നെയ്മീന് നന്നായി കഴുകി ചെറിയ കഷണങ്ങള്‍ ആയി വെട്ടിവയ്ക്കുക. ചുവന്നുള്ളി, വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റിവയ്ക്കുക. കുടംപുളി അല്പം ഉപ്പു ചേര്‍ത്ത് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. മണ്‍ചട്ടിയില്‍ (ഉണ്ടെങ്കില്‍ ഇല്ലെങ്കില്‍ ചുവട് കട്ടിയുള്ള പാന്‍) 2 സ്പൂണ്‍ കോക്കനട്ട് ഓയില്‍ ഒഴിച്ച് കടുക്, ഉലുവ ഇവ ഇട്ട് പൊട്ടിക്കുക. ഇതിലേയ്ക്ക് ചതച്ചുവച്ച ഇഞ്ചി ഉള്ളിക്കൂട്ടും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വറുക്കുക. വറുത്തെടുത്ത കൂട്ട് തണുക്കുമ്പോള്‍ നന്നായി അരച്ചെടുക്കുക. ചട്ടിയില്‍ ഒരു സ്പൂണ്‍ കോക്കനട്ട് ഓയില്‍ ഒഴിച്ചു മുളകുപൊടി നന്നായി മൂപ്പിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ ഇഞ്ചി, അരപ്പ് എന്നിവകൂടി ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. അരപ്പ് തിളക്കുമ്പോള്‍ മീന്‍കഷണങ്ങള്‍ ഇട്ട് പുളിയും ചേര്‍ത്ത് ചെറുതീയില്‍ നന്നായി വറ്റിച്ചെടുക്കുക. ചട്ടി കുക്കറില്‍ നിന്ന് മാറ്റുമ്പോള്‍ ഒരു സ്പൂണ്‍ കോക്കനട്ട് ഓയില്‍, കറിവേപ്പില ഇവ ചേര്‍ത്ത് ചട്ടിചുറ്റിച്ചു വാങ്ങുക.
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഇന്‍ഡോ ചൈനീസ് സൈഡ് ഡിഷ് ആണ് ഡ്രാഗണ്‍ ചിക്കന്‍. സ്റ്റാര്‍ട്ടര്‍ ആയോ ഫ്രൈഡ്റൈസിന് സൈഡ് ഡിഷ് ആയിട്ടോ ഉപയോഗിക്കാവുന്നതാണ്.
ചെമ്മീന്‍ നന്നായി കഴുകി വെള്ളം ഒട്ടും ഇല്ലാതെ മാറ്റിവയ്ക്കുക. ഇഞ്ചി വെളുത്തുള്ളി അരച്ചത്, മുളകുപൊടി (1 ടീസ്പൂണ്‍) മഞ്ഞള്‍പൊടി എന്നിവ ഉപ്പും കൂടി ചേര്‍ത്ത് ഒരു പേസ്റ്റ് ആയി ഉണ്ടാക്കി ഇതില്‍ ചെമ്മീന്‍ മിക്സ് ചെയ്ത് 30 മിനിറ്റ് വയ്ക്കുക. സവാള, വെളുത്തുള്ളി, തക്കാളി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. ഒരു പാനില്‍ 3 ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാക്കി മസാല മിക്സ് ചെയ്തു വച്ചിരിക്കുന്ന ചെമ്മീന്‍ ഷാലോ ഫ്രൈ ചെയ്ത് എടുക്കുക. ഇതേ പാനിലേയ്ക്ക് ബാക്കിയുള്ള 1 ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാക്കി വെളുത്തുള്ളി, സവാള, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നതുവരെ കുക്ക് ചെയ്യുക. തീ കുറച്ച ശേഷം 2 ടീസ്പൂണ്‍ മുളകുപൊടി ചേര്‍ത്ത ്നന്നായി മിക്സ് ചെയ്യുക. ഇതിലേയ്ക്ക് തക്കാളി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി കുക്ക് ആയി വരുന്നത് വരെ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുക. മസാല നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ ഫ്രൈ ചെയ്ത് വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു 2 മിനിറ്റ് കൂടി കുക്ക് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.വളരെ ഈസിയായി ഉണ്ടാക്കാന്‍ പറ്റുന്ന ഒരുസൈഡ് ഡിഷ് ആണ് ചെമ്മീന്‍ റോസ്റ്റ്. അപ്പം, ചപ്പാത്തി, ഇടിയപ്പം, ഇവക്കൊപ്പം അത്യുത്തമം.
ബീഫ് ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴുകി വാര്‍ത്തെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിഞ്ഞ് വയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ബീഫ് വെള്ളം വറ്റുന്നത് വരെ നന്നായി കുക്ക് ചെയ്യുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് തേങ്ങാക്കൊത്ത് ചേര്‍ത്ത് 23 മിനിട്ട് ഇളക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മീറ്റ് മസാല ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേയ്ക്ക് കുക്ക് ചെയ്ത് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് മസാലയുമായി നന്നായി മിക്സ് ചെയ്യുക. ഇതിലേയ്ക്ക് കുരുമുളക്പൊടി ചേര്‍ത്തിളക്കി നന്നായി വരട്ടി എടുക്കുക.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെ റഷ്യയില്‍ ആണ് സ്ട്രോങ്ങ്നോഫ് ഡിഷുകളുടെ ആരംഭം. വളരെ കുറച്ചുകാലം കൊണ്ട് തന്നെ സ്ട്രോങ്ങ്നോഫ് ഡിഷുകള്‍ ജനപ്രീതി നേടി. ബീഫ്, ചിക്കന്‍, മഷ്രൂം പോര്‍ക്ക് ഇവയെല്ലാമുപയോഗിച്ച് സ്ട്രോങ്ങ്നോഫ് ഡിഷുകള്‍ ഉണ്ടാക്കാവുന്നതാണ്. ഇവിടെ ചിക്കന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്
അനു ജോണ്‍, ബാംഗ്ലൂര്‍ നോര്‍ത്തിന്ത്യയില്‍ പ്രസിദ്ധമായ സോയാബീന്‍ മലയാളിക്കും പരിചയപ്പെടുത്തുകയാണ് ബാംഗ്ലൂരില്‍ താമസിക്കുന്ന മലയാളിയായ അനു ജോണ്‍. തിരക്കിനിടയിലും വളരെ എളുപ്പത്തില്‍ പാകം ചെയ്യാന്‍ പറ്റുന്ന റസീപ്പിയാണിത്. ചേരുവകള്‍.. സോയാ ചങ്സ് 3
ഉള്ളി, പോട്ടറ്റോ, കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക. പച്ചമുളക് രണ്ടായി കീറുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് എടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക. സവാളയും കിഴങ്ങും ഇട്ട് വഴറ്റുക. കുരുമുളക് ചേര്‍ക്കുക. കാരറ്റ് ചേര്‍ക്കുക. വഴറ്റുക. രണ്ടാം പാല് ചേര്‍ത്ത് അടച്ചു വേവിക്കുക. ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക.
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. തക്കാളി തിളച്ച വെള്ളത്തില്‍ 2 മിനിറ്റ് ഇട്ട് തൊലി കളഞ്ഞ് തണുത്ത വെള്ളത്തിലിട്ട് അരച്ചെടുക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് മൂപ്പിക്കുക. ഇതില്‍ ആറാമത്തെ ചേരുവ ചേര്‍ത്ത് നന്നായി വഴറ്റുക. സവാള ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ മസാല ചേര്‍ത്ത് വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം അടച്ചു വച്ച് ചെറുതീയില്‍ വേവിക്കണം. മിശ്രിതം നന്നായി കുറുകി എണ്ണ തെളിയുമ്പോള്‍ അടപ്പു മാറ്റി ചിക്കന്‍ തിരിച്ചും മറിച്ചുമിട്ട് ഇളംബ്രൗണ്‍ ആകും വരെ വറക്കുക. ഇതിലേയ്ക്ക് ഏഴാമത്തെ ചേരുവയും തക്കാളി അരച്ചതും അരിഞ്ഞതും ചേര്‍ത്തിളക്കണം. ആവശ്യമെങ്കില്‍ വെള്ളവും കൂടി ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് ചിക്കന്‍ വെന്ത് ചാറു കുറുകി വരുന്നത് വരെ കുക്ക് ചെയ്യുക. ചിക്കന്‍ വെന്ത ശേഷം ഗരംമസാല വിതറി മല്ലിയിലകൊണ്ട് അലങ്കരിച്ചു വിളമ്പുക.
മുട്ട ബോയില്‍ ചെയ്ത് ഷെല്‍ മാറ്റി ചെറുതായി വരഞ്ഞു വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് 2 മിനുട്ട് വഴറ്റുക. ഇതിലേയ്ക്ക് കറിവേപ്പില ചേര്‍ത്ത് 1 മിനിറ്റ് കൂടി വഴറ്റുക. സവാള അരിഞ്ഞു വച്ചതും ഉപ്പും കൂടി ചേര്‍ത്ത് വഴറ്റുക. സവാള കുക്ക് ആയി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളിയും കൂടി ചേര്‍ത്ത് രണ്ട് മൂന്ന് മിനുട്ട് കൂടി വഴറ്റുക. എല്ലാ മസാലകളും ചേര്‍ത്ത് മസാലയുടെ പച്ചമണം പോകുന്നത് വരെ കുക്ക് ചെയ്യുക. ഇതിലേയ്ക്ക് വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കി എടുക്കുക. ആവശ്യമെങ്കില്‍ ഉപ്പ് വീണ്ടും ചേര്‍ത്ത് തിളപ്പിച്ച് എടുക്കുക. തിളച്ചു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. തേങ്ങാപ്പാല്‍ ചെറുതായി തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് തയ്യാറാക്കി വച്ച മുട്ട ചേര്‍ക്കുക. മുട്ടയും മസാലയും കൂടിച്ചേരാന്‍ സാവധാനം ഒരു മിനുട്ട് കൂടി ഇളക്കി ചൂടോടെ സെര്‍വ് ചെയ്യുക. (അപ്പം, ഇടിയപ്പം, ചപ്പാത്തി, പോറോട്ട, നാന് എന്നിവക്കെല്ലാം മുട്ടറോസ്റ്റ് നല്ല കോംബിനേഷന്‍ ആണ്)
ബേസില്‍ ജോസഫ് ടൂണ – 2 കാന്‍ ഉരുളകിഴങ്ങ് – 1 എണ്ണം സവാള – 1 എണ്ണം ഫൈന്‍ ആയി ചോപ് ചെയ്തത് ഇഞ്ചി – 1 ടീസ്പൂണ്‍