Crime

സമീപകാലത്ത് അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ വിഷയത്തിലാണ് തമിഴ് നടി റിയമിക്ക ആത്മഹത്യ ചെയ്തതെന്ന് സൂചന. സജോ സുന്ദർ സംവിധാനം ചെയ്ത എക്സ് വിഡിയോസ് എന്ന സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പ്രചാരണം നിഷേധിച്ച് സംവിധായകൻ രംഗത്തെത്തി.

പോൺ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ റിയാമിക്ക പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതിൽ നടിക്ക് വിഷമമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കൾ പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം ഇപ്പോൾ ശക്തമായിരിക്കുകയാണ്.

എന്നാൽ പ്രചാരണങ്ങളെ തള്ളി സംവിധായകൻ സജോ സുന്ദർ രംഗത്തെത്തി. സിനിമയിൽ അഭിനയിക്കുമ്പോൾ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു. റിയാമിക്കയുടെ മരണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

ബുധനാഴ്ച സഹോദരന്റെ ഫ്ലാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിയയുടെ മരണത്തെത്തുടർന്ന് കാമുകനെ കസ്റ്റഡിയിലെടുത്തു. ഇയാളുമുണ്ടായ വഴക്കിനെത്തുടർന്നാണ് റിയാമിക്ക ആത്മഹത്യ ചെയ്തതെന്ന സംശയം പൊലീസിനുണ്ട്. ആറ് മാസത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അടുത്തിടെ റിയ ഒരുപാട് മാനസിക സംഘര്‍ഷങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബവും വെളിപ്പെടുത്തിയിരുന്നു.

സുഹൃത്തിനെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് വെട്ടിനുറുക്കി ദാരുണഹത്യ. ഇത് പ്രതികരിക്കാതെ നോക്കിനിന്ന് വിഡിയോയെടുത്ത് ഒരുകൂട്ടം നാട്ടുകാരും. ഹൈദരബാദിൽ തിരക്കേറിയ ചാർമിനാർ തെരുവിനടുത്തുവെച്ചാണ് ദാരുണ സംഭവം അരങ്ങേറിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

അബ്ദുൽ ഖാജ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് സുഹൃത്തായ ഖുറേഷിയെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് നിരവധി തവണ കുത്തിയത്. ഓട്ടോറിക്ഷ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയതിന്റെ മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇറച്ചിവെട്ടുന്ന കത്തിയുമായി എത്തിയ അബ്ദുൽ ഖാജ ശക്കീർ ഖുറേഷിയുടെ തലയിലും മുതകിലും കഴുത്തിലും പലതവണ കുത്തി. കുത്തേറ്റ് താഴെ വീണിട്ടും ദേഷ്യം തീരാതെ മുകളിൽ കയറിയിരുന്ന് വീണ്ടും കുത്തുകയായിരുന്നു. അതിനുശേഷം ഊരിപിടിച്ച കത്തിയുമായി ഭീഷണി മുഴക്കി. ഇതെല്ലാം കണ്ടുനിന്നവർ തടയാൻ കൂട്ടാക്കാതെ വിഡിയോ എടുക്കുകയായിരുന്നു.

തെരുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ട്രാഫിക്ക് പൊലീസ് ഓഫിസർ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. അദ്ദേഹമാണ് അടുത്തുള്ള സ്റ്റേഷനിൽ വിവരം അറിയിച്ചത്. പൊലീസുകാർ വന്ന് പ്രതിയെ പത്തുമിനുട്ടിൽ അറസ്റ്റ് ചെയ്തു.

പ്രമുഖ തമിഴ് സിനിമാ-സീരിയൽ നടി റിയാമിക (26) സഹോദരന്റെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ റിയാ മികയുടെ സഹോദരൻ പ്രകാശും സുഹൃത്ത് ദിനേശും ചെന്നൈ വത്സര വാക്കത്തുള്ള ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയാമികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽതൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാലുമാസമായി സഹോദരന്‍ പ്രകാശിന്റെ ഫ്‌ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാ മികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. അതിനിടെ റിയാമികയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ ചൊവ്വാഴ്ച രാത്രി റിയാമികയുമായി സംസാരിച്ചതായി ദിനേശും മൊഴി നൽകി. എന്നാൽ ബുധനാഴ്ച മുതൽ ഇവരെ ഫോണിൽ കിട്ടിയില്ലെന്നും ദിനേശ് അറിയിച്ചു. ബാംഗ്ലൂരിലുള്ള റിയാമികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.

ടെലിവിഷൻ സീരിയലുകളിൽ സഹനടിയായും ചില സിനിമകളിലും റിയാ മിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാ മിക തമിഴ് സിനിമാ ലോകത്ത് പ്രശസ്തയായത്. അതേസമയം കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്നും റിപ്പോർട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അഞ്ചുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ ന്യൂസിലന്‍ഡില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഷെഫ് ആയി ജോലി ചെയ്‌തിരുന്ന പൂനെ സ്വദേശിനി സോനം ഷേലാറിന്റെ (26) മൃതദേഹമാണ് വെല്ലിങ്‌ടണ്‍ കടല്‍‌തീരത്ത് കണ്ടെത്തിയത്.

നവംബര്‍ 17 മുതല്‍ സോനത്തിനെ താമസസ്ഥലത്ത് നിന്നും കാണാനില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് സാഗര്‍ ഷേലാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കടല്‍തീരത്ത് നിന്നും സോനത്തിന്റെ മൃതദേഹം ലഭിച്ചത്.

മൃതദേഹം ലഭിച്ചതോടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംശയാസ്‌പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സോനം ആത്മഹത്യ ചെയ്‌തതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

സോനത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഉള്ളതായി അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ബന്ധുക്കള്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന നിലപാടിലാണ് പൊലീസ്.

നെയ്യാറ്റിന്‍കര ജെബിഎസില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കലോത്സവ നാടക മല്‍സര വേദിയിൽ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കുകളേറ്റു. കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. കൂടാതെ നെയ്യാറ്റിന്‍കര ബോയിസ് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് സാരമായ പരുക്കുണ്ടെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും നടി പ്രവീണയുടെ മകളുമായ ഗൗരി പ്രമോദ്, ഇതേ സ്‌കൂളിലെ ഗൗരി ജ്യോതിഷ്, അധ്യാപകരായ വിന്‍സെന്റ്, ലക്ഷ്മി രംഗന്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഗൗരി പ്രമോദിന് കാലിലും ഗൗരി ജ്യോതിഷിന് കൈയ്യിക്കുമാണ് പരിക്ക്.

നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കാര്‍മല്‍ സ്‌കൂളിനായിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പേരിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കാര്‍മലിലെ വിദ്യാര്‍ഥികള്‍ അഭയം തേടിയത് ക്രൈസ്റ്റ് നഗറിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന മുറിയിലാണ്. സംഘര്‍ഷം ആ ഭാഗത്തേക്കും വ്യാപിച്ചത്തോടെ കാര്‍മലിലെ വിദ്യാര്‍ഥിനികള്‍ അതില്‍പ്പെടുകയായിരുന്നു.

വേദിയിൽ തുടക്കം മുതൽ വാക്കേറ്റവും പ്രതിഷേധവും സംഘർഷവും ഉണ്ടായിരുന്നു. ബുധനാഴ്ച മത്സരം തുടങ്ങിയത് മുതൽ നടത്തിപ്പിലേയും ഒരുക്കങ്ങളിലെയും അപാകത കാരണം പ്രതിഷേധം അരങ്ങേറിയിരുന്നു. മണിക്കൂറുകളോളം മത്സരം നിർത്തിവയ്ക്കുകയും, വിധികർത്താക്കൾക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

ബോഡോ തീവ്രവാദികളാണെന്ന വിവരം കിട്ടിയതിനെത്തുടർന്ന് മൂന്ന് പേരെ പൊലീസ് പിടിച്ചത് നാടകീയ നീക്കത്തിലൂടെ. അസമിലെ കൊക്രജാർ ജില്ലയിൽനിന്ന‍ുള്ള മന‍ു ബസ‍ുമതാരി (ബി. മെഹർ–25), പ്രീതം ബസ‍ുമതാരി (24), ധ‍‌ൂംകേത‍ു ബ്രഹ്മ (ബി. ധലഞ്ജ്–35) എന്നിവരാണ‍ു പിടിയിലായത്.

വിറക‍ു ശേഖരിക്കാനെന്ന വ്യാജേന പെട്ടി ഓട്ടോറിക്ഷയിൽ പ‍ുലർച്ചെ എത്തിയ പൊലീസ് സംഘം അവർ ജോലി ചെയ്തുവന്ന മണ്ണ‌ൂരിൽ പ്ലൈവ‍ുഡ് കമ്പനിക്കകത്ത‍ും പ‍ുറത്ത‍ും കാവൽ നിൽക്കുകയായിരുന്നു.

ഉള്ളിൽ കടന്ന മറ്റൊര‍ു സംഘം മലമ്പനി പരിശോധിക്കാനെന്ന ഭാവേന തൊഴിലാളികളെ വിളിച്ച‍ുവര‍ുത്തി നടത്തിയ ചോദ്യം ചെയ്യലിനൊട‍ുവിലാണ‍ു മ‍ൂവര‌ും അറസ്‍റ്റിലാക‍ുന്നത്. അസമിലെ കൊക്രജാർ ജില്ലയിൽനിന്ന‍ുള്ള മന‍ു ബസ‍ുമതാരി (ബി. മെഹർ–25), പ്രീതം ബസ‍ുമതാരി (24), ധ‍‌ൂംകേത‍ു ബ്രഹ്മ (ബി. ധലഞ്ജ്–35) എന്നിവരാണ് പിടിയിലായത്.

ഇവർക്ക് ആയ‍ുധപരിശീലനം ലഭിച്ചിട്ട‍ുണ്ടെന്ന വിവരമുള്ളതിനാൽ പൊലീസ് കര‍ുതലോടെയാണ‍ു നീങ്ങിയത്. സാധാരണ വേഷത്തില‍ും അല്ലാതെയ‍ും വൻ പൊലീസ് സംഘം പരിസരത്ത‍ു നിലയ‍ുറപ്പിച്ചിര‍ുന്ന‍‍ു. 3 പേരെയും ക‍ുന്നത്തു‍നാട് സ്‍റ്റേഷനിലേക്ക‍ു മാറ്റിയശേഷമാണ‍് സംഭവത്തിന്റെ ഗൗരവം നാട്ട‍ുകാർ മനസ്സിലാക്കിയത്.

മറ്റ‍ുള്ളവര‍ുമായി അധികം സൗഹൃദം പ‍ുലർത്താതെയാണിവർ കമ്പനിയിൽ കഴിഞ്ഞിര‍ുന്നത്. എന്നാൽ, ഏൽപിക്ക‍ുന്ന പണി നന്നായി ചെയ്യ‍ും. ഇവിടെ എത്തിയശേഷം അധികം പ‍ുറത്തിറങ്ങാതെ കഴിയ‍ുകയായിര‍ുന്ന‍‍ു. പെര‌ുമ്പാവ‍ൂർ ഡിവൈഎസ്‍പി ജി. വേണ‍ു, ക‍ുന്നത്ത‍ുനാട് സിഐ ജെ. ക‍ുര്യാക്കോസ് എന്നിവര‍ുടെ നേതൃത്വത്തിലായിര‍ുന്ന‍‍ു നീക്കങ്ങൾ.

ക‍ുന്നത്തു‍നാട്, പെര‍ുമ്പാവ‍ൂർ, കോടനാട് എന്നീ സ്‍റ്റേഷന‍ുകളിലെ എസ്ഐമാര‍ും പരിശോധനയിൽ പങ്കെട‍ുത്ത‍ു.ഇവർ പൊലീസിന‍ു കൈമാറിയ തിരിച്ചറിയൽ രേഖകൾ വിശദമായി പരിശോധിച്ച‍ു വരികയാണ്. ക‍ൂട‍ുതൽ ആള‍ുകൾ ഇത്തരത്തിൽ മേഖലയിൽ എത്തിയിട്ട‍ുണ്ടോയെന്ന‍ും പരിശോധിക്ക‍ുന്ന‍ുണ്ട്.

ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയ യുവാക്കളുടെ ക്രൂരമായ തമാശ മൂലം ഉണ്ടാകാമായിരുന്ന അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 6.04ന് ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിനു വടക്കു ഭാഗത്ത് ആയിരുന്നു സംഭവം. മെറ്റൽകൂനയിൽ ഇടിച്ച് ട്രെയിൻ നിൽക്കുന്നത് കാണാൻ ട്രാക്കിൽ മെറ്റലുകൾ യുവാക്കൾ കൂട്ടിയിടുകയായിരുന്നു.

ട്രാക്കിൽ കൂട്ടിയിട്ട മെറ്റൽകൂന പുലർച്ചെയെത്തിയ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ. ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് കടന്നുവന്ന ട്രാക്കിലായിരുന്നു മെറ്റൽകൂന കണ്ടത്. ലോക്കോപൈലറ്റ് ഉടൻ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ഉഗ്രശബ്ദത്തോടെ മെറ്റൽകൂന ഇടിച്ചുതെറിപ്പിച്ചു. എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ഒരു കിലോമീറ്റർ ദൂരെയാണ് ട്രെയിൻ നിർത്താൻ സാധിച്ചത്.

ട്രെയിനിനുളളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് എത്തി പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട തഴവ അനന്തകൃഷ്ണാലയത്തിൽ അനന്തകൃഷ്ണനെ (19) കസ്റ്റഡിയിലെടുക്കുകയായിരുന്നു.യുവാവിനൊപ്പമുണ്ടായിരുന്ന മണപ്പളളി ആലുംതറ വടക്കതിൽ അനന്തുഭവനത്തിൽ അനന്തു (19), തഴവ സംഗമത്ത് പുത്തൻവീട്ടിൽ അഖിൽരാജ് (18) എന്നിവർ കടന്നു കളഞ്ഞെങ്കിലും പിന്നീട് റെയിൽവേ സംരക്ഷണസേന പിടികൂടി.

രണ്ടു പ്ലസ് വൺ വിദ്യാർഥികളും കസ്റ്റഡിയിലുണ്ട്.
ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയതായിരുന്നു ഇവർ. വീട്ടിലേക്ക് പുലർച്ചെ മടങ്ങുന്ന വഴി ട്രാക്കിൽ മെറ്റലുകൾ കൂട്ടിയിട്ട ശേഷം ട്രെയിൻ ഇടിച്ചു തെറിപ്പിക്കുന്നതു കാണാൻ ട്രാക്കിനു സമീപത്ത് നിൽക്കുകയായിരുന്നു.

മെറ്റൽകൂന ഇടിച്ചുതെറിപ്പിച്ച് ട്രെയിൻ നിന്നതോടെ പരിഭ്രാന്തരായതിനാൽ ഓടാൻ കഴിയാതെ നിൽക്കുമ്പോഴാണ് പൊലീസ് ഒരാളെ പിടികൂടിയത്. സംഭവത്തെ തുടർന്ന് 31 മിനിറ്റ് വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്. ആർപിഎഫ് കായംകുളം സിഐ ആർ.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വേതനം വെട്ടിക്കുറച്ച സ്പോൺസറെ കൊലപ്പെടുത്തിയ തൊഴിലാളിക്കു വധശിക്ഷ. അബുദാബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും ഏഷ്യക്കാരാണ്. മുസഫയിലുള്ള വാഹന വർക്ക്ഷോപ്പിലേക്ക് വീസ നൽകി കൊണ്ടുവന്ന തൊഴിലുടമയെയാണു പ്രതി കൊലപ്പെടുത്തിയത്.

1500 ദിർഹം പ്രതിമാസ വേതനം നിശ്ചയിച്ചായിരുന്നു ഇയാൾക്കു നിയമനം.ഇതിൽ നിന്ന് 500 ദിർഹം കുറച്ചതിൽ പ്രകോപിതനായ പ്രതി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന പാചകക്കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. തൊഴിലുടമയുടെ രണ്ടു മൊബൈൽ ഫോണുകളും ലാപ്ടോപ്പും പ്രതി കവർന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ ജോലിക്കു പോയ ഇയാളെ ഒരു വ്യാപാര സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണ് കുടുക്കിയത്.

‘കൊല്ലത്ത് ഒാവർബ്രിഡ്ജിന് സമീപത്തുകൂടി പോകുമ്പോഴാ താഴെ റയിൽവെ ട്രാക്കിൽ ഒരാൾക്കൂട്ടം കണ്ടത്. പെട്ടെന്ന് ഒാടി െചന്ന് കാര്യം തിരക്കിയപ്പോൾ കൂടിനിന്നവർ പറഞ്ഞു, ഒരു കുട്ടി ആത്മഹത്യ ചെയ്തതാണെന്ന്.

ഞാൻ നോക്കിയപ്പോൾ അതെന്റെ മോളായിരുന്നു..എന്റെ പൊന്നുമോളായിരുന്നു സാറേ…. എന്റെ മോളെന്തിനാ ഇതു ചെയ്തത്… അവർ എന്റെ കുഞ്ഞിനെ..’

ഇൗ അച്ഛന്റെ ഉള്ളുപ്പൊള്ളിക്കുന്ന വാക്കുകൾ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളില്‍ വേദനയോടെ പങ്കുവയ്ക്കുകയാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിലും അണയാത്ത അഗ്നി അവരുടെ ഉള്ളിൽ കൊളുത്തിയാണ് രാഖി മരണം. ഇന്നലെയാണ് ഫാത്തിമ മാതാ കോളജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

പരീക്ഷയ്ക്കെത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നു ഉത്തരങ്ങളുടെ ചില സൂചികകള്‍ കണ്ടെത്തിയതായി പറയുന്നു. ഇതേ തുടർന്ന് ക്ലാസിലുണ്ടായിരുന്ന അധ്യാപിക ഇൗ വിവരം മുതിർന്ന അധ്യാപകർ അടങ്ങുന്ന സ്ക്വാഡിന് കൈമാറി. കോപ്പിയടിച്ചതിനെ കുറിച്ചുള്ള ചോദ്യം ചെയ്യൽ രാഖിയെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. അധ്യാപകർ ഇൗ വിവരം രക്ഷർത്താവിനെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലും അപമാനിക്കപ്പെട്ടതും രാഖിയെ ആകെ തളർത്തി. നന്നായി പഠിക്കുന്ന കുട്ടിയാണ് രാഖിയെന്നും സഹപാഠികൾ പറയുന്നു. കോളജിൽ നിന്ന് ഡീബാർ ചെയ്യുമോ എന്ന് അടക്കം രാഖി ഭയപ്പെട്ടിരുന്നതായും കൂട്ടുകാർ വ്യക്തമാക്കുന്നു. സുഹൃത്തുക്കളോട് ഇൗ കാര്യങ്ങൾ പറഞ്ഞശേഷമാണ് രാഖി കോളജിന് പുറത്തുപോകുന്നത്.

ഇതിന് പിന്നാലെ കോളജിന്റെ വൈസ് പ്രിൻസിപ്പാളും മറ്റൊരു അധ്യാപകനും ചേർന്ന് കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരുന്നു. കർബല ജംങ്ഷനിലും റയിൽവെ സ്റ്റേഷൻ പരിസരത്തും രാഖിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ലെന്ന് അധ്യാപകൻ  പറഞ്ഞു. പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിനു സമീപത്തെ റയിൽപാളത്തിൽ നിന്ന് രാഖിയുടെ മൃതദേഹം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുന്നത്.

കോളജിലെ ഗസ്റ്റ് അധ്യാപികയാണ് പരീക്ഷയെഴുതിക്കൊണ്ടിരുന്ന രാഖിയുടെ വസ്ത്രത്തിൽ എന്തോ എഴുതിയിരുന്നതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് അന്നത്തെ പരീക്ഷയുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നെന്ന് ക്ലാസിലുണ്ടായിരുന്ന കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഖി വസ്ത്രത്തിൽ എഴുതിയതിന്റെ ചിത്രം അധ്യാപകർ മൊബൈലിൽ പകർത്തിയിരുന്നു. തെളിവിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നാണ് ലഭിക്കുന്ന വിശദീകരണം. രാഖിയ്ക്ക് നീതി ആവശ്യപ്പെട്ട് വിദ്യാർഥികൾ ഇന്നലെ കോളജിന്റെ പ്രവേശനകവാടം അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥി രോഷത്തിൽ ഭയന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.

അച്ചടക്കത്തിന്റെ കാര്യത്തിൽ ആവശ്യമില്ലാത്ത പിടിവാശിയാണ് കോളജ് മാനേജ്മെന്റിനെന്ന് ചൂണ്ടിക്കാണിച്ച് ഇതിന് മുൻപും വിദ്യാർഥികൾ സമരം നടത്തയിരുന്നു. കോളജ് സമയം കഴിയാതെ പുറത്തുപോകണമെങ്കിൽ പ്രത്യേക പാസ് വേണമെന്നിരിക്കെ രാഖി പുറത്തുപോയതെങ്ങനെ എന്ന് സഹപാഠികൾ ചോദിക്കുന്നു. പരീക്ഷാ സമയമായതിനാൽ പരീക്ഷ കഴിഞ്ഞ് കുട്ടികൾ പോകുന്ന രീതിയിൽ രാഖി പുറത്തു പോയി എന്നാണ് ഇൗ ചോദ്യത്തിന് അധികൃതര്‍ നൽകുന്ന വിശദീകരണം. ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.

ഗുജറാത്തിലാണ് സംഭവം.ഭീകരമായി കൊലപാതകം ഒളിപ്പിച്ച് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. അതും ഒന്ന് അല്ല രണ്ട് കൊലപാതകങ്ങൾ. വാട്ടർ ടാങ്കിൽ ഇട്ട മൃതദേഹം മറയ്ക്കാനായി 260 കിലോ സിമന്റുള്ള 14 ചാക്കുകളാണ് ഇവർ ഇതിലേക്ക് നിക്ഷേപിച്ചത്. മഞ്ജു ബാബർ എന്ന യുവതിയും ഭർത്താവ് ദിലീപുമാണ് പിടിയിലായത്.

മഞ്ജുവിന്റെ കൂടെ അംഗനവാടിയിൽ ജോലി ചെയ്യുന്ന നന്ദ സിസോദിയ എന്ന യുവതിയുടെയും മൂന്ന് വയസുകാരി മകൾ ഷിയോന അലിയാസ് ഏൻജലിന്റെയും തിരോധാനത്തോടെയാണ് സംഭവം തുടങ്ങുന്നത്. ആദ്യം ഇതൊരു കാണാതായ കേസായിട്ടാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

തുടരന്വേഷണത്തിൽ ഇവർ അവസാനമായി കൂടിക്കാഴ്ച നടത്തിയത് മഞ്ജുവുമായിട്ടാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

നന്ദയുടെ അടുത്ത സുഹൃത്തായിരുന്നു മഞ്ജു. അതിനാൽ ആദ്യം പൊലീസിന് സംശയം തോന്നിയില്ല. എന്നാൽ ചില വ്യക്തിവൈരാഗ്യം സൗഹൃദത്തിന് വിള്ളലുണ്ടാക്കിയെന്ന വിവരം ലഭിച്ചതോടെ അന്വേഷണം മഞ്ജുവിലേക്ക് തിരിഞ്ഞു. വീട്ടിലെത്തിയ നന്ദയെയാണ് ആദ്യം വകവരുത്തിയത്. നന്ദയുടെ മരണത്തിന് മകൾ ഷിയോണ ദൃക്സാക്ഷിയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ ആദ്യം കുട്ടിയെ കൊന്ന് അടുത്തുള്ള പുഴയിലെറിഞ്ഞു. അതിനുശേഷം നന്ദയുടെ മൃതദേഹം വാട്ടർടാങ്കിൽ ഇട്ട് സിമന്റ് ചാക്കുകൾ കൊണ്ട് മൂടുകയായിരുന്നു.

മൃതദേഹം അഴുകുന്ന ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരുന്നു ഇത്. നവംബർ 17നായിരുന്നു സംഭവം. സിമന്റ് വെള്ളത്തിൽ കിട്ടന്ന് കട്ടിയായി മൃതദേഹം സിമന്റിനൊപ്പം ഉറച്ചനിലയിലാണ് പൊലീസ് കണ്ടെടുത്തത്.

RECENT POSTS
Copyright © . All rights reserved