Cuisine

 

 

 

 

 

 

 

ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്. നമ്മുടെ കുട്ടികള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ് ഇത്. യുകെയിലെ ഒട്ടു മിക്ക സ്‌കൂള്‍ മെനുവിലും ഉള്ള വളരെ പോപ്പുലര്‍ ആയ ഒരു ഡിഷ് ആണ്. കാര്‍ബോൈഹഡ്രേറ്റ്‌സ്, പ്രൊട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു മീല്‍ ആണ് ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്.

ചേരുവകള്‍

പാസ്ത – 500 ഗ്രാം (penne or fusilli)
ചിക്കന്‍ – 300 ഗ്രാം
ബേക്കണ്‍ – 150 ഗ്രാം
സവാള – 1 എണ്ണം (dyce ആയി അരിഞ്ഞത്)
ചീസ് – 100 ഗ്രാം
ടോമാറ്റോ സോസ് – 50 ml
പ്ലെയ്ന്‍ ഫ്‌ളോര്‍ – 50 ഗ്രാം
ബട്ടര്‍ – 50 ഗ്രാം
മില്‍ക്ക് – 500 ml
വൈറ്റ് പെപ്പര്‍ പൗഡര്‍ – 20 ഗ്രാം
ഒലിവ് ഓയില്‍ – 30 ml
കുക്കിംഗ് ഓയില്‍ – 20 ml

പാചകം ചെയ്യുന്ന വിധം

പാസ്ത ഉപ്പ് ചേര്‍ത്ത് ബോയില്‍ ചെയ്ത് ഒലിവ് ഓയിലില്‍ ടോസ് ചെയ്തു വയ്ക്കുക. പാസ്തയ്ക്കു പശിമ ഉള്ളതിനാല്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചിക്കന്‍, ബേക്കണ്‍ എന്നിവ ചെറിയ പീസുകളാക്കി കുക്ക് ചെയ്ത് വയ്ക്കുക. ഒരു സോസ് പാനില്‍ ബട്ടര്‍ ചൂടാക്കി അതില്ലേയ്ക്ക് പ്ലെയ്ന്‍ ഫ്‌ളോര്‍ ചേര്‍ത്ത ഇളക്കി കുക്ക് ചെയ്യുക. ഇതിലേയ്ക്ക് മില്‍ക്ക് ചേര്‍ത്ത് സോസ് ആക്കി എടുക്കുക. ഇതിനെയാണ് വൈറ്റ് സോസ് എന്ന് സാധാരണയായി വിളിക്കുന്നത്. ഒരു വലിയ പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി സവാള വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍, ബേക്കണ്‍, അല്‍പം വൈറ്റ് പെപ്പര്‍ പൗഡര്‍, ടോമാറ്റോ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന പാസ്ത, വൈറ്റ്‌സോസ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു ബേക്കിംഗ് ഡിഷിലേയ്ക്ക് ഇത് മാറ്റി അതിനു മുകളില്‍ ചീസ് വിതറുക. എന്നിട്ട് 200°C പ്രീഹീറ്റ് ചെയ്ത ഓവനില്‍ 15 മിനിറ്റ് ബേക്ക് ചെയ്യുക. സിമ്പിള്‍ വെജിറ്റബള്‍ സാലഡിനൊപ്പം ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക് ചൂടോടെ സെര്‍വ ്‌ചെയ്യുക. സൈഡ് ഡിഷ് ആയി ഗാര്‍ലിക് ബ്രഡ് കൂടി ചേര്‍ത്താല്‍ നല്ലത്.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

 

 

നവരത്‌ന കുറുമ

എന്താണ് ‘നവരത്‌ന’ എന്ന വാക്ക്‌കൊണ്ട് ഉദ്ദേശിക്കുന്നത്? നമ്മള്‍ കണ്ടിട്ടുണ്ട് ചിലര്‍ 9 കല്ലുകള്‍ ഉള്ള മോതിരം അല്ലെങ്കില്‍ ലോക്കറ്റ് ഉപയോഗിക്കുന്നത്. ഇതെല്ലാം നവരത്‌ന എന്നാണ് അറിയപ്പെടുന്നത്. ഇത് 9 ഗ്രഹങ്ങളെ ആണ് പ്രതിനിധീകരീക്കുന്നത്. ഈ ഗ്രഹങ്ങള്‍ നല്ല സൗഭാഗ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നവര്‍ക്ക് കൊണ്ടുവരുന്നു എന്നാണ് വിശ്വാസം. ഇവിടെ 9 പ്രധാനപ്പെട്ട ചേരുവകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇതിനു ഈ പേര് വന്നത്. മുഗള്‍ ഭരണകാലത്തെ രാജാക്കമാരുടെ ഏറ്റവും ഇഷ്ടമുള്ള ഒരു ഡിഷ് ആയിരുന്നു എന്നുള്ളതും ഇതിന്റെ ജനപ്രീതി വര്‍ദ്ധിക്കാന്‍ ഇടയായി. ഉത്തരേന്ത്യയിലെ എല്ലാ ആഘോഷങ്ങളുടെയും ഒരു പ്രധാനപ്പെട്ട വെജിറ്റേറിയന്‍ വിഭവം ആണ് നവരത്‌നകുറുമ

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 100 ഗ്രാം
ക്യരറ്റ് – 100 ഗ്രാം
ബീന്‍സ് – 100 ഗ്രാം
കോളിഫ്‌ളവര്‍ – 100 ഗ്രാം
പനീര്‍ ക്യുബ്‌സ് – 100 ഗ്രാം
സവാള – 1 എണ്ണം
കശുവണ്ടി – 100 ഗ്രാം
കിസ്മിസ് – 50 ഗ്രാം
ക്രീം – 50 ml
ബയ്‌ലീഫ് – 1 എണ്ണം
കറുവപ്പട്ട – 1 പീസ്
ഏലക്ക – 2 എണ്ണം
പെരുംജീരകം – 1/2 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു നുള്ള് (optional )
ജീരകപ്പൊടി – ഒരു നുള്ള് (optional)
വൈറ്റ് പെപ്പര്‍ പൗഡര്‍ – 1 ടീസ്പൂണ്‍
മല്ലിയില ഗാര്‍നിഷ് ചെയ്യാന്‍ ചെറുതായി അരിഞ്ഞത്.

പാകം ചെയ്യുന്ന വിധം

എല്ലാ പച്ചക്കറികളും ക്യൂബ്‌സ് ആയി അരിഞ്ഞ് ബോയില്‍ ചെയ്തു വയ്ക്കുക. പനീര്‍ ക്യൂബ്‌സ് ചെറുതായി വറത്തു വയ്ക്കുക. സവാള ചെറുതായി അരിഞ്ഞു പകുതി കശുവണ്ടിയോടൊപ്പം ചൂടാക്കിയ വെള്ളത്തില്‍ കുക്ക് ചെയ്യുക. തണുത്ത് കഴിയുമ്പോള്‍ മിക്‌സിയില്‍ അരച്ച്‌പേസ്റ്റ് ആക്കിവയ്ക്കുക. ഒരു പാനില്‍ അല്പം ഓയില്‍ ചൂടാക്കി ബയ്‌ലീഫ്, കറുവപ്പട്ട, ഏലക്ക, പെരുംജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന സവാള കശുവണ്ടി പേസ്റ്റ് ചേര്‍ത്ത് വളരെ ചെറിയ തീയില്‍ കുക്ക് ചെയ്യുക. മല്ലിപ്പൊടി, ജീരകപ്പൊടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ചേര്‍ക്കുക. ഓയില്‍ വലിഞ്ഞു കഴിയുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് നന്നായി ബോയില്‍ ചെയ്യുക. ഈ ഗ്രേവി അല്‍പം കുറുകിക്കഴിയുമ്പോള്‍ കുക്ക ്‌ചെയ്തു വച്ചിരിക്കുന്ന പച്ചക്കറികളും പനീറും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് കിസ്മിസ് ബാക്കിയുള്ള കശുവണ്ടി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 2 മിനുട്ട് കൂടി കുക്ക്‌ചെയ്യുക. ഇതിലേയ്ക്ക് ക്രീം, വൈറ്റ് പെപ്പര്‍ പൗഡര്‍ എന്നിവ ചേര്‍ത്തിളക്കി മല്ലിയില ഉപയോഗിച്ച് ഗാര്‍നിഷ് ചെയ്ത് സെര്‍വ് ചെയ്യുക. എല്ലാ ഇന്ത്യന്‍ ബ്രഡ്കള്‍ക്കും ഒരു മികച്ച കോമ്പിനേഷന്‍ ആണ് നവരത്‌ന കുറുമ.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

 

 

ചിക്കന്‍ ലോലിപോപ്പ്

ചേരുവകള്‍

1. ചിക്കന്‍ വിംഗ്‌സ് – 8 എണ്ണം (തൊലി കളഞ്ഞ് ഫ്‌ളെഷ് പുറകോട്ട് ആക്കിയത്)

2. മുട്ട – 1 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മൈദ – 2 ടീസ്പൂണ്‍
കോണ്‍ ഫ്‌ളോര്‍ – 2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/ 2 ടീസ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
ചില്ലി സോസ് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

3. ഓയില്‍ വറക്കുവാനാവശ്യത്തിന് (ഏകദേശം 300 ml)

പാചകം ചെയ്യുന്ന വിധം

ചിക്കന്‍ നന്നായി കഴുകി വയ്ക്കുക. ഒരു ബൗള്‍ എടുത്ത് രണ്ടാമത്തെ ചേരുവകള്‍ നന്നായി മിക്‌സ് ചെയ്ത് കുഴമ്പ് പരുവത്തിലാക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളംകൂടി ചേര്‍ക്കുക. ഈ മിശ്രിതത്തിലേയ്ക്ക് റെഡിയാക്കി വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് 20 മിനുട്ട് എങ്കിലും വയ്ക്കുക. ഒരു പാനില്‍ ഓയില്‍ നന്നായി ചൂടാക്കുക. ബാറ്ററില്‍ ഇട്ട് വച്ചിരിക്കുന്ന ചിക്കന്‍ എടുത്ത് ഓയിലില്‍ ചിക്കന്‍ കുക്ക് ആകുന്നതുവരെ വറത്ത് എടുത്ത് ഒരു കിച്ചന്‍ ടവലിലേയ്ക്ക് എണ്ണ വലിയുന്നതിനായി വയ്ക്കുക. ഒരു ചെറിയ പീസ് സില്‍വര്‍ ഫോയില്‍ കൊണ്ട് ചിക്കന്റെ ബോണ്‍ കവര്‍ ചെയ്ത് ചില്ലി സോസിന്റെയോ സ്വീറ്റ് ആന്‍ഡ് സൗര്‍ സോസിന്റെയോടൊപ്പമോ ചൂടോടെ സെര്‍വ് ചെയ്യുക.

(തൊലി കളഞ്ഞ ചിക്കന്‍ വിങ്ങ്‌സ് എല്ലാ ഹലാല്‍ മീറ്റ് ഷോപ്പുകളിലും സാധാരണയായി കിട്ടുന്നതാണ് ചിക്കന്‍ നിബ്ലെട്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്)

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ്

 

 

 

 

 

 

 

 

ചേരുവകള്‍

ക്യാരറ്റ് – 500 ഗ്രാം
മില്‍ക്ക് – 500 ml
ഏലക്ക സീഡ്‌സ് – 1 ടീസ്പൂണ്‍
ഷുഗര്‍ – 400 ഗ്രാം
നെയ്യ് – 3 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ക്യാരറ്റ് നന്നായി കഴുകി തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക. ചുവട് കട്ടിയുള്ള ഒരു പാനില്‍ ക്യാരറ്റും മില്‍ക്കും ചേര്‍ത്ത് നന്നായി കുക്ക് ചെയ്യുക. കുക്ക് ചെയ്യുമ്പോള്‍ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേയ്ക്ക് ഷുഗര്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഷുഗര്‍ അലിഞ്ഞു മില്‍ക്ക് വറ്റുന്നത് വരെ വീണ്ടും കുക്ക് ചെയ്യുക. നെയ്യ്, ഏലക്ക സീഡ്‌സ് എന്നിവ ചേര്‍ത്ത് ഇളക്കി ഇഷടമുള്ള ഷേപ്പില്‍ ആക്കി ചെറുചൂടോടെ വിളമ്പുക. ക്രീം, ഐസ്‌ക്രീം എന്നിവ ആവശ്യാനുസരണം കൂടെ ഉപയോഗിക്കാം.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ്

 

 

 

 

 

 

 

 

ബേസില്‍ ജോസഫ്

ചേരുവകള്‍

നെയ്മീന്‍ – ഒരുകിലോ
വെളുത്തുള്ളി – 100 ഗ്രാം
ഇഞ്ചി – 2 കഷണം
ചുവന്നുള്ളി – 100 ഗ്രാം
കുടംപുളി – 4 കഷണം
കടുക്, ഉലുവ – 10 ഗ്രാം
മുളകുപൊടി – 4 ടേബിള്‍ സ്പൂണ്‍
കറിവേപ്പില – ഒരുസ്ട്രിപ്
കോക്കനട്ട് ഓയില്‍ – 4 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

നെയ്മീന്‍ നന്നായി കഴുകി ചെറിയ കഷണങ്ങള്‍ ആയി വെട്ടിവയ്ക്കുക. ചുവന്നുള്ളി, വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റിവയ്ക്കുക. കുടംപുളി അല്‍പം ഉപ്പു ചേര്‍ത്ത് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. മണ്‍ചട്ടിയില്‍ (ഉണ്ടെങ്കില്‍ ഇല്ലെങ്കില്‍ ചുവട് കട്ടിയുള്ള പാന്‍) 2 സ്പൂണ്‍ കോക്കനട്ട് ഓയില്‍ ഒഴിച്ച് കടുക്, ഉലുവ ഇവ ഇട്ട് പൊട്ടിക്കുക. ഇതിലേയ്ക്ക് ചതച്ചുവച്ച ഇഞ്ചി ഉള്ളിക്കൂട്ടും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വറുക്കുക. വറുത്തെടുത്ത കൂട്ട് തണുക്കുമ്പോള്‍ നന്നായി അരച്ചെടുക്കുക. ചട്ടിയില്‍ ഒരു സ്പൂണ്‍ കോക്കനട്ട് ഓയില്‍ ഒഴിച്ചു മുളകുപൊടി നന്നായി മൂപ്പിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ ഇഞ്ചി, അരപ്പ് എന്നിവകൂടി ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. അരപ്പ് തിളക്കുമ്പോള്‍ മീന്‍കഷണങ്ങള്‍ ഇട്ട് പുളിയും ചേര്‍ത്ത് ചെറുതീയില്‍ നന്നായി വറ്റിച്ചെടുക്കുക. ചട്ടി കുക്കറില്‍ നിന്ന് മാറ്റുമ്പോള്‍ ഒരു സ്പൂണ്‍ കോക്കനട്ട് ഓയില്‍, കറിവേപ്പില ഇവ ചേര്‍ത്ത് ചട്ടിചുറ്റിച്ചു വാങ്ങുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ്

 

 

 

 

 

 

 

 

ബേസില്‍ ജോസഫ്

ഡ്രാഗണ്‍ ചിക്കന്‍

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഇന്‍ഡോ ചൈനീസ് സൈഡ് ഡിഷ് ആണ് ഡ്രാഗണ്‍ ചിക്കന്‍. സ്റ്റാര്‍ട്ടര്‍ ആയോ ഫ്രൈഡ്‌റൈസിന് സൈഡ് ഡിഷ് ആയിട്ടോ ഉപയോഗിക്കാവുന്നതാണ്.

ചേരുവകള്‍

ബോണ്‍ലെസ്സ് ചിക്കന്‍ – 500 ഗ്രാം
സവാള – 1 എണ്ണം (ഫൈന്‍ ആയി ചോപ് ചെയ്തത് )
ഇഞ്ചി – 1 ടീസ്പൂണ്‍ (ഫൈന്‍ ആയി ചോപ് ചെയ്തത് )
വെളുത്തുള്ളി – 1 ടീസ്പൂണ്‍ (ഫൈന്‍ ആയി ചോപ് ചെയ്തത് )
വറ്റല്‍മുളക് – 3 എണ്ണം (ചെറുതായി മുറിച്ചത്)
കശുവണ്ടി – 50 ഗ്രാം
ടൊമാറ്റോ സോസ് – 3 ടീസ്പൂണ്
സോയ സോസ് – 1 ടീസ്പൂണ്‍
ഷുഗര്‍ – 1/2 ടീസ്പൂണ്‍
ഓയില്‍ – 200 ml
മല്ലിയില ഗാര്‍നിഷ്

For marination:

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
പെ പ്പര്‍ പൗഡര്‍ – 1 ടീസ്പൂണ്‍
മുട്ട – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കോണ്‍ ഫ്‌ളോര്‍ – 2 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചിക്കന്‍ സ്ട്രിപസ് ആയോ ചെറിയ ക്യബ് ആയോ മുറിച്ച് നന്നായി കഴുകി വയ്ക്കുക. ഒരു മിക്‌സിങ്ങ് ബൗളില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, പെപ്പര്‍ പൗഡര്‍, മുട്ട, കോണ്‍ ഫ്‌ളോര്‍, ഉപ്പ്, ചിക്കന്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് 15 മിനുറ്റോളം വയ്ക്കുക. ഓയില്‍ ചൂടാക്കി ചിക്കന്‍ ഗോള്‍ഡന്‍ നിറമാകുന്നതു വരെ ഫ്രൈചെയ്ത് മാറ്റിവയ്ക്കുക. ഒരുപാനില്‍ 1 ടീസ്പൂണ്‍ ഓയില്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി സവാള, കശുവണ്ടി, മുറിച്ച വറ്റല്‍ മുളക് എന്നിവ വഴറ്റുക. നന്നായി ഓയില്‍ വലിഞ്ഞു കഴിയുമ്പോള്‍ ഇതിലേയ്ക്ക് ടോമാറ്റോ സോസ്, സോയസോസ്, ഷുഗര്‍ എന്നിവ ചേര്‍ത്ത് ചെറുതായി തിളപ്പിക്കുക. വറത്തു വച്ചിരിക്കുന്ന ചിക്കന്‍ ഈ സോസിലേയ്ക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മല്ലിയില കൊണ്ട് ഗാര്‍നിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

 

 

ബേസില്‍ ജോസഫ്

ചേരുവകള്‍

ചെമ്മീന്‍ – 400 ഗ്രാം
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – 3 ടിസ്പൂണ്‍
മഞ്ഞള്‍പൊടി – 1/ 2 ടീസ്പൂണ്‍
വെളുത്തുള്ളി – 1 കുടം
സവാള – 2 എണ്ണം
തക്കാളി – 1 എണ്ണം
കറിവേപ്പില – 2 തണ്ട്
ഓയില്‍ 4 – ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്

പാചകം ചെയ്യുന്ന വിധം

ചെമ്മീന്‍ നന്നായി കഴുകി വെള്ളം ഒട്ടും ഇല്ലാതെ മാറ്റിവയ്ക്കുക. ഇഞ്ചി വെളുത്തുള്ളി അരച്ചത്, മുളകുപൊടി (1 ടീസ്പൂണ്‍) മഞ്ഞള്‍പൊടി എന്നിവ ഉപ്പും കൂടി ചേര്‍ത്ത് ഒരു പേസ്റ്റ് ആയി ഉണ്ടാക്കി ഇതില്‍ ചെമ്മീന്‍ മിക്‌സ് ചെയ്ത് 30 മിനിറ്റ് വയ്ക്കുക. സവാള, വെളുത്തുള്ളി, തക്കാളി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. ഒരു പാനില്‍ 3 ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാക്കി മസാല മിക്‌സ് ചെയ്തു വച്ചിരിക്കുന്ന ചെമ്മീന്‍ ഷാലോ ഫ്രൈ ചെയ്ത് എടുക്കുക. ഇതേ പാനിലേയ്ക്ക് ബാക്കിയുള്ള 1 ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാക്കി വെളുത്തുള്ളി, സവാള, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നതുവരെ കുക്ക് ചെയ്യുക. തീ കുറച്ച ശേഷം 2 ടീസ്പൂണ്‍ മുളകുപൊടി ചേര്‍ത്ത ്‌നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് തക്കാളി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി കുക്ക് ആയി വരുന്നത് വരെ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുക. മസാല നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ ഫ്രൈ ചെയ്ത് വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു 2 മിനിറ്റ് കൂടി കുക്ക് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.വളരെ ഈസിയായി ഉണ്ടാക്കാന്‍ പറ്റുന്ന ഒരുസൈഡ് ഡിഷ് ആണ് ചെമ്മീന്‍ റോസ്റ്റ്. അപ്പം, ചപ്പാത്തി, ഇടിയപ്പം, ഇവക്കൊപ്പം അത്യുത്തമം.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

 

 

ബേസില്‍ ജോസഫ്

ബീഫ് – 1 കിലോഗ്രാം
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
മീറ്റ്മസാല – 1 ടീസ്പൂണ്‍
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 1 കുടം
ചെറിയ ഉള്ളി – 8 എണ്ണം
തേങ്ങാക്കൊത്ത് – 1/ 4 കപ്പ്
കടുക് – 1/ 4 ടീസ്പൂണ്‍
ഓയില്‍ – 3 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ബീഫ് ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴുകി വാര്‍ത്തെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിഞ്ഞ് വയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ബീഫ് വെള്ളം വറ്റുന്നത് വരെ നന്നായി കുക്ക് ചെയ്യുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് തേങ്ങാക്കൊത്ത് ചേര്‍ത്ത് 23 മിനിട്ട് ഇളക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മീറ്റ് മസാല ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേയ്ക്ക് കുക്ക് ചെയ്ത് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് മസാലയുമായി നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് കുരുമുളക്‌പൊടി ചേര്‍ത്തിളക്കി നന്നായി വരട്ടി എടുക്കുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

 

 

ബേസില്‍ ജോസഫ്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെ റഷ്യയില്‍ ആണ് സ്‌ട്രോങ്ങ്‌നോഫ് ഡിഷുകളുടെ ആരംഭം. വളരെ കുറച്ചുകാലം കൊണ്ട് തന്നെ സ്‌ട്രോങ്ങ്‌നോഫ് ഡിഷുകള്‍ ജനപ്രീതി നേടി. ബീഫ്, ചിക്കന്‍, മഷ്രൂം പോര്‍ക്ക് ഇവയെല്ലാമുപയോഗിച്ച് സ്‌ട്രോങ്ങ്‌നോഫ് ഡിഷുകള്‍ ഉണ്ടാക്കാവുന്നതാണ്. ഇവിടെ ചിക്കന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്

ചേരുവകള്‍
ചിക്കന്‍ – 500 ഗ്രാം (സ്ട്രിപ്‌സ് ആയി അരിഞ്ഞത് )
ജിഞ്ചര്‍ ഗാര്‍ളിക് പേസ്റ്റ് – 1 ടീസ്പൂണ്‍
സവാള – 1 എണ്ണം (വളരെ ഫൈന്‍ ആയി ചോപ്പ് ചെയ്തത് )
മഷ്രൂം – 100 ഗ്രാം (sliced )
ക്യാപ്‌സികം – ചെറുത് ഒരെണ്ണം ചെറിയ സ്ട്രിപ്‌സ് ആയി അരിഞ്ഞത് (optional )
ബട്ടര്‍ – 50 ഗ്രാം
വൈറ്റ് വൈന്‍ – 50 ml
പപ്രിക പൗഡര്‍ – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ക്രീം – 100 ml
പാര്‍സ്‌ലി – ഗാര്‍നിഷിന്

പാചകംചെയ്യുന്നവിധം

ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി ജിഞ്ചര്‍ ഗാര്‍ളിക് പേസ്റ്റ് വഴറ്റി ഇതിലേയ്ക്ക് സവാളയും കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക. സവാള പകുതി കുക്ക് ആയിക്കഴിയുമ്പോള്‍ അതിലേയ്ക്ക് ക്യാപ്‌സികം, മഷ്രും എന്നിവ ചേര്‍ത്ത് കുക്ക് ചെയ്യുക. ഇതിലേയ്ക്ക് ചിക്കന്‍ സ്ട്രിപ്‌സ്, വൈറ്റ് വൈന്‍ എന്നിവ ചേര്‍ത്ത് വീണ്ടും കുക്ക് ചെയ്യുക. ചിക്കന്‍ പകുതി കുക്ക് ആയിക്കഴിയുമ്പോള്‍ പപ്രിക പൗഡര്‍, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ പൂര്‍ണ്ണമായും കുക്ക് ചെയ്യുക. ചിക്കന്‍ നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ ക്രീംചേര്‍ത്തു 2 മിനുട്ട് ചൂടാക്കി പാര്‍സിലിവച്ച് ഗാര്‍നിഷ് ചെയ്ത് ചൂടോടെ ബസ്മതി റൈസിന്റെ കൂടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

അനു ജോണ്‍, ബാംഗ്ലൂര്‍

നോര്‍ത്തിന്ത്യയില്‍ പ്രസിദ്ധമായ സോയാബീന്‍ മലയാളിക്കും പരിചയപ്പെടുത്തുകയാണ് ബാംഗ്ലൂരില്‍ താമസിക്കുന്ന മലയാളിയായ അനു ജോണ്‍. തിരക്കിനിടയിലും വളരെ എളുപ്പത്തില്‍ പാകം ചെയ്യാന്‍ പറ്റുന്ന റസീപ്പിയാണിത്.
ചേരുവകള്‍..
സോയാ ചങ്‌സ് 3 കപ്പ്
സവോള _ 1
തക്കാളി 1
ഇഞ്ചി പേയ്സ്റ്റ് _ ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി പേയ്സ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍
പുതിന ഇല ആറ് ഇതള്‍
മല്ലിയില മൂന്ന് തണ്ട്
മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി മൂന്ന് ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
എണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം:

സോയാ ചങ്‌സ് പതിനഞ്ചു മിനിറ്റ് ചെറു ചൂടുവെള്ളത്തിലിടുക. പിന്നീടത് നന്നായി പിഴിഞ്ഞ് ഒരിക്കല്‍ക്കൂടി സാധാരണ വെള്ളത്തില്‍ അഞ്ചു മിനിട്ടിടുക. പിന്നീടത് നന്നായി പിഴിഞ്ഞ് വെള്ളം കളഞ്ഞ് മാറ്റിവെയ്ക്കുക. സവോളയും മല്ലിയിലയും നന്നായി കൊത്തിയരിഞ്ഞു വെയ്ക്കുക. തക്കാളിയും പൊതീനയിലയും നന്നായി അരച്ചു വെയ്ക്കുക.

ഫ്രൈ പാനില്‍ എണ്ണ ചൂടായതിനു ശേഷം കടുക മൂപ്പിക്കുക. പിന്നീട് സവോള ഇട്ട് നന്നായി വഴട്ടുക. സവോള ബ്രൗണ്‍ കളറാകുമ്പോള്‍ അതിലേയ്ക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞള്‍പ്പൊടി ഗരം മസാല എന്നിവ ചേര്‍ത്ത് വീണ്ടും വഴട്ടുക. പിന്നീട് വെളുത്തുള്ളി, ഇഞ്ചി എന്നിവയുടെ പെയ്സ്റ്റുകള്‍ ചേര്‍ക്കുക. അതിനു ശേഷം പൊതീനയില പെയ്സ്റ്റ് ചേര്‍ത്തിളക്കുക. ചേരുവകള്‍ നന്നായി വഴട്ടിയതിനു ശേഷം അരച്ച തെക്കാളി ഇട്ട് വീണ്ടും വഴട്ടുക. എല്ലാ ചെരുവകളും മസാല പരുവത്തിലാകുമ്പോള്‍ അതിലേയ്ക്ക് സോയാ ചങ്‌സും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ മൂടിവെയ്ക്കുക. വെന്തു പാകമാകുമ്പോള്‍ കൊത്തിയരിഞ്ഞ മല്ലിയില വിതറി വീണ്ടും ഇളക്കി മൂടിവെയ്ക്കുക. മൂന്ന് മിനിറ്റ് കഴിഞ്ഞ് അടപ്പു മാറ്റി തീയണച്ച് തുറന്നു വെയ്ക്കുക. സോയാ ചങ്‌സ് മസാല റെഡിയായിക്കഴിഞ്ഞു.

വൈകുന്നേരങ്ങളില്‍ ചെറുചൂടുള്ള ചപ്പാത്തിയുടെ കൂടെ കഴിക്കാന്‍ ഇത്രയും രുചികരമായ വെജിറ്റബിള്‍ പ്രൊട്ടീന്‍ ലോകത്തില്‍ വേറെ ഇല്ല.

RECENT POSTS
Copyright © . All rights reserved