മുടി കൊഴിഞ്ഞു പോകുനന്തിന് പരിഹാരമായി ഹെയർട്രാൻസ്പ്ലാന്റ് സർജറിക്ക് വിധേയനായ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഭോപാലിലെ ബിഹാർ സ്പെഷ്യൽ ആംഡ് പോലീസ് ഉദ്യോഗസ്ഥൻ മനോരഞ്ജൻ പാസ്വാൻ (28) ആണ് മരിച്ചത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് ഇയാൾ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തത്.
മേയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി തലയുടെ മുൻഭാഗത്ത് മുടി നഷ്ടപെട്ടിടത്ത് ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യുകയായിരുന്നു. മാർച്ച് 9നാണ് മുടി മാറ്റിവച്ചത്. അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. അന്നേദിവസം രാത്രിയിൽ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെടുകയും തുടർന്ന് മനോരഞ്ജനെ ഉടൻ ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്‌കിൻ കെയർ സെന്ററിൽ തന്നെ എത്തിക്കുകയുമായിരുന്നു. നിലഗുരുതരമായതോടെ സ്‌കിൻ കെയർ സെന്റർ അദ്ദേഹത്തെ സമീപത്തെ റൂബൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പട്നയിലെ ബോറിംഗ് റോഡിലുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്‌കിൻ കെയർ സെന്ററിലായിരുന്നു മനോരഞ്ജന്റെ ചികിത്സ. ഡൗൺ പേയ്മെന്റായി മനോരഞ്ജൻ 11,767 രൂപ നൽകിയെന്നും പ്രതിമാസം 4000 രൂപ ഇഎംഐയായും നൽകാനായിരുന്നു വ്യവസ്ഥയെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ എസ്‌കെ പുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സ്‌കിൻ കെയർ സെന്റർ നടത്തിപ്പുകാർക്കെതിരെ നടപടി വേണമെന്ന് മനോരഞ്ജന്റെ കുടുംബം ആവശ്യപ്പെട്ടു.
ബാലുശ്ശേരിയിൽ മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കരുമല ചൂരക്കണ്ടി മലയിൽ ഇന്നു പുലർച്ചയോടെയാണ് ഒരു ഷാളിന്റെ രണ്ടറ്റത്ത് ജീവനൊടുക്കിയ നിലയിൽ ഇരുവരുടെയും മൃതശരീരം കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്.
അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. അഭിനവിന്റെ അമ്മ വത്സല. സഹോദരങ്ങൾ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ അമ്മ ബീന. സഹോദരൻ: വൈഷ്ണവ്
വര്‍ക്കല ചെറുന്നിയൂര്‍ ബ്‌ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങി പോലീസ്…. മരിച്ച കൈക്കുഞ്ഞിന്റെ പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍.
വര്‍ക്കല പുത്തന്‍ചന്തയിലെ ആര്‍.പി.എന്‍ പച്ചക്കറി പഴവര്‍ഗ മൊത്ത വ്യാപാര സ്ഥാപന ഉടമ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ബേബിയെന്ന് വിളിക്കുന്ന ആര്‍. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (52), മരുമകള്‍ അഭിരാമി (24), ഇളയമകന്‍ അഹില്‍ (29), അഭിരാമിയുടെ മകന്‍ റയാന്‍ (8മാസം) എന്നിവരാണ് മരിച്ചത്.
രണ്ടാമത്തെ മകനും അഭിരാമിയുടെ ഭര്‍ത്താവുമായ നിഹുലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡില്‍ അയന്തി – പന്തുവിള റോഡരികിലെ വീടാണ് അഗ്‌നിക്കിരയായത്. ഇന്നലെ പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവമുണ്ടായത്.
ബാഹ്യ ഇടപെടലുകള്‍ക്കോ അപായപ്പെടുത്തലിനോ ഉള്ള തെളിവുകള്‍ കണ്ടെത്താനായില്ല. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രതാപന്റെയും ഭാര്യ ഷെര്‍ളിയുടെയും ശരീരം നീറിയ നിലയിലായിരുന്നു. അഭിരാമിക്കും കുഞ്ഞിനും അഹിലിനും ത്വക്കില്‍ നിറവ്യത്യാസമൊ പൊളളലിന്റെ അടയാളങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പുക ശ്വസിച്ചാകാം ഇവരുടെ മരണം.
വീടിനു മുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ശശാങ്കനാണ് തീപിടിത്തം കണ്ടത്. അദ്ദേഹം അയല്‍വാസികളെ വിളിച്ചുകൂട്ടിയെങ്കിലും വീട്ടിലേക്ക് കയറാനായില്ല. ഗേറ്റ് പൂട്ടിയിരുന്നു. വളര്‍ത്തുനായയെ തുറന്നുവിട്ടിരുന്നതിനാല്‍ ആര്‍ക്കും പെട്ടെന്ന് മതില്‍ ചാടിക്കടക്കാനുമായില്ല. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയെങ്കിലും വാതിലുകളെല്ലാം പൂട്ടിയിരുന്നതിനാല്‍ അകത്തേക്കു കയറാന്‍ പണിപ്പെട്ടു. ജനാലവഴി മുറിക്കുള്ളിലേക്ക് വെള്ളം ചീറ്റി തീയും പുകയും നിയന്ത്രണവിധേയമാക്കിയശേഷമാണ് പൊലീസിനും ഫയര്‍ഫോഴ്‌സിനും അകത്തേക്ക് കടക്കാനായത്.
നിഹുല്‍ ഒഴികെയുള്ളവരെ ബെഡ് റൂമുകളില്‍ നിന്നാണ് ചലനമറ്റ നിലയില്‍ പുറത്തെടുത്തത്. എല്ലാവരെയും വര്‍ക്കല എസ്.എന്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും നിഹുല്‍ ഒഴികെയുള്ളവര്‍ മരിച്ചിരുന്നു.
50 ശതമാനത്തിലേറെ പൊള്ളലേറ്റ നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ഹാള്‍, താഴെയും മുകള്‍ നിലയിലുമായുള്ള മൂന്ന് ബെഡ് റൂമുകള്‍ എന്നിവ കത്തിനശിച്ചു. പോര്‍ച്ചിലുണ്ടായിരുന്ന മൂന്ന് ഇരുക്രവാഹനങ്ങള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും അഗ്‌നിക്കിരയായി.
അതേസമയം അട്ടിമറി സാധ്യത തള്ളിക്കളയുകയാണ് വിദഗ്ദ്ധര്‍. പുക ശ്വസിച്ചതാകാം മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ അനുമാനം, നിഹുലിനെ പുറത്ത് എത്തിച്ചപ്പോള്‍ വായ്ക്കുള്ളില്‍ നിന്നും കറുത്ത പുക വന്നു കൊണ്ടിരിന്നുവെന്ന് പോലീസ് പറഞ്ഞു. അട്ടിമറി സാധ്യത തള്ളിക്കളയുകയാണ് അടുത്ത വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും. വീടിനു സമീപം ആരും എത്തിയിയിട്ടില്ലെന്ന് പോലീസ്. വര്‍ക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മൂത്തമകന്‍ രാഹുലും കുടുംബവും അഭിരാമിയുടെ വിദേശത്തുള്ള പിതാവും നാട്ടിലെത്തിയശേഷം വര്‍ക്കലയിലെ കുടുംബ വീട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
ബോധം മറയുന്നതിനു മുമ്പ് നിഹുല്‍ പറഞ്ഞത് ഒരൊറ്റ കാര്യം…. എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്, എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്…’ രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കും.
നിമിഷനേരം കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ മുകള്‍നിലയിലെ ആ മുറിയിലെത്തി. കുളിമുറി തള്ളിത്തുറന്നപ്പോള്‍ കാണുന്നത് പുക ശ്വസിച്ച് മരിച്ചുകിടക്കുന്ന അഭിരാമിയെ. എട്ടുമാസം പ്രായമുള്ള റയാന്‍ എന്ന ആണ്‍കുഞ്ഞ് ആ അമ്മയുടെ നെഞ്ചില്‍ ജീവനറ്റു കിടക്കുന്നു. കുഞ്ഞ് ഉള്‍പ്പെടെ ആറു പേരുണ്ടായിരുന്ന ആ വീട്ടില്‍ ജീവനോടെ ശേഷിച്ച നിഹുല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എതിര്‍വശത്തെ വീട്ടിലെ സാന്ദ്രയാണ് ഈ വീടിന് തീപിടിച്ചത് ആദ്യം കാണുന്നത്. രാത്രി ഒന്നരയോടെ രണ്ടാംനിലയിലെ എ.സി. ഓഫ് ചെയ്യാനായി എഴുന്നേറ്റപ്പോഴാണ് പ്രതാപന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ തീ കത്തിപ്പടരുന്നത് കാണുന്നത്.
സാന്ദ്ര വീട്ടുകാരെ വിളിച്ചുണര്‍ത്തുകയായിരുന്നു. പുലര്‍ച്ചെ ഒന്നേമുക്കാലോടെ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് തൊട്ട് എതിര്‍വീട്ടിലെ ശശാങ്കനും ഉണര്‍ന്നു. ഉച്ചത്തില്‍ നിലവിളിച്ച് ഇദ്ദേഹമാണ് മറ്റ് അയല്‍വാസികളെ ഉണര്‍ത്തിയത്.
ഇതിനിടെ ശശാങ്കന്റെ മകള്‍ അലീന തന്റെ മൊബൈലില്‍ നിന്ന് നിഹുലിന്റെ ഫോണിലേക്ക് വിളിച്ചു. ആദ്യ കോളില്‍ത്തന്നെ ഫോണ്‍ എടുത്ത നിഹുല്‍ കാര്യം അറിഞ്ഞിരുന്നില്ല. ‘ചേട്ടാ വീടിന്റെ താഴത്തെ നിലയില്‍ തീപിടിക്കുന്നു’ എന്ന് അലീന പറഞ്ഞയുടന്‍ ഫോണ്‍ കട്ടായി. പിന്നീട് വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
ഈ സമയം നിഹുല്‍ ഭാര്യയെയും കുഞ്ഞിനെയും കുളിമുറിയിലാക്കി പുകയില്‍ നിന്ന് സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്ന സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുട്ടിയുടെ അമ്മ.
മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണെന്നും കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും പറഞ്ഞിരുന്നുവെന്നും ഡിക്‌സി പറഞ്ഞു.
രണ്ട് മക്കളെയും മര്യാദയ്ക്ക് നോക്കാത്തത് കൊണ്ട് താന്‍ ഭര്‍ത്താവിന് കാശ് അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നോട് ദേഷ്യത്തിലായിരുന്നു. ഭര്‍തൃമാതാവ് പെണ്‍കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നുവെന്നു അമ്മ ഡിക്‌സി. കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍തൃമാതാവും ഭര്‍ത്താവും പറഞ്ഞിരുന്നെന്നും ഡിക്‌സി പറഞ്ഞു.
കുട്ടികളുമായി അമ്മായിയമ്മ ഹോട്ടലുകളില്‍ മുറിയെടുക്കാറുണ്ടെന്ന് ഡിക്‌സി. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയം. ഇത് ചോദ്യംചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്ക് പരാതിനല്‍കിയത് അതിനാലെന്ന് ഡിക്‌സി വ്യക്തമാക്കി.
കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന (Child Murder) കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി സ്വദേശിയായ ജോൺ ബിനോയ് ഡിക്രൂസിനെ പൊലീസ് പിടികൂടിയത്. അമ്മൂമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനല്‍കി.
എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച് കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മാർച്ച് അഞ്ച് ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്‍റെ അമ്മൂമ്മ സിപ്സി നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകുഞ്ഞിനും ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു.
തിങ്കളാഴ്ച രാത്രിയിൽ കുട്ടികളും യുവാവും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ മുത്തശ്ശി പുറത്തായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഈ സ്ത്രീ ഹോട്ടൽ മുറിയിലേക്ക് എത്തുകയും പിന്നാലെ രണ്ട് കുഞ്ഞുങ്ങളുമായി ഹോട്ടൽ റിസപ്ഷനിലേക്ക് എത്തുകയുമായിരുന്നു. കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പരിഭ്രാന്തയായി ഇവർ പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആൺകുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു. ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്.
ഹോട്ടലിൽ നിന്നും രണ്ട് കുഞ്ഞുങ്ങളുമായി സിപ്സി ആശുപത്രിയിലേക്ക് പോയി. അൽപസമയം കഴിഞ്ഞ് യുവാവ് ഹോട്ടൽ റിസപ്ഷനിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും സിസിടിവിദൃശ്യങ്ങളിൽ വ്യക്തമാണ്. കുഞ്ഞിനേയും കൊണ്ട് സിപ്സി ആശുപത്രിയിൽ എത്തിയെങ്കിലും അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. കുപ്പിപ്പാൽ കുടിച്ച് ഛർദ്ദിച്ച കുഞ്ഞ് അബോധാവസ്ഥയിലായെന്നാണ് സിപ്സി ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് എത്തി സിപ്സിയുടെ മൊഴി രേഖപ്പെടുത്തുകയും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി മോർച്ചറിയിലക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോർട്ടം പരിശോധനയിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ പൊലീസ് യുവാവിനെ കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പള്ളുരുത്തിയിൽ അമ്മൂമ്മയുടെ സുഹൃത്ത് ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവുമായി ബന്ധപ്പെട്ട് ജോൺ ബിനോയ് ഡിക്രൂസ് എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ച കൊച്ചി നോർത്തിലായിരുന്നു സംഭവം. ഹോട്ടൽ മുറിയിൽവച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
ഛർദിച്ചെന്നുപറഞ്ഞ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുംമുൻപേ കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഇതിനെ തുടർന്ന് കുട്ടിയുടെ അമ്മൂമ്മയേയും കാമുകനെയും ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് വെളിവായത്. പോസ്റ്റുമോർട്ടത്തിൽ, കുട്ടി മരിച്ചത് വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തിയിരുന്നു.
അമ്മൂമ്മയേയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ തന്നെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുമായി ഹോട്ടലിൽ തെളിവെടുപ്പും നടത്തി.
കുട്ടിയെ തോളിലെടുത്ത് അമ്മൂമ്മ ഹോട്ടലിൽനിന്ന് പുറത്തേയ്ക്കുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇവർക്കൊപ്പം മറ്റൊരു കുട്ടി കൂടിയുണ്ടായിരുന്നു. ഇവർക്ക് പിന്നാലെ പ്രതി ജോൺ ബിനോയിയും പുറത്തേയ്ക്കുപോയി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സംഗീതലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തിയാർജ്ജിച്ച് വന്ന ഇരുപത്തിനാലുകാരനായ നിംറോയ് കെൻഡ്റിക്സിനെ കൊലപ്പെടുത്തിയ കേസിൽ 15 വയസ്സുകാരി പെൺകുട്ടിക്ക് അഞ്ചുവർഷം ജയിൽശിക്ഷ. വെസ്റ്റ് സസ്സെക്സിലെ ക്രോലിയിൽ വച്ചാണ് പെൺകുട്ടി 2020 ഒക്ടോബറിൽ നിംറോയിയെ കൊലപ്പെടുത്തിയത്. നിയമപരമായ കാരണങ്ങൾ കാരണം പെൺകുട്ടിയുടെ പേര് ഇതുവരെയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അഞ്ചു വർഷം തടവ് ശിക്ഷയോടൊപ്പം തന്നെ, ലൈസൻസ് നിയമങ്ങൾ പ്രകാരം അധികമായി നാലുവർഷവും പെൺകുട്ടി ശിക്ഷ അനുഭവിക്കേണ്ടതായി വരും.
കഴിഞ്ഞവർഷം ജൂലൈയിലാണ് പെൺകുട്ടിയെ ആദ്യമായി കോടതിക്ക് മുൻപിൽ ഹാജരാക്കിയത്. സറേ & സസ്സെക്സ് മേജർ ക്രൈം ടീമിന്റെ അന്വേഷണത്തിൽ പെൺകുട്ടി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതിക്കു മുൻപിൽ ഹാജരാക്കിയത്. എന്നാൽ കൊലപ്പെടുത്തിയ സമയത്ത് പെൺകുട്ടി ശക്തമായ മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നതായും, പെൺകുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും മെഡിക്കൽ ടീം കണ്ടെത്തിയതിനെ തുടർന്നാണ് മനഃപ്പൂർവമായുള്ള കൊലപാതകമല്ലെന്ന് കോടതി ഇതിനെ വിലയിരുത്തിയത്. ഉത്തരവാദിത്ത കുറവ് മൂലമുള്ള വ്യക്തിഹത്യയായി ഇതിനെ കോടതി പിന്നീട് വിലയിരുത്തുകയാണ് ചെയ്തത്.
2020 ഒക്ടോബർ 27നാണ് ക്രോലിയിലെ റസ്സൽ വേയിൽ ഹെൻഡ്റിക്സിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെഞ്ചിലേറ്റ കുത്തിനെ തുടർന്നുണ്ടായ മുറിവു മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. മരണപ്പെട്ട സംഗീതജ്ഞനും പെൺകുട്ടിയുമായി മുൻപരിചയം ഉണ്ടായിരുന്നു എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. തന്റെ സംഗീതംകൊണ്ട് ജനമനസ്സുകളിൽ ഇടം നേടി വന്നിരുന്നു ഹെൻഡ്റിക്സിന്റെ മരണം തീർത്താൽ തീരാത്ത ദുഃഖം ആണെന്ന് കുടുംബം വ്യക്തമാക്കി. ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും കുടുംബം പറഞ്ഞു. കുടുംബത്തോടുള്ള ദുഃഖം ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ആൻഡി വോൾസ്റ്റെൻഹോംമും അറിയിച്ചു.
മാവേലിക്കര: മോഷണത്തിനിടെ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ് സ്വദേശിയായ ഒന്നാം പ്രതി ലബിലു ഹുസൈന്(39) വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹുസൈനെ(24) ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പ്രായം പരിഗണിച്ചാണ് രണ്ടാം പ്രതിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയത്.
മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2019 നവംബര്‍ 11 ന് കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍(കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി(ലില്ലി-68) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണമുണ്ടെന്ന് മനസിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയും ഇരുവരെയും തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം 45 പവന്‍ സ്വര്‍ണവും 17,000 രൂപയുമായി കടന്ന പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് അറസ്‌റ്റ് ചെയ്‌തത്.
കൊലപാതകം, അതിക്രമിച്ചു കയറല്‍, കവര്‍ച്ച തുടങ്ങി പ്രതികള്‍ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. നവംബര്‍ ഒന്നിന് ആരംഭിച്ച വിചാരണ കഴിഞ്ഞ 25 നാണ് പൂര്‍ത്തിയായത്. കേസില്‍ 60 സാക്ഷികളെ വിസ്‌തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി എ.പി.പി: എസ്. സോളമന്‍, സരുണ്‍ കെ. ഇടിക്കുള എന്നിവര്‍ ഹാജരായി.
വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചത് നാടിനെ ഒന്നാകെ ഞെട്ടിച്ചു. വീടിന്റെ റിമോർട്ട് ഗേറ്റും വളർത്തുനായയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. തീ ഉയരുന്നത് കണ്ട അയൽവാസി കൂടുതൽ ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വീടിന് റിമോട്ട് കൺട്രോൾ ഗേറ്റ് ആയതിനാൽ തുറക്കാൻ സാധിച്ചില്ല.
മുറ്റത്ത് വളർത്തുനായ നിലയുറപ്പിച്ചതുകൊണ്ട് മതിൽ ചാടിക്കടന്ന് രക്ഷാപ്രവർത്തനം നടത്താനും സാധിച്ചില്ല. ഈ സമയം കൊണ്ട് തീ ആളിപ്പടരുകയും ചെയ്തു. എന്നാൽ വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയൽവാസികൾ വെള്ളം എടുത്തൊഴിച്ചിരുന്നു. വർക്കല പുത്തൻചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് ഒന്നടങ്കം മരിച്ചത്.
കുടുംബത്തിലെ 5 പേരുടെ മരണത്തിനിടയാക്കിയത് പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും. മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും. മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതാപൻ (64), ഭാര്യ ഷെർലി (53), ഇവരുടെ ഇളയ മകൻ അഖിൽ (25), മൂത്ത മകൻ നിഹുലി ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. മൂത്തമകൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് ഗുരുതരമായ പൊള്ളലേറ്റ് നിഹുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാർ വിവരം അറിയിച്ചതിന്റെ തുടർന്നാണ് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയത്. ഒടുവിൽ ഗേറ്റ് തകർത്താണ് അകത്തുകടന്ന് തീ അണയ്ക്കാൻ സാധിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ വർക്കല അയന്തിയിലാണ് ദാരുണമായ ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നാണോ തീപടർന്നതെന്നും സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
പോർച്ചിൽ നിർത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീട്ടിൽ തീ ആളിക്കത്തി. വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാൻ കഴിഞ്ഞത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഉൾഭാഗം പൂർണമായി കത്തിയ നിലയിലാണെന്ന് റൂറൽ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു. തീപിടിത്തതിന്റെ കാരണം അറിയാൻ വിശദമായ അന്വേഷണം വേണമെന്നും മുറികളിലെ എസികൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന് എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷെർലി (53), ഇവരുടെ മകൻ അഹുൽ(25), മരുമകൾ അഭിരാമി (24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ പ്രതാപന്റെ മൂത്ത മകൻ നിഹുലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ 1.45 ഓടെ രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് സമീപവാസികളാണ് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്. തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അഞ്ച് പേരും മരിച്ചിരുന്നു.
രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തിയിട്ടുണ്ട്.
പുലർച്ചെ 1.40 ആയപ്പോൾ തീ കത്തുന്നതും പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുകയും ചെയ്തതോടെ അയൽവാസിയായ ശശാങ്കന്റെ മകൾ നിഹുലിനെ ഫോണിൽ വിളിച്ചിരുന്നു എന്ന് ആ കുട്ടി പറയുന്നു. നിഹുൽ ഫോൺ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്ക് വന്നില്ല. കുറച്ചു സമയശേഷം നിഹുൽ പുറത്തേക്ക് വന്നെങ്കിലും മറ്റാരും പുറത്തേക്ക് എത്തിയില്ല.
തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്ന് ആണ് തീയണച്ചത്. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ നിഹിൽ പുറത്തേക്ക് വന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ വാഹനത്തിൽ ആശുപുത്രിയിലേക്ക് മാറ്റി. നിലവിളിച്ച് ബഹളം ഉണ്ടാക്കിയിട്ടും വീട്ടിലുള്ള മറ്റുള്ളവർ ആരും പുറത്തിറങ്ങിയില്ല.എസി അടക്കം ഉപയോഗിച്ചതിനാൽ മുറികൾ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്നാണ് നിഗമനം.
വീടിന്റെ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളർത്തുനായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയായി.
ഫയർഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പൊളളലേറ്റ നിഹുലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകൻ അഖിൽ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകനും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്കാര ചടങ്ങുകൾ അടക്കം നടക്കുക. മരിച്ച അഹിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു
വൻ ദുരന്തം ഉണ്ടായതോടെ റൂറൽ എസ് പി ദിവ്യ ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസിയും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടവും നടത്തിയശേഷമാകും സംസ്കാരം .
ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലുള്ള നിഹിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ. പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്ന പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാർക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാർ പറയുന്നുണ്ട്.
പിഞ്ചുകുഞ്ഞടക്കം വെന്തുമരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അവർ ഇപ്പോഴും ആ ഭയത്തിൽ നിന്ന് മോചിതരായിട്ടില്ല.
കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെ ഉണ്ടായ വെടിവയ്പ്പിൽ മരണം രണ്ടായി. വെടിവെച്ച ജോർജ് കുര്യന്റെ മാതൃ സഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയയാണ് പുലർച്ചെയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. ജോർജ് കുര്യന്റെ വെടിയേറ്റ് സഹോദരൻ രഞ്ജു കുര്യൻ നേരത്തെ മരിച്ചിരുന്നു.
കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ചു കരിമ്പാനയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മണ്ണാറക്കയത്തെ ഞെട്ടിച്ച വെടിവയ്പ്പിൽ കലാശിച്ചത്. സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരൻ ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് തർക്കത്തിന് കാരണമായത്. കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരൻ രഞ്ജു കുര്യൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ ജോർജ് കുര്യൻ തയ്യാറായില്ല.
തർക്കത്തിൽ ഒത്തുതീർപ്പ് നടത്താനാണ് മാതൃസഹോദരൻ മാത്യു സ്കറിയാ എത്തിയത്. സംസാരത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തിലേക്ക് നീങ്ങി. പ്രകോപിതനായ ജോർജ് കയ്യിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവച്ചു. പിടിച്ചുമാറ്റാൻ എത്തിയ മാത്യുവിന് നേരെയും നിറയൊഴിക്കുകയായിരുന്നു. ഇരുവർക്കും തലയ്ക്കാണ് വെടിയേറ്റത്. രഞ്ജു തൽക്ഷണം മരിച്ചു. അബോധാവസ്ഥയിലായ മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പ് നടക്കുമ്പോൾ ജോർജിന്റെയും രഞ്ജുവിന്റെയും മാതാപിതാക്കളും കുടുംബ വീട്ടിലുണ്ടായിരുന്നു.
കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ് ജോർജ് കുര്യൻ. ഊട്ടിയിൽ വ്യവസായി ആയ രഞ്ജുവാണ് കുടുംബവീട്ടിൽ താമസിച്ചിരുന്നത്. കരുതിക്കൂട്ടി തന്നെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നാണ് പോലിസ് നിഗമനം. കഴിഞ്ഞ കുറച്ചു നാളുകളായി കരിമ്പാനയിൽ കുടുംബത്തിൽ സ്വത്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലയിലേക്ക് എത്തിയത്. വെടിവച്ച പോയിൻറ് 9എംഎം റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും പോലിസ് അറിയിച്ചു.