Crime

അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന് ആരോപിച്ച് നടി മാല പാര്‍വതിയുടെ മകനെതിരെ ട്രാന്‍സ് ജെന്‍ഡര്‍ യുവതി സീമ വിനീത് രംഗത്ത്. മാല പാര്‍വ്വതിയുടെ മകന്‍ അനന്ത കൃഷ്ണന്‍ 2107 മുതല്‍ തനിക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടേയും ചിത്രങ്ങളുടേയും സ്‌ക്രീന്‍ ഷോട്ട് സഹതിമായിരുന്നു സീമാ വിനീതിന്റെ ആരോപണം.

ഫേസ്ബുക്കിലൂടെയാണ് സീമ വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്. ശ്രീ മാല പാര്‍വതി നിങ്ങള്‍ വളര്‍ന്നു, പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നുവെന്ന് സീമ വിനീത് പറഞ്ഞു. അമ്മ സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പോരാടുമ്പോള്‍ മകന്‍ സ്ത്രീകളുടെ നഗ്‌നത കാണാനായി പോരാടുന്നുവെന്ന് സീമ ആരോപിച്ചു.

സംഭവം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. നിരവധി പേരാണ് സീമ വിനീത് പങ്കുവെച്ച പോസ്റ്റിന് താഴെ പ്രതികരിച്ച് രംഗത്തെത്തിയത്. മലയാള സിനിമ നടി എന്നതിലുപരി സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന വ്യക്തി കൂടിയാണ് മാല പാര്‍വതി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് രാവിലെ വെറുതെ ഒന്നു മെസ്സേജ് റിക്വസ്റ്റ് box തുറന്നു നോക്കി അയ്യോ ഞാന്‍ ഞെട്ടി പോയി പ്രശസ്ത ആക്ടിവിസ്റ്റ് ഫെമിനിസ്റ്റ് അഭിനേത്രി ആയ മലയാള സിലിമയിലെ ഒരു നടിയുടെ മകന്റെ msg ???????????? അമ്മ സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പോരാടുമ്പോള്‍ മകന്‍ സ്ത്രീകളുടെ നഗ്‌നത കാണാനായി പോരാടുന്നു
ചില വ്യക്തികളോട് നിര്‍ദേശം സ്വീകരിച്ചതിനു ശേഷം സ്‌ക്രീനില്‍ സ്‌ക്രീന്‍ shot പ്രദര്‍ശിപ്പിക്കുന്നതാണ്
Wait and see ????????????

കേരള രജ്ഞി ട്രോഫി ക്രിക്കറ്റ് മുന്‍താരം കെ.ജയമോഹന്‍ തമ്പിയെ കൊലപ്പെടുത്തിയതെന്ന് മകന്‍ അശ്വന്റെ കുറ്റസമ്മതം. മദ്യപിക്കുന്നതിനുള്ള പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച് തള്ളുകയായിരുന്നുവെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോവിഡ് പരിശോധനകള്‍ക്കുശേഷമാകും അശ്വിനെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുക.

ഫോര്‍ട്ട് അസിസ്റ്റന്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ജയമോഹന്‍ തമ്പിയുടെ മകന്‍ അശ്വിന്‍, സുഹൃത്ത് സതി എന്നിവരെ ചോദ്യം ചെയ്തതിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ജയമോഹന്‍തമ്പി കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ നിഗമനം. ജയമോഹന്‍ തമ്പിയുടെ നാലുപവന്റെ മാല കാണാനില്ല. പൊലീസ് പറയുന്നതിങ്ങനെ. മദ്യപിക്കുന്നതിന്റെ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്റെ എ.ടി.എം കാര്‍ഡും പഴ്സു ജമോഹന്‍ തമ്പി തിരികെ ചോദിച്ചു.

തുടര്‍ന്ന് മകന്‍ അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച് തള്ളുകയായിരുന്നു .അശ്വിന്‍ തമ്പിയുടെ മുക്കിലിടിക്കുകയും ചെയ്തു. കര്‍ട്ടനില്‍ പിടിച്ചുകൊണ്ട് തമ്പി താഴെവീണു. വീണതിനുശേഷവും തലപിടിച്ച് ഇടിച്ചു. തുടര്‍ന്ന് തമ്പി ബോധരിഹിതനായി. ബോധം പോയെങ്കിലും ഉടന്‍ മരിക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അനുജനോട് ആവശ്യപ്പെട്ടെങ്കിലും നിരാകരിച്ചു. അയൽവാസികളുമായി അടുപ്പം സൂക്ഷിക്കാത്തവരാണ് കുടുംബാംഗങ്ങൾ. അതുകൊണ്ട് തന്നെ ജയമോഹൻ തമ്പിയെ വീടിന് പുറത്ത് കാണാതിരുന്നത് ആരും ശ്രദ്ധിച്ചില്ല.

കൂര്‍ത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് മാലിന്യം ശേഖരിക്കാനെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തക പറഞ്ഞു.

ശനിയാഴ്ചയാണ് ജയമോഹന് തമ്പിയെ ശുഭ അവസാനമായി കണ്ടത്. തിങ്കളാഴ്ച എത്തുമ്പോള്‍ ചീഞ്ഞ ഗന്ധമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് രണ്ടാംനിലയില് വാടകയ്ക്് താമസിക്കുന്ന യുവാവിനോട് വിവരം പറഞ്ഞു. ഇദ്ദേഹം ജനല്‍തുറന്നുനോക്കിയപ്പോഴാണ് തമ്പിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തമ്പിയുടെ ഭാര്യ മരിച്ചതിനുശേഷമാണ് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.

ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും വന്‍ ആഭരണ ശേഖരം ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരികെ എത്തിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.

വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബയില്‍ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. അതേസമയം, ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും വിട്ടുകിട്ടാന്‍ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്.

ഇവരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തി ഇന്ത്യയിലേക്ക് എത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് മാസങ്ങളായി ശ്രമിച്ചു വരികയായിരുന്നു. ഇതിന്റെ ഫലമെന്നോണമാണ് കോടികള്‍ വിലവരുന്ന ആഭരണശേഖരം തിരികെ എത്തിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണ്.

നടൻ വരുൺ ശർമയുടെ മാനേജർ ദിഷ സാലിയൻ ചൊവ്വാഴ്ച മുംബൈയിൽ ആത്മഹത്യ ചെയ്തു. ദിഷ സാലിയൻ ആത്മഹത്യ ചെയ്തതായി മാൽവാനി പോലീസ് സ്റ്റേഷനിലെ ഡിസിപി സ്ഥിരീകരിച്ചു.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. രാത്രി ദിഷ ചില സുഹൃത്തുക്കൾക്കൊപ്പമാണ് അത്താഴം കഴിച്ചത്. പിന്നീട് കിടപ്പുമുറിയുടെ ജനലിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ദിഷയുടെ മരണത്തിൽ വരുൺ ശർമ അനുശോചനം രേഖപ്പെടുത്തി.

“എനിക്ക് വാക്കുകൾ നഷ്‌ടപ്പെടുന്നു. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ ആകെ മരവിച്ചിരിക്കുകയാണ്. ഇതൊന്നും യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാകുന്നില്ല. ഒരുപാട് ഓർമ്മകൾ. വളരെ സ്നേഹമുള്ള ഒരു വ്യക്തിയും അടുത്ത സുഹൃത്തുമായിരുന്നു. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഏറെ ഭംഗിയോടെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. നിന്നെ വല്ലാതെ മിസ് ചെയ്യും. ഈ ദുഃഖം താങ്ങാനുള്ള കരുത്ത് കുടുംബത്തിനുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. നീ പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല. ഇത് വളരെ നേരത്തെ ആയിപ്പോയി,” ഇൻസ്റ്റഗ്രാമിൽ വരുൺ ശർമ കുറിച്ചു.

കൊല്ലം ഓയൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്‌കൂൾ അധ്യാപകൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. സ്‌കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകൻ മരുതമൺപള്ളി സ്വദേശി മനോജ് കെ മാത്യുവിനെ (45) അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ ബിജെപി, കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.

ഓയൂർ ചുങ്കത്തറ വെളിനല്ലൂർ ഇഇടിയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് ഓൺലൈൻ പഠനഗ്രൂപ്പിലാണ് സ്‌കൂളിലെ തന്നെ അധ്യാപകൻ അശ്ലീല വീഡിയോ ഇട്ടതായി കണ്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടായിരുന്നു സംഭവം. കുട്ടികൾ വീട്ടിൽ രക്ഷാകർത്താക്കൾക്കൊപ്പം മലയാളം പഠന ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. രക്ഷിതാക്കൾ ഉടൻ സ്‌കൂൾ പ്രഥമാധ്യാപികയെ വിവരമറിയിച്ചു. തുടർന്ന് പ്രഥമാധ്യാപിക ബന്ധപ്പെട്ട അധ്യാപകനെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

തന്റെ ഫോണിൽനിന്നാണ് വീഡിയോ വന്നതെന്നും എന്നാൽ താനല്ല ഇത് ചെയ്തതെന്നുംം അധ്യാപകൻ വിശദീകരണം നൽകി. തന്റെ സുഹൃത്ത് താനറിയാതെ ഫോൺ ഉപയോഗിച്ചപ്പോൾ അറിയാതെ ഗ്രൂപ്പിലേക്ക് വീഡിയോ ഫോർവേഡ് ആയതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നെന്നും അധ്യാപകൻ വിശദീകരണം നൽകിയതായി പ്രഥമാധ്യാപിക പറഞ്ഞു. സംഭവം വിവാദമായതോടെ സ്‌കൂളിൽ അധ്യാപകയോഗം വിളിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ വെളിയം എഇഒയ്ക്കും സ്‌കൂൾ മാനേജർക്കും റിപ്പോർട്ട് നൽകി. പൂയപ്പള്ളി പോലീസിൽ പരാതിയും നൽകി.

ബിജെപി വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ പ്രഥമാധ്യാപികയെ ഓഫീസിൽ ഉപരോധിച്ചു. ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചതോടെ സമരക്കാർ പിരിഞ്ഞുപോയി.

സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അടുത്ത അനുയായി ബദർ അൽ അസാകർ അറസ്റ്റിലായതായി സൂചന. മിഡിൽ ഈസ്റ്റ് ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസങ്ങളായി അസാക്കറിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ നിർജ്ജീവമായതാണ് അറസ്റ്റിനെ സംബന്ധിച്ച സംശയങ്ങൾ ഉയരാൻ കാരണം.

2017 മുതൽ മുഹമ്മദ് ബിൻ സൽമാന്റെ ഓഫീസിലെ തലവനും അദ്ദേഹത്തിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചെയർമാനുമായ അസാകർ സൗദി നേതാവിന്റെ ഏറ്റവും അടുത്ത സഹായിയെന്നാണ് അറിയപ്പെടുന്നത്.

അതേസമയം, അസാകർ അറസ്റ്റിലാണെങ്കിൽ തന്നെ എന്തിന്റെ പേരിലാണെന്നത് സംബന്ധിച്ച് ഒരു സൂചനയും മാധ്യമങ്ങൾക്കില്ല. വിഷയത്തിൽ സൗദി ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അസാകർ സൗദി വിമതരുടെയും വിമർശകരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനായി ട്വിറ്റർ ജീവനക്കാരെ നിയമിച്ചതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു. സൗദി വിമർശകനായ ജമാൽ ഖഷോഗ്ജിയുടെ കൊലപാതകത്തിന് പിന്നാലെ അസാകറിനെതിരെയും സംശയമുയർത്തിയിരുന്നു. മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം സോഷ്യൽമീഡിയയിൽ അസാകർ സജീവമായിരുന്നുവെന്നാണ് യുഎസിന്റെ ആരോപണം.

മുന്‍ കേരള രഞ്ജി ട്രോഫി താരവും എസ്ബിഐ ഡപ്യൂട്ടി ജനറല്‍ മാനേജരുമായിരുന്ന കെ ജയമോഹന്‍ തമ്പിയുടെ മരണം മകന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോലീസ്. അടിയേറ്റ് വീണ ജയമോഹനെ നിലത്തിട്ട് മകന്‍ വീണ്ടും മര്‍ദ്ദിച്ചതായി പറയുന്നു. ജയമോഹന്റെ മരണവുമായി ബന്ധപ്പെട്ട് മൂത്ത മകന്‍ അശ്വിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ജയമോഹന്റെ മൂക്കിന് ശക്തിയായി ഇടിച്ചതിന്റെ ആഘാതത്തില്‍ ചുവരില്‍ തലയിടിച്ച് നിലത്ത് വീണു. എന്നാല്‍ വീണ്ടും വീണുകിടക്കുന്ന ജയമോഹനെ അശ്വിന്‍ മര്‍ദ്ദിക്കുയായിരുന്നു. സംഭവം നടക്കുമ്പോള്‍ അയല്‍വാസിയും വീട്ടിലുണ്ടായിരുന്നു. ജയമോഹന്റെ മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും.

ജയമോഹന്റെ എടിഎം കാര്‍ഡും പേഴ്‌സും കൈകാര്യം ചെയ്തിരുന്നത് അശ്വിന്‍ ആയിരുന്നു. സംഭവ ദിവസം ഇതൊക്കെ ജയമോഹന്‍ തിരിച്ചു ചോദിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചത്.

കോട്ടയം ചേർപ്പുങ്കലിൽ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി അഞ്ജുവിൻറെ മൃതദേഹം കാഞ്ഞിരപ്പളളി പൊടിമറ്റത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിേക്ക് കൊണ്ടുവന്നത്. മൃതദേഹവുമായി വീടിനുമുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അച്ഛനെയും ബന്ധുക്കളെയും കൂട്ടാതെ ‍മൃതദേഹം എത്തിക്കാന്‍ പൊലീസ് തിടുക്കം കാട്ടിയെന്നും ആരോപണം ഉയര്‍ന്നു. പി.സി ജോര്‍ജ് എം.എല്‍.എയും പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ അനുനയിപ്പിച്ചാണ് മൃതദേഹം വീട്ടിലേക്ക് മാറ്റിയത്. അഞ്ജുവിന്റെ മരണത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.സി.ജോര്‍ജ് പറഞ്ഞു.

മുങ്ങിയാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തെക്കൂറിച്ച് അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ സര്‍വകലാശാല സിന്‍ഡിക്കറ്റ് നിയോഗിച്ചു.

സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് ഷാജി. മകള്‍ കോപ്പി അടിക്കില്ല. ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുതേല്ല. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. കോളജ് അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു. കോളജ് അധികൃതര്‍ വിഡിയോ എഡിറ്റ് ചെയ്തെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അമ്മയെ നാലുപേർ ചേർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ താൻ തടയാൻ ചെന്നു. അപ്പോൾ ഒരാൾ നെഞ്ചിൽ പിടിച്ച് തള്ളിയിട്ടു. കരഞ്ഞപ്പോൾ മുഖത്തടിച്ചു. കഠിനകുളം പീഡനക്കേസിൽ നിർണ്ണായകമാകുക കുട്ടി നൽകിമൊഴി.

ബൈക്കിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ബീച്ചിൽ പോയതും കൂട്ടുകാരന്റെ വീട്ടിലേക്ക് അച്ഛൻ കൊണ്ടുപോയതും വീട്ടിലേക്ക് മടങ്ങിയ അമ്മയേയും തന്നെയും ഓട്ടോയിൽ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയതും കുട്ടി ഓർമ്മിച്ച് പറഞ്ഞു. കേസിൽ യുവതിയുടെ മകന്റെ മൊഴി നിർണ്ണായകമാകും.

കേസിൽ അമ്മയെ ഉപദ്രവിച്ചെന്നും തടയാൻ ചെന്നപ്പോൾ തന്നെയും അടിച്ചെന്നും കുട്ടിയും മൊഴി നലിയിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ട് ഏഴു വർഷമായി. പലപ്പോഴും മാറിനിൽക്കുകയായിരുന്നു. ഒരു മാസമേ ആയുള്ളൂ, ഒരുമിച്ചു കൂടെ പോയിട്ട്. ഭർത്താവ് ലഹരിക്ക് അടിമയായിരുന്നു എന്നതും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും ഉള്ള യുവതിയുടെ മൊഴിയും നിർണ്ണായകമാകും.

ഉപദ്രവിച്ചവരിൽ ഒരാളെ മാത്രമാണ് ഭർത്താവിന് പരിചയം. ഇയാൾ ഭർത്താവിന് പണം നൽകുന്നത് കണ്ടു. പണം നൽകിയ ആളാവും മറ്റുള്ളവരെ വിളിച്ചു വരുത്തിയതെന്നാണ് പോലീസ് കരുതുന്നത്. കഠിനംകുളത്ത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് ഉപയോഗിച്ച സ്ഥലം സാമൂഹികവിരുദ്ധരുടെ സ്ഥിരം സങ്കേതമാണ്.

റോഡിൽനിന്നു മാറി ഇടവഴിയിലൂടെ അകത്തേക്കു കാടുമൂടിയ പ്രദേശം വിജനമാണെന്നതും അരികിലെങ്ങും വീടുകൾ ഇല്ലാത്തതുമാണ് അനുകൂല സാഹചര്യമാകുന്നത്. രാത്രി വാഹനങ്ങളിൽ ഇവിടേക്ക് എത്തി മദ്യപാനവും ലഹരി ഉപയോഗവും പതിവാണെന്നും നാട്ടുകാർ പറയുന്നു.

പു​തു​ച്ചേ​രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് സ്ട്രെ​ച്ച​റി​ൽ നി​ന്നും മൃ​ത​ദേ​ഹം കു​ഴി​യി​ലേ​ക്ക് എ​ടു​ത്ത​റി​ഞ്ഞ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​തു​ച്ചേ​രി ല​ഫ്: ഗ​വ​ർ​ണ​ർ കി​ര​ൺ ബേ​ദി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.

ചെ​ന്നൈ​യി​ൽ നി​ന്ന് പു​തു​ച്ചേ​രി​യി​ലെ ഭാ​ര്യാ​വ​സ​തി​യി​ൽ എ​ത്തി​യ ജ്യോ​തി മു​ത്തു (47) വി​ന്‍റെ മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കൊ​ണ്ടു​വ​രു​ന്ന​തും സ്ട്രെ​ച്ച​റി​ൽ നി​ന്ന് മൃ​ത​ദേ​ഹം ശ​വ​ക്കു​ഴി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തു​മാ​യ വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ജൂ​ൺ മൂ​ന്നി​നാ​ണ് ഇ​യാ​ൾ പു​തു​ച്ചേ​രി​യി​ൽ എ​ത്തി​യ​ത്. നെ​ഞ്ചു​വേ​ദ​ന​യ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പു​തു​ച്ചേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ഗ​വ.​ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന്നു​ത​ന്നെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ ഇ​യാ​ളു​ടെ ശ്ര​വ​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് എ​ന്ന് വ്യ​ക്ത​മാ​യ​ത്.

മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്.

RECENT POSTS
Copyright © . All rights reserved