Crime

ക​ർ​ണാ​ട​ക​യി​ലെ ബ​ലാ​ഗ​വി​യി​ലും ഗു​ൽ​ബ​ർ​ഗി​ലും അ​ർ​ധ​രാ​ത്രി​യി​ൽ കാ​റു​ക​ൾ​ക്കു തീ​പി​ടി​ക്കു​ന്ന സം​ഭ​വ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത വെളിവായി. ഒരു മെഡിക്കല്‍ കോളേജില്‍ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഡോ. അ​മി​ത് ഗെ​യ്ക്ക്‌​വാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ബ​ലാ​ഗ​വി​യി​ലും ഗു​ൽ​ബ​ർ​ഗി​ലു​മാ​യി ഇ​യാ​ൾ പ​തി​ന​ഞ്ചോ​ളം കാ​റു​ക​ൾ​ക്കാ​ണ് തീ​യി​ട്ട​ത്.

അ​ർ​ധ​രാ​ത്രി​യി​ലും പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​ക്കു​മാ​ണ് കാ​റു​ക​ൾ ക​ത്തി​നി​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ശ്വേ​ശ്വ​ര​യ്യ​യി​ലെ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ൽ കാ​റു​ക​ൾ​ക്ക് തീ​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡോ​ക്ട​ർ പി​ടി​യി​ലാ​യ​ത്. രാ​ത്രി​യി​ൽ ഡോ​ക്ട​ർ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു നീ​ങ്ങു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി അ​മി​തി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഇ‍​യാ​ളു​ടെ കാ​റി​നു​ള്ളി​ൽ​നി​ന്നും ക​ർ​പ്പൂ​രം, എ​ൻ​ജി​ൻ ഓ​യി​ൽ, പെ​ട്രോ​ൾ നി​റ​ച്ച ക​ന്നാ​സ്, തു​ണി​പ്പ​ന്ത് എ​ന്നി​വ ല​ഭി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നി​ലെ കാ​ര​ണം എ​ന്താ​ണെ​ന്ന് പോ​ലീ​സി​നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​മി​ത് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന കൊടും ഭീകരന്‍ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്‌ഫോടന പരമ്പരയുള്‍പ്പെടെ രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് പൊലീസ് പറഞ്ഞു. രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. ഇന്ത്യന്‍ മൂജാഹിദ്ദീന്‍ എന്ന ഭീകരവാദ സംഘടനയുടെ സഹസ്ഥാപകനും കൂടിയാണ് ഇയാള്‍.

2008 ജൂലൈയിലും സെപ്റ്റംബറിലുമായാണ് 56 പേരുടെ ജീവനെടുത്ത ഗുജറാത്ത് സ്ഫോടന പരമ്പര നടന്നത്. 21 സ്ഫോടനങ്ങളിലായി 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സംഘടനയ്ക്ക് വേണ്ടി ബോംബ് നിര്‍മ്മിച്ചു നല്‍കുന്നവരില്‍ പ്രധാനിയാണ് ഖുറേഷി. 2007നും 2008നും ഇടയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജയ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദീന്‍ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളില്‍ ഒന്നാമതാണ്.

നേരത്തെ ഖുറേഷിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സിമിയുമായി അടുത്ത ബന്ധമുള്ള ഖുറേഷി കേരളത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാഗമണ്ണില്‍ നടന്ന സിമിയുടെ രഹസ്യ ക്യാംപില്‍ ഇയാള്‍ പങ്കെടുത്തതായാണ് വിവരം.

ട്രെയിനിൽ ചാ​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മയക്കിയശേഷം അമ്മയെയും മകളെയും കവർന്ന സംഭവത്തിൽ റെയിൽവേ പൊലീസിന് പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. തത്കാല്‍ റിസര്‍വേഷന്‍ ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതോടൊപ്പം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നു. ചാ​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മയക്കിയശേഷം അമ്മയുടെയും മകളുടെയും പ​ത്ത​ര​പ​വ​ൻ സ്വ​ർ​ണം, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, കൈ​യി​ലു​ണ്ടാ​യി​രു​ന്ന 18,000 രൂ​പ, ന​ഴ്സിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തുടങ്ങിയവയാണ് കവർച്ച ചെയ്യപ്പെട്ടത്.ഹൈദരാബാദില്‍നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പി​റ​വം അ​ഞ്ച​ൽ​പ്പെ​ട്ടി നെ​ല്ലി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യെ​ൻ​റ ഭാ​ര്യ ഷീ​ലാ സെ​ബാ​സ്റ്റ്യ​ൻ (60), മ​ക​ൾ ചി​ക്കു മ​രി​യ സെ​ബാ​സ്റ്റ്യ​ൻ (24) എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്. കോ​ട്ട​യ​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ട്രെ​യി​നി​ൽ ക​ണ്ടെ​ത്തി​യ ഇ​വ​രെ റെ​യി​ൽ​വേ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​വ​രും​യാ​ത്ര പു​റ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ശ​ബ​രി എ​ക്സ്പ്ര​സി​ന്‍റെ എ​സ് 8 കം​ന്പാ​ർ​ട്ട്മെ​ൻ​റി​ലാ​ണ് ഇ​രു​വ​രും ക​യ​റി​യ​ത്. ആ​ലു​വ​ക്കാ​ണ് ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത സീ​റ്റു​ക​ളി​ൽ അന്യസം​സ്ഥാ​ന​ക്കാ​രാ​യ മൂ​ന്നു​പേ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​വ​ർ പൊ​ലീ​സി​നു മൊ​ഴി നൽകിയിരുന്നു.

ഇവര്‍ക്കൊപ്പം എസ് -8 കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തവരാണു കവര്‍ച്ച നടത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നു തത്കാല്‍ ടിക്കറ്റെടുത്താണ് ഇവര്‍ ട്രെയിനില്‍ കയറിയത്. കോയമ്ബത്തൂരില്‍ വച്ചാണു ഷീലയെയും മകളെയും മയക്കി ഇവര്‍ മോഷണം നടത്തിയത്. മോഷണത്തിനു ശേഷം ഇരുവരും പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങിയതായും ഇതേ കംമ്പാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാര്‍ പോലീസിനു മൊഴി നല്‍കി.റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ച റെയില്‍വേ പോലീസ് സംഘത്തിനു ഇരുവരുടെയും പേരും വിലാസവും ലഭിച്ചിട്ടുണ്ട്. എന്നാല്‍, വിലാസം വ്യാജമാണെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതേ തുടര്‍ന്നു തല്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത കേന്ദ്രവും, ബുക്ക് ചെയ്ത ആളുടെ മൊബൈല്‍ നമ്ബരും വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഷീലയുടെയും മകളുടെയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിട്ടുണ്ട്. ഈ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വേയില്‍ നിന്നു വിശദാംശങ്ങള്‍ ലഭിച്ച ശേഷം അന്വേഷണം തുടരുമെന്നു റെയില്‍വേ എസ്.ഐ ബിന്‍സ് ജോസഫ് അറിയിച്ചു. ട്രെ​യി​ൻ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്താ​റാ​യ​പ്പോ​ൾ ര​ണ്ടു​പേ​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് ടി​ടി​ഇ​യാ​ണ് ക​ണ്ടെത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യിക്കുകയായിരുന്നു. റെ​യി​ൽ​വേ പൊ​ലീ​സ് എ​ത്തി ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റുകയായിരുന്നു. അവശനിലയിലായ വീട്ടമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലണ്ടനിൽ അരങ്ങേറിയത്. എന്താണെന്നല്ലേ?.. സ്വന്തം അനന്തിരവളെ മാനഭംഗം നടത്തിയശേഷം കഴുത്തുമുറിച്ച്‌ ശരീരം ഫ്രീസറിലാക്കി. തന്റെ ഇംഗിതത്തിന് വഴങ്ങാത്തവരെ മറ്റൊരാളും സ്വന്തമാക്കാതിരിയ്ക്കാനായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഈ യുവാവിന്റെ ചെയ്തികളാണ് ഇപ്പോള്‍ ലണ്ടനിലെ പ്രധാന ചര്‍ച്ചാ വിഷയം.

കഴിഞ്ഞവര്‍ഷം സംഭവിച്ച കേസിന്റെ വിശദാംശങ്ങള്‍ വിചാരണയ്ക്കിടയില്‍ പ്രോസീക്യൂഷനാണ് കോടതിയില്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ 19-നായിരുന്നു ലോകത്തെ നടുക്കിയ സംഭവം ലണ്ടനില്‍ നടന്നത്.

Related image

സെലിന്‍ ദുഖ്റാന്‍ എന്ന പത്തൊന്‍പതുകാരിയായ ഇന്ത്യന്‍ യുവതിയാണു കൊല്ലപ്പെട്ടത്. ഈ യുവതി ലെബനനില്‍നിന്നുള്ള ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നത്രേ. ഈ ബന്ധത്തെ കുടുംബം അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നു മാതാപിതാക്കളുമായി വഴക്കിട്ട യുവതി വീടു വിട്ട് ബന്ധുവീട്ടിലായിരുന്നു താമസം. ഇതിനിടെ നടന്ന കൊലപാതകം ദുരഭിമാനക്കൊലയാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

Image result for london celine murder case mujahid arshid arrested

ജൂലൈ 19 ന് തെയിംസ് തീരത്തെ ആറുകിടപ്പുമുറികളുള്ള ആഡംബര വസതിയിലാണു സെലിന്റെ മൃതദേഹം കാണപ്പെട്ടത്. ലണ്ടനില്‍ നടന്ന സംഭവത്തിലെ പ്രതി 33 വയസ്സുകാരനായ മുജാഹിദ് അര്‍ഷിദ് ബില്‍ഡറായി ജോലി ചെയ്യുകയാണ്. സറേയിലെ ആഡംബര വീട്ടിലേക്കു കൊണ്ടുവന്നാണ് മുജാഹിദ് അര്‍ഷിദ് കൃത്യം നടത്തിയത്. മാനഭംഗം നടത്തി കഴുത്തുമുറിച്ച ശേഷം മൃതദേഹം ഫ്രീസറിലാക്കി വെയ്ക്കുകയായിരുന്നു.

ലൈംഗികാസക്തിക്ക് അടിമയാണ് കൊലപാതകിയായ അമ്മാവന്‍ എന്നാണ് പ്രോസീക്യൂഷന്‍ പറയുന്നത്. തനിക്കു ലഭിക്കാത്തവരെ മറ്റാര്‍ക്കും ലഭിക്കരുതെന്ന ക്രൂരമായ മനസ്ഥിതിയിലാണ് പ്രതി ക്രൂരക്രൃത്യം ചെയ്തതെന്നു കോടതിയില്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. അനന്തരവള്‍ക്കൊപ്പം മറ്റൊരു യുവതിയേയും തട്ടിക്കൊണ്ടുവന്നു കഴുത്തുമുറിച്ചെങ്കിലും അവര്‍ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

ചണ്ഡീഗഡ്: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതി കൊണ്ടുവരാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കുന്നത്.

നേരത്തെ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസിന്റെ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ തുടരുന്ന പ്രതിഷേധത്തിനിടെ വീണ്ടും കൂട്ട ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്തത് ഖട്ടര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വര്‍ദ്ധിച്ചു വരുന്ന പീഡന സംഭവങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരാജയപ്പെടുന്നതായി പ്രതിപക്ഷം ആരോപിച്ചു.

ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് ഹരിയാനയില്‍ മാത്രം കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായിരുന്നു. ഫരീദാബാദില്‍ യുവതിക്കൊപ്പം കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

ബല്‍ഗാം: രാത്രിയുടെ മറവില്‍ ലക്ഷ്വറി കാറുകള്‍ കത്തിക്കുന്നത് ഹോബിയാക്കിയ ഡോക്ടര്‍ പിടിയില്‍. കര്‍ണാടകയിലെ ബെല്‍ഗാമിലാണ് സംഭവം. ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ബ്ലഡ് ബാങ്ക് തലവനുമായ ഡോ.അമിത് വി. ഗെയ്ക്ക്‌വാദ് ആണ് പിടിയിലായത്. വലിയ വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ആഡംബര വാഹനങ്ങളായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ജാദവ് നഗറിലെ വിവാന്ത അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തിക്കുന്നതിനിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു.

മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് നഗരത്തില്‍ കറങ്ങി നടന്ന് ആഢംബര കാറുകള്‍ കണ്ടുപിടിക്കും. പിന്നീട് നീളമുള്ള വടിയില്‍ തുണിചുറ്റി മണ്ണെണ്ണയില്‍ മുക്കി കത്തിച്ച ശേഷം ബോണറ്റിനുള്ളിലേക്ക് കാട്ടി കത്തിക്കുകയായിരുന്നു ഇയാളുടെ രീതി. കലബുര്‍ഗിയില്‍ താമസിക്കുന്ന ഇയാള്‍ അടുത്തിടെ 11 കാറുകള്‍ കത്തിച്ചതായി വ്യക്തമായി. എംഎല്‍എയുടെ സഹോദരന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാര്‍ ഉള്‍പ്പെടെയുള്ളവ ഇയാള്‍ കത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഇത് കൂടാതെ വിവിധ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ഇയാള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ നോക്കിയാണ് ‘ഓപ്പറേഷന്‍’. ബിംസില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് സഹപ്രവര്‍ത്തകരുമായി കാര്യമായ ബന്ധങ്ങളില്ലായിരുന്നുവെന്നും വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മുന്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ എം പിയുടെ ഭാര്യ സുനന്ദ പുഷ്കറുടെ മരണത്തില്‍ ശശി തരൂര്‍ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയനായി. രാജ്യത്ത് തന്നെ അപൂര്‍വ്വമായ അത്യാധുനിക ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാണെന്ന് ശശി തരൂര്‍ ഡല്‍ഹി പോലീസിനെ അങ്ങോട്ട്‌ അറിയിക്കുകയായിരുന്നു.

ഭാര്യയുടെ മരണത്തില്‍ തന്റെ നേര്‍ക്കുള്ള എല്ലാ സംശയങ്ങളും ആധികാരികവും ശാസ്ത്രീയവുമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും നീക്കപ്പെടണം എന്ന നിലപാടാണ് ശശി തരൂരിന്. മുമ്പ് നുണ പരിശോധനയിലും തരൂര്‍ ഹാജരായിരുന്നു.

രാജ്യത്ത് തന്നെ രണ്ടു കേസുകളില്‍ മാത്രമാണ് ഇതിനു മുമ്പ് ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധന നടത്തിയിട്ടുള്ളത്. ദില്ലിയിലെ ആരുഷി കൂട്ടക്കൊലക്കേസിലും കവി മധുമിതാ കൊലപാതക കേസിലുമാണ് ഈ പരിശോധന നടത്തിയത്. അതിനാല്‍ തന്നെ ശശി തരൂരിനെ ഈ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ഡല്‍ഹി പോലീസ് സി ബി ഐയിലെ വിദഗ്ധരുടെ സഹായം തേടിയിരുന്നു.

സി ബി ഐയുടെ ലോധി കോളനിയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വച്ചായിരുന്നു പരിശോധന. ഇതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതോടെ സുനന്ദ പുഷ്കര്‍ കേസിലെ ആരോപണങ്ങളില്‍ നിന്നും താന്‍ പൂര്‍ണ്ണമായി വിമുക്തനാകും എന്ന പ്രതീക്ഷയിലാണ് തരൂര്‍.

ബി ജെ പി തരൂരിനെതിരെ ഏറെ ആയുധമാക്കിയ സംഭവമായിരുന്നു സുനന്ദ പുഷ്കറുടെ മരണം. 2014 ജനു. 17 നായിരുന്നു ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്കറെ മരിച്ച നിലയില്‍ കണ്ടത്. ഈ സമയം എ ഐ സി സി സമ്മേളനത്തിലായിരുന്നു ശശി തരൂര്‍. മരണത്തിന് രണ്ടു ദിവസം സുനന്ദ തരൂരിനെതിരെ ആരോപണം ഉന്നയിച്ചു രംഗത്ത് വന്നതാണ് മരണത്തില്‍ തരൂരിനെതിരെ ആരോപണം ഉയരാന്‍ കാരണം.

ചണ്ഡീഗഡ്: സ്‌കൂളില്‍ നിന്ന് പുറത്താക്കിയതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ ചണ്ഡീഗഡിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പല്‍ റിതു ചബ്‌റയെ വെടിവെച്ചു കൊലപ്പെടുത്തിയത്. പിതാവിന്റെ റിവോള്‍വറാണ് കൃത്യം നടത്താന്‍ വിദ്യാര്‍ത്ഥി ഉപയോഗിച്ചത്. വെടിയേറ്റയുടന്‍ റിതു ചബ്‌റയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്‌കൂളില്‍ വരാതിരുന്നതിനാലാണ് റിതു ചബ്‌റ വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിച്ചത്. രാവിലെ സ്‌കൂളിലെത്തിയ കുട്ടിയെ പ്രിന്‍സിപ്പല്‍ തിരിച്ചയച്ചിരുന്നു. ഉച്ചയോടെ അച്ഛന്റെ തോക്കുമായി സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടി പ്രിന്‍സിപ്പലിനെ കാണെണമെന്ന് ആവശ്യപ്പെട്ടു. അനുവാദം ലഭിച്ച വിദ്യാര്‍ത്ഥി മുറിയില്‍ കയറിയുടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയൊച്ച കേട്ടെത്തിയ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പൊലീസിന് കൈമാറി.

കൊല്ലം കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14)നെ അമ്മ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ വസ്തു തര്‍ക്കമില്ലെന്നു ജിത്തുവിന്റെ മുത്തച്ഛന്‍. താന്‍ ഇതു വരെ വസ്തു ഭാഗംവയ്ക്കുന്ന കാര്യം കൊച്ചുമകനുമായി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലെന്ന മുത്തച്ഛന്‍ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടി പറഞ്ഞു. മിക്ക ദിവസവും കുരീപ്പള്ളിയിലെ ട്യൂഷനു ശേഷം ജിത്തു ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണിനെയും സന്ദര്‍ശിക്കാന്‍ വരുമായിരുന്നു. കൊല്ലപ്പെട്ട ദിവസം സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ വൈകുന്നേരം കളികഴിഞ്ഞ് ജിത്തു ഇരുവരെയും സന്ദര്‍ശിക്കാന്‍ വീട്ടില്‍ വന്നത് പൊട്ടിക്കരഞ്ഞുകൊണ്ട് ജോണിക്കുട്ടി ഓര്‍മ്മിച്ചു.

അന്നു ആറു മണിക്ക് തന്റെ കൈയില്‍ നിന്നു ചായ വാങ്ങി കുടിച്ച ശേഷമായിരുന്നു ജിത്തു മടങ്ങിയതെന്നു അമ്മിണി പറഞ്ഞു. പിന്നീട് രാത്രി പത്തു മണിയോടെ ജിത്തുവിനെ കാണാനില്ലെന്നു അറിഞ്ഞ ഇരുവരും കൊച്ചു മകനെ അന്വേഷിച്ച് ഇറങ്ങി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞ് ജിത്തുവിന്റെ കൊലപാതക വാര്‍ത്തയാണ് വരുന്നത്.

17 ന് വൈകിട്ടോടെ വീട്ടുപരിസരത്തുനിന്ന് കഷണങ്ങളാക്കി കത്തിക്കരിഞ്ഞ നിലയില്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയമോളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ കൈയില്‍ കണ്ട പൊള്ളല്‍ പാടുകളാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്.

ജിത്തു കുണ്ടറ എംജിഡി ബോയ്സ് എച്ച്എസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.

ജിത്തു അമ്മയോട് വസ്തു നല്‍കില്ലെന്ന അറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു അമ്മ ജയമോള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നു ജോണിക്കുട്ടി പറഞ്ഞു.

കൊല്ലം കൊട്ടിയത്ത് മകനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്നമെന്ന് ജയയുടെ മകളുടെ വെളിപ്പെടുത്തൽ. ഒരു കൊല്ലമായി മാനസികമായി തളർന്ന നിലയിലാണ് പ്രതിയായ ജയമോളെന്ന് കൊല്ലപ്പെട്ട ജിത്തുവിന്റെ സഹോദരി  പറഞ്ഞു. അമ്മ പലപ്പോഴും അക്രമാസ്ത ആയി പെരുമാറിയിരുന്നുവെന്നും ദേഷ്യം മാറുമ്പോള്‍ സാധാരണരീതിയില്‍ പ്രതികരിക്കുന്നതിനാല്‍ ചികില്‍സിച്ചില്ലെന്നും മകൾ പറഞ്ഞു. മകന്റെ സ്നേഹം നഷ്ടമാകുമെന്ന് ജയമോള്‍ ഭയപ്പെട്ടിരുന്നു. കൊലപ്പെടുത്തിയതിനുശേഷം ആര്‍ക്കും സംശയംതോന്നിയിരുന്നില്ല.അമ്മയ്ക്ക്സ്വഭാവദൂഷ്യമുണ്ടെന്നതരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം വളരെയധികം വേദനിപ്പിച്ചെന്നും മകള്‍ പറഞ്ഞു.

 

കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അസാധാരണ മൊഴിയും ഭാവപ്രകടനങ്ങളുമായി അമ്മ ജയ. മകനെ കൊന്ന് കത്തിച്ചത് എങ്ങനെയാണെന്ന് കൃത്യമായിട്ടാണ് തെളിവെടുപ്പിൽ പ്രതി ജയ പൊലീസിന് കാണിച്ചു കൊടുത്തത്. ആളുകളുടെ കുക്കുവിളിയും അസഭ്യം പറച്ചിലും ജയയെ തെല്ലും തളർത്തിയതുമില്ല.ആളുകള്‍ കൂവി വിളിച്ചെങ്കിലും അസഭ്യം പറഞ്ഞെങ്കിലും ഒരു പതര്‍ച്ചയും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. സ്വത്തുതർക്കത്തിന്റെ പേരിലാണ് അരുംകൊലയെന്ന് ആദ്യം പറഞ്ഞ ജയ പിന്നീട് മൊഴി മാറ്റി.
കയ്യിലെ പൊള്ളല്‍ തുമ്പായി, പരസ്പരവിരുദ്ധ മൊഴി കുടുക്കി
ജിത്തുവിന്റെ തിരോധാനം അന്വേഷിക്കാന്‍ പൊലീസ് പലതവണ വീട്ടില്‍ ചെന്നപ്പോഴും മോനേ കാണാതായതിന്റെ കടുത്ത ദുഖം പ്രകടിപ്പിച്ചാണ് ജയ പൊലീസിനോട് സംസാരിച്ചത്. മകനെ കണ്ടെത്തമെന്നും ആഹാരം പോലും കഴിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞപ്പോള്‍ പൊലീസ് ആശ്വസിപ്പിച്ചു.എന്നാല്‍ ബുധനാഴ്ച നല്‍കിയ ഒരു മൊഴിയാണ് ജയയേ കുടുക്കിയത്. കൈയിലെ പൊള്ളല്‍ ശ്രദ്ധയില്‍ പെട്ട സി.ഐ കാര്യം തിരക്കിയപ്പോള്‍ റോസയുടെ മുള്ള് കൊണ്ടതാണെന്നായിരുന്നു മൊഴി. വൈകിട്ട് മറ്റൊരും എസ് ഐ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അടുപ്പ് കത്തിച്ചപ്പോള്‍ പൊള്ളിയതാണെന്ന് മൊഴി മാറ്റി. ഗ്യാസ് അടുപ്പില്ലേ എന്നുള്ള ചോദ്യത്തിന് മുന്നില്‍ പതറി.

സംശയം തോന്നിയ പൊലീസ് വീടിന് പിന്‍വശം പരിശോധിച്ചപ്പോള്‍ മതിലിനോട് ചേര്‍ന്ന് തീയിട്ടതിന്റെ സൂചനകള്‍ കണ്ടു. കാര്യം തിരക്കിയപ്പോള്‍ കരിയില കത്തിച്ചെന്നായിരുന്നു മറുപടി. പൊലീസ് സമീപത്ത് നിന്ന് കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി. മതില്‍ ചാടി അടുത്ത പുരയിടത്തില്‍ എത്തിയപ്പോള്‍ അടുത്ത് ചെരുപ്പ്. ആ വഴിയില്‍ വീടിന് പിന്നിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിലേക്ക് പൊലീസ് നടന്നു. ആളൊഴിഞ്ഞ ഇടിഞ്ഞു പൊളിഞ്ഞ വീടിന് സമീപം കാക്ക വട്ടമിട്ട് പറക്കുന്നത് കണ്ടാണ് അന്വേഷണ സംഘം അങ്ങോട്ട് ചെന്നത്. ദാരുണായിരുന്നു കാഴ്ച .വീടിന് സമീപത്തെ കാടിനുള്ളില്‍ പെട്ടെന്ന് കാണാന്‍ കഴിയാത്ത നിലയില്‍ കത്തികരിഞ്ഞ് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം 14കാരന്റെ മൃതദേഹം. തിരിച്ചു വീട്ടിലെത്തിയ പൊലീസ് കാര്യം പറഞ്ഞപ്പോൾ ഒരു ഭയവുമില്ലാതെ ജയ കുറ്റം സമ്മതിക്കുകയായിരുന്നു.

ജനക്കൂട്ടത്തെ കൂസാതെ ജയ; മൊഴി വിശ്വസിക്കാനാകാതെ പൊലീസ്
മകനെ കൊന്ന് കത്തിച്ചത് എങ്ങനയെന്ന് കൃത്യമായിട്ടാണ് തെളിവെടുപ്പില്‍ പ്രതിയായ ജയമോള്‍ പൊലീസിന് കാട്ടികൊടുത്തത്. ആളുകള്‍ കൂവി വിളിച്ചെങ്കിലും അസഭ്യം പറഞ്ഞെങ്കിലും ഒരു പതര്‍ച്ചയും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. വൈകിട്ട് നാലരയോടെയാണ് തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ പ്രതിയായ ജയമോളേ കൊലപാതകം നടത്തിയ സ്വന്തം വീട്ടിലെത്തിച്ചത്. ജയ പടി കടന്ന് മുറുക്കുള്ളിലേക്ക് പോകുമ്പോള്‍ അച്ഛന്‍ നിര്‍വികാരനായി സമീപത്ത് നില്‍പ്പുണ്ടായിരുന്നു. ഒരു കൂസലുമില്ലാതെ ആരെയും നോക്കാതെ നേരേ ജയ മോള്‍ പൊലീസിനെ നേരേ കൊണ്ടുപോയത് അടുക്കളയിലേക്കാണ് .

അടുക്കളയിലെ സ്ലാബില്‍ ഇരുന്ന മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതും മകന്‍ താഴെക്ക് വീണതും പൊലീസിന് പ്രതി വിശദീകരിച്ചു. പിന്നീട് നേരേ വീടിന് പുറത്തേക്ക്, ജനങ്ങളുടെ കൂക്കിവിളികള്‍ക്കിടിയിലൂടെ പൊലീസിനെ ജയതന്നെ തന്നെ അടുക്കളയുടെ പിന്‍ഭാഗത്തേക്ക് കൊണ്ടുവന്നു. കഴുത്ത് ഞെരിച്ച തുണിയും തറവൃത്തിയാക്കിയ തുണിയും പൊലീസിന് കാണിച്ചുകൊടുക്കുമ്പോള്‍ മാത്രമാണ് ക്രൂരയായ അമ്മയുടെ മുഖത്ത് അല്പമെങ്കിലും ദുഖം പ്രകടമായത്.

പക്ഷേ അത് താല്ക്കാലികമായിരുന്നു .വീണ്ടും ഒരു ഭാവഭേദവുമില്ലാതെ കുട്ടിയെ ആദ്യം കത്തിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. മതിലിനോട് ചേര്‍ന്ന് വിറക് കൂട്ടിയിട്ടാണ് മകനെ ആദ്യം കത്തിച്ചത് .സമീപത്തെ വീട്ടില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയിരുന്നതിനാല്‍ തീ കത്തുന്നത് കണ്ട് ആര്‍ക്കും സംശയം തോന്നിയില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു. അമ്മൂമ്മയുടെ സ്വത്ത് അച്ഛന് നൽകില്ലെന്ന് മകൻ പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴിയാണ് പൊലീസിനെ ആശയകുഴപ്പത്തിലാക്കിയത്. കൊല നടന്നു ദിവസങ്ങളായതിനാൽ മൊഴി പറയാൻ അമ്മ മാനസികമായി തയാറെടുത്തു എന്നാണ് പൊലീസ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved