വീക്കെന്‍ഡ് കുക്കിംഗ്; അച്ചായന്‍സ് ബീഫ് ഫ്രൈ; ബേസില്‍ ജോസഫ് 0

ബീഫ് ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴുകി വാര്‍ത്തെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിഞ്ഞ് വയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ബീഫ് വെള്ളം വറ്റുന്നത് വരെ നന്നായി കുക്ക് ചെയ്യുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് തേങ്ങാക്കൊത്ത് ചേര്‍ത്ത് 23 മിനിട്ട് ഇളക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മീറ്റ് മസാല ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേയ്ക്ക് കുക്ക് ചെയ്ത് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് മസാലയുമായി നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് കുരുമുളക്‌പൊടി ചേര്‍ത്തിളക്കി നന്നായി വരട്ടി എടുക്കുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ചിക്കന്‍ സ്‌ട്രോങ്ങ്‌നോഫ്; ബേസില്‍ ജോസഫ് 0

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെ റഷ്യയില്‍ ആണ് സ്‌ട്രോങ്ങ്‌നോഫ് ഡിഷുകളുടെ ആരംഭം. വളരെ കുറച്ചുകാലം കൊണ്ട് തന്നെ സ്‌ട്രോങ്ങ്‌നോഫ് ഡിഷുകള്‍ ജനപ്രീതി നേടി. ബീഫ്, ചിക്കന്‍, മഷ്രൂം പോര്‍ക്ക് ഇവയെല്ലാമുപയോഗിച്ച് സ്‌ട്രോങ്ങ്‌നോഫ് ഡിഷുകള്‍ ഉണ്ടാക്കാവുന്നതാണ്. ഇവിടെ ചിക്കന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്

Read More

സോയാ ചങ്‌സ് മസാല. വെജിറ്റേറിയന്‍ മീറ്റ് എന്നറിയപ്പെടുന്ന സോയാ ചങ്‌സില്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്‌ 0

            അനു ജോണ്‍, ബാംഗ്ലൂര്‍ നോര്‍ത്തിന്ത്യയില്‍ പ്രസിദ്ധമായ സോയാബീന്‍ മലയാളിക്കും പരിചയപ്പെടുത്തുകയാണ് ബാംഗ്ലൂരില്‍ താമസിക്കുന്ന മലയാളിയായ അനു ജോണ്‍. തിരക്കിനിടയിലും വളരെ എളുപ്പത്തില്‍ പാകം ചെയ്യാന്‍ പറ്റുന്ന റസീപ്പിയാണിത്. ചേരുവകള്‍.. സോയാ ചങ്‌സ് 3

Read More

വീക്കെന്‍ഡ് കുക്കിംഗ്;വെജിറ്റബിള്‍ സ്റ്റൂ; ബേസില്‍ ജോസഫ് 0

ഉള്ളി, പോട്ടറ്റോ, കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക. പച്ചമുളക് രണ്ടായി കീറുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് എടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക. സവാളയും കിഴങ്ങും ഇട്ട് വഴറ്റുക. കുരുമുളക് ചേര്‍ക്കുക. കാരറ്റ് ചേര്‍ക്കുക. വഴറ്റുക. രണ്ടാം പാല് ചേര്‍ത്ത് അടച്ചു വേവിക്കുക. ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ചിക്കന്‍ റോഗന്‍ജോഷ്; ബേസില്‍ ജോസഫ് 0

ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. തക്കാളി തിളച്ച വെള്ളത്തില്‍ 2 മിനിറ്റ് ഇട്ട് തൊലി കളഞ്ഞ് തണുത്ത വെള്ളത്തിലിട്ട് അരച്ചെടുക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് മൂപ്പിക്കുക. ഇതില്‍ ആറാമത്തെ ചേരുവ ചേര്‍ത്ത് നന്നായി വഴറ്റുക. സവാള ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ മസാല ചേര്‍ത്ത് വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം അടച്ചു വച്ച് ചെറുതീയില്‍ വേവിക്കണം. മിശ്രിതം നന്നായി കുറുകി എണ്ണ തെളിയുമ്പോള്‍ അടപ്പു മാറ്റി ചിക്കന്‍ തിരിച്ചും മറിച്ചുമിട്ട് ഇളംബ്രൗണ്‍ ആകും വരെ വറക്കുക. ഇതിലേയ്ക്ക് ഏഴാമത്തെ ചേരുവയും തക്കാളി അരച്ചതും അരിഞ്ഞതും ചേര്‍ത്തിളക്കണം. ആവശ്യമെങ്കില്‍ വെള്ളവും കൂടി ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് ചിക്കന്‍ വെന്ത് ചാറു കുറുകി വരുന്നത് വരെ കുക്ക് ചെയ്യുക. ചിക്കന്‍ വെന്ത ശേഷം ഗരംമസാല വിതറി മല്ലിയിലകൊണ്ട് അലങ്കരിച്ചു വിളമ്പുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; മലബാര്‍ മുട്ട റോസ്റ്റ്; ബേസില്‍ ജോസഫ് 0

മുട്ട ബോയില്‍ ചെയ്ത് ഷെല്‍ മാറ്റി ചെറുതായി വരഞ്ഞു വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് 2 മിനുട്ട് വഴറ്റുക. ഇതിലേയ്ക്ക് കറിവേപ്പില ചേര്‍ത്ത് 1 മിനിറ്റ് കൂടി വഴറ്റുക. സവാള അരിഞ്ഞു വച്ചതും ഉപ്പും കൂടി ചേര്‍ത്ത് വഴറ്റുക. സവാള കുക്ക് ആയി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളിയും കൂടി ചേര്‍ത്ത് രണ്ട് മൂന്ന് മിനുട്ട് കൂടി വഴറ്റുക. എല്ലാ മസാലകളും ചേര്‍ത്ത് മസാലയുടെ പച്ചമണം പോകുന്നത് വരെ കുക്ക് ചെയ്യുക. ഇതിലേയ്ക്ക് വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കി എടുക്കുക. ആവശ്യമെങ്കില്‍ ഉപ്പ് വീണ്ടും ചേര്‍ത്ത് തിളപ്പിച്ച് എടുക്കുക. തിളച്ചു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. തേങ്ങാപ്പാല്‍ ചെറുതായി തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് തയ്യാറാക്കി വച്ച മുട്ട ചേര്‍ക്കുക. മുട്ടയും മസാലയും കൂടിച്ചേരാന്‍ സാവധാനം ഒരു മിനുട്ട് കൂടി ഇളക്കി ചൂടോടെ സെര്‍വ് ചെയ്യുക. (അപ്പം, ഇടിയപ്പം, ചപ്പാത്തി, പോറോട്ട, നാന്‍ എന്നിവക്കെല്ലാം മുട്ടറോസ്റ്റ് നല്ല കോംബിനേഷന്‍ ആണ്)

Read More

വീക്കെന്‍ഡ് കുക്കിംഗ്; ടൂണ കട്‌ലറ്റ് – ബേസില്‍ ജോസഫ് 0

                ബേസില്‍ ജോസഫ് ടൂണ – 2 കാന്‍ ഉരുളകിഴങ്ങ് – 1 എണ്ണം സവാള – 1 എണ്ണം ഫൈന്‍ ആയി ചോപ് ചെയ്തത് ഇഞ്ചി – 1 ടീസ്പൂണ്‍

Read More

വീക്കെന്‍ഡ് കുക്കിംഗ് : മട്ടണ്‍ ലിവര്‍ പെപ്പര്‍ റോസ്റ്റ് – ബേസില്‍ ജോസഫ് 0

            ബേസില്‍ ജോസഫ് മട്ടണ്‍ ലിവര്‍ പെപ്പര്‍ റോസ്റ്റ് 1) മട്ടണ്‍ ലിവര്‍ 500 ഗ്രാം മഞ്ഞള്‍ പൊടി 1 ടീ സ്പൂണ്‍ ഉപ്പ് പാകത്തിന് 2) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീ

Read More

വീക്കെന്‍ഡ് കുക്കിംഗ്; പെന്നിപാസ്ത കാര്‍ബോണാറാ സോസിനൊപ്പം 0

പാസ്ത ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ബോയില്‍ ചെയ്ത് ഓയിലില്‍ ടോസ് ചെയ്ത് വയ്ക്കുക. ഓയിലില്‍ ടോസ് ചെയ്യുന്നത് പാസ്ത തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ്. ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി ചോപ്പ് ചെയ്ത സവാളയും ബേകണും കുക്ക് ചെയ്യുക. ഇതിലേയ്ക്ക് കുക്ക് ചെയ്ത് വച്ചിരിക്കുന്ന പാസ്ത ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഒരു മിക്‌സിങ്ങ് ബൗളില്‍ മുട്ട, ക്രീം, ചീസ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം പാസ്തയോട്കൂടി ചേര്‍ത്ത് നന്നായി കുക്ക് ചെയ്ത് Parmesan ചീസും chopped പാഴ്‌സ്‌ലിയും വച്ച് ഗാര്‍നിഷ് ചെയ്ത് നല്ല ചൂടോടെ വിളമ്പുക

Read More

വീക്കെന്‍ഡ് കുക്കിംഗ്; വായില്‍ വെള്ളമൂറുന്ന ഗുലാബ് ജാമുന്‍ 0

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു 4 മിനുട്ട് കുഴച്ച് ഒരു ഉരുളയാക്കി അരമണിക്കൂര്‍ അനക്കാതെ വയ്ക്കണം. അടി കട്ടിയുള്ള ഒരു സോസ്പാനില്‍ പഞ്ചസാരയും വെള്ളവും യോജിപ്പിച്ച് മീഡിയം ഫ്‌ളെയിമില്‍ വച്ച് തുടരെ ഇളക്കി തിളപ്പിക്കുക. ഒട്ടുന്ന പരുവത്തില്‍ ആകുമ്പോള്‍ വാങ്ങി കുങ്കുമപ്പൂവും റോസ് വാട്ടറും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കി വയ്ക്കുക. മാവില്‍ ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടി ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകള്‍ ആക്കി വയ്ക്കണം. ഇതുപയോഗിച്ച് ഏകദേശം 12 എണ്ണത്തോളംഉണ്ടാക്കാം. നെയ്യ്/ഓയില്‍ മീഡിയം ഫ്‌ളെയിമില്‍ വച്ച് ഉരുട്ടി വച്ചിരിക്കുന്ന ജാമുന്‍ വറക്കുക. കുക്ക് ആകുമ്പോള്‍ ഇവ മുകളിലേയ്ക്ക് ്‌പൊങ്ങി ഇരട്ടി വലിപ്പത്തില്‍ ആകും. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരി നേരേ സിറപ്പിലിട്ട് ലോ ഫ്‌ളെയിമില്‍ വച്ച് 2 മിനുട്ട് ചൂടാക്കുക. വാങ്ങി ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം. ഐസ്‌ക്രീമിനോടോപ്പം സെര്‍വ് ചെയ്താല്‍ കൂടുതല്‍ രുചികരം.

Read More