Crime

അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ രാജ് കുന്ദ്ര തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയതായി പോലീസ്. രാജ് കുന്ദ്രയുടെ ഓഫീസിൽ നിന്നും ലഭിച്ച ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക്ക് എന്നിവ പരിശോധിച്ചതിന് ശേഷമാണ് പോലീസിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം രാജ് കുന്ദ്രയുടെ ഓഫീസിൽ പോലീസ് നടത്തിയ റെയ്‌ഡിൽ രഹസ്യ അറ കണ്ടെത്തുകയും ലാപ്പ്ടോപ്പ് അടക്കമുള്ള രേഖകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ലാപ്ടോപ്പും ഹാർഡ് ഡിസ്‌കും പരിശോധിച്ച പൊലീസിന് അമ്പതിലധീകം അശ്ലീല വീഡിയോകളും അടുത്തതായി ചിത്രീകരിക്കാനിരിക്കുന്ന അശ്ലീല ചിത്രങ്ങൾക്കായുള്ള തിരക്കഥയും അതിലേക്കാവിശ്യമായ മോഡലുകളുടെ ചിത്രങ്ങളുമാണ് ലഭിച്ചത്.

അതേസമയം രാജ് കുന്ദ്രയുടെ ലാപ്പ്ടോപ്പിൽ ശില്പാഷെട്ടിയുടെ ചിത്രങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന മോഡലുകളുടെ ചിത്രങ്ങൾക്കൊപ്പം ഭാര്യ ശിൽപ്പാഷെട്ടിയുടെ ചിത്രങ്ങൾ സൂക്ഷിച്ചത് എന്തിനെന്ന് വ്യക്തമല്ല. രാജ് കുന്ദ്ര തന്റെ ഐക്ലൗഡ്‌ അകൗണ്ട് ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്ന് പോലീസ് കരുതുന്നു.

അനാട്ടമി ക്ലാസിൽ കീറിമുറിക്കാനായി തന്റെ മുന്നിലെത്തിയ മൃതശരീരം കണ്ട് കരഞ്ഞോടി ഒരു മെഡിക്കൽ വിദ്യാർഥി. നൈജീരിയയിലെ മെഡിക്കൽ വിദ്യാർഥിയായ എനിയ എഗ്ബിയാണ് ഞെട്ടിയത്. എന്നാൽ ഇത് മൃതശരീരത്തിനോടുള്ള അറപ്പോ ഭയമോ മൂലമല്ല. കീറിമുറിച്ച് പഠിക്കാൻ മുന്നിലെത്തിയ ശരീരം എഗ്ബിയുടെ ഉറ്റസുഹൃത്തിന്റേതായിരുന്നു.

എഗ്ബിയുടെ സുഹൃത്തായ ഡിവൈനിന്റെ ശരീരമാണ് മുന്നിലെത്തിയത്. ബിബിസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഡിവൈനെയും മൂന്ന് സുഹൃത്തുക്കളെയും രാത്രി വീട്ടിലേക്ക് മടങ്ങും വഴി സുരക്ഷാ ഏജന്റുമാർ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം അവനെ കുറിച്ചുള്ള ഒരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. വീട്ടുകാർ അവനെ കാണാതെ പൊലീസ്‌ സ്റ്റേഷനുകൾ കയറി ഇറങ്ങുകയായിരുന്നു. ഏഴ് വർഷമായി അവന്റെ കൂടെ നടന്ന സുഹൃത്ത് മരിച്ചുവെന്നതും, ഇതുപോലെ ഒരു ശവശരീരമായി തന്റെ മുന്നിൽ എത്തുമെന്നതും എനിയ ഒരിക്കലും ചിന്തിച്ചിരുന്നില്ല’. എഗ്ബി പറയുന്നു.
കാണാതായ ഉറ്റസുഹൃത്ത് ഈ നിലയിൽ മുന്നിൽ വന്നുപെടുമെന്ന് എഗ്ബി ഒരിക്കലും പ്രതീക്ഷിച്ചില്ല. അതിനാൽ തന്നെ അലറി വിളിച്ചാണ് എഗ്ബി പുറത്തേക്ക് ഓടിയതെന്നാണ് റിപ്പോർട്ട്.

നൈജീരിയയിൽ, അനാവശ്യമായ മൃതദേഹങ്ങൾ മെഡിക്കൽ സ്കൂളുകളിലെ സംസ്ഥാന മോർഗുകളിലേക്ക് പോകണമെന്ന് നിയമം അനുശാസിക്കുന്നു. രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2007 ലാണെങ്കിലും കൊല്ലപ്പെട്ട കുറ്റവാളികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനും സംസ്ഥാനത്തിന് കഴിയും.

ക്ലിനിക്കൽ അനാട്ടമിയിൽ പ്രസിദ്ധീകരിച്ച 2011 ലെ ഒരു പഠനമനുസരിച്ച്, നൈജീരിയയിലെ മെഡിക്കൽ സ്കൂളുകളിൽ ഉപയോഗിക്കുന്ന 90% ത്തിലധികം ശവശരീരങ്ങളും “വെടിയേറ്റു മരിച്ച കുറ്റവാളികളാണ്”. “പത്ത് വർഷങ്ങൾക്ക് ശേഷം, ഒന്നും മാറിയിട്ടില്ല,” നൈജീരിയ യൂണിവേഴ്സിറ്റിയിലെ അനാട്ടമി പ്രൊഫസറായ എമെക അനിയനൗ പറഞ്ഞു.

എന്നിരുന്നാലും, നൈജീരിയയിൽ, പോലീസ് അതിക്രമം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ കഴിഞ്ഞ വർഷം പല സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. പ്രസക്തമായ കമ്മിറ്റികൾക്ക് മുമ്പിലുള്ള സാക്ഷികളിൽ പലരും പോലീസ് അറസ്റ്റ് ചെയ്ത.

മിക്ക കേസുകളിലും കാണാതായത് സായുധ കവർച്ചക്കാരനാണെന്നും വെടിവെപ്പിന് പകരമായി കൊല്ലപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. അനാട്ടമി ലബോറട്ടറികളിലോ മോർഗുകളിലോ പോലീസ് മൃതദേഹങ്ങൾ ഉപേക്ഷിച്ചതായി തനിക്ക് അറിയില്ലെന്ന് പോലീസ് വക്താവ് ഫ്രാങ്ക് ബാ ബിബിസിയോട് പറഞ്ഞു.

എന്നാൽ അന്വേഷണ കമ്മീഷനുകളിലൊന്നിന് രേഖാമൂലമുള്ള പ്രസ്താവനയിൽ, 36 കാരനായ ബിസിനസുകാരനായ സീതാ നമാനി തന്റെ നാല് മാസത്തിനിടെ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ മൃതദേഹം താഴെയിറക്കാൻ പോലീസിനെ സഹായിച്ചതായി പറഞ്ഞു.

ഒരു രാത്രിയിൽ മൂന്ന് ശവശരീരങ്ങൾ ഒരു വാനിൽ കയറ്റാൻ പറഞ്ഞതായി അദ്ദേഹം സാക്ഷ്യപ്പെടുത്തി. തുടർന്ന് പോലീസ് അദ്ദേഹത്തെ വാഹനത്തിലേക്ക് കയ്യോടെ പിടികൂടി, ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം മൃതദേഹങ്ങൾ കിടത്തി. 36 കാരനായ അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ഇന്ന്, നൈജീരിയയിലെ അനാട്ടമിസ്റ്റുകളുടെ അസോസിയേഷൻ, മോർഗുകൾക്ക് മെഡിക്കൽ സ്കൂളുകളിൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന്റെ പൂർണ്ണമായ ചരിത്രവും കുടുംബ സമ്മതവും ഉറപ്പാക്കാൻ നിയമത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നു.

എഗ്ബിയെ സംബന്ധിച്ചിടത്തോളം, മരിച്ചുപോയ സുഹൃത്തിന്റെ  അനാട്ടമി റൂമിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോഴെല്ലാം, വാതിൽക്കൽ നിൽക്കുന്ന ഡിവൈനെക്കുറിച്ച് അയാൾ ചിന്തിച്ചു. ഒടുവിൽ,  അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ചില പോലീസ് ഉദ്യോഗസ്ഥരെ “പുറത്താക്കാനും” ഡിവിന്റെ കുടുംബത്തിന് കഴിഞ്ഞു.

കുമ്പളങ്ങിയിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കനായ ആന്റണി ലാസറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖി, സുഹൃത്ത് സെൽവൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നാല് വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ആന്റണി ലാസറും ബിജുവും തമ്മിൽ വഴക്കുണ്ടാകുകയും ആന്റണി ലാസർ ബിജുവിനെ മർദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ മുഖ്യപ്രതിയായ ബിജു സംഭവത്തിന് ശേഷം സംസ്ഥാനം വിട്ടതായി പോലീസ് പറയുന്നു.

കഴിഞ്ഞ മാസം ആന്റണി ലാസറിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ആന്റ്ണി ലാസറിന്റെ തിരോധാനത്തിൽ ബിജുവിനെ സംശയിക്കുന്നതായും സഹോദരൻ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പോലീസ് ബിജുവിനെ വിളിച്ച് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിന് ഇടയിലാണ് ബിജുവിന്റെ വീടിന് സമീപത്തുള്ള ചതുപ്പിൽ നിന്നും ആന്റണി ലാസറിന്റെ മൃദദേഹം കണ്ടെത്തിയത്.

വഴക്ക് പറഞ്ഞ് തീർക്കാനെന്ന വ്യാജേനയാണ് ആന്റ്ണി ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിന് ഇടയിൽ ബിജുവും സുഹൃത്തുക്കളും ചേർന്ന് ആന്റ്ണി ലാസറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃദദേഹത്തിന്റെ വയറു കീറി കല്ല് നിറയ്ക്കുകയും ചതുപ്പിൽ താഴ്ത്തുകയുമായിരുന്നു.

ബിജുവിൻറെ ഭാര്യ രാഖിയാണ് മൃദദേഹത്തിന്റെ വയറു കീറി കല്ല് നിറച്ച് ചതുപ്പിൽ താഴ്ത്താൻ നിർദേശം നൽകിയത്. കൂടാതെ ആന്തരീക അവയവങ്ങൾ കവറിലാക്കുകയും തോട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചതും രാഖിയാണെന്ന് പോലീസ് പറയുന്നു. അതേസമയം രാഖിയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജുവിനായുള്ള തിരച്ചിൽ ഊര്ജിതമാക്കിയിയതായും പോലീസ് പറഞ്ഞു.

തൃശൂര്‍ മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിൻ്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ പുറത്തുകാണാതായ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചക്ക് മൃതദേഹങ്ങൾ കണ്ടത്. രണ്ട് മാസം മുൻപാണ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്.

ഭർത്താവിന്റെ മരണത്തെ തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

കുമ്പളങ്ങിയില്‍ അഴുകിയ ജഡം പാടവരമ്പിൽ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ രണ്ടു പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പഴങ്ങാട്ടുപടിക്കല്‍ ലാസര്‍ ആന്റണിയുടെ (39) മൃതശരീരമാണ് പാടവരമ്പത്തു നിന്നും കണ്ടെത്തിയത്. കുമ്പളങ്ങി പുത്തങ്കരി വീട്ടില്‍ സെല്‍വന്‍ (53), തെരെപ്പറമ്പിൽ ബിജുവിന്റെ ഭാര്യ മാളു എന്ന രാഖി (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 31ന് ലാസറിന്റെ മൃതദേഹം സുഹൃത്തായ ബിജുവിന്റെ വീടിനടുത്തുള്ള പാടവരമ്പിൽ കണ്ടെത്തുകയായിരുന്നു. ലാസറും സഹോദരനും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിജുവിന്റെ കൈ തല്ലി ഒടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഒന്‍പതിന് വഴക്ക് പറഞ്ഞു തീര്‍ക്കാനെന്നു പറഞ്ഞ് ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ച് വരുത്തി. അവിടെയിരുന്ന് മറ്റു ചില സുഹൃത്തുക്കളോടൊപ്പം ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് ബിജുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ലാസറിനെ മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിച്ചും നെഞ്ചില്‍ ചവിട്ടിയും കൊലപ്പെടുത്തുകയും ചെയ്തു.

മൃതദേഹം ബിജുവിന്റെ വീടിനോട് ചേര്‍ന്നുള്ള പാട വരമ്പിൽ കുഴിച്ചുമൂടി. ശക്തമായ മഴ പെയ്തതോടെയാണ് മൃതദേഹം പൊങ്ങിയത്. ലാസറിനെ ഉപദ്രവിച്ചതിനും മൃതദേഹം മറവ് ചെയ്യുന്നതില്‍ പ്രതികള്‍ക്ക് സഹായം ഒരുക്കിയതിനുമാണ് രാഖിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

കേരളം ഞെട്ടലോടെ കേട്ട കൊലപാതകം ആയിരുന്നു മാനസയുടേത് 24 വയസ്സ്കാരിയായ മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ, ശേഷം യുവാവും സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു കണ്ണൂർ സ്വദേശി രാഖിൽ ആയിരുന്നു മാനസയെ കൊലപ്പെടുത്തിയത്. മാനസയും രാഖിലും തമ്മിൽ ഏറെ അടുപ്പത്തിൽ ആയിരുന്നു എന്നും എന്നാൽ വളരെ നാളുകൾക്ക് മുമ്പ് തന്നെ ഇരുവരും പിരിയുകയായിരുന്നു എന്നാണ് പ്രചരിക്കുന്ന വാർത്തകൾ.

എന്നാൽ ഇതുമായി ബന്ധപ്പെട്ടു നിർണായകമായ ചില തെളിവുകൾ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് മൂന്നു ആഴ്ച മുമ്പ് രാഖിൽ ഒരു പെണ്കുട്ടിയുമായി എറണാകുളത്തെ സ്വകര്യ ഹോട്ടലിൽ താമസിച്ചിരുന്നു എന്നുള്ള തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു രാഖിൽ തന്നെ എറണാകുളത്തെ ഹോട്ടലിന്റെ റിവ്യൂ ആയി ഇട്ട പോസ്റ്റിലാണ് ഇത് വ്യക്തമാക്കുന്നത്.

ഈ റിവ്യൂവിൽ രാഖിൽ ഒരു ഫോട്ടോയും പങ്ക് വെച്ചിരുന്നു. മാനസയും രാഖിലും വളരെ അതികം അടുപ്പത്തിൽ ആണ് എന്ന് തെളിയിക്കുന്ന ഫോട്ടോയാണ് രാഖിൽ പങ്ക് വെച്ചിരുന്നത്. ഫോട്ടോയിൽ ഉള്ളത് മാനസ തന്നെ ആണ് എന്നത് ഉറപ്പാണ് എങ്കിലും ഇത് എന്ന് എടുത്ത ഫോട്ടോയാണ് എന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല. മൂന്നാഴ്ച മുമ്പാണ് രാഖിൽ എറണാകുളത്തെ ഒരു ഹോട്ടലിൽ റൂം എടുത്തത് എന്നും ഒരു പെൺ കുട്ടി കൂടെ ഉണ്ടായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്, മാത്രമല്ല ഹോട്ടൽ അധികൃതർ അത് ശെരിവെച്ചിട്ടും ഉണ്ട്. രാഖിൽ ഹോട്ടലിൽ ഇടക്ക് എത്താറുണ്ട് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ഞാനും മരിച്ചെന്ന് കരുതിയാണ് അജ്ഞാത സംഘം മടങ്ങിയതെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്‍റ് ഷൊവ്നെല്‍ മൊയിസിൻ്റെ ഭാര്യ മാര്‍ട്ടിനി മോയ്സ്. അജ്ഞാത സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ താൻ ഭയന്നു. മിനിറ്റുകൾ നീണ്ട ആക്രമണത്തിൽ ഞാൻ മരിച്ചെന്ന് കരുതിയാണ് അവർ പോയതെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ആക്രമണം നടക്കുമ്പോൾ വീടിന് പുറത്ത് അമ്പതോളം സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നു. പ്രസിഡൻ്റിൻ്റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത സംഘം ആക്രമിച്ചിട്ടും സുരക്ഷാ ജീവനക്കാർക്ക് പരിക്ക് പോലും പറ്റിയില്ല. ആക്രമണം നടക്കുമ്പോൾ ഇവർ എവിടെയായിരുന്നുവെന്ന് പോലും വ്യക്തമല്ല. സർക്കാരുമായി ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ സർക്കാർ സംവിധാനങ്ങൾ തന്നെയോ ആണ് പ്രസിഡൻ്റിൻ്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്നതായും മാര്‍ട്ടിനി മോയ്സ് വ്യക്തമാക്കി.

അജ്ഞാത സംഘത്തിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഷൊവ്നെല്‍ മൊയിസ് സുരക്ഷാ ജീവനക്കാരെ വിളിച്ചിരുന്നു. എന്നാൽ അവർ അവിടെ നിന്നും വിട്ടുനിന്ന അവസ്ഥയിലായിരുന്നു. ഈ സമയത്തിനിടെ അവർ കിടപ്പുമുറിയിൽ എത്തിയിരുന്നു. ഭര്‍ത്താവ് വെടിയേറ്റ് കിടക്കുമ്പോള്‍ വായില്‍ രക്തം നിറഞ്ഞ് താന്‍ ശ്വാസം മുട്ടുകയായിരുന്നുവെന്നും അവർ പറഞ്ഞു.

വീട്ടിൽ അതിക്രമിച്ച് കടന്നവർ സ്പാനിഷ് ഭാഷയിലാണ് സംസാരിച്ചിരുന്നത്. ഫോണിലൂടെയുള്ള നിർദേശ പ്രകാരമാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് മനസിലാക്കി. ഹെയ്തിയിൽ ക്രിയോളും ഫ്രഞ്ചുമാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ആരുടെയോ നിർദേശം അനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത് പരിക്കേറ്റ് കിടക്കുമ്പോൾ മനസിലായിരുന്നു.

ഗുരുതരമായി പരിക്കേറ്റതിനാൽ ചികിത്സയുടെ ഭാഗമായി കഴിയുകയാണ്. പ്രതികളെ പിടികൂടിയില്ലെങ്കിൽ തുടർന്നും വരുന്ന അധികാരികൾക്കും ഈ അനുഭവം തന്നെയുണ്ടാകും. പൂർണ ആരോഗ്യവതിയായി തിരിച്ചെത്തിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമെന്നും അഭിമുഖത്തിൽ മാര്‍ട്ടിനി മോയ്സ് വ്യക്തമാക്കി.

മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ട് ബൈക്കോടിച്ച യുവാവിനെ പിടികൂടി കോയമ്പത്തൂര്‍ സിറ്റി പോലീസ്. കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശി മുത്തുസ്വാമിയാണ് (35) പിടിയിലായത്.

വ്യാഴാഴ്ച രാത്രി ഗാന്ധിപുരം ഫ്‌ലൈ ഓവറിലാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗാന്ധിപുരം നൂറടി റോഡില്‍ മേല്‍പാലത്തിനു മുകളിലൂടെ ബൈക്ക് ഓടിക്കുന്നതിനിടയില്‍, വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ഹോള്‍ഡറില്‍ ഉറപ്പിച്ച ഫോണിലൂടെ ടിവി സീരിയല്‍ കാണുകയായിരുന്നു ഇയാള്‍.

യുവാവിന്റെ ഈ പ്രവര്‍ത്തിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ നടപടി. ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തിയത്. ഇതോടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയ പോലീസ് രാത്രിയോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

തമിഴ് സീരിയലായ ‘രാജാ റാണി’യാണ് ഇയാള്‍ ബൈക്കോടിക്കുന്നതിനിടെ മൊബൈല്‍ ആപ്പില്‍ കണ്ടതെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും മൊബൈല്‍ ഉപയോഗിച്ചതിനും 1,200 രൂപ പിഴ ഈടാക്കി. കൂടാതെ ബൈക്കില്‍ നിന്ന് മൊബൈല്‍ ഹോള്‍ഡര്‍ നീക്കം ചെയ്ത ശേഷം ഉപദേശവും നല്‍കിയാണ് പോലീസ് മുത്തുസ്വാമിയെ വിട്ടയച്ചത്.

രാ​മ​നാ​ട്ടു​ക​ര​യി​ല്‍ പി​താ​വി​നെ​യും മ​ക​ളെ​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വൈ​ദ്യ​ര​ങ്ങാ​ടി പു​ല്ലും​കു​ന്ന് റോ​ഡി​ല്‍ ഓ​യാ​സി​സി​ല്‍ കാ​ലി​ക്ക​റ്റ് എ​യ​ര്‍​പോ​ര്‍​ട്ട് റി​ട്ട:​ടെ​ക്ക്നി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ആ​വേ​ത്താ​ന്‍ വീ​ട്ടി​ല്‍ പീ​താം​ബ​ര​ന്‍(61), മ​ക​ള്‍ ശാ​രി​ക(31) എ​ന്നി​വ​രെ​യാ​ണ്‌ വീ​ട്ടി​ലെ ഫാ​നി​ല്‍ തൂ​ങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞാ​യ​റാ​ഴ്ച (ആഗസ്റ്റ്-2) വൈ​കി​ട്ടോ​ടെയാണ് സംഭവം.

ഇ​രു​വ​രും ഒ​രേ സാ​രി മു​റി​ച്ചാ​ണ് ഫാ​നു​ക​ളി​ല്‍ കെ​ട്ടി​യ​ത്. ആ​ത്മ​ത്യാ കു​റി​പ്പ് പോ​ലീ​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. പീ​താം​ബ​ര​ന്‍റെ ഭാ​ര്യ പ്ര​ഭാ​വ​തി. മ​ക​ന്‍ പ്ര​ജി​ത്(​എ​ഞ്ചി​നീ​യ​ര്‍ ബാം​ഗ്ലൂ​ര്‍). അ​സി.​ക​മ്മീ​ഷ​ന്‍ എ.​എം സി​ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​റോ​ക്ക് പോലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്‍​ക്വ​സ്റ്റ് ചെ​യ്ത് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു.

 

ഭീഷണിപ്പെടുത്തി പുതുമുഖ നടിമാരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ച ചലച്ചിത്രതാരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളി നടി നന്ദിത ദത്തയാണ് പോലീസ് പിടിയിലായത്. നന്ദിതയെ കൂടാതെ സഹായിയും സന്തതസഹചാരിയുമായ മൈനക് ഘോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.

നന്ദിത ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായി പുതുമുഖ നായികമാരായ രണ്ട് പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി. നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.

നാൻസി ഭാഭി എന്നറിയപ്പെടുന്ന നന്ദിത സോഫ്റ്റ് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചാണ് ശ്രദ്ധ നേടിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലും ആൻഡ്രോയിഡ് ആപ്ലികേഷനുകൾ വഴിയും നിരവധി അശ്ലീല ചിത്രങ്ങളാണ് നന്ദിതയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. മോഡലുകളെയും പുതുമുഖ താരങ്ങളെയും നന്ദിത തന്നെയാണ് അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ വേണ്ടി നിർബന്ധിക്കുന്നത്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്താനും ഇവർ മടിക്കാറില്ലെന്നും കൊലപ്പെടുത്തും എന്നുവരെ പറഞ്ഞെന്നും പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved