മൊബൈല്‍ഫോണ്‍ ചാറ്റിംഗിലൂടെ ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍. കോറോം മരമില്ലിന് സമീപം തായമ്പത്ത് സിമി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍ഹൗസില്‍ മുകേഷിനെയാണ് തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 13 ന് പുലര്‍ച്ചെയാണ് സിമി ആത്മഹത്യ ചെയ്തത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് മുകേഷ്, താന്‍ എത്തിയശേഷമേ മൃതദേഹം സംസ്‌കരിക്കാവൂ എന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് രണ്ട് ദിവസം ഫ്രീസറില്‍ വെച്ചു. മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ മുകേഷ് വീട്ടുകാരുടെയും നാട്ടുകാരുടെയും അനുകമ്പ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
ആത്മഹത്യയില്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ അസ്വാഭാവിക മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സിമിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ്, പൊലീസിന് മരണത്തിന് പിന്നിലെ പ്രേരണ വ്യക്തമായത്. ഞെട്ടിക്കുന്ന തെളിവുകളാണ് ഡിവൈഎസ്പിക്ക് കിട്ടിയത്.
12 ന് രാത്രി സിമി ഭര്‍ത്താവുമായി ചാറ്റ് ചെയ്തിരുന്നു. സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് മുകേഷ് അയച്ചുകൊണ്ടിരുന്നത്. ആത്മഹത്യ ചെയ്യുമെന്ന് 13 ന് പുലര്‍ച്ചെ മൂന്നുമണിയ്ക്ക് സിമി സന്ദേശമയച്ചു. ജനല്‍ കമ്പിയില്‍ കയര്‍കെട്ടി കഴുത്തില്‍ കുരുക്കിട്ട സെല്‍ഫിയും അയച്ചുകൊടുത്തു. അപ്പോള്‍ ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. ചോദ്യം ചെയ്യലില്‍ മുകേഷ് ഇക്കാര്യങ്ങളെല്ലാം സമ്മതിച്ചിട്ടുണ്ട്.
ദാമ്പത്യബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍ ഇല്ലാതാകുന്നത് വരും തലമുറകൂടിയാണ്. പാലക്കാട് ചിറ്റൂരില്‍ ഭാര്യയോടുളള വഴക്കിന്റെ പേരിലാണ് ഗൃഹനാഥന്‍ രണ്ടു മക്കളെ കൊലപ്പെടുത്തിയത്.
തൊഴിലിടങ്ങളില്‍ ശാന്തനായ മാണിക്യന്‍ ഭാര്യയോടുളള വഴക്കിന്റെ പേരില്‍ എന്തിനാണ് മക്കളെ കൊലപ്പെടുത്തിയത്. പൊലീസുകാരുടെ ആവര്‍ത്തിച്ചുളള ഇൗ ചോദ്യത്തിന് മാണിക്യന് ഒരോയൊരു ഉത്തരമേ ഉണ്ടായിരുന്നുളളു.
‘മക്കൾ വലുതാകുമ്പോള്‍ അമ്മയെ കൊന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കാതിരിക്കാനാണ് അവരെയും കൊന്നത്’. പത്താംക്ളാസില്‍ പഠിക്കുന്ന പതിനാലു വയുസളള മകൻ മനോജും ആറാം ക്ളാസില്‍ പഠിക്കുന്ന പന്ത്രണ്ടു വയസുളള മകൾ മേഘയുമാണ് അരുംകൊലയ്ക്ക് ഇരയായത്. ഞായറാഴ്ച രാത്രി ഭക്ഷണത്തിനുശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും മാണിക്യന്‍ രാത്രി 12 വരെ ഉച്ചത്തിൽ ടിവിയില്‍ പാട്ട് കേട്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ 3ന് മുന്‍പാണ് കൊലപാതകം നടത്തിയത്. വെട്ടുകത്തി ഉപയോഗിച്ച് മൂവരെയും ഉറക്കത്തിൽ തന്നെ കൊലപ്പെടുത്തിയതിനാൽ ശബ്ദങ്ങളൊന്നും ആരും പുറത്ത് കേട്ടില്ല. മൂന്നുപേരുടെയും കഴുത്തിലാണ് വെട്ടിയത്. പക്ഷേ മകന്‍ മനോജ് തടയാൻ ശ്രമിച്ചു. മകൻ മനോജിന്റെ കൈകളില്‍ വെട്ടേറ്റിരുന്നു. കൊലപാതകത്തിനുശഷം മാണിക്യന്‍ ചിറ്റൂര്‍ ചന്ദനപ്പുറത്തുള്ള ചെറിയമ്മയുടെ വീട്ടിലെത്തി തിരിച്ചറിയൽ രേഖകളും 25000 രൂപയും ഏൽപ്പിച്ചു.രാവിലെ ചിറ്റൂരിലെത്തി കടയില്‍ നിന്ന് ചായകുടിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
സൗദി അറേബ്യയിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചുപേരെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരൻമാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രണ്ടായിരത്തിപത്തിൽ സഫ് വയിലെ കൃഷിയിടത്തിലാണ് അഞ്ചുപേരെ കുഴിച്ചുമൂടിയത്. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാൻ അബൂബക്കർ, കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലീം, കണ്ണനല്ലൂർ സ്വദേശി ദാവൂദ് എന്നിവരുൾപ്പെടെ അഞ്ച് ഇന്ത്യക്കാരെ മൂന്നു സൌദി പൌരൻമാർ ജീവനോടെ കുഴിച്ചുമൂടിയെന്നാണ് കേസ്. രണ്ടായിരത്തിപതിനാലിലാണ് സംഭവം പുറം ലോകമറിയുന്നത്. അൽ ഖാത്തിഫിലെ സഫ് വ മേഖലയിലെ ഫാമിലേക്ക് അഞ്ചുപേരേയും തന്ത്രപൂർവം വിളിച്ചുവരുത്തിയ പ്രതികൾ പാനീയത്തിൽ ലഹരിമരുന്നുനൽകി ബോധം കെടുത്തിയശേഷം ക്രൂരമായി മർദിച്ചതായും തുടർന്ന് കുഴിയിൽ മൂടിയതായും പൊലീസ് കണ്ടെത്തി.
2014 ൽ ഫാമിൽ കുഴിയെടുക്കുന്നതിനിടെ ലഭിച്ച അസ്ഥികളിൽ നിന്നാണ് കൊലപാതകവിവരം പുറം ലോകമറിയുന്നത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടായിരത്തിപത്തിൽ കാണാതായ ഇന്ത്യൻ പൌരൻമാരാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. വിചാരണക്കോടതിയാണ് മൂന്നു പൌരൻമാർക്കും വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവച്ചു. തുടർന്നാണ് സൽമാൻ രാജാവിൻറെ അനുമതിയോടെ മൂന്നു സ്വദേശികളേയും വധശിക്ഷയ്ക്കു വിധേയരാക്കിയത്.
അവയവങ്ങൾ നീക്കം ചെയ്ത നിലയിൽ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മൃതദേഹം കണ്ടെത്തി.അവധികാലം ആഘോഷിക്കാൻ ഈജിപ്തിൽ എത്തിയ ഡേവിഡ് ഹംഫ്രിസ് (62) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 18 ന് ചെങ്കടൽ തീരത്തെ ഹുർഘഡ റിസോർട്ടിലാണ് സംഭവം.
സംഭവത്തിൽ സംശയം പ്രകടിപ്പിച്ച ബ്രിട്ടീഷ് അധികൃതര്‍ പോസ്റ്റമോർട്ടത്തിന് ഉത്തരവിടുകയായിരുന്നു. ബ്രിട്ടനിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് ഹൃദയവും മറ്റു ചില അവയവങ്ങളും നീക്കം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് ഈജിപ്തിൽ വച്ച് അവയവം മോഷണം പോയതായി ബ്രിട്ടൻ ആരോപിച്ചു.
ഇത് നിഷേധിച്ച് ഈജിപ്ത് അധികാരികൾ രംഗത്തെത്തി. ഈജിപ്തിൽ വച്ച് മോഷണം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നും ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അധികൃതർ വ്യക്തമാക്കി. അതേസമയം മരണ കാരണം കണ്ടെത്തുന്നതിനായി ഈജിപ്തിൽ വച്ച് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ഡേവിഡിന്റെ ഹൃദയം, കരൾ, വൃക്ക, മറ്റ് ആന്തരീകാവയവങ്ങൾ എന്നിവ നീക്കം ചെയ്തതായി അധികൃതർ സമ്മതിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അവയവങ്ങൾ തിരിച്ച് ശരീരത്തിലേക്ക് വയ്ക്കാതിരുന്നത് എന്നതിന്റെ വിശദീകരണം നല്‍കാന്‍ ഈജിപ്ഷ്യന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഹൃദയാഘാതം മൂലമാണ് ഡേവിഡ് മരണമടഞ്ഞതെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ “തന്റെ പിതാവിന്റെ മരണത്തിൽ പങ്കുള്ളതായി ആരോപിച്ച് ആരേയും ശിക്ഷിക്കരുതെന്ന്” ഡേവിഡിന്റെ മകൾ അനീത ഗുഡാൽ പറഞ്ഞിരുന്നെന്നും സർവീസ് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഹുർഘഡ റിസോർട്ടുകളിൽ മുമ്പും നടന്നിട്ടുണ്ട്. ഓഗസ്റ്റ് 21 ന് റിസോട്ടിൽ വച്ച് ദുരൂഹസാഹചര്യത്തിൽ ബ്രിട്ടീഷ് ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു.
മദ്യലഹരിയിൽ രണ്ടാനമ്മ ഇരുപത്തിമൂന്നുകാരൻ മകനെ കഴുത്തു ഞെരിച്ചു കൊന്നു. ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ ചെയർമാൻ രമേഷ് യാദവിന്റെ ഭാര്യ മീരാ യാദവാണ് മകൻ അഭിജിത് യാദവ് (23) നെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മീരാ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ചയാണ് അഭിജിത്തിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഞായറാഴ്ച്ച സംസാകാര ചടങ്ങ് നടക്കുന്നതിനിടെ പൊലീസ് എത്തുകയും ചടങ്ങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അഭിജിത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബ സുഹൃത്ത് നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തുകയും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ശനിയാഴ്ച മദ്യപിച്ച് വൈകിയെത്തിയ അഭിജിത്ത് അസ്വസ്ഥനായിരുന്നുവെന്നും നെഞ്ച് വേദനയ്ക്ക് താനാണ് ബാം പുരട്ടി നൽകിയതെന്നുമായിരുന്നു മീരായാദവ് മറ്റുള്ളവതരോട് പറഞ്ഞത്. എന്നാൽ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മകൻ മരിച്ചുകിടക്കുന്നത് കണ്ടതെന്നും ഇവർ അറിയിച്ചു.
സംഭവത്തിന് ശേഷം ബാങ്ക് അകൗണ്ടുകൾ മാറ്റിയതാണ് സംശയം മീരയിലേക്കെത്തിയതെന്ന് മുതിർന്ന പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. അതേസമയം മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ മോശമായി പെരുമാറിയതിനെ തുടർന്നാണ് കൃത്യം ചെയ്യേണ്ടി വന്നതെന്ന് മീര ചോദ്യം ചെയ്യലിൽ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്.
രമേഷ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് മീര യാദവ്. സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിലെ നിയമവകുപ്പ് കൈകാര്യം ചെയ്തിരുന്ന മീര കുറച്ച് നാളുകൾക്ക് മുമ്പാണ് രാജിവച്ചത്.
ഫാ.കുര്യാക്കോസ് കാട്ടുത്തറയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജോസ് കാട്ടുത്തറ പരാതി നല്‍കി. ചേര്‍ത്തല ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ കേസില്‍ നിര്‍ണായക മൊഴി പോലീസിന് നല്‍കിയ രൂപതയിലെ മുതിര്‍ന്ന വൈദികനും, കേസിലെ പ്രധാന സാക്ഷിയായ ഫാ. കുര്യാക്കോസ്, ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചതു മുതല്‍ കടുത്ത ആശങ്കയിലായിരുന്നു.
ഫ്രാങ്കോയ്‌ക്കെതിരെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ഫാ.കുര്യാക്കോസിന്റെ വീടിനു നേര്‍ക്ക് കല്ലേറ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെത് എന്നു കരുതി ഒരു കാറും തകര്‍ത്തു. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നുവെന്ന് സംശയിച്ച് ഫാ.കാട്ടുത്തറയുടെ ജലന്ധറിലുള്ള ബന്ധുക്കള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നിരുന്നു.
പലരേയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി. കേരള കാത്തലിക കമ്മ്യൂണിറ്റി (കെ.സി.സി)എന്ന പേരില്‍ ഫ്രാങ്കോ ഉണ്ടാക്കിയ വിശ്വാസികളുടെ ഒരു ഗുണ്ടാസംഘമാണ് ഇവരെ ആക്രമിച്ചതെന്ന് വിവരമുണ്ട്. ഫ്രാങ്കോ ജാമ്യം നേടി എത്തിയപേ്ാപള്‍ സ്വീകരണം ഒരുക്കിയതും കെ.സി.സി ആയിരുന്നു.
ഫ്രാങ്കോ നടത്തിയ ‘ഇടയനൊപ്പം ഒരു ദിനം’ പരിപാടിയില്‍ പങ്കെടുത്ത് അപമാനിതരായതിന്റെ പേരില്‍ പല കന്യാസ്ത്രീകളും പലരും സഭ വിട്ടു പോയിരുന്നു. അവര്‍ തന്റെയടുത്ത് പരാതി പറഞ്ഞിരുന്നതായി ഫാ.കാട്ടുത്തറ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ പല കന്യാസ്ത്രീകളെയും രക്ഷപ്പെടുത്തി സുരക്ഷിതരാക്കി താമസിപ്പിച്ചതും ഫാ.കാട്ടുത്തറ ആയിരുന്നു.
ഫ്രാങ്കോയുടെ ക്രൂരകൃത്യങ്ങളുടെ എല്ലാ രഹസ്യങ്ങളും വൈദികന്‍ ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്.കുര്യാക്കോസ് അച്ചനെ കൊന്നതാണെന്ന് ജോസ് കാട്ടുത്തറ പറഞ്ഞു. അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് നിര്‍ണായക രേഖകള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായി ജലന്ധറിലുള്ള ബന്ധു ബേബിച്ചന്‍ പ്രതികരിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പൂച്ചാക്കൽ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ താമസിച്ചിരുന്നത്. വൈദികന്‍റെ മുറി അടച്ചിട്ട നിലയിലായിരുന്നു. രാവിലെയായിട്ടും വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. തുടർന്നാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈദികന്‍റെ മൃതദേഹം ദസ്‍വ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാർപാപ്പയ്ക്കും പരാതി നൽകിയവരിൽ ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോൾ കഴിഞ്ഞ മെയ് മാസം ഫാ.കുര്യാക്കോസിനെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ ഫാദർ കുര്യാക്കോസിന് നിരവധി ഭീഷണികളുണ്ടായിരുന്നെന്ന് മുമ്പും പറഞ്ഞിരുന്നു.
ചാപ്പലിൽ ഫാദർ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോൺകോളുകൾ വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭീഷണികൾ ശക്തമായ സാഹചര്യത്തിൽ ഒരു ഘട്ടത്തിൽ സമരത്തിൽ നിന്ന് ഫാദർ പിൻവാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് ചിറ്റൂരില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മകന്‍ മനോജ് ,മകള്‍ മേഘ എന്നിവരെ കൊലപ്പെടുത്തിയത്.പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ചിറ്റൂർ കൊഴഞ്ഞാമ്പാറ എന്ന സ്ഥലത്താണ് സംഭവം. പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാരും ദുരന്തം അറിയുന്നത്.
ഒരു വർഷമായി കുടുംബം ഇവിടെ വാടകയ്ക്കു താമസിക്കുന്നവരാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ‘ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി, ഞാൻ സ്റ്റേഷനിൽ എത്തിയിരിക്കുന്നു’ എന്നാണ് സ്റ്റേഷനിലെത്തി ഭർത്താവ് പൊലീസുകാരോടു പറഞ്ഞത്. തുണി തേച്ചു കൊടുക്കുന്ന തൊഴിലാണ് ഇയാൾക്ക്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലിയെടുക്കുന്ന മൊയ്തീൻ ഇന്നലെ നാട്ടിലെത്തിയത് സ്വന്തം മക്കളുടെ മരണവിവരം അറിയാതെ. തൃക്കണാപുരം കച്ചേരിപറമ്പ് സ്വദേശി ചെറുവത്തൂർ മൊയ്തീന്റെയും ഖദീജയുടെയും മക്കളായ ഷാക്കിർ (20), ജുമാന (14) ജാസിം (12) എന്നിവരാണ് ഭാരതപ്പുഴയിലെ ഉമ്മത്തൂർ കടവിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.മൊയ്തീനും ഖദീജയ്ക്കും നഷ്ടമായത് 10 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുട്ടികൾ. ഖദീജയ്‌ക്ക് അസുഖമാണെന്ന് വിവരം നൽകിയാണ് മൊയ്തീനെ നാട്ടിലെത്തിച്ചത്.
ഇന്നലെ രാവിലെ വീട്ടിലെത്തിയ മൊയ്തീൻ കുട്ടികളെ അന്വേഷിക്കുമ്പോഴാണ് ബന്ധുക്കൾ അപകടവിവരം അറിയിക്കുന്നത്. സ്കൂൾ അവധിയെ തുടർന്ന് തൃക്കണാപുരം കച്ചേരിപറമ്പിലെ വീട്ടിൽനിന്നു ബുധനാഴ്ച വൈകിട്ടാണ് ഷാക്കിറും ജുമാനയും ജാസിമും മാതാവ് ഖദീജയ്ക്കൊപ്പം ഉമ്മത്തൂരിലെ ബന്ധുവീട്ടിലേക്ക് പോയത്. ബെംഗളൂരുവിൽ പഠിക്കുന്ന ഷാക്കിർ നവരാത്രി ആഘോഷത്തിന്റെ അവധിയെ തുടർന്ന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഷാക്കിറിന്റെയും ജുമാനയുടെയും മൃതദേഹങ്ങൾ വൈകിട്ടോടെയും ജാസിമിന്റെ മൃതദേഹം രാത്രിയും കബറടക്കി
ന്യൂഡൽഹി: എമർജൻസി ബ്രേക്ക് ഉപയോഗിച്ചിട്ടും ആളുകൾക്കു മേൽ ട്രെയിൻ പാഞ്ഞുകയറിയെന്ന് അമൃത്സർ ദുരന്തത്തിനു കാരണമായ ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ട്രാക്കിൽ ജനങ്ങൾ കൂടിനിൽക്കുന്നതുകണ്ട് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. എന്നാൽ ട്രെയിൻ പാളത്തിലുണ്ടായിരുന്ന ആളുകൾക്കു മുകളിലൂടെ കയറിയിറങ്ങി. ട്രെയിൻ നിന്നതോടെ അക്രമാസക്തരായ ജനക്കൂട്ടം കല്ലേറ് ആരംഭിച്ചു. ഇതോടെ തന്റെ യാത്രക്കാരുടെ സുരക്ഷയെ കരുതി ട്രെയിൻ മുന്നോട്ടെടുത്തെന്നും ലോക്കോ പൈലറ്റ് അരവന്ദ് കുമാർ പറഞ്ഞു.
ദസറ ആഘോഷങ്ങൾക്കിടെ ട്രെയിനിടിച്ച് 61 പേർ മരിക്കാനിടയായ സംഭവം ഡ്രൈവറുടെ അനാസ്ഥമൂലമല്ലെന്നു കേന്ദ്ര റെയിൽവേ സഹമന്ത്രി മനോജ് സിൻഹ പറഞ്ഞിരുന്നു. ദസറ ആഘോഷം നടക്കുന്നതായി റെയിൽവേ അധികാരികൾക്കു വിവരം ലഭിച്ചിരുന്നില്ലെന്നും അതിനാൽ, ഡ്രൈവർക്കെതിരേ നിയമനടപടി എ ടുക്കില്ലെന്നും മന്ത്രി പറഞ്ഞു. ട്രെയിനിടിച്ചു മരിച്ച 61 പേരിൽ 39 പേരെ മാത്രമാണു തിരിച്ചറിയാനായത്. 72 പേർ ചികിത്സയിലാണ്. ട്രാക്കിനു സമീപം ആഘോഷങ്ങൾ നടത്തുന്നതിൽനിന്നു ജനങ്ങൾ മാറി നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.