Crime

കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണവുമായി ബന്ധപ്പെട്ട് ഉണ്ടകളുടെ കണക്കെടുപ്പ് ഇന്ന് ക്രൈംബ്രാഞ്ച് നടത്തും. കണക്കെടുപ്പിന് മുന്നോടിയായി അന്വേഷണസംഘം ചീഫ് സ്റ്റോറില്‍ നിന്ന് വെടിയുണ്ടകളുടെ സ്‌റ്റോക്ക് രജിസ്റ്റര്‍ ശേഖരിച്ചു.

വെടിയുണ്ടകള്‍ ഹാജരാക്കാന്‍ എസ് എ പി അധികൃതരോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര കണക്കെടുപ്പിലും പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ലക്ഷത്തോളം വെടിയുണ്ടകള്‍ പരിശോധിക്കും. വ്യാജ കാട്രിഡ്ജുകള്‍ കൂടുതലായി ഉണ്ടോ എന്ന് പരിശോധിക്കും. 12,061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായി എന്നാണ് ആരോപണം. വ്യാജ വെടിയുണ്ടകള്‍ പകരം വച്ചതായി കണ്ടതിനെ തുടര്‍ന്ന് എസ് ഐയെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 11 പ്രതികളാണുള്ളത്. അസി.കമാന്‍ഡര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

തിരുവനന്തപുരത്തെ എസ് എ എപി ക്യാമ്പ്, തൃശ്ശൂരിലെ പൊലീസ് അക്കാഡമി തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന്് തോക്കുകളും ഉണ്ടകളും വെടിക്കോപ്പുകളും കാണാതായെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തോക്കുകള്‍ കാണാതായിട്ടില്ല എന്നും മറ്റ് ക്യാമ്പുകളിലേയ്ക്ക് മാറ്റുകയാണ് ചെയ്തത് എന്നുമാണ് പൊലീസിന്റെ വിശദീകരണം. പൊലീസിനെ ന്യായീകരിച്ചും സിഎജി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞും ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരുന്നു. തോക്കുകളുടെ പരിശോധന നേരത്തെ നടത്തിയിരുന്നു.

നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്നാകും ഹര്‍ജി ചേംബറില്‍ പരിഗണിക്കുന്നത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും തള്ളിയതാണ്.

എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പവന്‍ഗുപ്ത ഇന്ന് ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വധശിക്ഷ നീണ്ടു പോകാന്‍ സാധ്യതയുണ്ട്.

അതേ സമയം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ തയ്യിൽ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം മകനെ ഇല്ലാതാക്കിയ യുവതി പിടിയിൽ ആയിരുന്നു. വിയാൻ എന്ന ഒന്നര വയസ്സുള്ള മകനെയാണ് യുവതി ഇല്ലാതെ ആക്കിയത്. തുടർന്ന് കേസിൽ കാമുകനായ നിധിൻ എന്ന യുവാവിനെയും കേസ് സംബന്ധമായി അറസ്റ്റ് ചെയ്തിരുന്നു.

ശരണ്യ പലപ്പോഴും തനിക്ക് നഗ്‌ന ദൃശ്യങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്നും നേരിട്ട് നഗ്ന ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നും തയ്യില്‍ കടപ്പുറത്തെ കരിങ്കല്ലിൽ ഒന്നര വയസുകാരൻ മകനെ എറിഞ്ഞുകൊലപ്പെടുത്തിയ അമ്മ ശരണ്യയുടെ കാമുകൻ നിധിൻ. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന എന്ന വിവരവും നിധിന്‍ പോലീസിനോട് വ്യക്തമാക്കി.

തന്റെ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് നിധിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ശരണ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യവും നിധിനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘത്തിന് സ്ഥിരീകരണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കണ്ണൂർ സിറ്റി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ആർ സതീശന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തുന്നത്.

ചങ്ങനാശേരി, തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റിൽ കോട്ടയം അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) പ്രാഥമിക തെളിവെടുപ്പ് നടത്തുകയും സ്ഥാപനത്തിൽ എട്ടു വര്‍ഷത്തിനിടെ മുപ്പതിലധികം അന്തേവാസികൾ മരിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇതിൽ ആത്മഹത്യകളും ഉണ്ടാകാമെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും എഡിഎം അനിൽ ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് കോട്ടയം എഡിഎം പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. സ്ഥാപനത്തിലെ രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. 2012 മുതൽ ഇതുവരെ സ്ഥാപനത്തിൽ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തി.

ട്രസ്റ്റിന്റെ ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ഹൈക്കോടതിയിലെ കേസുകളുടെ പിൻബലത്തിലാണ്. നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നാട്ടുകാരിൽനിന്നും, ജീവനക്കാരിൽനിന്നും എഡിഎം വിവരങ്ങൾ ശേഖരിച്ചു. രണ്ടു ദിവസത്തിനകം കോട്ടയം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിനിടെ ഇന്നലെ രാത്രിയോടെ മറ്റൊരു അന്തേവാസിയെക്കൂടി സമാന രോഗലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തൃ​ശൂ​ർ: സിം​ഗ​പ്പൂ​രി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ചി​യ്യാ​രം സു​ഭാ​ഷ് ന​ഗ​റി​ൽ ചാ​ല​ക്ക​ൽ വീ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ സ്റ്റെ​ബി​ൻ (27) ആ​ണു മ​രി​ച്ച​ത്. സിം​ഗ​പ്പൂ​രി​ൽ ഭാ​ര്യ​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന സ്റ്റെ​ബി​ൻ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് പു​തി​യ ഫ്ളാ​റ്റി​ലേ​ക്കു താ​മ​സം മാ​റി​യി​രു​ന്നു. ഒ​ഴി​ഞ്ഞ ഫ്ളാ​റ്റ് വൃ​ത്തി​യാ​ക്കാ​ൻ രാ​ത്രി​യി​ൽ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. കാ​ൽ തെ​ന്നി​വീ​ണ​താ​കാ​മെ​ന്നു സം​ശ​യി​ക്കു​ന്നു. പോ​ലീ​സാ​ണു ശ​നി​യാ​ഴ്ച രാ​വി​ലെ ഫ്ളാ​റ്റി​നു താ​ഴെ മൃ​ത​ദേ​ഹം ക​ണ്ട​ത്.   സിം​ഗ​പ്പൂ​​രി​ലെ ഇ​ഷാ​നി​ൽ മൈ​ക്രോ​ണ്‍ സേ​ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ജി​നി​യ​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടു മാ​സം മു​ന്പാ​ണു സ്റ്റെ​ബി​ൻ വി​വാ​ഹി​ത​നാ​യ​ത്. ഭാ​ര്യ അ​ന​റ്റ് ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

ജൂവലറിയില്‍ മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പത്തൊമ്പതാം തീയതി രാത്രിയിലാണ് മോഷണം നടന്നത്. 14 പവന്റെ സ്വർണവും 2,87,000 രൂപയുമാണ് ഇവർ അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. പുല്ലു കുളങ്ങര കിഴക്കേ നടയിലെ ബീനാ ജൂവലേഴ്സിൽ മോഷണം നടത്തിയ തിരുവല്ല തുകലശ്ശേരി പൂമംഗലത്ത് ശരത്(34), ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാർക്കറ്റ് പെരുമന പുതുവൽ വീട്ടിൽ സുധീഷ്(38)എന്നിവരൊണ് പൊലീസ് അറസ്റ്റു ചെയ്തത്. ചൂളത്തെരുവിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

കടയിലെ സിസി ടിവിയിൽ ഒരു പ്രതിയുടെ ചിത്രം അവ്യക്തമായി പതിഞ്ഞിരുന്നു. സമീപ പ്രദേശങ്ങളിൽ നടന്ന ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ട് പുറത്തു വന്നവരാകാം പ്രതികളെന്ന് അദ്യം തന്നെ സംശയമുണ്ടായിരുന്നു. ഈ വഴിക്കും അന്വേഷണം നടന്നു. പ്രതികൾ ചൂളത്തെരുവിൽ വീട് വാടകക്കെടുത്താണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മോഷണ സ്വർണ്ണം ഇവരിൽ നിന്ന് കണ്ടെത്തി. കൂടാതെ ഇവർ ഭിത്തി തുരക്കാനുപയോഗിച്ച കമ്പി പാരയും ജൂവലറിയുടെ സമീപത്തെ തോട്ടിൽ നിന്ന് കണ്ടെടുത്തു. മോഷ്ടിച്ച പണംകൊണ്ട് ഇവർ ഗൃഹോപകരണങ്ങളും മറ്റും വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.

 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ ശിക്ഷിക്കപ്പെട്ട റോബിന്‍ വടക്കുംചേരിയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വൈദികവൃത്തിയില്‍നിന്ന് പുറത്താക്കിയതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. എന്നന്നേക്കുമായി പുറത്താക്കിയ സഭയുടെ ഉത്തരവ് മാനന്തവാടി രൂപതാകാര്യാലയം വഴി റോബിന്‍ വടക്കുംചേരി കൈപ്പറ്റിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ഉത്തരവ് ഒപ്പിട്ട് സ്വീകരിച്ചതിന്റെ ഔദ്യോഗിക രോഖ റോമിലേക്ക് അയക്കുകയും ചെയ്തു.

പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് കൊട്ടിയൂര്‍ പളളി വികാരിയായിരുന്ന ഫാദര്‍ റോബിനെതിരെ 2017 ഫെബ്രുവരി 26 നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.2017 ഫെബ്രുവരിയില്‍ ഫാദര്‍ റോബിനെ വൈദിക പദവിയില്‍നിന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു.

ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. തുടങ്ങിയിട്ടേയുള്ളൂ. യഥാര്‍ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ്. റീന തുടങ്ങിവച്ചതേ ഉള്ളൂ. ഇനി കണ്ടുപിടിക്കുക എന്ന വലിയ വെല്ലുവിളി അന്വേഷണ സംഘത്തിന് മുന്നിലാണ്. ദേവനന്ദയെ കാണാതായ ദിവസം തന്നെ അവള്‍ എവിടെയുണ്ടാകും എന്ന ചോദ്യത്തിന് ഉത്തരം തന്നത് റീന എന്ന പൊലീസ് നായ ആയിരുന്നു. കൃത്യമായി അവള്‍ പാഞ്ഞ വഴിയിലും അവള്‍ കാട്ടി തന്ന സ്ഥലത്തുമായിരുന്നു പിറ്റേന്ന് പുലര്‍ച്ചെ ദേവനന്ദയുടെ മൃതദേഹം ലഭിച്ചതും. ഒരു തുമ്പില്ലാതെ കേരളമാകെ കുട്ടിയെ തിരയുമ്പോഴാണ് കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീനയുമായി ഹാന്‍ഡ്ലര്‍മാരായ എന്‍.അജേഷും എസ്.ശ്രീകുമാറും എത്തുന്നത്.

ഹാന്‍ഡ്ലര്‍മാര്‍ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാന്‍ കൊടുത്തു. വീടിന്റെ പിന്‍വാതിലിലൂടെ റീന പുറത്തിറങ്ങി. അതിര്‍ത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയല്‍ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആള്‍ താമസം ഇല്ലാതെ ആ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമണ്‍ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താല്‍ക്കാലിക നടപ്പാലം വരെയെത്തി. നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടര്‍ന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി.

അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നില്‍ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതില്‍ കൃത്യത ഉണ്ടെന്നാണ് നായ നല്‍കുന്ന സൂചനകളില്‍ നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറയുന്നു. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതെല്ലാം വേദനയുണ്ടാക്കുന്നുണ്ട്. അത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതേ എന്നാണ് ആ അമ്മ യാചിക്കുന്നത്. യൂട്യൂബ് ചാനലുകളിലും ചില ദൃശ്യമാധ്യമങ്ങളിലും മകള്‍ ഇളവൂരിലെ സമീപത്തെ ആറ് വഴിയുള്ള ക്ഷേത്രത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട് പോയി എന്ന തരത്തിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത്.

നെടുമണ്‍കാവ് ഇളവൂരിലെ വീട്ടില്‍ താന്‍ തുണി കഴുകുന്നതിന് മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ നോക്കാന്‍ ദേവനന്ദയോട് പറഞ്ഞ് മുന്‍ വശത്തെ കതക് പൂട്ടിയിരുന്നു. ശേഷം തുണി കഴുകി 15 മിനിറ്റിന് ശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാതായത്. ഗേറ്റ് പൂട്ടിയതിനാല്‍ വീട്ടിന്റെ പിറകുവശം വഴിയാവാം ദേവനന്ദ പുറത്ത് പോയിട്ടുണ്ടാകുക. ദുരൂഹത നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാണ് ധന്യ ഇപ്പോള്‍ അഭ്യര്‍ഥിക്കുന്നത്.

ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് ഞാന്‍ മോളോട് പറഞ്ഞിട്ടില്ല. മോള്‍ ഒരിക്കല്‍പ്പോലും ആറ്റിന്റെ മറുകരയിലുള്ള ക്ഷേത്രത്തിലും പോയിട്ടില്ല. അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ് ആളില്ലാത്ത സമീപത്തെ വീട്ടിലും പോയിട്ടില്ല. ആ വീട്ടിലേക്ക് പൊലീസ് നായ പോയതുള്‍പ്പെടെ അന്വേഷിക്കിക്കേണ്ടതാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലം ഇതിനു മുന്‍പ് കുട്ടി കണ്ടിട്ടുകൂടിയില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം അവള്‍ക്കില്ല. ഇതിന് പിന്നിലെ കുറ്റവാളിയെ കണ്ടെത്തണം. മോള്‍ അന്ന് വീട്ടില്‍ നിന്നത് സ്‌കൂള്‍ അവധിയായതിനാലാണ്. അല്ലാതെ ക്ഷേത്രത്തില്‍ പോകാനല്ല.’ -ധന്യ പറയുന്നു.

”കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്കു പോകില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ മുന്‍പൊരിക്കലും ദേവനന്ദ പോയിട്ടില്ല. മൃതദേഹത്തിനൊപ്പം കിട്ടിയ അമ്മയുടെ ഷാള്‍ ധരിച്ച് കുഞ്ഞ് ഇതുവരെ പുറത്ത് പോയിട്ടില്ല’ മുത്തച്ഛന്‍ മോഹനന്‍പിള്ള പറയുന്നു.അതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ദേവനന്ദ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും പുഴയുടെ തീരത്തേക്ക് പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ ക്ഷേത്രത്തില്‍ പോയിട്ടില്ല. വളരെ ചെറിയ പ്രായത്തില്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയത് മറ്റൊരുവഴിയിലൂടെ ഓട്ടോറിക്ഷിലായിരുന്നു. കുട്ടിക്ക് ഒരിക്കലും തനിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്താന്‍ കഴിയില്ല. പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് കുടുംബാംഗങ്ങള്‍.

വീടിനു പുറത്തേക്കുപോലും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. ദേവനന്ദയെ കാണാതായ നിമിഷം മുതല്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാരും കുടുംബാംഗങ്ങളും പറഞ്ഞിരുന്നു.മരണം വെള്ളത്തില്‍ മുങ്ങിയാണെന്നും പരുക്കുകളില്ലെന്നുമുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ദുരൂഹതകള്‍ നീക്കുന്നതല്ലെന്ന നിലപാടിലാണ് തന്നെയാണ് കുടുംബാഗങ്ങള്‍. ദേവനന്ദയെപ്പൊലൊരു ആറുവയസ്സുകാരിക്ക് ഒറ്റയ്ക്കുപോകാവുന്ന വഴിയിലൂടെയല്ല പൊലീസ് നായ സഞ്ചരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്ന് ആരും വിശ്വസിക്കുന്നില്ല. കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. കാണാതായ ദിവസം കുട്ടി വീട്ടില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു.

അമ്മ തുണി കഴുകുന്നിടത്തേക്കു പോയപ്പോള്‍ ഇല്ലാതിരുന്ന ഷാള്‍ പക്ഷേ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വീടിനു പുറത്തിറങ്ങുമ്പോള്‍ ചെരിപ്പ് ധരിക്കുന്ന കുട്ടിയുടെ കാലില്‍ സംഭവദിവസം ചെരിപ്പ് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

‘ദേവനന്ദ ഒറ്റയ്ക്ക്, ആരോടും പറയാതെ എവിടേക്കും പോകില്ലെന്ന കാര്യം ഉറപ്പാണ്. വീടിനകത്തു കളിക്കുമ്പോള്‍ മാത്രമാണു ഷാള്‍ ചുറ്റിയിരുന്നത്. അതെടുത്തു പുറത്തേക്കു പോകാറേയില്ല. ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ സ്വീകരണമുറിയിലെ സെറ്റിയിലുണ്ടായിരുന്നു ഷാള്‍. മോളെ കാണാതായി അകത്തേക്കു കയറിപ്പോഴാണു ഷാളും കാണാനില്ലെന്ന് അറിഞ്ഞത്. മോളുടെ മരണത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടു വരണം.’

ചങ്ങനാശേരി അഗതിമന്ദിരത്തിലെ അന്തേവാസിയുടെ മരണകാരണം ന്യൂമോണിയ. ഇന്നുമരിച്ച യോഹന്നാന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. ശരീരത്തിലോ ആന്തരികാവയവങ്ങള്‍ക്കോ ക്ഷതമില്ല. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞദിവസം മരിച്ച ഗിരീഷിനും ന്യൂമോണിയ ബാധിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.

ചങ്ങനാശേരിക്കടുത്ത് തൃക്കൊടിത്താനത്തെ മാനസികചികില്‍സാകേന്ദ്രത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. കോവിഡ് നയന്റീനോ എച്ച്.വണ്‍.എന്‍.വണ്ണോ അല്ല മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമിതമായി മരുന്നോ വിഷപദാര്‍ഥങ്ങളോ ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്നറിയാന്‍ സാംപിളുകള്‍ രാസപരിശോധനയ്ക്കയച്ചു.

പുതുജീവൻ ട്രസ്റ്റ്‌ മാനസികചികിത്സ കേന്ദ്രത്തിലാണ് മൂന്ന് ദുരൂഹമരണങ്ങൾ നടന്നത്. അവശനിലയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ ഷെറിന്‍, ഗിരീഷ്, യോഹന്നാന്‍ എന്നിവരാണ് മരിച്ചത്. മറ്റ് ആറുപേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോവിഡ് 19, എച്ച്1എൻ1 തുടങ്ങിയ രോഗലക്ഷണങ്ങൾ സംശയിച്ചിരുന്നെങ്കിലും അവയൊന്നുമല്ല മരണകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ദുരൂഹത ആരോപിച്ച നാട്ടുകാർ പോലീസിൽ പരാതി നൽകി.

ചികില്‍സയിലുള്ള എല്ലാവരും നേരിടുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നമെന്നും, പുതുജീവന്‍ ട്രസ്റ്റിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലന്നും കോട്ടയം കലക്ടർ പി.കെ.സുധീര്‍ ബാബു പറഞ്ഞു. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ട്.

‘ഷെറിന്റേയും യോഹന്നാന്റേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതായും, ഗിരീഷിന്റെ മൃതദേഹം ബന്ധുക്കള്‍ എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും സ്ഥാപന ഡയറക്ടർ വിസി ജോസഫ് പറഞ്ഞു. എല്ലാവരും സമാനമായ ലക്ഷണങ്ങളാണ് കാണിച്ചത്.

രാസപരിശോധനക്കായി സാമ്പിളുകൾ കൊച്ചി അമൃത ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, കോണ്ഗ്രസ് പ്രവർത്തകരും നാട്ടുകാരും സ്ഥാപനത്തിൽ പ്രതിഷേധവുമായി എത്തി.

Copyright © . All rights reserved