വിവിധ തരത്തിലും രുചിയിലുമുള്ള ചിക്കന്‍ വിഭവങ്ങള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ട് അല്ലേ…. എന്നാല്‍ നിങ്ങള്‍ ചിക്കന്‍ തോരന്‍ കഴിച്ചിട്ടുണ്ടോ ,ഈ വിഭവം അതിന്റെ തനതായ രുചിയോടു കൂടെ കഴിക്കണമെങ്കില്‍ നാട്ടിലെ ചില ചെറിയ ഹോട്ടലുകള്‍ ,ഷാപ്പുകള്‍ എന്നിവടങ്ങളില്‍ നിന്നൊക്കെ കഴിക്കണം ,ഇരുമ്പ് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയില്‍ ചിക്കനും തേങ്ങാ ചതച്ചതും കൂടി ഇളക്കി ഇളക്കി ഒടുവില്‍ നല്ല ബ്രൌണ്‍ നിറത്തില്‍, കൊതിപ്പിക്കുന്ന മണവുമായി നമ്മുടെ മുന്നില്‍ … ആഹാ !!! അതിന്റെ സ്വാദ് ഒന്ന് വേറെതന്നെയാണ്,നമ്മള്‍ എല്ലാവരും ചെയ്യുന്നത് പോലെ മസാല കൂട്ട് സ്പൂണ്‍ അളവില്‍ ചേര്‍ക്കാതെ കൈക്കണക്കില്‍ അല്ലേ അവര്‍ എല്ലാം പാകം ചെയ്യുന്നത്. നമ്മള്‍ ഒരിക്കല്‍ രുചിച്ചാല്‍ അതിന്റെ രുചി നാവില്‍ നിന്നും പോകില്ല.നമ്മുടെ വീട്ടില്‍ ഏകദേശം അതേ പോലെയൊക്കെ എങ്ങനെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം….
ഒരു കിലോ എല്ലോടു കൂടിയതോ എല്ലില്ലാത്തതോ ആയ ചിക്കന്‍ ചെറുതായി മുറിച്ചു കഴുകി വൃത്തിയാക്കി ഒരു നുള്ള് ഗരം മസാലയും ഒരു നുള്ള് ഉപ്പും പൊടിയ്ക്കു ഇത്തിരി മഞ്ഞള്‍പ്പൊടിയും പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
ഈ സമയം കൊണ്ട് ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് എന്നിവ മിക്സറില്‍ ഒന്ന് കറക്കി ചതച്ചു എടുക്കുക
ഒന്നര സവാള അല്ലെങ്കില്‍ ഒരു കപ്പ് ചെറിയ ഉള്ളി എടുത്തു അരിഞ്ഞു വയ്ക്കുക .ഒരു മുറി തേങ്ങ ചിരകിയത് മിക്സറില്‍ ഒന്ന് കറക്കി മാറ്റി വയ്ക്കുക.
ഇനിഒരു വിസ്താരമുള്ള പരന്ന പാനില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ രണ്ടു തണ്ട് കറി വേപ്പിലയും അര ടീസ്പൂണ്‍ കടുകും കൂടി ചേര്‍ത്ത് താളിയ്ക്കുക.അതിനു ശേഷം സവാള / കൊച്ചുള്ളി അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക,ഇനി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേര്‍ത്ത് വഴറ്റിക്കോ,പച്ചമണം മാറുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളക്പൊടി ,ഒരു ടീസ്പൂണ്‍ ചിക്കന്‍ മസാല ,ഒരു നുള്ള് പെരുംജീരകം,അര ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കൂടി ചേര്‍ത്ത് നന്നായി മൂത്ത് വരുമ്പോള്‍ ചിക്കന്‍ കഷങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി എല്ലാം കൂടി യോജിപ്പിച്ച് ചെറിയ തീയില്‍ അടച്ചു വയ്ക്കുക.ചിക്കന്‍ കഷണങ്ങളില്‍ നിനും വെള്ളം ഇറങ്ങി ചിക്കന്‍ മുക്കാലും വേവാകുമ്പോള്‍ വീണ്ടും തുറന്നു വെച്ച് വെള്ളം വറ്റിച്ചു എടുക്കണം,വെള്ളം വറ്റാറാകുമ്പോള്‍ ചതച്ച തേങ്ങയും പ്പകത്തിനു ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും രണ്ടു തണ്ട് കറി വേപ്പിലയും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക, ,ഇളക്കുമ്പോള്‍ ചിക്കന്‍ ഒക്കെ വെന്തു ഇളകി വരും ,തോരന്‍ ആയതിനാല്‍ ചിക്കന്‍ നന്നായി വെന്തു തോരന്‍ പോലെ നല്ല ബ്രൌണ്‍ നിറത്തില്‍ ആകുന്നതിനാണ് കൂടുതല്‍ രുചി, രുചി കൂട്ടാന്‍ ഇടയ്ക്ക് പാനിന്റെ വശങ്ങളില്‍ നിന്നും അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു നന്നായി ഇളക്കി എടുക്കണം,തേങ്ങ മുഴുവനും ചിക്കനില്‍ പിടിച്ചു എണ്ണയില്‍ കിടന്നു മസാലകള്‍ എല്ലാം മിക്സ് ആയി വരുമ്പോള്‍ ഉള്ള കാര്യം പറയാമല്ലോ…അറിയാതെ കയ്യിട്ടു തിന്നാന്‍ തോന്നും…രുചി നോക്കി സാധനം പെട്ടെന്ന് ഫിനിഷ് ആകരുത്……ഇനി ഒന്ന് കൂടി ഇളക്കി ഒരു തണ്ട് കറി വേപ്പില കൂടി തൂകി തീയ് ഓഫാക്കാം.ചിക്കന്‍ തോരന്‍ ദാ തയ്യാറായി കഴിഞ്ഞു…ഇനി ഒരു പ്രത്യേക കാര്യം..ഈ ഡിഷ് പലരും പല രീതിയില്‍ ആണ് ഉണ്ടാക്കുന്നത് ,ചിലര്‍ ചിക്കന്‍ വറുത്തു ഉണ്ടാക്കും,മറ്റു ചിലര്‍ തേങ്ങാക്കൂട്ടു ചിക്കനില്‍ ഇളക്കി വെച്ച് കുറെ നേരം വെച്ച ശേഷം ഉണ്ടാക്കും. എന്തായാലും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.
വളരെ സിമ്പിള്‍ ആയ ഒരു ഡിഷ് ആണ് ഇന്ന് വീക്ക് എന്‍ഡ് കുക്കിംഗ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇവിടെയുള്ള ഏതു റെസ്റ്റോറന്റില്‍ പോയാലും കാണാന്‍ പറ്റുന്ന ഒരു വിഭവം ആണ് പൈ ഡിഷുകള്‍. ഇത് പല ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നു എന്ന് മാത്രം. ഇവിടെ ഞാന്‍ പരിചയപെടുത്തുന്നത് ചിക്കന്‍ മഷ്രൂം പൈ ആണ്.
ചേരുവകള്‍
ചിക്കന്‍ 500 ഗ്രാം
മഷ്രൂം 150 ഗ്രാം
സ്പ്രിംഗ് ഓനിയന്‍ 1 ബഞ്ച്
Thyme 1 പിഞ്ച്
ക്രീം fraiche 1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ ഗ്രാം
ഒലിവ് ഓയില്‍ 10ml
ജാതിക്കാ (nutmeg) 1/ 4 എണ്ണം േ്രഗറ്റ് ചെയ്തത്
ഫ്‌ളോര്‍ 20 ഗ്രാം
ചിക്കന്‍ സ്റ്റോക്ക് 200 ml
പെപ്പര്‍ 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഫ് പാസ്ട്രി 1 റോള്‍
പാചകം ചെയ്യുന്ന വിധം
ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി അതിലേക്ക് ചിക്കന്‍ ഇട്ടു കുക്ക് ചെയ്യുക. ചിക്കന്‍ പകുതി കുക്ക് ആയി കഴിയുമ്പോള്‍ സ്പ്രിംഗ് ഒനിയന്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് Thyme, ബേലീഫ്, ജാതിക്കാ േ്രഗറ്റ് ചെയ്തത്, പെപ്പര്‍ പൗഡര്‍, ബട്ടര്‍, ഫ്‌ലൗര്‍, ക്രീം fraiche എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറഞ്ഞ തീയില്‍ നല്ല കട്ടിയുള്ള ഒരു മിശ്രിതം ആക്കി എടുക്കുക. ഓവന്‍ 200 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക. ഈ മിശ്രിതം ഒരു ബേക്കിംഗ് ഡിഷിലേയ്ക്ക് മാറ്റി പഫ് പാസ്ട്രി കൊണ്ട് കവര്‍ ചെയ്യുക. അടിച്ച മുട്ടയോ ഓയിലോ ഒരു ബ്രഷ് ഉപയോഗിച്ച് പാസ്ട്രിക്ക് മുകളില്‍ പുരട്ടുക. ചൂടായ ഓവനില്‍ 15 മിനുട്ട് ബേക്ക് ചെയ്തു ഒരു സെര്‍വിംഗ് പ്ലേറ്റിലേയ്ക്ക് മുറിച്ചു മാറ്റി സൈഡ് സലാഡിന്റെ കൂടെ വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വൈവിധ്യമാര്‍ന്ന സംസ്‌കാരത്തോടൊപ്പം ഓരോ സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ ഭക്ഷണ വൈവിധ്യവും ഉള്ള രാജ്യമാണ് ഇന്ത്യ. 29 സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ഭാഷ എന്നാ പോലെ തന്നെയാണ് ഭക്ഷണ പാരമ്പര്യവും.കേരളത്തിലെ ഭക്ഷണമല്ല നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും. ദൂരം കൂടും തോറും ഇന്ത്യയുടെ വൈവിധ്യങ്ങളും പലവിധമാണ്. ഓരോ സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ പ്രത്യേകതകളുമുണ്ട്. ഈ പ്രത്യേകതകള്‍ ഭക്ഷണ കാര്യത്തില്‍ പ്രതിഫലിക്കാറുമുണ്ട്. ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു ഭൂപടമാണിത്. സ്വാദിഷ്ടമായ ഭക്ഷണത്തിന്റെയും രുചിയുടേയും അടിസ്ഥാനത്തില്‍ കാശ്മീര്‍ തൊട്ടു കേരളം വരെ നീളുന്ന ഒരു ഭൂപടം. കേരളത്തില്‍ നിന്നും ഈ ഭൂപടത്തില്‍ ഇടം പിടിച്ച വിഭവങ്ങള്‍ഏതൊക്കെ ആണെന്നോ? നമ്മുടെ നാടന്‍ സാദ്യ തന്നെ ഒന്നാമന്‍.അവിയല്‍, അപ്പം, ഇറച്ചി സ്റ്റൂ എല്ലാം പിന്നാലെ തന്നെയുണ്ട് . ദോശ, ഇഡ്‌ലി, പൊങ്കല്‍, ചെട്ടിനാട് ചിക്കന്‍ എന്നിവയാണ് തമിഴ്നാട്ടിലെ താരങ്ങള്‍. മറ്റു സംസ്ഥാനങ്ങളിലെ രുചിവീരന്മാര്‍ ആരൊക്കെ ആണെന്ന് നോക്കാം.
ഗുജറാത്ത്
തേപ്ല, ധോക്ല, ഖാണ്ഡവി, ഹാന്‍ഡ്വോ, പാങ്കി.
മഹാരാഷ്ട്ര
ഷീര്‍ഖണ്ഡ്, താലീപീത്, വട പാവ്, മോദക്
ഗോവ
വിന്‍ഡാലൂ, ക്‌സാകുട്ടി, ബിബിന്‍കാ, പ്രോണ്‍ ബല്‍ചാവ്
കര്‍ണാടക
ബിസി ബേലെ ഭട്ട്, കേസരി ബാത്, മൈസൂര്‍ പാക്, ധര്‍വാഡ് പേത, ചിരോട്ടി
രാജസ്ഥാന്‍
ദാല്‍ ഭട്ടി ചുര്‍മ്മ, കേര്‍ സങ്ഗ്രി, ലാല്‍ മാസ്, ഗട്ടേ, പ്ലാസ് കി കച്ചോ
ഛത്തീസ്ഗഡ്
ബേഫൂരി, കുസ്ലി, റെഡ് ആന്റ് ചഡ്‌നി
ആന്ധ്രപ്രദേശ്
തെലങ്കാന
ഹൈദരാബാദി ബിരിയാണി, മിര്‍ച്ച് കാ സാലന്‍, ഗോംഗുര, കോരികൂര
ഒഡീഷ
ഫിഷ് ഓര്‍ലി, ഖീര്‍മോഹന്‍, രസബൊലി,ഛേനപോടാപിതാ
ത്രിപുര
ചക്ക്വി, മിവ്ക്വി, മൂയ്ത്രൂ
മേഘാലയ
ജൈഡോ, ക്വാട്ട്
മിസോറാം
സൂ
മണിപ്പൂര്
ഇരോമ്പ, കബോക്, ചക്കൗ
നാഗാ ലാന്റ്
മോമോസ്, റൈസ് ബിയര്‍, ചെറി വൈന്‍
ആസാം
മസൂര്‍ ടേങ്ക, പിത
സിക്കിം
മോമോസ്, തുക്പ, ഗുണ്ട്രുക്,ഫാഗ്ഷാപാ, സേയ്ല്‍ റോട്ടി
അരുണാചല്‍ പ്രദേശ്
അപോങ്(പ്രാദേശികമായ മദ്യം)
ജമ്മു കാശ്മീര്‍
ഗുസ്തബ തമക് മാസ്, ദം ആലൂ ഹാക്- കരം കാ സാഗ്
ഹിമാചല്‍ പ്രദേശ്
സിഡു, അക്ടോരി
ഛണ്ഡീഗഡ്
ബട്ടര്‍ ചിക്കന്‍, തണ്ടൂരി ചിക്കന്‍, മട്ടണ്‍ പുലാവ്
പഞ്ചാബ്
ദാല്‍ മക്കനി, മക്കേ ഡി രോട്ടി, സര്‍സോ ദ സാഗ്, ചന്ന ഭട്ടുരേ, അമൃത് സരി മച്ഛി, കുല്‍ച
ഹരിയാന
കച്രി കി സബ്‌സി, ഛോലിയ, ബേ്രജ കി ഖിച്ചടി
ഡല്‍ഹി
ഛാട്ട്, പരാന്തേ, നഗാരി ഹല്‍വ, ഛോല ഭട്ടുരെ
ഉത്തരാഖണ്ഡ്
ആലു കേ ഗുട്‌കെ, കാപ, ജംഗോരാ കി ഗീര്‍, ചെയ്ന്‍സൂ
ഉത്തര്‍പ്രദേശ്
ബദ്മി ആലൂ കച്ചോരി, ബിരിയാണി, ഹല്‍വ, ബനാറസി ചാട്ട്, കേബാസ്
ബീഹാര്‍
ലിട്ടി,സാട്ടു, ഖാജ,തില്‍കട്ട്, അനാറസാ, ഖുബി കാ ലായ്
ജാര്‍ഖണ്ഡ്
തേകുഅ, പുവ, പിത്ത, മരുവ കാ റോട്ടി
പശ്ചിമ ബംഗാള്‍
ബപാ ഇല്ലിഷ്. രസഗോള, മിഷ്ടി ദോയ്
ബേസില്‍ ജോസഫ്
ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോല പ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലെമിലേയ്ക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന ‘ എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം ആചരിക്കുന്നു. യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.
അന്ത്യ അത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറിമുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളില്‍വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ‘പെസഹ പാലില്‍’ മുക്കി ഏറ്റവും പ്രായംകൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു.
കുരിശിനു മുകളില്‍ എഴുതുന്ന ‘INRI’ യെ (മലയാളത്തില്‍ ‘ഇന്രി’) അപ്പവുമായി കൂട്ടിവായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര്‍ ആയതാണെന്ന് പറയപ്പെടുന്നു. പെസഹ അടുത്തു വരുന്ന ഈ സമയത്ത് പെസഹ അപ്പവും പാലും ഉണ്ടാക്കുന്ന വിധം ഈയാഴ്ച ഉള്‍പെടുത്താം എന്ന് കരുതി.
ചേരുവകള്‍
അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്
പെസഹ അപ്പം ഉണ്ടാക്കുന്ന വിധം
രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.
പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍
ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
പുരാതനകാലം തൊട്ടേ ക്രിസ്ത്യാനികള്‍ വലിയ നോമ്പിന്റെ നാല്‍പ്പത്തിയൊന്നാം നാള്‍ ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. ഓശാന ഞായറിന്റെ മുന്‍പുള്ള ദിവസം ആണ് കൊഴുക്കട്ട സാധാരണയായി ഉണ്ടാക്കുന്നത്. അമ്പതു നോമ്പിന്റെ ആദ്യ നാല്‍പതു ദിവസം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ വലിയനോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ് നാല്‍പതു ദിവസം നോമ്പുനോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്‍പതു ദിവസം നോമ്പ്‌നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അതുവരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്.
കൊഴുക്കട്ട എന്ന പേര് ഈ പലഹാരത്തിനു വന്നു ചേര്‍ന്നതിന് പലരീതിയിലുള്ള കഥകള്‍ ഉണ്ട്. ‘കൊഴു’ എന്ന വാക്കിനര്‍ത്ഥം മഴു എന്നാണ്. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത ്‌പോലെ പാതാള വാതില്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140-ാം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന് ഉപയോഗിക്കുന്നത് എന്നര്‍ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത്. ഇത് ഒരു കഥ. എന്നാല്‍ മറ്റൊരു കഥ ബഥാനിയായില്‍ നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ ഭവനത്തിലെത്തിയെന്നും ലാസറിന്റെ സഹോദരിമാര്‍ തിടുക്കത്തില്‍ മാവു കുഴച്ച് ഉണ്ടാക്കി യേശുവിനു നല്‍കിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും കരുതപ്പെടുന്നു.
പീഡാനുഭവചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ ഉള്ളില്‍ വഹിക്കുന്ന കൊഴുക്കട്ട, കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ഭാഗമായിക്കഴിഞ്ഞു.
ചേരുവകള്‍
1. അരിപ്പൊടി – 250ഗ്രാം
2. തേങ്ങ – അരമുറി
3. ഉപ്പ് – ആവശ്യത്തിന്
4. ശര്ക്കര – 100 ഗ്രാം.
5. ഏലക്ക – 3 എണ്ണം
6. ചെറിയജീരകം – ഒരുനുള്ള്
പാചകം ചെയ്യുന്ന വിധം
ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍ നാളികേരം ചിരകിയതും ഏലക്കപൊടിയും ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല. കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്തി നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച് വീണ്ടും ഉരുളകളാക്കുക. ഈ ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
ചേരുവകള്‍
സബോള – 2 എണ്ണം
തക്കാളി – 2 എണ്ണം
ക്യാപസികം – 1 എണ്ണം
കാബേജ് – 100 ഗ്രാം
പച്ചമുളക് – 2 എണ്ണം
(എല്ലാ പച്ചക്കറികളും വളരെ ഫൈന്‍ ആയിട്ട് ചോപ്പ് ചെയ്യണം)
ഗ്രീന്‍പീസ് – 100 ഗ്രാം
വെളുത്തുള്ളി – 5 അല്ലി
മുളകുപൊടി – 1 ടീസ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
ഗരംമസാല – 1/2 ടീസ്പൂണ്‍
ടോമാറ്റോ കെച്ചപ്പ് – 1 ടേബിള്‍ സ്പൂണ്‍
ക്രീം – 1 ടേബിള്‍ സ്പൂണ്‍
ചീസ് – 1 ക്യുബ് (ഓപ്ഷണല്‍)
സ്പ്രിംഗ് ഒനിയന്‍ ഗാര്‍നിഷിന്
പാചകം ചെയ്യുന്ന വിധം
ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി സബോള നന്നായി വഴറ്റി എടുക്കുക. സബോള ഒരു ഗോള്‍ഡന്‍ കളര്‍ ആയിക്കഴിയുമ്പോള്‍ ടൊമാറ്റോ, കാബേജ്, ഗ്രീന്‍പീസ്, ക്യാപ്‌സികം, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. പച്ചക്കറികള്‍ പകുതി കുക്ക് ആകുമ്പോള്‍ എല്ലാ മസാലപ്പൊടികളും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു ലിഡ് വച്ച് കവര്‍ ചെയ്ത് 15 മിനിട്ടോളം ചെറുതീയില്‍ വേവിക്കുക. ഇടയക്കിടെ പാനിന്റെ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കിക്കൊണ്ടിരിക്കുക. പച്ചക്കറികള്‍ നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ ഒരു തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ്, ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ ഏകദേശം 5 മിനിട്ട് കൂടി കുക്ക് ചെയ്യുക. കൂടുതല്‍ ഡ്രൈ ആണെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കുക. നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ സ്പ്രിംഗ് ഒനിയനും ഗ്രേറ്റഡ് ചീസും കൊണ്ട് ഗാര്‍നിഷ ്‌ചെയ്ത് വിളമ്പുക. ചപ്പാത്തി, റോട്ടി, നാന്‍, ഫുല്‍ക്ക എന്നിങ്ങനെ എല്ലാ ഇന്ത്യന്‍ ബ്രഡുകള്‍ക്കും ഒരു നല്ല സൈഡ് ഡിഷ് ആണ് വെജിറ്റബള്‍ കീമ മസാല.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
കേക്ക് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഓടി എത്തുന്നത് നമ്മള്‍ നാട്ടില്‍ പണ്ടു മുതല്‍ കണ്ടുവരുന്ന പ്ലംകേക്ക് ആണ്. എന്നാല്‍ ഇന്നിവിടെ പരിചയപ്പെടുത്തുന്നത് വെല്‍ഷുകാരുടെ ട്രഡീഷണല്‍ കേക്ക് ആണ്. വെയില്‍സില്‍ താമസിക്കുന്ന എല്ലാ മലയാളികളും ഈ കേക്ക് ഒരു തവണ എങ്കിലും കഴിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. കാരണം വെല്‍ഷ് ദേശീയ ദിനത്തിനോടനുബന്ധിച്ചു മിക്കവാറും എല്ലാ ജോലിസ്ഥലങ്ങളിലും വെല്‍ഷ് കേക്ക് നല്‍കുന്ന ഒരു പതിവ് ഉണ്ട്. കാരണം അത് വെയ്ല്‍സുകാരുടെ ഒരു സംസകാരത്തിന്റെ ഭാഗം ആണ്.
വെയില്‌സിന്റെ പാലക പുണ്യാളന്‍ ആയ സെന്റ് ഡേവിഡിന്റെ മരണ ദിവസം ആയ മാര്‍ച്ച് ഒന്നാം തിയതിയാണ് വെയില്‍സിന്റെ ദേശീയ ദിനം ആഘോഷിക്കുന്നത്. സൗത്ത് വെയില്‍സിലെ പെംബ്രോക്ക്‌ഷെയറിലുള്ള സെന്റ് ഡേവിഡ് കത്തീഡ്രല്‍ ചരിത്രം വിളിച്ചോതുന്ന ഒരു സ്മാരകം ആയി നിലനില്‍ക്കുന്നു. സെന്റ് ഡേവിഡ് ദിനം അടുത്ത് എത്തിയതിനാലാണ് വെല്‍ഷ് കേക്കിന്റെ റെസിപി ഈ ആഴ്ച്ച ഉള്‍പ്പെടുത്താം എന്ന് കരുതിയത്. കുറച്ചു ആഴ്ചകള്‍ക്ക് മുന്‍പ് വീക്ക്എന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തിയ വെല്‍ഷ് കൗളും ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഒപ്പം വിളമ്പാറുള്ള മറ്റൊരു ട്രഡിഷനല്‍ വിഭവം ആണ്.
ചേരുവകള്‍
പ്ലെയ്ന്‍ ഫ്‌ളോര്‍ – 250 ഗ്രാം
കാസ്റ്റര്‍ ഷുഗര്‍ – 75 ഗ്രാം
മിക്‌സ്ഡ് സ്‌പൈസ് – 1/ 2 ടിസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ – 1/ 2 ടിസ്പൂണ്‍
ബട്ടര്‍ – 50 ഗ്രാം
ഉണക്ക മുന്തിരി – 50 ഗ്രാം
മുട്ട – 1 എണ്ണം
മില്‍ക്ക് – 25 ml
പാചകം ചെയ്യുന്ന വിധം
ഒരു മിക്‌സിങ്ങ് ബൗളില്‍ ഫ്‌ളോര്‍, കാസ്റ്റര്‍ഷുഗര്‍, മിക്‌സ്ഡ് സ്‌പൈസ്, ബേക്കിംഗ് പൗഡര്‍ അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് ബട്ടര്‍ ചേര്‍ത്ത് കൈ ഉപയോഗിച്ച് നന്നായി റബ് ചെയ്ത് എടുക്കുക. ഉണക്ക മുന്തിരി, ബീറ്റ് ചെയ്ത മുട്ട എന്നിവ ചേര്‍ത്ത് നല്ല സോഫ്റ്റ് ആയി കുഴച്ച് എടുക്കുക. കുഴക്കുമ്പോള്‍ ഡോ ഡ്രൈ ആകാതിരിക്കാന്‍ മില്‍ക്ക് ചേര്‍ക്കുക. ഒരു ഷോര്‍ട്ട് ക്രസ്റ്റ് പേസ്റ്ററിയുടെ പാകത്തില്‍ ആയിരിക്കണം ഡോ ഉണ്ടാക്കി എടുക്കാന്‍. ഒരു റോളിംഗ് പിന്‍ എടുത്തു ഒരിഞ്ചു കനത്തില്‍ ഈ പേസ്റ്ററി പരത്തി എടുക്കുക. 5-6 cm റൗണ്ടില്‍ ഉള്ള ഒരു കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുക. ബാക്കി വരുന്ന പേസ്റ്ററി വീണ്ടും മിക്‌സ് ചെയ്തു പരത്തി കട്ട് ചെയ്ത് എടുക്കുക. ഒരു ഗ്രിഡിലില്‍ അല്ലെങ്കില്‍ ചുവട് നല്ല കട്ടിയുള്ള ഫ്രയിംഗ് പാനില്‍ അല്പം ബട്ടര്‍ ചൂടാക്കി കട്ട ്‌ചെയ്ത് എടുത്ത പേസ്റ്ററി ചെറിയ തീയില്‍ ചുട്ട് എടുക്കുക. ഏകദേശം 34 മിനിറ്റ് കഴിയുമ്പോള്‍ മറിച്ചിട്ട് വീണ്ടും കുക്ക് ചെയ്യുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ പ്ലേറ്റിലേയ്ക്ക് മാറ്റി കാസ്റ്റര്‍ ഷുഗര്‍ തൂകി സെര്‍വ് ചെയ്യുക. ചൂടോടെയും അല്ലാതെയും വെല്‍ഷ് കേക്ക് സെര്‍വ് ചെയ്യാവുന്നതാണ്. എയര്‍ കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചു വയ്ക്കുവാണെങ്കില്‍ ഒരാഴ്ചയോളം കേടുകൂടാതെ ഇരിക്കും.
വീക്ക് എന്‍ഡ് കുക്കിങ്ങിന്റെ എല്ലാ വായനക്കാര്‍ക്കും മുന്‍കൂര്‍ സെന്റ് ഡേവിഡ് ദിനാശംസകള്‍.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
ഒരു ഇന്‍ഡോ ചൈനീസ് വെജിറ്റേറിയന്‍ ഡിഷ് ആണ് ഇന്ന് വീക്ക് എന്‍ഡ് കുക്കിംഗ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. ചൈനീസ് കുക്കിംഗ് രീതിയും സീസണിങ്ങും ഇന്ത്യന്‍ ടേസ്റ്റിനു അനുയോജ്യമായ രീതിയില്‍ ഉപയോഗിച്ചാണ് ഈ ഡിഷ് ഉണ്ടാക്കുന്നത്. മഞ്ചൂരിയന്‍ ഡിഷുകള്‍ എല്ലാം തന്നെ വളരെ പേരുകേട്ടതാണ്. ഒരു നൂറ്റാണ്ടിനു മുന്‍പ് കല്‍ക്കട്ടയിലെ ചൈനാ ടൗണില്‍ താമസിച്ചിരുന്ന നിവാസികള്‍ ആണ് ഗോബി മഞ്ചൂരിയന്‍ എന്ന ഡിഷ് ആദ്യമായി ഉണ്ടാക്കിയത് എന്ന് കരുതുന്നു. ഗോബി മഞ്ചൂരിയന്‍ ഡ്രൈ ആയിട്ടും ഗ്രേവി ആയിട്ടും ഉണ്ടാക്കാവുന്നതാണ്. ഡ്രൈ ആണെങ്കില്‍ ഒരു സ്റ്റാര്‍ട്ടര്‍ ആയിട്ടും ഗ്രേവി ആണെങ്കില്‍ മെയിന്‍ ഡിഷിനു സൈഡ് ആയിട്ടും ഉപയോഗിക്കാവുന്നതാണ്. ചരിത്രം കൂടുതല്‍ പറയാതെ ഡിഷിന്റെ പാചകരീതിയിലേയ്ക്ക് കടക്കാം.
ചേരുവകള്‍
1) കോളി ഫ്‌ളവര്‍ – 1 എണ്ണം (പെറ്റല്‍സ് അടര്‍ത്തി എടുത്തത്)
2) പ്ലെയിന്‍ ഫ്‌ളോര്‍ – 3 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്‌ലൗര്‍ – 1 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ജിഞ്ചര്‍ഗാര്‍ലിക്‌പേസ്റ്റ് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
3 )സബോള – 1 എണ്ണം
4) ക്യാപ്‌സിക്കം – 1 എണ്ണം
5) ഇഞ്ചി – 1 പീസ്
6) വെളുത്തുള്ളി – 4 അല്ലി
7) പച്ചമുളക് – 1 എണ്ണം
8) സോയ സോസ് – 2 ടീസ്പൂണ്‍
9) ഗ്രീന്‍ചില്ലി സോസ് – 1 ടീസ്പൂണ്‍
10) ടോമാറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍
11) വിനാഗിരി – 1 ടീസ്പൂണ്‍
12) സ്പ്രിംഗ് ഒനിയന്‍ – ഗാര്‍നിഷിന്
13) ഓയില്‍ – കോളി ഫ്‌ളവര്‍ വറക്കുവാന്‍ ആവശ്യത്തിന്
(എല്ലാ വെജിറ്റബള്‍സും വളരെ ചെറുതായി ചോപ് ചെയ്താണ് ഉപയോഗിക്കുന്നത്)
പാചകം ചെയ്യുന്ന വിധം
കോളി ഫ്‌ളവര്‍ പെറ്റല്‍സ് ആയി അടര്‍ത്തി എടുത്ത് ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് വയ്ക്കുക. കോളിഫ്‌ളവറില്‍ മറഞ്ഞിരിക്കുന്ന എന്തെങ്കിലും അണുക്കള്‍ ഉണ്ടെങ്കില്‍ അത് നശിച്ചു പോകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മിക്‌സിങ്ങ് ബൗളില്‍ രണ്ടാമത്തെ ചേരുവകള്‍ മിക്‌സ് ചെയ്ത് അല്‍പം വെള്ളം കൂടി ചേര്‍ത്ത് കട്ടിയുള്ള ഒരു ബാറ്റര്‍ ഉണ്ടാക്കി വെള്ളം ഊറ്റിക്കളഞ്ഞ കോളിഫ്‌ളവര്‍ മുക്കി എണ്ണയില്‍ വറത്ത് കോരുക. ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സബോള, ക്യാപ്‌സികം എന്നിവ നന്നായി വഴറ്റി എടുക്കുക. ഇതിലേയ്ക്ക് എല്ലാ സോസുകളും അല്‍പം ചൂടുവെള്ളം കൂടി ചേര്‍ത്ത് നല്ല കട്ടിയുള്ള സോസ് ആക്കി എടുക്കുക. (വെള്ളത്തിനു പകരം വെജിറ്റബള്‍ സ്റ്റോക്ക് ആണെങ്കില്‍നല്ലത്) ഇതിലേയ്ക്ക് വറത്തു വച്ചിരിക്കുന്ന കോളിഫ്‌ളവറും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്ത് നന്നായി ടോസ് ചെയ്യുക. അരിഞ്ഞു വച്ചിരിക്കുന്ന സ്പ്രിംഗ് ഓനിയന്‍ ഉപയോഗിച്ച് ഗാര്‍നിഷ് ചെയ്തു ചൂടോടെ സെര്‍വ് ചെയ്യുക. ഇനി ഗ്രേവി ആയിട്ടു വേണമെങ്കില്‍ ടോസ് ചെയ്തു കഴിയുമ്പോള്‍ വെജിറ്റബിള്‍ സ്റ്റോക്കും ചേര്‍ത്ത് ചൂടാക്കി അതിലേയ്ക്ക് അല്‍പം കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ മിക്‌സ് ചെയ്തു ചേര്‍ത്ത് നല്ല കട്ടിയുള്ള സോസ് ആക്കി എടുക്കുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
മേത്തി മലായ് മട്ടർ പനീർ
ഒരു ഉത്തരേന്ത്യൻ വെജിറ്റെറിയൻ ഡിഷ് ആണ് ഇന്ന് വീക്ക് ഏൻഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ചപ്പാത്തി, ഫുൽക്കാ, റൊട്ടി, നാൻ, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊക്കെ ഒരു നല്ല സൈഡ് ഡിഷ് ആണ് മേത്തി മലായ് മട്ടർ പനീർ. മിക്കവാറും ഉള്ള പനീർ ഡിഷുകളുടെതു പോലെ ഇതിന്റെ ഗ്രേവിയും വളരെ ക്രീമി ആണ്
ചേരുവകൾ
പനീർ -250 ഗ്രാം
സബോള – 2 എണ്ണം
തക്കാളി -1 എണ്ണം
കശുവണ്ടി -50 ഗ്രാം
ഇഞ്ചി – 6 അല്ലി
ഇഞ്ചി -1 ഇഞ്ച്
പച്ചമുളക് – 2 എണ്ണം
ഫെനുഗ്രീക്ക് -50 ഗ്രാം
കുരുമുളകുപൊടി -1 ടി സ്പൂൺ
മല്ലിപ്പൊടി- 1 ടി സ്പൂൺ
മുളകുപൊടി -1 ടി സ്പൂൺ
ഗരം മസാല 1/ 2 ടി സ്പൂൺ
മഞ്ഞൾപൊടി 1/ 2 ടി സ്പൂൺ
ഗ്രീൻപീസ്-50 ഗ്രാം
ഓയിൽ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
ക്രീം -50 ml
പാചകം ചെയ്യുന്ന വിധം
ഒരു പാനിൽ ഓയിൽ ചൂടാക്കി ജീരകം പൊട്ടിച്ച് അതിലേയ്ക്ക് ഇഞ്ചി ,വെളുത്തുള്ളി ,സബോള ,കശുവണ്ടി തക്കാളി,പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക .വഴറ്റിയെടുത്തത് തണുപ്പിച്ചു നന്നായി മിക്സിയിൽ അരച്ച് എടുക്കുക. അതേ പാനിൽ അല്പം ഓയിൽ ചൂടാക്കി ഫെനുഗ്രീക്ക് ,എല്ലാ മസാലപ്പൊടികളും ചേർത്ത് കുക്ക് ചെയ്യുക .മസാലയുടെ പച്ച മണം മാറിക്കഴിയുമ്പോൾ അരച്ചുവച്ച പേസ്റ്റ് അല്പം വെള്ളം,. ഗ്രീൻപീസ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു 4-5 മിനുട്ട് കൂടി കുക്ക് ചെയ്യുക .നന്നായി തിളച്ചു കഴിയുമ്പോൾ ക്യുബ്സ് ആയി മുറിച്ചു വച്ച പനീർ ചേർത്ത് വീണ്ടും ഒരു 4-5 മിനുട്ട് കൂടി ചെറിയ തീയിൽ പനീർ കുക്ക് ആകുന്നതുവരെ വയ്ക്കുക .പനീർ കുക്ക് ആയി കഴിയുമ്പോൾ ക്രീം ചേർത്ത് ചൂടോടെ സെർവ് ചെയ്യുക.
((പനീർ വളരെ സോഫ്റ്റ് അണെങ്കിൽ പൊടിയാതിരിക്കാൻ ഗ്രേവിയിൽ ചേർക്കുന്നതിനു മുൻപേ ഷാലോ ചെയ്യുന്നത് നന്നായിരിക്കും)
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജാപ്പനീസ് കുക്ക്മാരാണ് ആദ്യമായി തെരിയാക്കി ഡിഷുകള്‍ ഉണ്ടാക്കിയത് എന്നാണ് ഫുഡ് ഗവേഷകര്‍ കരുതുന്നത്. ‘തെരിയാക്കി ‘ എന്ന പദം ഒരു കുക്കിംഗ് രീതിയെ ആണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ചില ചരിത്രങ്ങള്‍ പറയുന്നത് ഹവായി ദ്വീപിലേക്ക് കുടിയേറി സ്ഥിരതാമസമാക്കിയ ജപ്പാന്‍കാര്‍ പൈനാപ്പിള്‍ ജ്വീസും സോയസോസും ഉപയോഗിച്ച് ഒരു വ്യതിരക്തമായ മാരിനേറ്റ് ഉണ്ടാക്കി അത് കുക്കിംഗിനായി ഉപയോഗിച്ചു. പിന്നീട് അത് തെരിയാക്കി സോസ് ആയി അറിയപ്പെട്ടു എന്നാണ്. ഇവിടെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ചേരുവകള്‍
ചിക്കന്‍ വിങ്ങ്‌സ് – 8 എണ്ണം
പ്ലെയ്ന്‍ ഫ്‌ളോര്‍ – 100 ഗ്രാം
കുരുമുളകു പൊടി – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
സോയസോസ് – 100 ml
ബ്രൗണ്‍ ഷുഗര്‍ – 50 ഗ്രാം
തേന്‍ – 50 ml
സെസമെസീഡ്‌സ് – ഒരു പിഞ്ച്
സ്പ്രിംഗ് ഒനിയന്‍ – ഗാര്‍നിഷിന്
പാചകം ചെയ്യുന്നവിധം
ഒരു മിക്‌സിങ്ങ് ബൗള്‍ എടുത്തു ഫ്‌ളോര്‍, കുരുമുളകുപൊടി, ഉപ്പ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ക്ലീന്‍ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ വിങ്ങ്‌സ് എടുത്ത് ഈ ഫ്‌ളോറില്‍ നന്നായി മിക്സ് ചെയ്ത് നന്നായി ചൂടാക്കിയ ഓയിലില്‍ ചെറുതീയില്‍ വറക്കുക. ഇനി മറ്റൊരു പാന്‍ എടുത്ത് സോയസോസ് ഒഴിച്ച് നന്നായി തിളപ്പിക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഷുഗര്‍, തേന്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. സോസ് കുറുകിവരുമ്പോള്‍ വറത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. സോസ് നന്നായി ചിക്കനില്‍ പിടിച്ചു കഴിയുമ്പോള്‍ ഒരു സെര്‍വിംഗ് പ്ലേറ്റിലേയ്ക്ക് മാറ്റി സെസേമേസീഡും സ്പ്രിംഗ് ഒനിയനും വച്ച് ഗാര്‍നിഷ് ചെയ്തു ചൂടോടെ വിളമ്പുക. വീക്ക്എന്‍ഡ് കുക്കിങ്ങിന്റെ എല്ലാ വായനക്കാര്‍ക്കും പേതൃത്ത ആശംസകള്‍.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക