തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്കു മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിന്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുർക്കിയിൽ നിന്നു നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്.
കഴിഞ്ഞ 10 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി.
രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാർഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്കു വ്യക്തമായ വിവരം ലഭിക്കുന്നത്.
അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നൽകിയാണ് അനീഷ് ഇന്നലെ നാട്ടിലേക്കു രക്ഷപ്പെട്ടത്.
അനീഷിനെതിരെ ഇസ്താംബുൾ പോലീസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു
മലപ്പുറത്ത് യുവാവിനെ തീകൊളുത്തിക്കൊന്നു എന്ന് പരാതി. മലപ്പുറം എടവണ്ണയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയൽവാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട്. ഇതേ തുടർന്ന് മൃതദേഹം ഇവിടെത്തന്നെ കിടത്തിയിരിക്കുകയാണ്.
യുകെ -യില്‍ വ്യാപകമായി പുരുഷന്മാര്‍ പീഡിപ്പിക്കപ്പെടുകയാണ് എന്ന് റിപ്പോര്‍ട്ട്. ‘സേഫ്‍ലൈനി'(Safeline)ന്‍റെ പുരുഷ ഹെല്‍പ്‍ലൈനി(Male helpline)ലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് ലഭിച്ചത് 7000 ഫോണ്‍കോളുകളും നിരവധിക്കണക്കിന് മെസേജുകളും ഈമെയിലുകളുമാണ് എന്നും പറയുന്നു. 2020 -ലെ കണക്കുകളുടെ ഇരട്ടി വരും ഇത്. സേഫ്‍ലൈന്‍ എന്ന ചാരിറ്റി നല്‍കുന്ന നിരവധി സേവനങ്ങളിലൊന്നാണ് ലൈംഗികപീഡനത്തെ അതിജീവിക്കേണ്ടി വരുന്ന പുരുഷന്മാര്‍ക്ക് നല്‍കുന്ന സഹായം.
ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് നീൽ ഹെൻഡേഴ്‌സൺ റേഡിയോ 1 ന്യൂസ്‌ബീറ്റിനോട് പറഞ്ഞത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുരുഷന്മാര്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ 110% വർദ്ധനവുണ്ടായി എന്നാണ്. ഒരുപാട് യുവാക്കള്‍ സഹായം തേടി എത്തുന്നു എന്നും അദ്ദേഹം പറയുന്നു. നീൽ പറയുന്നതനുസരിച്ച്, ആറ് പുരുഷന്മാരിൽ ഒരാൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ, വളരെ കുറച്ചുപേർ മാത്രമേ സഹായം ആവശ്യപ്പെടുന്നുള്ളൂ.
കൂടുതൽ പുരുഷന്മാര്‍ സഹായം തേടി മുന്നോട്ട് വരുന്നത് പ്രോത്സാഹനാജനകമാണെന്ന് അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബിബിസി ‘വണ്‍ ഡ്രാമ ഫോര്‍ ലൈവ്സ്’ എന്ന പരിപാടി സംപ്രേക്ഷണം ചെയ്‍തിരുന്നു. അതില്‍, സീരിയൽ കില്ലർ സ്റ്റീഫൻ പോർട്ടിന്റെയും അയാളുടെ ഇരകളായ ആന്റണി വാൽഗേറ്റ്, ഗബ്രിയേൽ കോവാരി, ഡാനിയൽ വിറ്റ്വർത്ത്, ജാക്ക് ടെയ്‌ലർ എന്നിവരുടെയും കഥ പറയുന്നുണ്ട്.
ഡേറ്റിംഗ് ആപ്പുകൾ വഴിയോ സൈറ്റുകൾ വഴിയോ പോർട്ട് നാല് പുരുഷന്മാരെ പരിചയപ്പെടുകയും ‘ഡേറ്റ് റേപ്പ്’ എന്ന ഡ്രഗ് GHB അമിതമായി നൽകി അവരെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 2016 -ൽ ഇയാളെ ജീവപര്യന്തം തടവിലാക്കി. 2021 ഡിസംബറിൽ അവസാനിച്ച ഒരു ഇൻക്വസ്റ്റിൽ, മെട്രോപൊളിറ്റൻ പൊലീസിന്റെ പരാജയങ്ങൾ മൂന്ന് പുരുഷന്മാരുടെ മരണത്തിന് കാരണമായി എന്ന് പറയുന്നു.
പ്രോഗ്രാം സംപ്രേക്ഷണം ചെയ്തതിന് ശേഷമുള്ള ആഴ്‌ചയിൽ പുരുഷ ഹെൽപ്പ്‌ലൈനിലേക്കുള്ള കോളുകളിൽ 50% വർദ്ധനവ് കണ്ടതായി നീൽ പറയുന്നു. “ഒരു ഡേറ്റിംഗ് ആപ്പിലൂടെയോ സൈറ്റിലൂടെയോ പരിചയപ്പെട്ട ആരെങ്കിലും തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ഈ ആളുകളെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്” എന്നും നീല്‍ പറയുന്നു.
ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ ഒരാളില്‍ നിന്നും ലൈംഗികാതിക്രമം അനുഭവിച്ചവരിൽ ഈ 28 -കാരനും പെടുന്നു. അവന്‍ പറയുന്നത്, “ഞാൻ അയർലണ്ടിൽ നിന്ന് ലണ്ടനിലേക്ക് മാറിയപ്പോൾ അത് എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ സമയങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഏകാന്തത പോലെ ഒരുപാട് പ്രശ്നങ്ങൾ എന്നെ ബാധിച്ചു തുടങ്ങി” എന്നാണ്. യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനായിട്ടാണ് അവൻ ലണ്ടനിലെത്തിയത്.
പിന്നീട്, എല്‍ജിബിടിക്യു ആളുകള്‍ക്ക് ഡേറ്റിംഗിന് വേണ്ടിയുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അവിടെവച്ചാണ് അയാളെ പരിചയപ്പെടുന്നത്. “ഒരു ഇരുണ്ട, ശീതകാല രാത്രിയിൽ, എനിക്ക് വിഷാദവും നിരാശയും തോന്നി. ആ സമയത്താണ് ആപ്പിലൂടെ കുറച്ച് പ്രായമുള്ള ഒരാളോട് സംസാരിക്കാൻ തുടങ്ങിയത്. അയാൾ എന്നെ അയാളുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു… എനിക്ക് ഭയമായിരുന്നു, പക്ഷേ അവന്റെ നിർബന്ധവും എന്‍റെ ഏകാന്തതയും എന്നെ അങ്ങോട്ട് ചെല്ലുന്നത് സമ്മതിക്കാൻ പ്രേരിപ്പിച്ചു.”
അവിടെയെത്തിയ അവനെ അയാള്‍ GHB എടുക്കാന്‍ നിര്‍ബന്ധിച്ചു. നോ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് എടുപ്പിച്ചത്. പിന്നീട്, തനിക്ക് ബോധം മറഞ്ഞു തുടങ്ങി എന്നും ഒരു പട്ടം പോലെ ആയി എന്നും അവന്‍ പറയുന്നു. പിന്നീട്, അവന്‍റെ സമ്മതമില്ലാതെ തന്നെ ലൈംഗികാതിക്രമം നടന്നു. എന്നാല്‍, അയാളുടെ ഫ്ലാറ്റില്‍ പോകാന്‍ തീരുമാനിച്ചതില്‍ എല്ലാവരും തന്നെ കുറ്റപ്പെടുത്തും എന്ന് ഭയന്ന അവന് പൊലീസില്‍ കാര്യങ്ങളറിയിക്കാന്‍ ആശങ്ക തോന്നി.
ഇതുപോലെയുള്ള ആശങ്കകളാണ് പലപ്പോഴും യുവാക്കളെ ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും സഹായം തേടുന്നതില്‍ നിന്നും വിലക്കുന്നത് എന്ന് നീല്‍ പറയുന്നു. മിക്കവാറും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരാണ് അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്. അതുപോലെ തന്നെ പൊലീസില്‍ നിന്നുമുണ്ടാവുന്ന ചില പെരുമാറ്റങ്ങളും യുവാക്കളെ സഹായം തേടുന്നതില്‍ നിന്നും വിലക്കാറുണ്ട്. എന്തായാലും പുതിയ കണക്കുകൾ കാണിക്കുന്നത് കൂടുതൽ പുരുഷന്മാർ ലൈംഗികാതിക്രമം നേരിടേണ്ട അവസ്ഥയിലെത്തുന്നു എന്ന് തന്നെയാണ്. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് സഹായം തേടുന്നവരുടെ എണ്ണവും വർധിക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വെളിപ്പെടുത്തലുകള്‍ ദിലീപിനെതിരെ പുറത്തുവരുമ്പോള്‍ ദിലീപിനെ ഇപ്പോഴും ന്യായീകരിച്ച് പലരും രംഗത്തെത്തുന്നു. ദിലീപ് ഫാന്‍സ് മാത്രമല്ല ഈ കൂട്ടത്തില്‍ ഉള്ളത്. ഇവിടെ ഇരയാക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. ഈ നാട്ടില്‍ ഇരയ്ക്കല്ലേ നീതി എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. ഇതിനിടയിലാണ് നടിയുടെ ബന്ധുവിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ദിലീപിനെ ന്യായീകരിക്കുന്ന തൊഴിലാളികളോടാണ് നടിയുടെ ബന്ധു രാജേഷ് ബി മേനോന്റെ മറുപടി. അത്തരമൊരു സംഭവം നിങ്ങളുടെ വീട്ടിലാണ് സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുകയെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും പറഞ്ഞു കൊണ്ടാണ് രാജേഷ് ബി മേനോന്റെ പ്രതികരണം എത്തിയത്.
തങ്ങള്‍ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണെന്ന് തിരിച്ചറിഞ്ഞ് കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും രാജേഷ് നന്ദിയും അറിയിക്കുന്നുണ്ട്. രാജേഷ് പറയുന്നതിങ്ങനെ.. ഞങ്ങള്‍ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു ഞങ്ങളുടെ കൂടെ നില്‍ക്കുന്ന എല്ലാ സുമനസ്സുകളോടും ആദ്യമായി തന്നെ നന്ദി പറയട്ടെ. പക്ഷേ ഈ കുറിപ്പ് എഴുതുന്നതിന് കാരണം ഞങ്ങള്‍ കേള്‍ക്കേണ്ടതായ പലതും നിങ്ങള്‍ കൂടി കേള്‍ക്കേണ്ടി വരുന്നു എന്ന വേദന കൊണ്ടാണ്. ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരില്‍ പലരും ഇന്ന് വ്യാജ അക്കൗണ്ട്കളിലൂടെ സൈബര്‍ ബുള്ളിയിങ്ന് ഇരകളായിത്തീര്‍ന്നിരിക്കുകയാണ്. അതിന് പിന്നിലുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. അവര്‍ ചെയ്യുന്ന രീതിയില്‍ തന്നെ നിങ്ങള്‍ക്കും പ്രതികരിച്ചു കൂടെ എന്ന് ചോദിക്കുന്ന പലരോടും ഞങ്ങള്‍ പറഞ്ഞത് ഒന്നേയുള്ളൂ, അതു പോലെ പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ സംസ്‌കാരം ഞങ്ങളെ അനുവദിക്കുന്നില്ല എന്ന് മാത്രം.
അവര്‍ പ്രതികരിക്കുന്നതുപോലെ ഞങ്ങള്‍ പ്രതികരിക്കാത്തതുകൊണ്ടു മാത്രമാണ് ഇത്ര ചങ്കൂറ്റത്തോടെ എനിക്കീ കുറിപ്പെഴുതാന്‍ സാധിക്കുന്നതെന്നും രാജേഷ് പറയുന്നു.നുണയ്ക്ക് വിജയിക്കണമെങ്കില്‍ എന്നും ഒരു തുണ കൂടിയേ കഴിയൂ. സത്യത്തിന് അതിന്റെ ആവശ്യമില്ല. പറയുവാനുള്ളത് ചങ്കൂറ്റത്തോടെ സ്വന്തം വ്യക്തിത്വത്തോട് തുറന്നു പറയുന്നവരോട് എന്നും ബഹുമാനമേയുള്ളൂ, മറിച്ച് സ്വന്തം മനസ്സാക്ഷി പണയം വെച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നില്‍ പോലും കപട മുഖം മൂടി ധരിച്ച് നിങ്ങളുടെ ജോലിയുടെ ഭാഗമായോ കിട്ടുന്ന പ്രതിഫലത്തിന് കൂറ് കാണിക്കുന്നതിന് വേണ്ടിയോ പ്രതികരിക്കുന്ന കേവലം പ്രതികരണ, ന്യായീകരികരണ തൊഴിലാളികള്‍ മാത്രമാണ്, നിങ്ങളെങ്കില്‍ എനിക്ക് നിങ്ങളോടൊന്നേ പറയാനുള്ളൂ, നിങ്ങളുടെ വീട്ടില്‍ ആണ് ഇത് പോലെ സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുക? അങ്ങനെ സംഭവിക്കാതിരിക്കട്ടെ, കാരണം അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ആഘാതം നിങ്ങള്‍ കരുതുന്നതിനേക്കാളും നിങ്ങള്‍ക്ക് താങ്ങാവുന്നതിനേക്കാളും എത്രയോ അപ്പുറത്തായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
സ്വന്തം മനസാക്ഷിയോട് ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം ഇതുപോലെ തന്നെ ഇനിയും തുടരാം എന്നാണെങ്കില്‍ ഒരുകാര്യം തിരിച്ചറിയുക. ഈ നിമിഷം മുതല്‍ നിങ്ങളുടെ ജീവിതം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ദുരിതപൂര്‍ണ്ണമാകാന്‍ പോകുകയാണ് . ഞാന്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല , നിങ്ങള്‍ ഒന്ന് പിറകിലേക്ക് നോക്കുക നാല് വര്‍ഷങ്ങളായി നിങ്ങളുടെ പ്രിയങ്കരരായിരുന്ന നിങ്ങള്‍ ഇന്നും ചെയ്യുന്നത് പോലെ ഞങ്ങള്‍ക്കെതിരായും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവന് വേണ്ടിയും ന്യായീകരിക്കുകയും വാദിക്കുകയും ചെയ്തിരുന്ന പലരുടേയും ജീവിതം നിമിഷങ്ങള്‍ക്കകമാണ് മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത്. അവരുടെ പ്രിയപ്പെട്ട പലരെയും ഈ കാലയളവില്‍ അവര്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ചെയ്ത് പോയതിലുള്ള കുറ്റബോധം കൊണ്ടാണോ അതോ ജീവനിലുള്ള കൊതികൊണ്ടാണോ എന്നറിയില്ല, പലര്‍ക്കും പലതും ചുറ്റുപാടും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം നിങ്ങള്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമാണ്.
ചന്ദനം ചാരിയാല്‍ ചന്ദനമേ മണക്കൂ, മറിച്ചാണെങ്കില്‍ … ഞാന്‍ ഉറപ്പിച്ചു പറയാം. ഈ പറഞ്ഞതിന്റെ പേരില്‍ എനിക്ക് നേരെ ഒരു സൈബര്‍ ആക്രമണത്തിനാണ് നിങ്ങള്‍ തയ്യാറാകുന്നത് എങ്കില്‍ അതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തു കൊണ്ടാണ് ഞാന്‍ ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. ഇനി മറ്റൊരുകാര്യം പറയുവാനുള്ളത്, അനേകം തന്ത മാര്‍ക്ക് പിറന്നതില്‍ അഭിമാനിക്കുന്ന ചില മുന്‍ ജനപ്രതിനിധികള്‍ അവരുടെ മനസ്സിലെ വൈകൃതങ്ങള്‍ ആവേശത്തോടെ മാധ്യമങ്ങളിലൂടെ പറയുമ്പോള്‍ പ്രതികരിക്കാത്തത് നിങ്ങളോടുള്ള ഭയം കൊണ്ടല്ല, മറിച്ച് ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്.
കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ സ്വന്തം വാക്കുകളുടെയും പ്രവൃത്തികളുടെയും അനന്തരഫലമെന്നവണ്ണം കൈകളിലൂടെ ഊര്‍ന്ന് പോകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന പകപ്പ് ഒരു മനുഷ്യന്റെ , ചില മൃഗങ്ങളുടെയും മാനസികാവസ്ഥ തകരാറിലാക്കിയേക്കാം. പക്ഷേ അതുവരെ സ്നേഹിച്ചു വളര്‍ത്തിയ വളര്‍ത്തുനായ്ക്ക് പേ പിടിച്ചാല്‍ അതിനെ സംരക്ഷിച്ചില്ലെങ്കില്‍ നാട്ടുകാര്‍ ഇടപെട്ട് ആ നായയെ തല്ലിക്കൊല്ലുവാന്‍ വരെ മടിക്കില്ല . അത് കണ്ട് നില്‍ക്കുവാന്‍ മാത്രമേ അതിന്റെ ഉടമസ്ഥര്‍ക്ക് പോലും സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. നിങ്ങള്‍ സ്നേഹിക്കുന്നത് തെരുവുനായയേയോ വേട്ടപ്പട്ടിയേയോ ആകട്ടെ അതിനെ അതിന്റെ ഇഷ്ടപ്രകാരം അലഞ്ഞുതിരിയാന്‍ അനുവദിച്ചാല്‍ അതിന്റെ അനന്തരഫലവും ഇതേ മാനസികാവസ്ഥയോടെ നിങ്ങള്‍ക്ക് സ്വീകരിക്കേണ്ടതായി വരും.
വൃദ്ധരായ വ്യക്തികളില്‍ ചിലര്‍ക്കെങ്കിലും മാനസികനിലയില്‍ തകരാറ് സംഭവിക്കാറുള്ളത് സ്വാഭാവികമാണ്. അന്നേരം അവരെ വീട്ടില്‍ തന്നെയിരുത്തി അവര്‍ക്ക് വേണ്ടത് ചെയ്ത് കൊടുക്കുകയാണ് അവരുടെ പ്രിയപ്പെട്ടവര്‍ ചെയ്യാറുള്ളത്. മറിച്ച് പുകഞ്ഞകൊള്ളി പുറത്ത് എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നതെങ്കില്‍ എനിക്ക് മറ്റൊന്നും പറയാനില്ല . കുപ്രസിദ്ധിയിലൂടെയാണെങ്കിലും തനിക്ക് പ്രസിദ്ധനായാല്‍ മതിയെന്ന് ചിന്തിക്കുന്ന ഒറ്റ തന്തയ്ക്ക് പിറക്കാത്തവരോട് പ്രതികരിക്കേണ്ട രീതി ഇതല്ല എന്നറിയാം. ചാനലിനെ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്തു കടന്നാണ് ഇതുപോലെ പ്രതികരിക്കുന്നത് എങ്കില്‍ അതിന്റെ പരിണത ഫലം ഞാനോ നിങ്ങളോ ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കുമെന്ന് ഇതിനാല്‍ താക്കീത് നല്‍കുന്നു. എന്നെന്നും അവള്‍ക്കൊപ്പമാണെന്നും രാജേഷ് ബി മേനോന്‍ പറയുന്നു.
തനിക്കെതിരായ പുതിയ കേസ് കെട്ടിച്ചമക്കുന്നതെന്ന് നടന്‍ ദിലീപ്. കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
പോലീസിന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അപേക്ഷയില്‍ ദിലീപിന്റെ വാദം. കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കിയതിനാണ് ദിലീപടക്കം ആറുപേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യ കേസിലെ ഉദ്യോഗസ്ഥരുടെ സത്യസന്ധതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മറക്കുന്നതിനാണ് പുതിയ കേസ് തനിക്കെതിരെ കെട്ടിച്ചമക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പരാതിയിലാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാംപ്രതി ദിലീപിന്റെ സഹോദരന്‍ അനൂപ്, മൂന്നാംപ്രതി സുരാജ്, നാലാംപ്രതി അപ്പു, അഞ്ചാംപ്രതി ബാബു ചെങ്ങമനാട്, ആറാംപ്രതി കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെയാണ് പുതിയ കേസിലെ പ്രതികള്‍.
നവ വധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിനി മേഘ സെബാസ്റ്റ്യനെയാണ് പുഞ്ചവയലിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ഇവര്‍ വിവാഹിതയായത്.
ഉച്ചഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ
പൈനാവ്: ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ. തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്‌ഐ പറയുന്നു. ക്യാമ്പസിനകത്ത് യാതൊരുവിധ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു.
ക്യാമ്പസിന്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ ക്യാമ്പസില്‍ പൊലീസിന്റെ സാമീപ്യം ഉണ്ടായിരുന്നു. ക്യാമ്പസിനുള്ളില്‍ കാര്യങ്ങള്‍ സമാധാനപരമായിരു ന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടി ല്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്ന് സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു. ചങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
കോളേജ് തെരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമു ണ്ടായതോടെ ആയിരുന്നു ആക്രമണം. കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
ദമ്പതികളെ പങ്കിടൽ വിഭാഗത്തിൽ പെട്ട ചിലരാണ് ഇപ്പോൾ അറസ്റ്റിൽ ആയത്. കോട്ടയം സ്വതീശിനിയെ ഒൻപത് പേര് ചേർന്നാണ് ബലാത്സംഘം ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. അതിൽ ഇപ്പോൾ ആറ് വ്യക്തികളാണ് പിടിയിലായിരിക്കുന്നത്. ഈ യുവതിയുടെ ഭർത്താവ് കൊണ്ടുവന്ന ഒൻപത് പേരാണ് ഇവരെ പീഡിപ്പിച്ചിട്ടുള്ളത്. അതിൽ അഞ്ച് പേര് വിവാഹിതരും അവരുടെ ഭാര്യമാരുമായാണ് എത്തുന്നത്. കൂട്ടത്തിൽ ബാക്കിയുള്ള നാല് വ്യക്തികൾ അവിവാഹിതർ ആണ്.
ഇവരിൽ നിന്നും പണം ഉൾപ്പെടെ തട്ടിയിട്ടുണ്ട് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് അന്യൂഷണം പുരോഗമിക്കുകയാണ. ആറ് വ്യക്തികൾ അറസ്റ്റിൽ ആയത് കൂടാതെ ബാക്കി മൂന്ന് പേര കണ്ടെത്തിയെങ്കിലും ഒരാൾ വിദേശത്തേക്ക് കടന്നു. കൊല്ലം സ്വതേഷിയായ യുവാവാണ് വിദേശത്തേക്ക് കടന്നത്. മാറ്റ് രണ്ട് പേരെ കൂടെ ഉടൻ അറസ്റ്റ് ചെയ്യും എന്നാണ് പറഞ്ഞിട്ടുള്ളത്. ഇവരെ കൂടാതെ കൂടുതൽ ആളുകൾ പങ്കാളികൾ ആയിട്ടുണ്ടോ എന്ന് പോലീസിന് സംശയം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട അന്യൂശനവും പുരോഗമിക്കുകയാണ്. ഇത്തരത്തിൽ ഏഴ് ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിൽ ഉണ്ട്. ഇത്തരത്തിലുള്ള ഗ്രൂപ്പുകളിൽ അയ്യായിരത്തിൽ അധികം അംഗങ്ങൾ ഉണ്ടെന്നും പോലീസ് പറയുന്നു
പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘത്തിനെതിരേ പോലീസിൽ പരാതി നൽകിയ യുവതി നേരിടേണ്ടി വന്നതു മാസങ്ങൾ നീണ്ട മാനസിക ശാരീരിക പീഡനങ്ങൾ. മാസങ്ങളോളം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചുകൊണ്ടിരുന്നു. ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ് ആകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതായിരുന്നു ജീവിതം മുന്നോട്ടു പോയിരുന്നതെന്നു യുവതി പറയുന്നു.
ഇതിനിടെ, ദുബായിൽ ആയിരുന്ന ഭർത്താവ് തിരിച്ചെത്തി. എന്നാൽ, തിരിച്ചെത്തി കഴിഞ്ഞപ്പോൾ സ്വഭാവത്തിൽ ആകമാനം മാറ്റങ്ങൾ വന്നതായി തോന്നി. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പിൽ ഇയാൾ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു. തുടർന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതിൽ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാൾ പ്രയോഗിച്ചത്. ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങൾ നടത്തി ഭാര്യയെ പതുക്കെ ഈ വിഷയത്തിലേക്കു കൊണ്ടുവന്നു.
പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതിൽ ചേരണമെന്നുമൊക്കെ സമ്മർദം തുടങ്ങിയത്. ഭർത്താവിന്‍റെ സമ്മർദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചെന്നുപെട്ടത്. എന്നാൽ, പിന്നീടു കാര്യങ്ങൾ കൂടുതൽ വഷളായി. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു.
താനും അതിന്‍റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭർത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭർത്താവിന്‍റെ ഭീഷണി. കുടുംബത്തെ ഒാർത്ത് ഭർത്താവിന്‍റെ ഇഷ്ടങ്ങൾക്ക് പലപ്പോഴും കൂട്ടുനിൽക്കുകയായിരുന്നു.
എന്നാൽ, രണ്ടു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഒരു തവണയല്ല മാസങ്ങളോളം നിരവധി തവണ സമ്മർദം ചെലുത്തിയതോടെയാണ് മറ്റൊരു നിവൃത്തിയുമില്ലാതെ ഇതു പുറം ലോകത്തെ അറിയിക്കാൻ യുവതി തീരുമാനിച്ചത്. പത്തനാട് സ്വദേശിനിയുടെ ഈ പരാതിയാണ് ഇവരുടെ ഭർത്താവ് ഉൾപ്പെടുന്ന സംഘത്തിലെ ആറുപേർ കുടുങ്ങാൻ കാരണമായത്.
ലൈഫ് എൻജോയി ചെയ്യണം. താൻ മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാണണം ഇതാണ് തന്റെ സന്തോഷം എന്നു ഭർത്താവ് ഇടയ്ക്കിടെ പറയുമായിരുന്നു. കപ്പിൾമീറ്റ്, ഭാര്യമാരെ പങ്ക് വയ്ക്കൽ തുടങ്ങിയ പേരുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മക്കളെ ഓർത്താണ് താൻ ജീവിക്കുന്നത്. ഭർത്താവിന്‍റെ നികൃഷ്ടമായ സെക്‌സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുടൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെക്കുറിച്ചുള്ള ചുരുളുകൾ അഴിച്ചത്.
യുട്യൂബിലെ ശബ്ദരേഖയിലൂടെ യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ യുവതിയോടു ചോദിച്ചറിഞ്ഞതോടെയാണ് യുവതിയുടെ ഭർത്താവിന്‍റെ ലൈംഗിക വിക്രിയകൾ പുറത്താകാനിടയായത്. കാലങ്ങളായി മാനസിക സമ്മദർദത്തിനിടയായ യുവതി ബന്ധുക്കളോടൊപ്പം എത്തി കറുകച്ചാൽ പോലീസിൽ ശനിയാഴ്ച വൈകുന്നേരമാണ് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കറുകച്ചാൽ പോലീസ് യുവതിയുടെ ഭർത്താവിനെ തന്ത്രപൂർവം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന അന്തർസംസ്ഥാന ബന്ധമുണ്ടെന്നു സംശയിക്കുന്ന സോഷ്യൽമീഡിയ ഗ്രൂപ്പിനെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്. തുടർന്നാണ് മറ്റു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ആയിരക്കണക്കിനാളുകളുള്ള ഗ്രൂപ്പിൽനിന്നു നൂറുകണക്കിനു സന്ദേശങ്ങളാണ് ദിനംപ്രതി തന്റെ ഭർത്താവിനെത്തിയിരുന്നതെന്നും യുവതി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ഡി.ശിൽപയുടെ നിർദേശപ്രകാരം കറുകച്ചാൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് സംസ്ഥാനത്തെ തന്നെ പുതിയൊരു കേസിനു വഴിത്തിരിവുണ്ടായത്.
ഭർത്താവിന്‍റെ പേരുവിവരങ്ങൾ പുറത്തുവിട്ടാൽ പരാതിക്കാരിയെ തിരിച്ചറിയാനിടയുള്ളതിനാൽ പ്രതികളുടെ പേരു വിവരങ്ങൾ പോലീസ് രഹസ്യമാക്കിയിരിക്കുകയാണ്. പ്രതികളെ മുഖംമൂടി അണിയിച്ചാണ് പോലീസ് മാധ്യമങ്ങൾക്കുമുന്പിൽ എത്തിച്ചത്.
പ്രമുഖ യൂട്യൂബറും അഭിനേതാവുമായ ശ്രീകാന്ത് വെട്ടിയാര്‍ക്ക് എതിരെ മീ ടു ആരോപണം. ആക്ഷേപഹാസ്യങ്ങളിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും വളരെ പെട്ടെന്ന് നിരവധി ആരാധകരെ സമ്പാതിച്ച ശ്രീകാന്തിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. തന്റെ സമ്മതമില്ലാതെ ഇയാള്‍ തന്നെ റേപ് ചെയ്തുവെന്ന് വുമണ്‍ എഗയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ,
‘ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വര്‍ഷങ്ങള്‍ ആയി ICU എന്ന സര്‍ക്കിള്‍ വഴി അറിയാം. ഞാന്‍ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം msg അയച്ചു സൗഹൃദം പുതുക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതല്‍ എന്നോട് ഒരു പ്രത്യേക തരം care അയാള്‍ കാണിക്കാന്‍ തുടങ്ങി. ഭയങ്കര സ്‌നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാന്‍ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു.നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം share ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു. വളരെ നല്ല രീതിയില്‍ പൊയ്‌ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളല്‍ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതല്‍ ആണ്. പിറ്റേ ദിവസത്തെ അയാളുടെ birthday ആഘോഷിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു, അപ്പോള്‍ ഞങ്ങളുടെ mutual ഫ്രണ്ട്‌സ് ആയ രണ്ടു പേര്‍ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു . ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയില്‍ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്‌ലാറ്റില്‍ എത്തിച്ചു. കൂടെ tv പ്രോഗ്രാമില്‍ work ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്‌ലാറ്റ് ആണെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്‌ലാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭര്‍ത്താവ് വന്നു താക്കോല്‍ തന്നു തിരികെ പോയി. 12 മണിക്ക് cake മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവര്‍ വാങ്ങി കൊടുത്ത cake മുറിക്കും വരെ നല്ല രീതിയില്‍ സംസാരിച്ച് കിടക്കാന്‍ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി. തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാന്‍ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല. എന്റെ കന്‍സെന്റ് ഇല്ലാതെ ഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ rape ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാന്‍ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊള്‍. മാനസികമായി വേറെ കുറേ പ്രേശ്‌നങ്ങള്‍ കൊണ്ട് ഞാന്‍ ആകെ തകര്‍ന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാള്‍ മുതലാക്കിയത്. പിന്നെ ഞാന്‍ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാര്‍ എന്ന നടനെ ആണ്.
ആരോടും ഇത് പറയാതെ ഇരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കി അതില്‍ വഴങ്ങില്ല എന്നു കണ്ടപ്പോ emotionally black mailing ആയി. ഇത്രയും നാള്‍ എന്റെ വളര്‍ച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ചെയ്‌തോ. നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കില്‍ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്നങ്ങള്‍ ഒക്കെ തകരട്ടെ എന്നൊക്കെ പറയാന്‍ തുടങ്ങി. എന്റെ അവസ്ഥ കൊണ്ട് അപ്പോള്‍ എനിക്ക് ആരോടും ഒന്നും പറയാന്‍ പറ്റിയില്ല. ഇപ്പോള്‍ പറയാന്‍ ധൈര്യം വന്നത് ഇതില്‍ ഞാന്‍ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികള്‍ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആണ്. അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാള്‍ അയച്ച ഫോട്ടോകള്‍ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്. അയാള്‍ ഇന്റര്‍വ്യൂയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രേശ്‌നങ്ങളെ കുറിച്ചും പൊളിറ്റിക്കല്‍ correctness നെ കുറിച്ചും എല്ലാര്‍ക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോള്‍ ആരോചകം ആണ്. Rape കഴിഞ്ഞു അയാളെ ഫ്രണ്ട് ആയി പോലും വേണ്ട എന്നു തീരുമാനിച്ചു എല്ലായിടത്തു നിന്നും ഒഴിവാക്കിയ എന്നെ നിരന്തരം എന്റെ ജോലി സ്ഥലത്തു വന്നും ഫോണ്‍ ചെയ്തും സങ്കടം പറഞ്ഞു അയാള്‍ക്ക് എന്നോട് ഉള്ള പ്രേമത്തെ കുറിച്ചു msg അയച്ചും ഒക്കെ എന്നെ manipulate ചെയ്യാന്‍ തുടങ്ങി. എന്റെ ലൈഫില്‍ ഞാന്‍ ആഗ്രഹിക്കാതെ ഇടിച്ചു കേറാന്‍ തുടങ്ങി. എനിക്ക് വീട്ടില്‍ പോകാന്‍ അയാളുടെ കൂട്ടുകാരന്റെ വണ്ടി ഏര്‍പ്പാട് ആക്കി തരിക വീട്ടില്‍ വരിക ജോലി സ്ഥലത്തു വരിക ഒക്കെ പതിവ് ആയി.
ഇതിനിടയില്‍ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങുന്നതും, വീട് പണി, ഷൂട്ടിംഗ് ചിലവ് കൂടെ അഭിനയിക്കുന്നവര്‍ക്ക് പൈസ കൊടുക്കാന്‍ എന്തിന് അയാള്‍ക്ക് ബ്രോസ്റ്റഡ് ചിക്കന്‍ കഴിക്കാന്‍ പോലും ഞാന്‍ പൈസ കൊടുക്കണം എന്നായി. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞു പൈസ വാങ്ങിക്കുക, emotional manipulation നടത്തുക ഇര വാദം ഒക്കെ പതിവ് ആണ്. Rape കഴിഞ്ഞു ഒരു മാസം ആയപ്പോഴും ബ്ലീഡിങ് നിക്കാതെയും ബ്ലഡ് പ്രഷര്‍ കുറഞ്ഞും ഒക്കെ ഇരുന്നത് കൊണ്ട് ഹോസ്പിറ്റലില്‍ കാണിച്ചു. അപ്പോള്‍ ഇതൊക്കെ ഞാന്‍ അയാളോട് പറയുന്നുണ്ടായിരുന്നു. അയാള്‍ ഉപദ്രവിച്ച ഒരു പെണ്ണിനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും എനിക്ക് തന്നില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞു ഒഴിയുക ആണ് ചെയ്തത്. അമ്മയ്ക്കു മാനസിക രോഗം ആണെന്നും അവരെയും കൊണ്ട് ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നത് കൊണ്ട് വരാന്‍ പറ്റില്ല എന്നും പറഞ്ഞു. ആയാള്‍ക്കും അമ്മയ്ക്കും ചേച്ചിക്കും അയാള്‍ക്കും മെന്റലി പ്രശ്‌നം ഉണ്ടെന്നും അയാള്‍ക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്ടര്‍ നെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണം ആണ് താന്‍ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീര്‍ക്കാന്‍.
അയാളുടെ nude ഫോട്ടോസ് അയച്ചു തരിക പോണ്‍ വീഡിയോ അയക്കുക ഫോണ്‍ സെക്‌സിന് നിര്ബന്ധിക്കുക ഒക്കെ പതിവ് ആണ്. അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാന്‍ base ഉണ്ടെന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും പറയാറുണ്ട്. ഓരോ പെണ്കുട്ടികളെ ആവശ്യങ്ങള്‍ക്ക് വേണ്ടി use ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഏതെങ്കിലും പെണ്കുട്ടിയെ കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുക എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്‌നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു msg അയക്കുക സ്ഥിരം പരുപാടി ആണ് .ഇങ്ങനെ പുരോഗനവും പൊളിറ്റിക്കല്‍ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാര്‍ക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം മറ്റൊന്നാണ്. ഇന്റര്‍വ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാള്‍ അയാളുടെ ജീവിതത്തില്‍ പുലര്‍ത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്‍കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരാള്‍ അയാളുടെ വീട്ടില്‍ പോയി വഴക്ക് ഉണ്ടാക്കിയപ്പോള്‍ അവളെ അയാള്‍ ഏറ്റവും മോശമായ രീതിയില്‍ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്.
ഈ സ്ത്രീയെ bodyshaming ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു. അയാളോട് സംസാരിക്കുന്ന msg അയക്കുന്ന സ്ത്രീകള്‍ക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്‌സ് ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാര്‍ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്ത്രീകളെ മോശക്കാരി ആക്കാറുണ്ട്. അയാളെ കുറിച്ചു പരാതി പറയുന്ന സ്ത്രീകള്‍ എല്ലാം അയാള്‍ക്ക് ഭ്രാന്തി ആണ്. തുറന്നു പറയുന്ന സ്ത്രീകള്‍ എല്ലാം അയാളെ planned അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നെ അയാള്‍ rape ചെയ്തത് ആണ് . അയാള്‍ ഇനി എന്ത് ഇന്റര്‍വ്യൂ കൊടുത്താലും എത്ര തന്നെ ആളുകളെ ചിരിപ്പിച്ചാലും അയാളിലെ മൃഗത്തെ അടുത്ത് അറിഞ്ഞവള്‍ എന്ന നിലയ്ക്ക് എനിക്ക് അതൊക്കെ കാണുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്. എന്നോട് അയാള്‍ ഒന്നും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല അതുകൊണ്ട് അയാള്‍ നല്ലത് ആണ് എന്ന് പറയുന്നവരും ഉണ്ട്. അല്ലേലും നമ്മുക്ക് ഒക്കെ സ്വന്തം വീട്ടിലോ നമ്മുക്ക് അടുപ്പം ഉള്ളവര്‍ക്കോ എന്തേലും പറ്റിയാല്‍ മാത്രം വിഷമിക്കുന്ന ഹൃദയം ആണല്ലോ ഉള്ളത്.
കുറ്റകൃത്യം റേപ്പ് ആണ്. അതിന് ശേഷം ഇത് പുറത്ത് പറയാതിരിക്കാന്‍ എന്നെ സ്‌നേഹം നടിച്ചു, വാഗ്ദാനങ്ങള്‍ നല്‍കി manipulate ചെയ്യുകയും ചെയ്തു. ഈ കഴിഞ്ഞ മാസങ്ങളില്‍ ഞാന്‍ കടന്ന് പോയ മാനസിക ശാരീരിക സംഘര്‍ഷങ്ങള്‍ ചെറുതല്ല. അതെ സമയം കുറ്റകൃത്യം ചെയ്ത ആള്‍ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തില്‍ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്’.
പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനും എതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനനന്തപുരം പട്ടത്തുനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിൽ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തിൽ പഞ്ചാബ് സ്വദേശി എത്തിയത്.
ഞായറാഴ്ച വൈകീട്ടോടെയാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആര്‍എസ്എസിനെ വിമര്‍ശിച്ചും കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്. അമിത വേഗതയിലായിരുന്നു കാർ ഹോട്ടലിന് മുന്നിൽ നിർത്തിയത്. സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ഇയാൾ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ആകെ പ്രകോപിതനായ ഇയാൾ പിന്നീട് ഹോട്ടലിൽ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി.
ഹോട്ടൽ അധികൃതർ പൊലീസിന് വിവരം അറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഡ്രൈവര്‍ യുപി സ്വദേശിയാണെന്നാണ് സൂചന. കാര്‍ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി.
ബോംബ് സ്ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളിൽ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാർ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. പഞ്ചാബ് സ്വദേശിയായ രത്തന്‍ സിംഗ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാള്‍ തന്നെയാണോ കാര്‍ ഓടിച്ച് വന്നതെന്ന് വ്യക്തമല്ല. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജൻസികളെയും പൊലീസ് അറിയിച്ചിട്ടുണ്ട്.