ചാലക്കുടിയിലെ ഭൂമിയിടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഏഴാംപ്രതി അഡ്വക്കേറ്റ് സി.പി.ഉദയഭാനു. രാജീവിനെ തട്ടിക്കൊണ്ടുവന്ന നാലുപേര്‍ക്കുപറ്റിയ കയ്യബദ്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉദയഭാനു പൊലീസിനോട് പറഞ്ഞു. വിശദമായി മൊഴിയെടുത്തശേഷം ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കും

ചാലക്കുടി രാജീവ് കൊലക്കേസിൽ അറസ്റ്റിലായ അഡ്വക്കേറ്റ് സി.പി.ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് കയ്യബ്ധത്തെക്കുറിച്ച് പറഞ്ഞത്. ഭൂമിയിടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കലായിരുന്നു ലക്ഷ്യം. രാജീവ് പണം കൈപ്പറ്റിയെന്ന് രേഖയുണ്ടാക്കണം. സ്വത്തുക്കൾക്കു മീതെ നിയമ കുരുക്ക് മുറുക്കാനായിരുന്നു പദ്ധതി. തട്ടിക്കൊണ്ടുവരാൻ ക്വട്ടേഷൻ ഏറ്റെടുത്തവർ കൈകാര്യം ചെയ്തപ്പോൾ രാജീവ് കൊല്ലപ്പെട്ടു. ഇങ്ങനെ കൊല്ലപ്പെടുമ്പോൾ ഉത്തരവാദിത്വം ബന്ദിയാക്കാൻ നിർദ്ദേശം നൽകിയവർക്കു തന്നെയാണെന്ന് നിയമം പറയുന്നു. 120 ചോദ്യങ്ങൾ തയാറാക്കി അഭിഭാഷകനോട് ചോദിച്ചു. ഭൂമിയിടപാടിന് നൽകിയ 1.30 കോടി രൂപയുടെ ഉറവിടത്തെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകിയില്ല. ശക്തമായ എട്ടു തെളിവുകളാണ് പൊലീസിന്റെ പക്കലുള്ളത്.

ഉദയഭാനു വധിക്കുമെന്ന് കാട്ടി ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതികൾ . രാജീവിന്റെ മരണ മൊഴിയായി കാണമെന്ന് പ്രോസിക്യൂഷൻ വിചാരണയ്ക്കിടെ വാദിച്ചേക്കും . കാണാതായ രാജീവിനെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പിയെ അറിയിച്ചത് ഉദയഭാനു . ഡിവൈഎസ്പി കേസിലെ മുഖ്യ സാക്ഷി. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തിരുന്നു. രാജീവിനെ തട്ടിക്കൊണ്ടുപോയ ദിവസം കൂട്ടുപ്രതികളുമായുള്ള ഫോൺവിളി പട്ടിക. രാജീവിന്റെ പാട്ടഭൂമിയുടെ ഉടമയെ കാണാൻ സംഭവത്തിന് രണ്ടാഴ്ച ഉദയഭാനു എത്തിയത് ചക്കര ജോണിക്കും രജ്ഞിത്തിനുമൊപ്പം . ഉടമയുടെ രഹസ്യമൊഴി.

കൊലപാതകത്തിന് ശേഷം ഉദയഭാനുവും ചക്കര ജോണിയും രജ്ഞിത്തും ആലപ്പുഴയിൽ ഒരേ ടവർ ലൊക്കേഷനു കീഴിൽ . ഇങ്ങനെയുള്ള ശക്തമായ തെളിവുകളാണ് പൊലീസ് അവതരിപ്പിക്കുന്നത്.