കേരള രജ്ഞി ട്രോഫി ക്രിക്കറ്റ് മുന്‍താരം കെ.ജയമോഹന്‍ തമ്പിയെ കൊലപ്പെടുത്തിയതെന്ന് മകന്‍ അശ്വന്റെ കുറ്റസമ്മതം. മദ്യപിക്കുന്നതിനുള്ള പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച് തള്ളുകയായിരുന്നുവെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോവിഡ് പരിശോധനകള്‍ക്കുശേഷമാകും അശ്വിനെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുക.

ഫോര്‍ട്ട് അസിസ്റ്റന്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ജയമോഹന്‍ തമ്പിയുടെ മകന്‍ അശ്വിന്‍, സുഹൃത്ത് സതി എന്നിവരെ ചോദ്യം ചെയ്തതിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ജയമോഹന്‍തമ്പി കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ നിഗമനം. ജയമോഹന്‍ തമ്പിയുടെ നാലുപവന്റെ മാല കാണാനില്ല. പൊലീസ് പറയുന്നതിങ്ങനെ. മദ്യപിക്കുന്നതിന്റെ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്റെ എ.ടി.എം കാര്‍ഡും പഴ്സു ജമോഹന്‍ തമ്പി തിരികെ ചോദിച്ചു.

തുടര്‍ന്ന് മകന്‍ അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച് തള്ളുകയായിരുന്നു .അശ്വിന്‍ തമ്പിയുടെ മുക്കിലിടിക്കുകയും ചെയ്തു. കര്‍ട്ടനില്‍ പിടിച്ചുകൊണ്ട് തമ്പി താഴെവീണു. വീണതിനുശേഷവും തലപിടിച്ച് ഇടിച്ചു. തുടര്‍ന്ന് തമ്പി ബോധരിഹിതനായി. ബോധം പോയെങ്കിലും ഉടന്‍ മരിക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അനുജനോട് ആവശ്യപ്പെട്ടെങ്കിലും നിരാകരിച്ചു. അയൽവാസികളുമായി അടുപ്പം സൂക്ഷിക്കാത്തവരാണ് കുടുംബാംഗങ്ങൾ. അതുകൊണ്ട് തന്നെ ജയമോഹൻ തമ്പിയെ വീടിന് പുറത്ത് കാണാതിരുന്നത് ആരും ശ്രദ്ധിച്ചില്ല.

കൂര്‍ത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് മാലിന്യം ശേഖരിക്കാനെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തക പറഞ്ഞു.

ശനിയാഴ്ചയാണ് ജയമോഹന് തമ്പിയെ ശുഭ അവസാനമായി കണ്ടത്. തിങ്കളാഴ്ച എത്തുമ്പോള്‍ ചീഞ്ഞ ഗന്ധമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് രണ്ടാംനിലയില് വാടകയ്ക്് താമസിക്കുന്ന യുവാവിനോട് വിവരം പറഞ്ഞു. ഇദ്ദേഹം ജനല്‍തുറന്നുനോക്കിയപ്പോഴാണ് തമ്പിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തമ്പിയുടെ ഭാര്യ മരിച്ചതിനുശേഷമാണ് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.