ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങൾക്കിടയിൽ, ഛത്തീസ്ഗഡിലെ ഗോത്രവർഗ ബസ്തർ മേഖലയിലെ നാരായൺപൂർ ജില്ലയിൽ ഒരു പള്ളി തകർത്ത അക്രമാസക്തരായ ജനക്കൂട്ടത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഒരു പോലീസ് സൂപ്രണ്ടിന് തലയ്ക്ക് പരിക്കേൽക്കുകയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡിസംബർ പകുതി മുതൽ നാരായൺപൂർ ജില്ലയിൽ ആദിവാസികളും ക്രിസ്ത്യൻ ഗോത്രവർഗക്കാരും തമ്മിൽ സംഘർഷം നടക്കുന്നതിനാൽ, ക്രിസ്ത്യാനികളുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ഒരു വിഭാഗം ആളുകൾ ബന്ദിന് ആഹ്വാനം ചെയ്യുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച നാരായൺപൂരിലെ ഒരു പള്ളി ആക്രമിക്കാൻ ഒരു കൂട്ടം പ്രാദേശിക ആദിവാസികൾ പോയിരുന്നുവെന്നും എസ്പി സദാനന്ദ് കുമാറിനെ പിന്നിൽ നിന്ന് ആക്രമിച്ചപ്പോൾ പോലീസ് സേനയും ജില്ലാ ഭരണകൂടവും സ്ഥലത്തുണ്ടായിരുന്നുവെന്നും പരിക്കേറ്റുവെന്നും ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി താംസ്വജ് സാഹു പറഞ്ഞു.
കുമാറിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു, തലയിൽ തുന്നലുകൾ ഇട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അറിയിച്ചു, മറ്റ് പത്തോളം പോലീസുകാർക്ക് പരിക്കേറ്റു.സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തിനും ഭരണകൂടത്തിനും കുറച്ച് സമയമെടുത്തു, പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
തിങ്കളാഴ്ച ബഖ്രുപാറയിലെ ഒരു പള്ളിക്കുള്ളിൽ നൂറുകണക്കിന് ആദിവാസികളുടെ സംഘം ബഹളം സൃഷ്ടിക്കുകയും പോലീസ് ഇടപെട്ടപ്പോൾ അവർ മുദ്രാവാക്യം വിളിക്കുകയും കല്ലേറിൽ ഏർപ്പെടുകയും പോലീസിന് നേരെ ആക്രമണം നടത്തുകയും ചെയ്തു.
എസ്പി കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു: “തിങ്കളാഴ്‌ച ആദിവാസി സമൂഹങ്ങൾ യോഗം വിളിച്ചിരുന്നു, പരിപാടി സമാധാനപരമായി നടത്താൻ അവരുടെ നേതാക്കൾ എന്നെയും കളക്ടറെയും സന്ദർശിച്ചിരുന്നു. എന്നാൽ കുറച്ച് ആളുകൾ പെട്ടെന്ന് ഒരു പള്ളി ആക്രമിക്കാൻ പോയി, പോലീസ് സംഘങ്ങൾ സംഭവസ്ഥലത്തേക്ക് ഓടി. സ്ഥിതി നിയന്ത്രണവിധേയമായി, പിന്നിൽ നിന്ന് എന്നെ തലയ്ക്ക് നേരെ ആക്രമിച്ചു. നിയമലംഘകർക്കെതിരെ അന്വേഷണം നടത്തും.
ആദിവാസി ഗ്രൂപ്പുകൾ സംഘടിപ്പിച്ച പ്രകടനമാണ് അവിടെ നടന്നതെന്നും സംഘത്തിലെ കുറച്ച് പേർ പെട്ടെന്ന് അക്രമാസക്തരാവുകയും പള്ളിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഞങ്ങൾ ഇടപെട്ട് അവരെ ശാന്തമാക്കാൻ ശ്രമിച്ചു, ഞങ്ങൾ സമാധാനപരമായി സ്ഥിതിഗതികൾ കൈകാര്യം ചെയ്തുവെന്ന് നാരായൺപൂർ കളക്ടർ അജിത് വസന്ത് പറഞ്ഞു.
നാരായൺപൂർ ജില്ലയിലെ പല ഗ്രാമങ്ങളിലും ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു, ഈ ഗ്രാമങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ ഒരു മെമ്മോറാണ്ടം സമർപ്പിച്ചു, തങ്ങളെ ആക്രമിക്കുകയും വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
അറസ്റ്റിലായ അഭിഭാഷകന്‍ മുഹമ്മദ് മുബാറക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നുവെന്ന് എ്ന്‍ ഐ എ കോടതിയില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശോധകന്‍ ആയിരുന്നു മുബാറക്കെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു. മുബാറിക്കിന്‍രെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരെ വധിക്കാന്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയെന്നും അതിനായി കൊലയാളി സംഘത്തെ നിയോഗിച്ചെന്നും അറിയുന്നത്. അത്തരമൊരു കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നു മുബാറക്കെന്നാണ് എന്‍ ഐ എ പറയുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മഴു എന്ന് തോന്നിപ്പിക്കും വിധമുളള ആയുധങ്ങള്‍ തീവ്രവാദ ശക്തികള്‍ ആയുധ പരിശീലനത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
കുംഫു അടക്കമുള്ള ആയോധനകലകളില്‍ ഇയാള്‍ വിദഗ്ധനായിരുന്നുവെന്നും എന്‍ ഐ എ പറഞ്ഞു. അഭിഭാഷകനായിരുന്നുവെങ്കിലും ആയോധനകല പഠിപ്പിക്കുന്നതിലായിരുന്നു ഇയാള്‍ക്ക്താല്‍പര്യമെന്നും എന്‍ ഐ എ പറയുന്നു. കൊച്ചി നഗരത്തില്‍ മുബാറക്കുമായി സൗഹൃദമുണ്ടായിരുന്ന ചില യുവ അഭിഭാഷകരും ചില ഓണ്‍ ലൈന്‍ മാധ്യമപ്രവര്‍ത്തകരും എന്‍ ഐ എയുടെ അന്വേഷണ പരിധിയിലുണ്ട്.
വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷെഫീഖിനെ (22) യാണ് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തത്.
ഡിസംബർ 24 ന് രാത്രിയാണ് വടകര വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ചയോളം മുങ്ങി നടന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ തിങ്കളാഴ്ച തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത് വടകരയിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. നവ മാധ്യമങ്ങളിലുടെ രാജനുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി വടകരയിലെത്തിയത്.
സമാനമായ രീതിയിലുള്ള നിരവധി പിടിച്ചുപറി കേസുകളിലും ഇയാൾ പ്രതിയാണ്. കൊലപാതകം നടന്നതിന് തൊട്ടടുത്ത രണ്ട് ദിവസം മുമ്പാണ് പ്രതി വടകരയിലെത്തിയത്. മറ്റു ശാസ്ത്രീയമായ തെളിവുകൾ പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സോഷ്യൽ മീഡിയയിലെയും, സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. കവർച്ചക്ക് വേണ്ടിയാണ് പ്രതി കൊലനടത്തിയത്. പ്രതിയുടെ മൊബൈൽ കുറ്റിപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് കേസിന് വഴിത്തിരിവായത്. രാജന്റെ കൈവശത്തു നിന്നും കവർന്ന സ്വർണ്ണാഭരണങ്ങളും, ബൈക്കും കണ്ടെത്തിയിട്ടില്ല.
ചൊവ്വാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകും. ദൃക്സാക്ഷികളോ പ്രതിയെ കണ്ടവരോ ഇല്ലാത്ത കൊലപാതക കേസിലാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസിനു പിടികൂടാനായത്. ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ പി എം മനോജ്, എസ്ഐ മാരായ സജീഷ്, ബാബുരാജ്, ഗ്രേഡ് എസ്ഐ മാരായ പ്രകാശൻ, കെ പി രാജീവൻ, എഎസ്ഐ മാരായ ഷാജി, യൂസഫ്, മനോജ്, സീനിയർ സിപിഒ മാരായ സൂരജ്, സജീവൻ എന്നിവരാണ് ഉണ്ടായിരുന്നത്.
അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിരവധി പരാതികളെ തുടർന്ന് രണ്ട് മാസം മുൻപ് പൂട്ടിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാണ് കോട്ടയം സ്വദേശിനിയും നഴ്‌സുമായ രശ്മി രാജ് (33) മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.
കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിന് ശേഷമാണ് രശ്മിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രശ്മി ഇന്നലെ വൈകിട്ടോടെ മരിച്ചു.
അതേസമയം ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആവിശ്യം ഉയർന്നിരുന്നു. എന്നാൽ ഒരു പരിശോധനയും നടന്നില്ലെന്നും വിമർശനം ഉയരുന്നുണ്ട്. രണ്ട് മാസം മുൻപ് പൂട്ടിയ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിച്ചത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്നും ആരോപണമുണ്ട്.
ബാംഗ്ലൂരിലെ സ്വകാര്യ കോളേജിൽ വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തി.19 കാരിയായ ലയ സ്മിതയെയാണ് മരണപ്പെട്ടത്.ബാംഗ്ലൂർ പ്രസിഡൻസി കോളേജിലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട പെൺകുട്ടി .പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം കത്തികൊണ്ട് മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു .
ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് ക്യാമ്പസിനുള്ളിലാണ് സംഭവം ഉണ്ടായത് .മറ്റൊരു കോളേജിലെ വിദ്യാർഥിയായ പവൻ കല്യാൺ ആണ് 19കാരിയെ കൊലപ്പെടുത്തിയത്.
പ്രതി പവൻ കല്യാൺ പെൺകുട്ടിയെ ആക്രമിക്കാൻ പെൺകുട്ടി പഠിക്കുന്ന കോളേജിലേക്ക് വരികയായിരുന്നു .നേരത്തെ അയാൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു .എന്നാൽ മറ്റൊരാളുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു .താൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസ്സിലാക്കിയ പവൻ ഇതിൻറെ പ്രതികാരം വീട്ടിയത് കൊലപാതകത്തിലൂടെയാണ് .പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു .
ചോരയിൽ കുളിച്ച് പെൺകുട്ടിയെ കണ്ട് വിദ്യാർഥികളടക്കം നടക്കുന്നതോടെ നിൽക്കുമ്പോൾ പെൺകുട്ടിയെ സുരക്ഷാ ജീവനക്കാർ കയ്യിലെടുത്ത് ആംബുലൻസിലേക്ക് കൊണ്ടുപോവുകയായിരുന്നു. .കുത്തേറ്റ പെൺകുട്ടിയെ ആംബുലൻസിലേക്ക് കൊണ്ട് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .
തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി പഠിക്കുന്ന കോളേജിലേക്ക് പവൻ എത്തിയത് .ബാംഗ്ലൂർ പ്രസിഡൻസി കോളേജിലാണ് പെൺകുട്ടി പഠിക്കുന്നത് . പ്രണയം നിരസിച്ചത് പവന് പകയായി .തുടർന്നാണ് പെൺകുട്ടിയെ ഇല്ലാതാക്കാൻ പാവൻ തീരുമാനിച്ചത് .അങ്ങനെ ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി പഠിക്കുന്ന കോളേജിലേക്ക് പവൻ എത്തി പെൺകുട്ടിയെ കോലപ്പെടുത്തുകയായിരുന്നു .
യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ (28)യുടെ മരണമാണ് മൂന്നുവര്‍ഷത്തിനുശേഷം ചര്‍ച്ചയാവുന്നത്. കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇത് കൊലപാകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പരാതി.
2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു.
ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
ഫോണ്‍വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് താമസസ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കാണുന്നത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്.അസ്വാഭാവികമരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്. എന്നാല്‍, കേസ് എങ്ങുമെത്തിയില്ല. പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്‍.ഡി.ഓഫീസ് നല്‍കുന്ന വിവരം.
എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. നയനയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് . കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തമിഴ്നാട്ടിലെ നാമക്കൽ മോഹനൂരിൽ വീട്ടിൽ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ മൂന്നുപേരും സമീപത്ത് താമസിച്ചിരുന്ന വയോധികയുമാണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് സാരമായി പൊള്ളലേറ്റു. പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാർ (35), ഭാര്യ പ്രിയ (25), ഭാര്യാമാതാവ് ശെൽവി (60), അയൽക്കാരി പെരിയക്ക (72) എന്നിവരാണ് മരിച്ചത്.
തില്ലൈകുമാറിന്റെ മകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പടരുന്നതിനിടെ കുട്ടിയെ വീടിനുപുറത്താക്കിയതാണ് മകളുടെ ജീവന് രക്ഷയായത്. തില്ലൈ ഫയർ വർക്‌സ് ഉടമയായ തില്ലൈകുമാർ പുതുവത്സരാഘോഷത്തിന് വിൽക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. അനധികൃതമായി എത്തിച്ച പടക്കമായിരുന്നുവെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്. മകൾക്ക് പാൽ കാച്ചാൻ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. സാധനങ്ങൾ എടുത്ത് മടങ്ങുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനം നടന്നത്.
സ്ഫോടനത്തിൽ വീട് പൂർണമായും തകർന്ന നിലയിലാണ്. അഗ്നിരക്ഷാസേനാവിഭാഗം മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊട്ടടുത്ത മറ്റൊരു വീട് ഇടിഞ്ഞുവീണാണ് പെരിയക്ക മരിച്ചത്. സ്ഫോടനമുണ്ടായ വീടിനു ചുറ്റുമുള്ള അൻപതോളം വീടുകൾക്ക് വിള്ളലുണ്ടായതിനെത്തുടർന്ന് ഇവിടെയുള്ളവരെ താത്കാലികമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്ത സ്‌കൂളിൽ ഇവർക്ക് ഭക്ഷണവും മറ്റും ഏർപ്പെടുത്തി.
കാറിനടിയില്‍പ്പെട്ട് കിലോമീറ്ററുകളോളം വലിച്ചിഴച്ചിഴയ്ക്കപ്പെട്ട ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കാർ ഇടിച്ചുവീഴ്ത്തിയതിനെ തുടർന്നാണ് കാറിനടിയില്‍ കുടുങ്ങി യുവതി വലിച്ചിഴയ്ക്കപ്പെട്ടത്.
ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഹൃദയഭേദകമായ സംഭവം. കാഞ്ചവാല പ്രദേശത്ത് നഗ്നമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തിയെങ്കിലും പിന്നീട് അപകടമരണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പുലര്‍ച്ചെ മൂന്നരയോടെയാണ് യുവതിയുടെ ശരീരം വലിച്ചിഴച്ച് നീങ്ങുന്ന കാറിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ നാലേകാലോടെ റോഡില്‍ മരിച്ചനിലയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അഞ്ച് പേര്‍ സഞ്ചരിച്ച ബലേനോ കാറാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയ കാറിനേയും കാറില്‍ സഞ്ചരിച്ചവരേയും തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചിരുന്നെന്നും എന്നാല്‍ യുവതിയുടെ ശരീരം കാറില്‍ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ലെന്നുമാണ് കസ്റ്റഡിയിലുള്ള യുവാക്കളുടെ മൊഴി. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിടിച്ചതിനെ തുടര്‍ന്ന് പരിഭ്രമത്തിലായ യുവാക്കള്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയും പ്രതികളും തമ്മില്‍ മറ്റേതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.
അമന്‍ വിഹാര്‍ സ്വദേശിയാണ് മരിച്ച യുവതി. അമ്മയും നാല് ഇളയ സഹോദരിമാരും രണ്ട് സഹോദരന്‍മാരും യുവതിക്കുണ്ട്. അച്ഛന്‍ ഏതാനും കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.പ്രതികള്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായും വിഷയം ഏറെ ഭയമുളവാക്കുന്നതാണെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാല്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഡല്‍ഹി പോലീസിനോട് വിശദവിവരം തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാണാതായ പന്ത്രണ്ട് വയസുകാരനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയന്നൂർ സ്വദേശിയായ പന്ത്രണ്ടുകാരനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി വെള്ളിയാഴ്ച പതിനൊന്ന് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് ഉച്ചയോടെ കുട്ടിയെ വീടിന് സമീപത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്കിൽ തലവടി തണ്ണീർ മുക്കത്ത് വെച്ച് പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
പോലീസ് ജീപ്പ് ഓടിച്ച ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പിയുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.
ആലപ്പുഴ ബീച്ചിൽ നടന്ന പുതുവത്സര ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.