കരാര്‍ ലംഘിച്ച് ചില ചിത്രങ്ങള്‍ ഒ.ടി.ടി റിലീസ് ചെയ്തതില്‍ പ്രതിഷേധിച്ച് തിയേറ്റര്‍ ഉടമകള്‍ രംഗത്ത്. നാളെയും മറ്റന്നാളും തിയേറ്ററുകള്‍ അടച്ചിടാനാണ് തിയേറ്ററുടമകളുടെ തീരുമാനം. ഫിയോകിന്റെ യോഗത്തിലാണ് രണ്ട് ദിവസത്തേക്ക് തിയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം എടുത്തത്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. എന്നാല്‍ ‘2018’, ‘പാച്ചുവും അത്ഭുതവിളക്കും’ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന 2018 എന്ന സിനിമ ഇത്തരത്തില്‍ ധാരണ ലംഘിച്ച് ഒ.ടി.ടിക്ക് കൊടുത്തതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിലേക്ക് തിയേറ്റര്‍ ഉടമകളെ എത്തിച്ചത്. മെയ് 5ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂണ്‍ ഏഴിനാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത്.
ഈ വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്ത സിനിമകള്‍ മിക്കതും പരാജയങ്ങളായിരുന്നു. 70ല്‍ അധികം സിനിമകള്‍ ഇതുവരെ റിലീസ് ചെയ്‌തെങ്കിലും 2018 എന്ന സിനിമയും ‘രോമാഞ്ച’വും മാത്രമേ തിയേറ്ററില്‍ വിജയം നേടിയിട്ടുള്ളു. അതിനാല്‍ തന്നെ തകര്‍ച്ചയുടെ വക്കിലായിരുന്നു മലയാള സിനിമ.
പ്രതിസന്ധിയിലായിരുന്ന മലയാള സിനിമയ്ക്ക് ആശ്വാസം പകര്‍ന്നു കൊണ്ടാണ് 2018 എത്തിയത്. 160 കോടിക്ക് മുകളില്‍ കളക്ഷനാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്. തിയേറ്ററില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന തീരുമാനത്തിനെതിരെ തിയേറ്ററുടമകള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺമക്കളെ മർദിച്ച കേസിലെ പ്രതിയായ നാൽപ്പത്തിയഞ്ചുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആന്റണി ആണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പിതാവ് മദ്യലഹരിയിൽ തങ്ങളെ മർദിച്ചെന്ന് കാണിച്ച് ആന്റണിയുടെ പത്തും പതിമൂന്നും വയസുള്ള മക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ചയാണ് തലപ്പുഴ പൊലീസ് കേസെടുത്തത്. പ്രതിയോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല.
തുടർന്ന് പൊലീസുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കായി ആന്റണിയുടെ ഭാര്യ മൂന്ന് മാസം മുമ്പ് വിദേശത്തേക്ക് പോയിരുന്നു.
ന്യൂഡല്‍ഹി: ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. പരിപാടിയില്‍ താന്‍ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബെയര്‍ ഗ്രില്‍സിന് അത് എങ്ങനെ മനസ്സിലായി എന്നാണ് നരേന്ദ്ര മോദി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും സംശയമുള്ള കാര്യമാണിത്. ഞാന്‍ പറഞ്ഞ ഹിന്ദി എങ്ങനെയാണ് ബെയര്‍ ഗ്രില്‍സിന് മനസ്സിലായത് എന്നാണ് എല്ലാവരും സംശയിക്കുന്നത്. എന്നാല്‍, അതിനുള്ള ഉത്തരം ‘ടെക്‌നോളജി’ എന്നാണെന്ന് നരേന്ദ്ര മോദി പറയുന്നു. ‘മന്‍ കി ബാത്ത്’ പരിപാടിയിലാണ് നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍.
ഗ്രിൽസിനൊപ്പം ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ നടത്തിയ യാത്രയിൽ ഇരുവർക്കുമിടയിൽ ആശയവിനിമയം എളുപ്പമാക്കാന്‍ നൂതനസാങ്കേതികത എത്രമാത്രം ഉപകാരപ്രദമായി എന്നാണ് നരേന്ദ്ര മോദി വെളിപ്പെടുത്തിയത്. സാങ്കേതിക വിദ്യയാണ് തങ്ങൾക്കിടയിലെ ആശയവിനിമത്തിൽ ഒരു പാലമായി നിന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഗ്രിൽസ് ചെവിയിൽ ചെറിയൊരു ഉപകരണം ഘടിപ്പിച്ചിരുന്നു. ഹിന്ദിയിൽ സംസാരിക്കുന്നത് ഉടൻ തന്നെ ഈ ഉപകരണം ഇംഗ്ലിഷിലേക്കു തർജമ ചെയ്തു നൽകും. ചെവിയിൽ ഘടിപ്പിച്ച ഉപകരണം ഉപയോഗിച്ച് ഞാൻ ഹിന്ദിയിൽ പറയുന്നത് ഗ്രിൽസിന് ഇംഗ്ലീഷിൽ കേൾക്കാൻ സാധിച്ചു എന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നുവെന്ന് ബെയര്‍ ഗ്രില്‍സ് പറഞ്ഞിരുന്നു. ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനാണ് ബെയര്‍ ഗ്രില്‍സ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെയര്‍ ഗ്രില്‍സ് മോദിയെ പുകഴ്ത്തി സംസാരിച്ചത്.
”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,” ബെയര്‍ ഗ്രില്‍സ് പറഞ്ഞു.
നരേന്ദ്ര മോദി വളരെ എളിയവനാണ്. യാത്രയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രഹസ്യ സംഘത്തിലെ സഹായകര്‍ നരേന്ദ്ര മോദിക്ക് ഒരു കുട എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, മോദി കുട വേണ്ട എന്ന് പറഞ്ഞു. മാത്രമല്ല, തനിക്ക് കുഴപ്പമൊന്നുമില്ല എന്നും മോദി അവരോട് പറഞ്ഞു. കനത്ത മഴയുണ്ടായിരുന്നു. മാത്രമല്ല, ശരീരമൊക്കെ തണുത്ത് വിറക്കുന്ന തരത്തിലുള്ള തണുപ്പും. എന്നാല്‍, അപ്പോഴെല്ലാം മോദിയുടെ മുഖത്ത് ചിരിയുണ്ടായിരുന്നുവെന്നും ബെയര്‍ ഗ്രില്‍സ് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ തലയ്ക്ക് പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസിനിടെയിലാണ് താരത്തിന് പരുക്കേറ്റത്. കുളിമുറിയുടെ ചുമരില്‍ ശ്രീശാന്ത് സ്വയം തലയടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഷോയുടെ സംഘാടകര്‍ നൽകുന്ന വിവരം. ഷോയിലെ മറ്റൊരു മൽസരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു. പിന്നാലെ കുളിമുറിയില്‍ കയറിയ ശ്രീശാന്ത് കരയുകയും ദേഷ്യം നിയന്ത്രിക്കാനാവാതെ തല കുളിമുറിയുടെ ചുമരിലിടിക്കുകയായിരുന്നു.
‘ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഭയമായിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്‌സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്‌നേഹത്തിനും അന്വേഷണത്തിനും നന്ദി’. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ട്വിറ്ററിൽ കുറിച്ചു. ഇതിന് മുൻപും ബിഗ് ബോസിൽ ശ്രീശാന്തിന്റെ പെരുമാറ്റം വിവാദമായിട്ടുണ്ട്. ഷോയിലെ യഥാര്‍ഥ വില്ലന്‍ എന്നാണ് ഒരിക്കല്‍ സല്‍മാന്‍ ശ്രീശാന്തിനെ വിശേഷിപ്പിച്ചത്. സോഷ്യൽ ലോകവും പുതിയ വിവാദം ഏറ്റെടുക്കുകയാണ്.
ഏഷ്യാനെറ്റ് ചാനലില്‍ മോഹന്‍ലാല്‍ അവതാരകനായി നടക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അവസാന ഘട്ടത്തിലേക്ക് കടന്നു. 16 പേരുമായി ആരംഭിച്ച ഷോയില്‍ അവശേഷിക്കുന്ന അഞ്ച് പേരില്‍ ആരാണ് ബിഗ്‌ബോസ് ടൈറ്റില്‍ വിന്നറായി മാറുകയെന്ന് നാളെ അറിയാം.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന രണ്ട് പേരടക്കം മൊത്തം പതിനെട്ട് പേരാണ് ഇതുവരെ വരെ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ പങ്കെടുത്തത്. ഇതില്‍ അഞ്ജലി അമീര്‍, മനോജ് മേനോന്‍ എന്നിവര്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്ന് പിന്മാറിയിരുന്നു. അവശേഷിച്ചവരെ ആഴ്ച്ച തോറുമുള്ള നോമിനേഷനിലൂടെയാണ് പുറത്താക്കിയത്. നോമിനേഷനില്‍ വരുന്നവര്‍ ജനങ്ങളുടെ വോട്ടെടുപ്പ് നേരിടുകയും ഇതില്‍ കുറഞ്ഞ വോട്ടു നേടുന്നവര്‍ പുറത്തു പോകുന്നതുമായിരുന്നു ഗെയിമിന്റെ രീതി.
അവസാന ആഴ്ച്ചയിലേക്ക് ബിഗ് ബോസ് എത്തുമ്പോള്‍ സാബു മോന്‍ അബ്ദുസമദ്, അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, ഷിയാസ് കരീം, പേളി മാണി എന്നീ അഞ്ച് പേരാണ് വീട്ടില്‍ അവശേഷിക്കുന്നത്. മിഡ് വീക്ക് നോമിനേഷന്‍ വഴി അദിതിയുടെ അപ്രതീക്ഷിത എലിമിനേഷനുണ്ടായതോടെ വീട്ടിലെ ഏക വനിതയായി പേളി മാണി മാറിക്കഴിഞ്ഞു. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി ബിഗ് ബോസില്‍ നിന്നും പുറത്തു പോയ എല്ലാവരും ഇന്നും നാളെയുമായി വീട്ടില്‍ തിരിച്ചെത്തുന്നുണ്ട്. ഞായാറാഴ്ച്ച നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാലാവും ജേതാവിനെ പ്രഖ്യാപിക്കുക. മലയാളം ബിഗ് ബോസിനൊപ്പം തമിഴ്, തെലുങ്ക് ബിഗ് ബോസുകളിലും ഞായറാഴ്ച്ച ജേതാവിനെ പ്രഖ്യാപിക്കും.
ജിസ് ജോൺ
പച്ചപ്പും നാട്ടിന്‍പുറത്തിന്റെ എല്ലാ വശ്യചാരുതയും നിറഞ്ഞു നില്‍ക്കുന്ന തോപ്രാംകുടിക്ക് സിനിമയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി. 80ശതമാനം കര്‍ഷകര്‍ താമസിക്കുന്ന തോപ്രാംകുടി ഒരുകാലത്ത് കുരുമുളകിന്റെ കേന്ദ്രമായിരുന്നു. വീണ്ടും വാര്‍ത്താ പ്രധാന്യമേറിയത് നേന്ത്രപ്പഴം കയറ്റിയയക്കുന്നതിനാലായിരുന്നു. ഇതിനെല്ലാം ഇടയിലാണ് സിനിമാക്കാര്‍ക്കും പ്രിയമുള്ള സ്ഥലമായി തോപ്രാംകുടി മാറിയത്. പളുങ്ക് എന്ന ചിത്രത്തില്‍ നാട്ടിന്‍പുറം ഷൂട്ട് ചെയ്തത് തോപ്രാംകുടിയിലായിരുന്നു. എന്നാല്‍ സിനിമയില്‍ തോപ്രാംകുടിയെ എല്ലാവരും അറിഞ്ഞത് മമ്മൂട്ടിയുടെ ലൗഡ് സ്പീക്കറിലൂടെയായിരുന്നു. വളരെയധികം അവാര്‍ഡുകള്‍ നേടിയ മഹേഷിന്റെ പ്രതികാരം തോപ്രാംകുടിയിലും പരിസര പ്രദേശത്തുമാണ് ഷൂട്ട് ചെയ്തത്. ഇതില്‍ തോപ്രാംകുടി സെന്റ് മരിയ ഗോരെത്തിസ്‌കൂള്‍ ഒരു പാട്ടില്‍ കാണുമ്പോള്‍ അവിടെ പഠിച്ച എല്ലാവരുടെയും മനസില്‍ പഴയകാല ഓര്‍മ്മകള്‍ വരുന്നു. വീണ്ടും ഒട്ടേറെ സിനിമകള്‍ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയും തോപ്രാംകുടി പേര് എടുത്തു കാണിക്കുന്നു.
തോപ്രാംകുടി എന്ന പേര് ഒരു ഭാഗ്യമായി സിനിമാക്കാര്‍ കരുതുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇതാ ഒരു തിരക്കഥാകൃത്തും തോപ്രാംകുടിയില്‍ നിന്ന് സാജു തോമസ്. മോഹന്‍ലാലിന്റെ ചിത്രമായ നീരാളിയുടെ തിരക്കഥാകൃത്താണ് സാജു തോമസ്. ജേർണലിസത്തില്‍ തന്റെ കഴിവ് തെളിയിച്ച സാജു തോമസ് ആദ്യമായ തിരക്കഥയെഴുതുന്നത് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ്.
സൗമ്യനായ ഏഴടിയിലേറെ പൊക്കക്കാരനായ സാജു തോമസ് സിനിമമാത്രം കണ്ട് മാധ്യമപ്രവര്‍ത്തനം പഠിക്കാനെത്തിയതായിരുന്നു. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ ആ ആഗ്രഹം സഫലമായി. ചെറുപ്പം മുതലേ സിനിമ മനസിലുണ്ടായിരുന്നു. വളരെധികം തിരക്കഥകള്‍ ചെയ്തതിന് ശേഷമാണ് വിജയത്തിലെത്തുന്നത്.
നീരാളി ഒരു അതിജീവനത്തിന്റെ കഥയാണ്. നമ്മളെല്ലാം ഈ അടുത്ത ദിവസങ്ങളിലായി വാര്‍ത്തയില്‍ കണ്ടുകൊണ്ടിരിക്കുന്ന തായ്‌ലാന്റിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെട്ട സംഭവവും അവരെ രക്ഷിക്കുന്ന ആ സമയത്ത് തന്നെ നീരാളിയും റിലീസാകുന്നതും അതിശയം തോന്നിപ്പിക്കുന്നതാണ്. മലയാളികള്‍ക്ക് ഒട്ടും സുപരിചിതമല്ലാത്ത അജോയ് വര്‍മ്മയും സാജു തോമസും ഇത്രയും വലിയ ഒരു പ്രോജെക്ടിന് പിന്നിലെന്നതും അതിശയം തോന്നിപ്പിക്കുന്ന കാര്യം തന്നെ. നീരാളിയുടെ 90 ശതമാനം ഷൂട്ടിംഗും നടന്നത് മുംബൈയിലാണ്. അതുപൊലെ തന്നെ ഈ ചിത്രത്തിന്റെ നാദിയ മോഹന്‍ലാല്‍ ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജേർണലിസത്തിലൂടെ ഒട്ടേറെപ്പേര്‍ സിനിമയിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്കെല്ലാം സാജു തോമസ് ഒരു പ്രചോദനമാകട്ടെ.
സ്വകാര്യ ചാനലിലെ പരിപാടിയിൽ അഭിനയിക്കുന്ന നടി നിഷ സാരംഗിനെ സംവിധായകൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതി ഒത്തുതീർപ്പിലേക്ക്. പരിപാടിയുടെ സംവിധായകനായ ഉണ്ണികൃഷ്ണനെതിരെയാണ് നേരത്തെ നടി ആരോപണം ഉന്നയിച്ചത്. ഇതിനുപിന്നാലെ നവമാധ്യമങ്ങളിൽ അടക്കം ഒട്ടേറെ പേൻ നടിക്ക് പിന്തുണയുമായി എത്തിയിരുന്നു.
താരസംഘടനയായ അമ്മയുടെ പിന്തുണയറിയിച്ച് നടൻ മമ്മൂട്ടിയും വിമൻ ഇൻ സിനിമ കലക്ടീവും രംഗത്തെത്തിയതോടെ ചാനൽ അധികൃതർ ഒത്തുത്തീർപ്പിന് തയാറാവുകയായിരുന്നു. നടി മാല പാർവതിയാണ് ഒത്തുത്തീർപ്പിന് ശ്രമം നടക്കുന്നതായി ഫെയ്സ് ബുക്കിൽ അറിയിച്ചത്.
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പരിപാടിയില്‍ എലിമിനേഷന്‍ കഴിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറി. രണ്ട് പേര്‍ പുറത്തേക്ക് പോയതിന് ശേഷം ബിഗ് ഹൗസില്‍ അരങ്ങേറിയ സംഭവത്തെക്കുറിച്ചറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
പരിപാടിയിലെ മത്സരാര്‍ത്ഥികളിലൊരാളായ അര്‍ച്ചന സുശീലന് എന്ത് സംഭവിച്ചുവെന്ന ചോദ്യവുമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സാഹസികതയോട് അതീവ തല്‍പ്പരരായ അര്‍ച്ചനയ്ക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ ഇന്നത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യണം. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അര്‍ച്ചന സുശീലന്‍ വാതില്‍ തുറക്കാതിരിക്കുമ്പോള്‍ മറ്റ് മത്സരാര്‍ത്ഥികളെല്ലാം കിണഞ്ഞു ശ്രമിക്കുകയാണ്. മുട്ടിവിളിച്ചും അപേക്ഷിച്ചും വാതില്‍ തുറക്കാനാവശ്യപ്പെടുകയാണ് എല്ലാവരും. താരത്തിനെന്ത് പറ്റിയെന്ന സംശയം എല്ലാവരുടെ മുഖത്തും പ്രകടമാണ്. രഞ്ജിനിയും ശ്വേതയും പേലിയും ദീപനും സാബുവും അനൂപുമൊക്കെ താരത്തോട് വാതില്‍ തുറക്കാനാവശ്യപ്പെടുന്നുണ്ട്.
അര്‍ച്ചന വാതില്‍ തുറക്കാതിരിക്കിരിക്കുമ്പോള്‍ അനൂപിന് ശ്വാസം കിട്ടാതെ വരുന്നുമുണ്ട്. മക്കളേ അര്‍ച്ചനേ വാതില്‍ തുറക്കെടാ ശ്വാസം കിട്ടുനില്ലെന്നാണ് താരം അഭ്യര്‍ത്ഥിക്കുന്നത്. ഇതോടെ രഞ്ജിനിയും ശ്വേതയുമൊക്കെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയണമെങ്കില്‍ മുഴുനീള എപ്പിസോഡ് പുറത്തുവരണം.
ഇത്തരം നാടകീയ രംഗങ്ങളുമായി മുന്നേറുന്ന പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നുണ്ടെങ്കിലും പരിപാടിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നാണ് ചാനല്‍ പറയുന്നത്. ഈ പരിപാടി ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയയിലെ മുഖ്യവിഷയങ്ങളിലൊന്നായി ഇത് മാറിയിട്ടുമുണ്ട്.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി.ലോക ശ്രദ്ധ ആകർഷിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഷോയ്ക്ക് കിട്ടിയ ജനപ്രീതി മനസിലാക്കി തെന്നിന്ത്യന്‍ സിനിമയിലേക്ക് കൂടി എത്തിയിരുന്നു. മലയാളമൊഴികെ തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിലും പരിപാടി നടത്തിയിരുന്നു. കേരളക്കരുയടെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് ഉടന്‍ മലയാളത്തിലേക്കും എത്തുകയാണ്.
ആരൊക്കെയാണ് ഷോയില്‍ പങ്കെടുക്കുന്നതെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ആരൊക്കെയാണ് മത്സരാര്‍ത്ഥികളെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
അഭിനേതാക്കളും സീരിയല്‍ താരങ്ങളും അവതാരകരുമെല്ലാമുണ്ടെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും ഇവരൊക്കെയാണ് പങ്കെടുക്കുന്നതെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.
ജൂണ്‍ 24 നാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ആരൊക്കെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നതേയുള്ളു. പ്രിയ പ്രകാശ് വാര്യര്‍, രഞ്ജിനി ഹരിദാസ്, ഗോവിന്ദ് പത്മസൂര്യ, എങ്കെ വീട്ടുമാപ്പിളൈയിലൂടെ ശ്രദ്ധേയരായ സീതാലക്ഷ്മിയും ശ്രിയ സുരേന്ദ്രനും, ശ്രീശാന്ത്, അര്‍ച്ചന സുശീലന്‍, രമേഷ് പിഷാരടി, ദീപന്‍ മുരളി, കനി കുസൃതി, എന്നിവരുടെ പേരുകളായിരുന്നു മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്വേതാ മേനോന്‍, അര്‍ച്ചന കവി, രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദീപന്‍ മുരളി, ദിയ സന, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, നേഹ സകേ്‌സന, തുടങ്ങി നിരവധി താരങ്ങളുടെ പേരുകള്‍ പരിപാടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായ സ്ഥിരികരണം വന്നിട്ടില്ലെങ്കിലും പരിപാടി തുടങ്ങാന്‍ കുറഞ്ഞ ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഉടന്‍ തന്നെ താരങ്ങളുടെ പേര് പുറത്ത് വരുമെന്നാണ് സൂചന.
കനത്തെ മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നടത്താനിരുന്ന ‘എ.ആര്‍ റഹ്മാന്‍ ഷോ’ മാറ്റിവച്ചതില മാപ്പ് പറഞ്ഞ് ഫ്ളവേഴ്സ് ടിവിയും ചാനല്‍ എംഡി ആര്‍ ശ്രീകണഠ്ന്‍ നായരും. പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. എ.ആര്‍ റഹ്മാന്റെ സംഗീതനിശ ഉപേക്ഷിച്ചിട്ടില്ലെന്നും പുതിക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ചാനല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.
തൃപ്പൂണിത്തറ ഇരുമ്പനത്ത്എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള പാടം മണ്ണിട്ട് നികത്തിയാണ് സംഗീതനിശയ്ക്കാവശ്യമായ വേദി ഒരുക്കിയത്. എന്നാല്‍ ഇന്നലെ വൈകിട്ട് കനത്ത മഴ ആരംഭിച്ചതോടെ മണ്ണിട്ട് നികത്തിയ സദസ് ചെളിക്കുണ്ടായി മാറി. ഇതേ തുടര്‍ന്നാണ് പരിപാടി റദ്ദാക്കി.
പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു. ഔട്ട്‌ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഫ്‌ളവേഴ്‌സ് ടിവിയുടെ ഓഫീസില്‍ പോയി പണം കൈപ്പാറ്റാം.
ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റി വയ്ക്കുന്നത്. ഈ അവസ്ഥയില്‍ പരിപാടി നടത്തുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയതായും അധികൃതര്‍ പറഞ്ഞു.എന്നാല്‍ സംഗീതനിശ എന്നത്തേക്കാണ് മാറ്റവച്ചിരിക്കുന്നതെന്ന് ഇതുവരെ ഫ്‌ളവേഴ്‌സ്അറിയിച്ചിട്ടില്ല.
സംഗീത നിശയുടെ മറവില്‍ ഏക്കറുകണക്കിന് പാടശേഖരം മണ്ണിട്ട് നികത്തിയതായി ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സംഗീത നിശക്കായി 26 ഏക്കര്‍ പാടശേഖരമാണ് തൃപ്പൂണിത്തറയിലെ ഇരുമ്പനത്ത് മണ്ണിട്ട് നികത്തിയിരുന്നത്. എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ പാടം നികത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിലംനികത്തുന്നതിനും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഫ്‌ളവേഴ്‌സ് ടിവി സംഗീത നിശക്കായി തെരഞ്ഞെടുത്തത്. വിവിധ ഘട്ടങ്ങളായിട്ടാണ് മെഡിക്കല്‍ ട്രസ്റ്റ് ഇപ്പോള്‍ മണ്ണിട്ട് നികത്തുന്ന ഭൂമി വാങ്ങിക്കൂട്ടിയത്. 2008ല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നതിന് ശേഷവും ഇവിടെ വ്യാപകമായി മണ്ണടിച്ചുവെന്ന് പ്രദേശവാസികള്‍ പറയുന്നു.