കൊച്ചിയില്‍ സീരിയല്‍ നടി ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ . തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവിനെയാണ് അഞ്ചു ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അശ്വതിയുടെ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.
കാക്കനാട് പാലച്ചുവട്ടിലെ അശ്വതിയുടെ ഫ്ളാറ്റില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. അശ്വതിയുടെയും ഡ്രൈവർ ബിനോയിയുടെയും ബാഗില്‍ നിന്ന് രണ്ടര ഗ്രാം വീതം വീതം എംഡിഎംഎ പിടിച്ചെന്നും പൊലീസ് അറിയിച്ചു. ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ഏറെ നാളായി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമാനമായ േകസുകളില്‍ അശ്വതി മുമ്പ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതേകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇരുപത്തിരണ്ടു വയസുകാരിയായ അശ്വതി സീരിയലുകളിലും ചില സിനിമകളിലും ചെറു വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമാണ്.
ഖുൻഫുദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാ ബാനു (30), മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ ഇളയ മകൾ ഇസ ഫാത്തിമയെയും ഇസ്ഹാഖിനെയും വിദഗ്ധ പരിശോധനക്കായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10 നായിരുന്നു അപകടം. ഖുൻഫുദയിൽ നിന്നു ഷക്കീക്കിലേയ്ക്ക് പോകുമ്പോൾ സവാൽഹയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. ഇസ്ഹാഖാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് പരുക്കില്ല.
രണ്ടുദിവസം മുൻപാണ് കുടുംബം സന്ദർശക വീസയിൽ സൗദിയിലെത്തിയത്. ഷക്കീക്കിലേയ്ക്ക് ഇസ്ഹാഖിന്റെ സഹോദരനെ കാണാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ഖുൻഫുദയിൽനിന്ന് 60 കിലോമീറ്റർ അകലെ ഹലി ജൂനൂബ് ആശുപത്രിയിൽ.
റഷ്യയില്‍ പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം സമ്പന്നര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. മുന്‍ സൗന്ദര്യ റാണി കൂടിയായ ഐറിന ഗ്ലാഡിക് എന്ന 35 കാരിക്കാണ് റഷ്യന്‍ കോടതി ശിക്ഷ വിധിച്ചത്.
മകളുടെ ലൈംഗികച്ചുവയുളള ഫോട്ടോകള്‍ എടുക്കുകയും മകള്‍ കന്യകയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്ടര്‍മാരില്‍ നിന്നും വാങ്ങുകയും ചെയ്ത ശേഷമായിരുന്നു വില്‍ക്കാന്‍ ഒരുങ്ങിയത്. മോസ്‌കോയിലെ സമ്പന്നരായ ഇടപാടുകാരെ കണ്ടെത്തി മകളുടെ കന്യകാത്വം വില്‍ക്കാന്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നു. സമ്പന്നനായ ഒരാള്‍ക്ക് 19100 പൗണ്ടിനാണ് (17.29 ലക്ഷം) വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഐറിനെ സഹായിച്ച രണ്ട് യുവതികള്‍ കൂടി പിടിയിലായിട്ടുണ്ട്.
ഐറിന് മകളെ കൂടാതെ മറ്റൊരു ആണ്‍കുട്ടി കൂടിയുണ്ട്. തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ കുട്ടികളെ വളര്‍ത്താനുളള അവകാശവും ഐറിന് നഷ്ടപ്പെട്ടു.
ഐറിനൊപ്പം അറസ്റ്റിലായ യുവതികളും നേരത്തേ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഒഴുകുന്ന ഭക്ഷണശാലയില്‍ നിന്നാണ് പിടികൂടിയത്. ഐറിന്റെ ബാഗില്‍ നിന്നും പൊലീസ് പണവും കണ്ടെത്തി.
ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ ചുമരിലിടിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവ് ജീവനൊടുക്കി. ആലപ്പുഴ സ്വദേശിയായ ശ്രീജിത്താണ് കുഞ്ഞിനെ ചുമരിലിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുലൈമാനിയയിലെ ഫ്‌ളാറ്റില്‍ കുടുംബവഴക്കിനെ തുടര്‍ന്നാണ് ശ്രീജിത്ത് കുഞ്ഞിനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പറയുന്നു. ആലപ്പുഴ സ്വദേശിനിയായ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് അനീഷയുടെ ഭര്‍ത്താവാണ് ശ്രീജിത്ത്.
ചുമരിലിടിച്ചതിനെ തുടര്‍ന്ന പരിക്കേറ്റ ആണ്‍കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മരണവിവരം അറിഞ്ഞ് അനീഷ ബോധം കെട്ട് വീണു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സമീപവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. ഇതേതുടര്‍ന്ന് പൊലീസെത്തി മുറി തുറന്നപ്പോഴാണ് ജീവനൊടുക്കി നിലയില്‍ ശ്രീജിത്തിനെ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വിസിറ്റിങ് വിസയില്‍ മൂന്നു മാസം മുമ്പാണ് ശ്രീജിത്ത സൗദിയിലെത്തിയത്. ഇവര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നതിന് തീരുമാനിച്ചിരിക്കുന്നതിനെടയാണ് വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.
കൊച്ചിയിൽ പട്ടാപ്പകൽ വെടിവയ്പുണ്ടായ ആഡംബര ബ്യൂട്ടിപാർലർ നടി ലീന മരിയ പോളിന്റെത്. ഇവർ 2013 ൽ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് . ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് മൂന്നരക്കായിരുന്നു ഞെട്ടലുണ്ടാക്കിയ വെടിവയ്പ് നടന്നത്. സംഭവസമയത്തു നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാർലർ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുപ്പ് നടത്തി. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത് .ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണിൽ ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരിലായിരുന്നു ഫോൺ. 25 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകാൻ ഉടമ തയ്യാറായില്ല. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു. വെടിവയ്പിനു ശേഷം ഇവർ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പർ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കില്ല.
ആക്രമണത്തിൽ നടൻ ധർമ്മജന്റെ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസിയ്ക്ക് ഉണ്ടായത് അരലക്ഷം രൂപയുടെ നഷ്ടം. കടവന്ത്രയിൽ യുവജനസമാജം റോഡിൽ സെന്റ് ജോസഫ് പളളിക്ക് സമീപത്തുളള ആലുങ്കൽ ബിൽഡിങിലാണ് കട പ്രവർത്തിക്കുന്നത്. ഈ കടയുടെ തൊട്ടുമുകളിലാണ് ലീനയുടെ ദി നൈൽ ആർടിസ്ട്രിക്ക് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.
വെടിവെയ്പ്പ് വാർത്ത അറിഞ്ഞയുടൻ പൊലീസും ജനങ്ങളും സംഭവസ്ഥലത്ത് എത്തി. എല്ലാവരും അടയാളം പറഞ്ഞത് ധർമ്മജന്റെ കടയുടെ അടുത്ത് എന്നായിരുന്നു. ഈ കടയുടെ സിസിടിവിയിൽ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
സംഭവത്തെക്കുറിച്ച് കടയിലെ ജീവനക്കാരനായ റോഷിൻ പറയുന്നത് ഇങ്ങനെ:
ഉച്ചയ്ക്ക് രണ്ടരമണിയോടെ രണ്ടുപേർ കടയുടെ പാർക്കിങ്ങ് ഏരിയയിൽ ബൈക്ക് കൊണ്ടുവന്ന് വെച്ചു. കുറച്ചുസമയം അവർ അവിടെ ചുറ്റിക്കറങ്ങി നിന്നതിന് ശേഷമാണ് മുകളിലത്തെ നിലയിലേക്ക് കയറിപ്പോയത്. അവിടെചെന്ന് വാതിലിൽ മുട്ടുന്ന ശബ്ദവും അൽപസമയത്തിന് ശേഷം വെടി ഉതുർക്കുന്ന ശബ്ദവും കേട്ടുകൊണ്ടാണ് ഞങ്ങൾ ഇറങ്ങിനോക്കുന്നത്. അപ്പോഴേക്കും അവർ ഇറങ്ങിയോടി ബൈക്കിൽ കയറിപ്പോയി. ഇരുവരും മുഖം മാസ്ക് ചെയ്തതുകൊണ്ട് തിരിച്ചറിയാനാകില്ല.
കടയുടെ പാർക്കിങ് ഏരിയയിൽ റോഡിനോട് ചേർന്ന ഭാഗത്ത് വലതുമൂലയിലായി സ്ഥാപിച്ച സിസിടിവി ക്യാമറയിൽ സംഭവങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം ബൈക്കിൽ കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വണ്ടിയുടെ നമ്പർ പക്ഷെ സിസിടിവിയിൽ വ്യക്തമല്ല. മൂന്നരയോടെ പൊലീസും മാധ്യമങ്ങളുമെത്തി. അതിന് ശേഷം കടയിൽ കച്ചവടം ഒന്നും നടന്നില്ല. രണ്ടരമണിവരെ മാത്രമേ കച്ചവടം നടത്തിയുള്ളൂ. സാധാരണ ശനിയാഴ്ചകളിൽ നല്ല തിരക്കുണ്ടാകുന്ന സമയമാണിത്. ഒന്നരലക്ഷം രൂപ വരെ കച്ചവടം ഉണ്ടാകുന്ന സ്ഥാനത്ത് എഴുപതിനായിരം അടുപ്പിച്ച് മാത്രമാണ് കച്ചവടം നടന്നത്. – റോഷിൻ പറയുന്നു.
എന്നാൽ കടയ്ക്ക് നേരെ വെടിവെപ്പുണ്ടായി എന്ന് തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഉടമ ധർമജൻ അറിയിച്ചു. നഗരത്തെ നടുക്കുന്ന സംഭവം തൊട്ടടുത്ത് നടന്നപ്പോൾ കട അടച്ചിടേണ്ടി വരുന്നതും കച്ചവടം മുടങ്ങുന്നതും സ്വാഭാവികമാണെന്നും ധർമജൻ പറഞ്ഞു.
ആലുവ: അസിസ്റ്റന്റ് മാനേജരുടെ അതിബുദ്ധിയിൽ യൂണിയൻ ബാങ്ക് ആലുവ ശാഖയിൽ നിന്നും രണ്ടര കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രധാന പ്രതികളായ ദന്പതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തൊണ്ടിമുതലുകൾ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചു.
ഒരു വർഷംകൊണ്ട് ബാങ്ക് ലോക്കറിൽനിന്നും പലപ്പോഴായി 128 ഇടപാടുകാരുടെ ഒന്‍പത് കിലോഗ്രാം സ്വർണപ്പണയ ഉരുപ്പടികൾ കവർന്നെടുത്തെങ്കിലും അങ്കമാലി കറുകുറ്റിയിലെ വാടക വീട്ടിൽ ബാങ്ക് സിസ്റ്റത്തിൽ തന്നെ ഇതിന്റെയെല്ലാം രേഖകൾ സൂക്ഷിച്ചിരുന്നു. ബാങ്കിലെ സ്വർണപ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായ അസിസ്റ്റന്റ് മാനേജർ കറുകുറ്റി മരങ്ങാടം കരുമത്തി സിസ്മോൾ (34), ഭർത്താവ് കളമശേരി സജി നിവാസിൽ സജിത്ത് (35) എന്നിവരെ ഒരു മാസത്തെ അന്വേഷണത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 16-നാണ് കേരളത്തിലെ ബാങ്കിംഗ് മേഖലയെ തന്നെ ഞെട്ടിച്ച കോടികളുടെ തട്ടിപ്പിന്റെ കഥ പുറത്തുവരുന്നത്. സംഭവം കണ്ടെത്തിയ ദിവസം സിസ്മോൾ എറണാകുളത്ത് ബാങ്കിന്റെ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. പണമടച്ച് പണയ ഉരുപ്പടിയായ സ്വർണം തിരികെ എടുക്കാനെത്തിയ ഇടപാടുകാരന് ലോക്കറിൽനിന്നും കവറെടുത്തു പരിശോധിച്ച ബാങ്ക് അധികൃതർ ഞെട്ടിപ്പോയി. തുല്യ തൂക്കത്തിലുള്ള റോൽഡ് ഗോൾഡ് ആഭരണങ്ങളും കുപ്പിവളകളുമായിരുന്നു കവറിനുള്ളിൽ.
സംഭവം ഉടൻതന്നെ പരിശീലനത്തിലുള്ള സിസ്മോളെ ബാങ്ക് മാനേജർ അറിയിച്ചപ്പോൾ താൻ വരട്ടെ പരിശോധിക്കാമെന്നായിരുന്നു മറുപടി. ഇതിനിടയിൽ ഇടപാടുകാരനെ ബാങ്ക് അധികൃതർ അനുനയിപ്പിച്ച് തിരിച്ചയച്ചു. എന്നാൽ, കള്ളി വെളിച്ചത്തായതോടെ സിസ്മോളും ഭർത്താവും അങ്കമാലിയിലെ വാടകവീട് പൂട്ടി കേരളം വിടുകയായിരുന്നു.
പിന്നീട് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് കോടികളുടെ തിരിമറിയുടെ കണക്കുകൾ ലഭിക്കുന്നത്. തുടർന്ന് പോലീസ് പരാതി നൽകുകയായിരുന്നു. തിരിമറി കൈയോടെ പിടികൂടിയെന്ന് ഉറപ്പിച്ചതോടെ കൈയിൽ കിട്ടിയതെല്ലാം എടുത്ത് ഇരുവരും ആദ്യം ബാംഗളൂരിന് കടന്നു. ഇതിനിടയിൽ ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ സിം കാർഡുകളടക്കം നശിപ്പിച്ചു. അടുത്ത ബന്ധുക്കളുമായി മാത്രം വല്ലപ്പോഴും ബന്ധപ്പെട്ടിരുന്നു.
ഇവർക്കായുള്ള അന്വേഷണം മരവിപ്പിച്ചതെന്ന മട്ടിലായിരുന്നു പോലീസ് മുന്നോട്ടുപോയത്. ഇതിനിടയിൽ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന സിറ്റി ഡിസിപി ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം 16 അംഗ സംഘം നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണത്തിലായിരുന്നു. ബാംഗളൂർ കൂടാതെ ഗോവ, മംഗളൂരു, ഉഡുപ്പി, ഗോകർണം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ മാറിമാറിയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
അന്വേഷണ സംഘത്തിന്റെ കൈയെത്തും ദൂരത്ത് എത്തുന്പോഴേയ്ക്കും ഇവർ കടന്നു കളയാറായിരുന്നു പതിവ്. കറങ്ങിതിരിഞ്ഞ് കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ ഒടുവിൽ കോഴിക്കോട് എത്തുകയായിരുന്നു ഇരുവരും. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒളിച്ചുകളി അവസാനിപ്പിച്ചു പോലീസിന് കീഴടങ്ങുകയായിരുന്നു.
പ്രതികൾക്കായുള്ള അന്വേഷണങ്ങൾക്കിടയിൽ അങ്കമാലിയിലെ വാടക വീടിന്റെ ലോക്ക് തകർത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും ബാങ്കിൽനിന്നും കവർന്ന സ്വർണം പണയപ്പെടുത്തിയതിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഇടപാടുകളുടെ പേരും വിലാസവും സ്വർണ്ണത്തിന്റെ തൂക്കവും അടക്കം ബാങ്ക് സിസ്റ്റത്തിൽതന്നെ രജിസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ഡയറിയും പോലീസ് ഇവിടെനിന്നും കണ്ടെടുത്തു.
പിടിയിലായ ഇവരെ ചോദ്യം ചെയ്തതിൽനിന്നും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആലുവ, അങ്കമാലി, കറുകുറ്റി, മൂക്കന്നൂർ, കളമശേരി മേഖലകളിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് ആഭരണങ്ങൾ ഉള്ളതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസിന് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഇന്നുമുതൽ ഇവരെക്കൊണ്ട് സ്വർണം പണയപ്പെടുത്തിയ ധനകാര്യസ്ഥാപനങ്ങളിൽ കൊണ്ടുപോയി പോലീസ് റിക്കവറി നടത്തും. നഷ്ടമായ സ്വർണത്തിന്റെ ഉത്തരവാദിത്വം യൂണിയൻ ബാങ്ക് ആലുവ ശാഖയ്ക്കാണ്. റിക്കവറി നടത്തുന്ന തൊണ്ടി മുതൽ ബാങ്ക് ഇടപ്പെട്ട് കോടതി വഴി ഇടപാടുകാർക്ക് വാങ്ങി നൽകും.
ഇതര മതസ്ഥരായ പ്രതികൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഗുണ്ടകളടക്കമുള്ള ക്രിമിനലുകളുമായി സജിത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏത് വിധേനയും പണമുണ്ടാക്കാനുള്ള സജിത്തിന്‍റെ ആർത്തിയാണ് സിസ്മോളുടെ ജീവിതം തകർത്തത്.
വിവാഹത്തിനു ശേഷമാണ് മദ്യപാനമടക്കമുള്ള സജിത്തിന്‍റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് സിസ്മോൾ മനസിലാക്കുന്നത്. ആഡംബര ജീവിതത്തിന് പണമില്ലാതെ വരുന്പോൾ മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത് സജിത്തിന്‍റെ പതിവായിരുന്നു. ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയാണ് സിസ്മോളെക്കൊണ്ട് ബാങ്കിലെ സ്വർണം എടുപ്പിച്ചത്.
ചൂതാട്ട കന്പക്കാരനായ സജിത്ത് ഓഹരി വിപണിയിൽ കോടികൾ നിക്ഷേപിച്ചെങ്കിലും അതെല്ലാം നഷ്ടത്തിൽ കലാശിച്ചെന്നാണ് മൊഴി. ഒളിവിൽ കഴിയുന്നതിനിടയിൽ രണ്ടുവട്ടം ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സൂചനയുണ്ട്. പിടിയിലാകുന്പോൾ ദന്പതികൾ മാനസികവും ശാരീരികവുമായി ഏറെ തകർന്നിരുന്നതായി പോലീസ് പറഞ്ഞു.
ആലുവ ഡിവൈഎസ്പി എൻ.ആർ. ജയരാജ്, സിഐ വിശാൽ കെ. ജോണ്സൺ, എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റില്‍. ഹൊസ്മാർ മഠത്തിന്റെ ഉടമസ്ഥതയിൽ കാർക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകൻ നരാവി സ്വദേശി പ്രസാദ് കോട്യാനെ(28)യാണ് കാർക്കള ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നു
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ പ്രസാദ് സ്കൂൾ മുറിയിൽ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാർഥിനിയോ രക്ഷിതാക്കളോ പരാതി നൽകിയില്ല. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.
ഉഡുപ്പി എസ്പി ലക്ഷ്മൺ നിമ്പാർഗി സ്കൂളിലെത്തി ചോദ്യം ചെയ്തതോടെ അധ്യാപകൻ കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റുണ്ടായത്. മറ്റു ചില പെൺകുട്ടികളെയും ഇയാൾ ചൂഷണം ചെയ്തതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മൂന്നു പെൺകുട്ടികൾക്കൊപ്പമുള്ള വീഡിയോ ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തതായും സൂചനയുണ്ട്.
മാല മോഷ്ടിച്ചോടിയ കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പോയി ചവിട്ടി നിലത്തിട്ട് മാല തിരിച്ചു വാങ്ങി, കള്ളനെ പോലീസില്‍ ഏല്‍പ്പിച്ച വീട്ടമ്മയായ കച്ചേരിത്തടം കല്ലുപറമ്പില്‍ ബാലേഷ് എന്ന മുപ്പത്താറുകാരിയാണ് താരമായിരിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവത്തിനു തുടക്കം. കഴുത്തിലെ മാല ഊരി ബെഡ്റൂമിലെ മേശമേല്‍ മൊെബെല്‍ ഫോണിനു സമീപം വച്ച് സമീപത്തെ കിടക്കയില്‍ ഉറക്കത്തിലായിരുന്നു സോജി. ബെഡ്റൂമിന്റെ ജനല്‍ പാളി തുറന്ന കള്ളന്‍ നീളമുള്ള പെപ്പിന്റെ സഹായത്തോടെ മേശയിലിരുന്ന മാല അപഹരിച്ചു. തുടര്‍ന്ന് മൊെബെല്‍ ഫോണ്‍ കൂടി മോഷ്ടിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ശബ്ദം കേട്ട് സോജി ഉണര്‍ന്നു.
ജനലിനു വെളിയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ട് ബഹളം വച്ച് എഴുന്നേറ്റ വീട്ടമ്മയ്ക്ക് തന്റെ മാല നഷ്ടപ്പെട്ടെന്നു ബോധ്യമായി. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. ബഹളം കേട്ട് ഓടിയ കള്ളനു പിന്നാലെ കുതിക്കാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു. പുറത്തിറങ്ങിയ യുവതി വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കള്ളനു പിന്നാലെ പാഞ്ഞു.
ജീവനും കൊണ്ട് ഓടിയ കള്ളന്‍ 100 മീറ്റര്‍ അകലെ വച്ചിരുന്ന തന്റെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കുതിച്ചു. വീട്ടമ്മ വിട്ടുകൊടുക്കാന്‍ തയാറായില്ല. ബംഗല്‍ംകടവു-മുക്കം റോഡിലൂടെ പോയ മോഷ്ടാവിനെ സോജി പിന്തുടര്‍ന്നു. ജനവാസം കുറഞ്ഞ മേഖലയില്‍ കള്ളനെ ഒറ്റയ്ക്ക് നേരിടുന്നത് അപകടമാണെന്നു മനസിലാക്കിയ സോജി രണ്ടര കിലോമീറ്ററോളം ദൂരം പിന്നാലെ പോയി. ഏറെക്കുറെ ജനവാസമുള്ള പ്രദേശത്ത് എത്തിയതോടെ കള്ളന്റെ സ്‌കൂട്ടര്‍ സോജി ഇടിച്ചു വീഴ്ത്തി.
ദേഷ്യം തീരും വരെ പെരുമാറിയതിന് ശേഷം കള്ളന്റെ പോക്കറ്റില്‍ നിന്നും തന്റെ മാല സോജി പിടിച്ചു വാങ്ങി. പിടി അയഞ്ഞപ്പോള്‍ കള്ളന്‍ സ്‌കൂട്ടറില്‍ കയറി രക്ഷപെട്ടു. ഭാര്യ കള്ളനു പിന്നാലെ സ്‌കൂട്ടര്‍ എടുത്ത് പാഞ്ഞതില്‍ പരിഭ്രാന്തനായ ഭര്‍ത്താവ് മാത്യു ജോസഫ് അയല്‍വാസികളേയും കൂട്ടി രണ്ടര കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് മാല പിടിച്ചുവാങ്ങി സോജി നില്‍ക്കുന്നത് കണ്ടത്.
പുലര്‍ച്ചെ അഞ്ചോടെ ബംഗല്‍ംകടവു-മുക്കം റോഡിലൂടെ കള്ളന്‍ വീണ്ടും എത്തിയതാണ് പിടിയിലാകാന്‍ കാരണം. സ്‌കൂട്ടറില്‍ പ്രാണരക്ഷാര്‍ത്ഥം പായുന്നതിനിടയില്‍ വഴിയില്‍ നഷ്ടമായ തന്റെ മൊെബെല്‍ ഫോണ്‍ തെരയുന്നതിനായിരുന്നു ഇയാള്‍ എത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അജി പണിക്കരുടെ മുമ്പിലാണ് കള്ളന്‍ ആദ്യം എത്തിയത്.
രാത്രിയിലെ സംഭവങ്ങള്‍ക്ക് സാക്ഷിയായ അജി യുവാവിനെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഒടുവില്‍ മാല നഷ്ടപ്പെട്ട സോജിയെ തന്നെ വിളിച്ചുവരുത്തി തിരിച്ചറിഞ്ഞ യുവാവിനെ പെരുനാട് പോലീസിന് കെമാറുകയായിരുന്നു.
കര്‍ണ്ണാടക വനത്തില്‍ മലയാളി മരിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ വെടിയേറ്റതെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് തയ്യേനിയിലെ താന്നിക്കല്‍ ജോര്‍ജ് (50) ആണ് മരിച്ചത്. സുഹൃത്തുക്കളായ ചന്ദ്രന്‍, അശോകന്‍ എന്നിവരെ ബാഗമണ്ഡലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടിയാണ് ജോര്‍ജ് മരിച്ചത്.
പ്രതികള്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. മറ്റൊരു നായാട്ട് സംഘം വെടിവെച്ചുവെന്ന് ആദ്യം പറഞ്ഞിരുന്ന പ്രതികള്‍ ചോദ്യം
ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധത്തില്‍ തങ്ങളുടെ തോക്കില്‍ നിന്ന് വെടിയേറ്റതായി ഇവര്‍ സമ്മതിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോഴിക്കോട്: പേരാമ്പ്ര സ്വകാര്യ ബസ് സ്റ്റാൻഡിലെ ഹോട്ടലിന് സമീപം ബോംബ് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ഹോട്ടലിന് സമീപത്തെ മാലിന്യ കൂന്പാരത്തിൽ കിടന്ന സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി. പോലീസ് അന്വേഷണം തുടങ്ങി.