നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദിലീപ് ഇത് യുവതിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.
കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നു അപേക്ഷയില്‍ പറയുന്നു. ദിലീപിന്റെ അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുണ്ടെയുടെ അനന്തിരവന്‍. ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗമായ റോയോ സുപ്രീംകോടതി ജഡ്ജോ അന്വേഷിക്കണമെന്നാണ് എന്‍സിപി നേതാവ് കൂടിയായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിട്ടുള്ളത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ഈ രഹസ്യമറിയാവുന്നതുകൊണ്ടാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നുമാണ് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ ഇന്നലെ വെളിപ്പെടുത്തിയത്. വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നുവെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് യുഎസ് സൈബര്‍വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ വെളിപ്പെടുത്തുന്നത് ഇങ്ങിനെയാണ്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിങ് യന്ത്രത്തിെല അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും അട്ടിമറിക്ക് ശ്രമമുണ്ടായിരുന്നു. രാജ്യത്ത് ഒന്‍പതിടങ്ങളിലാണ് അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങളുള്ളത്.
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇത് ചെയ്യുന്നവര്‍ക്ക് പോലും അറിയില്ല. അത്ര രഹസ്യമായാണ് കാര്യങ്ങള്‍. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നു. ദ് ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ സാന്നിധ്യവും ഹാക്കത്തോണിലുണ്ടായിരുന്നു. ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ ഇനിയും വ്യക്തമല്ല.
തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയാണ് ലോക റെക്കോഡ് ലക്ഷ്യം വെച്ച് 1354 കാളകളെ ഉള്‍പ്പെടുത്തി ജെല്ലിക്കെട്ട് നടത്തിയത്. റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്. ജെല്ലിക്കെട്ട് കാണാനെത്തിയവരായിരുന്നു ഇവര്‍.
തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ജെല്ലിക്കെട്ട് ഫ്‌ളാഗ് ഓഫ് ചെയ്തത്.തമിഴ്ജനതയുടെ പ്രതാപവും കരുത്തും തെളിയിക്കുന്നതാണ് ജെല്ലിക്കെട്ട് എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.
റെക്കോഡ് മറികടക്കാന്‍ ലക്ഷ്യംവെച്ച് ഇത്തവണ 424 മത്സരാര്‍ത്ഥികളും ജെല്ലിക്കെട്ടിനായി കളത്തിലിറങ്ങിയിരുന്നു.ഒരൊറ്റ ദിവസത്തില്‍ ഇത്രയധികം കാളകളെ മത്സരത്തിനിറക്കുന്നത് ഇതാദ്യമായാണെന്നും തമിഴ്ജനതയുടെ പ്രതാപം പ്രകടമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ വ്യക്തമാക്കി
വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ പ്രശസ്ത സംഗീത സംവിധായകന്‍ ബാല ഭാസ്കറിന്റെ സാമ്പത്തിക ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. പാലക്കാടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്‌കര്‍ നല്‍കിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നല്‍കിയെന്നാണ് ഡോക്ടറുടെ മൊഴി. ഇതിന് ആധാരമാകുന്ന രേഖകള്‍ ഹാജരാക്കിയെന്നും പൊലീസ് വിശദമാക്കി. സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വിശദമാക്കി. അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസില്‍ പ്രതിയാണ്. എ ടി എം പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിനാണ് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് അര്‍ജുനെതിരെ കേസുള്ളത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
അപകട സമയത്ത് അര്‍ജുന്‍ ആണ് വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു ബാലഭാസ്‌ക്കറുടെ ഭാര്യ ലക്ഷ്മിയുടെ മൊഴി. മാത്രമല്ല സാമ്പത്തിക ആവശ്യത്തിന് വേണ്ടി ബാലഭാസ്‌ക്കറെ ബോധപൂര്‍വ്വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് അച്ഛന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ജുന്‍ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത്.
കൊല്ലം വരെ ഞാനാണ് വണ്ടി ഓടിച്ചത്. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ രണ്ട് പേരും ജൂസ് കുടിച്ചു. അതിന് ശേഷം സീറ്റില്‍ ചെന്നു കിടന്നു. ഞാന്‍ ഉറങ്ങിപ്പോയി. ബാലുച്ചേട്ടനാണ് പിന്നെ വണ്ടി ഓടിച്ചത്. ആ സമയം ലക്ഷ്മി ഉറക്കത്തിലായിരുന്നു. പിന്നീട് ബോധം വരുമ്പോള്‍ താന്‍ ആശുപത്രിയിലാണ്. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയത്.
അപകടത്തിന് പിന്നില്‍ താനാണെന്ന വാര്‍ത്ത എന്റെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. എനിക്ക് ഇപ്പോഴും എണീറ്റ് നടുക്കാറായിട്ടില്ല. എന്റെ ഇടത് കാലിലും അരയിലും കമ്പിയിട്ടിരിക്കുകയാണ്. തലയുടെ പിറകിലും താടിയിലും പരിക്കുണ്ട്. ബാലുച്ചേട്ടനെ പതിനാല് വര്‍ഷമായി അറിയാം. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറല്ല, അന്ന് ഞാന്‍ ജോലിയുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് പോയത്.
താന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പറയുന്നത്. എടിഎം മോഷ്ടിച്ച കേസുകളില്‍ ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് തനിക്കെതിരെ കേസുളളത്. സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ല. എന്നെ അന്ന് കൂട്ടുകാര്‍ വിളിച്ചുകൊണ്ടുപോയതാണ്. അവര്‍ കുറ്റം ചെയ്തതിനെക്കുറിച്ചൊന്നും എനിക്ക് അറിയുമായിരുന്നില്ല. നാല് കൊല്ലം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോഴും കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും- അര്‍ജുന്‍ പറയുന്നു.
സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌ക്കറും മകളും വഹനാപകടത്തില്‍ കൊല്ല്‌പ്പെട്ടത്. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
രാജ്യത്തെ ഞെട്ടിച്ച വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. വോട്ടിംഗ് മെഷീനുകളിൽ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ.
‘ഇ.വി.എമ്മുകളിൽ നടന്ന തട്ടിപ്പിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇ.വി.എമ്മുകളിൽ ഉപയോഗിക്കുന്ന കേബിളുകൾ ആരാണ് നിർമ്മിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവർ. എന്നാൽ അതിനു മുൻപ് അവർ കൊല്ലപ്പെട്ടു’ സയ്ദ് പറയുന്നു.
മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവർത്തകനോട് ഈ കാര്യങ്ങൾ താൻ പറഞ്ഞിരടുന്നതാണെന്നും അയാൾ ഒന്നും ചെയ്തില്ലെന്നും സയ്ദ് കുറ്റപ്പെടുത്തുന്നു. ‘ദിവസവും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നയാളാണ് ഇയാൾ എന്നും സയ്ദ് പറയുന്നു.
ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറി വിവരങ്ങള്‍ അറിയാമായിരുന്നുവെന്നും അത് കൊണ്ടാണ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഹാക്കര്‍ പറയുന്നു. ദൂരൂഹത ഏറെയുള്ള അപകടത്തിലായിരുന്നു മുണ്ടെയുടെ മരണം. 2014ലെ മോദി മന്ത്രിസഭയിൽ അംഗമായിരുന്നു മുണ്ടെ. തെരഞ്ഞെടുപ്പിന്റെ ഫലം വന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ മുണ്ടെ കൊല്ലപ്പെടുകയായിരുന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിര്‍ത്തിയതിനാലാണ് ആംആദ്മി പാര്‍ട്ടി ജയിച്ചതെന്നും ഹാക്കര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ പല പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്നും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തന്നെ സമീപിച്ചിരുന്നുവെന്നും ഷൂജെ വെളിപ്പെടുത്തി.
ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങനെ ഹാക്ക് ചെയ്യപ്പെടാമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഈ മാധ്യമ കൂട്ടായ്മയുടെ ലക്ഷ്യം. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ്ങ് മെഷിനുകളുടെ നിര്‍മാണത്തില്‍ പങ്കാളിയായ വിദഗ്ധന്‍ എന്നാണ് സംഘാടകരുടെ അവകാഴവാദം. പറയുന്നത്.
ഇന്ത്യയില്‍ സമീപകാലത്ത് ശക്തിയാര്‍ജ്ജിച്ച ആരോപണത്തിനാണ് ഇതോടെ സാധൂകരണമാകുന്നത്. ഈയടുത്ത വര്‍ഷങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്. വോട്ടിങ്ങ് മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെഷിനുകള്‍ക്ക് കാവലിരുന്നിരുന്ന അനുഭവം പോലുമുണ്ടായി. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഈയടുത്തും ആവശ്യം ഉന്നയിച്ചിരുന്നു.
കോട്ടയത്ത് പീഡനശ്രമം എതിർത്ത പതിനഞ്ചു വയസുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ. പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ടെലിവിഷനിലൂടെയാണ് അയർക്കുന്നം സ്വദേശികൾ അറിഞ്ഞത്.ഹോളോബ്രിക്സ് കമ്പനിക്കു താഴെ കുറ്റിക്കാടുകൾ നിറഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലരും സംഭവസ്ഥലത്തേയ്ക്ക് പാഞ്ഞെത്തിയപ്പോഴേക്കും ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിരുന്നു. സ്നേഹബന്ധങ്ങളെ കുറിച്ച് ഫെയ്സ്ബുക്കിൽ വാചാലനായ യുവാവിന്റെ ക്രൂരകൃത്യത്തിൽ നടുങ്ങിയിരിക്കുകയാണ് നാട്. സ്നേഹിച്ചവർക്കും സ്നേഹം നടിച്ചവർക്ക് നന്ദി ദിവസങ്ങൾക്കു മുൻപ് അജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ദിവസങ്ങൾക്കു മുൻപാണ് പതിനഞ്ചു വയസുകാരിയെ കോട്ടയത്തു നിന്ന് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് അന്വഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരം ലഭിച്ചു. പെൺകുട്ടിയെ സ്ഥിരമായി ഫോണിൽ വിളിച്ചിരുന്ന മണർകാട് സ്വദേശി അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞത്. അജീഷ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടു പോകുകയായിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ അജീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കുഴിയിൽ തള്ളിയ ശേഷം മണ്ണിട്ട് മൂടി. പ്രതിയെ സ്ഥലതെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ മൃതദേഹം കണ്ടെത്തി.
പെൺകുട്ടിയുടെഅച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തിപെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചഇയാൾ കുട്ടിയ്ക്ക് സ്വന്തം മൊബൈൽ നമ്പർകൈമാറിയിരുന്നു. പ്രതിക്ക് രണ്ട്ഭാര്യമാരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ ഒറ്റയ്ക്കാണോകൊലപാതകം നടത്തിയതെന്നും പൊലീസ്അന്വേഷിക്കുന്നുണ്ട്.
പ്രതി അജേഷിനെ പിടികൂടാൻ സഹായിച്ചത് മൊബൈൽ ഫോൺ. പെൺകുട്ടിയെ അജേഷിലേക്ക് അടുപ്പിച്ച മൊബൈൽ ഫോൺ തന്നെയാണ് അരുംകൊലയുടെ തെളിവ് പുറത്തു വിട്ടത്. പെൺകുട്ടി കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണെടുത്ത് അജേഷിനെ വിളിച്ചെന്നും തുടർന്നു വീട്ടിൽ നിന്നിറങ്ങിപ്പോയെന്നും ബന്ധുക്കൾ മൊഴി നൽകി.
പെൺകുട്ടിയുടെ സഹോദരീ ഭർത്താവും ബന്ധുക്കളും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. തുടർന്നു ഈ ഫോണിലേക്ക് അജേഷ് തിരികെ വിളിച്ചപ്പോൾ സഹോദരീ ഭർത്താവാണ് ഫോൺ എടുത്തത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. പെൺകുട്ടി ഇടയ്ക്ക് പുറത്തു പോകാറുള്ളതിനാൽ വൈകിട്ട് തിരിച്ചെത്തുമെന്നാണ് വീട്ടുകാർ കരുതിയത്. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയിരുന്നു. പൊലീസിൽ പരാതി നൽകുമ്പോൾ മൊബൈൽ ഫോണിലേക്ക് അജേഷിന്റെ വിളി വന്ന വിവരവും ബന്ധുക്കൾ പറഞ്ഞു.
കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ അജേഷിന്റെ ഒട്ടേറെ കോളുകൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്കു വന്നിരുന്നതായി കണ്ടെത്തി. എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ അന്വേഷണം നടത്തി അജേഷിനെ കുടുക്കാനായി.
പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിൽ ഒരു ദിവസം അജേഷ് പിടിച്ചു നിന്നു. തുടർന്നു ക്രൂരമായ കൊലയുടെ വിവരം പറഞ്ഞ അജേഷ് കുഴിച്ചിട്ട സ്ഥലവും കാണിച്ചു കൊടുത്തു. തെളിവ് നശിപ്പിക്കാനായി സിം കാർഡ് കടിച്ചു മുറിച്ചു കളഞ്ഞിരുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ് അജേഷ്. ഈ ബന്ധത്തിൽ കുട്ടികളുണ്ട്. രണ്ടാഴ്ച മുൻപ് മറ്റൊരു സ്ത്രീയുമായി അജേഷ് പഞ്ചായത്ത് ഓഫിസിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ പോയിരുന്നു. ഭാര്യയ്ക്ക് അസുഖമാണെന്നും ചികിൽസയ്ക്കു വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു ആവശ്യം. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ല.
ഹോളോബ്രിക്സ് നിർമാണ യൂണിറ്റിനോടു ചേർന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇയാളും താമസിച്ചിരുന്നത്. തൊഴിലാളികളെല്ലാം ജോലിക്കു പോയിരുന്നതിനാൽ കൊലപാതകം ആരും അറിഞ്ഞില്ല. ഫൊറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. എഎസ്പി രീഷ്മ രമേശൻ, കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനൻ, ഇൗസ്റ്റ് സിഐ ടി.ആർ.ജിജു, പാമ്പാടി സിഐ യു.ശ്രീജിത്ത്, അയർകുന്നം എസ്ഐ അനൂപ് ജോസ്, മണർകാട് എസ്ഐ ആർ.വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. ആർഡിഒ അനിൽ ഉമ്മന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തു നിന്നു കണ്ടെടുത്ത ആഭരണങ്ങൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിക്കുന്നു. ക്രൂരമായ കൊലപാതകം നടത്തിയിട്ടും സംഭവ സ്ഥലത്ത് പൊലീസ് എത്തിച്ചപ്പോൾ നിസ്സംഗ ഭാവത്തിലായിരുന്നു അജേഷ്. പൊലീസ് ജീപ്പിൽ നിന്നിറക്കി മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടു. തിട്ടയുടെ മുകളിലെത്തി മൃതദേഹം കിടക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടി. തിട്ടയുടെ മുകളിൽ നിന്നു താഴേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടുള്ളതിനാൽ അരികു വശം വഴി ഇറക്കി മൃതദേഹത്തിനരികിലെത്തിച്ചപ്പോഴും ഭാവഭേദങ്ങളൊന്നും അജേഷിന്റെ മുഖത്തില്ലായിരുന്നു. മൃതദേഹം കുഴിച്ചു പുറത്തെടുക്കുന്നതും അജേഷ് നോക്കി നിന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജ ഡോക്ടർ നിസ്സാരക്കാരനല്ലെന്നു പൊലീസ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ 15 വർഷത്തോളമായി ചികിത്സ നടത്തിവന്ന വാടയ്ക്കൽ ചക്കുംപറമ്പിൽ വീട്ടിൽ സി.ജെ.യേശുദാസിനെയാണു (സാജൻ–42) തിങ്കളാഴ്ച പിടികൂടിയത്.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണു യേശുദാസ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു തട്ടിപ്പ് നടത്തിവന്നതെന്നു പൊലീസ് കണ്ടെത്തി. ത്വക്ക് രോഗ വിദഗ്ധനായാണ് എല്ലാ ആശുപത്രിയിലും ചികിത്സ നടത്തിയിരുന്നത്.
പ്രീഡിഗ്രി കഴിഞ്ഞു ഫിസിയോതെറപ്പിക്കു ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. ഇതിനുശേഷം എംബിബിഎസിനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുകയാണെന്നു മാതാപിതാക്കളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. തെളിവായി വ്യാജ സർട്ടിഫിക്കറ്റും തരപ്പെടുത്തി. കോട്ടയത്തെയും തിരുവല്ലയിലെയും പ്രമുഖ ആശുപത്രികളിൽ പരിശീലനവും ജനറൽ പ്രാക്ടീസും നടത്തിയിരുന്നു.
വ്യാജമായി തയാറാക്കിയ ഐഎംഎ സർട്ടിഫിക്കറ്റും വ്യാജ എംബിബിഎസ് മാർക്ക് ലിസ്റ്റും കാണിച്ചാണു പ്രമുഖ ആശുപത്രികളിലും കയറിപ്പറ്റിയത്. വാടയ്ക്കലെ കുടുംബ വീട്ടിലും ചേർത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിനു രോഗികളെയാണു ദിവസേന ചികിത്സിച്ചിരുന്നത്. നല്ല ഇടപെടലും സൗമ്യമായ പെരുമാറ്റവും കൊണ്ടു രോഗികൾക്കിടയിൽ പ്രിയംകരനുമായി. ചേർത്തല ഐഎംഎ യൂത്ത് ക്ലബ് സെക്രട്ടറിയാണെന്നും അവകാശപ്പെട്ടിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിൽ യേശുദാസിനെ കസ്റ്റഡിയിലെടുത്തത്. ചേർത്തലയിലെ ആശുപത്രിയിലെ പ്രാക്ടീസിനു ശേഷം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. സൗത്ത് സിഐ കെ.എൻ രാജേഷ്, എസ്ഐ എം.കെ.രാജേഷ്, സീനിയർ സിപിഒമാരായ മോഹൻകുമാർ, ശരത് ചന്ദ്രൻ, സിപിഒ മാരായ അരുൺ, സിദ്ദിഖ്, പ്രവീഷ്, റോബിൻസൺ, ഗോപു കൃഷ്ണൻ, സുഭാഷ്, വിജോഷ് തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജ ഡോക്ടർ നിസ്സാരക്കാരനല്ലെന്നു പൊലീസ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ 15 വർഷത്തോളമായി ചികിത്സ നടത്തിവന്ന വാടയ്ക്കൽ ചക്കുംപറമ്പിൽ വീട്ടിൽ സി.ജെ.യേശുദാസിനെയാണു (സാജൻ–42) തിങ്കളാഴ്ച പിടികൂടിയത്.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണു യേശുദാസ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു തട്ടിപ്പ് നടത്തിവന്നതെന്നു പൊലീസ് കണ്ടെത്തി. ത്വക്ക് രോഗ വിദഗ്ധനായാണ് എല്ലാ ആശുപത്രിയിലും ചികിത്സ നടത്തിയിരുന്നത്.
പ്രീഡിഗ്രി കഴിഞ്ഞു ഫിസിയോതെറപ്പിക്കു ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. ഇതിനുശേഷം എംബിബിഎസിനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുകയാണെന്നു മാതാപിതാക്കളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. തെളിവായി വ്യാജ സർട്ടിഫിക്കറ്റും തരപ്പെടുത്തി. കോട്ടയത്തെയും തിരുവല്ലയിലെയും പ്രമുഖ ആശുപത്രികളിൽ പരിശീലനവും ജനറൽ പ്രാക്ടീസും നടത്തിയിരുന്നു.
വ്യാജമായി തയാറാക്കിയ ഐഎംഎ സർട്ടിഫിക്കറ്റും വ്യാജ എംബിബിഎസ് മാർക്ക് ലിസ്റ്റും കാണിച്ചാണു പ്രമുഖ ആശുപത്രികളിലും കയറിപ്പറ്റിയത്. വാടയ്ക്കലെ കുടുംബ വീട്ടിലും ചേർത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിനു രോഗികളെയാണു ദിവസേന ചികിത്സിച്ചിരുന്നത്. നല്ല ഇടപെടലും സൗമ്യമായ പെരുമാറ്റവും കൊണ്ടു രോഗികൾക്കിടയിൽ പ്രിയംകരനുമായി. ചേർത്തല ഐഎംഎ യൂത്ത് ക്ലബ് സെക്രട്ടറിയാണെന്നും അവകാശപ്പെട്ടിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിൽ യേശുദാസിനെ കസ്റ്റഡിയിലെടുത്തത്. ചേർത്തലയിലെ ആശുപത്രിയിലെ പ്രാക്ടീസിനു ശേഷം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. സൗത്ത് സിഐ കെ.എൻ രാജേഷ്, എസ്ഐ എം.കെ.രാജേഷ്, സീനിയർ സിപിഒമാരായ മോഹൻകുമാർ, ശരത് ചന്ദ്രൻ, സിപിഒ മാരായ അരുൺ, സിദ്ദിഖ്, പ്രവീഷ്, റോബിൻസൺ, ഗോപു കൃഷ്ണൻ, സുഭാഷ്, വിജോഷ് തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനാണ് ജോൺ സൈമൺ. ഞെട്ടിക്കുന്ന ഈ വിവരം അറിഞ്ഞതിനെക്കുറിച്ച് ഡോക്ടര്‍ പ്രമുഖ പത്ര മാധ്യമത്തോട് പറഞ്ഞ വാക്കുകൾ
എന്റെ യഥാര്‍ത്ഥ പേര് യേശുദാസ് സൈമൺ എന്നാണ്. ആ പേര് താൽപര്യമില്ലാതിരുന്നത് കൊണ്ട് 2001ൽ ഗസറ്റിൽ പരസ്യം ചെയ്ത് ജോൺ സൈമൺ എന്ന് മാറ്റിയിരുന്നു. പക്ഷെ പഴയ സർട്ടിഫിക്കറ്റുകളിലും രേഖകളിലുമൊക്കെ യേശുദാസ് സൈമൺ എന്ന പേര് തന്നെയായിരുന്നു. അതെല്ലാം മാറ്റി കിട്ടാൻ ഒരുവർഷം കൂടിയെടുത്തു. ഈ കാലഘട്ടത്തിൽ മെഡിക്കൽ ഫീൽഡിൽ നിന്നും ഞാൻ കുറച്ച് മാറി നിൽക്കുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിനായി ഡൽഹിയിലായിരുന്നു. ഈ വിവരങ്ങളൊക്കെ നന്നായി മനസിലാക്കിയിട്ടാകും സാജൻ തട്ടിപ്പിനിറങ്ങിയത്. അന്ന് ഇന്റർനെറ്റ് ഒന്നും ഇത്ര സജീവമല്ല. അത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് ഇതൊക്കെ അറിഞ്ഞതെന്ന് അറിയില്ല, പക്ഷെ ഞാനുമായി അടുപ്പമുള്ളവർക്ക് മാത്രം അറിയാവുന്ന വിവരങ്ങളാണ് ഇതൊക്കെ.
എന്റെ രജിസ്ട്രേഷൻ ഐഡിയും സർട്ടിഫിക്കറ്റുകളും തരപ്പെടുത്തിയെടുത്താണ് സാജൻ പ്രാക്ടീസ് നടത്തിയിരുന്നത്. വളരെ യാദൃശ്ചികമായാണ് ഞാനിത് കാണുന്നത്. ആലപ്പുഴയിലുള്ള ഒരു സുഹൃത്തിന്റെ കുറിപ്പടിയിൽ എന്റെ രജിസ്ട്രേഷൻ നമ്പറായ 30787 എഴുതിയിരിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. എന്റെ അതേ രജിസ്ട്രേഷൻ ഐഡിയിൽ ഞാൻ എഴുതാത്ത കുറിപ്പടി എങ്ങനെ കിട്ടിയെന്ന അന്വേഷണം സാജൻ എന്ന സി.ജെ.യേശുദാസിലാണ് എത്തിയത്. വളരെ വിദഗ്ധമായാണ് സാജൻ സർട്ടിഫിക്കറ്റുകളുടെ വ്യാജൻ ഉണ്ടാക്കിയിരിക്കുന്നത്.
പക്ഷെ അതിലും അയാളെ കുടുക്കാൻ ഉതകുന്ന മൂന്ന് തെറ്റുകളുണ്ടായിരുന്നു. ഗവൺമെന്റ് എന്നുള്ളതിന് ചുരുക്കെഴുത്തായി Govt എന്നായിരുന്നു എഴുതിയിരുന്നത്. അതുപോലെ കോളജ് എന്ന് അച്ചടിച്ചതിലും തെറ്റുണ്ടായിരുന്നു. പിന്നെ ആ സർട്ടിഫിക്കറ്റിൽ ട്രിവാൻഡ്രം എന്നാണ് എഴുതിയിരുന്നത്. എനിക്ക് സർട്ടിഫിക്കറ്റ് കിട്ടുന്ന കാലത്ത് ട്രിവാൻഡ്രം അല്ല തിരുവനന്തപുരമായിരുന്നു. ഈ മൂന്ന് പിശകുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം ഒറിജിനലിനെ വല്ലുന്ന തരത്തിലുള്ളതായിരുന്നു.
സാജനെക്കുറിച്ച് ആലപ്പുഴയിലുള്ള ഒരു ബന്ധുവിനോട് അന്വേഷിച്ചപ്പോൾ അദ്ദേഹം ഇവിടുത്തെ പ്രശസ്ത ഡോക്ടറാണെന്നും വണ്ടാനത്താണ് പ്രാക്ടീസ് ചെയ്യുന്നതെന്നും പറഞ്ഞു. വണ്ടാനത്ത് അന്വേഷിച്ചപ്പോൾ സംഭവം സത്യമാണ്. വണ്ടാനം സർക്കാർ ആശുപത്രിയിൽപ്പോലും ഇതുപോലെ ഒരു വ്യാജഡോക്ടർ കയറിക്കൂടിയത് എന്നിലുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല.
മെഡിക്കൽ സംഘടനകളിൽ പരാതി നൽകാമെന്നാണ് കരുതിയത്. പക്ഷെ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനായ സുഹൃത്താണ് ആലപ്പുഴ സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞത്. ആലപ്പുഴ സ്റ്റേഷനിൽ അറിയിച്ചപ്പോൾ അവർക്കും ആദ്യം ഈ കഥ വിശ്വസിക്കാനായില്ല. ഡോക്ടറുടെ രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും ഞങ്ങൾക്ക് പരിശോധിക്കാനാകുമോയെന്നാണ് അവർ ആദ്യം ചോദിച്ചത്. ഇത്ര പ്രശസ്തനായ ഒരു ഡോക്ടർക്കെതിരെ നീങ്ങിയിട്ട് വിവരം തെറ്റാണെങ്കിൽ അത് പൊലീസിന് നാണക്കേടാകുമായിരുന്നു. എന്റെ രജിസ്ട്രേഷൻ നമ്പരും സർട്ടിഫിക്കറ്റും എല്ലാം നോക്കിയതോടെ കാര്യങ്ങളുടെ സത്യാവസ്ഥ അവർക്കും ബോധ്യപ്പെട്ടു. അങ്ങനെയാണ് സാജനെ അറസ്റ്റ് ചെയ്യുന്നത്.
ത്വക്ക് രോഗ വിദഗ്ധനായിട്ടാണ് സാജൻ പ്രാക്ടീസ് ചെയ്തത്. പലരുടെയും രോഗം ചികിൽസിച്ച് ഭേദമാക്കിയിട്ടുമുണ്ട്. പക്ഷെ അതൊക്കെ എങ്ങനെ സാധിച്ചു എന്നത് ഇപ്പോഴും അദ്ഭുതമാണ്. രോഗത്തെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ളർക്കേ ത്വക്ക് രോഗമൊക്കെ ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കുകയുള്ളൂ. എനിക്ക് അയാളെ മനപൂർവ്വം ദ്രേഹിക്കണമെന്ന ഉദ്ദേശം ഒന്നുമില്ലായിരുന്നു. പക്ഷെ അദ്ദേഹം ചികിൽസിക്കുന്ന രോഗികളെക്കുറിച്ച് ആലോചിച്ചപ്പോൾ പരാതി നൽകാതിരിക്കാനായില്ല.– ഡോക്ടർ ജോൺ സൈമൺ പറഞ്ഞു.
കോട്ടയം: അയര്‍ക്കുന്നത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. 15 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മണര്‍കാട് സ്വദേശിയായ അജേഷ് എന്ന യുവാവ് പോലീസ് പിടിയിലായി. മൊബൈല്‍ പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി ഹോളോബ്രിക്‌സ് ഫാക്ടറിയിൽ എത്തിക്കുകയും തുടർന്ന് അജേഷിൻറെ മാനഭംഗശ്രമം തടഞ്ഞതിന് പെൺകുട്ടിയെ കൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ അന്വേഷണം പുരോഗമിച്ചു വരികയായിരുന്നു. സംശയം തോന്നി യുവാവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കാൾ ഹിസ്റ്ററി പരിശോധിച്ച ശേഷമാണ് പോലീസിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടത് എന്നാണ് മൊഴി നൽകിയിരിക്കുന്നത്. പ്രതിയുമായി പോലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.
ചിന്നക്കനാൽ നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ് സൂപ്പർവൈസർ കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ പിടിയിലായത് രജനീകാന്തിന്റെ പുതിയ ചിത്രമായ ‘പേട്ട’ കണ്ട ശേഷം തിയറ്ററിൽ നിന്നു പുറത്തിറങ്ങിയപ്പോൾ. മധുരയിലെ തിയറ്ററിനു മുന്നിൽ വച്ചായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ച ബോബിൻ മൊബൈൽ ഫോൺ ഓൺ ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 10.30നു ബോബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരുച്ചിറപ്പള്ളിയാണു കാണിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ്, രാജാക്കാട്, ശാന്തൻപാറ എസ്ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ 2 സംഘങ്ങളായി തിരിഞ്ഞ് തിരുച്ചിറപ്പള്ളിയിലെത്തി.
അവിടെ എത്തിയപ്പോൾ ബോബിന്റെ മൊബൈൽ ഫോൺ തേനി ലൊക്കേഷൻ കാണിച്ചു. അന്വേഷണസംഘം തിരികെ തേനിയിലെത്തി. അന്വേഷണ സംഘം തേനിയിലെത്തിയപ്പോൾ ബോബിന്റെ മൊബൈൽ സിഗ്നൽ പഴനിയാണ് കാണിച്ചത്. പഴനിയിൽ അന്വേഷണ സംഘമെത്തിയപ്പോൾ ലൊക്കേഷൻ മധുരയാണ് കാണിച്ചത്.
അന്വേഷണസംഘം മധുരയിലെത്തി മൂന്നായി വഴി പിരിഞ്ഞു. 2 മണിക്കൂർ ഒരേ ലൊക്കേഷനിൽ സിഗ്നൽ നിന്നതോടെ പൊലീസ് ഉറപ്പിച്ചു– പ്രതി മുറിയെടുത്തിട്ടുണ്ട്; അല്ലെങ്കിൽ സ്ഥലത്തെ ഏതോ തിയറ്ററിലുണ്ട്. ആശുപത്രികൾ, ലോഡ്ജുകൾ, തിയറ്ററുകൾ എന്നിവ പരിശോധിച്ചു. ഇതിനിടയിലാണ് തിയറ്ററിൽ നിന്ന് ഇറങ്ങിയ വന്ന പ്രതി അന്വേഷണസംഘത്തിന്റെ മുന്നിൽ പെട്ടത്.
തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2 ദിവസം മധുരയിൽ തങ്ങാനും ഇടതു കൈയിലേറ്റ പരുക്ക് സ്ഥലത്തെ ആശുപത്രിയിൽ പരിശോധിച്ച ശേഷം തമിഴ്നാട് വിടാനുമായിരുന്നു പ്രതിയുടെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു.
ചിന്നക്കനാൽ നടുപ്പാറയിൽ തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസ്(രാജേഷ്–40), തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യ(55) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു ബോബിനെ അറസ്റ്റ് ചെയ്തത്.
ബോബിൻ തമിഴ്നാട്ടിലെത്തിയതോടെ ആദ്യം ഷൂസും വസ്ത്രങ്ങളും ബാഗും വാങ്ങി. ഇതിനുശേഷമാണ് യാത്ര ആരംഭിച്ചത്. താടി എടുത്തു കളഞ്ഞ് വസ്ത്ര ധാരണ രീതികളും മാറ്റി ഫോണും സ്വിച്ച് ഓഫ് ചെയ്തു. ബസിലും ട്രെയിനിലുമായാണ് പ്രതി യാത്ര ചെയ്തത്.
കൊലപാതകത്തിനു ശേഷം ബോബിൻ ഏലത്തോട്ടത്തിലുടെ നടന്നു കേരള–തമിഴ്നാട് വനാതിർത്തിയിലൂടെ തമിഴ്നാട്ടിലെ തേവാരത്ത് എത്തി. തേവാരത്ത് എത്താൻ പ്രതി 9 മണിക്കൂറോളം എടുത്തെന്നാണ് പൊലീസ് നിഗമനം. തേവാരത്ത് നിന്നു ബസ് കയറി തേനിയിലെത്തിയ ശേഷമാണ് പ്രതി തിരുച്ചിറപ്പള്ളിയിലേക്കു കടന്നത്. കേരള–തമിഴ്നാട് വനാതിർത്തിയിൽ ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഈ വനപാതയിലൂടെയാണ് പ്രതി തമിഴ്നാട്ടിലെത്തിയത്.
ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ബോബിനെ (36) സംഭവം നടന്ന് ഒരാഴ്ചയ്ക്കകം പിടികൂടാൻ കഴിഞ്ഞത് പൊലീസിന് നേട്ടമായി. ഇരട്ടക്കൊലപാതക കേസ് അന്വേഷിച്ചത് 35 അംഗ പൊലീസ് സംഘം. കുറ്റകൃത്യത്തിനു ശേഷം ബോബിൻ തമിഴ്നാട്ടിലെ മധുരയിൽ ഉള്ള സുഹൃത്തിനെ ഫോണിൽ വിളിച്ചതാണു കേസന്വേഷണത്തിൽ നിർണായകമായത്.
ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബു, ശാന്തമ്പാറ സിഐ എസ്.ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ 3 അന്വേഷണ സംഘങ്ങളാണ് പ്രതിക്കായി സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ നടത്തിയത്. രാജാക്കാട് എസ്ഐ പി.ഡി.അനൂപ്മോൻ, എഎസ്ഐമാരായ സി.വി.ഉലഹന്നാൻ, സജി.എൻ.പോൾ, സിപിഒമാരായ ആർ.രമേശ്, സി.വി.സനീഷ്, ഓമനക്കുട്ടൻ എന്നിവരുൾപ്പെട്ട സംഘമാണ് 3 ദിവസത്തെ തിരച്ചിലിനൊടുവിൽ പ്രതിയെ മധുരയിൽ നിന്ന് അറസ്റ്റ്
മൊബൈൽ ഫോൺ പലപ്പോഴും ദാമ്പത്യത്തിലെ വില്ലനാകാറുണ്ട്. ഇപ്പോഴിതാ ഒരു കൊലപതാകത്തിനും മൊബൈൽ ഫോൺ കാരണമായിരിക്കുയാണ്. ഫോണിന്റെ പാസ്‌വേർഡ് നൽകാത്തതിന് ഭാര്യ ഭർത്താവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. ഇൻഡോനേഷ്യയിലാണ് സംഭവം. ദേദി പൂർണ്ണാമ്മയെന്ന 26 വയസുള്ള യുവാവാണ് 25 കാരി ഭാര്യ ഇൻഹാം കാഹ്‌യാനിയുടെ കൈ കൊണ്ട് മരണമടഞ്ഞത്.
ദേദി പൂർണ്ണാമ്മയുടെ ഫോണിന്റെ പാസ്‌വേർഡ് ഭാര്യ ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഫോണെടുത്ത് ഭാര്യ പരിശോധിക്കുന്ന സമയത്ത് പൂർണ്ണാമ്മ വീടിന്റെ മേൽക്കൂര നന്നാക്കുകയായിരുന്നു. പാസ്‌വേർഡ് നൽകാൻ സാധിക്കില്ലെന്ന് പൂർണ്ണാമ്മ പറഞ്ഞതോടെ കലഹമായി. കലഹം മൂത്തപ്പോൾ ഇയാൾ താഴെയിറങ്ങി വന്ന് ഭാര്യയെ അടിച്ചു. ഇതിൽ പ്രകോപിതയായ കാഹ്‌യാനി പെട്രോൾ പൂർണ്ണാമ്മയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. വീട്ടിൽ നിന്നും നിലവിളിയും തീയും ഉയരുന്നത് കണ്ട് അയൽക്കാർ ഓടിയെത്തി. തീയണച്ച ശേഷം പൂർണ്ണാമ്മയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എൺപത് ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നു. രണ്ടുദിവസത്തിനകം പൂർണ്ണാമ്മ ആശുപത്രിയിൽ മരണമടഞ്ഞു. ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.