ലണ്ടന്‍: സ്കൂള്‍ അവധി ദിനങ്ങള്‍ യുകെയില്‍ 30 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതായി വെളിപ്പെടുത്തല്‍. എംപിമാരുടെയും ലോര്‍ഡ്സ് അംഗങ്ങളുടെയും സര്‍വകക്ഷി സമിതിയാണ് ഈ അവലോകനം നടത്തിയത്. സ്കൂളില്‍ നിന്ന് സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്ന 10 ലക്ഷത്തോളം കുട്ടികളും ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന 20 ലക്ഷത്തോളം കുട്ടികളുമാണ് സമ്മര്‍ അവധി ദിനങ്ങളില്‍ പട്ടിണിയുടെ നിഴലിലാകുന്നത്. സ്കൂളുകളില്ലാത്ത സമയത്ത് പട്ടിണിയാകുന്നതിനു പുറമേ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുമുള്ള സാഹചര്യങ്ങളും ഇവര്‍ക്ക് നഷ്ടമാകുന്നുണ്ടെന്നും സമിതി വിലയിരുത്തുന്നു.
സ്കൂള്‍ ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കാത്ത അവധിക്കാലത്ത് ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് ചാരിറ്റികളും ലോക്കല്‍ ചര്‍ച്ചുകളുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കണമെന്നും ഇതിനായി ഷുഗര്‍ ടാക്സില്‍ നിന്ന് ലഭിക്കുന്ന 41.5മില്യന്‍ പൗണ്ട് ഉപയോഗിക്കാന്‍ തയ്യാറാകണമെന്നുമാണ് സമിതി മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. അവധി ദിനങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്ന കുട്ടികളില്‍ പോഷകക്കുറവ് മൂലമുള്ള പ്രശ്നങ്ങള്‍ കാണാറുണ്ടെന്നും സമിതി വിലയിരുത്തി. ഇത് കുട്ടികളുടെ ബുദ്ധിശക്തിയെയും പഠനനിലവാരത്തെയും വരെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അവധി ദിനങ്ങള്‍ക്കു ശേഷം ഈ വിധത്തില്‍ ഒട്ടേറെ കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നു എന്നത് വാസ്തവമാണെന്നും ഇംഗ്ലണ്ടിനു പുറമേ, വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍ത്തേ്ണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സമാന സാഹചര്യമാണ് നിലവിലുള്ളതെന്നും സമിതി വ്യക്തമാക്കുന്നു. ക്രിസ്പുകളും ബിസ്കറ്റുകളും മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് ഛര്‍ദ്ദി പോലുള്ള ശാരീരികാസ്വസ്ഥതകളുണ്ടാകുന്നുണ്ട്. ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്ന് ശാീരീരികക്ഷമതയില്ലാത്തതിനാല്‍ ഇവര്‍ പുറത്തേക്ക് പോകുന്നതായും സമിതി നിരീക്ഷിക്കുന്നു.
ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടിയേറ്റക്കാരുടെ പദവി നല്കാന് വിസമ്മതിക്കുന്ന സര്‍ക്കാര്‍ നയം യുകെയുടെ ലോകോത്തര സര്‍വകലാശാലകളെ നാശത്തിലേക്ക് നയിക്കുമെന്ന് വാദം. കുടിയേറ്റനയത്തില്‍ മാറ്റം വേണമെന്ന് വാദിക്കുന്ന എംപിമാരാണ് ഈ വാദം ഉന്നയിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളെ പ്രത്യേക വിഭാഗമായി പരിഗണിക്കമെന്നും മൊത്തം കുടിയേറ്റക്കാരുടെ പരിധി നിര്‍ണ്ണയിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ അതില്‍ ഉിള്‍പ്പെടുത്തരുതെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു. വിവിധ പാര്‍ട്ടികളുടെ എംപിമാരുള്‍പ്പെടുന്ന എഡ്യുക്കേഷന്‍ സെലക്റ്റ് കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിരുദ്ധാഭിപ്രായം പറയുന്ന ടോറി എംപിമാരെ സമാധാനിപ്പിക്കാന്‍ ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും. അല്ലെങ്കില്‍ ബില്‍ പാസാക്കാനുള്ള നീക്കം ലോര്‍ഡ്സ് തടയാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ഷത്തില്‍ 1,00,000 ആയി പരിതമിതപ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ചയും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വിദേശ വിദ്യാര്‍ത്ഥികളെ താല്‍ക്കാലിക കുടിയേറ്റക്കാരായി പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനായി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ലോര്‍ഡ്സ് അഭിപ്രായപ്പെട്ടിരുന്നു. കോമണ്‍സില്‍ ടോറി ചില ടോറി അംഗങ്ങളും സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. പൊതുജനങ്ങളും പാര്‍ലമെന്റും സര്‍ക്കാരിന്റെ ചില ഘടകങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ പട്ടികയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യണമെന്ന് ബോറിസ് ജോണ്സണ്, ലിയാം ഫോക്സ് തുടങ്ങിയ ബ്രെക്സിറ്റ് അനുകൂല മന്ത്രിമാര്‍ ശക്തമായി വാദിക്കുകയാണ്.
മജ്ജയിലുള്ള പ്രത്യേക മൂലകോശങ്ങള്‍ ശരീരത്തിനാവശ്യമായ രീതിയില്‍ ചുവപ്പു രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലറ്റുകള്‍ എന്നിവയായി രൂപപ്പെടാന്‍ കഴിവുള്ളവയാണ്. ഈ മൂലകോശങ്ങളുടെ പ്രവര്‍ത്തനത്തെയാണ് രക്താര്‍ബുദം ബാധിക്കുന്നത്. അതുവഴി മൂലകോശങ്ങള്‍ അനിയന്ത്രിതമായി, അസാധാരണയായി രക്താണുക്കളെ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള അസാധാരണ രക്തകോശങ്ങള്‍ അഥവാ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ അണുബാധക്കെതിരെ പൊരുതുക, ശക്തമായ രക്തപ്രവാഹത്തെ തടയുക എന്നിങ്ങനെയുള്ള രക്തത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ തടയുന്നു. ഇവ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. രക്താര്‍ബുദത്തെ തടയുന്നതിനായി വൈദ്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഒന്നാണ് മജ്ജ മാറ്റിവയ്ക്കല്‍ അഥവ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് (ബി.എം.ടി). രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണ് സുഖപ്പെടാനുള്ള ഏക വഴി.
ബി.എം.ടി.യില്‍ രോഗിയുടെ കേടുപറ്റിയ അല്ലെങ്കില്‍ നശിച്ചുപോയ മജ്ജയിലെ മൂലരക്തകോശങ്ങള്‍ മാറ്റി ആരോഗ്യമുള്ള ദാതാവിന്റെ മജ്ജ വയ്ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ 1983ലാണ് ആദ്യമായി ബി.എം.ടി ചെയ്തത്. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ബാധിച്ച ഒമ്പതു വയസുകാരിയിലായിരുന്നു ഇത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതിക വിദ്യകളും ഈ രീതിയെ കൂടുതല്‍ സുരക്ഷിതവും പ്രയോജനപ്രദവും ആക്കിത്തീര്‍ക്കുകയാണ് ഇപ്പോള്‍.
മൂലകോശങ്ങള്‍ക്ക് മൂന്നു സ്രോതസ്സുകളാണുള്ളത്. മജ്ജ, പെരിഫറല്‍ രക്തം, പൊക്കിള്‍ക്കൊടിയിലെ രക്തം എന്നിവ. ഇവയില്‍ ഏതെങ്കിലുമുള്ള കോശങ്ങളില്‍ ഒന്ന് മാറ്റിവയ്ക്കുന്നതിന് ഉപയോഗിക്കാം. മജ്ജ മാറ്റിവയ്ക്കല്‍ മൂന്നു തരത്തിലാണുള്ളത്. ഇന്ന് കൂടുതലായി ഉപയോഗിക്കുന്ന മൂലകോശ സ്രോതസ് പെരിഫറല്‍ മൂലരക്തകോശങ്ങളാണ് (ദാതാവിനെ സംബന്ധിച്ച് രക്തദാനത്തിന് തുല്യമാണത്).
മൂന്നു രീതിയിലുള്ള മജ്ജ മാറ്റിവയ്ക്കലുകളാണുള്ളത്. സ്വന്തം മൂലരക്തകോശങ്ങള്‍ തന്നെ സ്വീകരിക്കുന്ന ഓട്ടോലോഗസ് രീതി, സാദൃശ്യമുള്ള ഇരട്ടയില്‍നിന്നും മൂലരക്തകോശങ്ങള്‍ സ്വീകരിക്കുന്ന സിന്‍ജീനിക് രീതി, ആരോഗ്യമുള്ള മുതിര്‍ന്നവരില്‍നിന്നും, സാധാരണയായി സഹോദരന്, സഹോദരി (അല്ലെങ്കില്‍ രക്തബന്ധമുള്ളവര്‍) എന്നിവരില്‍നിന്നും മൂലരക്തകോശങ്ങള്‍ സ്വീകരിക്കുന്ന അലോജനിക് രീതി എന്നിവയാണവ. രോഗിയുമായി ബന്ധമില്ലാത്ത ഏതെങ്കിലുമൊരു വ്യക്തിയുടെ മൂലരക്തകോശങ്ങള്‍ അനുയോജ്യമാണെങ്കില്‍ മജ്ജ മാറ്റിവയ്ക്കുന്നതിനുപയോഗിക്കാം. മുഴുവനായോ ഭാഗികമായോ എച്ച്.എല്‍.എ ജനിതക ടൈപ്പ് യോജിച്ചതാണെങ്കില്‍ മാത്രമേ മൂലരക്തകോശങ്ങള്‍ ദാനം ചെയ്യാന്‍ പാടുള്ളൂ മജ്ജ ദാനം ചെയ്യുന്നത് പെരിഫറല്‍ രക്തത്തില്‍നിന്നോ മജ്ജയില്‍നിന്നോ ആവാം.
പെരിഫറല്‍ മൂലരക്തകോശങ്ങള്‍ മാറ്റിവയ്ക്കുന്നത് ശസ്ത്രക്രിയ ആവശ്യമില്ലാത്ത രീതിയാണ്. കൈകളില്‍നിന്നുള്ള രക്തം എടുത്ത് ഒരു ഉപകരണത്തിലൂടെ മൂലരക്തകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. ഇടുപ്പിലെ എല്ലില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന മജ്ജയില്‍നിന്നുള്ള മൂലരക്തകോശങ്ങളും ദാനം ചെയ്യാവുന്നതാണ്. ബി.എം.ടി രീതി ലളിതമായ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ജീവനു ഭീഷണിയായ രക്താര്‍ബുദം ബാധിച്ച രോഗിയുടെ മൂലകോശങ്ങളെ ഉയര്‍ന്ന ഡോസിലുള്ള കീമോതെറാപ്പിയിലൂടെ റേഡിയേഷന് ഉപയോഗിച്ചോ അല്ലാതെയോ നശിപ്പിക്കുന്നു. അതിനുശേഷം അനുയോജ്യമായ ദാതാവില്‍നിന്നെടുത്ത സ്വാഭാവിക മൂലകോശങ്ങള്‍ രോഗിയിലേക്ക് കുത്തിവയ്ക്കുന്നു. തുടര്‍ന്ന് രോഗിയെ രോഗപ്രതിരോധനിയന്ത്രണ സംവിധാനമുള്ള സുരക്ഷിതമായ സാഹചര്യത്തില്‍ ശുശ്രൂഷിക്കുന്നു. പുതിയതായി കുത്തിവച്ച മൂലകോശങ്ങള്‍ മജ്ജയില്‍ നിലയുറപ്പിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് സാധാരണരീതിയുള്ള രക്തകോശങ്ങള്‍ ആവശ്യാനുസരണം ഉത്പാദിപ്പിക്കുകയും അങ്ങനെ രോഗം സുഖമാകുകയും ചെയ്യുന്നു.
വിവരങ്ങള്‍: ഡോ. വിവേക് രാധാകൃഷ്ണന്
കണ്‍സള്‍ട്ടന്റ് മെഡിക്കല്‍
ഓങ്കോളജി / ഹെമറ്റോ ഓങ്കോളജി,
ബോണ്‍ മാരോ ട്രാന്‍സ്പ്ളാന്റ് ഫിസിഷ്യന്‍, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി
ഗ്ലോസ്സറ്റര്‍ : ജെയിംസ് ജോസ്സിന്റെ ജീവനെ രക്ഷിക്കുവാന്‍ സ്റ്റെം സെൽ ദാനം ചെയ്യുന്നതിന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അതിന്റെ ആവശ്യമില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. സ്റ്റെം സെൽ ദാനം ചെയ്യുന്നതുകൊണ്ട് ഒരു വ്യക്തിക്ക് എതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ ?, എങ്ങനെയാണ് സ്റ്റെം സെല്‍ ദാനം ചെയ്യുന്നത് ? തുടങ്ങിയെപ്പറ്റി യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഉപഹാറിന്റെ ട്രെയിണ്ട് വോളണ്ടിയറും, ഗ്ലോസ്സറ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗവുമായ ലോറന്‍സ് പെല്ലിശ്ശേരി വിശദീകരിക്കുന്നു.
ജെയിംസ് ജോസും, സ്റ്റെം സെൽ ഡൊണേഷനെ കുറിച്ചുള്ള ആശങ്കകളും
ബ്രിസ്റ്റോളിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥി ജെയിംസ് ജോസിനെ കുറിച്ച് ഇതിനോടകം എല്ലാവരും അറിഞ്ഞു കാണും. യുവത്വത്തിലേക്ക് കാലെടുത്തു വച്ചിട്ടുള്ള ജയിംസിന്റെ ജീവൻ നില നിർത്താൻ, അനുയോജ്യരായ സ്റ്റെം സെൽ ദാതാക്കളെ അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് അദ്ദേഹത്തിന്റെ അച്ഛൻ ജോസും അമ്മ ഗ്രേസിയും സഹോദരൻ ജോയലും. സോഷ്യൽ മീഡിയയിൽ ഈയൊരു വാർത്ത സജീവമാണെങ്കിലും നമ്മുടെയൊക്കെ നിസ്സംഗത എന്നത്തേയും പോലെ ഇവിടെയും ആവർത്തിക്കപ്പെടുന്നു. രക്ത ദാനം പോലെ തന്നെ ഡോണർക്ക് ഒരു വിധ ശാരീരിക പ്രശ്നങ്ങളുമില്ലാതെ, സ്റ്റെം സെൽ ഡൊണേഷൻ വഴി ജെയിംസിനെ രക്ഷിക്കാൻ ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് സജ്ജമാണ് എന്നുള്ളത് നമ്മൾ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.
സ്വന്തം മകനോ മകൾക്കോ മറ്റു വേണ്ടപ്പെട്ടവർക്കോ ഈയൊരു സാഹചര്യം വരുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്കൊക്കെ ബുദ്ധിമുട്ടാണ്. പക്ഷെ, ഓർക്കാപ്പുറത്തു വന്നു ചേർന്ന ആ ഒരു വിഷമ ഘട്ടത്തിലാണ് ജെയിംസും കുടുംബവും. അനുയോജ്യരായ സ്റ്റെം സെൽ ഡോണറെ ലഭിക്കുക എന്നുള്ളതാണ് ജെയിംസും കുടുംബവും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാൻ നാമോരോരുത്തരും തയ്യാറാണെങ്കിൽ ആരോഗ്യവാനായ ജെയിംസിനെ നമുക്ക് തിരികെ ലഭിക്കും എന്നതാണ് വസ്തുത. എങ്കിലും സ്റ്റെം സെൽ ഡൊണേഷനുമായി ബന്ധപ്പെട്ട ചില ആശങ്കകളും സംശയങ്ങളുമാകാം നമ്മളെ ഇതിൽ നിന്നും അകറ്റി നിർത്തുന്നത്.
എൻ. എച്ച്. എസ് – ഡെലീറ്റ് ബ്ലഡ് ക്യാൻസറും, യുകെ യിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉപഹാർ എന്ന സംഘടനയും ജെയിംസിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ തന്നെ സജീവമായി രംഗത്തുണ്ട്. ഉപഹാറിന്റെ ട്രയിന്റ് വോളന്റിയർ എന്ന നിലയിൽ മനസ്സിലാക്കിയ ചില പ്രാഥമിക വിവരങ്ങൾ നിങ്ങളുമായി പങ്കു വക്കാനും സ്റ്റെം സെൽ രജിസ്ട്രേഷനും ഡൊണേഷനും എത്ര മാത്രം ലളിതമാണ് എന്ന് വിശദീകരിക്കാനുമുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.
സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ:
1) 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ് (17 വയസ്സ് മുതൽ പ്രീ രജിസ്ട്രേഷൻ സാധ്യമാണ്).
2) പൊതുവിൽ ആരോഗ്യമുള്ളവരും 50 കിലോക്ക് മുകളിൽ തൂക്കമുള്ളവരുമായിരിക്കണം.
3) രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിക്കേണ്ടതാണ്.
4) നിങ്ങൾക്ക് നൽകപ്പെടുന്ന കോട്ടൺ ബഡ്സ് (സ്വാബ്സ്) നിങ്ങളുടെ വായിൽ രണ്ടു കവിളുകളിലും 30 സെക്കന്റോളം ഉരസിയതിന് ശേഷം പ്രത്യേകമായുള്ള പോസ്റ്റൽ കവറിൽ നിക്ഷേപിക്കുക. ടെസ്റ്റിന് വേണ്ടിയുള്ള സലൈവ എടുക്കുന്നതിനു വേണ്ടിയാണിത്.
5) പൂരിപ്പിച്ച നിങ്ങളുടെ ഫോമും സ്വാബ്സ് അടങ്ങിയ കവറും ഡെലീറ്റ് ബ്ലഡ് ക്യാൻസറിന് അയച്ചു കൊടുക്കുന്നു.
6) സ്വാബ്സിന്റെ പ്രത്യേകമായ ലാബിലുള്ള ടെസ്റ്റുകൾക്ക് ശേഷം രജിസ്ട്രേഷൻ പൂർത്തിയായ വിവരം സാധാരണ ഗതിയിൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ നിങ്ങളെ അറിയിക്കുന്നു.
7) രജിസ്ട്രേഷന് ശേഷം ഏതു ഘട്ടത്തിലും നിങ്ങൾക്ക് അത് കാൻസെൽ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷന് ശേഷം നിങ്ങൾ ഒരു ഡോണർ ആകുക എന്നുള്ളത് ലോട്ടറി ലഭിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. കാരണം, നിങ്ങൾ മറ്റൊരാൾക്ക് രണ്ടാം ജന്മത്തിനുള്ള സാഹചര്യം ഒരുക്കുന്നു. പിന്നെ, ഇങ്ങനെ സ്റ്റെം സെൽ യോജിച്ചു വരുന്നത് പതിനായിരത്തിലോ ചിലപ്പോൾ ലക്ഷത്തിലോ ഒരാൾക്ക് മാത്രമാണ്.
യുകെയിൽ തദ്ദേശീയരായവർ 59 ശതമാനത്തോളം പേർ സ്റ്റെം സെൽ ഡൊണേഷന്‍ വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളപ്പോൾ ഇവിടെയുള്ള ഏഷ്യക്കാരായവരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് വെറും 4 ശതമാനം മാത്രമാണ് എന്നുള്ളത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. സ്റ്റെം സെൽ ഡൊണേഷൻ നമ്മുടെ എത്നിക് ഒറിജിനുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ, ജെയിംസിന് സൗത്ത് ഇന്ത്യക്കാരായവരുടെ സ്റ്റെം സെൽ ആണ് കൂടുതൽ അനുയോജ്യമാകുന്നത് എന്നത് ഇതിന്റെയൊക്കെ ആക്കം വർധിപ്പിക്കുന്നു. അവിടെയാണ് നമ്മളോരോരുത്തരും ഇതിനായി രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത പ്രബലമാകുന്നതും.
ഒരു ഡോണറാകാനുള്ള അപൂർവ ഭാഗ്യം നിങ്ങളെ തേടിയെത്തിയാൽ:
1) ഡൊണേഷനുമായി മുന്നോട്ടു പോകാൻ തയ്യാറാണെങ്കിൽ ഡോണറുടെ ശാരീരിക ക്ഷമത ഉറപ്പ് വരുത്താൻ ആവശ്യമായ പ്രാഥമിക ടെസ്റ്റുകൾ ഉണ്ടായിരിക്കും, അതനുസരിച്ചായിരിക്കും തുടർ നടപടികൾ.
2) സ്റ്റെം സെൽ ഡൊണേഷന്‍ നിങ്ങളെ പ്രാപ്തമാക്കുന്നതിന് ആവശ്യമായ നാല് ഇഞ്ചക്ഷനുകൾ അതിനു മുന്നോടിയായി ഉണ്ടായിരിക്കും.
3) ബ്ലഡ് എടുക്കുന്ന അതെ രീതിയാണ് ഇവിടേയും അവലംബിക്കുന്നത്. പക്ഷെ, സ്റ്റെം സെൽ ഫിൽറ്റർ ചെയ്ത് എടുക്കുന്നതോടൊപ്പം, ബ്ലഡ് നമ്മുടെ ശരീരത്തിലേക്ക് തന്നെ റിട്ടേൺ ചെയ്യപ്പെടുന്നു.
4) നമ്മുടെ ശരീരത്തിൽ നിന്ന് എടുക്കപ്പെട്ട സ്റ്റെം സെൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ തന്നെ സ്വാഭാവികമായി വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടുന്നു.
5) ട്രാൻസ്പ്ലാന്റ് ചെയ്യപ്പെട്ട രോഗിയിലും ഇതേ കാലയളവിൽ കൂടുതൽ ആരോഗ്യകരമായ സ്റ്റം സെൽ ഉൽപ്പാദിപ്പിക്കപ്പെടുകയും, ഒപ്പം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയുന്നു.
6) സ്റ്റെം സെൽ ഡൊണേഷന്‍ ശേഷം ജോലിയിലേക്ക് തിരിച്ചു പോകാൻ രണ്ടു ദിവസത്തെ വിശ്രമം അനുവദിക്കുന്ന ഡോണർക്ക് ഒരു വിധ തുടർ ചികിത്സകളോ ടെസ്റ്റുകളോ സാധാരണ ഗതിയിൽ വേണ്ടി വരുന്നില്ല.
7) നിങ്ങൾക്കും സഹായത്തിനായി കൂടെ വരുന്ന ഒരാൾക്കും, സ്റ്റെം സെൽ ഡൊണേഷനുമായി ബന്ധപെട്ടു ജോലി സ്ഥലത്തു നിന്നുള്ള അവധിക്കും യാത്രക്കും താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റും വേണ്ടി വരുന്ന ചിലവുകൾ എല്ലാം ഡെലീറ്റ് ബ്ലഡ് ക്യാൻസർ വഹിക്കുന്നു.
ഒരു പക്ഷെ ജയിംസിന്റെ ജീവൻ രക്ഷിക്കാനുള്ള നിയോഗം നമ്മളിൽ ആർക്കെങ്കിലുമായിരിക്കാം. അതിന് ആദ്യം ചെയ്യേണ്ടത് സ്റ്റെം സെൽ ഡൊണേഷന്‍ വേണ്ടി രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇതിനോടകം നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന മഹത് സന്ദേശത്തിന്റെ പ്രചാരകരാകാനും, ഉപഹാറിന്റെ നേതൃത്വത്തിൽ യുകെയിൽ മിക്കയിടങ്ങളിലും സംഘടിപ്പിച്ചു വരുന്ന കാമ്പെയിനുകളിൽ പങ്കാളികളാകാനുമുള്ള ആഹ്വാനം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം.
ജെയിംസിനെ സംബന്ധിച്ച് ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് – ജെയിംസിനെ നിങ്ങൾ നെഞ്ചോട് ചേർക്കുന്നുവെങ്കിൽ അത് ഉടനെ തന്നെ വേണം. അങ്ങനെയെങ്കിൽ, ജീവിതം ഒരു ചോദ്യ ചിഹ്ന്നമായി മാറിയ ജെയിംസിനും കുടുംബത്തിനുമൊപ്പം പ്രത്യാശയോടെ നമുക്കും പങ്കു ചേരാം.
സ്നേഹത്തോടെ,
ലോറൻസ് പെല്ലിശ്ശേരി
0776 222 4421.
For more details, please check the following link:
ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന അന്വേഷണത്തില്‍ വഴിത്തിരിവായി പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍. ഭൂമിയില്‍ ജീവന് നിലനില്ക്കാന് കാരണമെന്ന് കരുതുന്ന സഹചര്യങ്ങള്‍ ഉണ്ടെന്ന് കരുതുന്ന ഗ്രഹമാണ് സൗരയുഥത്തിന് വെളിയില്‍ നാസയുടെ ബഹിരാകാശ ദൂരദര്‍ശിനി കെപ്ലര്‍ കണ്ടെത്തിയത്.
എല്‍എച്ച്എസ് 1140ബി എന്നാണ് ഈ ഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. ഭൂമിപോലെ പാറകള്‍ നിറഞ്ഞ ഗ്രഹമാണിതെന്നാണ് കണ്ടെത്തല്‍. ജലം ഉണ്ടാകാനുള്ള താപനിലയാണ് ഗ്രഹത്തിന്റെ ഉപരിതലത്തില്‍ എന്നാണ് കണ്ടെത്തല്‍. ജേര്‍ണല്‍ നാച്ച്യൂറല്‍ ഈ ഗ്രഹം സംബന്ധിച്ച പഠനം ബുധനാഴ്ച പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഭൂമിക്ക് സമാനമായ 52 ഗ്രഹങ്ങള്‍ ബഹിരാകാശ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും മികച്ച കണ്ടെത്തലാണ് പുതിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ കെപ്ലര്‍ മാത്രം 3,600 ഓളം ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ലണ്ടന്‍: സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് പ്രകാരം കുട്ടികളുടെ വിവരങ്ങള്‍ നല്‍കരുതെന്ന് അദ്ധ്യാപകരുടെ സംഘടന. കുട്ടികളുടെ ദേശീയത, ജന്മസ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കരുതെന്നാണ് നാഷണല്‍ യൂണിയന് ഓഫ് ടീച്ചേഴ്സ് രക്ഷിതാക്കളോട് ആവശ്യപ്പെടുന്നത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയാണ് സംഘടന പങ്കുവെക്കുന്നത്. നാഷണണല്‍ പ്യൂപ്പിള്‍സ് ഡേറ്റബേസില്‍ കുട്ടികളേക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ ചേര്‍ക്കാനുള്ള എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കത്തെ സംഘടന അപലപിച്ചു.
ഹോം ഓഫീസിനു പോലീസിനും ഈ വിവരങ്ങള്‍ കൈമാറാനുള്ള സാധ്യതയുണ്ടെന്നും വംശീയതയുടെ അടിസ്ഥാനത്തില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ വരുത്തുമ്പോള്‍ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും വാര്‍ഷിക കോണ്‍ഫറന്‍സിലെ സംഘടനയുടെ പ്രമേയം ആശങ്ക അറിയിക്കുന്നു. റെയ്ഡുകളും നാടുകടത്തലുകള്‍ വരെയും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായേക്കാമെന്നതാണ് സംഘടന ഉയര്‍ത്തുന്ന പ്രധാന ആശങ്ക.
ടേംലി സ്കൂള്‍ സെന്‍സസിന്റെ ഭാഗമായി 2016 സെപ്റ്റംബര്‍ മുതലാണ് സ്റ്റേറ്റ് സ്കൂകളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടു തുടങ്ങിയത്. എന്നാല്‍ ഇത് നല്‍കുന്നതിന് രക്ഷിതാക്കളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. നിയമാപരമായി വിവരങ്ങള്‍ നല്കാന് രക്ഷിതാക്കള്‍ ബാധ്യസ്ഥരുമല്ല. പോലീസിന്റെയും ഹോം ഓഫീസിന്റെയും ആവശ്യപ്രകാരം ഇത്തരം വിവരങ്ങള്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിത്തുടങ്ങിയതോടെയാണ് ഇത് വിവാദമായി മാറിയത്.
ലണ്ടന്‍: 138.5 മില്യന്‍ പൗണ്ട് ചെലവഴിച്ച് ആരംഭിച്ച് ഫ്രീ സ്കൂളുകള്‍ അടച്ചു പൂട്ടുന്നു. നാഷണല്‍ യൂണിയന് ഓഫ് ടീച്ചേഴ്സ് പുറത്തു വിട്ട കണക്കുകളാണ് ഫ്രീ സ്കൂളുകളുടെ പ്രതിസന്ധി വ്യക്തമാക്കുന്നത്. 62 ഫ്രീ സ്കൂളുകളും യുണിവേഴ്സിറ്റി ടെക്നിക്കല്‍ കോളേജുകളും സ്റ്റുഡിയോ സ്കൂളുകളുമാണ് ഈ തുക ചെലവഴിച്ച് സ്ഥാപിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷവും അടച്ചുപൂട്ടുകയോ ഭാഗികമായി പ്രവര്‍ത്തിക്കുകയോ തുറക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ നില്‍ക്കുകയോ ആണെന്ന് യൂണിയന് പുറത്തു വിട്ട് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പുതിയ 70,000 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നതിനായി 130 പുതിയ ഫ്രീ സ്കൂളുകള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന് ഗ്രീനിംഗ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്രീ സ്കൂളുകള്‍ നികുതിദായകന് വലിയ നഷ്ടമുണ്ടാക്കിയതിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. സര്‍ക്കാര്‍ നയത്തിന്റെ ശേഷിയില്ലായ്മയാണ് ഈ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതെന്ന് ലേബര്‍ എജ്യുക്കേഷന്‍ ഷാഡോ സഹമന്ത്രി ആന്ജല റെയ്നര്‍ പറഞ്ഞു.
കോടിക്കണക്കിന് പൗണ്ട് വെറുതെ ചെലവഴിച്ചിട്ടും അത് ആവശ്യമുള്ളയിടത്ത് ചെലവാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് റെയ്നര്‍ കുറ്റപ്പെടുത്തുന്നു. ഫ്രീ സ്കൂളിന്റെ പേരില്‍ കോടികള്‍ മുക്കിക്കളഞ്ഞു. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ അവസരങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതിന് യാതൊരു തെളിവുമില്ല. നിലവിലുള്ള സ്കൂളുകള്‍ തന്നെ ആവശ്യത്തിന് ഫണ്ട് ലഭിക്കാതെ പ്രതിസന്ധിയെ നേരിടുകയാണെന്നും ലേബര്‍ കുറ്റപ്പെടുത്തുന്നു.
ലണ്ടന്‍: കുടിയേറ്റ നയത്തില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രതിനിധികൡ നിന്നും തെരേസ മേയ്ക്ക് എതിര്‍പ്പുകള്‍. പുതിയ കുടിയേറ്റ നയത്തില്‍ നിന്ന് വിദേശികളായ വിദ്യാര്‍ത്ഥികളെ ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്. കോമണ്‍സിലും കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഈ ആവശ്യവുമായി രംഗത്തെത്തുമെന്നാണ് പുതിയ വിവരം. വിദേശ വിദ്യാര്‍ത്ഥികളെ കുയിയേറ്റക്കാരായി കാണാന്‍ കഴിയില്ലെന്നാണ് മന്ത്രിസഭയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സര്‍ക്കാര്‍ നയവും ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കാന്‍ ഇരിക്കെയാണ് ഇതിനെതിരെ ടോറി അംഗങ്ങളും എത്തിയത്.
ഹൗസ് ഓഫ് ലോര്‍ഡ്സ് കഴിഞ്ഞ മാസം പാസാക്കിയ ഹയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഭേദഗതി ബില്‍ ബുധനാഴ്ച ചര്ച്ചക്കെടുക്കുമ്പോള് വാദപ്രതിവാദങ്ങള്‍ കോമണ്‍സില്‍ ഉണ്ടാവാനിടയുണ്ട്. പഠനകാലയളവില്‍ വിദേശ വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി പരിഗണിക്കണമെന്നാണ് ഭേദഗതി. 219നെതിരെ 313 വോട്ടുകള്‍ക്കാണ് ലോര്‍ഡ്സ് ഇത് പാസാക്കിയത്. ഇതിനെ അനുകൂലിക്കുന്ന ടോറി അംഗങ്ങളാണ് വിമത നീക്കം നടത്തുന്നത്. ഈ ഭേദഗതി നിര്‍ദേശം പരാജയപ്പെടുത്തണമെന്ന് ടോറി വിപ്പ് നല്‍കാനും നീക്കമുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭേദഗതിയെ അനുകൂലിച്ചാല്‍ 9 ടോറി അംഗങ്ങളുടെ മാത്രം പിന്തുണയില്‍ ബില്‍ പാസാകും. എന്നാല്‍ 17 പേര് വിമത സ്വരം ഉയര്‍ത്തുന്നതാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് ആശങ്കയ്ക്ക് വക നല്‍കുന്നത്. പരാജയ സാധ്യതയുള്ളതിനാല്‍ പ്രധാനമന്ത്രി ഒത്തുതീര്‍പ്പിന് വഴങ്ങുമെന്നും പ്രതീക്ഷയുണ്ട്. കുടിയേറ്റ നയത്തിലെ മാറ്റം മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബറിലെ കണക്കനുസരിച്ച് 41,000 വിദ്യാര്‍ത്ഥികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ യൂണിവേഴ്സിറ്റികള്‍ ട്യൂഷന് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കകളും നിലവിലുണ്ട്.
അന്തർദേശീയ ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം ചെലവഴിച്ച ശേഷം മൂന്നു ബഹിരാകാശ യാത്രികർ ഭൂമിയിൽ മടങ്ങിയെത്തി. റഷ്യയുടെ സൊയൂസ് എംഎസ് 02 എന്ന ബഹിരാകാശപേടകത്തിലാണ് ശാസ്ത്രജ്ഞർ കസാക്കിസ്ഥാനിൽ തിരിച്ചെത്തിയത്.
റഷ്യയിലെ ആന്ദ്രേ ബോറിസെൻകോ, സെർജി റിഷികോവ്, യുഎസിലെ റോബർട്ട് കിംബ്രോ എന്നിവരാണ് തിരിച്ചെത്തിയതെന്ന് റഷ്യൻ മിഷൻ കണ്ട്രോൾ അറിയിച്ചു. തിങ്കളാഴ്ച ജിഎംടി 11.21നാണ് മൂവരും കസാക്കിസ്ഥാനിലെ ഷെസ്കസ്ഗാനിൽ എത്തിയത്.
2016 ഒക്ടോബർ 21ന് ബഹിരാകാശത്ത് എത്തിയ മൂവരും 170 ദിവസത്തോളമാണ് അവിടെ കഴിഞ്ഞത്.
ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്സ്ബോക്സുകളും പ്ലേ സ്റ്റേഷനുകളും സ്കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന് അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.
ഒരു രക്ഷിതാവ് ഇത്തരം ഉപകരണങ്ങളുമായി സ്കൂളിനെ സമീപിച്ചതാണ് ഈ നടപടി വ്യാപകമാക്കാന്‍ സ്കൂളിനെ പ്രേരിപ്പിച്ചതെന്നാണ് വിശദീകരണം. മറ്റു രക്ഷിതാക്കളും സ്കൂളിന്റെ നടപടിയെ അംഗീകരിക്കുകയാണെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഈ ഉപകരണങ്ങള്‍ സ്കൂളില്‍ രക്ഷിതാക്കള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.
പ്ലേസ്റ്റേഷനില്‍ കളിച്ചതിനാല്‍ ഉറങ്ങാന്‍ വൈകി, രാത്രി വൈകിയും ഇന്റര്‍നെറ്റിലായിരുന്നു എന്നിങ്ങനെയുള്ള ഒഴിവുകഴിവുകള്‍ പറയുന്ന കുട്ടികള്‍ ക്ലാസ് മുറികളില്‍ തീര്‍ച്ചയായും ക്ഷീണിതരാകുമെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നു. ജിസിഎസ്ഇ ഫലങ്ങളില്‍ മികച്ച പ്രകടനവുമായി 2015ല്‍ ലീഗ് ടേബിളുകളില്‍ മുന്‍നിരയില്‍ എത്തിയ സ്കൂളാണ് കിംഗ് സോളമന് അക്കാഡമി.