തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുകുളം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യുവതി പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുമ്മല്‍ സുരേഷിന്റെ ഭാര്യ രേഷ്മ (35) ആണ് മരിച്ചത്.
മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച വൈകിട്ടാണ് രേഷ്മയെ വീടിനകത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വളയം പോലീസ് അന്വേഷണം ആരംഭിച്ചു.
ചികിൽസാ പിഴവു മൂലം ആശുപത്രികളിൽ അനേകം പേരാണ് മരിക്കുന്നത്. അശ്രദ്ധയിലൂളെ ഉള്ള ഇത്തരം കാര്യങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളും ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസും നഷ്ടപരിഹാര കേസും ചുമത്തി നടപടി എടുക്കാവുന്നതാണ്. ഇത്തരത്തിൽ ഡോക്ടറുടെ അനാസ്ഥ മൂലം സ്വന്തം കുഞ്ഞിനെ നഷ്ടമായ ഒരമ്മ നടത്തിയ നിയമ പോരാട്ടം ഇപ്പോൾ വിജയിച്ചിരിക്കുകയാണ്. വയനാട് കൽപ്പറ്റ കണിയാമ്പറ്റയിലെ ഗണേഷിന്റെയും മിനിയുടെയും മകളായിരുന്ന അഞ്ജലി 2003 സെപ്റ്റബർ 21നാണ് ഡോക്ടറുടെ അനാസ്ഥമൂലം മരണപ്പെട്ടത്.
ഡോ പി.എം കുട്ടി യെന്ന മെഡിക്കൽ കോളേജ് ഡോക്ടറുടെ അനാസ്‌ഥയും അത്യാഗ്രഹവും മൂലം അഞ്ജലിയെന്ന 6 വയസ്സുകാരി മരണത്തിനു കീഴടങ്ങുകയായിരുന്നു, കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ തന്റെ കീഴിൽ ചികിത്സയിലായിരുന്ന അഞ്ജലിയെ മെഡിക്കൽ കൊള്ള നടത്തുന്നതിനായി സ്വന്തം ലാബിൽ തെറ്റായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചികിത്സ നൽകുകയായിരുന്നു ഡോ. പിഎം കുട്ടി,
കുഞ്ഞു മരിച്ചപ്പോൾ ഡോക്ടറുടെ അനാസ്‌ഥക്കും അത്യാഗ്രഹത്തിനും എതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു, ഡോക്ടറോട് ഒന്നെമുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചെങ്കിലും ഡോക്ടർക്കു ഗവണ്മെന്റിലുള്ള സ്വാധീനം ഉപയോഗിച്ച് ഇതുവരെ വിധി നടപ്പാക്കാതെ ഗവണ്മെന്റ് ഉറക്കം നടിക്കുകയായിരുന്നു, എന്നാൽ മനുഷ്യാവകാശ കമ്മീഷന്റെ വിധിക്ക്കെതിരെ ഡോക്ടർ ഹൈകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഡോക്ടറുടെ ഹർജി തള്ളുകയും മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം അന്തിമമാണ് എന്ന് വിധിക്കുകയുമാണ് ചെയ്തത്,
വർഷങ്ങൾ നീണ്ട നിയമപോരാട്ടമായിരുന്നു മിനിയുടേത്,2005ൽ ആരംഭിച്ച നിയമയുദ്ധം മനുഷ്യാവകാശ കമ്മീഷണിലും ഹൈകോടതിയിലു മായി നടന്നത് നീണ്ട 16 വർഷങ്ങളാണ്, മിനിയെപോലെ സാമൂഹ്യപ്രതിബദ്ധതയോടെ മറ്റൊരു കുഞ്ഞിന് ഈ ദുർവിധി വരരുത് എന്ന് ചിന്തിക്കുന്ന അമ്മമാരാണ് സമൂഹത്തിന്റെ ആവശ്യം എന്ന് മിനിയുടെ അഭിഭാഷക അഡ്വ വിമല നിനു പ്രതികരിച്ചു. മെഡിക്കൽ രംഗത്ത് ഇത്തരത്തിലുള്ള അനാസ്‌ഥയും അത്യാർത്തിയും കൂടി വരുകയാണെന്നും അഭിഭാഷക പ്രതികരിച്ചു.
വർഷങ്ങൾ നീണ്ട നിയമവഴിയിൽ മിനിക്ക് കൈത്താങ്ങായതും നീതി ലഭ്യമാക്കാൻ സഹായിച്ചതും അഭിഭാഷകയുടെ ഉറച്ച നിലപാടുകളാണെന്നു മിനി പറഞ്ഞു. കേരളത്തിൽ നടക്കുന്ന അനവധി ചികിൽസാ പിഴവുകൾക്കെതിരേ രോഗികളോ ബന്ധുക്കളോ പരാതികൾ ആദ്യം നല്കും എങ്കിലും നഷ്ടപരിഹാര കേസുകളുമായി പിന്നീട് മുന്നോട്ട് പോകാറില്ല. അതിനാൽ തന്നെ ഇത്തരം അലംഭാവവും കുറ്റകൃത്യങ്ങളും ആശുപത്രി മേഖലയിൽ കൂടുകയാണ്. അശ്രദ്ധ ഉണ്ടായാലും നിയമ നടപടി ഉണ്ടാവില്ലെ എന്ന ധാരണ ആശുപത്രികളിലേ സേവനങ്ങൾക്ക് മേൽ നോട്ടം നടത്തുന്നവർക്ക് തോന്നലും.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തി കൊലക്കേസിൽ പ്രതിയെ തെളിവെടുപ്പ് എത്തിച്ചതിനിടെ നാടകീയ രംഗങ്ങൾ. പ്രതി അർജുനെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തിയ നാട്ുകാർ അക്രമാസക്തരായി. പ്രതിയെ ഉച്ചത്തിൽ ചീത്തവിളിച്ച നാട്ടുകാർ കൈയേറ്റം ചെയ്യാനും മുതിർന്നു. ഇതിനിടെ നാട്ടുകാരിലൊരാൾ അർജുന്റെ കരണത്തടിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്.
ആറുവയസ്സുകാരിയെ പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇത് രണ്ടാംതവണയാണ് പ്രതിയുമായി പോലീസ് പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ തെളിവെടുപ്പിനിടെ നാട്ടുകാർ അക്രമാസക്തരായതിനെ തുടർന്ന് ഇത്തവണയും കനത്ത പോലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. എന്നാൽ നിയന്ത്രണം നഷ്ടമായ നാട്ടുകാർ പോലീസിന്റെ സംരക്ഷണത്തെ കടന്നും പ്രതി അർജുനെ കൈയേറ്റം ചെയ്യുകയായിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടത്തിയത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറിലാണ് അർജുൻ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നത്. ശേഷം വീടിന്റെ ജനൽ വഴി രക്ഷപ്പെടുകയായിരുന്നു.
ഉറ്റസുഹൃത്തിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ സ്യൂട്ട് കെയ്സിലാക്കിയ ആ അരുംകൊലയ്ക്ക് ഇന്ന് 25 വർഷം പൂർത്തിയാകുമ്പോഴും പ്രതി ഡോ. ഓമന കാണാമറയത്താണ്. കൊലയ്ക്ക് ശേഷം പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇന്റർപോൾ തിരയുന്ന ഡോ. ഓമന എവിടെയെന്ന് യാതൊരു സൂചനയുമില്ല.
പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂർ ചേടമ്പത്ത് ഗോപാലൻ നായരുടെയും പാർവതിയമ്മയുടെയും മകൾ.കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭർത്താവ്.
1996 ജൂലായ് 11ന് സുഹൃത്തും പയ്യന്നൂരിലെ കരാറുകാരനുമായ അന്നൂരിലെ കെ.എം. മുരളീധരനൊപ്പം ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടി റെയിൽവേ സ്‌റ്റേഷന്റെ വിശ്രമമുറിയിൽ വച്ച് മുരളീധരന് വിഷം കുത്തിവച്ചു. പിന്നെ ലോഡ്ജിൽ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. അബോധാവസ്ഥയിലായ മുരളീധരനെ ലോഡ്ജിലെ മുറിയിൽ ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. കുറേ കഷ്ണങ്ങൾ സ്യൂട്ട് കെയ്സിൽ പായ്ക്ക് ചെയ്തു.ശേഷിച്ചത് ഒരു ബാഗിലാക്കി.മുറി കഴുകി വൃത്തിയാക്കി. ടാക്‌സി വിളിച്ച് അവ ഡിക്കിയിൽ കയറ്റി. ടാക്‌സി കാറിൽ കൊടൈക്കനാലിലെ വനത്തിൽ ഉപേക്ഷിക്കാൻ കൊണ്ടുപോകവെയാണ് പിടിയിലാവുന്നത്.
കൊല നടക്കുമ്പോൾ ഓമനയ്ക്ക് പ്രായം 43.തന്റെ കുടുംബം തകർത്ത, തനിക്ക് ശല്യമായി മാറിയ മുരളീധരനെ ഞാൻ കൊന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്.
കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കെയ്സും ബാഗും തിരികെ എടുക്കവേ രക്തത്തിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട ടാക്‌സി ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് തമിഴ്‌നാട് പൊലീസിനെ ഏല്പിച്ചു. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന പിന്നീട് മുങ്ങുകയായിരുന്നു.
മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളിൽ ഓമന ഒളിവിൽ കഴിഞ്ഞിരുന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ചെൽസ്റ്റിൻ മേബൽ, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിൻ, അബ്ദുള്ള സാറ എന്നിങ്ങനെ പല പേരുകളിലായിരുന്നു തങ്ങിയിരുന്നത്.
മൂന്ന് വർഷം മുമ്പ് ഡോ. ഓമനയോടു സാമ്യമുള്ള സ്ത്രീയുടെ മൃതശരീരം മലേഷ്യയിലെ സുബാൽ ജായസെലേങ്കോലിൽ കണ്ടെത്തി. കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലായിരുന്നു. മരിച്ചത് തിരുവനന്തപുരം വലിയതുറ സ്വദേശിനിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
കൊടുങ്ങല്ലൂരിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് സ്വാദേശിയായ അമലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങലൂരിലെ ഫ്ലാറ്റിൽ നിന്നാണ് മൃദദേഹം കണ്ടെത്തിയത്. വയനാട് വിംസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയാണ് മരിച്ച അമൽ.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമലിന്റെ മൃദദേഹം കണ്ടെത്തിയത്. അമൽ താമസിച്ചിരുന്ന ഫ്ളാറ്റിലെ അടച്ചിട്ട മുറിയിൽ നിന്നുമാണ് മൃദദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂർ ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദി പിടികൂടി. സംഭവത്തിൽ മൂന്ന് പേർ വനം വിജിലൻസിന്‍റെ പിടിയിലായി. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്പേം തിമിംഗലത്തിന്‍റെ ഛർദി അഥവാ ആംബർ ഗ്രീസിന് കോടികൾ വിലമതിക്കും. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ വസ്തു കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്.
രഹസ്യവിവരത്തെ തുടർന്നാണ് തൃശൂർ വനം വിജിലൻസ് ചേറ്റുവയിൽ നിന്നും തിമിംഗല ചർദിയുമായി മൂന്ന് പേരെ പിടികൂടിയത്. ആവശ്യക്കാർ എന്ന വ്യാജേന സമീപിച്ചപ്പോൾ പ്രതികൾ കോടികൾ വില പറഞ്ഞു. ഇതോടെ മൂന്നുപേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ആംബർ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. 30 കോടി വിലമതിക്കും എന്ന് കണക്കാക്കുന്നു.
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. ആറുവയസുകാരിയെ കൂടാതെ മറ്റ് കുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അറിയാൻ വിശദമായി ചോദ്യം ചെയ്യും.
റിമാൻഡിലായിരുന്ന പ്രതി അർജുനെ കസ്റ്റഡിയിൽ ലഭിച്ചതോടെ കൂടുതൽ തെളിവു ശേഖരണത്തിലേക്ക് നീങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. പെൺകുഞ്ഞിന് മിഠായിയും പലഹാരവും വാങ്ങി നൽകിയായിരുന്നു പീഡനമെന്നാണ് പ്രതിയുടെ മൊഴി. വണ്ടിപ്പെരിയാറിലെ കടകളിൽ നിന്ന് പൊലീസ് തെളിവുകൾ ശേഖരിക്കും. കട ഉടമകളെ കേസിൽ സാക്ഷികളാക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾക്കായി മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. കൊലപാതകത്തിനു ശേഷം പ്രതിക്ക് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.
ഇതുപോലെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ഇത് കേസിലെ നിർണായക തെളിവാകും.
ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതി. പോസ്റ്റ്മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുപത്തിരണ്ടുകാരനായ അർജുൻ കുറ്റം സമ്മതിക്കുകയായിരുന്നു.
കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജൊവെനെല്‍ മോസെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ചു കൊന്നു. കൂലിപ്പടയാളികളില്‍ രണ്ടു പേര്‍ പിടിയിലായാതായും ബന്ദികളാക്കിയ മൂന്ന് പോലീസുകാരെ മോചിപ്പിച്ചതായും പോലീസ് ഡയറക്ടര്‍ ജനറല്‍ ലിയോണ്‍ ചാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ പോര്‍ട്ട് ഔ പ്രിന്‍സിലുള്ള വീട്ടില്‍ വെച്ച് ജാവെനെല്‍ മോസെക്കും ഭാര്യക്കും നേരെ ആക്രമണം നടന്ന ഉടന്‍ പോലീസ് കൊലയാളികളെ പിന്തുടര്‍ന്നാണ് വധിച്ചത്. സ്പാനിഷ് അറിയുന്ന വിദേശികള്‍ ഉള്‍പ്പെടുന്ന ആസൂത്രിതമായ ഓപ്പറേഷനാണ് നടന്നതെന്നാണ് ഹെയ്തി പോലീസിന്റെ വിലയിരുത്തല്‍. മോസെയുടെ വീട് ആക്രമിച്ച അജ്ഞാത സംഘം അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ മാര്‍ട്ടിന്‍ മോസെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1.1 കോടി ജനസംഖ്യയുള്ള ഹെയ്തിയില്‍ 53-കാരനായ മോസെയുടെ ഭരണത്തില്‍ കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്.
രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്തതിനാല്‍ കോടതിവിധി നേടി രണ്ടുവര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നുവരുകയാണ് മോസെ. പാര്‍ലമെന്റ് പിരിച്ചുവിട്ട് ഭരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ പ്രക്ഷോഭങ്ങളും നടന്നുവരുന്നുണ്ട്. 2010-ലെ ഭൂകമ്പവും 2016-ലെ ‘മാത്യു’ കൊടുങ്കാറ്റും വിതച്ച നാശങ്ങളില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഗുണ്ടാ അക്രമങ്ങളും പതിവാണ്.
പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. കലാപ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ് അറിയിച്ചിട്ടുണ്ട്. ജനങ്ങളോട് ശാന്തരായിരിക്കാന്‍ ഇടക്കാല പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്ന് പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.
ഹെയ്തി പ്രസിഡന്റ് ജോവനൽ മോസ് കൊല്ലപ്പെട്ടു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടക്കാല പ്രധാനമന്ത്രിയായ ക്ലൌഡേ ജോസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ജോവനല്‍ മോയ്‌സിന്റെ സ്വകാര്യ വസതിയില്‍ ഉണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.
മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ പ്രവൃത്തിയാണെന്നും സംസ്ഥാനത്തിന്‍റെ സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ഇടക്കാല പ്രധാനമന്ത്രി അറിയിച്ചു.
നഴ്സായ മലയാളി യുവാവിനെ മുംബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ കുന്നപ്പിള്ളിയിൽ പറമ്പിലക്കാടൻ വീട്ടിൽ അരുണാണ് മരിച്ചത്. 35 വയസ്സായിരുന്നു.
സാക്കിനക്കയിലെ താമസ സ്ഥലത്ത് സുഹൃത്താണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് വാക്സിൻ ഡ്യൂട്ടിക്ക് വേണ്ടി ദുബൈയിൽ ആയിരുന്നു അരുൺ. ഈ അടുത്താണ് മുംബൈയിലേക്ക് ഇദ്ദേഹം തിരികെയെത്തിയത്. മുൻപ് ഇസ്രായേലിലും അരുൺ ജോലി ചെയ്തിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.
ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവർ നാട്ടിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാഡ് കൂപ്പറിലെ രാജേവാഡി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും