Crime

മൂന്നു ദിവസങ്ങൾക്ക് ശേഷം താനും ഉയർത്തെഴുന്നേൽക്കും, വിശ്വസികളെ ബോധിപ്പിക്കാൻ സാഹസത്തിന് മുതിർന്ന പാസ്റ്റർ മരണപ്പെട്ടു. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്.

വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാൾ കൈകാലുകൾ ബന്ധിച്ച് കുഴിയിൽ ഇറങ്ങി കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും ക്രിസ്തുവിനെ പോലെ മൂന്നു ദിവസത്തിന് ശേഷം താൻ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇയാൾ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു.

മൂന്നു ദിവങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇത് അനുയായികൾ വിശ്വസിക്കുകയും ഇയാളെ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോൾ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേർക്കെതിരെ അധികൃതർ കേസെടുത്തു. മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴാണ് ഇവർ സംഭവം െപാലീസിനെ അറിയിക്കുന്നത്. സഹായികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്.

തിരുവോണത്തലേന്ന് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവതിക്ക് ദാരുണാന്ത്യം. ഹോളോ ബ്രിക്‌സു കൊണ്ടുള്ള ഏറിലാണ് തിരുവല്ലം തിരുവഴിമുക്ക് മേലെനിരപ്പില്‍ വീട്ടില്‍ ചന്ദ്രകുമാറിന്റെ ഭാര്യ രാജി (40) മരിച്ചത്.

സംഭവത്തില്‍ അയല്‍വാസിയായ ഗിരീശനെ (43) പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം. രാജിയും ഗിരീശന്റെ ഭാര്യയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു. വെള്ളിയാഴ്ച രാത്രിയും വഴക്കുണ്ടായി. ഇതിനിടയില്‍ ഗിരീശന്‍ അടുത്ത് കിടന്ന ഹോളോ ബ്രിക്‌സ് എടുത്ത് എറിയുകയായിരുന്നു. കല്ലേറ് കൊണ്ടയുടനെ രാജി കുഴഞ്ഞുവീണു.

രാജിയുടെ ഭര്‍ത്താവ് ചന്ദ്രകുമാറും ബന്ധുക്കളും ചേര്‍ന്ന് ഉടനെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഗിരീശനെ മുക്കോലയ്ക്കു സമീപത്തുനിന്നും പോലീസ് പിടികൂടി. രാജിയുടെ സംസ്‌കാര ചടങ്ങുകള്‍ കുടുംബ വീടായ പുന്നക്കുളത്ത് നടന്നു. മക്കള്‍: അദിതി ചന്ദ്രന്‍, ചിന്മയ ചന്ദ്രന്‍.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്സപ്പിൽ അശ്ലീല സന്ദേശം അയച്ച യുവാവിന് മർദ്ദനം. തിരൂർ സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് യുവാവിനെ മർദിച്ചത്. മര്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിക്ക് അയച്ച അശ്ലീല സന്ദേശം ശ്രദ്ധിയിൽപെട്ടതിനെ തുടർന്ന് യുവാവിനെ അരിക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് സംഘം ചേർന്ന് മർദിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് കൂടെ കിടക്കാൻ ആവശ്യപെടുന്നോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം.

ഈ മാസം പതിനേഴാം തിയതിയാണ് യുവാവിന് മർദ്ദനമേറ്റത്. പെൺകുട്ടിയുടെ സഹോദരനാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ യുവാവിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും പോലീസിലും പരാതി നൽകി.

ബാങ്കിൽ ലോണിനായി അപേക്ഷ നൽകിയ യുവതിക്ക് ബാങ്ക് സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതായി പരാതി. പിണറായി ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്കിൽ ലോണിനായി അപേക്ഷ സമർപ്പിച്ച യുവതിക്ക് ബാങ്ക് സെക്രട്ടറിയും സിപിഎം നേതാവുമായ നിഖിലാണ് അശ്ലീല സന്ദേശങ്ങൾ അയച്ചത്.

പാർട്ടി പ്രവർത്തകയായ യുവതിയുടെ ഫോൺ നമ്പർ അപേക്ഷ ഫോമിൽ നിന്നും കൈക്കലാക്കിയ നിഖിൽ. രാത്രിയായതോടെയാണ് വാട്സപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചത്. കഴിഞ്ഞയാഴ്ചയാണ് യുവതി ലോണിനായി അപേക്ഷ നൽകിയത്. അന്ന് അർദ്ധരാത്രി ഇയാൾ യുവതിയെ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. എന്നാൽ യുവതി ഫോൺ കട്ട് ചെയ്തതോടെ വാട്സപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു.

ലോൺ പെട്ടെന്ന് പാസാക്കണമെങ്കിൽ വസ്ത്രം അഴിച്ചുള്ള ചിത്രങ്ങൾ അയച്ച് തരണമെന്നാണ് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്. കൂടാതെ ലൈംഗീക ചുവയോടെ യുവതിയുടെ ശരീരത്തെ കുറിച്ച് വർണിക്കുകയും ചെയ്തു. ശല്ല്യം തുടർന്നതോടെ യുവതി ബാങ്കിലെത്തി ഇയാളെ പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ഇയാളെ സൊസൈറ്റിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ജീവനൊടുക്കി. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.

അമിതമായ ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാളെ സംസ്‌ക്കരിക്കും. വഴിക്കടവ് പൊലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വസ്‌റ് നടത്തി. എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു രേഷ്മയെന്ന് റിപ്പോര്‍ട്ടുണ്ട്.

ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാള്‍ അടുത്തിടെ പിന്‍മാറിയിരുന്നു. ഇതേതുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതായിരിക്കാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍, വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഫേസ്ബുക്കിലൂടെ മക്കയേയും സൗദി രാജാവിനേയും അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന കർണാടക സ്വദേശി മോചിതനായി നാട്ടിൽ തിരിച്ചെത്തി. സൗദി അറേബ്യയിൽ തടങ്കലിലായിരുന്ന ഹരീഷ് ബംഗേരയാണ് 20 മാസത്തിന് ശേഷമാണ് നാട്ടിലെത്തിയത്.

ബുധനാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളെ ഭാര്യ സുമനയും മകൾ ഹനിഷ്‌കയും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. 2019 ഡിസംബർ 20നാണ് ഹരീഷിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഉടുപ്പിയിലെ കുന്ദപുർ സ്വദേശിയാണ്. ഭർത്താവിനെ തിരികെ എത്തിക്കാൻ സഹായിച്ചവർക്ക് ഭാര്യ സുമന നന്ദി അറിയിച്ചു. അങ്കണവാടി ടീച്ചറാണ് സുമന. ആറ് വർഷത്തോളമായി ഹരീഷ് സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ദമാമിലെ ഒരു കമ്പനിയിൽ എസി ടെക്‌നീഷിന്യായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരീഷ് സൗദി പോലീസിന്റെ പിടിയിലാകുന്നത്.

അതേസമയം, കഴിഞ്ഞ വർഷം ഹരീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയിൽ രണ്ടു പേരെ ഉടുപ്പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഹരീഷിന്റെ മോചനത്തിലേക്ക് നയിച്ചത്.

താലിബാനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്നും വീണ് മരിച്ചവരില്‍ ഫുട്ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്ബോള്‍ ടീമംഗം സാക്കി അന്‍വാരി(19)യാണ് മരിച്ചത്.

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതോടെയാണ് ജീവന്‍ ഭയന്ന് സ്വദേശികളും വിദേശികളും രക്ഷപെടാന്‍ ശ്രമിച്ചത്.

കാബൂള്‍ വിമാനത്താവളത്തില്‍ ഇരച്ചെത്തിയ ജനങ്ങള്‍ ഏതുവിധേനയും
രക്ഷപ്പെടണമെന്ന ചിന്തയിലാണ് അമേരിക്കയുടെ സൈനിക വിമാനത്തിന്റെ ചിറകുകളിലടക്കം പറ്റിപ്പിടിച്ച് കയറാന്‍ ശ്രമിച്ചത്. അതിനിടെ ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ച രണ്ടുപേര്‍ താഴേക്ക് വീണുമരിക്കുകയായിരുന്നു.

വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തെഹ്റാന്‍ ടൈംസായിരുന്നു ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

കാബൂളില്‍ നിന്നും വിമാനം പറന്നുയര്‍ന്നയുടന്‍ രണ്ട് പേര്‍ വീഴുന്നതാണ് വീഡിയോയിലുള്ളത്. വിമാനത്തിന്റെ ചക്രത്തോട് ചേര്‍ത്ത് ശരീരം കയര്‍ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവര്‍ അഫ്ഗാന്‍ വിടാന്‍ ശ്രമിച്ചത്.

 

കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ഒരുനാട്. കൊല്ലം ജില്ലയിലെ കൊട്ടിയം മൈലാപ്പൂര്‍ തൊടിയില്‍ വീട്ടില്‍ നിഷാന എന്ന സുമയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു കൊലപാതകം നടന്നത്. കൊലപാതകത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പേ പ്രതി തയാറെടുപ്പ് നടത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അടുക്കളയില്‍ സുമയ്യ അവശനിലയില്‍ കിടക്കുന്നതായി കണ്ടെന്നാണു നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.

ആദ്യം സമീപത്തെ ക്ലിനിക്കിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുമയ്യ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതോടെയാണ് നിസാമിലേക്ക് അന്വേഷണമെത്തിയത്. കഴുത്തില്‍ പാടുകളുണ്ടായിരുന്നു. ശ്വാസംമുട്ടിയായിരുന്നു മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. നിസാം പിന്നിലൂടെയെത്തി സുമയ്യയുടെ കഴുത്തില്‍ ഷാളിട്ടു മുറുക്കിയാണ് കൊലപ്പെടുത്തിയത്.

നിസാമിനെ എത്തിച്ചുളള തെളിവെടുപ്പില്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നു. ഉമയനല്ലൂരില്‍ ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുന്നയാളാണു നിസാം. ഇയാള്‍ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പറയുന്നു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. കൊലപാതകത്തിനായി കൃത്യമായ ആസൂത്രണമുണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊലപാതകത്തിന് തലേ ദിവസം മൂത്തകുട്ടികളെ നിസാം ബന്ധുവീടുകളില്‍ ആക്കിയിരുന്നു.

തിരുവനന്തപുരം ലോ അക്കാദമി മൈതാനത്ത് അദ്ധ്യാപകനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമി അദ്ധ്യാപകന്‍ സുനില്‍കുമാറാണ് ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ സുനിൽകുമാർ തിരുവനന്തപുരം വഴയിലയിൽ ആയിരുന്നു താമസം. പത്തു വര്‍ഷത്തോളമായി ലോ അക്കാദമിയില്‍ ജോലി ചെയ്യുന്നു.

കോളേജില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ സുനില്‍കുമാര്‍ പങ്കെടുത്തിരുന്നു. രണ്ടു മൂന്നു ദിവസമായി ഇദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്വയം തീക്കൊളുത്താനുള്ള കാരണം വ്യക്തമല്ല. പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഗ്രൗണ്ടില്‍ നിന്ന പെട്രോള്‍ വാങ്ങിയ കുപ്പിയും കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരണത്തെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു സുനില്‍ കുമാറിന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന പോസ്റ്റ്. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയ്ക്ക് കഴിഞ്ഞ ദിവസം ആണ് കാവ്യ മാധവൻ കോടതിൽ ഹാജർ ആയത്. ആദ്യം പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ കാവ്യ മൊഴി പറഞ്ഞിരിക്കുന്നത്. ഇതോടെ കാവ്യ കൂറ് മാറുകയും ചെയ്തിരുന്നു. കാവ്യ കൂറ് മാറിയതോടെ വീണ്ടും കാവ്യയെ ക്രോസ് വിസ്താരം നടത്താൻ പ്രോസിക്യൂഷൻ തീരുമാനിക്കുകയും തുടർച്ചയായ രണ്ടാം ദിവസവും കാവ്യ ഹാജർ ആകുകയും ചെയ്തിരുന്നു.

വിചാരണയ്ക്കിടയിൽ ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തെ കുറിച്ചും കാവ്യയും ആദ്യ ഭർത്താവും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ചും കാവ്യയും ദിലീപും തമ്മിലുള്ള വിവാഹത്തെ കുറിച്ചും എല്ലാം തന്നെ വിസ്തരിച്ചു ചോദിച്ചിരുന്നു. അമ്മയുടെ സ്റ്റേജ് ഷോയ്ക്കിടയിൽ വെച്ചാണ് ആദ്യം ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എല്ലാവരുടെയും മുന്നിൽ വെച്ച് ദിലീപ് നടിയോട് കയർത്ത് സംസാരിച്ചിരുന്നു. പല താരങ്ങളും അതിനു സാക്ഷിയും ആയിരുന്നു. എന്നാൽ ഇപ്പോൾ അവരെല്ലാം തന്നെ കൂറ് മാറിയിരിക്കുകയാണ്. കാവ്യയും ഇപ്പോൾ കൂറ് മാറി.

എന്നാൽ ആദ്യം കാവ്യ പറഞ്ഞ മൊഴി ഇപ്പോൾ വീണ്ടും ചർച്ച ആകുകയാണ്. എന്റെ ആദ്യ വിവാഹം നടക്കുന്നത് 2018 ൽ ആയിരുന്നു. എന്നാൽ അധിക നാൾ ആ ബന്ധത്തിൽ ഒത്ത് പോകാൻ എനിക്ക് കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഞാൻ ആണ് ആദ്യം വിവാഹമോചനം വേണമെന്ന് അദ്ദേഹത്തിനോട് ആവശ്യപ്പെട്ടത്. പിന്നീട് രണ്ടുപേരുടെയും പരസ്പര സമ്മദത്തോടെ വിവാഹമോചനത്തിന് വേണ്ടിയുള്ള പെറ്റിഷൻ ഫയൽ ചെയ്യുകയായിരുന്നു. ശേഷം വിവാഹമോചനവും ലഭിച്ചു. ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള പ്രശ്നങ്ങൾ എന്നാണ് തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. എന്നാൽ അവർ തമ്മിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ആക്രമിക്കപ്പെട്ട നടി ഒരു കാരണം ആണ്. അമ്മയുടെ സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായുള്ള റിഹേഴ്സലിനിടയിൽ വെച്ച് ഞാനും ദിലീപേട്ടനും തമ്മിൽ ഉള്ള ഒരു ഡാൻസ് പ്രാക്ടീസ് ചെയ്യുവായിരുന്നു. ഞങ്ങൾ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ നടി മഞ്ജു ചേച്ചിക്ക് അയച്ച് കൊടുത്തു. അത് പിന്നീട് ദിലീപേട്ടൻ വഴിയാണ് ഞാൻ അറിയുന്നത്.

അതിനു ശേഷം പ്രാക്ടീസിന് വന്ന പലരോടും നടി ഞങ്ങളെ കുറിച്ച് മോശമായ രീതിയിൽ ഓരോന്ന് പറഞ്ഞു. ഈ വിഷയത്തിൽ സിദ്ദിഖ് അങ്കിൾ ഇടപെട്ട് നടിയെ വിലക്കിയിരുന്നു. ഞങ്ങൾ ഒരു ബുദ്ധിമുട്ടും ഇവൾക്ക് ഉണ്ടാക്കിയിട്ടില്ല എന്നും ഇവളെ വിലക്കണം എന്ന് സിദ്ദിഖ് അങ്കിളിനോട് ദിലീപേട്ടൻ ആവിശ്യപെട്ടിരുന്നു. അങ്ങനെയാണ് സിദ്ദിഖ് അങ്കിൾ ഈ വിഷയത്തിൽ സംസാരിച്ചത്. വേറെ ആരെങ്കിലും ഈ വിഷയത്തിൽ ഇടപെട്ടിരുന്നോ എന്ന് എനിക്ക് അറിയില്ല എന്നും കാവ്യ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved