സംവിധായകനാണ് ബാലചന്ദ്ര കുമാർ . മാധ്യമ പ്രവർത്തകനായ നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ടി വിയാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളെല്ലാം പുറത്ത് വിട്ടത്. എന്നാൽ ദിലീപിനെതിരെയുള്ള തെളിവുകളുമായി ആദ്യം സമീപിച്ചത് മലയാളത്തിലെ മറ്റ് പ്രമുഖ ചാനലുകളെയായിരുന്നു എന്നും എന്നാൽ ദിലീപിന്റെ ഭീഷണി മൂലം അതിൽ ഒരു മാധ്യമ സ്ഥാപനം തന്നെ ഒഴിവാക്കുകയായിരുന്നു എന്ന് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരിക്കുകയാണ് ബാലചന്ദ്ര കുമാർ. റിപ്പോർട്ടർ ടിവിയുടെ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ ബാലചന്ദ്ര കുമാർ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

തന്റെ കയ്യിലുള്ള തെളിവുകളുമായി ആദ്യം സമീപിച്ചത് മലയാളത്തിലെ മറ്റ് രണ്ട് ചാനലുകളെയായിരുന്നു, അതിൽ ഒരു മാധ്യമം പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയപ്പോള്‍ മറ്റൊരു മാധ്യമം എന്നെ വിളിക്കുകയും ബൈറ്റ്സ് എടുക്കുകയും ചെയ്തു. പൊലീസില്‍ പരാതി കൊടുത്ത് ഒരു ആഴ്ചയ്ക്ക് ശേഷമായിരുന്നു അത്. എന്നാൽ കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് പുറത്ത് വരാതിരുന്നതോടെ അതേ കുറിച്ച്‌ ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ ആ റിപ്പോര്‍ട്ടര്‍ക്ക് എന്നോട് മറുപടി പറയാന്‍ ഒരു ബുദ്ധിമുട്ട് പോലെയായി. ഒടുവില്‍ അദ്ദേഹത്തിന് നടന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വന്നു. ന്യൂസ് ഇവിടെ എഡിറ്റ് ചെയ്യുന്ന കാര്യം ദിലീപ് അറിഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം മുകളിലേക്ക് വിളിച്ചു. ഇതേ തുടര്‍ന്നാണ് ഈ സാധനങ്ങള്‍ പുറത്ത് വിടേണ്ടതില്ലെന്ന് നിര്‍ദേശം ഞങ്ങള്‍ക്ക് ലഭിച്ചതെന്നായിരുന്നു ആ റിപ്പോര്‍ട്ട് പറഞ്ഞതെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

തുടര്‍ന്ന് മറ്റ് പല ചാനലുകളേയും സമീപിച്ചെങ്കിലും പലരും ഒഴിവാക്കി. അതിന് ശേഷമാണ് റിപ്പോര്‍ട്ടറിലേക്ക് വരുന്നത്. ഞാന്‍ പുറത്ത് വിട്ട തെളിവുകളിലെ ശബ്ദങ്ങള്‍ തങ്ങളുടേതല്ലെന്ന് ഇന്നുവരെ ദിലീപോ അദ്ദേഹത്തിന്റെ സഹോദരനോ മറ്റ് ആരെങ്കിലും പറഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. അത് ഞങ്ങള്‍ പറഞ്ഞ കാര്യമാണെന്ന് നൂറ് ശതമാനം അവര്‍ക്ക് തന്നെ ബോധ്യമുള്ളതുകൊണ്ടാണ്. അവര് കോടതിയില്‍ കൊടുത്ത ഹര്‍ജികളിലും ഇത് മെന്‍ഷന്‍ ചെയ്തതായി അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം കേസിലെ വി ഐപിയ്ക്കായുള്ള തിരച്ചലിലാണ് പോലീസ് ഇപ്പോൾ ഏകദേശം ആളെ തിരിച്ചറിഞ്ഞു എന്നാണ് ലഭിക്കുന്ന സൂചനകൾ. തുടരെ തുടരെ നടൻ ദിലീപിനും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. കേസിന്റെ ​ഗതി ഇനി എന്താകുമെന്ന് നോക്കാം. ചൊവ്വാഴ്ച്ചയാണ് ദിലീപ് സമർപ്പിച്ച ജാമ്യ ഹർജി പരിഹണിക്കുന്നത്.