നിക്ഷേപ തട്ടിപ്പ് കേസില്‍ തൃശൂര്‍ സ്വദേശി സ്വാതി റഹിം അറസ്റ്റില്‍. ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന സ്വാതി റഹീം. മൂന്നുപരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികള്‍ നല്‍കുമെന്നാണ് സൂചന.
ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്‌സിന്റെ ഉടമയായ സ്വാതി റഹിം സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞാണ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപങ്ങള്‍ വാങ്ങിയത്. നിക്ഷേപകരെയെല്ലാം പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് വിശ്വസിപ്പിച്ചു.
എന്നാല്‍ ലാഭം കിട്ടിയില്ല. ഇയാള്‍ക്കെതിരെ മൂന്നു വര്‍ഷത്തിനിടെ പരാതികളുണ്ട്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തൃശ്ശൂരില്‍ വെച്ചായിരുന്നു സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് . വലിയ പരിപാടിയായിരുന്നു. ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.
പരിപാടിയില്‍ വെച്ച് പുതിയ ഐ ഫോണുകളെന്ന പേരില്‍ സിനിമാ താരങ്ങള്‍ക്ക് സമ്മാനം നല്‍കിയിരുന്നു. എന്നാല്‍ ഈ സമ്മാനം തട്ടിപ്പായിരുന്നു. ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്.
സേവ് ബോക്‌സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. സ്വാതിയുടെ വാക്‌സാമര്‍ഥ്യത്തില്‍ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. നിക്ഷേപ തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ, സ്വാതിയുടെ പക്കല്‍ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്.
ഇലന്തൂർ നരബലി കേസിൽ ലോട്ടറി വില്പനക്കാരിയായ റോസ്‌ലിയെ കൊലപ്പെടുത്തിയതിന് കുറ്റപത്രം ഇന്ന് സമർപ്പിക്കും. പെരുമ്പാവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നരബലി കേസിലെ ഏറ്റവും ക്രൂരവും പ്രൈശാചികവുമായ കൊലപാതകമാണ് റോസ്‌ലിയുടേത്. നരബലി കേസിൽതമിഴ്നാട് സ്വദേശി പത്മ കൊല്ലപ്പെട്ടതിന്റെ കുറ്റപത്രം ജനുവരി ആറിന് സമർപ്പിച്ചിരുന്നു.
റോസ്‌ലിയെ നരബലിക്കായി കട്ടിലിൽ കെട്ടിയിട്ടതിന്റെ തെളിവുകൾ ഫേസ്‌ബുക്ക് ചാറ്റിൽ നിന്നും പൊലീസിന് ലഭിച്ചു. റോസ്‌ലിയെ കൊലപ്പെടുത്തുന്നതിന് മുൻപ് എടുത്ത ചിത്രമാണ് ഫേസ്‌ബുക്ക് ചാറ്റിൽ നിന്നും പോലീസ് വീണ്ടെടുത്തത്. എറണാകുളത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്ന റോസ്‌ലിയെ 2022 ജൂൺ എട്ടാം തീയതി മുതലാണ് കാണാതായത്. റോസ്‌ലിയെ നരബലിക്കായി ഷാഫി തട്ടികൊണ്ട് പോകുകയായിരുന്നു. റോസ്‌ലിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങൾ പാകം ചെയ്ത് കഴിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വളരെ ക്രൂരവും പൈശാചികവുമായാണ് പ്രതികൾ റോസ്‌ലിനോട് പെരുമാറിയത്.
അതേസമയം കൊല്ലപ്പെട്ടവർ ഇലന്തൂരിലുള്ള ഭഗൽസിങ്ങിന്റെ വീട്ടിൽ എത്തിയതിന് ദൃക്‌സാക്ഷികൾ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. എന്നാൽ പ്രതികളുടെ മൊഴിയും ഡിഎൻഎ ഫിംഗർ പ്രിന്റ് തുടങ്ങിയവയെ പോലീസ് ആശ്രയിക്കുകയായിരുന്നു. കേസിൽ കിട്ടാവുന്ന എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ,വാട്സാപ്പ് ഫേസ്‌ബുക്ക് ചാറ്റുകൾ, തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. റോസ്‌ലിയെ പൂർണ നഗ്നയാക്കി കട്ടിലിൽ കെട്ടിയിട്ടാണ് കൊലപാതകം നടത്തിയത്. ജീവനോടെ റോസ്‌ലിയുടെ അവയവങ്ങൾ മുറിച്ചെടുത്തതായി പ്രതികൾ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
മകളോട് അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്ത പിതാവിനെ മദ്യപസംഘം ആക്രമിച്ചു. തൊട്ടുപിന്നാലെ പിതാവ് ജീവനൊടുക്കി. ആയുർ സ്വദേശി അജയകുമാറാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
ട്യൂഷൻ കഴിഞ്ഞ് മകൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ നാല് പേരടങ്ങുന്ന സംഘം വഴിയിൽ നിന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അജയകുമാറിനെ മകളുടെ മുന്നിൽവെച്ച് സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. അക്രമികളുടെ മർദ്ദനത്തിൽ അജയകുമാറിന്റെ മുഖത്ത് പരിക്കേറ്റിരുന്നു.
അതേസമയം പോലീസിൽ പരാതി നൽകാൻ വീട്ടുകാരും ബന്ധുക്കളും അജയകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദ്ധിക്കുമോ എന്ന ഭയം കാരണം പോലീസിൽ പരാതി നൽകിയില്ല. പിറ്റേദിവസം രാവിലെ അജയകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിൽ മനം നൊന്താണ് അജയകുമാർ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.
ഭർതൃഗൃഹത്തിൽ വെച്ച് ജീവനൊടുക്കിയ ആശയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആശയെ ആവാസനായി ഒന്ന് കാണാൻ പോലും ഭർതൃവീട്ടുകാർ മക്കളെ അനുവദിച്ചില്ലായിരുന്നു. ഇതേത്തുടർന്നു അഞ്ചുമണിക്കൂറോളമാണ് ആശയുടെ അന്ത്യകർമ്മങ്ങൾ നീണ്ടുപോയത്. പിന്നീട്ട് പോലീസും രാഷ്ട്രീയ പ്രവർത്തകരും ഇടപെട്ടതിനെ തുടർന്നാണ് ആശയുടെ രണ്ടു മക്കളെ മൃതദേഹം കാണിക്കാനായി എത്തിച്ചത്.
അമ്മയെ അവസാനമായി ഒരുനോക്ക് കാണണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അച്ഛൻ്റെയും കുടുംബത്തിൻ്റെയും ശാസനയ്ക്കു മുന്നിൽ നിസഹായരായി നിൽക്കാനേ ഏഴുവയസുകാരൻ സഞ്ജയ്ക്കും നാലുവയസുകാരൻ ശ്രീറാമിനും കഴിഞ്ഞുള്ളു. നൊമ്പരക്കാഴ്ചയായി. കുട്ടികളെ വിട്ടുനൽകാൻ കുട്ടികളുടെ അച്ഛൻ സന്തോഷും കുടുംബവും സമ്മതിക്കാതെ വന്നതോടെയാണ് സംസ്‌കാരം നീണ്ടത്. ഇതോടെ ജില്ലാ ഭരണകൂടവും സ്ഥലം എംഎൽഎയും ഇടപെടുകയായിരുന്നു. അമ്മയുടെ മൃതദേഹം കാണിക്കാതിരിക്കാൻ കഴിയില്ലെന്നും കർശന നടപടി സ്വീകരിക്കാനും കളക്ടർ ഹരിത വി കുമാർ പൊലീസിന് നിർദ്ദേശം നൽകിയതോടെയാണ് കാര്യങ്ങൾക്ക് ഒരു തീരുമാനമുണ്ടായത്. കുട്ടികളെ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ ചൈൽഡ് ലൈനിനോടും കളക്ടർ നിർദ്ദേശിക്കുകയായിരുന്നു.
മുരളി പെരുനെല്ലി എംഎൽഎയും പാവറട്ടിയിലുള്ള യുവതിയുടെ വീട്ടിലെത്തി കുട്ടികളെ എത്തിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്തു. ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുമായി സംസാരിച്ച് ഉച്ചയ്ക്കാണ് കുട്ടികളെ പാവറട്ടിയിലെ വീട്ടിൽ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടുമുറ്റത്ത് തന്നെ ഒരുക്കിയ ചിതയിൽ സംസ്‌കാരം നടത്തിയത്. മക്കൾ രണ്ടു പേരും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. സംസ്കാരം നടന്നശേഷം കുട്ടികളെ ഭർതൃവീട്ടുകാർ തിരികെ കൊണ്ടുപോകുകയായിരുന്നു. ആശയുടെ ഭർത്തൃവീട്ടുകാരുടെ പ്രവർത്തികൾക്ക് എതിരെ വൻ ജനരോഷമാണ് ഉയർന്നത്. സ്വന്തം അമ്മയുടെ മൃതദേഹം കാണേണ്ട എന്ന് കുട്ടികളുടെ അച്ഛനും അയാളുടെ കുടുംബത്തിനും തീരുമാനിക്കാൻ എന്താണ് അവകാശമെന്നാണ് ജനങ്ങൾ ചോദിക്കുന്നതും.
ആശ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളായിരുന്നു അനുഭവിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പലപ്പോഴും വീട്ടിലെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ഭർത്താവിൻ്റെ അനുജനായിരുന്നു. അയാൾ പറയാതെ ആശയ്ക്ക് അനങ്ങാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നെന്നും ആശയുടെ വീട്ടുകാർ പറയുന്നു. ഇതിനെല്ലാം സമ്മതം മൂളി ഭർത്താവിന്റെ അമ്മയും സന്തോഷിൻ്റെ അനുജനൊപ്പം നിന്നിരുന്നു എന്നും ആശയുടെ ബന്ധുക്കൾ പറയുന്നു. പലതവണ സന്തോഷിനോട് ഇക്കാര്യങ്ങൾ ആശ വിളിച്ചു പറഞ്ഞുവെന്നും എന്നാൽ അയാൾ അത് കാര്യമാക്കി എടുക്കാതെ നിസാരവത്കരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ആശ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായതിനു പിന്നാലെ സന്തോഷ് ഗൾഫിൽ നിന്ന് തിരിച്ചെത്തിയിരുന്നു. അതിനുശേഷം ഇയാൾ ആശയെ കാണാൻ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ആശ മരണപ്പെട്ടതിനു പിന്നാലെ സന്തോഷും ബന്ധുക്കളും ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു എന്നാണ് വിവരം.
ഭർത്താവ് സന്തോഷിൻ്റെ നാട്ടികയിലുള്ള വീട്ടിൽ വച്ചാണ് ആശ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17നാണ് മരിച്ചത്. തുടർനടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടം കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തന്നെ മൃതദേഹം പാവറട്ടിയിലെ ആശയുടെ വീട്ടിൽ എത്തിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. കുട്ടികളെ അതിനു മുമ്പ് എത്തിക്കാമെന്ന തീരുമാനത്തെ തുടർന്നായിരുന്നു സമയം നിശ്ചയിച്ചത്. എന്നാൽ പിന്നീട് സന്തോഷും കുടുംബവും ആ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. കുട്ടികളെ സംസ്കാരത്തിന് എത്തിക്കാൻ കഴിയില്ലെന്ന് അവർ തീർത്തുപറഞ്ഞതോടെയാണ് സംഭവത്തിൽ വിവാദങ്ങൾ ആരംഭിച്ചതും. ആശയും സന്തോഷും 12 വർഷം മുമ്പാണ് വിവാഹിതരായത്. മരണത്തിന് കാരണക്കാർ സന്തോഷിൻ്റെ കുടുംബമാണെന്നും ആശ വന്ന ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായും ആശയുടെ ബന്ധുക്കൾ ആരോപണങ്ങൾ കൂടി ഉന്നയിച്ചതോടെ വിവാദങ്ങൾ മൂച്ഛിക്കുകയാണ്.
പാവറട്ടിയിൽ കുന്നിക്കുരു കഴിച്ച് മരിച്ച യുവതിയുടെ മൃതദേഹം മക്കളെ കാണിച്ചില്ലെന്ന പരാതിയുമായി ഭർതൃ വീട്ടുകാർ. അമ്മയുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാൻ മക്കളെ അനുവദിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഭർതൃ പീഡനത്തെ തുടർന്നാണ് തൃശൂർ പാറവട്ടി സ്വദേശിനിയായ ആശ മരിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപാണ് കുന്നിക്കുരു കഴിച്ച് യുവതി ജീവനൊടുക്കിയത്. ഭർതൃ വീട്ടിലെ പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതെസമയം മരിച്ച ആശയുടെ പത്തും,നാലും വയസുള്ള മക്കളെ അവസാനമായി കാണാൻ ആശയുടെ ബന്ധുക്കൾ അനുവദിച്ചില്ലെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.
ആശയുടെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിനായി മക്കളെ വിട്ടുതരാൻ ആശയുടെ കുടുംബം ആവിശ്യപെട്ടിരിക്കുകയാണ്. എന്നാൽ മക്കളെ വിട്ടു തരില്ലെന്ന് ഭർതൃ വീട്ടുകാർ പറഞ്ഞതായി ആശയുടെ കുടുംബം പറയുന്നു. അതേസമയം മക്കളെ വിട്ടുകിട്ടാത്തതിനാൽ ആശയുടെ ശവസംസ്കാര ചടങ്ങുകൾ ഇതുവരെ നടത്തിയിട്ടില്ല.
കാസർഗോഡ് നിന്നും കാണാതായ യുവതിയേയും,യുവാവിനെയും ഗുരുവയൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കള്ളാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ സ്വകര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി ദമ്പതികളാണെന്ന വ്യാജേനയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ കാസർഗോഡ് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഗുരുവായൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സിന്ധുവും,മുഹമ്മദ് ഷെരീഫും അയൽവാസികളാണ്. മുഹമ്മദ് ഷെരീഫിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിന്ധു വിവാഹിതയും രണ്ട് മക്കളുടെ മാതാവുമാണ്. ഓട്ടോ ഡ്രൈവറായ മുഅഹമ്മദ് റഷീദിന്റെ ഓട്ടോയിലാണ് സിന്ധു സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഇതിനിടയിൽ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായി ജനുവരി ഏഴാം തീയതി ഇവർ ഒളിച്ചോടുകയും തൃശൂരിലെത്തുകയുമായിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയത്ത് കളത്തിപ്പടിയില്‍ രണ്ടര വയസ്സുകാരി മരിച്ചു. വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിക്കുകയായിരുന്നു. മാങ്ങാനം ലക്ഷംവീട് കോളനിയില്‍ ഒളവാപ്പറമ്പില്‍ ശാലു സുരേഷ് – നിബിന്‍ ബിജു ദമ്പതികളുടെ മകള്‍ നൈസാമോള്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടു മുറ്റത്തെ കിണറിനു സമീപമുള്ള മണല്‍കൂനയ്ക്കു മുകളില്‍ കളിക്കുന്നതിനിടെ ആണ് സംഭവം. കുട്ടി കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.
കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ദമ്പതികള്‍ക്ക് ഒരു വയസും 10 മാസവുമുള്ള 2 കുട്ടികള്‍ കൂടിയുണ്ട്.
രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലെത്തി ബഹളം വെച്ചതിന് പിന്നാലെ കിണറ്റിൽ ചാടി ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം. മധ്യപ്രദേശിലെ ബേതുളിൽ അമിനോർ എന്ന സ്ഥലത്താണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ പെൺകുട്ടിയെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഒരേസമയം പെൺകുട്ടിയുടെ കാമുകനും മുൻ കാമുകനും വീട്ടിലെത്തിയ ശേഷം, തങ്ങളിൽ ആരെയാണ് യഥാർഥത്തിൽ സ്‌നേഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പെൺകുട്ടിയെ മർദിക്കാൻ തുടങ്ങി. ഇതോടെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് തുനിഞ്ഞത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ വീടിനുള്ളിൽ കയറി ബഹളമുണ്ടാക്കിയ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടി തന്റെ മുൻ കാമുകനുമായി സംസാരിക്കുന്നത് നിർത്തി പുതിയൊരാളുമായി അടുപ്പം തുടങ്ങിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം പുതിയ കാമുകൻ അറിയുന്നത്. വൈകാതെ ഇരു കാമുകൻമാരും തമ്മിൽ കണ്ടുമുട്ടിയതോടെ, പെൺകുട്ടിയെ നേരിൽ കണ്ട് വിവരം ചോദിച്ചറിയാനായി വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. ശേഷം മൂവരും തമ്മിൽ വാക്കേറ്റമുണ്ടായി, ഇത് വൻ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.
വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്ന വേസ്റ്റ് പാത്രത്തില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 47കാരനായ ബ്രയാന്‍ വാല്‍ഷ് ആണ് ഭാര്യ അന്നയെ (39) ക്രൂരമായി കൊലപ്പെടുത്തിയത്.
മൂന്ന് കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്ത്രീ. കൊലപാതക കുറ്റം ചുമത്തി ജനുവരി 18ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലിലടക്കുന്നതിനും ഫെബ്രുവരി 9ന് വീണ്ടും ഹാജരാക്കാനും കോടതി ഉത്തരവിട്ടു. വിവാഹമോചനത്തേക്കാള്‍ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് ഇയാള്‍ വിശ്വസിച്ചു. ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ല എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ വിവരം.
ജനുവരി 4 മുതല്‍ അന്ന ജോലിക്ക് എത്താതിരുന്നതിനാല്‍ സ്ഥാപന ഉടമ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പല നുണകള്‍ പറഞ്ഞു ബ്രയാന്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ജനുവരി 8ന് ഇയാളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു അറസ്റ്റിനുള്ള കാരണം.
പിന്നീടുള്ള അന്വേഷണത്തില്‍ സമീപത്തുള്ള ക്യാമറകളില്‍ ബ്രായന്‍ മാലിന്യം ഇടുന്നതിനു സമീപം നില്‍ക്കുന്നത് കണ്ടെത്തി. ഇവരുടെ താമസസ്ഥലത്തു നിന്നും രക്തകറയും ഒടിഞ്ഞ കത്തിയും കണ്ടെത്തി. കൂടാതെ, ദിവസങ്ങള്‍ പിന്നിട്ടതോടെ മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ അന്നയുടെ ഫോണ്‍, വാക്‌സിനേഷന്‍ കാര്‍ഡ്, ബൂട്ട്, പേഴ്‌സ് എന്നിവയും കണ്ടെത്തുകയായിരുന്നു.
പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് വെള്ളാരം കുനിയിലെ പുഴക്കം വയല് സ്വദേശി വൈശ്യന് വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് ആണ് മരിച്ചത്.
ഇരുപത്തിമൂന്നുവയസ്സായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ 11 മണിയോടെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കിയിരുന്നു. ഇതിന് പിന്നാലെ രക്തസ്രാവമുണ്ടായി. തുടര്‍ന്ന് യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇവിടെ വെച്ചാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ സിസേറിയനില്‍ സംഭവിച്ച പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. രണ്ടര വയസ്സുകാരന്‍ മുഹമ്മദ് നഹ്യാന്‍ മകനാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.