Crime

തീപിടിത്തത്തിൽ ഏഴു മക്കൾ മരിച്ച കേസുമായി ബന്ധപ്പെട്ട് മാതാവിനെതിരായ കേസ് ദിബ അൽ ഫുജൈറ കോടതിയുടെ പരിഗണനയിൽ. മാതാവ് കുട്ടികളെ മുറിയിൽ പൂട്ടിയതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായപ്പോൾ ഇവർ ശ്വാസം മുട്ടി മരിച്ചതെന്നാണ് കേസ്. രണ്ടു വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളെ അവരുടെ മുറിയിൽ പൂട്ടിയത് മാതാവാണ്. ഗ്യാസ് ചോർച്ചയെ തുടർന്ന് വീടിന് തീപിടിച്ചപ്പോൾ വലിയ രീതിയിൽ പുക ഉയർന്നു. മുറി പുറത്തുനിന്നു പൂട്ടിയതിനാൽ കുട്ടികൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കുട്ടികൾ എല്ലാവരും ഒരു മുറിയിൽ ആയിരുന്നു ഉറങ്ങിയത്. പുലർച്ചെ 4.50ന് ആണ് തീപിടിത്തവും അതേ തുടർന്ന് വലിയ പുകയും ഉയർന്നത്. രക്ഷപ്പെടുന്നതിനായി കുട്ടികൾ ശ്രമിച്ചെങ്കിലും മുറി പുറത്തുനിന്നു പൂട്ടിയതിനാൽ ഇവർ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. സംഭവം അറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.
അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള നാലു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് ദാരുണമായി മരിച്ചത്. കൂട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 18ന് വിധിപറയുമെന്നാണ് റിപ്പോർട്ടുകൾ. വളരെ ശ്രദ്ധനേടിയ സംഭവമായിരുന്നു ഇത്. കൂട്ടികളുടെ ദാരുണ മരണത്തെ തുടർന്നാണ് രാജ്യത്തെമ്പാടും വീടുകളിൽ പുകസൂചി (സ്മോക്ക് ഡിറ്ററ്റേഴ്സ്) സ്ഥാപിക്കണമെന്ന ക്യാംപയിൻ നടന്നത്. സർക്കാർ ഇക്കാര്യത്തിൽ കർശനമായ നടപടിയും സ്വീകരിച്ചിരുന്നു.

ആ സംഭവത്തെ പറ്റി അന്ന് അവർ പറഞ്ഞത് ?

ശസ്തക്രിയയ്ക്ക് വിധേയമായതിനാൽ ഡോക്ടർ നിർദേശിച്ച വേദന സംഹാരി കഴിച്ചു ഗാഢനിദ്രയിലായ മാതാവ് വീടിനു തീ പിടിച്ചതും പുക ശ്വസിച്ചു കുട്ടികൾ മരിച്ചതും അറിയാൻ വൈകിയിരുന്നു. മനസ്സും ശരീരവും മരവിപ്പിച്ച വിധിയുടെ ആ രാത്രി കണ്ണീര്‍ വാര്‍ക്കാതെ ഓർക്കാൻ പോലും ആ അമ്മയ്ക്ക് ആവുന്നില്ല.
മക്കൾ നഷ്ടപ്പെട്ട ശേഷം ആ ദിവസത്തെ കുറിച്ച് മാതാവ് പറഞ്ഞത്: ‘ശക്തമായ ശ്വാസതടസ്സം മൂലം പുലർച്ചെയാണ് ഉണരുന്നത്. ഒന്നും കാണാൻ കഴിയുന്നില്ല. ഇരുട്ട് മാത്രമാണ് മുന്നിൽ. അരികിലുള്ള മൊബൈൽ തപ്പിയെടുത്ത് വെളിച്ചം കത്തിച്ചു. തൊട്ടരികിൽ മൂത്തമകൾ ഷൗഖ് ഉറങ്ങുന്നുണ്ട്. പക്ഷേ, അവളുടെ കണ്ണ് തുറന്ന നിലയിലാണ്. പുകശ്വസിച്ചു അവൾ മരിച്ചിരുന്നതായി മരവിച്ച ശരീരത്തിൽ നിന്നും വ്യക്തമായി. വെപ്രാളത്തോടെ ഇരട്ടകളായ സാറയും സുമയ്യയും കിടക്കുന്ന മുറിയിലേക്ക് ഓടി.

തീ മൂലം മുറികളിൽ പടർന്ന പുക ഇരുവരെയും മരണത്തിന്റെ പിടിയിൽ അമർത്തിയിരുന്നു. ഓരോ നിമിഷവും അരണ്ടവെളിച്ചത്തിൽ തെളിഞ്ഞ കാഴ്‌ചകൾ ശരീരം തളർത്തുന്നതായിരുന്നു. പിന്നീട് മകൾ ഷെയ്‌ഖ കിടക്കുന്ന മുറിക്ക് സമീപമെത്തി. അവസാന ശ്വാസവും വലിച്ചവൾ മരണവുമായി മല്ലിടുന്നതാണ് കണ്ടത്. പേടിയും പരിഭ്രാന്തിയും പേറി ഓടിയത് ആൺകുട്ടികളുടെ അടുത്തേക്ക് ആയിരുന്നു. ഖലീഫയും അഹ്മദും അപ്പോഴേക്കും മരണത്തിനു കീഴടങ്ങിയതു നടുക്കത്തോടെ കണ്ടു. ജീവൻ അല്‍പ്പം അവശേഷിച്ചിരുന്ന അലിയുടെയും ഷെയ്‌ഖയുടെയും മേൽ വെള്ളമൊഴിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകാതെ അവരും എന്നന്നേക്കുമായി കണ്ണുകള്‍ അടച്ചു’.

ഒറ്റദിവസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായത് എട്ടു പെണ്‍കുട്ടികളെ. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് ഏഴു പെണ്‍കുട്ടികളെന്നും പൊലീസ് പറഞ്ഞു.

ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തത് എട്ടു കേസുകള്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്.

ബാക്കിയുള്ള കേസുകളിലെല്ലാം, പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. ചാലക്കുടിയിലെ കേസ് മാത്രം അയല്‍വാസിയ്ക്കൊപ്പമാണ് പോയത്. കോളജ് വിദ്യാര്‍ഥികളാണ് ഭൂരിഭാഗം പേരും. ഓരോ മാസവും പെണ്‍കുട്ടികളെ കാണാതായതിന് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പൊലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറയുന്നു.

പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷനുകളിലാണ് ഈ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്.

ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ഇതൊക്കെ സംശയത്തിന് കാരണമാകുന്നു.
ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുന്‍ കാര്യസ്ഥന്‍ സഹദേവനും സ്ഥലത്ത് എത്തിയിരുന്നെന്നു കണ്ടെത്തി.

ജയമാധവന്‍നായരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതു സഹദേവനാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ജയമാധവന്‍നായര്‍ മരിച്ചു. പിന്നാലെ രവീന്ദ്രന്‍ നായരും ജോലിക്കാരി ലീലയും ആശുപത്രിയില്‍ എത്തി. മരണം സ്ഥിരീകരിച്ചപ്പോള്‍ രവീന്ദ്രന്‍ നായരും ലീലയും കരമന പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മരണവിവരം അറിയിച്ചു. ഉടന്‍ പൊലീസുകാര്‍ ആശുപത്രിയിലേക്കു പോയി.

ലീലയുമായി ഉമാമന്ദിരത്തില്‍ എത്തിയ രവീന്ദ്രന്‍ ഉടന്‍ വീടു വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉമാമന്ദിരത്തില്‍ പൊലീസ് എത്തുമ്പോഴേക്കും തെളിവുകള്‍ നീക്കം ചെയ്തിരുന്നു. ജയമാധവന്‍നായരുടെ വസ്ത്രങ്ങളും നശിപ്പിച്ചു. വീട്ടിലെ കട്ടിളപ്പടിയില്‍ തലയിടിച്ചു വീണ ജയമാധവന്‍നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണു രവീന്ദ്രന്‍നായര്‍ അന്നു മൊഴി നല്‍കിയത്.

അയോധ്യവിധി വരാനിരിക്കെ രാജ്യം ആശങ്കയിലാണ്. വിധിയെ ഭയന്ന് അയോധ്യ നാടും. ഇതിനിടയിലാണ് അയോധ്യയെ ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്നുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്ന് വരുന്നത്. ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായിട്ടാണ് സൂചന.

നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.

അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുന്‍പ് അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വനിത തഹസില്‍ദാരെ ഓഫീസിലിട്ട് അഞ്ജാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. തഹസില്‍ദാര്‍ ഇരിക്കുന്ന ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ അക്രമി തീ കൊളുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. വിജയ റെഡ്ഡിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണ സമയത്താണ് യുവാവ് എത്തിയത്. അതുകൊണ്ട് തന്നെ ഓഫീസില്‍ ആളുകളും കുറവായിരുന്നു. തഹസില്‍ദാരോട് ഇയാള്‍ അരമണിക്കൂറിലധികം നേരം സംസാരിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉച്ചയോടെ തഹസില്‍ദാരുടെ ചേംബറിലെത്തിയ യുവാവ് ഏറെ നേരം ഇവരുമായി സംസാരിച്ചിരുന്നു. അതിനിടെ കയ്യിലെ ബോട്ടിലില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. യുവാവ് അവിടെ നിന്നും ഓടിരക്ഷപെട്ടു.‍‌ തീകൊളുത്തുന്നതിന് പിന്നാലെ തഹസില്‍ദാരുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും സമയം വൈകിപ്പോയി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ൽ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ ജോ​ളി പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പോ​ലീ​സ്. ജോ​ളി​യു​ടെ സ​യ​നൈ​ഡ് പ്ര​യോ​ഗ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ദ്യ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​ന്‍റെ ഉ​റ്റ ബ​ന്ധു​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പോ​ലീ​സി​നെ​തി​രേ തി​രി​ച്ചു​വി​ടാ​ൻ വ​രെ ശ്ര​മം ഉ​ണ്ടാ​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തി​ലെ റി​ട്ട.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റ​ട​ങ്ങു​ന്ന റോ​യി​യു​ടെ ക​സി​ൻ സ​ഹോ​ദ​ര​ർ ചേ​ർ​ന്ന് ഇ​തി​നാ​യി അ​സോ​സി​യേ​ഷ​ൻ വ​രെ രൂ​പീ​ക​രി​ച്ചി​രു​ന്നു. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന റോ​യി​യു​ടെ ക​സി​ൻ സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ക്കു​ക​യും ജോ​ളി​യു​ടെ നി​ര​പ​രാ​ധി​ത്യം പു​റ​ത്തു കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ചാ​ന​ലു​ക​ളെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

താ​ൻ തീ​ർ​ത്തും നി​ര​പ​രാ​ധി​യാ​ണെ​ന്നും പോ​ലീ​സ് ത​ന്നെ വേ​ട്ട​യാ​ടി​യാ​ൽ അ​ത് മൊ​ത്തം പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തി​ന് ചീ​ത്ത​പേ​രാ​കു​മെ​ന്നും കു​ടും​ബ​ത്തി​ലെ ആ​രേ​യും വി​വാ​ഹം ചെ​യ്ത​യ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ്‌ ജോ​ളി ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ജോ​ളി​യി​ൽ അ​ടു​ത്തി​ടെ സം​ശ​യം ഉ​ദി​ച്ച ഒ​രു ക​സി​ൻ സ​ഹോ​ദ​ര​ൻ ഇ​ട​പെ​ട്ട് മ​റ്റു​ള്ള​വ​രെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ജോ​ളി വ്യാ​ജ ഒ​സ്യ​ത്തു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത കു​ടും​ബ സ്വ​ത്ത് സം​ബ​ന്ധി​ച്ച കേ​സ് ഒ​ത്തു​തീ​ർ​ന്ന​പ്പോ​ൾ റോ​യി​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് സ​ഹോ​ദ​ര​ൻ റോ​ജോ ന​ൽ​കി​യ ക്രി​മി​ന​ൽ കേ​സ് പി​ൻ​വ​ലി​പ്പി​ക്കാ​ൻ ജോ​ളി സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​താ​ണ് ക​സി​ൻ സ​ഹോ​ദ​ര​നി​ൽ സം​ശ​യം ജ​നി​പ്പി​ച്ച​ത്. കു​ടും​ബ​ക​ല്ല​റ പൊ​ളി​ക്കു​ന്ന​ത് ത​ട​യാ​ൻ പൊ​ന്നാ​മ​റ്റം കു​ടും​ബം ഒ​ന്നി​ച്ച് നി​ന്ന് പോ​രാ​ട​ണ​മെ​ന്നും ജോ​ളി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ ജോ​ളി പ്ര​ക​ടി​പ്പി​ച്ച ആ​ശ​ങ്ക​യാ​ണ് ക​സി​ൻ സ​ഹോ​ദ​ര​നി​ൽ സം​ശ​യം ജ​നി​പ്പി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ത്തി​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഫ​ലം കാ​ണു​മോ എ​ന്നാ​യി​രു​ന്നു ജോ​ളി​യു​ടെ സം​ശ​യം. ഇ​തി​നാ​യി ജോ​ളി ഡോ​ക്ട​ർ​മാ​രെ​യ​ട​ക്കം ബ​ന്ധ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് ക​സി​ൻ സ​ഹോ​ദ​ര​ന് ജോ​ളി​യി​ൽ ആ​ദ്യ​മാ​യി സം​ശ​യം തോ​ന്നി​യ​ത്. അ​റ​സ്റ്റി​ന് തൊ​ട്ടു ത​ലേ​ന്ന് ജോ​ളി മൂ​ത്ത മ​ക​ൻ റെ​മോ​യോ​ടും ഒ​രു ബ​ന്ധു​വി​നോ​ടും കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു.

പ​റ്റി​പ്പോ​യെ​ന്നും കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​ള്ളി​ൽ നി​ന്ന് തോ​ന്ന​ലു​ണ്ടാ​യ​തി​നാ​ലാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു കു​റ്റ​സ​മ്മ​തം. ഇ​ത് മ​ക​ൻ റെ​മോ കോ​ട​തി​യി​ൽ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ലു​ണ്ട്. ഇ​തി​നി​ടെ ജോ​ളി​യും ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​ന്‍റെ പി​താ​വ് സ​ക്ക​റി​യാ​സു​മാ​യു​ള്ള ഉ​റ്റ​ബ​ന്ധ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് മൊ​ഴി​യാ​യി ല​ഭി​ച്ചു.

സി​ലി വ​ധ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘ​ത്തി​നു മു​മ്പാ​കെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജോ​ളി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു​ത​ന്നെ ത​നി​ക്ക് സ​ക്ക​റി​യാ​സു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും ഷാ​ജു​വു​മാ​യു​ള്ള ര​ണ്ടാം വി​വാ​ഹ​ത്തി​നു ശേ​ഷ​വും ബ​ന്ധം തു​ട​ർ​ന്ന​താ​യാ​ണ് ജോ​ളി​യു​ടെ മൊ​ഴി. സ​ക്ക​റി​യാ​സു​മൊ​ത്ത് പ​ല​യി​ട​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്ത​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ജോ​ളി ഏ​റ്റു​പ​റ​ഞ്ഞു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ക്ക​റി​യാ​സി​നെ അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

കണ്ണൂർ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തിന് സമീപം മൂന്ന് ദിവസം മുൻപാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് ഒരു പുരുഷന്റേതാണെന്ന് കണ്ടെത്തി. എന്നാൽ സ്ത്രീവേഷത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചുഴലിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരന്‍ കിഴക്കേപ്പുരയ്ക്കല്‍ ശശി എന്ന കുഞ്ഞിരാമന്റേതാണ് (45) മൃതദേഹമെന്നാണ് സൂചന.

സംഭവത്തെക്കുറിച്ച് പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ:

ശശിയെക്കുറിച്ച് ഏറെ വിചിത്രമായ കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. പകൽ ആശാരിപ്പണിക്ക് പോകുകയും രാത്രി സ്ത്രീവേഷമണിയുകയും ചെയ്യുന്ന വിചിത്രസ്വഭാവത്തിന് ഉടമയാണ് ശശി.അവിവാഹിതനായ ഇയാൾ പകൽ കൃത്യമായി ജോലിക്ക് പോകും. എന്നാൽ രാത്രിയാകുമ്പോൾ സ്ത്രീകളെപ്പോലെ സാരിയുടുത്ത് കണ്ണെഴുതി, പൊട്ടുതൊട്ട്, വിഗ്ഗും അണിഞ്ഞ് നടക്കും. ശരീരത്തിൽ ആഭരണങ്ങളും അണിയാൻ ശശിക്ക് താൽപര്യമുണ്ടായിരുന്നു. സാരിയുടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും കിട്ടിയ മൊബൈൽ ഫോണിൽ ശശി സ്ത്രീ വേഷം കെട്ടിയ ഫോട്ടോകളുണ്ടായിരുന്നു.

അതോടൊപ്പം വിഗ്ഗും കണ്ണാടിയും ചീപ്പും മതൃദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചു. സ്ത്രീ വേഷം കെട്ടിക്കഴിഞ്ഞാൽ മേക്കപ്പ് സാധനങ്ങളടങ്ങിയ ഹാന്റ്ബാഗും കയ്യിൽ കരുതും. സ്ത്രീവേഷത്തിൽ നിന്നും ശശി പിന്നീട് യക്ഷി വേഷം കെട്ടാൻ തുടങ്ങിയതായും നാട്ടുകാരിൽ നിന്ന് അറിഞ്ഞു. യക്ഷിയുടെ ഭാവചലനത്തോടെ ജനസഞ്ചാരം കുറഞ്ഞ വഴികളിൽ ഇയാൾ ഇറങ്ങി നടക്കാറുണ്ടായിരുന്നു. യക്ഷികളെ അനുകരിച്ച് തുടങ്ങിയ ശശി മിക്ക രാത്രികളിലും ശ്മശാനങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്.

നേരം പുലരുന്നതോടെ ശശി വീണ്ടും പുരുഷ വേഷം സ്വീകരിക്കും. മടി കൂടാതെ ജോലിക്ക് പോകും. നാട്ടുകാർക്ക് യാതൊരുവിധ ശല്യവുമുണ്ടാക്കിയിട്ടില്ല. ആഡൂരിൽവച്ച് നാട്ടുകാർ ഒരിക്കൽ സ്ത്രീവേഷത്തിൽ ശശിയെ പിടിച്ചിരുന്നു. അതോടെയാണ് ചുഴലിയിലേക്ക് മാറിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് മാസത്തെ പഴക്കമുണ്ട്. ശശിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വനപ്രദേശത്ത് നിന്നാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. അതിനാൽ ആത്മഹത്യയാണോയെന്ന സംശയവുമുണ്ട്.

വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് മൃതദേഹം കണ്ടത്. സാരിയുടത്ത നിലയിലായതിനാൽ ആദ്യം സ്ത്രീയാണെന്നാണ് കരുതിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയുടെ ഫലം വരണം.

പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയതു ക്രൂരമായ ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ബീയർ കുപ്പി പൊട്ടിച്ചു ഫോർട്ട് എസ്ഐ എസ്.വിമലിനെ കുത്തി പരുക്കേൽപ്പിച്ച പ്രതി സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. പരുക്കേറ്റ എസ്ഐയെ ഗവ. ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസ് രക്ഷപ്പെട്ടു.

15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിയാസിനെ‌തിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ടു നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തായി. പൊലീസ് സംഘത്തിനു മേൽ ചാടിവീഴുന്ന നിയാസിനെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളിൽ കാണാം. ‘അവനെ കൊല്ലെടാ’ (എസ്ഐയെ) എന്ന് ഒരാൾ ആക്രോശിക്കുന്നതും വ്യക്തമാണ്.

ബീയർ കുപ്പി പൊട്ടിച്ചു സ്വന്തം ശരീരത്തിലും തലയിലും മുറിവേൽപ്പിച്ച ശേഷം രക്തം എസ്ഐയുടെ കൈയിൽ പുരട്ടാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിക്കുമ്പോഴാണു എസ്ഐയുടെ കൈക്ക് കുത്തേറ്റത്. കഞ്ചാവു കേസിൽ പ്രതിയായ ഇയാളെ ഫോർട്ട് സിഐ മുൻപു പിടികൂടിയപ്പോഴും പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് സംഘത്തിനു നേരെ പ്രതിയും ബന്ധുക്കളും അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ നിയാസിന്റെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിലായി. കുട്ടിയുടെ അമ്മയെ പന്നിയങ്കര പൊലീസ് ആണ് അറസ്റ്റു ചെയ്തത് . കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയാണ് പിടിയിലായത്. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം ഇവര്‍ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ്‌ പറയുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച ആളെ ഒരിക്കലും കണ്ടു പിടിക്കരുതെന്നു കരുതിയാണ് ഇവർ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിച്ചത്

തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. പള്ളിയുടെ പടിക്കെട്ടിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതി‍ഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു.. ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’- എന്നൊക്കെയായിരുന്നു കുറിപ്പില്‍. അതിനൊപ്പം കുഞ്ഞിന്റെ ജനന തിയതിയും കൊടുക്കേണ്ട മരുന്നുകളുടെ കുറിപ്പും കത്തിൽ പറയുന്നുണ്ട്.

പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു.  പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45-ന് മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30-ന് പള്ളി പരിസരത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് പ്രൈമറി വിദ്യാര്‍ഥികളുമായി ഓട്ടോ വന്നു. ഈ കുട്ടികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്.

വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടര്‍ന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്ന് അധികൃതര്‍ക്ക് മനസ്സിലായിരുന്നു. തുടർന്ന് കോഴിക്കോടും പരിസരത്തുമില്ല ആശുപത്രികളിൽ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം .കുഞ്ഞിനെ കണ്ടെത്തിയ സമയങ്ങളിൽ ഇതുവഴി പോയ വാഹനങ്ങളെയും കാൽ നടയാത്രക്കാരെയും പോലീസ് നിരീക്ഷിച്ചിരുന്നു …സമീപ പ്രദേശങ്ങളിലും വീടുകൾക്ക് മുന്നിലുമുള്ള സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുമെന്നും ഡി എൻ എ ടെസ്റ്റ് നടത്തി വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് അന്ന് തന്നെ പറഞ്ഞിരുന്നു

ഏതായാലും ഇപ്പോൾ കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തുകയായിരുന്നു യുവതി എന്ന് പൊലീസ് പറയുന്നു…കുഞ്ഞിന്റെ അച്ഛനും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു .. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം അച്ഛന്റെ കൂടി അറിവോടെ ആണോ എന്ന് വ്യക്തമായിട്ടില്ല .

അതേസമയം ഈ കുഞ്ഞിനെ എങ്ങനെ ഉപേക്ഷിക്കാൻ തോന്നിയെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നത് . എന്നാൽ ഇന്നത്തെ പല മാതാപിതാക്കളും ചെയ്യുന്ന പോലെ ഈ കുഞ്ഞിനെ അവർ കൊല്ലാതെ പള്ളിയ്ക്ക് മുന്നിൽ ഉപേക്ഷിച്ചത് നന്നായി എന്ന തരത്തിലുളള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു . കുഞ്ഞുങ്ങൾ ഇല്ലാത്ത ഏതെങ്കിലും ദമ്പതികൾ ഈ കുഞ്ഞിനെ സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനകളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്.  ഇതേ തുടർന്ന് കുഞ്ഞിനെ ദത്തെടുക്കാൻ ധാരാളം ദമ്പതികൾ എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തി ആയതിനുശേഷം കുഞ്ഞിനെ ദത്തുകൊടുക്കും എന്നാണു ശിശുസംരക്ഷണ സമിതി അധികൃതർ പറഞ്ഞിരുന്നത്

വിവാഹ മോചനം നേടിയ യുവതി മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ഹാരിസ് കൗണ്ടി കൊറോണേഴ്സ് ഓഫിസ് സ്ഥിരീകരിച്ചു. സംഭവം നടന്നതിന്റെ തലേ ആഴ്ചയിലായിരുന്നു ഭർത്താവ് മർവിൻ ഓസീനുമായുള്ള ആഷ്‌ലിയുടെ (39) വിവാഹമോചനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കുറിച്ചു വിവരമൊന്നും ഇല്ലെന്നു ചൂണ്ടിക്കാണിച്ചു. കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ നാലുപേരേയും കണ്ടെത്തിയത്. സമീപത്തു നിന്നും വെടിവയ്ക്കാവാനുപയോഗിച്ചു എന്നു കരുതുന്ന തോക്കും കണ്ടെടുത്തിട്ടുണ്ട്.

ഹാരിഷ് ഓസിൻ (11), എലീനർ ഓസിൻ (9), ലിങ്കൺ ഓസിൻ (7) എന്നീ കുട്ടികളാണു കൊല്ലപ്പെട്ടത്. ബോണറ്റ് ജൂനിയർ സ്കൂളിലെ വിദ്യാർഥികളായിരുന്നു മൂന്നു പേരും. മൂന്നുപേരും മിടുക്കരായ കുട്ടികളായിരുന്നുവെന്നും കുട്ടികളുടെ അപ്രതീക്ഷിത മരണം അധ്യാപകരേയും സഹപാഠികളേയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. വിവാഹമോചനമായിരിക്കാം ആത്മഹത്യയിലേക്കും കുട്ടികളുടെ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved