മഹാരാഷ്ട്രയിലെ ബല്ലാര്പൂരില് ഭാര്യ ഒളിച്ചോടിയതില് മനംനൊന്ത് അധ്യാപകനായ ഭര്ത്താവ് പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുമ്പ് ഇയാള് രണ്ട് പെണ്കുട്ടികളെയും കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള് ഭാര്യയ്ക്ക് അയച്ചുകൊടുത്തു.
ചൊവ്വാഴ്ചയാണ് നാല്പ്പത് വയസ്സുള്ള ഐടിഐ അധ്യാപകന് രണ്ട് പെണ്കുട്ടികളെ തൂക്കിക്കൊന്നത്. ഇതിന് ശേഷം കൊലപാതത്തിന്റെ ചിത്രങ്ങള് ഭാര്യയ്ക്ക് വാട്ട്സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു. ഭാര്യ ഡ്രൈവറുടെ കൂടെ ഒളിച്ചോടിയതില് മനംനൊന്താണ് ഇയാള് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങള്ക്ക് മുമ്പാണ് ഇയാളുടെ ഭാര്യ രണ്ട് പെണ്കുട്ടികള് ഉള്പ്പെടുന്ന കുടുംബത്തെ ഉപേക്ഷിച്ച് ഡ്രൈവറുടെ കൂടെ ഒളിച്ചോടിയത്. ആറുവയസ്സും 18 വയസ്സും പ്രായമായ പെണ്കുട്ടികളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
ദില്ലിയിലെ തിമാര്പുറില് ബൈക്കില് യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ നൂല് കഴുത്തില് കുടുങ്ങിയുണ്ടായ മുറിവിനെ തുടര്ന്ന് 18-കാരന് ദാരുണാന്ത്യം. മൂര്ച്ചയേറിയ ചൈനീസ് മഞ്ചയാണ് കഴുത്തില് കുരുങ്ങിയതെന്നാണ് സംശയം. ഈ ഇനം നൂലുകള് ഇന്ത്യയില് നിരോധിക്കപ്പെട്ടതാണെങ്കിലും അനധികൃതമായി വില്ക്കപ്പെടുന്നുണ്ട്. ഉച്ചയ്ക്ക് മാര്ക്കറ്റിലേക്ക് പോകുന്ന വഴിക്ക് നടന്ന അപകടത്തില് ദില്ലിയിലെ ഗാന്ധി വിഹാറില് താമസിക്കുന്ന രവി കുമാറാണ് മരിച്ചത്. നൂല് ഒരു മരത്തില് നിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി. എന്നാല് ഇതെങ്ങിനെ കഴുത്തില് ചുറ്റിയെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.
ചൈനയില് ഉല്പ്പാദിപ്പിച്ച് ഇന്ത്യയില് വിപണനത്തിനെത്തുന്ന മഞ്ച നൂലുകള് 2017 ജനുവരിയിലാണ് നിരോധിച്ചത്. ദൃഢതയേറിയ ഈ നൂലുകള് പൊട്ടില്ലെന്നതാണ് നിരോധനം ഏര്പ്പെടുത്താന് കാരണം. ആരെങ്കിലും പട്ടം പറത്തിയിട്ടല്ല അപകടം ഉണ്ടായതെന്ന വാദത്തില് സാക്ഷികള് ഉറച്ചുനില്ക്കുകയാണ്. അതേസമയം ഇന്ത്യന് ശിക്ഷാ നിയമത്തിലെ 304, 336 വകുപ്പുകള് പ്രകാരം അജ്ഞാതനെതിരെ ജീവനും വ്യക്തിസുരക്ഷയ്ക്കും ഭീഷണിയാകും വിധമുള്ള കുറ്റകരമായ അനാസ്ഥയ്ക്ക് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. മാതാപിതാക്കള്ക്കും സഹോദരങ്ങള്ക്കും ഒപ്പമാണ് രവി കുമാര് കഴിഞ്ഞിരുന്നത്. അഞ്ച് സഹോദരങ്ങളില് രണ്ടാമനായിരുന്ന രവി, അടുത്തിടെയാണ് ജോലിക്ക് പോയിത്തുടങ്ങിയത്. രവിയുടെ അച്ഛന് രാം കിഷോര് ഒരു തട്ടുകടയില് നിന്നാണ് ഉപജീവനം കണ്ടെത്തുന്നത്.
തൊടുപുഴയില് അമ്മയുടെ സുഹൃത്തിന്റെ മര്ദ്ദനമേറ്റ് ഗുരുതരാവസ്ഥയില് ചികിത്സയില് കഴിയുന്ന ഏഴുവയസുകാരന്റെ ആരോഗ്യനിലയില് പുരോഗതിയില്ല. തലച്ചോര് പൂര്ണ്ണമായും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയുടെ ജീവന് നിലനിര്ത്തുന്നത്. നിയമപരമായ പ്രശ്നങ്ങളുള്ളതിനാല് മസ്തിഷ്ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള് നടത്താന് കഴിയില്ല.
കഴിഞ്ഞ ഒരാഴ്ചക്കിടെ ആരോഗ്യ നിലയില് ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരുക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല് ശ്വാസ കോശത്തിലും വയറിലും എയര് ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്ദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല് കോളേജിലെ ന്യൂറോ സര്ജറി തലവന് ഡോ. ജി.ശ്രീകുമാര് പറഞ്ഞു
വ്യാഴാഴ്ച പുലര്ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില് നിന്നും അമ്മയും കാമുകനായ അരുണ് ആനന്ദും ചേര്ന്ന് കോലഞ്ചേരി മെഡിക്കല് കോളേജില് എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി.
കുട്ടിക്കുണ്ടായ പരുക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പിആര്ഒ പുത്തന്കുരിശ് എസ്ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം വ്യക്തമാകുന്നത്.
കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതി അരുൺ ആനന്ദിനെ പൊലീസ് ഇന്നു കസ്റ്റഡിയിൽ വാങ്ങും. രണ്ടു കുട്ടികളെയും ആക്രമിച്ചതു സംബന്ധിച്ചും കുട്ടികളുടെ അമ്മയായ യുവതിയുടെ ആദ്യ ഭർത്താവ് തിരുവനന്തപുരം സ്വദേശി ബിജുവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ചും ചോദ്യം ചെയ്യും. നിലവിൽ മുട്ടം ജില്ലാ ജയിലിലാണ് പ്രതി.
ഇളയ കുട്ടിയായ നാലു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ അരുണിനെതിരെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേൽപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഈ കേസിൽ അരുണിനെ ചോദ്യം ചെയ്യാൻ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും
അരുൺ ആനന്ദ് ഇളയ കുട്ടിയോടു നടത്തിയ ക്രൂരത വെളിവാക്കുന്നതാണ് കോലഞ്ചേരിയിലെ ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ട് . കുട്ടിയുടെ ദേഹത്ത് 11 പരുക്കുകളുണ്ട്. കൈ, കാൽ, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ സ്ഥലങ്ങളിലാണ് പരുക്ക്. പരുക്ക് പലതും ഒരാഴ്ചയിലേറെ പഴക്കമുള്ളതാണ്. പാടുകൾ അവശേഷിക്കുന്നതിനാൽ വലിയ മർദനത്തിന് കുട്ടി ഇരയായെന്നു കരുതുന്നു. കുട്ടികളുടെ അമ്മയുടെ ദേഹത്തും പരുക്കുകളുണ്ട്. ഇവരെയും പരിശോധനയ്ക്കു വിധേയയാക്കി. റിപ്പോർട്ട് അടുത്ത ദിവസം പൊലീസിനു കൈമാറും
എന്നാൽ മരുമകളെ കുറ്റം പറയാതെ അനുകൂലിച്ചു ബിജുവിന്റെ ‘അമ്മ
‘ഈ ലോകം മുഴുവൻ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവൾ. ഭർത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്നു വിലക്കിയതാണ്. പക്ഷെ അവൾ പോയി. വിധിയാവാം. പോയ അന്നു മുതൽ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല.
ആരോടും ഒന്നും പറയാൻ അവൾ തയാറായില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കിൽ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു.’ തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരന്റെ അമ്മയെപ്പറ്റി അവരുടെ ആദ്യ ഭർത്താവിന്റെ മാതാവിന്റെ വാക്കുകൾ. ‘നാട്ടുകാരും സമൂഹമാധ്യമങ്ങളും അവളെ തെറ്റുകാരിയാക്കി ചിത്രീകരിക്കുന്നുണ്ട്. ഭർത്താവിന്റെ മരണത്തിനു പിന്നാലെ അരുൺ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോൾ ഞങ്ങൾ തടഞ്ഞതാണ്.
ആ ക്രിമിനലുമൊത്തുള്ള ജീവിതം നരകതുല്യമായിരിക്കുമെന്ന് ഓർമപ്പെടുത്തി. അവൻ മോഹങ്ങൾ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു. കുഞ്ഞുങ്ങളെ താലോലിച്ച് കൊതി തീർന്നിട്ടില്ല. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്’.– അധ്യാപികയായി വിരമിച്ച അമ്മ തേങ്ങലോടെ പറയുന്നു.
‘അധ്യാപികയായി ഒപ്പം പ്രവർത്തിച്ച സുഹൃത്തിന്റെ മകളാണ് .ചെറിയ പ്രായം മുതൽ ആ കുട്ടിയെ അറിയാമായിരുന്നു. ഓട്ടോമൊബീൽ എൻജിനീയറിങ് പഠനം കഴിഞ്ഞ മകനുവേണ്ടി അവളെ ആലോചിച്ചു. വിവാഹശേഷം വർക്ക്ഷോപ് നടത്താനാണു തൊടുപുഴയ്ക്കു പോയത്. സന്തോഷമായാണ് അവർ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷമാണ് ആദ്യത്തെ മോൻ ജനിച്ചത്.
കുഞ്ഞുങ്ങളുണ്ടാകാൻ ചികിത്സ നടത്തിയിരുന്നു. മോൻ അവൾക്കു പൊന്നുപോലെയായിരുന്നു. 2 വയസുവരെ പാൽ കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. അത്രയും വാൽസല്യമുള്ള കുഞ്ഞിനെ മറ്റൊരാൾ ഉപദ്രവിക്കുന്നതു നോക്കി നിൽക്കാനാവുമോയെന്നു ചോദിച്ചേക്കാം. പക്ഷേ നിർദയനാണ് അരുൺ. അവന്റെ ഭീഷണിക്കു മുന്നിൽ അവൾ പതറിയിരിക്കാം.
അവളെയും കുഞ്ഞുങ്ങളെയും അരുൺ പട്ടിണിക്കിട്ടിരുന്നു. ശാരീരികമായി ഉപദ്രവിച്ചിരുന്നു. മകന്റെ പെട്ടെന്നുള്ള മരണത്തിൽ ഞങ്ങൾക്കു സംശയമുണ്ട്. പോസ്റ്റുമാസ്റ്ററായി വിരമിച്ച ഭർത്താവിനും എനിക്കും പെൻഷനുണ്ട്. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾക്കു കഴിയും. ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടിരുന്നു. മുത്തച്ഛൻ ഇപ്പോഴും ആശുപത്രിയിൽ കുട്ടിക്കരികിലാണ്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന ഇളയ കുട്ടിയെ വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്നും ഇവർ അറിയിച്ചു.
കോഴിക്കോട്: മാവൂർ റോഡിന് സമീപം ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില് പ്രതി വലയിലായതായി സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴുത്തിൽ സാരി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട മൈസൂരു സ്വദേശി ശാലുവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്നാണ് സൂചന. സമീപത്തെ സിസിടിവി ദൃശ്യം ഉള്പ്പെടെയുള്ളവ പോലീസ് പരിശോധിച്ചിരുന്നു. ശാലുവിന്റെ സുഹൃത്തുക്കളായ ഭിന്നലിംഗക്കാരെ ചോദ്യം ചെയ്തതില്നിന്നാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. നേരത്തെ ഷൊര്ണൂരില്വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
ശാലുവിനെ പ്രതി നിരന്തരം ഫോണിൽ വിളിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെത്തിയ ശാലു രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്ക്കുന്നത് കണ്ടവരുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇന്നോ നാളേയോ വെളിപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കല് കോളജില് സൂക്ഷിച്ചിരിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട്, മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുമെന്ന് പുനര്ജനി കോഓര്ഡിനേറ്റർ സിസിലി ജോൺ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തിന് പുറമേ വയനാട്ടിലും മത്സരിക്കാനൊരുങ്ങി സരിത എസ് നായർ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ദേശീയ അദ്യക്ഷനെതിരായ മത്സരം. നേരത്തേ ഹൈബി ഈഡൻ എംഎൽഎയ്ക്കെതിരെ എറണാകുളത്ത് നിന്നും മത്സരിക്കാൻ സരിത പത്രിക വാങ്ങി മടങ്ങിയിരുന്നു. ബുധനാഴ്ച പത്രിക സമര്പ്പിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കോണ്ഗ്രസ് പാര്ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്ഷത്തോളമായി മെയിലുകളും ഫാക്സുകളും സരിത അയച്ചിരുന്നു. എന്നാല് ഒരിക്കല് പോലും തനിക്ക് മറുപടി നല്കാന് അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന് മത്സരിക്കുന്ന ആള് ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായർ എറണാകുളത്ത് പത്രിക വാങ്ങാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്ട്ടിക്കാര് തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില് മത്സരിക്കാന് ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്ലമെന്റില് പോയി ഇരിക്കാനല്ലെന്നും സരിത എസ് നായര് മാധ്യമങ്ങളോട് പറഞ്ഞു.
മുണ്ടക്കയം പ്ലാപ്പള്ളിയിലെ ഇരട്ട കൊലപാതകത്തിൽ പിടിയിലായ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൂട്ടിക്കൽ ചാത്തൻ പ്ലാപ്പള്ളി സ്വദേശിയായ മൂത്തശ്ശേരി സജി മോനെയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം തെളിവെടുപ്പിനായി കൊലപാതകം നടന്ന വീട്ടിലും, സ്വർണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലുമെത്തിച്ചത്. കൊല്ലപ്പെട്ട സിനിയും സജിമോനും തമ്മില് അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്
പ്ലാപ്പള്ളി സ്വദേശികളായ ചിലമ്പികുന്നേൽ തങ്കമ്മ മകൾ സിനി എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ തിങ്കളാഴ്ചയാണ് പ്രതി പോലീസ് പിടിയിലാകുന്നത്. വൈകിട്ട് നാലു മണിയോടെ വീടിന് സമീപം വച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ചാത്തൻ പ്ലാപ്പള്ളി സ്വദേശിയായ മൂത്തശ്ശേരി സജി മോനെ പോലീസ് പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഇതിനിടെ വിഷം കഴിച്ചതായി ഇയാൾ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും, കാര്യമായി വിഷം ഉള്ളിൽ ചെന്നിട്ടില്ലന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാത രീതി അടക്കം പ്രതി പോലീസിനോട് വിശദീകരിച്ചു. കൊല്ലപ്പെട്ട സിനിയുമായി പ്രതി സജിക്ക് വർഷങ്ങളുടെ സുഹൃദ് ബന്ധമുണ്ടായിരുന്നു. സിനി വിവാഹബന്ധം പിരിഞ്ഞ ശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം സിനി സജിയെ അറിയിച്ചു. സിനിയും മാതാവും കൊല്ലപ്പെടുന്നതിന്റെ തലേന്നും ഇതെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മദ്യപിച്ച ശേഷം സിനിയുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ മാതാവ് തങ്കമ്മയിൽ നിന്ന് കടും കാപ്പി വാങ്ങി കുടിച്ചു. തുടർന്ന് സിനി വെള്ളമെടുക്കാനായി മുറ്റത്തേയ്ക്ക് പോയ സമയം കയ്യിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന തങ്കമ്മയുടെ തലയിൽ അടിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ സിനിയുടെ തലയിലും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് പ്രതി കൊലപ്പെടുത്തി. ഇതിന് ശേഷം തങ്കമ്മയുടെ മാല കവർന്ന സജി ഇത് പതിനായിരം രൂപയ്ക്ക് കൂട്ടിക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച ശേഷം മുങ്ങി.
സംഭവ ശേഷം സ്ഥലത്ത് നിന്ന് മാറി നിൽക്കുന്നവരെ അടക്കം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തന്ത്രപൂർവ്വമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കൂട്ടിക്കലിലെ സ്വകാര്യ സ്ഥാപനത്തിലെത്തിച്ചും വീട്ടിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി. കോട്ടയം ജില്ല പോലിസ് മേധാവി ഹരിശങ്കർ, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽപൊൻകുന്നം സി ഐ അജി ചന്ദ്രൻ നായർ തലവനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കേസന്വേഷണത്തിന്റെ ഭാഗമായി പരിസരവാസികളും അന്യസംസ്ഥാന തൊഴിലാളികളും അടക്കം നാൽപ്പതോളം പേരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.
മുണ്ടക്കയം പ്ലാപ്പള്ളിയിലെ ഇരട്ട കൊലപാതകത്തിൽ പിടിയിലായ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൂട്ടിക്കൽ ചാത്തൻ പ്ലാപ്പള്ളി സ്വദേശിയായ മൂത്തശ്ശേരി സജി മോനെയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം തെളിവെടുപ്പിനായി കൊലപാതകം നടന്ന വീട്ടിലും, സ്വർണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലുമെത്തിച്ചത്. കൊല്ലപ്പെട്ട സിനിയും സജിമോനും തമ്മില് അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്
പ്ലാപ്പള്ളി സ്വദേശികളായ ചിലമ്പികുന്നേൽ തങ്കമ്മ മകൾ സിനി എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ തിങ്കളാഴ്ചയാണ് പ്രതി പോലീസ് പിടിയിലാകുന്നത്. വൈകിട്ട് നാലു മണിയോടെ വീടിന് സമീപം വച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ചാത്തൻ പ്ലാപ്പള്ളി സ്വദേശിയായ മൂത്തശ്ശേരി സജി മോനെ പോലീസ് പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഇതിനിടെ വിഷം കഴിച്ചതായി ഇയാൾ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും, കാര്യമായി വിഷം ഉള്ളിൽ ചെന്നിട്ടില്ലന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാത രീതി അടക്കം പ്രതി പോലീസിനോട് വിശദീകരിച്ചു. കൊല്ലപ്പെട്ട സിനിയുമായി പ്രതി സജിക്ക് വർഷങ്ങളുടെ സുഹൃദ് ബന്ധമുണ്ടായിരുന്നു. സിനി വിവാഹബന്ധം പിരിഞ്ഞ ശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം സിനി സജിയെ അറിയിച്ചു. സിനിയും മാതാവും കൊല്ലപ്പെടുന്നതിന്റെ തലേന്നും ഇതെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മദ്യപിച്ച ശേഷം സിനിയുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ മാതാവ് തങ്കമ്മയിൽ നിന്ന് കടും കാപ്പി വാങ്ങി കുടിച്ചു. തുടർന്ന് സിനി വെള്ളമെടുക്കാനായി മുറ്റത്തേയ്ക്ക് പോയ സമയം കയ്യിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന തങ്കമ്മയുടെ തലയിൽ അടിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ സിനിയുടെ തലയിലും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് പ്രതി കൊലപ്പെടുത്തി. ഇതിന് ശേഷം തങ്കമ്മയുടെ മാല കവർന്ന സജി ഇത് പതിനായിരം രൂപയ്ക്ക് കൂട്ടിക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച ശേഷം മുങ്ങി.
സംഭവ ശേഷം സ്ഥലത്ത് നിന്ന് മാറി നിൽക്കുന്നവരെ അടക്കം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തന്ത്രപൂർവ്വമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കൂട്ടിക്കലിലെ സ്വകാര്യ സ്ഥാപനത്തിലെത്തിച്ചും വീട്ടിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി. കോട്ടയം ജില്ല പോലിസ് മേധാവി ഹരിശങ്കർ, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽപൊൻകുന്നം സി ഐ അജി ചന്ദ്രൻ നായർ തലവനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കേസന്വേഷണത്തിന്റെ ഭാഗമായി പരിസരവാസികളും അന്യസംസ്ഥാന തൊഴിലാളികളും അടക്കം നാൽപ്പതോളം പേരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.
തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ അമ്മയും സുഹൃത്തായ അരുണ് ആനന്ദും മൃഗീയമായി മര്ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില് യുവതിയുടെ കുടുംബചരിത്രം സിനിമയെ പോലും വെല്ലുന്ന രീതിയിലുള്ളത്. മലയാള സിനിമയില് നിരവധി ചിത്രങ്ങള് സംവിധാനം ചെയ്ത ഇപ്പോള് കന്നഡ സിനിമയില് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തിയാണ് അരുണിന്റെ കാമുകിയായ യുവതിയുടെ പിതാവ്. സംവിധായകന്, ഛായാഗ്രാഹകന്, നിര്മാതാവ്, അഭിനേതാവ് എന്നീ നിലകളില് തിളങ്ങിയിട്ടുള്ള ഇയാള് നിലവില് ബെംഗളൂരുവിലാണ് താമസം. ഇപ്പോള് സ്വന്തം പേരക്കുട്ടികള് ആക്രമണത്തിന് ഇരയായെങ്കിലും ഇയാള് കേരളത്തിലെത്തിയിട്ടില്ല.
ഭര്ത്താവായ ബിജുവിന്റെ അപ്രതീക്ഷിത മരണത്തില് സംശയനിഴലിലുള്ള യുവതിയുടെ ജീവിതവും അച്ഛനായ സംവിധായകന് കുഞ്ചാക്കോ ബോബനെയും വിനീതിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത സിനിമയും തമ്മില് വലിയ ബന്ധമുണ്ട്. ഭര്ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാന് ശ്രമിക്കുന്നയാളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ഇപ്പോള് യുവതിയുടെ ജീവിതത്തില് സംഭവിക്കുന്നതും ഇതേ സംഭവം തന്നെ.
ചെറുപ്പത്തില് സിനിമയിലും സീരിയലിലും മുഖം കാണിച്ചിട്ടുണ്ട് ഈ യുവതി. ബിജുവിനെ വിവാഹം കഴിച്ചശേഷം അഭിനയത്തില് കാര്യമായ ശ്രദ്ധ കാണിച്ചിട്ടില്ല. അതേസമയം ബിജുവിന്റെ മരണത്തില് ദുരൂഹത ഉയര്ന്നതില് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള സാധ്യതകള് പോലീസ് നോക്കുന്നുണ്ട്.
ഒരു അസുഖവും ഇല്ലാതിരുന്ന ബിജു മരിച്ചതില് തങ്ങള്ക്ക് സംശയം തോന്നിച്ചിരുന്നതായി തൊടുപുഴയില് അമ്മയുടെ കാമുകന്റെ മര്ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മുത്തച്ഛന്. അത്രയുംകാലം വീട്ടില് പോലും എത്താതിരുന്ന അരുണിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും സംശയം വര്ധിപ്പിച്ചു. എന്നാല് പിന്നീട് യുവതി കുട്ടികള്ക്കും അമ്മയ്ക്കുമൊപ്പം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് മടങ്ങിയതോടെ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ പിതാവ് ബാബു പറയുന്നു.
മേയ് 23ന് രാവിലെ 10.30ഓടെയാണ് ഇളയകുട്ടി വീട്ടിലേക്ക് ഫോണ് വിളിക്കുന്നത്. അച്ഛന് ഛര്ദിച്ചെന്നും അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് പറഞ്ഞത്. ഞങ്ങള് മരുമകളെ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീടാണ് ബിജു മരിച്ചെന്ന് അവള് വിളിച്ചുപറയുന്നത്. സമീപത്തുള്ള പൊന്നപ്പന് എന്നൊരാളുടെ വാഹനത്തിലാണ് ബിജുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവളുടെ മടിയില് തലവച്ചാണ് ബിജു കിടന്നിരുന്നത്.
അന്ന് രാത്രി ഒന്പതുവരെ ബിജുവിന്റെ മൃതദേഹം ഉടുമ്പന്നൂരിലെ ഭാര്യവീട്ടില് പൊതുദര്ശനത്തിനു വച്ചു. പിന്നീടാണ് തിരുവനന്തപുരത്തെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മുമ്പു മാധ്യമങ്ങളില് നിന്ന് വന്നതില് നിന്ന് വ്യത്യസ്തമായി മറ്റൊരു വെളിപ്പെടുത്തലും ബാബു നടത്തുന്നു. ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചിട്ടില്ല. നെയ്യാറ്റിന്കരയിലെ കുടുംബവീട്ടില് അടക്കം ചെയ്യുകയാണ് ചെയ്തത്. ബിജുവിന്റെ മരണത്തില് ദുരൂഹത ഉയര്ന്ന പശ്ചാത്തലത്തില് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നതിനടക്കം സാധിക്കും.
സംസ്കാരം കഴിഞ്ഞതിന്റെ പിറ്റേദിവസം അരുണ് വീട്ടിലെത്തിയിരുന്നു. അവിടെവച്ച് ബന്ധുക്കളില് ചിലരോട് അവളെ സ്വീകരിക്കാമെന്ന് പറഞ്ഞിരുന്നു. അവള്ക്കും അതിനു താല്പര്യമായിരുന്നു.
പത്തുവര്ഷം ഒന്നിച്ചു താമസിച്ച ഭര്ത്താവ് മരിച്ച് ചിതയുടെ ചൂടാറുമുമ്പേ അവള് അങ്ങനെ പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു. ഗുണ്ടയായ അരുണിനെ വിവാഹം കഴിക്കരുതെന്ന് ഞങ്ങള് പലകുറി മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല് അവള് അടുത്തദിവസം തന്നെ മക്കളോടോപ്പം ഉടുമ്പന്നൂരിലേക്ക് തിരിച്ചുപോയി.
ബിജുവും കുടുംബവും ഇടയ്ക്ക് ആലുവയില് കുടുംബസമേതം താമസിച്ചിരുന്നു. അവിടത്തെ ജോലി പോയതോടെയാണ് ഉടുമ്പന്നൂരിലെ ഭാര്യവീട്ടിലേക്ക് പോയത്. ടീച്ചറായിരുന്ന അമ്മായിയമ്മ തനിച്ചായതു കൊണ്ടാണ് അവിടെ പോയി നില്ക്കാന് തീരുമാനിച്ചത്. തൊടുപുഴയില് ഒരു വര്ക്ക്ഷോപ്പ് തുടങ്ങുകയും ചെയ്തു.
അതു നല്ലരീതിയില് പോകുന്നുണ്ടായിരുന്നു. സാമ്പത്തികമായി നല്ലനിലയിലായിരുന്നു ബിജു. എന്റെ മകന് മരിച്ചശേഷം അവള് ഞങ്ങളുമായി വലിയ അടുപ്പമില്ലായിരുന്നു. ഫോണ്വിളി പോലും മുറിഞ്ഞു. ഇടയ്ക്ക് അരുണിനൊപ്പം ഒളിച്ചോടിയകാര്യം ഞങ്ങളറിഞ്ഞിരുന്നു.
ഇപ്പോള് ഞങ്ങള്ക്ക് സംശയമുണ്ട്. എല്ലാം അവനും അവളുംകൂടി മുന്കൂട്ടി നിശ്ചയിച്ചപോലെ നടപ്പിലാക്കിയ പദ്ധതിപോലെ തോന്നുന്നു. എന്റെ മകന്റേതായ എല്ലാം നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മക്കളെ രണ്ടുപേരെയും കൊല്ലാനുള്ള നീക്കമാണ് നടന്നത്. എല്ലാറ്റിനും അവളുടെ ഒത്താശയുണ്ടെന്ന കാര്യം ഉറപ്പാണ്.
കോലഞ്ചേരിയിലെ ആശുപത്രിയില് വച്ച് അവളെ കണ്ടിരുന്നു. ഒന്നും സംസാരിച്ചില്ല. എന്റെ കൊച്ചുമക്കളെ ഇത്തരത്തിലാക്കിയവളോടു സംസാരിക്കാന് താല്പര്യവുമില്ല. അവളുടെ അമ്മയോട് കാര്യങ്ങള് തിരക്കുന്നുണ്ട്. എന്റെ കൊച്ചുമക്കള്ക്ക് ആപത്തൊന്നും വരാതെ ഇനി നോക്കണം. മകന്റെ മരണത്തിലെ ദുരൂഹതകള് പുറത്തു കൊണ്ടുവരികയും വേണം- ഫോണിലൂടെ നല്കിയ അഭിമുഖത്തില് ബാബു പറയുന്നു.
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു വ്യക്തമായി. ചിലമ്പികുന്നേൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകൾ സിനി (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാത്തൻപ്ലാപ്പള്ളി സ്വദേശി സജിയെ (35) കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലാണു കേസിൽ വഴിത്തിരിവായത്. പൊലീസ് സംശയിക്കുന്നതറിഞ്ഞ സജി വിഷം കഴിച്ച് ആത്മഹത്യാശ്രമവും നടത്തി. അന്വേഷണം സജിയിലേക്കെത്താൻ ഇതും കാരണമായി. സിനി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടിയിൽ സിനിയുടെയും തങ്കമ്മയുടെയും തലയിൽ അടിയേറ്റ തരത്തിലുള്ള മുറിവുകൾ കണ്ടെത്തിയതോടെയാണു സംഭവം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇരുവരുടെയും തലയോട്ടിയിൽ ആഴത്തിൽ മുറിവുകളുണ്ടെന്ന കാര്യം പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു.
പ്രദേശത്തുള്ള ചില ഇതരസംസ്ഥാന തൊഴിലാളികളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണു സജി ഇരുവരെയും കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
ആറു വർഷം മുൻപ് തങ്കമ്മയുടെ ഭർത്താവ് കുട്ടപ്പൻ മരിച്ചിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ സിനിയും മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്ലാപ്പള്ളിയിൽ പ്രധാന റോഡിൽ നിന്നും 400 മീറ്റർ മുകളിലാണു ഇവർ താമസിക്കുന്ന വീട്. അയൽപക്കത്ത് മറ്റു വീടുകൾ ഇല്ല. കടുത്ത മദ്യപാനം മൂലം സജിയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. സജിയായിരുന്നു തങ്കമ്മയുടെ പറമ്പിലെ ജോലികൾ ചെയ്തിരുന്നത്. ഈ ബന്ധം മുതലെടുത്തു സജി സിനിയുമായി അടുപ്പത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സജിയെ ചോദ്യം ചെയ്ത് വരികയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ
പ്ലാപ്പള്ളി ചിലമ്പിക്കുന്നേൽ വീടിന്റെ പരിസരത്തു നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു വ്യാഴാഴ്ച നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തങ്കമ്മയുടെ കൊലപാതകം സിനി മാനസിക വിഭ്രാന്തിമൂലം ചെയ്തെന്നായിരുന്നു നാട്ടിൽ പ്രചരിച്ചത്. എന്നാൽ, മൃതദേഹങ്ങളുടെ കിടപ്പും ഇൻക്വസ്റ്റ് നടപടികളുടെ റിപ്പോർട്ടും കിട്ടിയതോടെ പൊലീസ് ഉറപ്പിച്ചു; ഇതു കൊലപാതകമാണ്. എന്നാൽ, നാട്ടിൽ പരന്ന ആത്മഹത്യയെന്ന കഥ പൊലീസ് തിരുത്തിയില്ല.
മോഷണത്തിനായുള്ള കൊലപാതകമാണോ എന്നായിരുന്നു പിന്നീട് അന്വേഷണം പക്ഷേ, ആറു പവനോളം സ്വർണം വീടിനുള്ളിൽ നിന്നു കണ്ടെത്തിയതോടെ ഇൗ നിഗമനം ഉപേക്ഷിച്ചു. തുടർന്നാണ് ഇവരുമായി അടുപ്പമുള്ള ചുരുക്കം ചില ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അപ്പോഴും സജി സംശയത്തിന്റെ പട്ടികയിൽപ്പെട്ടിരുന്നില്ല.
സുഹൃത്തുക്കളുമായി ചേർന്നു സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടെ സജിക്കു സിനിയുടെ മേൽ കണ്ണുണ്ടായിരുന്നെന്നു വെളിപ്പെടുത്തി. ഈ വിവരം പൊലീസിന്റെ ചെവിയിലെത്തിയതോടെ സജിയെ രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി. ഇതറിഞ്ഞതോടെയാണു സജി ആത്മഹത്യാ ശ്രമം നടത്തിയത്. ഇതേ തുടർന്നു പൊലീസ് സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ സജി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
10 വർഷവും മനസിൽ പക സൂക്ഷിച്ചു കാത്തിരുന്നു. അവസാനം കൊലയാളിയെത്തി നേഹയുടെ ജീവനെടുത്തു. മാർച്ച് 30, വെള്ളിയാഴ്ച്ച പതിവുപോലെ പഞ്ചാബ് സ്വദേശി ഡോ.നേഹാ ഷൂറി ഓഫീസിലെത്തി. ഡ്രഗ് ഇൻസ്പെക്ടറായ നേഹയുടെ ഓഫീസിലെ അവസാന ദിനം കൂടിയായി ആ വെള്ളിയാഴ്ച. നേഹയോടൊപ്പം അനന്തരവളായി ആറു വയസ്സുകാരിയുമുണ്ടായിരുന്നു. നേഹയുടെ ഓഫീസിലേക്ക് അൽപം കഴിഞ്ഞപ്പോഴേക്കും ഒരു യുവാവ് കടന്നുവന്നു. ചുവന്ന ജാക്കറ്റ് ധരിച്ച ഇയാൾ പോക്കറ്റിൽ നിന്ന് തോക്കെടുത്തതും വെടിയുതിർത്തതും വളരെ പെട്ടെന്നായിരുന്നു. രണ്ടെണ്ണം നേഹയുടെ ദേഹത്ത് തുളച്ചുകയറി. ഒരെണ്ണം നെറ്റിയിലും, മറ്റൊന്ന് നെഞ്ചത്തും. തൽക്ഷണം നേഹ ക്യാബിനിൽ മരിച്ചുവീണു. നേഹയുടെ മൃതദേഹം നോക്കി അയാൾ ഹാപ്പി ഹോളി എന്ന് അട്ടഹസിച്ചു.
എന്താണ് സംഭവിച്ചതെന്ന് ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പെട്ടന്ന് മനസിലായിരുന്നില്ല. എങ്കിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബൽവിന്ദറെ ജീവനക്കാർ തടഞ്ഞുനിറുത്തി. എന്നാൽ പൊലീസ് എത്തുന്നതിന് സ്വന്തം തലയിലേക്ക് നിറയൊഴിച്ച് അയാളും മരിച്ചുവീണു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തുവർഷം നീണ്ട പകയുടെ കഥ പുറത്താകുന്നത്.
2009ൽ മയക്കുമരുന്ന് അടങ്ങിയ 35 തരം മരുന്നുകൾ ബൽവീന്ദറിന്റെ മെഡിക്കൽ സ്റ്റോറിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മെഡിക്കൽ സ്റ്റോറിന്റെ ഡ്രഗ്സ് ലൈൻസ് നിഷ്ക്രിയമാക്കി, പൂട്ടിച്ചത് ഡോക്ടർ നേഹയായിരുന്നു. അന്നുതുടങ്ങിയതാണ് ബൽവിന്ദറിന് നേഹയോട് അടങ്ങാത്ത പക. മാർച്ച് ഒമ്പതിന് നിയമപരമായ രീതിയിൽ തന്നെ അയാൾ തോക്ക് നേടിയെടുത്തു. ഒരുമാസത്തോളം നേഹയുടെ ഓഫീസിലും പരിസരത്തും ചുറ്റിനടന്ന് വരവും പോക്കും കൃത്യമായി നിരീക്ഷിച്ചു. ഒടുവിൽ വെള്ളിയാഴ്ച ദിവസം ഓഫീസ് മുറിയിലെത്തി നേഹയോടുള്ള പക തീർത്തു.
മൂന്ന് വർഷം മുമ്പാണ് നേഹ വിവാഹിതയായത്. രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട് നേഹയ്ക്ക്. പഞ്ചാബിൽ ഇതിന് മുമ്പ് ധീരരായ പല ഉദ്യോഗസ്ഥരും മയക്കുമരുന്ന് മാഫിയയുടെ ഇരയായിട്ടുണ്ട്. അതിൽ പുതിയ ഇരയാണ് ഡോ. നേഹാ ഷൂറി.