Crime

കണ്ണൂർ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തിന് സമീപം മൂന്ന് ദിവസം മുൻപാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് ഒരു പുരുഷന്റേതാണെന്ന് കണ്ടെത്തി. എന്നാൽ സ്ത്രീവേഷത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചുഴലിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരന്‍ കിഴക്കേപ്പുരയ്ക്കല്‍ ശശി എന്ന കുഞ്ഞിരാമന്റേതാണ് (45) മൃതദേഹമെന്നാണ് സൂചന.

സംഭവത്തെക്കുറിച്ച് പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ:

ശശിയെക്കുറിച്ച് ഏറെ വിചിത്രമായ കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. പകൽ ആശാരിപ്പണിക്ക് പോകുകയും രാത്രി സ്ത്രീവേഷമണിയുകയും ചെയ്യുന്ന വിചിത്രസ്വഭാവത്തിന് ഉടമയാണ് ശശി.അവിവാഹിതനായ ഇയാൾ പകൽ കൃത്യമായി ജോലിക്ക് പോകും. എന്നാൽ രാത്രിയാകുമ്പോൾ സ്ത്രീകളെപ്പോലെ സാരിയുടുത്ത് കണ്ണെഴുതി, പൊട്ടുതൊട്ട്, വിഗ്ഗും അണിഞ്ഞ് നടക്കും. ശരീരത്തിൽ ആഭരണങ്ങളും അണിയാൻ ശശിക്ക് താൽപര്യമുണ്ടായിരുന്നു. സാരിയുടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും കിട്ടിയ മൊബൈൽ ഫോണിൽ ശശി സ്ത്രീ വേഷം കെട്ടിയ ഫോട്ടോകളുണ്ടായിരുന്നു.

അതോടൊപ്പം വിഗ്ഗും കണ്ണാടിയും ചീപ്പും മതൃദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചു. സ്ത്രീ വേഷം കെട്ടിക്കഴിഞ്ഞാൽ മേക്കപ്പ് സാധനങ്ങളടങ്ങിയ ഹാന്റ്ബാഗും കയ്യിൽ കരുതും. സ്ത്രീവേഷത്തിൽ നിന്നും ശശി പിന്നീട് യക്ഷി വേഷം കെട്ടാൻ തുടങ്ങിയതായും നാട്ടുകാരിൽ നിന്ന് അറിഞ്ഞു. യക്ഷിയുടെ ഭാവചലനത്തോടെ ജനസഞ്ചാരം കുറഞ്ഞ വഴികളിൽ ഇയാൾ ഇറങ്ങി നടക്കാറുണ്ടായിരുന്നു. യക്ഷികളെ അനുകരിച്ച് തുടങ്ങിയ ശശി മിക്ക രാത്രികളിലും ശ്മശാനങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്.

നേരം പുലരുന്നതോടെ ശശി വീണ്ടും പുരുഷ വേഷം സ്വീകരിക്കും. മടി കൂടാതെ ജോലിക്ക് പോകും. നാട്ടുകാർക്ക് യാതൊരുവിധ ശല്യവുമുണ്ടാക്കിയിട്ടില്ല. ആഡൂരിൽവച്ച് നാട്ടുകാർ ഒരിക്കൽ സ്ത്രീവേഷത്തിൽ ശശിയെ പിടിച്ചിരുന്നു. അതോടെയാണ് ചുഴലിയിലേക്ക് മാറിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് മാസത്തെ പഴക്കമുണ്ട്. ശശിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വനപ്രദേശത്ത് നിന്നാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. അതിനാൽ ആത്മഹത്യയാണോയെന്ന സംശയവുമുണ്ട്.

വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് മൃതദേഹം കണ്ടത്. സാരിയുടത്ത നിലയിലായതിനാൽ ആദ്യം സ്ത്രീയാണെന്നാണ് കരുതിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയുടെ ഫലം വരണം.

പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയതു ക്രൂരമായ ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ബീയർ കുപ്പി പൊട്ടിച്ചു ഫോർട്ട് എസ്ഐ എസ്.വിമലിനെ കുത്തി പരുക്കേൽപ്പിച്ച പ്രതി സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. പരുക്കേറ്റ എസ്ഐയെ ഗവ. ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസ് രക്ഷപ്പെട്ടു.

15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിയാസിനെ‌തിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ടു നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തായി. പൊലീസ് സംഘത്തിനു മേൽ ചാടിവീഴുന്ന നിയാസിനെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളിൽ കാണാം. ‘അവനെ കൊല്ലെടാ’ (എസ്ഐയെ) എന്ന് ഒരാൾ ആക്രോശിക്കുന്നതും വ്യക്തമാണ്.

ബീയർ കുപ്പി പൊട്ടിച്ചു സ്വന്തം ശരീരത്തിലും തലയിലും മുറിവേൽപ്പിച്ച ശേഷം രക്തം എസ്ഐയുടെ കൈയിൽ പുരട്ടാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിക്കുമ്പോഴാണു എസ്ഐയുടെ കൈക്ക് കുത്തേറ്റത്. കഞ്ചാവു കേസിൽ പ്രതിയായ ഇയാളെ ഫോർട്ട് സിഐ മുൻപു പിടികൂടിയപ്പോഴും പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് സംഘത്തിനു നേരെ പ്രതിയും ബന്ധുക്കളും അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ നിയാസിന്റെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിലായി. കുട്ടിയുടെ അമ്മയെ പന്നിയങ്കര പൊലീസ് ആണ് അറസ്റ്റു ചെയ്തത് . കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയാണ് പിടിയിലായത്. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം ഇവര്‍ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ്‌ പറയുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച ആളെ ഒരിക്കലും കണ്ടു പിടിക്കരുതെന്നു കരുതിയാണ് ഇവർ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിച്ചത്

തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. പള്ളിയുടെ പടിക്കെട്ടിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതി‍ഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു.. ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’- എന്നൊക്കെയായിരുന്നു കുറിപ്പില്‍. അതിനൊപ്പം കുഞ്ഞിന്റെ ജനന തിയതിയും കൊടുക്കേണ്ട മരുന്നുകളുടെ കുറിപ്പും കത്തിൽ പറയുന്നുണ്ട്.

പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു.  പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45-ന് മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30-ന് പള്ളി പരിസരത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് പ്രൈമറി വിദ്യാര്‍ഥികളുമായി ഓട്ടോ വന്നു. ഈ കുട്ടികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്.

വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടര്‍ന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്ന് അധികൃതര്‍ക്ക് മനസ്സിലായിരുന്നു. തുടർന്ന് കോഴിക്കോടും പരിസരത്തുമില്ല ആശുപത്രികളിൽ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം .കുഞ്ഞിനെ കണ്ടെത്തിയ സമയങ്ങളിൽ ഇതുവഴി പോയ വാഹനങ്ങളെയും കാൽ നടയാത്രക്കാരെയും പോലീസ് നിരീക്ഷിച്ചിരുന്നു …സമീപ പ്രദേശങ്ങളിലും വീടുകൾക്ക് മുന്നിലുമുള്ള സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുമെന്നും ഡി എൻ എ ടെസ്റ്റ് നടത്തി വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് അന്ന് തന്നെ പറഞ്ഞിരുന്നു

ഏതായാലും ഇപ്പോൾ കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തുകയായിരുന്നു യുവതി എന്ന് പൊലീസ് പറയുന്നു…കുഞ്ഞിന്റെ അച്ഛനും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു .. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം അച്ഛന്റെ കൂടി അറിവോടെ ആണോ എന്ന് വ്യക്തമായിട്ടില്ല .

അതേസമയം ഈ കുഞ്ഞിനെ എങ്ങനെ ഉപേക്ഷിക്കാൻ തോന്നിയെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നത് . എന്നാൽ ഇന്നത്തെ പല മാതാപിതാക്കളും ചെയ്യുന്ന പോലെ ഈ കുഞ്ഞിനെ അവർ കൊല്ലാതെ പള്ളിയ്ക്ക് മുന്നിൽ ഉപേക്ഷിച്ചത് നന്നായി എന്ന തരത്തിലുളള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു . കുഞ്ഞുങ്ങൾ ഇല്ലാത്ത ഏതെങ്കിലും ദമ്പതികൾ ഈ കുഞ്ഞിനെ സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനകളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്.  ഇതേ തുടർന്ന് കുഞ്ഞിനെ ദത്തെടുക്കാൻ ധാരാളം ദമ്പതികൾ എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തി ആയതിനുശേഷം കുഞ്ഞിനെ ദത്തുകൊടുക്കും എന്നാണു ശിശുസംരക്ഷണ സമിതി അധികൃതർ പറഞ്ഞിരുന്നത്

വിവാഹ മോചനം നേടിയ യുവതി മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ഹാരിസ് കൗണ്ടി കൊറോണേഴ്സ് ഓഫിസ് സ്ഥിരീകരിച്ചു. സംഭവം നടന്നതിന്റെ തലേ ആഴ്ചയിലായിരുന്നു ഭർത്താവ് മർവിൻ ഓസീനുമായുള്ള ആഷ്‌ലിയുടെ (39) വിവാഹമോചനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കുറിച്ചു വിവരമൊന്നും ഇല്ലെന്നു ചൂണ്ടിക്കാണിച്ചു. കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ നാലുപേരേയും കണ്ടെത്തിയത്. സമീപത്തു നിന്നും വെടിവയ്ക്കാവാനുപയോഗിച്ചു എന്നു കരുതുന്ന തോക്കും കണ്ടെടുത്തിട്ടുണ്ട്.

ഹാരിഷ് ഓസിൻ (11), എലീനർ ഓസിൻ (9), ലിങ്കൺ ഓസിൻ (7) എന്നീ കുട്ടികളാണു കൊല്ലപ്പെട്ടത്. ബോണറ്റ് ജൂനിയർ സ്കൂളിലെ വിദ്യാർഥികളായിരുന്നു മൂന്നു പേരും. മൂന്നുപേരും മിടുക്കരായ കുട്ടികളായിരുന്നുവെന്നും കുട്ടികളുടെ അപ്രതീക്ഷിത മരണം അധ്യാപകരേയും സഹപാഠികളേയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. വിവാഹമോചനമായിരിക്കാം ആത്മഹത്യയിലേക്കും കുട്ടികളുടെ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

കൂടത്തായി കേസിലെ പ്രധാന പ്രതി ജോളി മുമ്പും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വ്യാജ രേഖ ചമയ്ക്കലും തട്ടിപ്പും ജോളി വളരെ ചെറുപ്പ പ്രായത്തില്‍ തന്നെ ചെയ്തിരുന്നു എന്നതിന് തെളിവായി ജോളിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍ഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.

വിവാഹം കഴിഞ്ഞു കട്ടപ്പനയില്‍ നിന്നു കൂടത്തായിയിലെത്തിയപ്പോള്‍ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

പക്ഷേ, പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണു ബികോമിനു ചേര്‍ന്നതെന്നതു സംബന്ധിച്ച് അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.പാലായിലെ പാരലല്‍ കോളജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. ചില കംപ്യൂട്ടര്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും ജോളിയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് കേരള, എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്നു തെളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുന്‍പും ജോളി വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ പൊലീസിനു കഴിയും.

തിരുവനന്തപുരം കഴക്കൂട്ടത്തു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ, അഭിലാഷ്, ടോമി നിരഞ്ചൻ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈഎസ്പി കെഎ വിദ്യാധരൻ പറഞ്ഞു.

കഴിഞ്ഞ മുപ്പതാം തീയതിയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനി സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനാണ് കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. സ്കൂളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്കൂളിന്റെ പ്രധാന കവാടം വഴി പെൺകുട്ടി പുറത്ത് പോയതായി കണ്ടെത്തി.

പിന്നീട് വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് തൊട്ടടുത്ത ദിവസം പെൺകുട്ടിയെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തി. പീഡനവിവരം പെൺകുട്ടിയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. സ്കൂളിൽ നിന്നും പുറത്ത് ഇറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ ബലമായി പിടിച്ച് കയറ്റിക്കൊണ്ടുപോയി. പിന്നീട് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇവരും മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രസീലില്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് വേണ്ടി നിലകൊണ്ട തദ്ദേശീയ നേതാവിനെ വെടിവച്ചുകൊന്നു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അററിബോയയില്‍ വെച്ചാണ് സംഭവം. പൗലോ പൗളിനോ ഗുജജാരയെന്ന നേതാവിനെയും, മറ്റൊരു ഗോത്രക്കാരനായ ലാർസിയോ ഗുജജാരയെയുമാണ് പ്രദേശത്ത് അനധികൃതമായി കടന്നുകയറിയവർ ആക്രമിച്ചതെന്ന് ബ്രസീലിയൻ ഇൻഡിജെനസ് പീപ്പിൾസ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.

കൊലപാതകത്തെക്കുറിച്ച് ബ്രസീലിയന്‍ ഫെഡറൽ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ സർക്കാരിലെ നീതിന്യായ മന്ത്രി സർജിയോ മൊറോ സ്ഥിരീകരിച്ചു. ‘ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്’ എന്ന തദ്ദേശീയ ഫോറസ്റ്റ് ഗാർഡിലെ അംഗങ്ങളാണ് അക്രമിക്കപ്പെട്ട ഗോത്രവർഗക്കാർ. അപൂര്‍വ്വമായ മരങ്ങളാല്‍ സമ്പന്നമായ ആമസോണ്‍ വനത്തെ കൊള്ളയടിക്കുന്ന സംഘങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി 2012-ല്‍ രൂപീകരിച്ച ഗാര്‍ഡാണത്. സായുധ പട്രോളിംഗും ലോഗിംഗ് പാളയങ്ങൾ നശിപ്പിക്കലുമാണ് അവരുടെ പ്രധാന ജോലി. അതുതന്നെയാണ് അവരുടെ ജീവന്‍ അപകടത്തിലകാന്‍ കാരണമാകുന്നതും. അററിബോയയില്‍ നിന്നുള്ള മൂന്ന്‍ പേർ ഉൾപ്പെടെ മാരൻഹാവോയിലെ നിരവധിപേര്‍ അടുത്ത കാലത്തായി കൊല്ലപ്പെട്ടിട്ടുണ്ട്.

കൊല്ലപ്പെട്ട ഗോത്രവർഗക്കാരനെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ബ്രസീലിലെ തദ്ദേശീയ മിഷനറി കൗൺസിലിന്റെ മാരൻഹോ റീജിയണൽ കോർഡിനേറ്റർ ഗിൽഡർലാൻ റോഡ്രിഗസ് പറഞ്ഞു. ‘അക്രമികളുടെ ലക്ഷ്യം ഗോത്ര വര്‍ഗ്ഗക്കാരെ തുരത്തി വനം കൊള്ളയടിക്കലാണെന്നും, അവരില്‍ ഭൂരിഭാഗവും അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണെന്നും’ അദ്ദേഹം പറയുന്നു. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷമാകാതിരിക്കാന്‍ ക്രിമിനലുകല്‍ക്കെതിരെ നടപടി അത്യാവശ്യമാണെന്ന് റോഡ്രിഗസ് ആവശ്യപ്പെടുന്നു.

4,130 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അററിബോയയില്‍ ഗുജജാര, ആവ ഗോത്രങ്ങളില്‍പെട്ട 5,300 പേര്‍ മാത്രമാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ഗോത്ര വിഭാഗങ്ങളാണ് അവര്‍. മാരൻ‌ഹാവോ സംസ്ഥാനത്ത് അവശേഷിക്കുന്ന അവസാന ആമസോൺ മഴക്കാടുകളിൽ ഭൂരിഭാഗവും അവിടെയാണുള്ളത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് സർവൈവൽ ഇന്റർനാഷണലിലെ സീനിയർ റിസർച്ച് ആൻഡ് അഡ്വക്കസി ഓഫീസർ സാറാ ഷെങ്കർ പറയുന്നു. കൊല്ലപ്പെട്ട ഗോത്രവർഗക്കാരനെ അറിയുന്ന അടുത്തറിയുന്ന ആളാണ്‌ അവര്‍.

വനമേഖല ഔദ്യോഗികമായി ബ്രസീലിലെ സര്‍ക്കാരാണ് സംരക്ഷിക്കുന്നത്. പക്ഷെ, കൊള്ള സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ പൂര്‍ണ്ണ പരാജയമാണ്. കൊള്ള സംഘങ്ങളും തദ്ദേശീയരും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. 2015-ൽ ബ്രസീലിന്റെ പരിസ്ഥിതി ഏജൻസിയായ ഇബാമയുടെ ഓപ്പറേഷൻ കോർഡിനേറ്റർ റോബർട്ടോ കാബ്രലിന് വെടിയേറ്റിരുന്നു. ഈ വർഷം ജൂണിൽ അററിബോയയിലെ ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ് ഗാര്‍ഡ് മേധാവി ഒലമ്പിയോ ഗുജജാര അക്രമികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ബ്രസീലിനോട്‌ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.

കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ(63) മരണം കൊലപാതകമെന്നു ക്രൈംബ്രാഞ്ച് സംശയിക്കാൻ കാരണം പ്രതിപ്പട്ടികയിലുള്ളവരുടെ മൊഴികളിലെ വൈരുദ്ധ്യം. ഒരു ഓട്ടോറിക്ഷ യാത്രയും അതിനെ സംബന്ധിച്ചുള്ള പരസ്പര വിരുദ്ധമായ മൊഴികളുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയം വർധിപ്പിക്കുന്നത്.

കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരെ മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനായാണ് തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻനായരും വീട്ടുജോലിക്കാരിയായിരുന്ന ലീലയും ഓട്ടോറിക്ഷ വിളിച്ചത്.

2017 ഏപ്രിൽ മാസം രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമാണ് രവീന്ദ്രൻനായരുടെ മൊഴി. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയി എന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. ജയമാധവൻ നായരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് മെഡിക്കൽ കോളേജിൽ നിന്നും ഓട്ടോ വിളിച്ച് നേരെ വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടതായാണ് ലീലയുടെ മൊഴി.

മൊഴികളിലെ ഈ വൈരുദ്ധ്യമാണ് അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ ക്രൈംബ്രാഞ്ച് ശ്രദ്ധിച്ചത്. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻനായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നാണ് പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയുടെ മൊഴി. പൊലീസ് ചോദ്യം ചെയ്തപ്പോൾ, ഓട്ടോ വിളിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സഹദേവൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വിൽപത്രങ്ങൾ തയാറാക്കിയതു സംബന്ധിച്ചും രവീന്ദ്രൻ നായരുടേയും ലീലയുടേയും സഹദേവന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്.

ലീലയെയും രവീന്ദ്രൻനായരെയും ക്രൈംബ്രാഞ്ച് കൂടത്തിൽ തറവാട്ടിലെത്തിച്ച് ചോദ്യം ചെയ്തു. ഇരുവരുടേയും മൊഴി വീണ്ടും രേഖപ്പെടുത്തി. രാവിലെ പതിനൊന്നു മണിയോടു കൂടിയാണ് പ്രത്യേക അന്വേഷണസംഘം കൂടത്തില്‍ തറവാട്ടിലെത്തിയത്. തുടര്‍ന്നു മൂന്നു മണിക്കൂറോളം സംഘം സ്ഥലത്തു പരിശോധന നടത്തി. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും സഹോദരൻ ജയപ്രകാശ് രക്തം ശര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈബ്രാഞ്ച് പരിശോധിച്ചു.

ഫൊറൻസിക് വിദഗ്ധരുടെ സംഘവും ഒപ്പമുണ്ടായിരുന്നു. ജയമാധവൻനായർ മരിച്ചു കിടന്ന മുറിയിൽനിന്ന് ഫൊറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മരണം നടന്ന സമയത്ത് ഈ മുറി പൊലീസ് പരിശോധിച്ചിരുന്നില്ല. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

ജയമാധവൻ നായർ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമാണെന്നു ക്രൈംബ്രാഞ്ച് ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു. എന്നാൽ ഇത് ആക്രമണത്തിലൂടെ ഉണ്ടായതാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്നാണ് പരിശോധിക്കുന്നത്. കേസിൽ ഉൾപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്യും. കേസിന്റെ കാലപ്പഴക്കം പ്രധാന ഘടകമാണെങ്കിലും തെളിവുകളെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ : കടംവാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുത്തുവിട്ട ശേഷം കാറിലും ബൈക്ക‍ിലുമായി പിന്തുടർന്നെത്തി ഇടിപ്പിച്ചു വീഴ്ത്തി കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയും (ശ്രീജ–40) ) 6 കൂട്ടാളികളും അറസ്റ്റിൽ. കൊളത്തൂരിൽ 5 മ‍ാസം മുൻപു നടത്തിയ ആക്രമണക്കേസിലാണ് ചെങ്ങാലൂരിൽ വാടകയ്ക്കു താമസിക്കുന്ന എറണാകുളം പള്ളുരുത്തി തണ്ടാശേരി സ്വദേശി സിനി അറസ്റ്റിലായത്.

കൂട്ടാളികളായ ചെങ്ങാലൂർ വളഞ്ഞൂപ്പാടം നന്ദനത്ത് രാജീവ് (45), ഒല്ലൂർ എടക്കുന്നി കൊട്ടനാട്ട് ഉല്ലാസ് (44), മുണ്ടൂർ ചിറ്റിലപ്പിള്ളി മുള്ളൂർ എടത്തറ അക്ഷയ് (23), പട്ടിക്കാട് കുറുപ്പത്ത് പറമ്പിൽ അജയ് (21), കുട്ടനെല്ലൂർ പൊന്നേമ്പലത്ത് ആഷിക് (20), മണ്ണുത്തി ചിറക്കേക്കോട് കൊട്ടിയാട്ടിൽ സലീഷ് (29) എന്നിവരും പിടിയിലായി. മേയ് 23ന് ദേശീയപാതയിലായിരുന്നു സംഭവം. ബൈക്കിൽ 5 ലക്ഷം രൂപയുമായി സഞ്ചരിച്ച രണ്ടുപേരെ ബൈക്കിലും കാറിലുമായെത്തിയ സംഘം ഇടിച്ചുവീഴ്ത്തി പണം തട്ടിയെടുത്തു മുങ്ങിയെന്നായിരുന്നു കേസ്.

സംഭവത്തെക്കുറിച്ചു പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം ഇങ്ങനെ:

3 ലക്ഷം രൂപ രണ്ടാഴ്ച കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് ചെങ്ങാലൂർ വളഞ്ഞൂപ്പാടം സ്വദേശിയിൽ നിന്ന് സിനി പണം വാങ്ങിയിരുന്നു. പറഞ്ഞസമയം കഴിഞ്ഞിട്ടും മടക്കിനൽകാതായപ്പോൾ ഇയാൾ പണം തിരികെ ആവശ്യപ്പെട്ടു. ചാലക്കുടിയിലെത്തിയാൽ പണം നൽകാമെന്നു സിനി സമ്മതിച്ചു. സുഹൃത്തുക്കളായ രണ്ടുപേരെയാണ് പണം വാങ്ങാൻ അയച്ചത്. കൊടകര മേൽപ്പാലത്തിനു മുകളിൽവച്ച് സിനി പണമടങ്ങിയ പൊതി കൈമാറി.

പണവുമായി യുവാക്കൾ മടങ്ങുമ്പോൾ കൊളത്തൂരിൽവച്ച് ആഡംബര ബൈക്കിലെത്തിയ രണ്ടുപേർ പൊതി തട്ടിപ്പറിക്കാൻ ശ്രമിച്ചു.എന്നാൽ, ഇവരുടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. ഇതോടെ രണ്ടുകാറുകളിലും ബൈക്കിലുമായി സിനി യുവാക്കളെ പിന്തുടർന്നു. സർവീസ് റോഡിലേക്കു തിരിയാൻ ശ്രമിച്ചെങ്കിലും മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് യുവാക്കൾ വീണു. ഇവരിൽ നിന്നു പണപ്പൊതി കൈക്കലാക്കി സിനി സംഘവും കടന്നു. കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.

ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ കൊടകര സിഐ വി. റോയ്, എസ്ഐ എൻ. ഷിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ടി.ജി. അനീഷ്, പി.പി. പ്രദീപ്കുമാർ, ഷൈജി കെ.ആൻറണി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

‘ബൈക്ക് മറിഞ്ഞ് യുവാക്കൾ നിലത്തുവീണയുടനെ പിന്നാലെയെത്തിയ ഒരു കാർ അരികിൽ നിർത്തി. ആരോ ഇറങ്ങി യുവാക്കളുടെ കയ്യിൽ നിന്നു തെറിച്ചുവീണ ഒരു പൊതി കൈക്കലാക്കി കാറിൽ കയറിപ്പോയി..’ മേയ് 23ന് കൊളത്തൂരിൽ നടന്ന ബൈക്ക് അപകടത്തിനു പിന്നിലെ കുറ്റകൃത്യ ശൃംഖലയിലേക്ക് ആദ്യ സൂചനകൾ നൽകിയത് ദൃക്സാക്ഷികൾ നൽകിയ ഈ വിവരമാണ്. പരുക്കേറ്റ യുവാക്കളുടെ മൊഴി കൂടി പരിശോധിച്ചപ്പോൾ സിനിയുമായുള്ള സാമ്പത്തിക ഇടപാടിലേക്കു സംശയമുന നീണ്ടു

സർവീസ് റോഡിലൂടെ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് യുവാക്കൾ നിലത്തു വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടി വിവരങ്ങൾ തിരക്കിയപ്പോൾ അപകടത്തിന്റെ ആഘാതത്തിലായിരുന്നു യുവാക്കൾ. വീഴ്ചയിൽ യുവാക്കളുടെ കയ്യും കാലുമൊടിഞ്ഞു. ഒരാളുടെ പല്ലുകൾ തെറിച്ചുപോയി. ഓടിയെത്തിയവരിൽ ഒരാൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നതും യുവാക്കൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കാണാം. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാക്കളെ ജീപ്പിൽ കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിഗ്രഹ വിൽപന മുതൽ നോട്ടിരട്ടിപ്പു വരെ നീളുന്ന വൻകിട തട്ടിപ്പുകളിലൂടെ പൊലീസിന്റെ സ്ഥിരം തലവേദനയാണ് പൂമ്പാറ്റ സിനി. ജ്വല്ലറി തട്ടിപ്പ്, വിഗ്രഹ വിൽപന, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, സ്വർണക്കവർച്ച തുടങ്ങി ഒട്ടേറെ കേസുകളിൽ ഇവർ പ്രതിയാണ്. യഥാർഥ പേര് ശ്രീജ എന്നാണെങ്കിലും സിനി, ശാലിനി, ഗായത്രി, മേഴ്സി തുടങ്ങി പലപേരുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഹൈറോഡിലെ ജ്വല്ലറി ഉടമയെ തട്ടിച്ച് 20 ലക്ഷവും 70 ഗ്രാം സ്വർണവും കവർന്ന കേസിൽ ഇവർ പിടിയിലായത് കുറച്ചുകാലം മുൻപാണ്.

ആഡംബരശൈലിയിലുള്ള ജീവിതംകാട്ടി മറ്റുള്ളവരുടെ കണ്ണുമഞ്ഞളിപ്പിച്ചാണ് സിനി തട്ടിപ്പുകൾ നടത്തിയിരുന്നത്. മുന്തിയയിനം ആഡംബരക്കാറുകളിൽ സഞ്ചാരം. കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ തനിക്കു സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നു സിനി പലരെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. തട്ടിപ്പിലൂടെ നേടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്. എറണാകുളത്തെ ജ്വല്ലറി ഉടമയിൽ നിന്ന് 95 പവൻ കവർന്നതിനും നടരാജ വിഗ്രഹ വിൽപനയുടെ പേരിൽ 30 ലക്ഷം തട്ടിയതിനും റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയതിനുമൊക്കെ ഇവർ പിടിയിലായിട്ടുണ്ട്.

കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര കേ​​​സി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​ത് വൈ​​​കും. കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്ത റോ​​​യ്‌ തോ​​​മ​​​സ് കേ​​​സി​​​ല്‍ ജ​​​നു​​​വ​​​രി മൂ​​​ന്നി​​​നു​​​ള്ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്ത് 90 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​ൽ പ്ര​​​തി​​​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നാ​​​ണ് നി​​​യ​​​മം.   ഈ ​​​സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ല്‍​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കു​​​റ്റ​​​പ​​​ത്രം ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​ത് സ​​​ങ്കീ​​​ര്‍​ണ​​​മാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ ഒ​​​രു കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം വൈ​​​കി​​​യാ​​​ലും മ​​​റ്റ് അ​​​ഞ്ചു കൊ​​​ല​​​പാ​​​ത​​​ക കേ​​​സു​​​ക​​​ളി​​​ൽ​​​കൂ​​​ടി പ്ര​​​തി​​​യാ​​​യ​​​തി​​​നാ​​​ൽ ജോ​​​ളി​​​ക്ക് ജാ​​​മ്യം ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് നി​​​യ​​​മ​​​വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്നു.

90 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം 60 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​ല്ലാ ​​​ജോ​​​ലി​​​ക​​​ളും പൂ​​​ര്‍​ത്തി​​​യാ​​​ക്കി കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്ക​​​ണം. തു​​​ട​​​ര്‍​ന്ന് ഇ​​​ത് വി​​​ദ​​​ഗ്ധ ഉ​​​പ​​​ദേ​​​ശ​​​ത്തി​​​നാ​​​യി എ​​​സ്പി, ഐ​​​ജി, എ​​​ഡി​​​ജി​​​പി, ഡി​​​ജി​​​പി ത​​​ല​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ഇ​​​ത് ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച് വേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​ൾ വ​​​രു​​​ത്ത​​​ണം. ഓ​​​രോ വി​​​ഭാ​​​ഗ​​​വും പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ക്കേണ്ട​​​തും ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​തു​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് റി​​​പ്പോ​​​ര്‍​ട്ടാ​​​യി ന​​​ല്‍​കും. ഇ​​​ത​​നു​​സ​​രി​​ച്ച് വീ​​​ണ്ടും കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്ക​​​ണം. അ​​​തി​​​നു ശേ​​​ഷ​​​മേ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. കൂ​​​ടാ​​​തെ ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ളു​​​ടെ റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. ഇ​​​തി​​​നാ​​​യി ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യും വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണം. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ല​​​ഭി​​​ച്ച ശേ​​​ഷം അ​​​ത് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ എ​​​ഴു​​​തി​​​ചേ​​​ര്‍​ക്കു​​​ക​​​യും വേ​​​ണം. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളും മ​​​റ്റും പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും കോ​​​ട​​​തി​​​ക്കും സ​​​മ​​​യം ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​തി​​​നാ​​​ല്‍ 90 ദി​​​വ​​​സ​​​ത്തി​​​ന് മു​​​മ്പേ ത​​​ന്നെ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​ല്ലാം കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടും.

17 വ​​​ര്‍​ഷം മു​​​മ്പു​​​ള്ള കേ​​​സാ​​​യ​​​തി​​​നാ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നും മൊ​​​ഴി​​​ക​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മെ​​​ല്ലാം കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്നു​​​ണ്ട്. പ​​​ഴ​​​യ തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ക​​​യെ​​​ന്ന​​​തും സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി കൂ​​​ട്ടി​​​യോ​​​ജി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​തും സ​​​ങ്കീ​​​ർ​​​ണ​​​മാ​​​​ണ്.   സാ​​​ഹ​​​ച​​​ര്യ​​​തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​​ത്രം കു​​​റ്റം​​​തെ​​​ളി​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. അ​​​തി​​​നാ​​​ല്‍ ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ളും മൊ​​​ഴി​​​ക​​​ളും നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​ണ്. റോ​​​യ്‌​​​തോ​​​മ​​​സ് കേ​​​സി​​​ല്‍ ഇ​​​രു​​​പ​​​തോ​​​ളം പേ​​​രു​​​ടെ മൊ​​​ഴി​​​ക​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ മ​​​റ്റാ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും വി​​വ​​രം വി​​​ട്ടു​​​പോ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്ക​​​ണം. രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മൊ​​​ഴി​​​ക​​​ളെ​​​ല്ലാം വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ച ശേ​​​ഷ​​​മേ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​നാ​​​വൂ.

കൂ​​​ടാ​​​തെ ഫോ​​ൺ‌​​വി​​ളി സം​​ബ​​ന്ധി​​ച്ച റി​​​പ്പോ​​​ര്‍​ട്ട് (സി​​​ഡി​​​ആ​​​ര്‍), ഇ​​​വ കോ​​​ട​​​തി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ന്‍ മൊ​​​ബൈ​​​ല്‍ ക​​​മ്പ​​​നി സ​​​ര്‍​വീ​​​സ് പ്രൊ​​​വൈ​​​‍​ഡ​​​ർമാ​​​രു​​​ടെ മൊ​​​ഴി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​ത് ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും മാ​​​സ​​​ങ്ങ​​​ളോ​​​ളം വേ​​​ണ്ടി​​​വ​​​രും. അ​​​തേ​​​സ​​​മ​​​യം, അ​​​ഞ്ചു​​​കൊ​​​ല​​​പാ​​​ത​​​ക കേ​​​സു​​​ക​​​ള്‍ത​​​ന്നെ പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഓ​​​രോ കേ​​​സി​​​ലും വ്യ​​​ത്യ​​​സ്ത കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. അ​​​തി​​​നാ​​​ല്‍ അ​​​വ​​​സാ​​​ന കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​ 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ ശേ​​​ഷ​​​മേ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​തേ​​​തു​​​ട​​​ര്‍​ന്ന് ഓ​​​രോ കേ​​​സി​​​ലും അ​​​റ​​​സ്റ്റ് പ​​​ര​​​മാ​​​വ​​​ധി വൈ​​​കി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ത​​​ന്ത്ര​​​മാ​​​വും പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ക്കു​​​ക.

Copyright © . All rights reserved