ഐഡിയ സ്റ്റാർ സിംഗറെന്ന ചാനൽ സംഗീത മത്സരത്തിൽ തിളങ്ങിയ കായംകുളം ബാബു (45) ഇപ്പോൾ ഉപജീവനത്തിന് വേണ്ടി ക്ഷേത്രമുറ്റങ്ങളിലും ആള് കൂടുന്ന മറ്റിടങ്ങളിലും പാട്ട് പാടുകയാണ്. കാഴ്ചയെ തൊട്ടുണർത്താൻ മറന്നുപോയ തമ്പുരാന്റെ മുന്നിൽ പാടുമ്പോൾ അന്നന്നത്തേക്കുള്ള വക ലഭിക്കും. വീട്ടിൽ ഭാര്യ സിന്ധുവിനും മക്കൾ സായ് ലക്ഷ്മിക്കും സായ് പ്രിയയ്ക്കും കഴിഞ്ഞുകൂടാൻ ബാബു ഇങ്ങനെ പാടാൻ പോയേ പറ്റൂ. ഉത്സവസീസൺ കാലത്ത് ബുദ്ധിമുട്ടില്ല. ഗാനമേള ട്രൂപ്പുകാർ ബാബുവിനെ കൊണ്ടുപോകും. അല്ലാത്തപ്പോൾ പാട്ടിനെ സ്നേഹിക്കുന്നവർ കനിയണമെന്ന് ബാബു പറഞ്ഞു.
ജന്മനാ കാഴ്ചയില്ലാത്ത ബാബുവിനെ ഒന്നര വയസുള്ളപ്പോൾ രക്ഷാകർത്താക്കൾ ഉപേക്ഷിച്ചതാണ്. കരുവാറ്റ വഴിയമ്പലത്തിന് സമീപത്തു നിന്ന് പാത്തനെന്ന ആൾ എടുത്ത് വളർത്തുകയായിരുന്നു. സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും പതിനഞ്ചാം വയസിൽ സംഗീതം പഠിക്കാൻ അവസരമൊരുങ്ങി. കായംകുളം വിജയൻ മാഷിനൊപ്പം സംഗീത പഠനത്തിന് തുടക്കമിട്ടു. പിന്നീട് മാവേലിക്കര ഗോപിനാഥൻ, കരുനാഗപ്പള്ളി ഭാസ്കരപിള്ള എന്നിവർക്കൊപ്പം കൂടുതൽ പഠിച്ചു. പൂർണമായും കാഴ്ചയില്ലാത്ത ബാബു 2010ൽ സ്റ്റാർ സിംഗർ പരിപാടിയിൽ എത്തിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാട്ടിന്റെ മെച്ചവും കാഴ്ചയുടെ വൈകല്യവും കൂടുതൽ എസ്.എം.എസ് ലഭിക്കുന്നതിന് സഹായകരമായി. ഇതിന് ശേഷമാണ് ഗാനമേള, സംഗീതക്കച്ചേരി, ഭക്തിഗാനസുധ, ആദ്ധ്യാത്മിക പ്രഭാഷണം, ഗുരുദേവ പ്രഭാഷണം എന്നീ മേഖലകളിൽ സജീവമായത്. ഇതിൽ നിന്നൊക്കെ ലഭിച്ച വരുമാനം കൊണ്ടാണ് കായംകുളം കെ.പി.എ.സിക്ക് സമീപം വസ്തുവാങ്ങി വീട് (സായികൃപ) വച്ചത്. സീസൺ കഴിഞ്ഞാൽ ബുദ്ധിമുട്ടാണ്.
പുട്ടപർത്തിയിൽ എം.ജി. ശ്രീകുമാർ, കാവാലം ശ്രീകുമാർ, രാധിക തിലക് എന്നിവർക്കൊപ്പം പാടാൻ കഴിഞ്ഞു. ഗാനഗന്ധർവ്വൻ യേശുദാസിനെയും എസ്. ജാനകിയെയും അടുത്ത് പരിചയപ്പെടാനും അവസരമൊരുങ്ങി. ക്ഷേത്ര മുറ്റത്ത് പാടാനെത്തുമ്പോൾ കൈയിൽ ഒരു പ്ളാസ്റ്റിക് ഡപ്പിയും ചെറിയ പേരക്കമ്പും ഉണ്ടാകും. ഇത് കൊട്ടി താളം പിടിച്ചാണ് പാട്ട്. പാട്ട് തീരുമ്പോഴേക്കും ചുറ്റും കാഴ്ചക്കാരൊത്തിരിയുണ്ടാകും. അവർ നൽകുന്ന ചില്ലറ തുട്ടുകളാണ് ഒരു കുടുംബത്തിന്റെ വിശപ്പകറ്റുന്നത്.
അര്‍ദ്ധനഗ്‌നമേനിയില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ പതാകകളുടെ നിറം വാരിപ്പൂശിയ കേസില്‍ റിയാലിറ്റി ഷോയിലെ താരത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
നേരത്തെ മൂന്ന് തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ബിഗ് ബോസിലെ മത്സരാര്‍ഥിയായ ആര്‍ഷി ഖാനെതിരേയാണ് പഞ്ചാബിലെ ജലന്ധര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസിന്റെ ഫൈനല്‍ നടക്കുന്ന 2018 ജനുവരി പതിനഞ്ച് വരെ ആര്‍ഷി അറസ്റ്റിന് സ്റ്റേ നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ആര്‍ഷിയെ ബിഗ് ബോസിന്റെ സെറ്റില്‍ വച്ച് അറസ്റ്റ് ചെയ്തയായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ബിഗ് ബോസിന്റെ സെറ്റില്‍ ചെന്ന് ആര്‍ഷിയെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ ആര്‍ഷി ബിഗ് ബോസ് ഷോ നടക്കുന്ന വീട്ടില്‍ വീട്ടുതടങ്കല്‍ പോലെ കഴിയുകയാണ്. ഇതു കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് സഹായി ഫ്‌ലിന്‍ റെമെഡിയോസ് പറഞ്ഞു. ഇക്കാര്യം കാണിച്ചതുകൊണ്ടാണ് ആര്‍ഷിയുടെ അറസ്റ്റ് കോടതി സ്റ്റേ ചെയ്തത്.
അഫ്ഗാനിസ്താനില്‍ ജനിച്ച ആര്‍ഷി കുട്ടിക്കാലം മുതല്‍ ഇന്ത്യയിലാണ്. തമിഴ് ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചത്. 4 ഡി ചിത്രമായ ദി ലാസ്റ്റ് എംപററിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. ബിഗ് ബോസിലെ പ്രകടനത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രശസ്തി.
കസബയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരേ രംഗത്തു വന്ന നടി പാര്‍വതിക്കെതിരേ നാനാവശത്തു നിന്നും വിമര്‍ശനങ്ങളുടെ പെരുമഴയാണ്. സിനിമരംഗത്തുള്ളവര്‍ തന്നെ പാര്‍വതിയെയും റിമ കല്ലിംഗലിനെയും ഒറ്റപ്പെടുത്താന്‍ മത്സരിക്കുകയാണ്. അതിനിടെ കെ. സുജയെന്ന പെണ്‍കുട്ടി പാര്‍വതിയെയും സിനിമയിലെ വനിതാ സംഘടനയെയും വിമര്‍ശിച്ചു കൊണ്ടെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുകയാണ്. ഇതുവരെ ഏഴായിരത്തോളം ഷെയർ ആണ് വന്നിരിക്കുന്നത്…
സുജയുടെ പോസ്റ്റ് വായിക്കാം
പ്രിയപെട്ട പാര്‍വ്വതി കൊച്ചമ്മേ..
കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു. ഒറ്റ വാക്കില്‍ ‘ബലേ ഭേഷ്’ എന്നേ പറയാനുളളൂ കൊച്ചമ്മേ.. ശരിക്കും കൊച്ചമ്മ പൊളിച്ചടുക്കി..ശെരിക്കും പറഞാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ശോഭനയും ഉര്‍വ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നില്‍ ഒന്നും അല്ലന്ന് ആ പ്രസംഗം കണ്ടാല്‍ അറിയാം.പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉളള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും…പിന്നെത്‌ന് വേണം കൊച്ചമ്മക്ക്…അതൊക്കെ പോട്ടെ കൊച്ചമ്മ മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ മറ്റേ കുഴല് വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ..അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിര്‍ത്തിയോ…..അതിന്റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷന്‍ ആണന്ന് പറഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോര്‍ക്കുമ്പോ ഒരു റിലാക്‌സേഷനൊക്കെയുണ്ട്…
പിന്നേ കൊച്ചമ്മേടെ വലത്തെ അറ്റത്തിരുന്ന് കസബ കസബ എന്ന് ,മൊഴിഞ്ഞു തന്ന ഗീതു കൊച്ചമ്മയോട് കൊച്ചമ്മ ചോദിച്ചായിരുന്നോ എന്ന് മുതലാ ആ കൊച്ചമ്മ ഡീസന്റൊയതെന്ന്….ഇല്ലെങ്കില്‍ ഒന്ന് ചോദിക്കണം.കേട്ടോ …എന്നിട്ട് ഇടത്തെ അറ്റത്തിരിക്കുന്ന റിമ കൊച്ചമ്മയോട് ചോദിക്കണം ആദ്യ സിനിമയില്‍ തന്നെ ബിയറും വലിച്ച് കേറ്റി പുകയും ഊതി വിട്ട ആ സിനിമയുടെ രണ്ടാം ഭാഗം ഉടനെ എങ്ങാനും പ്രതീക്ഷിക്കാമൊ എന്ന്..എന്നിട്ട് വേണം ഞങ്ങള്‍ സ്ത്രീകള്‍ക്ക് അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍. ഇനി കൊച്ചമ്മയുടെ പ്രധാന പ്രശ്‌നം ‘കസബ’..എത്‌നാണ് കൊച്ചമ്മയെ പോലുളള ഒരു 23 വയസ് കാരിക്ക് ആ സിനിമ കൊണ്ടുണ്ടായ ദോഷം..എത്‌നാണ് അതിലെ സ്ത്രീ വിരുദ്ധത..ഞാന്‍ എന്റെ ഭര്‍ത്താവും ആയി ആദ്യ ദിനം തന്നെ പോയി കണ്ട സിനിമ ആണ് കസബ..അതില്‍ കൊച്ചമ്മ പറഞ ഒരു സ്ത്രീ വിരുദ്ധതയും മമ്മൂട്ടി എന്ന നടന്‍ കാണിച്ചില്ല.
മറിച്ച് മമ്മൂക്കയുടെ ഇന്‍ട്രോ സീനില്‍ തന്നെ അദ്ദേഹം സ്ത്രീകളെ എങ്ങനെ നട്ടെല്ലില്ലാത്ത പുരുഷന്‍മാര്‍ ബഹുമാനിക്കണം എന്ന് കാണിച്ച് തരുന്നുണ്ട്. അത് ജീവിക്കാന്‍ വേണ്ടി വേശ്യാ വൃത്തി (നിങ്ങള്‍ സിനിമാക്കാരെ ഉദ്ദേശിച്ചല്ലാ കേട്ടോ) വരെ നടത്തേണ്ടി വരുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ വെറും മാംസ പിണ്ഡമായി കാണുമ്പോള്‍ അവിടെ സ്ത്രീകള്‍ക്കായി രാജന്‍ സക്കറിയയെ പോലുളള നട്ടെല്ലുളള പുരുഷന്‍മാര്‍ രക്ഷക്കുണ്ടാകും എന്നൊരു സന്ദേശം മമ്മൂക്ക കൊടുത്തു കൊണ്ടാണ് വരുന്നത്. അടുത്ത സീനില്‍ ബെല്‍റ്റില്‍ കേറി പിടിക്കുന്ന ഒരു സീന്‍.. അതിലാണോ കൊച്ചമ്മ സ്ത്രീ വിരുദ്ധത കണ്ടത്.. ആണെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ. കുടുംബവുമായി സിനിമ കാണാന്‍ വരുന്ന സ്ത്രീകള്‍ക്ക് മുന്നിലേക്ക് എത്രയോ നടിമാര്‍ എത്രയോ വട്ടം എത്രയോ സിനിമകളില്‍ സ്വയം തുണി ഉരിഞ് കളഞ് കോപ്രായം കാണിച്ചിട്ടുണ്ട്.. ഈയിടെ കൊച്ചമ്മ പോലും അങ്ങ് ഹിന്ദിയില്‍ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലേ. കൊച്ചമ്മയും ഇര്‍ഫാന്‍ ഖാനുമായുള്ള ഒരഭിമുഖം ഞാന്‍ കണ്ടു കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇര്‍ഫാന്‍ ഖാന്‍ ചോദിച്ചത് ‘malayali womens hot in bed’ ഈ ചോദ്യത്തില്‍ എന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് കൊണ്ടല്ലേ അയാള്‍ സംസാരിച്ചത് അപ്പോള്‍ നിന്റെ ഉള്ളില്‍ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..?
തമിഴില്‍ പോയി ധനുഷിന്റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ. അതൊന്നും ഈ പറഞ സ്ത്രീ വിരുദ്ധത ആകില്ലേ.. അതോ ജീന്‍സും ടോപ്പും വലിച്ച് കേറ്റി മാറും തളളി പിടിച്ച് നടക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നും ബാധകം അല്ലേ. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ കസബയൊക്കെ എത്രയോ ഭേദം.. കസബയുടെ ഇന്‍ടര്‍വെല്‍ സീനില്‍ മമ്മൂക്ക പറയുന്ന ഒരു ഡയലോഗുണ്ട്. .കറി വെക്കാനോ പൊരിക്കാനോ അല്ലാതെ രാജന്‍ സക്കറിയാ മാംസം വിലക്ക് വാങ്ങില്ലന്ന്… ഇനി ഇതേൊണാ നിങ്ങള്‍ ഉദ്ദേശിച്ച സ്ത്രീ വിരുദ്ധത.. .ഇതൊക്കെ അല്ലാതെ എത്‌നാണ് കസബയേയും മമ്മൂട്ടി എന്ന നടനെയും വിമര്‍ശിക്കാനും മാത്രം ആ സിനിമയിലുളളത്. മമ്മൂക്ക എന്ന നടനെ എന്നെ പോലെയുളള സ്ത്രീകളടക്കം ഉളള മലയാളികള്‍ ഇഷ്ട പെടുന്നത് അദ്ദേഹത്തിന്റെ അഭിനയവും സൗന്ദര്യം കൊണ്ടും മാത്രം അല്ല….അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ട് കൂടി ആണ്…
മാളൂ ഷെയ്ക്ക എന്നത് ഒരു പെണ്‍കുട്ടി ആണ്. ആ പെണ്‍കുട്ടിക്ക് താങ്ങും തണലും ആയത് നിങ്ങള്‍ സ്ത്രീവിരുദ്ധത പറഞ ഈ മമ്മൂട്ടിയാണ്.. അവിടെയൊന്നും ഒരു ഫെമിനിസ്റ്റുകളെയും കണ്ടിട്ടില്ല. ഒരു പാവപ്പെട്ട കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ അവന്റെ അമ്മ നെഞ്ചത്തടിച്ച് കരഞ്ഞപ്പോ അവിടെയും ഒരു ഫെമിനിസ്റ്റിനെയും സഹായത്തനായി ഞങ്ങള്‍ ആരും കണ്ടിട്ടില്ല.. ആ സ്ത്രീയുടെയും സഹായത്തിനെത്തിയത് നിങ്ങള്‍ സ്ത്രീ വിരുദ്ധത സിനിമയിലഭിനയിച്ചു എന്ന് പറഞ ഇതേ മമ്മൂട്ടിയാണ്…നിങ്ങള്‍ക്കൊക്കെ സ്ത്രീ സ്‌നേഹം കാണിക്കണം എങ്കില്‍ കാറും ബംഗ്ലാവും ഉളള കൊച്ചമ്മമാര്‍ക്ക് നോവണം.. അല്ലാതെ ഒരു മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തില്ല..
ഫെമിനിസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്‍മാരെ താഴ്ത്തി കെട്ടുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. പത്ത് ശതമാനം മോശം പുരുഷന്‍മാര്‍ ഉണ്ടെന്ന് കരുതി ബാക്കി 90 ശതമാനം പുരുഷന്‍മാരെ നിങ്ങളെ മോശക്കാരാക്കരുത്.. ഒരു സ്ത്രീ വൈകിട്ട് ഇറങ്ങി നടക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ കുറച്ച് ഫെമിനിസ്റ്റുകള്‍ ഉണ്ടെന്ന ബലത്തിലല്ല. 90 ശതമാനം പുരുഷന്‍മാര്‍ ഞങ്ങളുടെ ബലത്തിന് ഉണ്ടെന്നുളള ധൈര്യത്തില്‍ തന്നെയാ….. പിന്നെ നിങ്ങള്‍ക്ക് സ്ത്രീകളോട് അത്രക്ക് സ്‌നേഹം ഉണ്ടെങ്കില്‍ സ്ത്രീയെ അപമാനത്തിന്റെ പടു കുഴിയിലേക്ക് തളളി വിടുന്ന നേരെ ചൊവ്വേ അടി വസ്ത്രം ഇടാന്‍ സമയം പോലും കിട്ടാതെ അത് എടുത്ത് ഫെയ്‌സ്ബുക്കി പോസ്റ്റുകയും കൊച്ച്, പെണ്‍കുട്ടികളെയടക്കം വില്‍പന ചരക്കാക്കി പ്രശസ്തി തേടുന്ന രശ്മി R നായര്‍ എന്ന ചുംബന പീഡനക്കാരിയേയും, ഷോര്‍ട്ട് ഫിലിം എന്ന പേരില്‍ സ്വയം ഭോഗ അനുഭവം സ്വപ്നം അച്ഛന്‍ കണ്ടു കൊണ്ട് വന്ന കഥ കാമ കണ്ണുകളോടെ നിക്കറും ഇട്ട് വീഡിയോ ആക്കി പ്രചരിപ്പിച്ച കനി എന്നവളെയും ഒക്കെ നിലക്ക് നിര്‍ത്ത് ആദ്യം..
എന്നിട്ട് മതി ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ അഭിനയിച്ച രണ്ടാമത്തെ നടന്‍ എന്ന ഖ്യാതിയുളള മൂന്ന് ദേശീയ അവാര്‍ഡുും 6 സംസ്ഥാന അവാര്‍ഡും 13 ഫിലിം ഫെയറും വാങ്ങി ഓരോ മലയാളിയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ പൊക്കത്തോട്ട് കേറുന്നത് .WCC എന്ന നിങ്ങളുടെ ഫെമിനിസ്റ്റ് സംഘടനയില്‍ ഉളളതിലും 100 ഇരട്ടി സ്ത്രീകള്‍ മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും അദ്ദേഹത്തിന്റെ സിനിമകളെയും സ്‌നേഹിക്കുന്നുണ്ടെന്ന് ഓര്‍മ്മ പെടുത്തി കൊണ്ട് നിര്‍ത്തുന്നു… സുജ. കെ.
സിനിമാ സീരിയല്‍ മേഖലകളില്‍ നടിമാര്‍ പലപ്പോഴും ചൂഷണത്തിനും ലൈംഗിക അക്രമത്തിനും ഇരയാകുന്നുണ്ടെന്ന് വ്യക്തമാണ്. പലരും ചില ദുരനുഭവങ്ങള്‍ പുറത്തു പറയാതെ മറച്ചുവയ്ക്കുന്നു. ചിലര്‍ ഇക്കാര്യങ്ങള്‍ ഞെട്ടലോടെ തുറന്നു പറയുന്നു. ഇത്തരത്തില്‍ ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്.
സൂപ്പര്‍ താരം അക്ഷയ്കുമാറിന്റെ ഭാര്യയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ബ്ലോഗിലൂടെയാണ് തനിക്കെതിരായ ലൈംഗിക അതിക്രമത്തെ കുറിച്ച് ട്വിങ്കിള്‍ തുറന്നുപറഞ്ഞത്.
ടിവിഎഫിന്റെ സിഇഒ ആയ അരുണബ് കുമാര്‍ തന്നെ പലതവണ സെക്‌സ് ചെയ്യാന്‍ വിളിച്ചു എന്നാണ് ട്വിങ്കിളിന്റെ ആരോപണം. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു നടന്റെ ഭാര്യയ്ക്ക് ഈ അവസ്ഥയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ട്വിങ്കിള്‍ ചോദിക്കുന്നത്.
സിഇഒ പോസ്റ്റിലുള്ള ആള്‍ ഓഫീസിലുള്ള സ്ത്രീകളോടും ഇത്തരത്തില്‍ മോശമായിട്ടാണ് പെരുമാറുന്നതെന്നും ട്വിങ്കിള്‍ ബ്ലോഗില്‍ ആരോപിക്കുന്നു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി എഴുതിയ ബ്ലോഗിലാണ് ട്വിങ്കില്‍ വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
ആരാധകര്‍ ഏറെ കാത്തിരുന്ന മോഹന്‍ലാല്‍- ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന് വേണ്ടി 18 കിലോ തൂക്കമാണ് മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്. 51 നാള്‍ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് മോഹന്‍ലാല്‍ തൂക്കം കുറച്ചത്.
1950 നും 90 നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയില്‍ ചിത്രീകരിക്കുക. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്.
ചിത്രത്തില്‍ പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്നു. മഞ്ജു വാരിയരാണ് നായിക. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. അടുത്ത വര്‍ഷം മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
സംവിധായകന്‍ വി.എ. ശ്രീകുമാര്‍മേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തില്‍നിന്ന് പ്രത്യേക വാഹനത്തില്‍ രാത്രി രണ്ടുമണിയോടെ മോഹന്‍ലാല്‍ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം ‘ഒടിയന്‍’ ചിത്രീകരണം പുനരാരംഭിക്കും.
പ്രശസ്ത തെലുങ്ക് താരം വിജയ് സായ് ജീവനൊടുക്കാനുള്ള കാരണം വെളിപ്പെടുത്തി ഭാര്യ വനിത. വിജയ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച വാര്‍ത്ത തെലുങ്ക് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിജയ്ക്ക് എയ്ഡ്‌സായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഭാര്യ വനിത നടത്തിയതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിജയ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് ഒരു പെണ്‍കുട്ടി തന്നോട് പറഞ്ഞെന്നാണ് വനിത വെളിപ്പെടുത്തിയത്. മാത്രമല്ല, വിജയ്ക്ക് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നും താന്‍ അതിന് സാക്ഷിയാണെന്നും വനിത പ്രതികരിച്ചിട്ടുണ്ട്. കുട്ടിയെ കാണാന്‍ താന്‍ സമ്മതിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ കള്ളമാണെന്നും വനിത പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വിജയ് ഒരു സെല്‍ഫി വീഡിയോ എടുത്തിരുന്നെന്നും അതില്‍ തന്റെ മകളെ കാണാന്‍ പോലും ഭാര്യയായ വനിത സമ്മതിക്കുന്നില്ലെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മൂന്നുവര്‍ഷമായി വിജയ് ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിജയ് കിടപ്പുമുറിയിലെ ഫാനില്‍ ബെഡ് ഷീറ്റുപയോഗിച്ച് കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.
പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതിലടച്ച വിജയ് പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ കഴിയാത്തതിനാല്‍ വാതില്‍ തകര്‍ത്താണ് ബന്ധുക്കള്‍ മുറിക്കുള്ളില്‍ കടന്നത്.