Crime

സയനൈഡ് ഉപയോഗിച്ച് 20 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിന്റെ ക്രൂരകൃത്യങ്ങളുടെ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തുന്ന രീതിയാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്.

ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് ഇയാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കര്‍ണാടകയിലെ പുതൂരില്‍ നടന്ന ഒരു കൊലക്കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കഴിഞ്ഞ ദിവസം ഇയാളെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

കേരള, കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാന സ്വദേശിയും കര്‍ണ്ണാടകയിലെ സ്‌കൂളിലെ കായികാധ്യാപകനുമായിരുന്നു അന്‍പതുകാരനായ മോഹന്‍കുമാര്‍. ജീവപര്യന്തം തടവ് ശിക്ഷയോടൊപ്പം 26,000 രൂപ പിഴയും അടയ്ക്കണം.

പുത്തൂര്‍ സ്വദേശിനിയായ 20കാരിയെ മടിക്കേരിയിലെ ലോഡ്ജില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. അധ്യാപകനായിരുന്ന മോഹന്‍ 2003 മുതല്‍ 2009 വരെയുള്ള കാലത്താണു യുവതികളുടെ അന്തകനായത്. മൂന്നു കേസുകളില്‍ കോടതി കുറ്റക്കാരനെന്നു വിധിച്ച ഇയാള്‍ക്കു അതില്‍ ഒരു കേസില്‍ വധശിക്ഷയും വിധിച്ചിരുന്നു. മോഹനെതിരേ വിധിക്കുന്ന നാലാമത്തെ കേസാണിത്.

പുതൂരിലെ കൊലക്കേസില്‍ 2010 ഫെബ്രുവരി രണ്ടിനാണ് കുറ്റപത്രം നല്‍കിയത്. ആനന്ദ് എന്ന പേരില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ മോഹന്‍ വശീകരിച്ചു മടിക്കേരിയിലെത്തിച്ചു. ഇവിടെ റൂമില്‍ താമസിക്കവേയാണു കൊല നടത്തി കടന്നു കളഞ്ഞത്. പെണ്‍കുട്ടിയുടെ സ്വര്‍ണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു.

ഇയാളുടെ ഇരയായ മറ്റൊരു പെണ്‍കുട്ടിയാണ് കേസിലെ പ്രധാന സാക്ഷി. ശിക്ഷിച്ച മറ്റ് മൂന്നുകേസുകളിലും പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ സാക്ഷിയായതും ഈ പെണ്‍കുട്ടി തന്നെയാണ്. കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയതും കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതും.

മാന്യമായ വേഷത്തില്‍ വിവാഹാന്വേഷണമെന്ന വ്യാജേന വീടുകളില്‍ എത്തും. വീട്ടുകാരുടെ സാന്നിധ്യത്തില്‍ യുവതികളുമായി പരിചയപ്പെടും. ജോലിക്ക് പോകുന്നവരാണെങ്കില്‍ പോകുന്നതും വരുന്നതുമായ വഴികള്‍, ബസ്സ് റൂട്ടുകള്‍, എന്നിവ മനസ്സിലാക്കും. അല്ലാത്തവരോട് സമീപത്തെ പാര്‍ക്കുകളിലും ക്ഷേത്രങ്ങളിലും കാണാന്‍ വേണ്ടി ക്ഷണിക്കും. പിന്നീട് പ്രണയം നടിക്കും.

ഒടുവില്‍ ലോഡ്ജുകളിലോ മറ്റോ കൊണ്ടു പോയി പീഡിപ്പിക്കും. തന്ത്രപൂര്‍വം അവരുടെ ആഭരണങ്ങളും കൈക്കലാക്കും. പിന്നീട് ബസ്സ് സ്റ്റാന്‍ഡുകളിലെ ശുചിമുറിയിലേക്ക് കൊണ്ടു പോയി ഗര്‍ഭ നിരോധന ഗുളിക എന്നു പറഞ്ഞ് സയനേഡ് ഗുളിക വിഴുങ്ങിപ്പിക്കും. അതോടെ അവരുടെ കഥ കഴിയും. ഇതാണ് മോഹന്റെ കൊലപാതക രീതിയെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 20 യുവതികള്‍.

മലയാളി ആദായനികുതി ഉദ്യോഗസ്ഥന്റെ മകനെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് ഇടയാക്കിയത് ഇരയെ വിട്ടയച്ചാല്‍ തങ്ങള്‍ പിടിയിലാകുമെന്നു ഭയന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ഒരു കത്തിയും കയറുമായിരുന്നു കൊലയാളികളുടെ കയ്യില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൃത്യം നടത്താന്‍ ഇത് ഉപയോഗപ്പെടുത്തിയില്ല. പിന്നീട് വൃത്തിയാക്കപ്പെടുന്നതിന്റെയും ഒളിപ്പിക്കുന്നതിന്റെയും ദുരിതമായിരുന്നു കാരണം. കാറിനുള്ളില്‍ വെച്ചു തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒരു മണിയോടെ ഇവര്‍ രാമോഹള്ളി തടാകത്തില്‍ എത്തുകയും കാറിന്റെ എഞ്ചിന്‍ ഓഫാക്കാതെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ മൃതദേഹത്തില്‍ വലിയ കല്ലുകള്‍ വെച്ചു കെട്ടി തടാകത്തിലേക്ക് ഇട്ട ശേഷം മടങ്ങി.

കൊല്ലപ്പെട്ട ശരത് തട്ടിക്കൊണ്ടുപോയവരുടെ നിര്‍ദേശപ്രകാരം പോലീസില്‍ പോകരുതെന്ന് പിതാവിനോട് അപേക്ഷിച്ചിരുന്നു. രാവിലെ 11.30 യോടെയാണ് സംഘത്തലവന്‍ വിശാല്‍ സംലത്തെ വിളിച്ച് ശരത്തിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയാല്‍ വരാന്‍ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ആശങ്ക പങ്കുവെച്ചത്.
പോലീസ് എത്തുമെന്ന ഭീതിയിലാണ് ഇവര്‍ വിശാലിനെ കൊന്നത്. പോലീസ് തങ്ങളെ തേടിയെത്തുമെന്നും പിടിക്കപ്പെടുമെന്നും ഭയന്ന വിശാല്‍ ബന്ധുവും ഉറ്റസുഹൃത്തും അടുത്ത പെണ്‍സുഹൃത്തിന്റെ സഹോദരനുമായ ശരത്തിന്റെ അന്തിമവിധി തീരുമാനിക്കുകയായിരുന്നു. ശരത്തിന്റെ സഹോദരിയുടെ സഹപാഠിയാണു വിശാല്‍.

വിശാല്‍ അടക്കം ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാരുതി സ്വിഫ്റ്റ് കാറിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്. കൃത്യം നടത്തി മൃതദേഹം ഉപേക്ഷിച്ചെങ്കിലും സംശയം തീരാതെ സെപ്തംബര്‍ 14 ന് വിശാലും മറ്റു നാലുപേരും ഇവിടെ വീണ്ടും വന്നപ്പോള്‍ കെട്ടിയിരുന്ന കല്ലുകള്‍ പോയതിനാല്‍ ശരത്തിന്റെ മൃതദേഹം ഒഴുകി നടക്കുന്നതായി കണ്ടെത്തി. അവര്‍ മൃതദേഹം വീണ്ടും വലിച്ചടുപ്പിച്ച ശേഷം കൂടുതല്‍ കല്ലുകള്‍ വെച്ചു കെട്ടി വെള്ളത്തിലേക്ക് താഴ്ത്തി. കഴിഞ്ഞ 12 നാണു ശരത്തിനെ കാണാതായത്.

പുതിയ ബെക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ വീട്ടില്‍നിന്നുപോയ ശരത്തിനെ കാണാതാകുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയത് ശരത്തിന്റെ ശബ്ദമാണ്. തന്നെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും മോചനത്തിനായി 50 ലക്ഷം രൂപ നല്‍കണമെന്നും ശരത് പറയുന്ന വീഡിയോ സന്ദേശം 15 നു വാട്ട്‌സ്ആപ്പ് വഴി മാതാപിതാക്കള്‍ക്കു ലഭിച്ചു. അച്ഛന്‍ കാരണം ബുദ്ധിമുട്ടുണ്ടായവരാണു തട്ടിക്കൊണ്ടുപോയതെന്നും സഹോദരിയെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞതോടെയാണ് മാതാപിതാക്കള്‍ സംഭവം പോലീസില്‍ അറിയിച്ചത്. കടക്കെണിയില്‍പെട്ടതോടെയാണ് വിശാല്‍ പണത്തിനായി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു.

ബംഗളുരുവിൽ മലയാളി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗം തേടിയാണ് മലയാളിയായ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകന്‍ ശരത്തിനെ സുഹൃത്ത് വിശാല്‍ തട്ടികൊണ്ടുപോയത്.

ശരത്തിനെ കാണാതായതുമുതല്‍ അന്വേഷണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഉറ്റസുഹ‍ൃത്ത് തന്നെയാണ് കൊലപാതകി എന്നറിഞ്ഞതിന്റെ ആഘാതത്തിലാണ് ബന്ധുക്കള്‍. ശരത്തിന്റെ സുഹൃത്തും സഹോദരിയുടെ സഹപാഠിയുമായിരുന്ന വിശാല്‍ മാതാപിതാക്കള്‍ക്ക് ഏറെ പരിചിതനും വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു. മകനെ കാണാനില്ലെന്ന പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ മാതാപിതാക്കള്‍ക്കൊപ്പം വിശാലുമുണ്ടായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെടുന്ന വിഡിയോ ചിത്രീകരിച്ച് മാതാപിതാക്കള്‍ക്ക് വാട്സ് ആപ്പ് ചെയ്ത ശേഷമാണ് വിശാല്‍ ശരത്തിന്റെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള പത്തുദിവസവും അന്വേഷണത്തിന് ശരത് മുന്‍പന്തിയിലുണ്ടായിരുന്നു.

പുതിയ ബുള്ളറ്റ് വാങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ മധുരവുമായെത്തിയെ ശരത്തിെന വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത സൂപ്പര്‍ ബൈക്കുകള്‍ കാണിക്കാമെന്ന് പറഞ്ഞാണ് വിശാലും മൂന്നു സുഹൃത്തുക്കളും കാറില്‍ കയറ്റി കൊണ്ടുപോയത്. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗം തേടുകയായിരുന്നു സുഹൃത്തുക്കളോട് വിശാലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനെ തട്ടികൊണ്ടുപോകാമെന്ന പോംവഴി പറയുന്നത്. ശരത്തിന്റെ പിതാവ് എത്രപണം നല്‍കിയും മകനെ മോചിപ്പിക്കുമെന്ന് നാല്‍സംഘം കണക്കുകൂട്ടി. എന്നാല്‍ വിഡിയോ സഹിതം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ശരത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ഗാസിയാബാദ്: ജോലി കഴിഞ്ഞ് മടങ്ങവെ നഴ്‌സായ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഗാസിയാബാദില്‍ കേന്ദ്രഭരണ പ്രദേശത്താണ് യുവതിയെ ക്രൂരമായ പീഡനത്തിരയാക്കിയത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതിയെ വിജനമായ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം മൊബൈല്‍ ഫോണും പഴ്‌സും കവരുകയും പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായി യുവതിപൊലീസില്‍ മൊഴി നല്‍കി. പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാത്രി പത്ത് മണിയോടെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ രണ്ട് പേര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. രണ്ട് പേര്‍ പിന്തുടരുന്നത് ശ്രദ്ധയില്‍ പെട്ട യുവതി വീട്ടില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കോള്‍ കണക്ടായിരുന്നില്ല. തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ഫോണ്‍ പിടിച്ചുവാങ്ങുകയും വയല്‍ പ്രദേശത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. താമസ സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെയായിരുന്നു അതിക്രമം.

22-23 വയസുള്ളവരാണ് പ്രതികളെന്നാണ് കരുതുന്നതെന്നും. നേരത്തെ ഇത്തരം കേസില്‍ പ്രതിയായ ഒരാളെ സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇതേ സ്ഥലത്ത് നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മുത്തശ്ശി തടയാന്‍ ശ്രമിച്ചപ്പോള്‍ തള്ളിവീഴ്ത്തി അയാള്‍ മകളെ കയറിപ്പിടിച്ചു ; കൊച്ചുമകളെ രക്ഷിക്കാന്‍ ഒടുവില്‍ അമ്മ മകനെ അരിവാളിന് വെട്ടി

ചെന്നൈ: കൊച്ചുമകളെ മകന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ 42 കാരന്‍ മകനെ അരിവാളിന് വെട്ടിക്കൊന്ന 65 കാരി മാതാവിന് നിയമസഹായം ചെയ്തുകൊടുക്കാന്‍ പോലീസ്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ സക്കവയല്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 19 കാരിയായ കൊച്ചുമകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകനെ ലക്ഷ്മി എന്ന സ്ത്രീയാണ് വെട്ടിയെറിഞ്ഞത്. ഇവര്‍ പിന്നീട് പോലീസിന് കീഴടങ്ങി.

മദ്യത്തിന് അടിമയായ പിതാവ് കഴിഞ്ഞ ദിവസം മകളെ പീഡിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇടയ്ക്കുകയറി മകനെ തടഞ്ഞിരുന്നു. എന്നാല്‍ മാതാവിനെ തള്ളിത്താഴെയിട്ട് ഇയാള്‍ മകള്‍ക്ക് നേരെ വീണ്ടും അടുക്കുമ്പോള്‍ ഗത്യന്തരമില്ലാതെ ലക്ഷ്മി കയ്യില്‍ കിട്ടിയ അരിവാളിന് വെട്ടിത്തള്ളുകയായിരുന്നു. മകന്‍ രക്തത്തില്‍ കിടന്ന് പുളയുമ്പോള്‍ കൊച്ചുമകള്‍ കവിതയെ ചേര്‍ത്തുപിടിച്ച് അവര്‍ വിതുമ്പിക്കരഞ്ഞു. തന്നെ സംരക്ഷിക്കാന്‍ ഇതല്ലാതെ മുത്തശ്ശിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നെന്ന് കൊച്ചുമകള്‍ പറഞ്ഞു. അമ്മയില്ലാത്ത പെണ്‍കുട്ടിക്ക് ആശ്രയം മുത്തശ്ശിയായിരുന്നു.

കൊലപാതകത്തിന് ശേഷം കീഴടങ്ങിയ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. വൃദ്ധയായ ഈ സ്ത്രീയോട് പോലീസ് സഹതാപത്തോടെയാണ് പെരുമാറുന്നത്. ജാമ്യത്തിനായി ഇവര്‍ അപേക്ഷിച്ചാല്‍ എതിര് നില്‍ക്കില്ലെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സാഹചര്യവും സ്വഭാവവും പരിഗണിച്ച് ഇവരെ സഹായിക്കാന്‍ ആവശ്യമായ രീതിയില്‍ അഭിഭാഷകരെ ഏര്‍പ്പെടുത്താന്‍ സഹായിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബംഗളൂരു : ബംഗളൂരുവില്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ എന്‍.ശരത്തി (19)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ശരത്തിനെ കാണാതായത്. ശരത്തിനെ വിട്ടുകിട്ടാന്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. ശരത്തിന്റെ സഹോദരിയുടെ ഫോണിലേയ്ക്കാണ് സന്ദേശം എത്തിയത്. മോചനദ്രവ്യം നല്‍കാത്ത പക്ഷം അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് ശരത്തിന്റെ സഹോദരിയെയയാണെന്നും പോലീസില്‍ അറിയിക്കാന്‍ ശ്രമിക്കരുതെന്നും സന്ദേശത്തിലുണ്ട്.

ഇതിനിടെ, സംഭവത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ട ശരത്തിന്റെ കുടുംബവുമായി ബന്ധുമുള്ള ഒരാളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും കണ്ടെടുത്തിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

തൃശൂര്‍ ചേലക്കരയിലെ കൊലപാതകത്തില്‍ പ്രതികളുടെ ലക്ഷ്യം കല്യാണി അണിഞ്ഞിരുന്ന ആഭരണം. മദ്യപിക്കാനുള്ള പണം കിട്ടാന്‍ ആരെങ്കിലും വയോധികയുടെ ആഭരണങ്ങളില്‍ കണ്ണുവച്ചോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചേലക്കര ഗ്രാമം മുഴുവന്‍ ഈ അരുംകൊലയുടെ ഞെട്ടലിലാണ്.

കൊലപാതകം നടന്ന ചേലക്കര പുലാക്കോട് ഗ്രാമത്തെചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതരസംസ്ഥാന തൊഴിലാളികള്‍ നിരവധി പേര്‍ താമസിക്കുന്ന മേഖലയാണിത്. പക്ഷേ, കൊലപാതകത്തില്‍ ഇതരസംസ്ഥാനക്കാര്‍ പങ്കില്ലെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. ആഭരണം കൈക്കലാക്കിയാല്‍ പിന്നെ, മൃതദേഹം ഉപേക്ഷിക്കാന്‍ ഇക്കൂട്ടത്തിലെ ക്രിമിനലുകള്‍ നില്‍ക്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊല്ലണമെന്ന ഉദ്ദേശത്തോടെതന്നെ ആക്രമിച്ചതിന്റെ സൂചനകളാണ് ഇന്‍ക്വസ്റ്റില്‍ പൊലീസ് കണ്ടെത്തിയത്.

മോഷണശ്രമത്തിനിടെയുള്ള കയ്യബദ്ധമല്ല സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. കല്യാണി ജീവിച്ചിരുന്നാല്‍ ആഭരണം തട്ടിയെടുത്തത് ആരാണെന്ന് പുറംലോകമറിയും. വീടുമായും നാടുമായും അടുപ്പമുള്ളവര്‍ തന്നെയാകാം കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മാത്രവുമല്ല, മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കാരണമായി കരുതുന്നത് പിന്നീടൊരു അന്വേഷണം നടക്കാതിരിക്കാന്‍ കൂടിയാകാം.

ദീര്‍ഘദൂരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനത്തിന് പോകുമ്പോള്‍ രണ്ടും മൂന്നും ദിവസം വീട്ടില്‍ നിന്ന് കല്യാണി മാറിനില്‍ക്കാറുണ്ട്. കാണാതാകുമ്പോള്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള യാത്രയ്ക്കിടെ എന്തെങ്കിലും സംഭവിച്ചെന്ന ധാരണയില്‍ അന്വേഷണം അവസാനിക്കുമെന്നും കൊലയാളി കരുതിയിരിക്കാം. പക്ഷേ, ചാക്കില്‍ കെട്ടിയ മൃതദേഹം പൊന്തക്കാട്ടില്‍ കണ്ടെത്തിയതോടെ കൊലയാളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പരമ്പരാഗത രീതിയിലാണ് പൊലീസിന്റെ അന്വേഷണം.

നാട്ടിലെ സ്ഥിരം മദ്യപാനികള്‍ , സ്ഥിരം പ്രശ്നക്കാര്‍ തുടങ്ങി വിവിധ പട്ടികകള്‍ തയാറാക്കിയാണ് അന്വേഷണം. ഒപ്പം, ആരെങ്കിലും സ്ഥലംവിട്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സ്ഥിരമായി മദ്യപിക്കുന്ന ചിലരെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. മദ്യപിക്കാന്‍ കൈവശം പണമില്ലാതെ നട്ടംതിരിയുന്ന ആരെങ്കിലും നാട്ടിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിട്ടുണ്ടെങ്കിലും ആരും കുറ്റം സമ്മതിച്ചിട്ടില്ല.

വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പരലല്‍ കോളേജ് അധ്യാപികയുമായ ജീനസിയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന്‍ വേളം പെരുവയല്‍ സ്വദേശി മീത്തല്‍ സന്ദീപിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തോടന്നൂര്‍ ബി ആര്‍ സിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. ആത്മഹത്യ പ്രേരണകുറ്റവും ലൈംഗീക പീഡനവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിരിക്കുന്നത്. നവംബര്‍ 12 ന് ഇവര്‍ തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇയാള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നു പിന്മാറുകയായിരുന്നു. വീട്ടുകാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഇയാളുടെ നിലപാടില്‍ മാറ്റം ഉണ്ടായില്ല.
ഇതിന്റെ മനോവിഷമത്തിലാണ് ജീന്‍സി ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിലും ജിന്‍സി ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. യുവാവ് ഇവരെ പല സ്ഥലങ്ങളിലും കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചിരുന്നു എന്ന് ആത്ഹമത്യ കുറിപ്പില്‍ വ്യകതമാക്കുന്നു. ഇതു കൂടാതെ യുവതി അടുത്ത ബന്ധുവിനോടും ഈ വിവരങ്ങള്‍ പങ്കുവച്ചിരുന്നു. പല കാരണങ്ങള്‍ പറഞ്ഞു സന്ദീപ് ജിന്‍സിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും പറയുന്നു. അടുത്ത മാസം നടക്കേണ്ടിരുന്ന വിവാഹത്തിന്റെ ക്ഷമം യുവതിയുടെ വീട്ടുകാര്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നു കല്ല്യാണം മുടങ്ങിയ മനോവിഷമം താങ്ങാന്‍ കഴിയാതെയാണ് ജിന്‍സി വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

ഹൈദരാബാദിൽ 17കാരി കൊല്ലെപ്പട്ട സംഭവത്തിൽ ഉറ്റസുഹൃത്ത് അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ടോടെ ചന്ദ്നി എന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സിറ്റിയുെട പ്രാന്ത പ്രദേശത്തു നിന്നും പെൺകുട്ടിയുെട മൃതദേഹം കണ്ടെത്തിയത്.

ചാന്ദ്നിയും 17കാരനായ പ്രതിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. 2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുന്നെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ആറു മാസമായി ഇൗ ബന്ധം അവസാനിപ്പിക്കാൻ 17 കാരന്‍ ശ്രമിക്കുന്നു. എന്നാല്‍, ചാന്ദ്നി നിരന്തരം ഇയാളെ ഫോൺ ചെയ്യുകയും  സന്ദേശങ്ങളയക്കുകയും ചെയ്ത് ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച വൈകുന്നേരം പെൺകുട്ടിയോട് കാണണമെന്ന് പ്രതി ആവശ്യപ്പെടുകയും ആളൊഴിഞ്ഞ കുന്നിൻപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. അവിടെ വച്ച് വാക്കുതർക്കങ്ങൾ ഉണ്ടാവുകയും പ്രതി പെണ്‍കുട്ടിയുടെ തലക്കടിച്ച ശേഷം പത്തടി താഴ്ചയുള്ള പാറമടയിലേക്ക് തള്ളിയിടുകയായിരുന്നു.

മണിക്കൂറുകൾക്കുശേഷം ചാന്ദ്നിയുടെ സഹോദരി പ്രതിെയ വിളിച്ച് അവള്‍ കൂടെയുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞ പ്രതി ഉടന്‍ ചാന്ദ്നിയുെട വീട്ടിെലത്തുകയും അവളെ തിരയാൻ വീട്ടുകരോടൊപ്പം കൂടുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ സുഹൃത്തുക്കളെ എല്ലാം വിളിച്ചന്വേഷിച്ചിരുന്നു. അതിനു ശേഷം പോലീസിൽ പരാതി നൽകി. എല്ലാത്തിനും സഹായിയായി പ്രതിയും വീട്ടുകാരോടോപ്പമുണ്ടായിരുന്നു.

ആദ്യം ബ്ലൂെവയിഗൈയിം കളിച്ചതാണെന്ന് പോലീസ് സംശയിെച്ചങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ചാന്ദ്നി ആൺകുട്ടിയുടെ കൂടെയാണ് പോയതെന്ന് കെണ്ടത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ പ്രതിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നെന്ന വിവരം അറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. ചാന്ദ്നിയുടെ ധാരാളം സുഹൃത്തുക്കൾ വീട്ടൽ വരാറുണ്ട്. അവരോടൊപ്പവും അല്ലാതെയും ധാരാളം തവണ പ്രതി വീട്ടിൽ വന്നിട്ടുെണ്ടന്നും രക്ഷിതാക്കൾ പറയുന്നു.

മുത്തച്ഛനെ പരിചരിക്കാന്‍ കണ്ണൂരില്‍ എത്തിയ നടി പ്രണതിയെ കൊലപെടുത്താന്‍ ശ്രമം എന്ന് ആരോപണം. തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയായ പ്രണതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത് സ്വന്തം അമ്മാവന്‍ തന്നെയാണ്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.നടിയും കുടുംബവും സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചെന്നൈയിലാണ് താമസം. കഴിഞ്ഞദിവസമാണ് പ്രണതി തലശേരിയിലെത്തിയത്.

അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛന്‍ കെ.പി.രത്‌നാകരനെ ശുശ്രൂഷിക്കാന്‍  കണ്ണൂരിലെ വീട്ടില്‍ എത്തിയതായിരുന്നു താനും അമ്മ രത്‌നപ്രഭയുമെന്നു പ്രണതി പരാതിയില്‍ പറയുന്നു. എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയാണ് പതിവ്. ഇതിനിടയില്‍ വീട്ടില്‍ കയറി അമ്മാവന്‍ അരവിന്ദ് രത്‌നാകര്‍ തിര നിറച്ച പിസ്റ്റള്‍ ചൂണ്ടി വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിറകിലെന്നു പോലീസ് പറഞ്ഞു.

തനിക്കു പ്രിയപ്പെട്ട മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിനായാണ് അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ നിന്ന് ആഴ്ചകള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ വന്നതെന്നു പ്രണതി പറഞ്ഞു. തങ്ങളോട് അമ്മാവനായ അരവിന്ദ് അസഹിഷ്ണുതയോടെയാണ് പെരുമാറിയിരുന്നത്. ഗത്യന്തരമില്ലാതെയാണ് പോലീസില്‍ പരാതിപ്പെട്ടതെന്നും പ്രണതി പറഞ്ഞു. മലയാളിയാണെങ്കിലും പ്രണതി താരമായി മാറുന്നത് തമിഴിലാണ്

RECENT POSTS
Copyright © . All rights reserved