ബ്ലാക്ക് ഫോറസ്റ്റ് കേക്ക് – വീക്കെന്‍ഡ് കുക്കിംഗ്

ബേസില്‍ ജോസഫ്  വളരെ പേര് കേട്ട ഒരു കേക്ക് ആണ് ഇന്നിവിടെ നിങ്ങള്‍ക്കായി വീക്ക് ഏന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വിവിധ രീതിയില്‍ ബേക്ക് ചെയ്യാവുന്നതാണ്. ചിലപ്പോള്‍ നിങ്ങള്‍ പലരും കണ്ടിട്ടുണ്ടാവും ബേക്ക് ചെയ്യാതെ സ്റ്റീം കുക്കിംഗ് വഴി

Read More

ക്രിസ്മസ് ലെഫ്റ്റ് ഓവര്‍ ടര്‍ക്കി കാസറോള്‍ – ബോക്സിംഗ് ഡേ സ്പെഷ്യല്‍ കുക്കിംഗ് 0

കഴിഞ്ഞ ആഴ്ചയില്‍ വീക്ക് ഏന്‍ഡ് കുക്കിംഗില്‍ സൂചിപ്പിച്ചിരുന്നപോലെ ക്രിസ്മസിന് ബാക്കി വന്ന ടര്‍ക്കി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ഈ ആഴ്ചയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കറിയുമായി അല്പം സാദൃശ്യം ഉള്ള ഒരു ഡിഷുകള്‍ ആണ് കാസറോളുകള്‍. ബീഫ്, ചിക്കന്‍, ഫിഷ് എന്നിവ ആണ് പ്രധാനമായും കാസറോള്‍ ഡിഷസ് ഉണ്ടാക്കാന്‍ ഉപയോഗിക്കാറ്.

Read More

ക്രിസ്മസ് ട്രഡിഷനല്‍ ടര്‍ക്കി ഡിന്നര്‍ – വീക്കെന്‍ഡ് കുക്കിംഗ് ക്രിസ്തുമസ് സ്പെഷ്യല്‍ 0

ബേസില്‍ ജോസഫ് ക്രിസ്തുമസിന് ടര്‍ക്കി കുക്ക് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ വളരെ നെരത്തെ തന്നെ തുടക്കം കുറിക്കും. വിരുന്നിന് എത്ര പേര്‍ ഉണ്ട് എന്നുള്ളതിനെ ആശ്രയിച്ചാണ് ടര്‍ക്കിയുടെ വലിപ്പം തിരഞ്ഞെടുക്കുന്നത്. അഞ്ച് കിലോയ്ക്ക് മുതല്‍ മുകളിലേയ്ക്കുള്ള ടര്‍ക്കി ആണ് സാധാരണയായി ഉപയോഗിക്കുന്നത്. രാവിലെ

Read More

വീക്കെന്‍ഡ് കുക്കിംഗ്; ക്രീമി മധുരക്കിഴങ്ങു സൂപ്പ്; ബേസില്‍ ജോസഫ് 0

ഒരു സോസ് പാനില്‍ ചെറിയ ചൂടില്‍ ഓയില്‍ ചൂടാക്കി സവാളയും ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. അല്‍പം ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കണം. സവാള ഏകദേശം 5 മിനിട്ട് വഴറ്റിക്കഴിയുമ്പോള്‍ വെളുത്തുള്ളിയും കൂടി ചേര്‍ത്ത് 2 മിനിട്ട് കൂടി വഴറ്റുക. ഇതിലേയ്ക്ക് നാലാമത്തെ ചേരുവ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച ശേഷം ചെറുതീയില്‍ 30 മിനുട്ട് കുക്ക് ചെയ്യുക. മധുരക്കിഴങ്ങ് നന്നായി വേവാന്‍ വേണ്ടിയാണിത്. ഈ മിശ്രിതം തണുത്ത ശേഷം മിക്‌സിയിലാക്കി നന്നായി അടിച്ച ശേഷം തിരികെ പാത്രത്തിലാക്കി ചൂടാക്കി പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് പാര്‍സിലി കൊണ്ട് ഗാര്‍നിഷ് ചെയ്ത് ചൂടോടെ ബ്രെഡ്‌റോളിനൊപ്പം വിളമ്പുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ക്രിസ്മസ് സ്‌പെഷ്യല്‍ ബ്രേക്ഫാസ്റ്റ് റെസിപി; പാലപ്പവും മട്ടന്‍ മപ്പാസും; ബേസില്‍ ജോസഫ് 0

കുതിര്‍ത്തു വച്ച അരി വെള്ളം ചേര്‍ത്ത് അരക്കുക. അതിലേയ്ക്ക് ചോറ്, തേങ്ങ, എന്നിവ അരച്ച് ചേര്‍ക്കുക. ചെറു ചൂടുവെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി അരച്ച് വച്ചതിലേയ്ക്ക് ചേര്‍ത്തിളക്കി 8 മുതല്‍ 12 മണിക്കൂര്‍ വരെ അടച്ചുവയ്ക്കുക. ആവശ്യത്തിന ്ഉപ്പും ചേര്‍ത്ത് പാലപ്പച്ചട്ടിയുടെ മധ്യത്തിലായി ഒരു തവി മാവ് ഒഴിച്ച് ചട്ടിയുടെ വശങ്ങളില്‍ പിടിച്ച് ചുറ്റിച്ച് അപ്പം ചുട്ടെടുക്കുക. അരി കുറഞ്ഞത് 4 മണിക്കൂര്‍ എങ്കിലും കുതിര്‍ത്തു വയ്ക്കണം. കൂടുതല്‍ സമയം അരി കുതിര്‍ത്ത് വച്ചതിന് ശേഷം അരയ്ക്കുകയാണെങ്കില്‍ നല്ല മാര്‍ദവമുള്ള അപ്പം ഉണ്ടാക്കാന്‍ സാധിക്കും. നമ്മുടെ ഈ തണുത്ത കാലാവസ്ഥയില്‍ മാവ് പുളിക്കാനായി എളുപ്പമാര്‍ഗങ്ങളുണ്ട്. ഒന്നുകില്‍ നമ്മുടെ ഹീറ്ററിന്റെ അടുത്ത് വയ്ക്കുക അല്ലെങ്കില്‍ ഓവന്‍ വളരെ ചെറിയ ചൂടില്‍ ഒരു 23 മിനിറ്റ് ചൂടാക്കി ഓഫ് ചെയ്ത ശേഷം അതില്‍ എടുത്തു വയ്ക്കുക. തീര്‍ച്ചയായും മാവ് നന്നായി പുളിക്കും.

Read More

വീക്കെന്‍ഡ് കുക്കിംഗ്; വെജിറ്റബിള്‍ പുലാവ്; ബേസില്‍ ജോസഫ് 0

അരി 30 മിനുട്ട് നേരം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് ഒരു സൈഡില്‍ മാറ്റി വെക്കുക. ഉണക്ക മുന്തിരിയും കശുവണ്ടിപ്പരിപ്പും എണ്ണയില്‍ ചെറുതായി വറുത്തെടുക്കുക. ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള ബ്രൗണ്‍ നിറം ആകുന്നതുവരെ വഴറ്റി എടുക്കുക. ബീന്‍സ് കുറച്ച് ഉപ്പു ചേര്‍ത്ത് വഴറ്റുക. ബീന്‍സ് പകുതി വഴന്നു കഴിഞ്ഞാല്‍ അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റും ഗ്രീന്‍പീസും വേണമെങ്കില്‍ കുറച്ച് ഉപ്പും ചേര്‍ത്ത് വഴറ്റുക. ആവശ്യമെങ്കില്‍ കുറച്ച് എണ്ണകൂടി ചേര്‍ക്കാം. ഒരു നോണ്‍സ്റ്റിക്ക് പാന്‍ ചൂടാക്കി നെയ്യൊഴിച്ച് 5 മിനുട്ട് നേരം ചെറുതീയില്‍ കുതിര്‍ത്തു വെച്ചിരിക്കുന്ന അരി വഴറ്റി എടുക്കുക. ഇതേസമയം വേറൊരു പാത്രത്തില്‍ കുറച്ച് ഉപ്പും മുകളില്‍ പറഞ്ഞിട്ടുള്ള ഗരം മസാലയും ചേര്‍ത്ത് വെള്ളം തിളപ്പിക്കുക (1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം). ഈ തിളപ്പിച്ച വെള്ളം, അരി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന പാനിലേക്ക് ചെറുതായി ഒഴിക്കുക. എന്നിട്ട് ഒരു മൂടികൊണ്ട് അടച്ചു വെച്ച് ചെറുതായി വേവിക്കുക. ഇടയ്ക്കു വെള്ളം ചെക്ക് ചെയ്യണം. 25-30 മിനുട്ട് കഴിഞ്ഞാല്‍ അരി 98% വെന്തിരിക്കും. വെള്ളവും വറ്റിയിരിക്കും. അതിനു ശേഷം തീയില്‍ നിന്നും മാറ്റിവെക്കുക. ഗ്രീന്‍പീസ് ചോറിലേക്ക് ചേര്‍ത്തതിനു ശേഷം കുറച്ചു സമയം അടച്ചു വെക്കുക. ചോറ് നന്നായി വെന്തു കഴിഞ്ഞു എന്നുറപ്പായാല്‍ വഴറ്റി വെച്ചിരിക്കുന്ന പച്ചക്കറികളും മുന്തിരിയും അണ്ടിപ്പരിപ്പും ഇതിലേക്ക് ചേര്‍ത്ത് പതുക്കെ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ഇളക്കി ചൂടോടെ വിളമ്പുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്; ബേസില്‍ ജോസഫ് 0

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്. നമ്മുടെ കുട്ടികള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ് ഇത്. യുകെയിലെ ഒട്ടു മിക്ക സ്‌കൂള്‍ മെനുവിലും ഉള്ള വളരെ പോപ്പുലര്‍ ആയ ഒരു ഡിഷ് ആണ്. കാര്‍ബോൈഹഡ്രേറ്റ്‌സ്, പ്രൊട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു മീല്‍ ആണ് ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്.

Read More

വീക്കെന്‍ഡ് കുക്കിംഗ്; നവരത്‌ന കുറുമ; ബേസില്‍ ജോസഫ് 0

എന്താണ് ‘നവരത്‌ന’ എന്ന വാക്ക്‌കൊണ്ട് ഉദ്ദേശിക്കുന്നത്? നമ്മള്‍ കണ്ടിട്ടുണ്ട് ചിലര്‍ 9 കല്ലുകള്‍ ഉള്ള മോതിരം അല്ലെങ്കില്‍ ലോക്കറ്റ് ഉപയോഗിക്കുന്നത്. ഇതെല്ലാം നവരത്‌ന എന്നാണ് അറിയപ്പെടുന്നത്. ഇത് 9 ഗ്രഹങ്ങളെ ആണ് പ്രതിനിധീകരീക്കുന്നത്. ഈ ഗ്രഹങ്ങള്‍ നല്ല സൗഭാഗ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നവര്‍ക്ക് കൊണ്ടുവരുന്നു എന്നാണ് വിശ്വാസം. ഇവിടെ 9 പ്രധാനപ്പെട്ട ചേരുവകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇതിനു ഈ പേര് വന്നത്. മുഗള്‍ ഭരണകാലത്തെ രാജാക്കമാരുടെ ഏറ്റവും ഇഷ്ടമുള്ള ഒരു ഡിഷ് ആയിരുന്നു എന്നുള്ളതും ഇതിന്റെ ജനപ്രീതി വര്‍ദ്ധിക്കാന്‍ ഇടയായി. ഉത്തരേന്ത്യയിലെ എല്ലാ ആഘോഷങ്ങളുടെയും ഒരു പ്രധാനപ്പെട്ട വെജിറ്റേറിയന്‍ വിഭവം ആണ് നവരത്‌നകുറുമ

Read More

വീക്കെന്‍ഡ് കുക്കിംഗ്; ചിക്കന്‍ ലോലിപോപ്പ്; ബേസില്‍ ജോസഫ് 0

ചിക്കന്‍ നന്നായി കഴുകി വയ്ക്കുക. ഒരു ബൗള്‍ എടുത്ത് രണ്ടാമത്തെ ചേരുവകള്‍ നന്നായി മിക്‌സ് ചെയ്ത് കുഴമ്പ് പരുവത്തിലാക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളംകൂടി ചേര്‍ക്കുക. ഈ മിശ്രിതത്തിലേയ്ക്ക് റെഡിയാക്കി വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് 20 മിനുട്ട് എങ്കിലും വയ്ക്കുക. ഒരു പാനില്‍ ഓയില്‍ നന്നായി ചൂടാക്കുക. ബാറ്ററില്‍ ഇട്ട് വച്ചിരിക്കുന്ന ചിക്കന്‍ എടുത്ത് ഓയിലില്‍ ചിക്കന്‍ കുക്ക് ആകുന്നതുവരെ വറത്ത് എടുത്ത് ഒരു കിച്ചന്‍ ടവലിലേയ്ക്ക് എണ്ണ വലിയുന്നതിനായി വയ്ക്കുക. ഒരു ചെറിയ പീസ് സില്‍വര്‍ ഫോയില്‍ കൊണ്ട് ചിക്കന്റെ ബോണ്‍ കവര്‍ ചെയ്ത് ചില്ലി സോസിന്റെയോ സ്വീറ്റ് ആന്‍ഡ് സൗര്‍ സോസിന്റെയോടൊപ്പമോ ചൂടോടെ സെര്‍വ് ചെയ്യുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ഗാജര്‍ കാ ഹല്‍വ (ക്യാരറ്റ് ഹല്‍വ); ബേസില്‍ ജോസഫ് 0

ക്യാരറ്റ് നന്നായി കഴുകി തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക. ചുവട് കട്ടിയുള്ള ഒരു പാനില്‍ ക്യാരറ്റും മില്‍ക്കും ചേര്‍ത്ത് നന്നായി കുക്ക് ചെയ്യുക. കുക്ക് ചെയ്യുമ്പോള്‍ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേയ്ക്ക് ഷുഗര്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഷുഗര്‍ അലിഞ്ഞു മില്‍ക്ക് വറ്റുന്നത് വരെ വീണ്ടും കുക്ക് ചെയ്യുക. നെയ്യ്, ഏലക്ക സീഡ്‌സ് എന്നിവ ചേര്‍ത്ത് ഇളക്കി ഇഷടമുള്ള ഷേപ്പില്‍ ആക്കി ചെറുചൂടോടെ വിളമ്പുക. ക്രീം, ഐസ്‌ക്രീം എന്നിവ ആവശ്യാനുസരണം കൂടെ ഉപയോഗിക്കാം.

Read More