Crime

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി ബാദുഷയെ കബളിപ്പിച്ചത്.

യുവതി അശ്ലീല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷ പരാതിപ്പെട്ടിരിക്കുന്നത്. യുവതിക്കും അഭിഭാഷകനുമെതിരെ പരാതി ഉന്നയിച്ച ബാദുഷ തന്നെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പുവെപ്പിച്ചതായും പറയുന്നു. പത്തു ലക്ഷത്തിന് പുറമേ മൂന്നു കോടി രൂപയും ആവശ്യപ്പെട്ടു.

ബാദുഷയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. യുവതിയുടെ പേരിലും അഭിഭാഷകരായ ബിജു, എല്‍ദോ പോള്‍, സാജിത്, അനീഷ് എന്നിവര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15നാണ് ബാദുഷ യുവതിക്കെതിരെയും സംഘത്തിനെതിരെയും പരാതി നല്‍കിയത്. എഫ്്‌ഐആറിന്റെ പകര്‍പ്പ് പുറത്തു.

എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ: 2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32കാരിയായ യുവതി ബാദുഷയുടെ ഫഌറ്റില്‍ എത്തി. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് യുവതി എത്തിയത്. ശേഷം നിരന്തരമായി ഫോണിലൂടെ ബന്ധപ്പെട്ടു. ശേഷം സൗഹൃദം സ്ഥാപിച്ച് യുവതി തന്റെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ബാദുഷായ്ക്ക് അയച്ചു നല്‍കി. ഈ ചിത്രങ്ങളും ചാറ്റുകളും ഉപയോഗിച്ച് മറ്റൊരു സ്ത്രീ ബാദുഷയ്‌ക്കെതിരെ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് യുവതി ബാദുഷയോട് പറഞ്ഞു.

തുടര്‍ന്ന് ആലുവ സ്വദേശിനി നാല് അഭിഭാഷകര്‍ക്കൊപ്പം ചേര്‍ന്ന് പാലാരിവട്ടത്തെ അഭിഭാഷക ഓഫീസിലേക്ക് ബാദുഷയെ വിളിച്ചു വരുത്തി. തുടര്‍ന്ന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു കോടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ബാദുഷയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ 2022 ഓഗസ്റ്റ് 31ന് ബാദുഷ അഭിഭാഷകരുടെ ഓഫീസില്‍ എത്തി. മൂന്നു കോടി നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. 1.25 കോടി നല്‍കണമെന്നും അഡ്വാന്‍സായി 10 ലക്ഷം കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ ബാദുഷയെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പിടുവിക്കുകയും അന്ന് തന്നെ 10 ലക്ഷം വാങ്ങിയെടുക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചു. നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘര്‍ഷത്തിനിടയില്‍ നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്.ഇയാളുടെ പരുക്ക് ഗുരുതരമല്ല.

ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. തലശേരി സിറ്റി സെന്‍ററിനടുത്തുവച്ചാണ് ഇരുവർക്കും കുത്തേറ്റത്. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്നാണ് ഷമീർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

ലഹരി വിൽപന ചൊദ്യം ചെയ്‌ത ഷമീറിന്റെ മകനെ ബുധനാഴ്‌ച ഉച്ചക്ക്‌ നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സൺ മർദ്ദിച്ചിരുന്നത്രേ. ഇവർ തമ്മിൽ വാഹനം വിറ്റത് സംബന്ധിച്ച തർക്കവും ഉണ്ടായിരുന്നത്രേ. മകനെ തല്ലിയത് ചോദ്യം ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനിമാണ് ഖാലിദും ഷമീറും എത്തിയത്. എന്നാൽ സംസാരത്തിനിടയിൽ ജാക്സൺ ഖാലിദിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിക്കവെയാണ് ഷമീറിനെ ആക്രമിച്ചത്. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

മലപ്പുറം വേങ്ങരയിലെ അധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി 44 കാരനായ രാംദാസിനെയാണ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച അധ്യാപികയുമായി രാംദാസിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. വേങ്ങര സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് രാംദാസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയില്‍ നിന്നും നിരന്തരമായി അധ്യാപികയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഡയറിക്കുറുപ്പുകളുടെയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.

വേങ്ങര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 424/22 കേസിലാണ് അറസ്റ്റ്. സിആര്‍പിസി 174 ാം വകുപ്പ് പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

കുവൈത്തില്‍ നഴ്‌സായ യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്തായിരുന്ന പത്തനംതിട്ട കോന്നി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് ദുബായില്‍ ജോലിചെയ്യുന്ന കോന്നി സ്വദേശിക്കെതിരേ ചിറ്റാര്‍ പോലീസ് കേസെടുത്തത്. കോന്നി സ്വദേശിയായ യുവാവ് സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും നഴ്‌സായ യുവതിയില്‍നിന്ന് ഇയാള്‍ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയിട്ടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.

മൂന്നുവര്‍ഷം മുമ്പ് വിമാനത്താവളത്തില്‍വെച്ചാണ് യുവതി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലെത്തി. വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതിയോട് താനും ഭാര്യയുമായി പിണങ്ങികഴിയുകയാണെന്നാണ് യുവാവ് പറഞ്ഞത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ബന്ധത്തില്‍ വിള്ളല്‍ വീണതോടെ യുവാവ് നഴ്‌സിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി.

അടുത്തിടെ നാട്ടിലെത്തിയ യുവതി തിരികെ കുവൈത്തിലേക്ക് പോകുന്നതിനിടെ ദുബായിലെത്തി യുവാവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് ഉള്‍പ്പെടെ അയച്ചുനല്‍കിയത്. മകളെ വിവാഹം ചെയ്യില്ലെന്നും മറ്റൊരു വിവാഹത്തിന് അവസരം നല്‍കില്ലെന്നുമാണ് ഇയാളുടെ ഭീഷണിയെന്നും ലക്ഷക്കണക്കിന് രൂപ ഇയാള്‍ക്ക് മകള്‍ കൈമാറിയിട്ടുണ്ടെന്നും യുവതിയുടെ മാതാവ് പറഞ്ഞു.

അതേസമയം, ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം കഴിയുന്നയാളാണെന്ന് അറിഞ്ഞുതന്നെയാണ് യുവതി ഇയാളുമായി അടുപ്പത്തിലായതെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി നഗരത്തില്‍ കഴിഞ്ഞ ദിവസം മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ പരാതിക്കാരിക്കെതിരെ മൊഴി നല്‍കി പ്രതികള്‍. ബലാല്‍സംഗം നടന്നിട്ടില്ലെന്നും പണത്തെചൊല്ലിയുള്ള തര്‍ക്കമാണു പിന്നീടു ബലാല്‍സംഗമായി ആരോപിച്ച് പരാതി നല്‍കുന്നതില്‍ എത്തിയതെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

തങ്ങള്‍ നിര്‍ബന്ധിച്ചു കൂട്ടികൊണ്ടു വന്നതല്ല, സ്വന്തം താല്‍പര്യപ്രകാരമാണ് പരാതിക്കാരി ഹോട്ടലില്‍ പാര്‍ട്ടിക്കു വന്നത്. മദ്യം കഴിച്ചതും തങ്ങളുടെ നിര്‍ബന്ധപ്രകാരമല്ലന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഹോട്ടലില്‍ എത്തുന്നതു ആദ്യമായിട്ടല്ലെന്നും മുമ്പും ഇത്തരം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും നാലാം പ്രതിയായ ഡിംപിള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍വച്ചു ലൈംഗികബന്ധം നടന്നപ്പോഴൊന്നും പരാതിക്കാരി എതിര്‍ത്തിട്ടില്ല. വാഹനത്തില്‍ കയറിപ്പോയതും പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരമാണ്. വാഹനത്തില്‍ വച്ചും പരാതിക്കാരിയുടെ സമ്മതത്തോടെയാണു ലൈംഗിക ബന്ധം നടത്തിയത്. പിന്നീടു ഭക്ഷണവും ഒന്നിച്ചു കഴിച്ചശേഷം കാക്കനാട്ടെ താമസസ്ഥലത്തു കൊണ്ടു ചെന്നാക്കുകയായിരുന്നു. അതിനുശേഷമാണു സുഹൃത്തുമായി ആശുപത്രിയില്‍ അഡ്മിറ്റായശേഷം പരാതി നല്‍കുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ഇക്കാര്യം പരിശോധിക്കാന്‍ ഹോട്ടലിലെ സി.സി.ടിവി കാമറകള്‍ പോലീസ് പരിശോധിക്കും.നാലാംപ്രതി രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാംബയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒന്നാം പ്രതി വിവേകുമായുള്ള ഇടപാടുകള്‍ക്കു പുറമെ, ഡിംപിളിന്റെ കേരളത്തിലേക്കുള്ള തുടര്‍ച്ചയായ യാത്രകളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ലൈംഗിക ആവശ്യത്തിനായി മറ്റു സംസ്ഥാനങ്ങളില്‍നിന്നും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഏജന്റാണു ഡിംപിളെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളെ, മോഡലിനെ പീഡനത്തിനിരയാക്കിയ ബാറിലും കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിച്ചു തെളിവെടുക്കും. പരാതിക്കാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പഴനിയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളാണ് മരിച്ചത്.പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ പഴനിയിലെത്തിയത്.

ഇവരുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

ദമ്പതികള്‍ ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് പറഞ്ഞ് ഏഴു പേരുടെ പേരുകളും കുറിപ്പില്‍ പറയുന്നുണ്ട്. കുട്ടികളെ സഹായിക്കണം എന്നും നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

 

ഒറ്റപ്പാലം പാലപ്പുറത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പാലപ്പുറം സ്വദേശി സരസ്വതിയമ്മയെ മകൻ വിജയകൃഷ്ണൻ ആണ് കൊലപ്പെടുത്തിയത്. തുടർന്ന് വിജയകൃഷ്ണൻ തൂങ്ങി മരിക്കുകയായിരുന്നു.

രാവിലെ 9.15ഓടെ സരസ്വതി അമ്മയുടെ ചെറിയ മകൻ വീട്ടിലെത്തിയപ്പോഴാണ് വിജയകൃഷ്ണനും അമ്മയും മരിച്ച് കിടക്കുന്നതായി കണ്ടത്. സരസ്വതിയമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും വിജയകൃഷ്ണനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.വീട്ടിൽ കഴിഞ്ഞ കുറച്ച് നാളുകളായി വിജയകൃഷ്ണനും സരസ്വതി അമ്മയും മാത്രമാണ് താമസം.

വിജയകൃഷ്ണന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഒറ്റപ്പാലം പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന്റെ പരാതി. കുളത്തൂപ്പുഴ അന്‍പതേക്കര്‍ സ്വദേശി നിഷ(23)യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. യുവതിയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് നിഷയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഉച്ചയായിട്ടും യുവതിയെ വീടിന് പുറത്തുകാണാതിരുന്നതോടെ അയല്‍ക്കാരാണ് പരിശോധന നടത്തിയത്. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് നിഷയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

കാല്‍വിരലുകളിലെ മുറിവുകളില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്. കിടപ്പുമുറിയുടെ പലഭാഗങ്ങളിലും രക്തക്കറ കണ്ടതായും ഇവര്‍ പറയുന്നു.

യുവതിയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നിഷയുടെ ഫോണില്‍ ഇതുസംബന്ധിച്ച തെളിവുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ‘അയാള്‍ക്കെതിരേയുള്ള എല്ലാ തെളിവുകളും നിഷയുടെ ഫോണിലുണ്ട്. അയാള്‍ വീട്ടില്‍വന്ന് കിടക്കുന്നതിന്റെയും കൂര്‍ക്കം വലിച്ചുറങ്ങുന്നതിന്റെയും വീഡിയോ ഫോണില്‍ എടുത്തിട്ടുണ്ട്’, സഹോദരന്‍ നിഷാന്ത് പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു കുളത്തൂപ്പുഴ പോലീസിന്റെ പ്രതികരണം.

ഭർത്താവ് അറിഞ്ഞാലും ഒരു പ്രശ്‌നവുമില്ല, ഇതിനെല്ലാം സമ്മതം നൽകുന്നയാളാണെന്ന് 68-കാരനെ ഹണിട്രാപ്പിൽ കുടുക്കിയ വ്‌ളോഗറായ മലപ്പുറം താനൂർ സ്വദേശി റാഷിദ(30). സംഭവത്തിൽ റാഷിദയെയും ഭർത്താവായ കുന്നംകുളം സ്വദേശി നിഷാദിനെയും(36) പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ വാടക വീട്ടിൽനിന്നാണ് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

23 ലക്ഷമാണ് ഇരുവരും ഹണിട്രാപ്പിലൂടെ തട്ടിയെടുത്തത്. റാഷിദയും നിഷാദും യൂട്യൂബ് വ്ളോഗർമാരാണ്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും ഇരുവരും സജീവമാണ്. കഴിഞ്ഞവർഷം ജൂലായിലാണ് റാഷിദ കൽപകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളാവുകയും ചാറ്റിങ് ആരംഭിക്കുകയും ചെയ്തു.

ട്രാവൽ വ്ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളർന്നതോടെ ആലുവയിലെ ഫ്ളാറ്റിലേക്കും ക്ഷണിച്ചു. ഇതനുസരിച്ച് 68-കാരൻ ആലുവയിലെ ഫ്ളാറ്റിലെത്തി. തുടർന്ന് ദമ്പതിമാർ ഇവിടെവെച്ച് രഹസ്യമായി ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഒരു വർഷത്തിനിടെയാണ് 23 ലക്ഷത്തോളം തട്ടിയെടുത്തത്. കൈയ്യിലെ പണം തീർന്നതോടെ ഒടുവിൽ കടം വാങ്ങി വരെ പണം നൽകാൻ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം സംഭവമറിയുന്നത്. ഇതോടെ കുടുംബം കൽപകഞ്ചേരി പോലീസിനെ സമീപിക്കുകയും ദമ്പതിമാരെ പോലീസ് പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചു. അതേസമയം, രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാൽ യുവതിയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചു.

യുപിയില്‍ ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. അസംഗഡിലെ പശ്ചിംപട്ടി ഗ്രാമത്തിലാണ് കൊലപാതകം. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകന്‍ പ്രിന്‍സ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 16നാണ് ആരാധന പ്രജാപതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

ഈ മാസം 10നാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് യുവതിയെ യാദവ് ബൈക്കില്‍ കൊണ്ടുപോയി. ശേഷം കരിമ്പിന്‍പാടത്ത് എത്തിച്ച് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം ആറു കഷ്ണങ്ങളാക്കി പോളിത്തീന്‍ കവറിലാക്കി മൃതദേഹം കിണറ്റില്‍ വലിച്ചെറിയുകയായിരുന്നു.

യുവതിയുടെ തല മാത്രം സംഭവ സ്ഥലത്തുനിന്ന് ആറ് കിലോമീറ്റല്‍ അകലെ നിന്നാണ് കണ്ടെടുത്തത്. ആരാധന തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് പ്രിന്‍സ് കൃത്യം നടത്തിയത്.

തെളിവെടുപ്പിനിടെ, രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വെടിയേറ്റു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു.

RECENT POSTS
Copyright © . All rights reserved