Cuisine

 
 

 

 

 

 

 

 

 

 

ബേസില്‍ ജോസഫ് 

ഒരു തനിനാടന്‍ വിഭവംആണ് വീക്കെന്‍ഡ് കുക്കിംഗിലൂടെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. മലയാളികളില്‍ ഞണ്ട് ഒരിക്കലെങ്കിലും കഴിക്കാത്തവര്‍ ഉണ്ടാവില്ല എന്ന ്കരുതുന്നു. എന്നെ സംബന്ധിച്ചിത്തോളം പല രീതിയില്‍ കുക്ക് ചെയ്ത ഞണ്ട് കറികള്‍ കഴിച്ചിട്ടുണ്ടെങ്കിലും കുട്ടനാടന്‍ സ്‌റ്റൈലില്‍ ഉണ്ടാക്കിയതിന്റെ സ്വാദ് മറ്റൊന്നിലും കിട്ടിയിട്ടില്ല എന്നത് ഒളിച്ചുവയ്ക്കാന്‍ പറ്റാത്ത സത്യംആണ്. ഞാന്‍ ഒരു നാട്ടിന്‍ പുറത്തുകാരന്‍ ആയതിനാലാകം നാടന്‍ രീതിയില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളോട ്എന്നും ഒരു താത്പര്യം ഉള്ളത്. ‘ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം കൂട്ടി തിന്നണം’ എന്നാണല്ലോ ചൊല്ല് ആയതിനാല്‍ ഇവിടെ ജീവിക്കുന്നിടത്തോളം കാലം റോസ്റ്റ് ഡിന്നറിനെയും പിസ്സയെയും കെഎഫ്സിയെയും ഒക്കെ മാറ്റിനിര്‍ത്താനും പറ്റില്ല. ഇനി നമുക്ക് റെസിപ്പിയിലേക്ക്  കടക്കാം.

ചേരുവകള്‍

ഞണ്ട് 500 ഗ്രാം
സബോള 2 എണ്ണം (sliced )
പച്ചമുളക്് നീളത്തില്‍ മുറിച്ചത് 1 എണ്ണം
കറിവേപ്പില 2 തണ്ട്
തക്കാളി 2 എണ്ണം (നന്നായിചോപ്‌ചെയ്തത് )
തേങ്ങപ്പാല്‍ 1 കപ്പ് (ഏകദേശം 150 ml )
ഉപ്പ് , ഓയില്‍വെള്ളംഎന്നിവആവശ്യത്തിന് .
ഈ ഞണ്ട് റോസ്റ്റിന്റെ മസാല അരച്ചാണ് ഉണ്ടാക്കുന്നത്. അതിലേയ്ക്ക് ആവശ്യം ഉള്ള ചേരുവകള്‍
ഇഞ്ചി 1 പീസ്
വെളുത്തുള്ളി 1 കുടം
കുഞ്ഞുള്ളി 4 എണ്ണം
കാശ്മീരി ചില്ലി പൌഡര്‍ 2 ടീസ്പൂണ്‍
മല്ലിപ്പൊടി 3 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
കുരുമുളകുപൊടി 1 ടീസ്പൂണ്‍
ഗരംമസാല 1 ടീസ്പൂണ്‍
വെള്ളം മസാല നന്നായി അരക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഞണ്ട് നന്നായി വൃത്തിയാക്കി കഴുകിവയ്ക്കുക. മസാലയുടെ ചേരുവകള്‍ എല്ലാം ആവശ്യത്തിനു വെള്ളത്തില്‍ നന്നായി അരച്ച് എടുത്തു വയ്ക്കുക. അരക്കുമ്പോള്‍ വെള്ളം കൂടിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരുതിക്ക്‌പേസ്റ്റ് ആയി വേണം മസാല അരച്ചെടുക്കാന്‍. ഒരു പാനില്‍ അല്പം ഓയില്‍ ചൂടാക്കി സബോള, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റി എടുക്കുക. ഇതിലേയ്ക്ക് അരച്ച മസാല ചേര്‍ത്ത് ചെറുതീയില്‍ കുക്ക്‌ചെയ്ത് എടുക്കുക. മസാലപാത്രത്തില്‍ പിടിക്കാതിരിക്കാന്‍ തുടര്‍ച്ചയായി ഇളക്കികൊണ്ടിരിക്കുക. ഓയില്‍തെളിഞ്ഞു തുടങ്ങുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളിചേര്‍ത്ത് 34 മിനിറ്റ്കൂടികൂക്ക്‌ചെയ്യുക .തക്കാളി സോഫ്റ്റ ്ആയി കഴിയുമ്പോള്‍ ഞണ്ട് 1/ 2 കപ്പ് വെള്ളംഎന്നിവ ചേര്‍ത്ത് നന്നായി മിക്‌സ്‌ചെയ്ത് പാന്‍അടച്ച് വച്ച് ഞണ്ട് കൂക്ക് ചെയ്യുക. ഗ്രേവി കുറുകിവരുമ്പോള്‍ തേങ്ങാപ്പാലും കൂടി ചേര്‍ത്ത് വീണ്ടും 45 മിനിറ്റ്കൂടികൂക്ക്‌ചെയ്യുക. ഗ്രേവി നന്നായി ഞണ്ടില്‍ പിടിച്ചു കഴിയുമ്പോള്‍ ചൂടോടെ ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ സെര്‍വ്‌ചെയ്യുക .

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്
വളരെ വ്യത്യസ്തവും എന്നാല്‍ വളരെ എളുപ്പത്തിലും ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് വീക്ക് എന്‍ഡ് കുക്കിംഗ് ഈ ആഴ്ചയില്‍ പരിചയപ്പെടുത്തുന്നത്. മംഗോളിയന്‍ കുസിന്‍ വളരെ പേരുകേട്ട കുസിന്‍ അല്ലാത്തതിനു കാരണം വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ഓരോ ഡിഷിലും ചേര്‍ക്കാറുള്ളൂ അതുപോലെ വളരെ കുറച്ചു പച്ചക്കറികള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇതിനുള്ള കാരണം മംഗോളിയിലെ കാലാവസ്ഥ ആണ്. വളരെ ശക്തിയുള്ളതും നീണ്ടു നില്‍ക്കുന്നതും ആയ വിന്റര്‍ പച്ചക്കറികള്‍ കൃഷി ചെയ്യാനുള്ള തടസ്സമാകുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ മംഗോളിയയിലെ ശരാശരി താപനില -5 ആണ്. ഇപ്പോഴത്തെ താപനില മൈനസ് 35 -40 ആണ്. ഇനി മംഗോളിയന്‍ ബീഫ് ഫ്രൈയുടെ റെസിപിയിലേയ്ക്കു കടക്കാം

ചേരുവകള്‍

ബീഫ് 250 ഗ്രാം (വളരെ നേരിയ സ്ട്രിപ് ആയി അരിഞ്ഞത്
മുട്ട 1 എണ്ണം
കോണ്‍ ഫ്‌ലൗര്‍ 50 ഗ്രാം
കുരുമുളകുപൊടി 2 ടീസ്പൂണ്‍
സ്പ്രിംഗ് ഓനിയന്‍ 1 കെട്ട്
സോയ സോസ് 2 ടേബിള്‍ സ്പൂണ്‍
ഷുഗര്‍ 1 ടേബിള്‍ സ്പൂണ്‍
ഓയില്‍ 150 ml

പാചകം ചെയ്യുന്ന വിധം

ഒരു മിക്‌സിങ്ങ് ബൗള്‍ എടുത്തു ബീഫ്, മുട്ട, കോണ്‍ ഫ്‌ലൗര്‍, കുരുമുളകുപൊടി എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഒരു ഫ്രയിംഗ് പാനില്‍ ഓയില്‍ നന്നായി ചൂടാക്കി ബീഫ് വറത്തു എടുക്കുക. ഒരു ചെറിയ ബൌള്‍ എടുത്തു സോയസോസ് ഷുഗര്‍ അല്പം വെള്ളം എന്നിവ ചേര്‍ത്ത് ഷുഗര്‍ നന്നായി അലിഞ്ഞു ചേരുന്നതുവരെ ഇളക്കുക. സ്പ്രിംഗ് ഓനിയന്‍ 2 രാ നീളത്തില്‍ അരിഞ്ഞു വയ്ക്കുക. ഒരു പാനില്‍ അല്പം ഓയില്‍ ചൂടാക്കി വെളുത്തുള്ളി വഴറ്റുക. ഇതിലേയ്ക്ക് വറത്തു വച്ച ബീഫ് ചേര്‍ത്ത് നന്നായി ടോസ് ചെയ്യുക.വെളുത്തുള്ളിയുടെ സൌരഭം ബീഫില്‍ ചേരാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലേയ്ക്ക് തയാറാക്കി വച്ചിരിക്കുന്ന സോയസോസ് ഷുഗര്‍ മിശ്രിതം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ സ്പ്രിംഗ് ഓനിയന്‍ ചേര്‍ത്ത് 2 മിനിട്ട് കുക്ക് ചെയ്ത് ചൂടോടെ റൈസിനൊപ്പം വിളമ്പുക. (സോയസോസിനു ഉപ്പുള്ളതിനാല്‍ ആവശ്യം എങ്കില്‍ മാത്രം ഉപ്പു ചേര്‍ക്കുക)

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്
പരമ്പരാഗതമായി തണുപ്പു കാലത്ത് സൗത്ത് വെയില്‍സില്‍ ഉണ്ടാക്കുന്ന ഒരു സൂപ്പ് ആണ് കൗള്‍. വെയില്‍സിന്റെ ദേശീയ സൂപ്പ്/ഡിഷ് ആയി കൗള്‍ അറിയപ്പെടുന്നു. ഞാന്‍ താമസിക്കുന്ന ന്യൂപോര്‍ട്ട്, പരിസര പ്രദേശങ്ങളായ കാര്‍ഡിഫ്, സ്വാന്‍സീ, കമാര്‍ത്താന്‍, പെമ്‌ബ്രോക്ഷയര്‍, കാര്‍ഡിഗന്‍, അബര്‍സിവിത്ത് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് സൗത്ത് വെയില്‍സ്.

സൂപ്പ് വിഭാഗത്തില്‍ ആണ് ഇത് അറിയപ്പെടുന്നതെങ്കിലും ഒരു മെയിന്‍ കോഴ്‌സിനു തുല്യം ആണ് വെല്‍ഷ് കൗള്‍. പതിനാലാം നൂറ്റാണ്ടില്‍ ആണ് കൗളിന്റെ ഉത്ഭവം. നോര്‍ത്ത് വെയില്‍സിലെ ലോബ്‌സ് ഗൗസുമായി കൗളിനു വളരെയധികം സാദൃശ്യം ഉണ്ട്. രണ്ടു ഡിഷും ഒരേപോലെയാണ് ഉണ്ടാക്കുന്നതെങ്കിലും കൗള്‍ ഉണ്ടാക്കാന്‍ ലാംബും ലോബ്‌സ്ഗൗസ് ഉണ്ടാക്കാന്‍ ബീഫും ഉപയോഗിക്കുന്നു. സ്ടൂവിംഗ് കുക്കിംഗ് രീതി ഉപയോഗിച്ചാണ് ഈ ഡിഷ് ഉണ്ടാക്കുന്നത്. അതിനാല്‍ മീറ്റ് നല്ല മയമുള്ളതായി വരും.

ചേരുവകള്‍

ലാംബ് – 1 കിലോ
ഓയില്‍ – 50 ml
കുരുമുളക്‌പൊടി – 1 ടേബിള്‍സ്പൂണ്‍
ലാംബ്‌സ്റ്റോക്ക് – 2 ലിറ്റര്‍
ഉരുളക്കിഴങ്ങ് – 225 ഗ്രാം
സബോള – 225 ഗ്രാം പീല്‍ ചെയ്തു ക്യൂബ് ആയി മുറിച്ചത്
ലീക്‌സ് – 225 ഗ്രാം 1 cm നീളത്തില്‍ മുറിച്ചത്
കാരറ്റ് 225 – ഗ്രാം പീല്‍ ചെയ്തു ക്യൂബ് ആയി മുറിച്ചത്
സ്വീഡ് – 225 ഗ്രാം പീല്‍ ചെയ്തു ക്യൂബ് ആയി മുറിച്ചത്

പാകം ചെയ്യുന്ന വിധം

ഒരു കാസറോള്‍ പാന്‍ എടുത്ത് അതിലേയ്ക്ക് അല്‍പം ഓയില്‍ ഒഴിച്ച് നന്നായി ചൂടാക്കി അതിലേയ്ക്ക് ലാംബും കുരുമുളകുപൊടിയും ചേര്‍ത്ത് കുക്ക് ചെയ്യുക. ഇതിലേയ്ക്ക് സ്റ്റോക്ക് ചേര്‍ത്ത് നന്നായി ബോയില്‍ ചെയ്യുക. നന്നായി ബോയില്‍ ആയിക്കഴിയുമ്പോള്‍ തീ കുറച്ചു 15 മിനിറ്റ് നേരം കുക്ക് ചെയ്യുക. ഇതിലേയ്ക്ക് മുറിച്ചു വച്ചിരിക്കുന്ന വെജിറ്റബള്‍സ് ചേര്‍ത്ത് വീണ്ടും കുക്ക്‌ചെയ്യുക. വെജിറ്റബള്‍സ് നന്നായി കുക്ക് ആയി കഴിയുമ്പോള്‍ തീ കുറച്ചു 15 മിനിറ്റ് നേരം കുക്ക ്‌ചെയ്യുക. വെജിറ്റബിള്‍സ് നന്നായി കുക്ക് ആയി കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി ബ്രെഡ് റോളും വെല്‍ഷ് ചീസിനോപ്പം ചൂടോെടെ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്‌
ചേരുവകള്‍

ചിക്കന്‍ – 1 കിലോ
തക്കാളി – ഒരെണ്ണം
ഇഞ്ചി – 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 2 ടേബിള്‍ സ്പൂണ്‍
മുളക് – 2 ടീസ്പൂണ്‍
മല്ലി – 1/2 ടീസ്പൂണ്‍
നെയ്യ് – 5 ടീസ്പൂണ്‍
പച്ചമുളക് – 4 എണ്ണം
ഉള്ളി – 1 വലുത്
അണ്ടിപ്പരിപ്പ് – 10 എണ്ണം
ഗരംമസാല – 1 ടീസ്പൂണ്‍
മല്ലിയില – 1/4 കപ്പ്

പാകം ചെയ്യുന്ന വിധം

ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടായതിന് ശേഷം നെയ്യ് ഒഴിക്കുക. ചൂടായതിന് ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് നന്നായി വഴറ്റുക. പിന്നീട് പച്ചമുളക്. മുളക, മല്ലി ,തക്കാളി, ഗരം മസാല എന്നിവയും ചേര്‍ത്ത് വഴറ്റുക. ഉപ്പും ചിക്കനും ചേര്‍ക്കാം. ഉള്ളി കുറച്ച് വെള്ളത്തില്‍ വേവിച്ച് വെള്ളം തണുത്തതിനു ശേഷം കുതിര്‍ത്ത അണ്ടിപ്പരിപ്പും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുത്ത് അടുപ്പില്‍ വെന്തുകൊണ്ടിരിക്കുന്ന ചിക്കനിലേക്ക് ചേര്‍ക്കാം. എല്ലാംകൂടി നന്നായി പത്ത് മിനുട്ട് അടച്ചിട്ട് വേവിക്കാം. അവസാനമായി മല്ലിയിലയും ചേര്‍ക്കാം. കഡായി ചിക്കന്‍ റെഡി.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

ബേസില്‍ ജോസഫ് 
വളരെ പേര് കേട്ട ഒരു കേക്ക് ആണ് ഇന്നിവിടെ നിങ്ങള്‍ക്കായി വീക്ക് ഏന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വിവിധ രീതിയില്‍ ബേക്ക് ചെയ്യാവുന്നതാണ്. ചിലപ്പോള്‍ നിങ്ങള്‍ പലരും കണ്ടിട്ടുണ്ടാവും ബേക്ക് ചെയ്യാതെ സ്റ്റീം കുക്കിംഗ് വഴി കേക്ക് ഉണ്ടാക്കുന്നത്. ഏതു റെസിപി ഉപയോഗിച്ചാണ് കേക്ക് ഉണ്ടാക്കുന്നതെങ്കിലും അതില്‍ ഉപയോഗിക്കുന്ന ചേരുവകളുടെ തൂക്കം കൃത്യമായിട്ട് ഫോളോ ചെയ്യണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ എന്‍ഡ് പ്രോഡക്റ്റ് കറക്റ്റ് ആയി കിട്ടി എന്ന് വരില്ല.

ചേരുവകള്‍
മുട്ട 3 എണ്ണം
ഷുഗര്‍ 6 ടീസ്പൂണ്
പ്ലൈന്‍ ഫ്‌ലൗര്‍ 75 ഗ്രാം
ബേക്കിംഗ് പൌഡര്‍ 1 ടി സ്പൂണ്
കൊക്കോ പൌഡര്‍ 2 ടീസ്പൂണ്
ചെറീസ് (ടിനില്‍ കിട്ടുന്നത് )100 ഗ്രാം (സിറപ്പ് കളയാതെ വയ്ക്കുക )
വിപ്പിംഗ് ക്രീം 150 ml
ചോക്ലേറ്റ് ഷേവിങ്ങ്‌സ് 100 ഗ്രാം

പാചകം ചെയ്യുന്ന വിധം
ഒരു മിക്‌സിങ്ങ് ബൌള്‍ എടുത്തു മുട്ടയും ഷുഗറും ചേര്‍ത്ത് നന്നായി അടിച്ചു നല്ല ക്രീമി പരുവത്തില്‍ ആക്കുക . അതിനു ശേഷം പ്ലൈന്‍ ഫ്‌ലൗര്‍ ,ബേക്കിംഗ് പൌഡര്‍,കൊക്കോ പൌഡര്‍ എന്നിവ നന്നായി മിക്‌സ് ചെയ്ത് ഇതിലേയ്ക്ക് ചേര്‍ത്ത് വളരെ സാവധാനത്തില്‍ നന്നായി മിക്‌സ് ചെയ്യുക .ഈ മിശ്രിതം കേക്ക് ബേക്ക് ചെയ്യാനുള്ള ഡിഷലേയ്ക്ക് മാറ്റി 180 c പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ ബേക്ക് ചെയ്യുക.
കേക്ക് ബേക്ക് ആകുന്ന സമയത്ത് വിപ്പിംഗ് ക്രീം എടുത്ത് അല്പം ഷുഗര്‍ ചേര്‍ത്ത് നന്നായി അടിച്ചു ഫോം പരുവത്തില്‍ ആക്കി ഫ്രിഡ്ജില്‍ വയ്ക്കുക. കേക്ക് റെഡി ആയിക്കഴിയുമ്പോള്‍ ഓവനില്‍ നിന്നും എടുത്തു കൂള്‍ ആകാന്‍ വയ്ക്കുക. കേക്ക് നന്നായി തണുത്ത് കഴിയുമ്പോള്‍ എടുത്തു നടുവേ മുറിക്കുക. കേക്കിന്റെ രണ്ടു സൈഡും എടുത്തു വച്ചിരിക്കുന്ന ചെറി സിറപ്പ് കൊണ്ട് സോക്ക് ചെയ്യുക . റെഡി ആക്കി വച്ചിരിക്കുന്ന ക്രീം കേക്കിന്റെ ഒരു പകുതിയുടെ മുകളില്‍ നന്നായി തേച്ച് പിടിപ്പിക്കുക . ക്രീമിന്റെ മുകളില്‍ അരിഞ്ഞു വച്ചിരിക്കുന്ന ചെറി വിതറുക . മുറിച്ചു വച്ച രണ്ടാമത്തെ പകുതി കൊണ്ട് കവര്‍ ചെയ്തു വീണ്ടും കേക്കില്‍ ക്രീം തേച്ചു പിടിപ്പിക്കുക. ഒരു പൈപ്പിങ്ങ് ബാഗില്‍ ക്രീം നിറച്ച് ചോക്ലേറ്റ് ഷേവിങ്ങ്‌സും ചെറിയും ഉപയോഗിച്ച് കേക്ക് നന്നായി അലങ്കരിച്ചു തണുപ്പിച്ചു സെര്‍വ് ചെയ്യുക

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ബേസില്‍ ജോസഫ്

കഴിഞ്ഞ ആഴ്ചയില്‍ വീക്ക് ഏന്‍ഡ് കുക്കിംഗില്‍ സൂചിപ്പിച്ചിരുന്നപോലെ ക്രിസ്മസിന് ബാക്കി വന്ന ടര്‍ക്കി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ഈ ആഴ്ചയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കറിയുമായി അല്പം സാദൃശ്യം ഉള്ള ഒരു ഡിഷുകള്‍ ആണ് കാസറോളുകള്‍. ബീഫ്, ചിക്കന്‍, ഫിഷ് എന്നിവ ആണ് പ്രധാനമായും കാസറോള്‍ ഡിഷസ് ഉണ്ടാക്കാന്‍ ഉപയോഗിക്കാറ്.

ചേരുവകള്‍

ടര്‍ക്കി 500 ഗ്രാം (ക്യുബ്‌സ് ആയി മുറിച്ചത് )
സബോള 2 എണ്ണം (ഫൈന്‍ ആയി ചോപ് ചെയ്തത്)
ആപ്പിള്‍1 എണ്ണം (ക്യുബ്‌സ് ആയി മുറിച്ചത് )
ഒലിവ് ഓയില്‍ 2 ടീ സ്പൂണ്
Sage 1 ടി സ്പൂണ് ഡ്രൈ ആയതോ അല്ലെങ്കില്‍ 5 ലീവ്‌സ് നന്നായി ചോപ് ചെയ്തത്
പ്ലൈന്‍ ഫ്‌ലൗര്‍ 2 ടീസ്പൂണ്
സ്റ്റോക്ക് 300 ml (വെജിറ്റബള്‍ or ചിക്കന്‍)
തേന്‍ 2 ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു കാസറോള്‍ ഡിഷ് എടുത്ത് ഓയില്‍ ചൂടാക്കി അതില്‍ സബോള ,ആപ്പിള്‍ എന്നിവ ചേര്‍ത്ത് രണ്ടും സോഫ്റ്റ് ആകുന്നത് വരെ കുക്ക് ചെയ്യുക .ഇതിലേയ്ക്ക് sage ,പ്ലൈന്‍ ഫ്‌ലൗര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.ഫ്‌ലൗര്‍ കട്ട പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക .സ്റ്റോക്ക് ,തേന്‍ എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക .നന്നായി ചൂടായി കഴിയുമ്പോള്‍ ടര്‍ക്കി ,റോസ്റ്റഡ് വെജിറ്റബള്‍സ് എന്നിവ ചേര്‍ത്ത് ഒരു ലിഡ് വച്ച് കവര്‍ ചെയ്ത് 15 മിനിട്ടോളം ചെറു തീയില്‍ വയ്ക്കുക .ടര്‍ക്കിയും വെജിറ്റബള്‍സും നന്നായി ചൂടായി കഴിയുമ്പോള്‍ ആവശ്യം എങ്കില്‍ ഉപ്പും ചേര്‍ത്ത് ചൂടോടെ പൊറ്റട്ടൊ മാഷ് അല്ലെങ്കില്‍ ജാക്കറ്റ് പൊട്ടറ്റോയ്ക്കൊപ്പം സെര്‍വ് ചെയ്യുക .

( കാസറോള്‍ ഡിഷിനു പകരം ചുവടിനു നല്ല കട്ടിയുള്ള പാന്‍ ഉപയോഗിക്കാവുന്നതാണ് )

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

ബേസില്‍ ജോസഫ്

ക്രിസ്തുമസിന് ടര്‍ക്കി കുക്ക് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ വളരെ നെരത്തെ തന്നെ തുടക്കം കുറിക്കും. വിരുന്നിന് എത്ര പേര്‍ ഉണ്ട് എന്നുള്ളതിനെ ആശ്രയിച്ചാണ് ടര്‍ക്കിയുടെ വലിപ്പം തിരഞ്ഞെടുക്കുന്നത്. അഞ്ച് കിലോയ്ക്ക് മുതല്‍ മുകളിലേയ്ക്കുള്ള ടര്‍ക്കി ആണ് സാധാരണയായി ഉപയോഗിക്കുന്നത്. രാവിലെ തന്നെ ടര്‍ക്കി കുക്കിംഗ് ആരഭിക്കും. കാരണം വളരെ സമയം എടുക്കുന്ന ഒരു കുക്കിംഗ് ആണ്. പല രീതിയില്‍ ടര്‍ക്കി ഡിന്നര്‍ ഉണ്ടാക്കാവുന്നതാണ്. ഇവിടെ പറഞ്ഞിരിക്കുന്നത് വളരെ സിംപിള്‍ ആയ്യിട്ടുള്ള ഒരു രീതിയാണ്.

.
ചേരുവകള്‍

ടര്‍ക്കി 1 എണ്ണം (ഏകദേശം 5 കിലോ വലിപ്പം ഉള്ളത് )
ബട്ടര്‍ 100 ഗ്രാം
Thyme 1 ടീസ്പൂണ്
പാര്‍സിലി 2 ടീസ്പൂണ് (നന്നായി ചോപ്പ് ചെയ്തത്
ഗ്രൈറ്റഡ് ലെമണ് സെസ്റ്റ് ഒരു ലെമണിന്റെ
വെളുത്തുള്ളി 2 അല്ലി (വളരെ ഫൈന്‍ ആയി ചോപ്പ് ചെയ്തത് )
ഗ്രാമ്പൂ 4 എണ്ണം (നന്നായി പൊടിയാക്കിയത് )

.
പാചകം ചെയ്യുന്ന വിധം

ടര്‍ക്കി കുക്ക് ചെയ്യുന്നതിന് ഏകദേശം 1 മണിക്കൂര്‍ മുമ്പേ ഫ്രിഡ്ജില്‍ നിന്നും എടുത്തു വയ്ക്കുക .ടര്‍ക്കി റൂം ടെമ്പറേച്ചറിലേക്ക് ആവുന്നതിനു വേണ്ടിയാണിത്. ഒരു കിച്ചണ് പേപ്പര്‍ വച്ച് നന്നായി തുടച്ചു ഈര്‍പ്പം കളയുക. ഓവന്‍ 220 C യില്‍ ചൂടാക്കുക. രണ്ടാമത്തെ ചേരുവകള്‍ നന്നായി മിക്‌സ് ചെയ്തു പേസ്റ്റ് പരുവത്തില്‍ എടുക്കുക. ഈ പേസ്റ്റ് നന്നായി ടര്‍ക്കിയുടെ പുറത്തും അകത്തും തേയ്ച്ചു പിടിപ്പിക്കുക. ടര്‍ക്കി റോസ്റ്റിങ് ട്രേയിലെയ്ക്ക് മാറ്റുക. കിച്ചണ് ഫോയില്‍ വച്ച് ടര്‍ക്കി കവര്‍ ചെയ്യുക. കവര്‍ ചെയ്യുമ്പോള്‍ അല്പം ലൂസായി കവര്‍ ചെയ്യുക. ചൂടായ ഒവനില്‍ വച്ച് കുക്ക് ചെയ്യുക. 20 മിനുട്ട് കഴിയുമ്പോള്‍ ഓവന്റെ ചൂട് 180 c യിലേയ്ക്കു കുറക്കുക. ഏകദേശം 40 മിനുട്ട് ഒരു കിലോ ടര്‍ക്കി കുക്ക് ആകാന്‍ എടുക്കും. ടര്‍ക്കിയുടെയ തൂക്കം അനുസരിച്ച് കുക്കിംഗ് ടൈം അഡ്ജസ്റ്റ് ചെയ്യുക. അവസാനത്തെ 30 മിനുട്ട് ഫോയില്‍ മാറ്റി കുക്ക് ചെയ്യുക. മീറ്റ് നന്നായി കുക്ക് ആയോ എന്നറിയാന്‍ ഒരു സ്‌കൂവര്‍ എടുത്തു നല്ല കട്ടിയുള്ള ഭാഗത്ത് കുത്തുക. മീറ്റിന്റെ ജ്യൂസ് നന്നായി ക്ലിയര്‍ ആണെങ്കില്‍ ടര്‍ക്കി കുക്ക് ആയി എന്നര്‍ത്ഥം. പിങ്ക് കളര്‍ ആണ് ജ്യൂസിനെങ്കില്‍ വീണ്ടും ഒരു 15 മിനുട്ട് കൂടി കുക്ക് ചെയൂക. ഫുഡ് തെര്‍മൊമീറ്റെര്‍ ആണ് ഉപയോഗിക്കുന്നെങ്കില്‍ 80 C റീഡ് ചെയ്യുന്നെങ്കില്‍ ടര്‍ക്കി നന്നായി കുക്ക് ആയിട്ടുണ്ട്. ടര്‍ക്കി റോസ്റ്റിങ് പാനില്‍ നിന്നും മാറ്റി കാര്‍വിംഗ് ട്രേയിലെയ്ക്ക് മാറ്റുക. ഒരു ഫോയില്‍ വച്ച് കവര്‍ ചെയ്തു 30,45 മിനിട്ടോളം കഴിഞ്ഞിട്ട് കാര്‍വ് ചെയ്തു വിവിധ വെജിറ്റബള്‍സിനൊപ്പം സെര്‍വ് ചെയ്യു . കൂടെ ചിപ്ലൊറ്റ, സ്റ്റഫ്ഫിങ്ങ്, ഗ്രേവി എന്നിവ ആണ് സാധാരണയായി കൂടെ വിളമ്പുന്നത്.
NB : ബാക്കി വരുന്ന ടര്‍ക്കി സൂക്ഷിച്ചു വയ്ക്കുക അതുപയോഗിച്ചു ഉണ്ടാക്കാവുന്ന ഒരു പുതിയ ഡിഷുമായി വീക്ക് ഏന്‍ഡ് കുക്കിംഗ് വരുന്നതായിരിക്കും

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

 

 

ക്രീമി മധുരക്കിഴങ്ങു സൂപ്പ്

ചേരുവകള്‍

  1. ഒലിവ് ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
  2. സവാള – 1 എണ്ണം ചതുര കഷണങ്ങള്‍ ആക്കിയത്
    ചെറിയഉള്ളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
  3. വെളുത്തുള്ളി – 2 അല്ലി പൊടിയായി അരിഞ്ഞത്
  4. മധുരക്കിഴങ്ങ് – 3 എണ്ണം ചെറിയ ചതുരത്തില്‍ അരിഞ്ഞത്
    ചിക്കന്‍/വെജിറ്റബിള്‍ സ്റ്റോക്ക് – 200 ml
    കറുവപ്പട്ട പൊടിച്ചത് – 1/2 ടീസ്പൂണ്‍
    പപ്രിക – 1 ടീസ്പൂണ്‍
  5. ഉപ്പ് – ആവശ്യത്തിന്
    കുരുമുളകു പൊടി – 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു സോസ് പാനില്‍ ചെറിയ ചൂടില്‍ ഓയില്‍ ചൂടാക്കി സവാളയും ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. അല്‍പം ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കണം. സവാള ഏകദേശം 5 മിനിട്ട് വഴറ്റിക്കഴിയുമ്പോള്‍ വെളുത്തുള്ളിയും കൂടി ചേര്‍ത്ത് 2 മിനിട്ട് കൂടി വഴറ്റുക. ഇതിലേയ്ക്ക് നാലാമത്തെ ചേരുവ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച ശേഷം ചെറുതീയില്‍ 30 മിനുട്ട് കുക്ക് ചെയ്യുക. മധുരക്കിഴങ്ങ് നന്നായി വേവാന്‍ വേണ്ടിയാണിത്. ഈ മിശ്രിതം തണുത്ത ശേഷം മിക്‌സിയിലാക്കി നന്നായി അടിച്ച ശേഷം തിരികെ പാത്രത്തിലാക്കി ചൂടാക്കി പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് പാര്‍സിലി കൊണ്ട് ഗാര്‍നിഷ് ചെയ്ത് ചൂടോടെ ബ്രെഡ്‌റോളിനൊപ്പം വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

പാലപ്പം

ചേരുവകള്‍

പച്ചരി – 2 കപ്പ്
ചോറ് – 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1/2 ടേബിള്‍സ്പൂണ്‍
യീസ്റ്റ് – ഒരു നുള്ള്
തേങ്ങാ – 1
ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

കുതിര്‍ത്തു വച്ച അരി വെള്ളം ചേര്‍ത്ത് അരക്കുക. അതിലേയ്ക്ക് ചോറ്, തേങ്ങ, എന്നിവ അരച്ച് ചേര്‍ക്കുക. ചെറു ചൂടുവെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി അരച്ച് വച്ചതിലേയ്ക്ക് ചേര്‍ത്തിളക്കി 8 മുതല്‍ 12 മണിക്കൂര്‍ വരെ അടച്ചുവയ്ക്കുക. ആവശ്യത്തിന ്ഉപ്പും ചേര്‍ത്ത് പാലപ്പച്ചട്ടിയുടെ മധ്യത്തിലായി ഒരു തവി മാവ് ഒഴിച്ച് ചട്ടിയുടെ വശങ്ങളില്‍ പിടിച്ച് ചുറ്റിച്ച് അപ്പം ചുട്ടെടുക്കുക. അരി കുറഞ്ഞത് 4 മണിക്കൂര്‍ എങ്കിലും കുതിര്‍ത്തു വയ്ക്കണം. കൂടുതല്‍ സമയം അരി കുതിര്‍ത്ത് വച്ചതിന് ശേഷം അരയ്ക്കുകയാണെങ്കില്‍ നല്ല മാര്‍ദവമുള്ള അപ്പം ഉണ്ടാക്കാന്‍ സാധിക്കും. നമ്മുടെ ഈ തണുത്ത കാലാവസ്ഥയില്‍ മാവ് പുളിക്കാനായി എളുപ്പമാര്‍ഗങ്ങളുണ്ട്. ഒന്നുകില്‍ നമ്മുടെ ഹീറ്ററിന്റെ അടുത്ത് വയ്ക്കുക അല്ലെങ്കില്‍ ഓവന്‍ വളരെ ചെറിയ ചൂടില്‍ ഒരു 23 മിനിറ്റ് ചൂടാക്കി ഓഫ് ചെയ്ത ശേഷം അതില്‍ എടുത്തു വയ്ക്കുക. തീര്‍ച്ചയായും മാവ് നന്നായി പുളിക്കും.

മട്ടന്‍ മപ്പാസ്

mappas

ചേരുവകള്‍

മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ കല്യാണം, ക്രിസ്മസ്, ഈസ്റ്റര്‍, വിരുന്നു വരവ് എന്നിങ്ങനെ എല്ലാ ആഘോഷങ്ങളുടെയും ഒരു പ്രധാന വിഭവം ആണ് മപ്പാസ്. ചിക്കന്‍, മട്ടണ്‍, ഫിഷ്, താറാവ് എന്നിവയാണ് മപ്പാസ് ഉണ്ടാക്കാന്‍ സാധാരണയായി ഉപയോഗിക്കാറ്. ഏതു മപ്പാസായാലും നമ്മുടെ നാടന്‍ രീതിയില്‍ ഉണ്ടാക്കിയാല്‍ അതിന്റെ രുചിതന്നെ ഒന്ന് വേറേയാണ്.

മട്ടന്‍ – 1 കിലോ
ഉരുളക്കിഴങ്ങ – രണ്ടെണ്ണം (ക്യുബ് ആയി അരിഞ്ഞത്)
ക്യാരറ്റ് – ഒരെണ്ണം (ക്യുബ് ആയി അരിഞ്ഞത്)
തക്കാളി – രണ്ടെണ്ണം
സവാള – രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്
ചെറിയ ഉള്ളി – അഞ്ചെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – ഒരു കുടം
മല്ലിപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്
പെരുംജീരകം – ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് – നാലെണ്ണം നീളത്തില്‍ അരിഞ്ഞത്
കരുമുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
ഓയില്‍ – ആവശ്യത്തിന്
കറിവേപ്പില – രണ്ട് തണ്ട്
വറ്റല്‍ മുളക് – രണ്ടെണ്ണം
കടുക് – അര ടീസ്പൂണ്‍
തേങ്ങാപ്പാല്‍ – ഒന്നും രണ്ടും മൂന്നും പാല് തയ്യാറാക്കുക.

മട്ടന്‍ മപ്പാസ് തയ്യാറാക്കുന്ന വിധം:

മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഈ മട്ടന്‍ ഒരു പാത്രത്തില്‍ ഒരു നുള്ള് കുരുമുളക്‌പൊടിയും അല്പം മഞ്ഞളും ഉപ്പും ഒരുനുള്ള് പെരുംജീരകവും ചേര്‍ത്ത് ചെറുതീയില്‍ കുക്ക് ചെയ്യുക. 75% കുക്ക് ആകുമ്പോള്‍ ഓഫ് ചെയ്യുക. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞു വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ ഓയില്‍ ഒഴിച്ച് കടുക് പൊട്ടിയ്ക്കുക. കടുക് പൊട്ടിയ്ക്കുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍ മുളക് എന്നിവ ചേര്‍ക്കാം. ഇനി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ നന്നായി വഴറ്റുക. അതിനു ശേഷം പച്ചമുളക്, ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് തക്കാളിയും കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക.

മല്ലിപ്പൊടി, പെരുംജീരകം, കുരുമുളക്‌പൊടി, ഏലയ്ക്ക പൊടിച്ചത് ചേര്‍ത്ത് വഴറ്റുക. (പെരുംജീരകവും കുരുമുളകും ആദ്യം മട്ടന്‍ വേവാന്‍ വെച്ചപ്പോള്‍ ചേര്‍ത്തതിന്റെ ബാക്കി ആണ് ഇപ്പോള്‍ ചേര്‍ക്കുന്നത്) ഇതിലേക്ക് മൂന്നാംപാല് ഒഴിച്ച് ഇളക്കുക. ഇനി മുക്കാല്‍ വെന്ത മട്ടനും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക. കുറച്ചു ചാറ്‌വറ്റുമ്പോള്‍ തുറന്നു രണ്ടാംപാല് ഒഴിച്ച് ഇളക്കി അടച്ചു വയ്ക്കുക. ഉരുളക്കിഴങ്ങും ക്യാരറ്റും അതില്‍ കിടന്നു വേവണം. ഉപ്പു വേണമെങ്കില്‍ ഈ സമയം നോക്കിയിട്ട് ചേര്‍ക്കാം. നന്നായി വെന്ത് ചാര്‍ ഏകദേശം ഒന്ന് കുറുകുന്ന പരുവം ആകുമ്പോള്‍ തീ വളരെ കുറച്ചുവെച്ച് ഒന്നാംപാല്‍ ഒഴിച്ച് ചൂടാക്കി ഓഫാക്കുക. ഒന്നാംപാല്‍ ചേര്‍ത്ത് കഴിഞ്ഞ് മപ്പാസ് തിളയ്ക്കരുത്. നല്ല നാടന്‍ മട്ടന്‍ മപ്പാസ് തയ്യാര്‍. ഇനി ചൂടോടെ പാലപ്പത്തിനൊപ്പം കഴിയ്ക്കാവുന്നതാണ്.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

 

 

 

 

വെജിറ്റബിള്‍ പുലാവ്

ചേരുവകള്‍

1. ബസ്മതി അരി – 2 കപ്പ്
2. കാരറ്റ് – 1 ചെറുതായി അരിഞ്ഞത്
3. ബീന്‍സ് – 100 ഗ്രാം ചെറുതായി മുറിച്ചത്
4. ഗ്രീന്‍പീസ് – 50 ഗ്രാം
5. സവാള – 1 (മീഡിയംസൈസ്) ചെറുതായി അരിഞ്ഞത്
6. ഉണക്ക മുന്തിരി – 50 ഗ്രാം
7. കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
8. ഗ്രാമ്പു – 6 എണ്ണം
9. കറുവപ്പട്ട – ½ inch
10. ഏലക്കായ – 4 എണ്ണം
11. കുരുമുളക് – 8 എണ്ണം
12. നെയ്യ് – 1.5 ടേബിള്‍ സ്പൂണ്‍
13. എണ്ണ – 1 ടീസ്പൂണ്‍
14. ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

അരി 30 മിനുട്ട് നേരം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് ഒരു സൈഡില്‍ മാറ്റി വെക്കുക. ഉണക്ക മുന്തിരിയും കശുവണ്ടിപ്പരിപ്പും എണ്ണയില്‍ ചെറുതായി വറുത്തെടുക്കുക. ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള ബ്രൗണ്‍ നിറം ആകുന്നതുവരെ വഴറ്റി എടുക്കുക. ബീന്‍സ് കുറച്ച് ഉപ്പു ചേര്‍ത്ത് വഴറ്റുക. ബീന്‍സ് പകുതി വഴന്നു കഴിഞ്ഞാല്‍ അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റും ഗ്രീന്‍പീസും വേണമെങ്കില്‍ കുറച്ച് ഉപ്പും ചേര്‍ത്ത് വഴറ്റുക. ആവശ്യമെങ്കില്‍ കുറച്ച് എണ്ണകൂടി ചേര്‍ക്കാം. ഒരു നോണ്‍സ്റ്റിക്ക് പാന്‍ ചൂടാക്കി നെയ്യൊഴിച്ച് 5 മിനുട്ട് നേരം ചെറുതീയില്‍ കുതിര്‍ത്തു വെച്ചിരിക്കുന്ന അരി വഴറ്റി എടുക്കുക. ഇതേസമയം വേറൊരു പാത്രത്തില്‍ കുറച്ച് ഉപ്പും മുകളില്‍ പറഞ്ഞിട്ടുള്ള ഗരം മസാലയും ചേര്‍ത്ത് വെള്ളം തിളപ്പിക്കുക (1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം). ഈ തിളപ്പിച്ച വെള്ളം, അരി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന പാനിലേക്ക് ചെറുതായി ഒഴിക്കുക. എന്നിട്ട് ഒരു മൂടികൊണ്ട് അടച്ചു വെച്ച് ചെറുതായി വേവിക്കുക. ഇടയ്ക്കു വെള്ളം ചെക്ക് ചെയ്യണം. 25-30 മിനുട്ട് കഴിഞ്ഞാല്‍ അരി 98% വെന്തിരിക്കും. വെള്ളവും വറ്റിയിരിക്കും. അതിനു ശേഷം തീയില്‍ നിന്നും മാറ്റിവെക്കുക. ഗ്രീന്‍പീസ് ചോറിലേക്ക് ചേര്‍ത്തതിനു ശേഷം കുറച്ചു സമയം അടച്ചു വെക്കുക. ചോറ് നന്നായി വെന്തു കഴിഞ്ഞു എന്നുറപ്പായാല്‍ വഴറ്റി വെച്ചിരിക്കുന്ന പച്ചക്കറികളും മുന്തിരിയും അണ്ടിപ്പരിപ്പും ഇതിലേക്ക് ചേര്‍ത്ത് പതുക്കെ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ഇളക്കി ചൂടോടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

RECENT POSTS
Copyright © . All rights reserved