മലയാള സിനിമാപ്രേമികൾ കാത്തിരിക്കുന്ന അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങി. തൊടുപുഴയ്ക്കടുത്ത് മാറികയിലാണ് സിനിമയുടെ ഇപ്പോഴത്തെ ചിത്രീകരണം. ചെക്ക് ഷർട്ടും കറുത്ത മുണ്ടും ധരിച്ച്, ചെറിയ താടിയും കഴുത്തിൽ കറുപ്പും വെളുപ്പും കലർന്ന മാലകളുമായി കാറിൽ നിന്നിറങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. തികച്ചും സാധാരണക്കാരന്റെ രൂപത്തിലാണ് മോഹൻലാൽ പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഒക്ടോബർ 30ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ നവംബർ രണ്ടിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. താരത്തിന്റെ 368-ാമത്തെ ചിത്രമായതിനാൽ താൽക്കാലികമായി L368 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചോ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രണയം, വൈകാരിക മുഹൂർത്തങ്ങൾ, നർമം, ആക്ഷൻ തുടങ്ങി വിവിധ ഘടകങ്ങൾ സിനിമയിലുണ്ടാകുമെന്ന് സംവിധായകൻ അനൂപ് സത്യൻ വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്സാണ്ടറാണ് നിർമിക്കുന്നത്. കൊച്ചി, ഇടുക്കി, മംഗളൂരു എന്നിവയ്ക്കു പുറമേ കർണാടകയിലെയും മഹാരാഷ്ട്രയിലെയും വിവിധ സ്ഥലങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാകും. ഇവ, തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയ് സംഗീതവും ഷഹ്നാസ് ജലാൽ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആശിർവാദ് റിലീസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.