ഓസ്‌ട്രേലിയയിലെ പല നാടുകളിലും കേരളത്തിന് ഏറെ സമാനമായ കാലാവസ്ഥയാണ്. അതിനുള്ള പ്രധാന ഉദാഹരണമാണ് ക്വീന്‍സ്ലന്‍ഡ്. മലയാളികള്‍ കൂടുതലും താമസിക്കുന്ന സ്ഥലമാണിത്. ഇപ്പോഴിതാ ക്വീന്‍സ്ലന്‍ഡില്‍ ഒരുക്കിയ കൃഷിയിടത്തിലെ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശി ചൂരവേലില്‍ ടോണിയാണ് ക്വീന്‍സ്ലന്‍ഡിലെ എയര്‍ എന്ന ഗ്രാമത്തില്‍ കൃഷിയിടത്തെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്. കപ്പവാഴക്കൃഷിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ഓസ്‌ട്രേലിയന്‍ മല്ലു എന്ന ചാനലിലൂടെയാണ് ടോണി ഈ കാര്യം പങ്കുവെച്ചത്. വാഴയും കപ്പയും മാത്രമല്ല, മഞ്ഞള്‍, ഇഞ്ചി, മറ്റു കിഴങ്ങിനങ്ങള്‍ എന്നിവയെല്ലാം ഈ കൃഷിയിടത്തില്‍ വളരുന്നുണ്ട്. രണ്ടിനം കപ്പയ്‌ക്കൊപ്പം നേന്ത്രന്‍, പൂവന്‍ വാഴകളും അതുപോലെ ഓസ്‌ട്രേലിയന്‍ ഇനങ്ങളായ റോബസ്റ്റ,മങ്കി ബനാന, ലേഡി ഫിംഗര്‍ എന്നിവയാണുള്ളത്.
പ്രധാനമായും ജൈവവളംതന്നെയാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടി, കോഴിവഴം തുടങ്ങിയവ പ്രധാനമായും നല്‍കുന്നു. അതുപോലെ വിളവെടുത്തശേഷം വാഴത്തടകള്‍ വെട്ടിയരിഞ്ഞ് ചുവട്ടില്‍ ഇട്ടുകൊടുക്കുന്നതായും ടോണി വിഡിയോയില്‍ പറയുന്നുണ്ട്.
ഇതിന്റെയെല്ലാം വിപണനം ഓസ്‌ട്രേലിയയിലെ മലയാളി സര്‍ക്കിളില്‍ത്തന്നെയാണ്. ഇതിനായി വാട്‌സാപ് ഗ്രൂപ്പുണ്ട്. അധികമുള്ള കപ്പയും വാഴയുമൊക്കെ ഓസ്ട്രലിയയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാറാണ് പതിവ്. അതേസമയം, കൃഷിയിടത്തിന്റെ ഉടമ സ്ഥലത്തില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ കഴിഞ്ഞില്ലെന്ന് ടോണി പറയുന്നു.
ബോർഡർ – ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ടോസിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സൂചന. മത്സരത്തിൽ പങ്കെടുക്കുന്ന ടീം നായകന്മാർ നടത്തേണ്ട കോയിൻ ടോസ് മോദി നിർവഹിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ അറിയിക്കുന്നത്. ക്രിക്കറ്റിലെ പതിവ് ചട്ടങ്ങളനുസരിച്ച് ടോസ് വേദിയിൽ വിശിഷ്ടാതിഥികളെ പ്രവേശിപ്പിക്കാറില്ലെങ്കിലും മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഈ പതിവ് മാറാൻ സാധ്യതയുണ്ട്.
മോദി കോയിൻ ഫ്ലിപ്പ് ചെയ്താൽ അതിഥി ടീമിന്റെ നായകനായ സ്റ്റീവ് സ്മിത്ത് ആയിരിക്കും “ടോസ് കോൾ’ ചെയ്യുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനായി പിച്ചിന്റെ ആനുകൂല്യം മുതലാക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് ടോസ് നിർണായകമാകുമെന്ന് ഉറപ്പാണ്.
നാളെ ആരംഭിക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സൂപ്പർതാരം വിരാട് കോഹ്ലിയുടെ ഇന്ത്യയിലെ 50-ാം ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയുമുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ക്യാൻബറിയിൽ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറായിരുന്ന അർജിൻ അബ്രഹാം (37) മരണമടഞ്ഞു. നെഞ്ചുവേദനയെ തുടർന്ന് അർജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക മംഗലത്ത് പരേതരായ അബ്രഹാമിന്റെയും ഡെയ്‌സി അബ്രഹാമിന്റെയും മകനാണ് അർജിൻ. ഭാര്യ: നീന്റു. മക്കൾ : അലീസ അർജിൻ, അബ്രഹാം അർജിൻ. സഹോദരങ്ങൾ : മീട്ടി ഡാലി, ഡാനിയ വിബിൻ. സംസ്കാരം പിന്നീട്.
അർജിൻ അബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.
ഫെബ്രുവരി 14 പ്രണയത്തിന്റെ ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്ന ദിവസം. പ്രണയത്തിന് പ്രായമോ അതിർവരമ്പുകളോ ഇല്ലെന്ന് നമുക്ക് മനസിലാക്കിത്തരാൻ ഇന്നത്തെ സോഷ്യൽ മീഡിയ പോസ്‌റ്റുകളിലേക്ക് കണ്ണോടിച്ചാൽ മതിയാകും. പതിനായിരത്തിയൊമ്പത് പുരുഷന്മാർക്കൊപ്പം കിടക്കപങ്കിട്ട യുവതിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഗെയ്‌നത്ത് മോണ്ടിനേഗ്രോ എന്ന ഓസ്ട്രേലിയക്കാരിക്കാണ് ഈ റെക്കോഡുള്ളത്. കേൾക്കുമ്പോൾ അന്തംവിടേണ്ട, ഇക്കാര്യം തന്റെ പുസ്‌തകത്തിലൂടെ ഗെയ്‌നത്ത് വെളിപ്പെടുത്തിയിട്ടുള്ളതാണ്. ‘10000 മെൻ ആന്റ് കൗണ്ടിംഗ്’ എന്നാണ് പുസ്‌തകത്തിന്റെ പേര്.
15 വർഷത്തോളം ഓസ്‌ട്രേലിയയിൽ എസ്‌കോർട്ട് സർവീസിലായിരുന്നു ഗെയ്‌നത്ത് പ്രവർത്തിച്ചിരുന്നത്. ലൈംഗിക വ്യവസായത്തിന്റെ ഭാഗമായ ഗെയ്‌നത്തിനെ തേടി ആദ്യ കാലങ്ങളിൽ പുരുഷാരം തന്നെയെത്തി. മണിക്കൂറിന് 1000 ഡോളർ വരെ ഈടാക്കാൻ ഗെയ‌്നത്ത് നിർബന്ധിതയായി. ഒരു മാസം 56 പുരുഷന്മാരുമായി താൻ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ വച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേർഷ്യൽ ലൈസൻസ് സ്വന്തമാക്കിയെങ്കിലും, ആകസ്‌മികമായി കരളിനെ ബാധിച്ച രോഗം ജോലി തുടരാൻ അനുവദിച്ചില്ല. തുടർന്ന് പഴയ തട്ടകത്തിലേക്ക് ഗെയ്‌നത്ത് മടങ്ങി.
ജീവിതത്തിന്റെ ഒരുഘട്ടത്തിൽ മയക്കുമരുന്നിന് അടിമയായ ഇവർ വളരെ കഷ്‌ടപ്പെട്ടാണ് അതിൽ നിന്നും മുക്തയായത്. പുതിയൊരു ജീവിത പങ്കാളിയെ കണ്ടെത്തിയതോടെ ലൈംഗിക തൊഴിൽ ഗെയ്‌നത്ത് ഉപേക്ഷിച്ചു. ജീവത്തിലുണ്ടാകുന്ന സാമ്പത്തിക പിരിമുറക്കമാണ് ഇഷ്‌ടമില്ലാത്ത പലതും മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്നതെന്ന് അവർ പറയുന്നു. എന്നാൽ അത് മറികടക്കാൻ മറ്റേതെങ്കിലുമൊരു വഴിയുണ്ടെങ്കിൽ അത് തെരഞ്ഞെടുക്കണമെന്നാണ് സ്ത്രീകളോട് ഗെയ‌്നത്തിന് നൽകാനുള്ള ഉപദേശം.ലോകത്ത് മിക്ക പുരുഷന്മാരും സെക്‌സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് ഗെയ‌്നത്ത് പറയുന്നു. ഇണ തന്റെ വേഴ്‌ചയിൽ സംതൃപ്‌തയാണെന്ന് അറിഞ്ഞാൽ അതിൽപരം സന്തോഷം പുരുഷന് കിട്ടാനില്ലെന്നും ഇവർ പറയുന്നു.
‘ഞാന്‍ കരയുന്നത് സങ്കടം കൊണ്ടല്ല, ഇത് ആനന്ദ കണ്ണീരാണ്. വിരമിക്കുന്നതിന് മുമ്പ് ഇനിയും ചില ടൂര്‍ണ്ണമെന്റുകളില്‍ ഞാന്‍ മത്സരിക്കും. മകന് മുന്നില്‍ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ച് ടെന്നീസ് താരം സാനിയ മിര്‍സ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ -രോഹന്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് സാനിയ വികാരാധീനയായത്.
ബ്രസീലിന്റെ ലൂയിസ് സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് സാനിയ-രോഹന്‍ ബൊപ്പണ്ണ ടീം പരാജയപ്പെട്ടത്. തന്റെ ഗ്രാന്‍ഡ് സ്ലാം കരിയറിലെ അവസാന മത്സരത്തിലാണ് സാനിയയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാനത്തെ ഗ്രാന്‍ഡ് സ്ലാം മത്സരമായിരിക്കുമെന്ന് സാനിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സാനിയ തന്റെ കരിയറിനെയും കുടുംബത്തിന്റെ പിന്തുണയെപ്പറ്റിയും മനസ്സ് തുറന്നത്.
എന്നാല്‍ എന്റെ കരിയര്‍ തുടങ്ങിയത് 2005ല്‍ മെല്‍ബണില്‍ വെച്ചാണ്. ഇതിഹാസ താരം സെറീന വില്യംസിനെതിരെ മത്സരിക്കാന്‍ കഴിഞ്ഞതൊക്കെ ഭാഗ്യമായി കാണുന്നു. അതേ നഗരത്തില്‍ വെച്ച് തന്നെ ഗ്രാന്‍ഡ് സ്ലാം കരിയറിന്റെ അവസാന മത്സരം കളിയ്ക്കാന്‍ കഴിഞ്ഞതും ഒരു ഭാഗ്യമാണ്,’ സാനിയ പറഞ്ഞു.
2005ലാണ് സെറീന വില്യംസിനെതിരെ സാനിയ മത്സര രംഗത്തെത്തിയത്. പതിനെട്ട് വയസ്സ് മാത്രമായിരുന്നു അന്ന് അവരുടെ പ്രായം. മെല്‍ബണ്‍ പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ സെറീന വിജയം കൊയ്തെങ്കിലും ഇന്ത്യന്‍ ടെന്നീസ് താരമെന്ന നിലയില്‍ സാനിയയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനമായിരുന്നു അത്.
അതേസമയം, തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം മകന്‍ ഇഹ്സാന്‍ മിര്‍സ മാലികിന്റെ മുന്നില്‍ കളിക്കാനായതിന്റെ സന്തോഷത്തിലാണ് സാനിയ.’ എന്റെ കുടുംബം ഇവിടെയുണ്ട്. എന്റെ മകനെ സാക്ഷി നിര്‍ത്തി ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” സാനിയ പറഞ്ഞു.
ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍ ആറ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയ താരമാണ് സാനിയ. കൂടാതെ ഡബ്ല്യൂടിഎ തലത്തില്‍ 40 ചാമ്പ്യന്‍ഷിപ്പുകളും സാനിയ നേടിയിട്ടുണ്ട്. 2007ല്‍ ഹൈ സിംഗിള്‍സ് റാങ്കിംഗില്‍ 27-ാം സ്ഥാനെ നേടാനും സാനിയയ്ക്ക് കഴിഞ്ഞു. 2015ല്‍ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറാനും സാനിയയ്ക്ക് കഴിഞ്ഞു.
“My professional career started in Melbourne… I couldn’t think of a better arena to finish my [Grand Slam] career at.”
We love you, Sania ❤️@MirzaSania • #AusOpen • #AO2023 pic.twitter.com/E0dNogh1d0
— #AusOpen (@AustralianOpen) January 27, 2023
ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍. സെമിയില്‍ സ്‌കുപ്സ്‌കി-ക്രാവ്ചിക് സഖ്യത്തെ തോല്‍പിച്ചാണ് സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം. സൂപ്പര്‍ ട്രൈബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 7-6(5), 6-7(5), 10-6.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാത്വിയന്‍-സ്പാനിഷ് ജോഡിയായ ജെലീന ഒസ്റ്റാപെങ്കോയില്‍ നിന്ന് വാക്കോവര്‍ നേടിയാണ് ഇന്ത്യന്‍ ജോഡി ചൊവ്വാഴ്ച സെമിഫൈനലില്‍ സ്ഥാനം പിടിച്ചത്.ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ഓപ്പണ്‍ തന്റെ വിരമിക്കല്‍ ടൂര്‍ണമെന്റാണെന്ന് മുന്‍പേ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാന്‍സ്ലാം ചാംപ്യന്‍ഷിപ്പാണിത്.
In a fitting farewell, @MirzaSania‘s last dance will take place on the grandest stage!
She and @rohanbopanna 🇮🇳 have qualified for the Mixed Doubles Final!@wwos • @espn • @eurosport • @wowowtennis • #AusOpen • #AO2023 pic.twitter.com/qHGNOvWMoC
— #AusOpen (@AustralianOpen) January 25, 2023
മുന്‍ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നു ആരോപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കാമുകി ജേഡ് യാര്‍ബോയുടെ വക മര്‍ദ്ദനം. ഈ മാസം 10ന് ആണ് സംഭവം.
നൂസാ കാര്‍ പാര്‍ക്കില്‍വെച്ച് നടന്ന വാക്‌പോര് ഒടുവില്‍ കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. ടുഡേ ഷോ ഹോസ്റ്റ് കാള്‍ സ്റ്റെഫാനോവിച്ചും ജേഡിന്റെ സഹോദരി ജാസ്മിനും ഈ സമയം ജേഡ് യാര്‍ബോക്കിന് ഒപ്പമുണ്ടായിരുന്നു.
മുന്‍ കാമുകിയായ പിപ് എഡ്വേര്‍ഡ്‌സുമായി മൈക്കല്‍ ക്ലാര്‍ക്ക് ഇപ്പോഴും രഹസ്യബന്ധം തുടരുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും കലഹിച്ചത്. ആരോപണം ആദ്യം നിഷേധിച്ച ക്ലാര്‍ക്കിന് മുമ്പില്‍ ജേഡ് മെസേജുകള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് വാക്‌പോര് അടിയിലേക്ക് തിരിഞ്ഞത്. പ്രകോപിതയായ ജേഡ് നിരവധി തവണ ക്ലാര്‍ക്കിന്റെ മുഖത്തടിച്ചു. സംഭവത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വഴക്കിനും തുടര്‍ന്നുള്ള കയ്യാങ്കളിക്കും പിന്നാലെ കാലില്‍ പരിക്കേറ്റ് മുടന്തി നടക്കുന്ന ക്ലാര്‍ക്കിനെയും പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക് പിന്നീട് മാപ്പു പറഞ്ഞു. ഇത്തരമൊരു സംഭവം ഒരു പൊതുസ്ഥലത്ത് വെച്ച് ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തകര്‍ന്നുപോയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് പറഞ്ഞു.
ഓസ്‌ട്രേലിയക്ക് 2015ല ഏകദിന ലോകകപ്പ് നേടിക്കൊടുത്ത വിജയ നായകനാണ് മൈക്കല്‍ ക്ലാര്‍ക്ക്. ക്ലാര്‍ക്ക് ക്രിക്കറ്റ് കമന്ററിയിലും സജീവമാണ്.
പ്രധാനമന്ത്രി സ്ഥാനമൊഴിയാനുള്ള തീരുമാനവുമായി ജസീന്ത ആര്‍ഡന്‍. വീണ്ടുമൊരു തെരഞ്ഞെടുപ്പിനില്ലെന്നും ഫെബ്രുവരി ആദ്യം തന്നെ സ്ഥാനമൊഴിയുമെന്നും ജസീന്ത വ്യക്തമാക്കി. ന്യൂസിലാന്‍റ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും ജസീന്ത അറിയിച്ചു. ‘സമയമായി’ എന്നാണ് വ്യാഴാഴ്ച നടന്ന പാർട്ടിയുടെ വാർഷിക കോക്കസ് മീറ്റിംഗിൽ ജസീന്ത പറഞ്ഞത്.
”ഞാന്‍ ഇറങ്ങുകയാണ്. കാരണം അത്തരമൊരു പദവിക്കൊപ്പം ഉത്തരവാദിത്തവുമുണ്ട്. എപ്പോഴാണ് നയിക്കാൻ അനുയോജ്യനായ വ്യക്തിയെന്നും അല്ലാത്തതെന്നും അറിയാനുള്ള ഉത്തരവാദിത്തം.ഈ ജോലി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. എന്നാല്‍ അതിനോട് നീതി പുലര്‍ത്താന്‍ എനിക്ക് ഇനി സാധിക്കില്ല,” ജസീന്ത കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 7നാണ് ജസീന്തയുടെ കാലാവധി അവസാനിക്കുന്നതെങ്കിലും ഈ വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പ് വരെ അവർ എംപിയായി തുടരും.
“ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ്. കഴിയുന്നിടത്തോളം കാലം ഞങ്ങൾ കഴിയുന്നതെല്ലാം നൽകുന്നു. ഇപ്പോള്‍ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം ഇത് നല്ല സമയമാണ്, “വേനൽ അവധിക്കാലത്ത് തനിക്ക് ഈ റോളില്‍ തുടരാനുള്ള ഊർജമുണ്ടോ എന്ന് താൻ ചിന്തിച്ചിരുന്നുവെന്നും അങ്ങനെ സാധിക്കില്ല എന്ന നിഗമനത്തിലാണ് താൻ എത്തിയതെന്നും ആർഡന്‍ വ്യക്തമാക്കി. “എന്‍റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അഞ്ചര വർഷമായിരുന്നു ഇത്. എന്നാൽ വെല്ലുവിളികളും ഉണ്ടായിട്ടുണ്ട് . പാർപ്പിടം, കുട്ടികളുടെ ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ പ്രകൃതി ദുരന്തം, കോവിഡ് മഹാമാരി,സാമ്പത്തിക പ്രതിസന്ധി എന്നിവയെ നേരിടേണ്ടി വന്നു,” ജസീന്ത പറഞ്ഞു.
ന്യൂസിലാന്‍റുകാര്‍ തന്‍റെ നേതൃത്വം ഓർക്കാൻ എങ്ങനെ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ, എപ്പോഴും ദയ കാണിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിലാണെന്നായിരുന്നു ജസീന്തയുടെ മറുപടി. 2017ല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത. കോവിഡ് മഹാമാരി, ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം, വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രതിസന്ധികളില്‍ ജസീന്ത മുന്നില്‍ നിന്നും ന്യൂസിലാന്‍റിനെ നയിച്ചു.
രണ്ടു തവണയാണ് ജസീന്ത ന്യൂസിലാന്‍റ് പ്രധാനമന്ത്രിയായത്. ജസീന്തയുടെ പാര്‍ട്ടി രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയിരുന്നു.
പ്രതിപക്ഷനേതാവിനെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്കെതിരെ ജനരോഷം. സഭയില്‍ ഡേവിഡ് സിമോറിനെതിരെയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ മോശം വാക്കുകള്‍ പ്രയോഗിച്ചത്. സഭയില്‍ അടുത്തിരുന്ന വ്യക്തിയോട് രഹസ്യമായി പറഞ്ഞവാക്കുകുകള്‍ ഓണായിരുന്ന മൈക്കിലൂടെ എല്ലാവരിലേക്കും എത്തുകയായിരുന്നു. സഭയിലെ വാക്കുകള്‍ മുഴങ്ങി കേട്ടതിന് പിന്നാലെ ജസിന്ത മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ ജനരോക്ഷം രൂക്ഷമായി. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലും ജസിന്ത തെറ്റ് ഏറ്റുപറഞ്ഞു.
പ്രതിപക്ഷത്തെ ചെറുപാര്‍ട്ടിയായ ആക്ടിന്റെ നേതാവ് ഡേവിഡ് സിമോറിനെയാണ് സഭയിലെ ചോദ്യോത്തര വേളയില്‍ ജസിന്ത അസഭ്യം പറഞ്ഞത്. ഭരണത്തിലെ പിഴവുകള്‍ എന്നെങ്കിലും ഏറ്റു പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ച സിമോറിന് മറുപടി നല്‍കിയ ശേഷം, അടുത്തിരുന്ന ഉപപ്രധാനമന്ത്രി ഗ്രാന്റ് റോബട്‌സനോടായി ശബ്ദം താഴ്ത്തി മോശം പരാമര്‍ശം നടത്തുമ്പോള്‍ മൈക്ക് പ്രവര്‍ത്തിക്കുണ്ടെന്ന കാര്യം ജസിന്ത ശ്രദ്ധിച്ചില്ല.
മവോരി ആദിവാസി വേരുകളുള്ള സിമോറിനെ ആദിവാസിക്ഷേമ മന്ത്രി വില്ലി ജാക്‌സന്‍ ഏതാനും മാസം മുന്‍പു പരിഹസിച്ചതും വിവാദമായിരുന്നു. പ്രധാനമന്ത്രി ജസിന്ത ആര്‍ഡേസണ്‍ അടുത്തിടെ നിരവധി വിവാദങ്ങളിലാണ് പെടുന്നത്. ഇത് അവരുടെ ജനപ്രതീതി ഇടിയുന്നതിനും കാരണമായിട്ടുണ്ട്.
ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിൽ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു.മെലെനി എന്ന പട്ടണത്തിലുള്ള ഗാർഡനർ ഫോൾസ് എന്ന സ്ഥലത്ത് അവധി ആഘോഷക്കുന്നതിനിടെയാണ് 24 വയസുകാരനായ എബിൻ ഫിലിപ്പിന്റെ മരണം.
സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ചിരുന്ന എബിൻ ഫിലിപ്പ് വെള്ളച്ചാട്ടത്തിൽപ്പെടുകയായിരുന്നുവെന്ന് സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡണ്ട് സെബാസ്റ്റ്യൻ സജീഷ് പറഞ്ഞു.
വെള്ളച്ചാട്ടത്തിലേക്ക് കയറിലൂടെ ഊർന്നിറങ്ങിയ ശേഷമാണ് എബിനെ കാണാതായതെന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദകമായ സാഹചര്യമില്ലെന്ന് ക്വീൻസ്ലാൻറ് പോലീസ് വ്യക്തമാക്കി.
നവംബർ 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഗാർഡനർ ഫോൾസിൽ ഒരാളെ കാണാതായി എന്ന വിവരം SESന് ലഭിച്ചതായി പോലീസ് പറഞ്ഞു.പോലീസ് ഡൈവ് സ്‌ക്വാഡ് എത്തിയതിന് ശേഷമാണ് മൃതശരീരം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.
പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു എബിനെന്ന് റിപ്പോർട്ട് .ഓസ്‌ട്രേലിയയിൽ നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.കുടിയേറ്റ സമൂഹത്തിൽ നിന്നുള്ള മുങ്ങിമരണങ്ങൾ കൂടുന്നത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളുമുണ്ട്.
ഓസ്‌ട്രേലിയയിലെ തീരങ്ങളില്‍ മുങ്ങിമരിക്കുന്നതില്‍ പകുതിയും കുടിയേറിയെത്തിയവരാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിന്റെ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ മുങ്ങിമരണങ്ങളില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ഇന്ത്യാക്കാരാണ്.ഇതിൽ പല മലയാളി രാജ്യാന്തര വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
2021 മാർച്ചിൽ പെർത്തിലെ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു.മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിൽ മലയാളി കൂട്ടായ്‌മ.
ബ്രിസ്‌ബൈനിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്ന എബിൻ.സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന്റെ രാജ്യാന്തര വിദ്യാർത്ഥി പ്രതിനിധി കൂടിയായിരുന്നു എബിൻ.ഇന്ത്യയിലേക്ക് മൃതശരീരം എത്തിക്കാനുള്ള നടപടികൾ വൈകാതെ തുടങ്ങുമെന്നും സൺഷൈൻ കോസ്റ്റിലെ മലയാളി കൂട്ടായ്‌മ വ്യക്തമാക്കി.
കേരളത്തിൽ മുവാറ്റുപുഴ സ്വദേശിയാണ് മരിച്ച എബിൻ ഫിലിപ്പ്.