്മാഷേഴ്സ്’ മത്സരങ്ങളിൽ ‘ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും 101 പൗണ്ടും ആണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്.
For More Details :
Manoj John : 07735285036
Tom: 07477183687
Anoob : 07429099050
Tournament Venue:
Marriotts Gymnastics Club , Telford Ave,
Stevenage SG2 0AJ
നിറം 25 മെഗാ ഷോയുടെ ടിക്കറ്റിന്റെ അൺവീലിംഗ് സർമണി സീറോ മലബാർ സഭ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇടവക വികാരി ഫാദർ ജോർജ് എട്ടു പറയിൽ നിർവഹിച്ചു. മെഗാ ഷോയുടെ ആദ്യ ഫാമിലി ടിക്കറ്റ് ജിജോ മോൻ ജോർജിനെ നൽകി
റിഥം ക്രിയേഷൻസിന്റെ ബാനറിൽ, മലയാള സിനിമയ്ക്കും റിയാലിറ്റി ഷോയ്ക്കും കോമഡിയുടെ പുതിയ മാനങ്ങൾ പകർന്ന കോമഡി തമ്പുരാൻ
ശ്രീ രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മെഗാ ഷോ നിറം 25 . വമ്പൻ താരനിരകളുള്ള ഈ ഷോയിൽ, മലയാള സിനിമയ്ക്ക് അവസ്മരണീയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച യുവതി യുവാക്കളുടെ ആവേശമായി മാറിയ നമ്മുടെ സ്വന്തo ചാക്കോച്ചൻ .ലോകമെമ്പാടുമുള്ള സ്റ്റേജ് ഷോകളിൽ സംഗീതത്തിന്റെ പെരുമഴ പെയിച്ച് ജനഹൃദയം കീഴടക്കിയ പിന്നണിഗായിക റിമി ടോമി
പിയാനോയിൽ വിരലുകൾ കൊണ്ട് സംഗീതത്തിന്റെ മാന്ത്രികം തീർക്കാൻ, 8 അംഗFT Band നോടൊപ്പം എത്തുന്നു സ്റ്റീഫൻ ദേവസി. കാണികളെ അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകളുമായി, മലയാളം തമിഴ് സിനിമകളിൽ മിന്നും പ്രകടനം കാഴ്ചവച്ച ആക്ടർസ് മാളവിക മേനോൻ.ഫ്ലവേഴ്സ് ചാനലിലൂടെ സംഗീതത്തിന് പുതിയ മാനങ്ങൾ സൃഷ്ടിച്ച റോക്ക് സിംഗർ കൗഷിക് എസ് വിനോദ്.
ആഘോഷരാവിന് മാറ്റുകൂട്ടുവാൻ ബോളിവുഡ് ഡാൻസിന്റെ മിന്നും പ്രകടനങ്ങളുമായി എത്തുന്നു
ഡ്രീം യുകെ സ്റ്റോക്ക് ഓൺ ട്രെൻഡ് ഇന്നുവരെ കാണാത്ത ഒരു മെഗാ ഷോയ്ക്ക് സാക്ഷ്യം വഹിക്കുവാൻ പോകുന്നു.
കുടുംബ സദസ്സുകൾക്ക് ആസ്വദിക്കുവാൻ ടിക്കറ്റുകൾ 20പൗണ്ട് മുതൽ(ഫാമിലി ടിക്കറ്റുകൾക്ക് 25%&12.5% ഡിസ്കൗണ്ട് വരെ ലഭ്യമാണ്)
ടിക്കറ്റുകൾ ഇന്ന് തന്നെ ബുക്ക് ചെയ്തു സീറ്റുകൾ ഉറപ്പുവരുത്തുക
https://rhythmcreationsuk.com/ticketor/events/stokeontrent
📅 Date: Wednesday 9th July 2025 6pm
📍Venue: King’s Hall, Stoke on Trent, ST4 1JH
ലിസ്ബണിൽ സമീക്ഷയുടെ കലാമാമാങ്കമായ കേരളീയത്തിന് വർണാഭമായ കൊടിയിറക്കം. ലോറൽഹിൽ കമ്മ്യൂണിറ്റി കോളജിൽ നടന്ന സർഗോത്സവത്തിൽ നൂറിലേറെ പേർ പങ്കെടുത്തു. പെർഫോമിങ്ങ് ആർട്സ്, ഫൈൻ ആർട്സ്, ലിറ്റററി ആർട്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സീനിയർ വിഭാഗത്തിൽ ടെസ്സ് മേരി കലാതിലക പട്ടം ചൂടി. അഡൽറ്റ് വിഭാഗത്തിൽ ഷാരോൺ ബെന്നിയാണ് കലാതിലകമായത്. ജൂനിയർ വിഭാഗത്തിൽ ഡീഗോ സാനിയൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ജൊഹാന സാറാ ജനു കലാതിലകമായി. സർഗ്ഗോത്സവത്തിൽ ഉടനീളം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഹെലൻ റേച്ചൽ ലിജോയ് ആണ് ബാലതാരം.
കേരളീയത്തിന്റെ സമാപന സമ്മേളനത്തിനോട് അനുബന്ധിച്ച് നോർത്തേൺ ഐർലന്റിലെ പ്രൊഫഷണൽ നർത്തകരെ അണിനിരത്തി അവതരിപ്പിച്ച നൃത്തശില്പം വേറിട്ട കാഴ്ചയായി. കാണികൾ എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് നൃത്തശില്പം ആസ്വദിച്ചത്. തുടർന്ന് കലാകേളി വാദ്യസംഘം അവതരിപ്പിച്ച തായമ്പക കാണികളെ ത്രസിപ്പിച്ചു. പ്രൊവിൻസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കലാകാരികൾ അവതരിപ്പിച്ച തിരുവാതിര (ഡറി-ലണ്ടൻഡറി), ഒപ്പന (ലിസ്ബൺ ), മാർഗ്ഗംകളി (പോർട്ടഡൗൺ) എന്നിവ അരങ്ങേറി.
ലളിതമായ ഉദ്ഘാടനച്ചടങ്ങിന് ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്. കർമ്മാ കലാകേന്ദ്രത്തിലെ നൃത്താദ്ധ്യാപികയായ ബിജിനി ജയപ്രകാശ് ഭദ്രദീപം കൊളുത്തി, ജനറൽ കൺവീനർ ആതിരാ രാമകൃഷ്ണൻ സ്വാഗതവും സുബിതാ ശ്രീഹരി നന്ദിയും പറഞ്ഞു. സമീക്ഷ യുകെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബൈജു നാരായണൻ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സർഗവേദി നോർത്തേൺ ഐർലൻഡ് കോർഡിനേറ്റർ ശ്രീ എസ്.എസ്.ജയപ്രകാശ് സ്വാഗതം പറഞ്ഞു. ജോബി പരിയാടാൻ ആശംസയും പ്രദീപ് പ്ലാക്കൽ നന്ദിയും അറിയിച്ചു.
മത്സര വേദിക്കരികെ കേരളീയ ഭക്ഷണങ്ങൾ തയ്യാറാക്കിയിരുന്നു. കാന്താരി ചിക്കനും കോട്ടയത്തെ മാമിച്ചേടത്തിയുടെ കടയിൽ നിന്നുമെത്തിച്ച ലഘുഭക്ഷണങ്ങളും രുചി വൈവിധ്യങ്ങളായി. ലോക പ്രശസ്തമായ നിരവധി കോഫീ ബ്രാന്റുകളും ഭക്ഷണശാലയിൽ ഇടംപിടിച്ചു. ബൗൺസി കാസിലുകളും ഗെയിമുകളും അടങ്ങിയ വണ്ടർവില്ലയും ഒരുക്കിയിരുന്നു. സമീക്ഷയുടെ പഴുതടച്ച സംഘാടന മികവിന് മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വടക്കൻ ഐർലന്റിൽ സംഘടിപ്പിച്ച സർഗോത്സവം.
യുകെയിലെ തൃശൂർ നിവാസികളുടെ സംഗമമായ തൃശ്ശൂർ കൂട്ടായ്മയുടെ ഏഴാമത് വാർഷികാഘോഷവും വിഷു ഈസ്റ്റർ ആഘോഷവും മെയ് നാലിന് ബർമിങ് ഹാമിൽ വച്ച് നടത്തപ്പെടുന്നു. ഹെവൻസ് യുകെയുടെ ഗാനമേളയും ഡിജെയും, പ്രശസ്ത വയലനിസ്റ്റ് FREYA SAJU വിന്റെ വയലിനും. GLOUCESTER പഞ്ചാരിയുടെ പഞ്ചവാദ്യവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
തൃശ്ശൂർ നിവാസികളായ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ദയവായി താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക .
Venue
Austin Social club
Metro Suite
Tessal lane
Longbridge
Birmingham
B31 2SF
MARTIN K JOSE 07793018277
JOSHY VARGHES 07728324877
BIJU Kettering 07898127763
വിൽസൺ പുന്നോലിൽ
എക്സിറ്റർ: പ്രവാസി സംഗമങ്ങളിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൂട്ടായ്മായ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ പതിനൊന്നാമത് കൂട്ടായ്മ ജൂൺ മാസം 28-ാം തീയതി ശനിയാഴ്ച ബർമിംഗ്ഹാമിന് അടുത്തുള്ള ബ്രിയലി ഹില്ലിൽ നടക്കുന്നതാണ്.
കുന്നും മലയും താഴ്വാരവും സമതലവും അണകെട്ടുകളും അടങ്ങുന്ന ലോറേഞ്ചും ഹൈറേഞ്ചും കൂടി ചേരുന്ന ഇടുക്കി എന്ന സുന്ദര നാട്ടിൽ നിന്നും ഇംഗ്ലണ്ടിൽ എത്തി ചേർന്ന മലയാളികളുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ഒത്തു ചേരൽ ഇത്തവണ ഏറ്റവും മനോഹരമായി നടത്തുവാനുള്ള അണിയറ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി പ്രസിഡൻ്റ് സിബി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഐജെസ് കമ്മറ്റിയുടെ ഓൺലൈൻ മീറ്റങ്ങി ലാണ് കൂട്ടായ്മയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത്.
ഇംഗ്ലണ്ടിലെ നാനാഭാഗത്തുള്ള ഇടുക്കിക്കാർക്ക് എല്ലാവർക്കും എളുപ്പത്തിൽ പങ്കെടുക്കുവാൻ ആകുന്ന വിധമാണ് സംഗമ സ്ഥലവും തീയ്യതിയും നിയ്ചയിച്ചിരിക്കുന്നതെന്നു ആയതിനാൽ എല്ലാം ഇടുക്കി കാരും സംഗമത്തിൽ പങ്കെടുക്കുവാൻ ശ്രമിക്കമെന്ന് സെക്രട്ടറി ജിൻ്റോ ജോസഫ് അഭ്യർത്ഥിച്ചു.
ഈ വർഷം എല്ലാവരും കുടംബ സമ്മേതം പങ്കെടുക്കണമെന്നും അങ്ങനെ കുടുതൽ ദൃഡമായ ബന്ധങ്ങൾ തുടർന്നാൽ മാത്രമേ ഇടുക്കി മക്കളുടെ കൂട്ടായ്മയ്ക് ശരിയായ അർത്ഥം കൈവരുകയുള്ളുവെന്നു വൈസ് പ്രസിഡൻറ് വിൻസി വിനോദ് അഭിപ്രായപ്പെട്ടു.
കമ്മറ്റിയിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷർ റോയ് ജോസഫ് നന്ദി പറഞ്ഞു. മുൻ ഇടുക്കി ജില്ല കമ്മറ്റി കൺവീനർന്മാരായ ജസ്റ്റ്യൻ എബ്രാഹം, ബാബു തോമസ്, ജിമ്മി ജേക്കബ്, പീറ്റർ താനോലി ജോയ്ൻ്റ് ട്രഷറർ സാജു ജോർജ് അടക്കമുള്ളവർ മീറ്റിങ്ങിൽ പങ്കെടുക്കയും നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു.
സംഗമവുമായി ബന്ധപ്പെട്ട് കുടുൽ വിവരങ്ങൾക്ക് സിബിയേയയും (07563544588) ജിൻ്റോയുമായിയും
(07868173401)
കലാപരിപാടികൾ അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ വൈസ് പ്രസിഡൻന് വിൻസി (0759395 3326)
മായി അവരുടെ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
തീയ്യതി: 28 June 2025
സമയം: 11 am to 5 pm
സ്ഥലം: High St, Pensnett Community Centre,
Brierley Hill
DY5 4JQ