കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ച രാവിലെ ഓപ്പറേഷൻ കഴിഞ്ഞതിന് പിന്നാലെ യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
യുവതിയെ ഐസിയുവിൽ എത്തിച്ച ശേഷം മടങ്ങിയ അറ്റൻഡർ കുറച്ച് കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ അറ്റൻഡർ മയങ്ങി കിടക്കുകയായിരുന്ന യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മറ്റൊരു രോഗിയുടെ നില ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം വിട്ടുമാറാത്ത യുവതി ബോധം വീണ്ടെടുത്തപ്പോഴാണ് പീഡന വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരും പോലീസും അന്വേഷണം നടത്തുകയാണ്.
ദുബായിൽ നിന്ന് വന്ന 21 മാസം മാത്രം പ്രായമായ കുഞ്ഞിൻ്റെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിൽ സ്വന്തം ഒളിച്ചു കടത്താൻ ശ്രമിച്ച പിതാവ് പിടിയിൽ. മംഗളൂരു വിമാനത്താവളത്തിലാണ് മലയാളിയായ പിതാവ് അറസ്റ്റിലായത്. പിതാവിനൊപ്പം വന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. കസ്റ്റംസ് പരിശോധനയിൽ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. തുടർ പരിശോധനയിൽ പിതാവിൻ്റെ ദേഹത്തുനിന്നും സ്വർണ്ണം കണ്ടെടുത്തു.
രണ്ടു വയസ്സുപോലും തികയാത്ത സ്വന്തം കുഞ്ഞിനെയാണ് മലയാളിയായ പിതാവ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. ദുബായിൽ നിന്നു വന്ന വിമാന യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തതും. കാസർകോട്ടുകാരനായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് അറസ്റ്റുചെയ്തത്.
കുഞ്ഞിൻ്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് വ്യത്യസ്തമായ രീതിയിലാണ് പിതാവ് കടത്താൻ ശ്രമിച്ചത്. പിതാവിനൊപ്പം ദുബായിയിൽനിന്നുവന്ന 21 മാസം പ്രായമുള്ള കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിനുള്ളിലായിരുന്നു കൂടുതൽ സ്വർണവും. എന്നാൽ വിമാനത്താവളത്തിലെ സ്കാനിങ്ങിനിടയിൽ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിൻ്റെ ഡയപ്പറിനുള്ളിൽ നിന്നും സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.
തുടർന്ന് കസ്റ്റംസ് അധികൃതർ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. അയാളിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ശരീരം പരിശോധിച്ചപ്പോൾ അയാളുടെ ശരീരത്തിനുള്ളിൽനിന്നും പശരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയും ചെയ്തു. പിടിച്ച 1.350 കിലോ സ്വർണത്തിന് 76 ലക്ഷം രൂപയോളം വിലവരുമെന്നാണ് കസ്റ്റംസ് അധികൃതർ അറിയിച്ചത്. അതേസമയം കുഞ്ഞ് ഉൾപ്പെട്ട കേസായതിനാൽ മറ്റു വിവരങ്ങൾ അധികൃതർ വെളിപ്പെടുത്താൻ തയ്യാറായില്ല.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് രണ്ടു കേസുകളിൽനിന്നായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒൻപതുലക്ഷം രൂപ വിലവരുന്ന 1606 ഗ്രാം സ്വർണ്ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
കൊല്ലത്തെ അഞ്ചലുംമൂടിലെ വീട്ടിലെ കിടപ്പുമുറിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പെരിനാട് സ്വദേശി പ്രഗിൽ (21) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പോലീസ് തുടക്കത്തിൽ സഹപാഠിയായ ആൺകുട്ടിയെ സംശയിച്ചിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഗിലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിലെ കിടപ്പ് മുറിയിൽ പ്രസവിച്ചത്. തുടർന്ന് വീട്ടുകാർ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.
ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. അതേസമയം പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.
അയൽവാസിയുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ കാരണം മൂന്നുവയസുകാരി മകളുടെ ജീവൻ നഷ്ടമായപ്പോൾ തളർന്നിരിക്കാതെ ഇനി മറ്റാർക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് മാത്രമെ ഈ രക്ഷിതാക്കൾ ചിന്തിച്ചുള്ളൂ.
മൂന്നാം വയസ്സിൽ സമീപത്തെ പുരയിടത്തിൽ കാടുപോലെ വളർന്നുനിന്ന പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പാണ് മൂന്നുവയുസകാരി ആവ്‌റിന്റെ ജീവനെടുത്തത്. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ നിയമപോരാട്ടത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു അച്ഛൻ കെഐ ബിനോയിയും അമ്മ ലയ ജോസും.
ഇറ്റലിയിൽ ജോലി ചെയ്യുമ്പോഴും ഈ മാതാപിതാക്കൾ മകളുടെ മരണത്തിന് നീതി തേടി നിയമ പോരാട്ടംതുടരുകയായിരുന്നു. ഒടുവിൽ ഇപ്പോൾ ഫലത്തിലെത്തിയിരിക്കുകയാണ് ഇവരുടെ പ്രയത്‌നം.
പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്നു വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്.
സമീപത്തെ പൊന്തക്കാട് അപകടകരമാംവിധം ഇഴജന്തുക്കൾക്ക് തണലായതോടെയാണ് കാടു വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് ഈ കുടുംബം പരാതി നൽകിയത്. എന്നാൽ പരാതിക്ക് ഫലമുണ്ടായില്ല. പിന്നാലെയാണ് ഇവർക്ക് മകളുടെ ജീവൻ പോലും വിലയായി നൽകേണ്ടി വന്നത്.
പാമ്പുകടിയേറ്റ ഉടൻ തന്നെ ആവ്റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.
മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതിനൽകി. ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു വിദേശത്തു നിന്നും കേസ് നടത്തിയത്.
വനംവകുപ്പിനു നൽകിയ പരാതിയിൽ നടപടിയുണ്ടായതാകട്ടെ ഏറെ വൈകിയാണ്. സ്ഥലപരിശോധനയ്ക്ക് ആളെത്തിയത് ഒന്നരവർഷത്തിനു ശേഷവും. ഇതിനിടെ ആർഡിഒയുടെയും വില്ലേജ് ഓഫിസറുടെയും നിർദേശപ്രകാരം കാടു വെട്ടിത്തെളിച്ചിരുന്നു. എന്നാൽ ഓരോ മഴയ്ക്കു ശേഷവും വീണ്ടും കാടു വളർന്നതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്.
കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളിയിലാണ് നടുക്കുന്ന സംഭവം. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സേലം ജില്ലയിലെ ഇടപ്പാടിയില്‍നിന്നും കുംഭകോണത്തേക്കു ക്ഷേത്ര ദര്‍ശനത്തിനായി പോയ ഒന്‍പതംഗ സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
കാര്‍ നാമക്കല്‍ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ആറുപേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. പാലക്കാട് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഈ മാസം പതിനൊന്നിനാണ് ധോണി സ്വദേശിനിയായ വിനീഷ (30) പ്രസവത്തെ തുടർന്ന് മരിച്ചത്. ചികിത്സ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ഷാർജയിൽ ജോലി ചെയ്യുകയായിരുന്ന വിനീഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. പ്രസവത്തിന് ശേഷം ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിനീഷയുടെ ജീവൻ രക്ഷിക്കാനായില്ല.
പെരിയയിൽ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പതിനെട്ടുകാരി ജീവനൊടുക്കി. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശിനി ഫാത്തിമ (18) ആണ് ജീവനൊടുക്കിയത്.
വെള്ളിയാഴ്ച ഉച്ചയോടെ ഭക്ഷണം കഴിച്ചതിന് ശേഷം ഫാത്തിമയുടെ മാതാവും സഹോദരിയും കാഞ്ഞങ്ങാട് ടൗണിൽ പോയിരുന്നു. ഇവർ വൈകിട്ട് നാലുമണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഫാത്തിമയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഫാത്തിമയുടെ പിതാവ് ശംസുദ്ധീൻ കോവിഡ് കാലത്ത് അസുഖം ബാധിച്ച് മരിച്ചിരുന്നു. അടുത്തിടെ ഗൾഫുകാരനുമായി ഫാത്തിമയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം പഠനം മുടങ്ങുമോ എന്ന ആശങ്ക ഫാത്തിമയ്ക്കുണ്ടായിരുന്നതായാണ് വിവരം. പഠനം മുടങ്ങുമെന്ന മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ മരിച്ചത് നഴ്സിംഗിനു പഠിക്കുന്ന കുട്ടിയല്ലെന്നും പഠനത്തിന് പിന്നോക്കം ആയതിനാല്‍ ഫാത്തിമയുടെ പഠനം പ്ലസ് ടു കഴിഞ്ഞതോടെ മതിയാക്കിയതാണെന്നും കുട്ടിയുടെ അമ്മാവന്‍ അബ്ദുല്‍ അസീസ് പറയുന്നു. തുടര്‍ന്ന്‍ ഗള്‍ഫിലുള്ള ഒരു യുവാവുമായി വിവാഹം നിശ്ചയിക്കുകയും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റൊരു യുവാവുമായി സ്നേഹബന്ധം പുലര്‍ത്തിയിരുന്ന ഫാത്തിമ അതിന്‍റെ പേരിലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മലയാളി യുവാവിനെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി അബ്ദുൾ സലിം (22) നെയാണ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് അബ്ദുൽ സലീമിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് വിസിറ്റിംഗ് വിസയിൽ അബ്ദുൽ സലിം റിയാദിലെത്തിയത്.
അതേസമയം ജോലിക്ക് പോകാൻ വിമുഖത കാണിച്ചിരുന്ന അബ്ദുൾ സലിം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകാരും ചെയ്തിരുന്നു. എന്നാൽ എയർപോർട്ടിലേക്ക് പോകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അബ്ദുൾ സലിം ജീവനൊടുക്കിയത്.
ബാത്‌റൂമിൽ കയറി വാതിലടച്ച അബ്ദുൾ സലീമിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ബാത്ത്റൂമിന്റെ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ പൊളിച്ചപ്പോഴാണ് അബ്ദുൾ സലീമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രണയം എതിർത്ത സഹോദരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ സഹോദരിയും കാമുകനും അറസ്റ്റിൽ. കർണാടക വിജയപുര സ്വദേശി ലിംഗ രാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് എട്ട് വർഷത്തിന് ശേഷം പ്രതികൾ അറസ്റ്റിലായത്. ലിംഗ രാജുവിന്റെ സഹോദരി ഭാഗ്യശ്രീയും, കാമുകൻ ശിവപുത്രയുമാണ് അറസ്റ്റിലായത്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാഗ്യശ്രീയും,ശിവപുത്രയും കോളേജിൽ പഠിക്കുന്ന കാലം തൊട്ട് പ്രണയത്തിലായിരുന്നു. ഇരുവരുടെയും അടുപ്പം അറിഞ്ഞതോടെ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. ഭാഗ്യശ്രീയുടെ സഹോദരൻ ലിംഗ രാജുവാണ് ശക്തമായി എതിർത്തത്. എതിർപ്പ് വകവെയ്ക്കാതെ ഭാഗ്യശ്രീയും കാമുകനും ആരും അറിയാതെ ബംഗളൂരുവിലേക്ക് ഒളിച്ചോടുകയും വാടക വീട്ടിൽ താമസിക്കുകയും ചെയ്തു.
അതേസമയം സഹോദരിയെയും കാമുകനെയും തേടി ലിംഗ രാജു ബംഗളൂരിൽ എത്തുകയും ഇവരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടയിൽ ലിംഗ രാജുവിനെ സഹോദരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ലിംഗ രാജുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു.
മകന്റെ സഹപാഠിയായ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച പള്ളി വികാരിക്കെതിരെ പോലീസ് കേസെടുത്തു. പ്ലാങ്കോല സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളി ഇടവക വികാരിയായ ബെനഡിക്ട് ആന്റോ (30) നെതിരെയാണ് കേസെടുത്തത്.
കന്യാകുമാരി സ്വദേശിയായ വിദ്യാർത്ഥിനി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് വികാരിക്കെതിരെ കേസെടുത്തത്. അതേസമയം കഴിഞ്ഞ ദിവസം ബെനഡിക്ട് ആന്റോയുടെ മറ്റൊരു യുവതിയുമായുള്ള അശ്ളീല ദൃശ്യങ്ങളും ചാറ്റുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബെനഡിക്ട് ആന്റോ ഒളിവിൽ പോയിരുന്നു.