‘കൊച്ചു മകളെ കൊല്ലുന്നതിനു പകരം എന്നെ കൊല്ലാമായിരുന്നില്ലേ’ എന്നു നിലവിളിക്കുകയാണു നിമിഷയുടെ മുത്തശ്ശി മറിയാമ്മ (85). കൊച്ചുമകളുടെ വിയോഗത്തിൽ തളർന്നിരിക്കുകയാണ് ഈ വയോധിക. ഹാളിൽ വിശ്രമിക്കുന്ന സമയത്ത് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു നിമിഷ. തന്റെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ അക്രമി, അതു തടയാനെത്തിയ കൊച്ചുമകളുടെ കഴുത്തിൽ കത്തി കൊണ്ടു വരയുകയായിരുന്നെന്നു സംഭവത്തിനു ദൃക്‌സാക്ഷികൂടിയായ മറിയാമ്മ പറഞ്ഞു. രക്തത്തുള്ളികൾ മറിയാമ്മയുടെ ദേഹത്തും തെറിച്ചിട്ടുണ്ട്.
നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന്‍റെ ഭീതി വിട്ടൊഴിയുന്നതിന് മുമ്പേയാണ് മറ്റൊരു കോളജ് വിദ്യാർഥി നിമിഷ പെരുമ്പാവൂരില്‍ സ്വന്തം വീട്ടിൽ ധാരുണമായി മുർഷിദാബാദ് സ്വദേശി ബിജുവിന്റെ കുത്തേറ്റ് മരിക്കുന്നത്. പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു കൊല്ലപ്പെട്ടത്. വാഴക്കുളം എംഇഎസ് കോളജ് അവസാനവർഷ ബിബിഎ വിദ്യാർഥിനിയാണ്. സലോമിയാണ് മാതാവ്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അന്ന സഹോദരിയാണ്.
രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മോഷണശ്രമമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക സൂചന. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത് തടയുന്നതിനിടെ നിമിഷയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് വിവരം. പിതൃസഹോദരൻ ഏലിയാസിനും കത്തിക്കുത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പാവൂർ ഭായി മാരുടെ ഗൾഫ്……
പരദേശികളുടെ ഗൾഫാണ് എറണാകുളം ജില്ലയിലെ പട്ടണമായ പെരുമ്പാവൂർ. 29 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണു കേരളത്തിലുള്ളത്. അതിൽ തന്നെ ഭൂരിഭാഗം പേരും പെരുമ്പാവൂരും പരിസരപ്രദേശത്തുനിന്നുമുള്ളവരാണ്. പെരുമ്പാവൂരിലെ തടി വ്യവസായം പൂർണമായും ഒരു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണെന്ന് എംഎംഎ റിപ്പോർട്ടുണ്ട്.
ഉത്തരേന്ത്യക്കാരുടെ ഒരു മിനിഗൾഫ് തന്നെയാണ് പെരുമ്പാവൂർ എന്നുചുരുക്കം. ബംഗാളികള്‍എന്ന പേരു ചൊല്ലി വിളിക്കുന്നവരില്‍ഏതൊക്കെ നാട്ടുകാരുണ്ടെന്നോ? ബംഗാള്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍അങ്ങനെ നീളുന്നു ലിസ്റ്റ്. ഇവരെ കേരളം വിളിക്കുന്ന ചെല്ലപ്പേരാണ് ‘ഭായി’.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തായി അന്യസംസ്ഥാനക്കാരുടെ ഏതാനും കടകള്‍മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ഇന്ന് നൂറിലധികം കച്ചവട സ്ഥാപനങ്ങള്‍ഇവിടെയുണ്ട്. അതിലേറെ മൊബൈൽ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കടകളും. ഒപ്പം ആധുനിക സലൂണുകളും.
കൊച്ചിയുടെ പാരമ്പര്യത്തിന് പണ്ടുതൊട്ടേ സംഭാവന നൽകിയിരുന്ന പെരുമ്പാവൂർ ഇവരുടെ വരവോടെ കുറച്ചുകൂടി പുരോഗമിക്കുകയായിരുന്നു. അന്യസംസ്ഥാനതൊഴിലാളികളില്ലാത്ത കടകൾ ചുരുക്കം. പലചരക്ക് കടയിലെ എടുത്തുകൊടുപ്പുമുതൽ, പ്ലൈവുഡ് കടയിലെ പണിക്കുവരെ തയാറാണ് ഭായിമാർ.
എണ്ണം പെരുകിയതോടെ ഇവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിലുടെ കാര്യത്തിലും വർധനവുണ്ടായി. റോബിൻഹുഡ് മാതൃകയിൽ മോഷണം തൊഴിലാക്കിയ ബണ്ടിച്ചോറിന്റെ പെരുമ്പാവൂർ ബന്ധം തെളിഞ്ഞതോടെയാണ് വലിയ കുറ്റകൃത്യങ്ങളുടെ ഹബ്ബ് പട്ടികയിലേക്ക് ഈ ചെറുപട്ടണം വാര്‍ത്തകളില്‍ നിറഞ്ഞത്.
ഭായിമാർ തമ്മിലുള്ള അടിപിടി, തമ്മിൽതല്ല്, വാക്കേറ്റം എന്നിവയായിരുന്നു ആദ്യകാലത്തെ കേസുകൾ. എന്നാൽ നിസാരകാര്യത്തിന്റെ പേരിലുള്ള അടിപിടി കൊലപാതകത്തിലേക്ക് നയിച്ചതോടെയാണ് ഭായിമാർ പൊലീസിന്റെ നോട്ടപ്പുള്ളിപട്ടികയിലേക്ക് വരുന്നത്.
ആ സംഭവം ഇങ്ങനെ: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ ആസാം സ്വദേശിയുടെ കൊലപാതകം മദ്യപാനത്തിനിടയിലുണ്ടായൊരു സംഭവത്തിന്റെ ചുവടുപിടിച്ചാണ്. 2012 ഏപ്രിൽ 14–നായിരുന്നു ആസാം സ്വദേശി കോമൾ ബെർവയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. കോമൾ കൊല്ലപ്പെട്ട ദിവസം പ്രതി ജോയന്തോയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.
മദ്യലഹരിയിലായ കോമൾ സുഹൃത്തായ ജോയന്തോയുടെ ചെവി കടിച്ചുമുറിച്ചിരുന്നു. തന്റെ ചെവികടിച്ചുമുറിച്ച കോമളിനെ കൊല്ലാൻ ജോയന്തോ തീരുമാനിക്കുകയായിരുന്നു. രാത്രി 12 ഓടെ ജോയന്തോ മറ്റൊരു സുഹൃത്തായ പപ്പു അലിയുടെ സഹായത്തോടെ കോമളിന്റെ ക്വാർട്ടേഴ്സിൽ എത്തുകയും ഉറങ്ങിക്കിടന്നിരുന്ന കോമളിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. പിറ്റേന്ന് മറ്റുള്ളവരാണ് കോമളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിയെ പതിയെ ആക്രമണം പ്രദേശവാസികളിലേക്കും തിരിഞ്ഞു. അതിന്റെ ഏറ്റവും ക്രൂരമായ ഇരയാണ് പെരുമ്പൂവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി. പെരുമ്പാവൂർ വട്ടോളിപ്പടി കനാൽ ബണ്ടിൽ താമസിക്കുന്ന നിയമവിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് 2016 ഏപ്രിൽ 29 നായിരുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെയും കഴുത്തിൽ കുത്തേറ്റതിന്റെയും അടയാളങ്ങൾ. പീഡിപ്പിക്കപ്പെട്ടതിനു ശേഷമാണു കൊലചെയ്യപ്പെട്ടതെന്നു നിഗമനത്തിലെത്തിച്ചു.
ശരീരത്തിൽ 38 മുറിവുകളേറ്റതായിട്ടായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ചക്കേസിൽ കുറ്റക്കാരനെന്നു തെളിഞ്ഞ അസംസ്വദേശിയായ പ്രതി അമീറുൽ ഇസ്‌ലാമിനു വധശിക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍സെഷന്‍സ് കോടതി വിധിച്ചത്.
നാട്ടുകാർ ഭീതിയിൽ….
നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ആഘാതത്തിലാണ് നിമിഷയുടെ കുടുംബാംഗങ്ങളും നാട്ടുകാരും.പകൽവെളിച്ചത്തിൽ ഉണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പെരുമ്പാവൂർ നിവാസികൾ.പിടിച്ചുപറിക്കിടെ പട്ടാപ്പകലാണ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത് എന്നത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിക്കുന്നു. ഇതരസംസ്ഥാനക്കാര്‍ക്കെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
കവര്‍ച്ചാശ്രമത്തിനിടെയാണ് ക്രൂരമായ കൊലപാതകം എന്നത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി. നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടങ്ങളിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍വിലാസം ഉള്‍പ്പെടെ കൃത്യമായ വിവരങ്ങളും കണക്കുകളും അധികൃതര്‍ സൂക്ഷിക്കണണെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പത്തനംതിട്ട മലയാലപ്പുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷിബുകുമാറാണ് പിടിയിലായത്. കിഴക്കുപുറം കോട്ടമുക്കിലുള്ള കടയിലെ സ്ത്രീയെ ആണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. രണ്ടുദിവസമായി ഇയാള്‍ കടയും പരിസരവും നിരീക്ഷിക്കാറുണ്ടായിരുന്നുവെന്ന് ആക്രമണത്തിനിരയായ സ്ത്രീ പറഞ്ഞു.
പാസ് പോര്‍ട്ട് വെരിഫിക്കേഷനായി പ്രദേശത്ത് എത്തിയ ഷിബുകുമാര്‍ ഇന്നലെ രാവിലെ കടയുടമയോട് ചില വീടുകള്‍ എവിടെയാണെന്ന് തിരക്കി. തുടര്‍ന്ന് സന്ധ്യക്ക് കടയില്‍ വീണ്ടും എത്തിയ ഷിബുകുമാര്‍ ആളൊഴിഞ്ഞ തക്കംനോക്കി സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായരുന്നുവെന്ന് സ്ത്രി പറഞ്ഞു.ബഹളം വച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തു.
കൊച്ചി: നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയും പിന്നിലിരിക്കുമ്പോഴാണ് പെണ്‍കുട്ടി വാഹനം ഓടിച്ചത്. അച്ഛന്റെ കൈയില്‍ ഒരു പിഞ്ചുകുഞ്ഞും ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ലുലു മാളിന് അടുത്തുകൂടെയാണ് പെണ്‍കുട്ടി സ്കൂട്ടറോടിച്ച് പോയത്. മുമ്പില്‍ നിന്ന് കൊണ്ടാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സ്കൂട്ടറിന് പിന്നാലെ വന്ന കാറിലെ യുവാക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായത് ട്രാഫിക് പൊലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്. മട്ടാഞ്ചേരി രജിസ്ട്രേഷനിലുളള വണ്ടിയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 10.45 ഓടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കുകയായിരുന്നു. അക്രമിയെ തടയാന്‍ ശ്രമിക്കവേയാണ് നിമിഷയുടെ അച്ഛന് കുത്തേറ്റത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ച മറ്റൊരാള്‍ക്ക് കൂടി കുത്തേറ്റു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ഏറെ നേരം രക്തത്തില്‍ കുളിച്ച് പിടഞ്ഞു. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. വീടുമുഴുവന്‍ രക്തം പടര്‍ന്ന നിലയിലാണുള്ളത്.
പെരുമ്ബാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിമിഷയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുത്തേറ്റ അച്ഛനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിഐ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പ്രേരണയായത് എന്താണെന്ന വിവരം പുറത്ത് വന്നിട്ടില്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോ മറ്റോ ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മോഷണശ്രമമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ കഴുത്ത് അറുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ജിഷ കേസിലും പ്രതി അന്യസംസ്ഥാന തൊഴിലാളിയായ അമീറുല്‍ ഇസ്ലാം എന്നയാളാണ്. പെരുമ്ബാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി പ്രതിയാകുന്ന രണ്ടാമത്തെ കൊലക്കേസാണ് ഇതെന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.നാടിനെ നടുക്കിയ ജിഷ മോളി കൊലപാതകത്തിന് പിന്നാലെ പെരുമ്പാവൂർ വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷ കൊല്ലപ്പെട്ട നിലയിൽ.
കേരളം മുഴുവന്‍ അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്. എത്രയൊക്കെ ആയാലും മലയാളികള്‍ പഠിക്കില്ല. എന്ത് ജോലിയാണെങ്കില്‍ പോലും സ്വന്തം നാട്ടില്‍ അത് ചെയ്യുമ്പോള്‍ കുറച്ചിലായി തോന്നുന്ന എല്ലാരും അറിയുക അന്യ സംസ്ഥാന തൊഴിലാളികള്‍ ഗള്‍ഫ് പോലെ നമ്മുടെ കേരളത്തെ കാണുമ്പോള്‍ ഇവിടെ നടക്കുന്നത് അവരുടെ നെറികെട്ട തോന്ന്യവാസങ്ങള്‍.
പക്ഷെ ചരിത്രം മാറ്റിക്കുറിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ ഒന്നായ പാറമ്പുഴ കൂട്ട കൊലപതകത്തില്‍ പ്രതിയായ നരേന്ദ്ര കുമാര്‍ എന്ന അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപെടാന്‍ ഒരു പഴുതുപോലുമില്ലാതെ ആയിരുന്നു കോടതി വിധി. വധ ശിക്ഷയും ഏഴ് വര്‍ഷം തടവും കൂടാതെ ഇരട്ട ജീവപര്യന്തവും. ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ. അന്യ സംസ്ഥാനത്ത് നിന്ന് നമ്മുടെ നാട്ടില്‍ വന്ന ഉപജീവന മാര്‍ഗം തേടുമ്പോള്‍ അവര്‍ കാണിക്കുന്ന ക്രൂര കൃത്യങ്ങള്‍ക്ക് ബലിയാടാകേണ്ടിവരുന്ന കുടുംബങ്ങള്‍ക്ക് അതൊരു ആശ്വാസമായിരുന്നു. ഒരു കുടുംബം മുഴുവന്‍ തകര്‍ത്ത് കളഞ്ഞ ശേഷം ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കയ്യോടെ തന്നെ പൊക്കിയിരുന്നു.
ഇതുകൊണ്ടും പഠിക്കില്ല എന്നതാണ് സത്യം. അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജിഷ വധ കേസ് അത് മറ്റൊരു സംഭവം. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കേസില്‍ പ്രതിയായിരുന്നതും അന്യസംസഥാന തൊഴിലാളിയായ അമിറൂള്‍ ഇസ്ലാം. ഈ കേസിലും കോടതി വധശിക്ഷ വിധിച്ചിരുന്നു. അതിനു ശേഷമായിരുന്നു പെരുമ്പാവൂരിനെ നടുക്കിയ മറ്റൊരു കൊലപാതകം അരങ്ങേറുന്നത്. എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരി മോളിയെയാണ് മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മുന്ന(28)യെ പിടികൂടിയിരുന്നു. മോളിയുടെ വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ താമസിച്ചുവന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായിരുന്ന മുന്ന പീഡനശ്രമത്തിനിടെയാണ് മോളിയെ കൊലപ്പെടുത്തിയത്.
ഇങ്ങനെ എത്രയോ കേസുകള്‍ വെവ്വേറെ പോലീസ് സ്‌റ്റേഷനുകളിലായ് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അറിഞ്ഞും അറിയാതെയും ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങള്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാകും ഇവരെയൊക്കെ സൂക്ഷിക്കുക. എന്നാല്‍ അതിനൊക്കെ മുന്‍പ് അപരിചിതരായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ കുട്ടികള്‍, കുടുംബം, നമ്മുടെ സമ്പാദ്യം ഇതൊക്കെ ഒരു കാരണവശാലും നമുക്ക് നഷ്ടമാകില്ല എന്നു തന്നെ പറയാം.
കൊച്ചി: പെരുമ്പാവൂരില്‍ കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ (19)യാണ് കൊല്ലപ്പെട്ടത്.
മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു പിടിയിലായിട്ടുണ്ട്. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് തമ്പിക്കും രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിക്കും തമ്പിയുടെ സഹോദരന്‍ ഏലിയാസിനും പരിക്കേറ്റു.
പെരുമ്പാവൂര്‍ വാഴക്കുളം ഇടത്തിക്കാട് രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ബിജു നിമിഷയുടെ വല്യമ്മയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിക്കുകയായിരുന്നു.ഇത് തടയുന്നതിനിടെയാണ് പിടിവലിയുണ്ടായതും നിമിഷയ്ക്ക് നേരെ ആക്രമണമുണ്ടായതും.
വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ആശുപത്രിയിലെത്തി അല്പസമയത്തിനകം മരിച്ചു.
താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ് തമ്പി. സലോമിയാണ് മാതാവ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്ന സഹോദരിയാണ്.
മാട്രിമോണിയൽ വെബ്സൈറ്റിൽ ആള്‍മാറാട്ടം നടത്തി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ നടി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. കസ്റ്റഡിയിൽ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനിൽ നടി പരാതി നൽകി. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരിൽ ഉൾപ്പെടും. ഏറ്റവും ഒടുവിൽ ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ സേലം സ്വദേശി ജി ബാലമുരുകനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപയാണ് നടി പലരിൽ നിന്നായി തട്ടിയെടുത്തത്.
എന്നാൽ കേസ് കെട്ടിചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുെന്നന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയിൽ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങൾ മുഴുവൻ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങൾ പൂർണമായി അഴിച്ച് നഗ്നയായി നിർത്തി അതി്നറെ വിഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ ഷൂട്ട് ചെയ്തെന്നും പീഡനം പുറത്തുപറഞ്ഞാൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.
‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോൾ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകൾ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യിൽ വിലങ്ങ് വെക്കാൻ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്നയാക്കി. അപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി.’–ശ്രുതി പറയുന്നു. ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡിൽ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീർക്കുമെന്നും പൊലീസുകാരൻ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു. എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാൻ നടി നടത്തുന്ന നാടകമാണ് ഇതെന്ന് കൊയമ്പത്തൂർ പൊലീസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു.
തട്ടിപ്പ് ഇങ്ങനെ, 2017 മെയിലാണ് ബാലമുരുകൻ എന്ന യുവാവ് മാട്രിമോണിയൽ സൈറ്റിൽ തന്റെ പേര് റജിസ്റ്റർ ചെയ്തത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരിൽ ബന്ധപ്പെടുകയായിരുന്നു. മാട്രിമോണിയലിലെ പരിചയം നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.
അതിനിടെ തനിക്ക് ബ്രെയിൻ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ചതി പുറത്തായത്. തുടർന്ന് നടിയെ അറസ്റ്റ് ചെയ്തു. ശ്രുതി നിരവധി യുവാക്കളെ ഇതുപോലെ വഞ്ചിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു.
ചെന്നൈയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ പൊലീസുകാരിയെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ. മോഷണം കണ്ടെത്തിയ കടയുടമ ഇവരിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ തിരികെ വാങ്ങി. ഇതിന് പിന്നാലെ ഇവരെക്കൊണ്ട് മാപ്പ് അപേക്ഷ എഴുതിക്കുകയും ചെയ്തു. എന്നാൽ കടയുടമ മോഷണം പൊക്കിയതിന്റെ പ്രതികാരമായി ഇവർ ഭർത്താവിനെയും കുറെയാളുകളെയും കൂട്ടി വന്ന് കട തല്ലിതകർത്തു. മോഷണം കണ്ടെത്തിയ കടയിലെ ജീവനക്കാരനെയും തല്ലിച്ചതച്ചു.
നന്ദിനി എന്ന കോണ്‍സ്റ്റബിളിനെയാണ് കയ്യോടെ പിടികൂടിയത്. ഔദ്യോഗിക വേഷത്തിൽ കടയിലെത്തിയ നന്ദിനി ഫോണിൽ സംസാരിച്ചുകൊണ്ട് റാക്കിൽ നിന്ന് ചോക്ലേറ്റും, കൊതുക് തിരിയുമാണ് മോഷ്ടിച്ചത്. ഇത് എടുത്തിട്ട് സാവധാനത്തിൽ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കടയിൽ സിസിടിവി ഉള്ള കാര്യം കോൺസ്റ്റബിൾ അറിഞ്ഞിരുന്നില്ല. കടയിലെ ജീവനക്കാരൻ ഈ ദൃശ്യം കാണുകയും ഉടമയെ അറിയിക്കുകയും ചെയ്തു. ഇതോടെ നന്ദിനിയെ ഉടമ പിടികൂടുകയായിരുന്നു. 115 രൂപയുടെ സാധനങ്ങളാണ് ഇവർ കട്ടെടുത്തത്.
തെളിവുകളോടെ പിടികൂടിയപ്പോൾ അവർക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ഉടമ പറഞ്ഞതനുസരിച്ച് മാപ്പ് അപേക്ഷയും എഴുതി നൽകി. പിന്നീട് വീട്ടിലെത്തിയിട്ടാണ് ഇവർ ഭർത്താവിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. ഇത് കടയുടമ പൊലീസിൽ പരാതിപ്പെട്ടു. സംഭവം വിവാദമായതോടെ നന്ദിനിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മോഷണം നടത്തിയതായി കണ്ടെത്തിയ നന്ദിനിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഹനാനെതിരെ ലൈവിൽ അപവാദപ്രചാരണം നടത്തിയ നൂറുദ്ദീൻ ഷെയ്ഖ് വീണ്ടും ഫെയ്സ്ബുക്ക് വിഡിയോയുമായി രംഗത്ത്. തന്നെ തെറ്റിദ്ധരിപ്പിച്ചാതാണെന്ന് പറഞ്ഞാണ് ഇയാൾ വിഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഒാൺലൈൻ മാധ്യമത്തിലെ ക്യാമറാമാനാണ് ഇത്തരത്തിൽ തന്നെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ നൂറുദ്ദീൻ ഷെയ്ഖിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നൂറുദ്ദീൻ പറയുന്നു: ക്യാമറാമാനാണ് എന്നോട് പറഞ്ഞത്. ഇൗ ന്യൂസ് വ്യാജമാണെന്നും ഹനാന്റെ കയ്യിൽ കിടക്കുന്നത് നവരത്നമോതിരമാണെന്നും സംവിധായകൻ അരുൺ ഗോപി സിനിമയ്ക്കായി നടത്തിയ പ്രമോഷനാണ് ഇൗ വാർത്തയെന്നും അദ്ദേഹം എന്നോട് പറഞ്ഞു. നവരത്നം എന്താണെന്ന് പോലും അറിയാത്ത എന്നോട് ഇതൊക്കെ പറയുന്നത് അവനാണ്. ഇൗ വിഡിയോ അരുൺ ഗോപി ഷെയർ ചെയ്തത് കണ്ടോ, ഇതിൽ നിന്നും തന്നെ ഇത് വ്യാജവാർത്തയാണ് പെയ്ഡ് ന്യൂസ് ആണ് എന്ന് മനസ്സിലാക്കാം. ഇത് മലയാളിയുടെ സഹായിക്കാനുള്ള മനസിനെ ചൂഷണം ചെയ്യുകയാണ്. നീയൊരു വിഡിയോ ചെയ്യണം. അവന്റെ വർത്താനത്തിൽ സത്യമുണ്ടെന്ന് തോന്നിയ ഞാൻ വിഡിയോ പോസ്റ്റ് ചെയ്തു. ഇത് ഉടൻ തന്നെ ഇൗ ഒാൺലൈൻ മാധ്യമം വാർത്തയാക്കുകയും ചെയ്തു.
നൂറുദ്ദീൻ പറയുന്നു: ക്യാമറാമാനാണ് എന്നോട് പറഞ്ഞത്. ഇൗ ന്യൂസ് വ്യാജമാണെന്നും ഹനാന്റെ കയ്യിൽ കിടക്കുന്നത് നവരത്നമോതിരമാണെന്നും സംവിധായകൻ അരുൺ ഗോപി സിനിമയ്ക്കായി നടത്തിയ പ്രമോഷനാണ് ഇൗ വാർത്തയെന്നും അദ്ദേഹം എന്നോട് പറഞ്ഞു. നവരത്നം എന്താണെന്ന് പോലും അറിയാത്ത എന്നോട് ഇതൊക്കെ പറയുന്നത് അവനാണ്. ഇൗ വിഡിയോ അരുൺ ഗോപി ഷെയർ ചെയ്തത് കണ്ടോ, ഇതിൽ നിന്നും തന്നെ ഇത് വ്യാജവാർത്തയാണ് പെയ്ഡ് ന്യൂസ് ആണ് എന്ന് മനസ്സിലാക്കാം. ഇത് മലയാളിയുടെ സഹായിക്കാനുള്ള മനസിനെ ചൂഷണം ചെയ്യുകയാണ്. നീയൊരു വിഡിയോ ചെയ്യണം. അവന്റെ വർത്താനത്തിൽ സത്യമുണ്ടെന്ന് തോന്നിയ ഞാൻ വിഡിയോ പോസ്റ്റ് ചെയ്തു. ഇത് ഉടൻ തന്നെ ഇൗ ഒാൺലൈൻ മാധ്യമം വാർത്തയാക്കുകയും ചെയ്തു.
വിഡിയോ വൈറലായതോടെ എല്ലാവരും ആ പെൺകുട്ടിക്കെതിരെ തിരിഞ്ഞു. പിന്നീടാണ് അവൾ നിരപരാധിയാണെന്നും താൻ തെറ്റിദ്ധരിക്കപ്പെട്ടെന്നും എനിക്ക് മനസിലാകുന്നത്. അങ്ങനെയാണ് ഞാൻ ഇന്നലെ മാപ്പു പറഞ്ഞ് വിഡിയോ ഇട്ടത്. പക്ഷേ രൂക്ഷമായ സൈബർ ആക്രമണം ആണ് എനിക്കെതിരെ നടന്നത്. ഇതിന് പിന്നാലെ ഞാൻ വിഡിയോ നീക്കം ചെയ്തു.
എന്നാൽ രാത്രിയോടെ ഇതേ മാധ്യമം ഞാൻ പൊലീസ് കസ്റ്റഡിയിലാണെന്ന് പറഞ്ഞ് വാർത്ത കൊടുത്തു. ഞാൻ കൊച്ചിയിൽ തന്നെയുണ്ട്. അവർ എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചിട്ട് ഒടുവിൽ എന്നെ കുടുക്കാനാണ് ശ്രമിക്കുന്നത്. ഇൗ സത്യം നിങ്ങൾ അറിയണം. അവർക്ക് റേറ്റിങ് ഉണ്ടാക്കാൻ അവൻ എന്നെ കൊണ്ട് െചയ്യിച്ചതാണ്.
തെളിവുകൾ കൈവശം ഉണ്ടെന്നും ഇത് അധികൃതർക്ക് കൈമാറുെമന്നും ഇയാൾ വിഡിയോയിൽ പറയുന്നു. എന്തു വന്നാലും എന്റെ പേര് പറയരുതെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ എനിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. അത് നിങ്ങൾക്ക് വേണമെങ്കിൽ തുടരാം, പക്ഷേ ഇതാണ് സത്യം. നൂറുദ്ദീൻ പറയുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് ഇയാൾ വീണ്ടും വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയം.
ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട പത്തൊൻപതുകാരിയുടെ വീട്ടിൽ ഡിന്നറിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ വിദ്യാർത്ഥി ഓസ്ട്രേലിയയിൽ ക്രൂരമായി കൊല്ലപ്പെട്ടു. മൗലിൻ റാത്തോഡ് (25) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സംഭവത്തിൽ പത്തൊൻപതുകാരിയെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ അക്കൗണ്ടന്റ് വിദ്യാർത്ഥിയായിരുന്ന മൗലിൻ റാത്തോഡിന് തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ് റാത്തോഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു.
പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിക്കെതിരെ കൊലപാതകം അടക്കമുളള കുറ്റം ചുമത്തിയേക്കും. നാല് വർഷം മുൻപാണ് പഠനത്തിനായി റാത്തോഡ് മെൽബണിലെത്തിയത്. ശാന്തശീലനും എല്ലാവരോടും സൗമ്യതയോടും പെരുമാറുന്ന പ്രകൃതമായിരുന്നു റാത്തോഡിനുണ്ടായിരുന്നതെന്ന് സുഹൃത്ത് ലൗപ്രീത് സിങ് പറഞ്ഞു. ഏകമകനായിരുന്ന റാത്തോഡിന്റെ മരണത്തിന്റെ ഷോക്കിലാണ് മാതാപിതാക്കൾ. പഠിക്കാൻ വളരെ മിടുക്കനായിരുന്നു റാത്തോഡെന്ന് സുഹൃത്തുക്കൾ പറയുന്നു.
ചങ്ങനാശേരി – വാഴൂർ റോഡിൽ കറുകച്ചാലിനും മാമ്മൂടിനും ഇടയിലാണ് സമാന സംഭവം ഉണ്ടായത്. ബുള്ളറ് ബൈക്കിൽ എത്തി കറുകച്ചാൽ എസ്ഐ എന്ന് സ്വയം പരിചയപ്പെടുത്തി രണ്ടു ലോട്ടറി വിതരണക്കാരുടെ കൈയിൽ നിന്നും ടിക്കറ്റും പണമടങ്ങിയ ബാഗും ആയി കടന്നുകളയുകയായിരുന്നു. മാമ്മൂട് കാണിച്ചുകുളം കാരക്കാട് സ്റ്റോഴ്സ് സമീപത്തുനിന്നും കണ്ണം ചിറ സ്വദേശിയായ ജോസ് ഹരിദാസ് എന്ന വഴികച്ചവടക്കാരെന്റെയും കറുകച്ചാൽ നെടുങ്കുന്നം റോഡിൽ നിന്നും നെടുങ്കുന്നം സ്വദേശിയായ മോഹനൻ എന്ന ആളുടേയും ടിക്കറ്റും പണമടങ്ങിയ ബാഗുമായാണ് യുവാവ് കടന്നു കളഞ്ഞത്.
മാമ്മൂട് കാരക്കാട് സ്റ്റോഴ്സ് മുൻപിൽ നിൽകുകയായിരുന്ന ഹരിദാസിനെ സൗമ്യമായി മാറ്റി നിർത്തിയാണ് അതി വിദഗ്ദ്ധമായി പറ്റിച്ചത്. ഹരിദാസിന്റെ കൈയിൽ നിന്നും 25ഓളം ടിക്കറ്റും 1200 അടുത്ത് രൂപയും നഷ്ടപ്പെട്ടു. മോഹനന് 1500 രൂപയും 30 ടിക്കറ്റും നഷ്ടപ്പെട്ടു . സംഭവം അറിഞ്ഞ കറുകച്ചാൽ പോലീസ് മേൽനടപടികൾ ശേഖരിച്ചു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു