മുന്ന് മാസങ്ങൾക്ക് ശേഷം മട്ടന്നൂറിലേ വീട്ടമ്മയെ കണ്ടെത്തിയത് ആത്മഹത്യ ചെയ്ത നിലയിൽ. യുവതി ആത്മഹത്യ ചെയ്ത ശേഷം കയര്‍ അറുത്ത് യുവതിയെ രണ്ട് ദിവസത്തോളം കട്ടിലില്‍ കിടത്തിയതായും മൃതദേഹം കണ്ടു അയൽക്കാർ പോലീസില്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മേട്ടുപ്പാളയത്ത് നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ അര്‍ധരാത്രി നാട്ടിലെത്തിച്ച മൃതദേഹം കരിത്തൂര്‍ പറമ്പിലെ വാതകശ്മശാനത്തില്‍ സംസ്കരിച്ചു. പരേതനായ കുഞ്ഞിരാമന്റെയും പാര്‍വതിയുടെയും മകളാണ്. ഉരുവച്ചാല്‍ കുഴിക്കലിലെ ജാനകി നിവാസില്‍ സുരേഷിന്റെ ഭാര്യ എം. റീന (38)യെയാണ് മേട്ടുപ്പാളയത്ത് താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് റീന രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ ഷാനവാസിനോടൊപ്പം ഒളിച്ചോടിയത്.
റീനയെ കാണാനില്ലെന്ന് ഭര്‍ത്താവ് സുരേഷ് മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുരേഷിന്റെ ബാഗില്‍ നിന്ന് പണവും മൊബൈല്‍ ഫോണും എടുത്ത് പോയതിനും ഭാര്യയെ ഷാനവാസ് തട്ടിക്കൊണ്ടുപോയതായും കാണിച്ചായിരുന്നു സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് റീന മരിച്ചതായുള്ള വിവരം ലഭിച്ചത്. മട്ടന്നൂര്‍ സിഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേട്ടുപ്പാളയത്തെത്തി ഷാനവാസിനെ കസ്റ്റഡിയിലെടുത്ത് മട്ടന്നൂര്‍ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു വരികയാണ്.
ഷാനവാസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മാനസികമായി പീഡിപ്പിച്ചതായി ഷാനവാസിന്റെ ഭാര്യയുടെയും പണവും മൊബൈലും എടുത്തതിന് സുരേഷിന്റെയും പരാതിയിലാണ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാകേസ് മേട്ടുപ്പാളയത്തായതിനാല് പീഡനക്കേസും പണവുമായി മുങ്ങിയ കേസുമാണ് മട്ടന്നൂര്‍ പോലീസ് അന്വേഷിക്കുന്നത്.
വിദ്യാർഥിനി അറപ്പുഴ പാലത്തിൽ നിന്ന് ചാലിയാറിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചെറുകാട് കുന്നുമ്മൽ മുകുന്ദൻ – സിന്ധു ദമ്പതികളുടെ മകൾ മനീഷ (17) യാണ് അറപ്പുഴ പാലത്തിൽ നിന്നും ചാടിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു നല്ല ഒഴുക്കുള്ള പുഴയിലേക്ക് മനീഷ ചാടിയത്. ഏറെ നേരത്തെ തിരച്ചലിന് ശേഷം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് മനീഷയുടെ മൃതദേഹം കിട്ടിയത്. സംഭവം നേരിൽ കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി കയർ എറിഞ്ഞു നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചക്ക് 2.30ഓടെ ഫയർഫോഴ്സ് സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.
വിദ്യാര്‍ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിരുന്നു. ഇത് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാണ് പുഴയില്‍ ചാടിയത് മനീഷയാണെന്ന് ഉറപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു.
മനീഷ ഡിഗ്രി അഡ്മിഷന് കാത്തിരിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചിരുന്നെങ്കിലും മനീഷക്ക് അഡ്മിഷൻ ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയതാണ് വിദ്യാര്‍ഥിനി. ശവസംസ്കാരം ഇന്ന് നടക്കും.
നടന്‍ ജയസൂര്യയ്ക്ക് പിന്നാലെ കായല്‍ കൈയ്യേറ്റത്തില്‍ കുടുങ്ങി പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍. കായല്‍ കൈയ്യേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് വിട്ടു.പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ കേസ് ഓംബുഡ്സ്മാന് വിടുകയാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി.
മുളവുകാടുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എം.ജി. ശ്രീകുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.
2010ലാണ് എം.ജി. ശ്രീകുമാര്‍ ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. കായല്‍ക്കരയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് ആരോപണം. കെട്ടിടം നിര്‍മിച്ചപ്പോള്‍ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിര്‍മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുളവുകാട് പഞ്ചായത്തിലെ അസി. എന്‍ജീനിയറാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നുമാണു പരാതി.
അജ്മാൻ അൽ തല്ലഹ് മരുഭൂമിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് ഒന്നര മാസം മുൻപ് കാണാതായ കണ്ണൂർ തലശ്ശേരി സിപി റോഡ് സ്വദേശി റാഷിദ് (33) ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഷാർജ മസ്ജിദ് സഹാബ ഖബർ സ്ഥാനിൽ വ്യാഴാഴ്ച കബറടക്കിയെങ്കിലും മരണകാരണം പൊലീസ് അന്വേഷിക്കുകയാണ്.
ഷാർജ വ്യവസായ മേഖലയായ സജയില്‍ നാട്ടുകാരന്റെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്ന റാഷിദിനെ ഒന്നര മാസം മുൻപാണ് കാണാതായത്. തുടർന്ന് കടയുടമയും സഹോദരനും ചേർന്ന് പൊലീസില്‍ പരാതി നൽകുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ഇൗ മാസം ഒൻപതിന് അൽ തല്ല മരുഭൂമിയിൽ ഒരു മരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയതായി പൊലീസ് കടയുടമയെയും സഹോദരനെയും അറിയിച്ചു. ഇദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്നത് സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരനായ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ആയതിനാൽ, അയാൾ മരിച്ചു എന്നാണ് പൊലീസ് അറിയിച്ചത്.
എന്നാൽ, കാണാതാകുന്നതിന് തലേ ദിവസമായിരുന്നു റാഷിദിന് എമിറേറ്റ്സ് ഐഡി ലഭിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹത്തെ കളിപ്പിക്കാൻ വേണ്ടി മറ്റു ജീവനക്കാർ റാഷിദിന്റെ പോക്കറ്റിൽ അയാളറിയാതെ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ഇടുകയായിരുന്നുവെന്നാണ് പറയുന്നത്. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും നൗഫലിനെ ഹാജരാക്കുകയും ചെയ്തു. ഇതേ തുടർന്ന് മൃതദേഹം തിരിച്ചറിയാൻ സഹോദരനെയും സാമൂഹിക പ്രവർത്തകനും നാട്ടകാരനുമായ ഫസലിനെയും അനുവദിച്ചു. ശരീരം വെയിലേറ്റ് കറുത്ത് ചുളുങ്ങിപ്പോയ നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നതായി ഫസൽ പറഞ്ഞു.
കാണാതായി ഒന്നര മാസത്തിന് ശേഷമാണ് റാഷിദിന്റെ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തുന്നത്. ഇത്രയും കാലം ഇദ്ദേഹം എവിടെയായിരുന്നു എന്ന ചോദ്യം അപ്പോഴും നിലനിൽക്കുന്നു. കാണാതായ ദിവസവും പതിവുപോലെ രാവിലെ ഒൻപതിന് സൂപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയ റാഷിദ് 11 മണിയോടെ പുറത്തേയ്ക്ക് പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. അവിവാഹിതനായ റാഷിദിന് ബന്ധുക്കൾ നാട്ടിൽ വിവാഹ ആലോചനകൾ നടത്തുന്നുണ്ടായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഇദ്ദേഹത്തിന് വലിയ സൗഹൃദ വലയവുമുണ്ടായിരുന്നില്ല. സഹോദരൻ ദാവൂദ് അജ്മാനിൽ ജോലി ചെയ്യുന്നു. റാഷിദിന് പ്രത്യേകിച്ച് പ്രശ്നങ്ങളോ പ്രയാസങ്ങളോ ഇല്ലായിരുന്നുവെന്ന് ദാവൂദ് പറയുന്നു.
മരുഭൂമിയിൽ വഴി തെറ്റി അകപ്പെട്ടുപോയതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്ന ഒരു ശബ്ദ സന്ദേശം കുറച്ചുനാൾ മുൻപ് വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിച്ചിരുന്നു. എമിറേറ്റ്സ് ഐഡി ലഭിച്ചതിന് റാഷിദ് സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് ചെറിയൊരു പാർടി നൽകിയിരുന്നുവെന്നും അതേ തുടർന്നാണ് നൗഫലിന്റെ തിരിച്ചറിയൽ കാർഡ് നൽകിയതെന്നും അതിൽ വ്യക്തമാക്കുന്നു. റാഷിദിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് സഹപ്രവർത്തകരും ബന്ധുക്കളും മോചിതരായിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്ന്
തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍നിന്ന് ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍. സന്ധ്യയും ശില്‍പയും പിടിയിലായത് പാലോടിനുസമീപം അടുക്കുംതറയില്‍നിന്ന്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വര്‍ക്കല സ്വദേശി സന്ധ്യയും കല്ലറ സ്വദേശി ശില്‍പയുമാണ് പിടിയിലായത്. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ വനിതകള്‍ ജയില്‍ ചാടുന്നത്. അതും പട്ടാപ്പകല്‍, നഗരമധ്യത്തിലുള്ള വനിതാ ജയിലില്‍ നിന്ന്. മൂന്നു ദിവസമായി ഇവർക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് രണ്ട് വനിത തടവുകാർ ജയിൽ ചാടിയത്. ജയിൽ ചാടിയവർ എസ് ഇ ടി ആശുപത്രിയിലെത്തി മോഷണം നടത്തി. അപഹരിച്ച തുകയുമായി വർക്കല കാപ്പിലിലെത്തി. ഇവിടെ വച്ച് ബാഹുലേയൻ എന്നയാളുടെ ഓട്ടോയിൽ കയറുകയും ശിൽപയുടെ കാമുകനെ വിളിക്കാൻ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ ഇദ്ദേഹം ഇതേ നമ്പറിൽ തിരിച്ചുവിളിച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഈ മൊഴിയാണ് തടവുകാരെ പിടിക്കൂടുന്നതിന് സഹായകമായത്. പാരിപ്പള്ളിയിൽ നിന്നും മോഷ്ടിച്ച ഇരുചക്രവാഹനവുമായി സഞ്ചരിക്കവെയാണ് പിടിയിലാകുന്നത്. അതേസമയം പ്രതികൾ ജയിൽ ചാടിയതിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുണ്ടായെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ. സെല്ലിന് പുറത്തിറക്കിയ പ്രതികളെ നിരീക്ഷിച്ചില്ല. പ്രതികൾക്ക് അമിതസ്വാതന്ത്ര്യം നല്കിയെന്നും കണ്ടെത്തി. സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി.
കേരളത്തിൽ ആദ്യമായാണ് വനിത തടവുകാർ ജയിൽ ചാടുന്നത്. അതു കൊണ്ടു തന്നെ ജയിൽ ചാടാൻ ഇടയായ സാഹചര്യത്തെ കുറിച്ചുള്ള റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറും.
ചെന്നൈ: ചെന്നെയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അടക്കം കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ചെന്നെയിലെ തംബാരമ സെലൈയൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. ‘ന്യൂസ് ജെ’ ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന (32), ഭാര്യ അര്‍ച്ചന (28), അമ്മ രേവതി (59) എന്നിവരാണ് വീടിനുള്ളില്‍ വച്ച് തന്നെ മരിച്ചത്. ഫ്രഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മൂവര്‍ക്കും വീടിനുള്ളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. ശരീരത്തില്‍ പൊള്ളലേറ്റാണ് മൂവരുടെയും മരണം.
രാവിലെ വീട്ടുജോലിക്കാരി വന്ന് വാതിലില്‍ മുട്ടിയിട്ടും വാതില്‍ തുറക്കാതെ വന്നതോടെയാണ് മരണവിവരം പുറത്തറിയുന്നത്. വീട്ടുജോലിക്കാരി അയല്‍വാസികളെ വിളിച്ചുകൂട്ടി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലാണ് മൂവരുടെയും മൃതദേഹമുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
ഫ്രിഡ്ജിൽ നിന്ന് ഗ്യാസ് ലീക്കായതാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. മുറിയിൽ സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രിക്കച്ചവടക്കാരൻ മൈക്കിൾ രാജിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം സഹോദരിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ. ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്കു സമീപമുളള കടത്തിണ്ണയിൽ ഉറങ്ങവെ, ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്നാണ് കസ്തൂരി ആദ്യം പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാളുടെ ഇടതു കാലിലെ 3 വിരലുകൾ നഷ്ടപ്പെട്ടിരുന്നു. വലതുകാലും ഉരഞ്ഞു മുറിഞ്ഞിട്ടുണ്ടായിരുന്നു. സംശയം തോന്നിയതോടെയാണു കേസ് അന്വേഷണം ആരംഭിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
പൊലീസ് പറയുന്നത്: ഓച്ചിറ ക്ലാപ്പന പെരിനാട് വാസവപുരത്ത് പ്രതീഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. മൈക്കിൾ രാജിന്റെ പെരുമാറ്റത്തെച്ചൊല്ലി വെള്ളദുരൈ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. വിവാഹിതനായ മൈക്കിളിനെ ഭാര്യ ഉപേക്ഷിച്ചിരുന്നു. മാനസിക വെല്ലുവിളിയുടെ മൈക്കിൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നാണ് കസ്തൂരി പറയുന്നത്. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 23 ന് രാത്രി വെള്ളദുരൈ സാരി കൊണ്ടു കഴുത്തിൽ കുരുക്കിട്ടു മുറുക്കി മൈക്കിളിനെ കൊലപ്പെടുത്തി. കസ്തൂരി കാലുകൾ അനങ്ങാതെ പിടിച്ചു.
അസുഖം ഉണ്ടായെന്ന പേരിൽ മൃതദേഹം ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത് സംശയം ഒഴിവാക്കാനാണ്. തുടർന്നു മോപ്പെഡിൽ മൃതദേഹം ഇരുത്തി വെള്ളദുരൈയും കസ്തൂരിയും ചേർന്നു ചെങ്ങന്നൂരിലെത്തിച്ചു. 8 വയസ്സുകാരി മകളും ഒപ്പമുണ്ടായിരുന്നു. 24 നു പുലർച്ചെ 3 മണിയോടെ പൂപ്പള്ളി കവലയ്ക്കു സമീപം മറ്റുള്ളവരെ ഇറക്കിയ ശേഷം വെള്ളദുരൈ മുൻപു താമസിച്ചിരുന്ന പാണ്ടനാട് കിളിയന്ത്രയിലെ വീട്ടിലെത്തി. ശരീരത്തു രക്തക്കറ കണ്ടു സമീപവാസി ചോദിച്ചെങ്കിലും കാൽ തട്ടിയെന്നായിരുന്നു മറുപടി. തുടർന്നു സ്ഥലംവിട്ടു.
കസ്തൂരിയും മകളും ചേർന്നാണു മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സഹോദരനാണെന്നും ശ്വാസം മുട്ടൽ ഉണ്ടായതിനാലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പറഞ്ഞു. ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ആരെങ്കിലും ബലം പ്രയോഗിച്ചു കെട്ടിത്തൂക്കിയാൽ ഉണ്ടാകുന്ന തരം പാടുകളാണു കഴുത്തിൽ ഉണ്ടായിരുന്നതെന്നും ആത്മഹത്യ ചെയ്യുമ്പോൾ ഉണ്ടാകുന്ന തരത്തിൽ ആയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.
ആത്മഹത്യ ചെയ്യാൻ റെയിൽവേ പാളത്തിൽ കിടന്ന യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഭാര്യയുമായി പിണങ്ങി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് പുറപ്പെട്ട യുവാവിനാണ് സെൽഫിയിലൂടെ പുതുജീവൻ ലഭിച്ചത്. ചങ്ങനാശേരിക്കു സമീപത്തു വച്ചായിരുന്നു സംഭവം. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവാവ് താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് റെയിൽവേ പാളത്തിൽ കിടക്കുന്ന സെൽഫി സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശമായി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സന്ദേശം കണ്ട് പരിഭ്രാന്തരായി പല വഴിക്ക് അന്വേഷണത്തിനായി സുഹൃത്തുക്കൾ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ യുവാവ് കിടന്നിരുന്ന റെയിൽവേ പാളത്തിനു സമീപമുള്ള മൈൽക്കുറ്റിയുടെ നമ്പർ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മൈൽക്കുറ്റി കണ്ടെത്താനായി ശ്രമം.
ഇതിനിടയിൽ കേരള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ചങ്ങനാശേരി സ്വദേശിയായ ഒരാൾക്കും സുഹൃത്തിന്റെ ഫോണിൽ നിന്നു സെൽഫി സന്ദേശം ഫോർവേഡ് ചെയ്തു കിട്ടിയിരുന്നു. തിരുവല്ലയിൽ ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈൽക്കുറ്റിയുടെ നമ്പരിനെക്കുറിച്ചും ആത്മഹത്യ ചെയ്യാൻ കിടക്കുന്ന യുവാവിനക്കുറിച്ചും സൂചന നൽകി.
ഫോട്ടോയിൽ കണ്ട മൈൽക്കുറ്റിയുടെ സമീപം ട്രെയിൻ എത്തുന്നതിനു മിനിറ്റുകൾക്കു മുൻപ് പാളത്തിന്റെ നടുവിൽ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കൾ കണ്ടെത്തി. ട്രെയിൻ തട്ടാതിരിക്കാൻ യുവാവിനെ തള്ളി മാറ്റിയതാവട്ടെ അടുത്തുള്ള കണ്ടത്തിലേക്കും. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ദുരന്തം വഴി മാറി. യുവാവിനെ സുഹൃത്തുക്കൾ പൊലീസിൽ ഏൽപിച്ചു.
കോയമ്പത്തൂരിലെ സ്വകാര്യ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന പാലക്കാട് മാണൂര്‍ സ്വദേശിയെ പരുക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസിനു കൈമാറി. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ വൈര്യാഗത്തിലുള്ള ആക്രമണത്തിനു ഒരു ഇര കൂടി. ഇത്തവണ പാലക്കാട് മാണൂര്‍ സ്വദേശിനി അമൃതയാണ് മുന്‍കാമുകന്റെ കുത്തേറ്റ് ആശുപത്രിയിലായത്. കോയമ്പത്തൂര്‍ ആര്‍.കെ. നഗറിലെ സ്വകാര്യ ഐ.ടി പരിശീലന സ്ഥാപനത്തിന് മുന്നില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം.
ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ യുവതിയെ ഇരുചക്രവാഹനത്തില്‍ എത്തിയ മുന്‍കാമുകന്‍ കുത്തുകയായിരുന്നു. വയറില്‍ പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ച മാണൂര്‍ സ്വദേശി സുരേഷിനെ നാട്ടുകാര്‍ പിടികൂടി പൊലിസിനു കൈമാറി. അമൃതയും സുരേഷും ഡിഗ്രിക്കു ഒന്നിച്ചു പഠിച്ചവരാണ്. ഇരുവരും സൗഹൃദത്തിലുമായിരുന്നു. പഠനശേഷം വിവാഹം കഴിക്കണമെന്ന ആവശ്യം അമൃതയും കുടുംബവും തള്ളി. പലതവണ ആവശ്യപെട്ടിട്ടും യുവതി നിലപാടില്‍ ഉറച്ചുനിന്നു.ഇതോടെയാണ് യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്ത് കാത്തിരുന്ന് ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.