Education

ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കമമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് മന്ത്രി. പുതുതായി നിയനിക്കപ്പെട്ട ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡാമിന്‍ ഗ്രീന്‍ ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. യുവാക്കളും വിദ്യാസമ്പന്നരുമായ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി ഇത്തരം നീക്കങ്ങള്‍ ആവശ്യമാണെന്ന് തിങ്ക്ടാങ്ക് ആയ ബ്രെറ്റ് ബ്ലൂവുമായി സംസാരിക്കുമ്പോള്‍ ഗ്രീന്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് ഭൂരുപക്ഷം നഷ്ടപ്പെടാന്‍ കാരണമായത് യുവാക്കളായ വോട്ടര്‍മാര്‍ തഴഞ്ഞതു മൂലമാണെന്ന് വ്യക്തമായിരുന്നു.

തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം നടത്തിയ ലേബറിന്റെ പ്രകടനപത്രികയില്‍ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. ഫീസുകള്‍ ഉയര്‍ത്തുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയേ ഉള്ളുവെന്ന അഭിപ്രായമാണ് ഗ്രീനിനും ഉള്ളത്. ഫീസ് കുറച്ചാലും ഈ നിലവാരം നിലനിര്‍ത്തണമെങ്കില്‍ നികുതികള്‍ കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളിലേതുപോലെ 600ലേറെ ആളുകള്‍ തിങ്ങിനിറഞ്ഞ ലെക്ചര്‍ ഹാളുകളൊന്നും ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ കാണാനാകില്ലെന്നും അത്രയും ഗുണനിലവാരം ഇവിടെ വിദ്യാഭ്യാസത്തില്‍ ലഭിക്കുന്നുണ്ടെന്നും ഗ്രീന്‍ വ്യക്തമാക്കി.

ഫീസ് കുറയ്ക്കണമെന്നാണ് താല്‍പര്യമെങ്കില്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ലഭിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായേ പറ്റൂ. അല്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന നിലവാരം കുറയും. ഇതൊന്നുമല്ലെങ്കില്‍ നികുതികള്‍ വര്‍ദ്ധിപ്പിച്ച് ആവശ്യമായ പണം കണ്ടെത്താമെന്നും ഗ്രീന്‍ പറഞ്ഞു. ഈ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ഗ്രീന്‍ ആവശ്യപ്പെട്ടു.

വത്തിക്കാന്‍: കാത്തലിക് സ്‌കൂളുകളുടെ പേരില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിക്കണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രൂഡോ ഇക്കാര്യം ആവശ്യപ്പെട്ടത്. 19-ാം നൂറ്റാണ്ടു മുതല്‍ കാനഡയിലെ തനത് ഗോത്ര വംശജരെ മുഖ്യധാരയുടെ ഭാഗമാക്കാനെന്ന പേരില്‍ പീഡിപ്പിച്ചതിന് കാത്തലിക് സ്‌കൂളുകള്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. 1880 മുതല്‍ ആരംഭിച്ച ഇത്തരം സ്‌കൂളുകളില്‍ അവസാനത്തേത് 1996ലാണ് അടച്ചുപൂട്ടിയത്.

അബൊറിജിനല്‍ ജനതയുമായി കനേഡിയന്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ പൊരുത്തപ്പെടല്‍ എന്താണെന്ന് മാര്‍പാപ്പയെ താന്‍ ധരിപ്പിച്ചിട്ടുണ്ടെന്നും ഒരു ഖേദപ്രകടനം ഇക്കാര്യത്തില്‍ ഏറെ ഫലം ചെയ്യുമെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയില്‍ വെച്ചുതന്നെ ഈ ഖേദപ്രകടനത്തിന് വേദിയൊരുക്കാമെന്നും അതിനായി താന്‍ പോപ്പിനെ ക്ഷണിച്ചിട്ടുണ്ടെന്നും ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇതിനോട് മാര്‍പാപ്പ പ്രതികരിച്ചിട്ടില്ല. 36 മിനിറ്റ് നീണ്ടു നിന്ന സംഭാഷണം സൗഹാര്‍ദ്ദപരമായിരുന്നു എന്നാണ് വത്തിക്കാന്‍ അറിയിച്ചത്.

ഒന്നര ലക്ഷത്തോളം ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് വര്‍ഷങ്ങളായി തങ്ങളുടെ കുടുംബതങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ച് അകറ്റി കാത്തലിക് സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചിരുന്നത്. പള്ളികള്‍ നടത്തിയിരുന്ന ബോര്‍ഡിംഗ് സ്‌കൂളുകളില്‍ അവര്‍ക്ക് സ്വന്തം ഭാഷയില്‍ സംസാരിക്കുന്നതിനും സ്വന്തം ഗോത്രത്തിന്റെ രീതികള്‍ പിന്തുടരുന്നതിനും വിലക്കുകള്‍ ഉണ്ടായിരുന്നു. ഈ പദ്ധതിയുടെ ഇരകളെ പരിചരിക്കുന്നതിന്റെ ഭാഗമായാണ് കാനഡയുടെ ട്രൂത്ത് ആന്‍ഡ് റെക്കണ്‍സിലിയേഷന്‍ കമ്മീഷന്‍ മാര്‍പാപ്പ ഖേദ പ്രകടനം നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

ലണ്ടന്‍: ചെലവുകള്‍ താങ്ങാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വിചിത്രമായ നടപടികളുമായി സ്‌കൂളുകള്‍. ക്ലാസ് സമയത്തിനു ശേഷം ക്ലാസ് മുറികള്‍ സ്വയം വൃത്തിയാക്കണമെന്ന് ലണ്ടന്‍ബറോയിലെ വാന്‍ഡ്‌സ് വര്‍ത്തിലുള്ള ഫൂഴ്‌സ്ഡൗണ്‍ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ക്ലീനിംഗ് ജോലികള്‍ക്ക് ജീവനക്കാരെ നിയമിക്കാന്‍ ഫണ്ട് ഇല്ലാത്തതിനാലാണ് ഈ നടപടി. ഹെഡ്ടീച്ചറിന്റെ ഭര്‍ത്താവാണ് സ്‌കൂളിലെ പ്ലംബിംഗ് ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കൂളില്‍ ജോലിയിലുണ്ടായിരുന്ന ക്ലീനര്‍മാരിലൊരാള്‍ മറ്റൊരു ജോലി തേടിയതോടെയാണ് സ്‌കൂളില്‍ പ്രതിസന്ധി ആരംഭിച്ചത്. വേറൊരാളെ നിയമിക്കാന്‍ സ്‌കൂളിന് ആവശ്യമായ ഫണ്ട് ഉണ്ടായിരുന്നില്ല. ഹെഡ്ടീച്ചറുടെ ഭര്‍ത്താവിനു പുറമേ കുട്ടികളുടെ രക്ഷാകര്‍ത്താക്കളും സഹായത്തിനുണ്ട്. ക്ലാസ് റൂമില്‍ ആവശ്യമായ വസ്തുക്കളും കേടായ ഉപകരണങ്ങളും മറ്റും വാങ്ങി നല്‍കുന്നത് രക്ഷാകര്‍ത്താക്കളാണ്.

ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി സ്‌കൂളുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറച്ചതാണ് ഈ ദയനീയാവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുകെയിലെ സ്‌കൂളുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് അധ്യാപകരും രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും പ്രാദേശികമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ദേശീയ തലത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഇത്.

ലണ്ടന്‍: സ്‌കൂളുകള്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്. മൈക്കിള്‍ ഗോവിന്റെ മുന്‍ പോളിസി അഡൈ്വസറായ സാം ഫ്രീഡ്മാന്‍ ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം പണം മുടക്കി ഭക്ഷണം വാങ്ങേണ്ട ഗതികേടിലേക്ക് വരെ ഈ നടപടി എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. സ്‌കൂളുകളുടെ കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും പാര്‍ട്ടികള്‍ എല്ലാം ഒരേ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ ഉച്ചഭക്ഷണ പദ്ധതി പരിഹരിച്ച് പ്രഭാതഭക്ഷണം നല്‍കുമെന്ന ടോറി പ്രകടനപത്രികയിലെ പദ്ധതിയാണ് ഈ വിമര്‍ശനത്തിന് അടിസ്ഥാനം. സ്‌കൂള്‍ വീക്ക് എന്ന പ്രസിദ്ധീകരണം നടത്തിയ വിശകലനത്തില്‍ ബ്രേക്ക്ഫാസ്റ്റിനായി ഒരു കുട്ടിക്ക് 7 പെന്‍സ് മാത്രമാണ് ചെലവാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടീച്ച് ഫസ്റ്റ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച ശേഷമാണ് സോഷ്യല്‍ മീഡിയില്‍ ഈ പ്രതികരണം നടത്തിത്.

എല്ലാ സഹായങ്ങളും പിന്‍വലിക്കപ്പെട്ട ഒരു സമൂഹത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് താന്‍ സന്ദര്‍ശനം നടത്തിയത്. ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുക എന്നാല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ഭാരം എന്നാണ് അര്‍ത്ഥമാക്കുന്നത്. കുട്ടികള്‍ പട്ടിണിയിലാകാന്‍ ഇവര്‍ സ്വന്തം പണം മുടക്കി ഭക്ഷണം വാങ്ങി നല്‍കേണ്ട ഗതികേടിലാണ്. ഈ സമൂഹങ്ങളെ എല്ലാ പാര്‍ട്ടികളും പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: സ്‌കൂളുകളില്‍ നല്‍കി വരുന്ന സൗജന്യ ഉച്ചഭക്ഷണം നിര്‍ത്താനുള്ള പ്രധാനമന്തി തെരേസ മേയുടെ നീക്കം 9 ലക്ഷം കുട്ടികളഎ നേരിട്ട് ബാധിക്കും. കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയിലാണ് ഉച്ചഭക്ഷമ പരിപാടി നിര്‍ത്തുമെന്ന് സൂചനയുള്ളത്. എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ അനുസരിച്ച് 6 ലക്ഷം കുട്ടികള്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ജോലികള്‍ ഉണ്ടെങ്കിലും രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവര്‍ക്കുമായി മാത്രം ഉച്ചഭക്ഷണ പരിപാടി നിജപ്പെടുത്തുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ ഇല്ലാതാക്കുന്ന നിര്‍ദേശമാണ് പ്രകടനപത്രികയിലുള്ളത്.

സഖ്യകക്ഷി സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഉച്ചഭക്ഷണ പരിപാടി നിര്‍ത്തലാക്കി ബ്രേക്ക്ഫാസ്റ്റ് പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. സ്‌കൂള്‍ ഫണ്ടിംഗ് വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ശമിപ്പിക്കാനായി ഇതിലൂടെ മിച്ചം പിടിക്കുന്ന തുക സ്‌കൂള്‍ ഫണ്ടുകളായി നല്‍കും. എന്നാല്‍ പ്രധാനമന്ത്രി സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് നേരത്തേ നല്‍കിയ വാഗ്ദാനമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഓരോ കുട്ടിക്കും 440 പൗണ്ട് വീതം അധികച്ചെലവ് കുടുംബങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന പദ്ധതിയാണ് ഇത്. 650 പൗണ്ട് വീതം ഓരോ കുട്ടിയിലും മിച്ചം പിടിക്കാമെന്നാണ് കണ്‍സര്‍വേറ്റീവ് കണക്കുകൂട്ടുന്നത്. സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തികമായി മെച്ചപ്പെട്ട പദ്ധതിയാണ് സൗജന്യ പ്രഭാതഭക്ഷണം നല്‍കുന്നത്. തീരെ ദരിദ്രരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നത് തുടരുമെന്നും വാഗ്ദാനമുണ്ട്.

54 കിലോമീറ്ററോളം നീളത്തിൽ തൂവെള്ളയായി പരന്നു കിടക്കുന്നതാണ് അന്റാർട്ടിക്കയിലെ ടെയ്‌ലർ ഹിമാനി(glacier) പ്രദേശം. എന്നാൽ 1911ൽ അവിടേക്ക് പര്യവേക്ഷണത്തിനെത്തിയ ഗവേഷകരുടെ കണ്ണിൽ ഒരു കാഴ്ച വന്നുപെട്ടു. ഹിമാനിയുടെ നെറുകയിൽ നിന്ന് താഴേക്ക് ഒലിച്ചിറങ്ങുന്ന ‘രക്തം’. ശരിക്കും ഒരാളുടെ നെറുകയിൽ മുറിവേറ്റതു പോലെ! Blood Falls എന്നാണവർ അതിനു നൽകിയ പേര്. എന്താണ് അതെന്ന് അന്വേഷിച്ച ഗവേഷകർ കാലക്രമേണ ഒരു നിഗമനത്തിലെത്തി– മഞ്ഞുപാളികളിലെ ചുവന്ന ആൽഗെകളാണ് ചുവപ്പൻ പ്രതിഭാസത്തിനു പിന്നിൽ. പക്ഷേ അപ്പോഴും ആ ആൽഗെകൾ എവിടെ നിന്നു വന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. പിന്നെയും നൂറിലേറെ വർഷം കഴിഞ്ഞിരിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ഫെയർബാങ്ക്സിലെ ഗവേഷകർ ഒടുവിൽ ആ രഹസ്യം കണ്ടെത്തിയിരിക്കുകയാണ്. ആൽഗെകളല്ല മറിച്ച് മറ്റൊരു രാസപ്രവർത്തനം വഴിയാണ് ‘രക്തം നിറഞ്ഞ വെള്ളച്ചാട്ടം’ സൃഷ്ടിക്കപ്പെടുന്നതെന്നാണ് അവരുടെ കണ്ടുപിടിത്തം. ഭൂമിയിൽ ജീവന്റെ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് വഴിതുറക്കാൻ സഹായിക്കുന്ന പുതുതാക്കോൽ കൂടിയായി ആ കണ്ടത്തൽ.

Related image

എന്ത് കൊണ്ടിത് സംഭവിക്കുന്നു ?

ഇരുമ്പ് തുരുമ്പിക്കുന്നതിന് സമാനമായ പ്രക്രിയയാണ് ടെയ്‌ലർ ഹിമാനിയിൽ നടക്കുന്നത്. ചുറ്റിലും മഞ്ഞുമൂടിക്കിടക്കുമ്പോൾ ഇതിനു മാത്രം ഇരുമ്പ് എവിടെ നിന്നുണ്ടായി എന്ന ചോദ്യം സ്വാഭാവികം. 15 ലക്ഷം വർഷത്തെ പഴക്കമുണ്ട് ടെയ്‌ലർ ഹിമാനിക്ക്. ഇതിന്റെ രൂപീകരണ സമയത്ത് കിലോമീറ്ററുകണക്കിന് ദൂരത്തേക്കാണ് മഞ്ഞ് പരന്നത്. മഞ്ഞിന്റെ ആ യാത്രയ്ക്കിടെ അത് ഒരു ഉപ്പുവെള്ളത്തടാകത്തെയും കടന്നുപോയി. എണ്ണിയാലൊടുങ്ങാത്ത മഞ്ഞിൻപാളികൾക്കു താഴെയായി ആ തടാകം കുടുങ്ങിക്കിടന്നു. അതിലെ ഉപ്പുവെള്ളമാകട്ടെ കുറുകിക്കുറുകി കൊടും ഉപ്പുരസമുള്ളതായും മാറി. സാധാരണ താപനിലയിൽ ഉപ്പുവെള്ളം കട്ടിയാകുന്ന അവസ്ഥയിലും അതെത്തി. ഇക്കണ്ട കാലമെല്ലാം ഭൂമിയുടെ അടിത്തട്ടിൽ നിന്നും ഈ ഉപ്പുതടാകം ഇരുമ്പിന്റെ അംശങ്ങളെ വലിച്ചെടുക്കുന്നുണ്ടായിരുന്നു. വൻതോതിൽ ഇരുമ്പടങ്ങിയ ഈ വെള്ളം പുറത്തെത്തിയതോടെ ഓക്സിജനുമായി ചേർന്ന് ചുവപ്പ് നിറമാവുകയായിരുന്നു. ഇരുമ്പ് തുരുമ്പിക്കുന്ന അതേ പ്രക്രിയയാണ് ഇവിടെയും സംഭവിച്ചത്. ചോരച്ചുവപ്പല്ലെങ്കിലും തുരുമ്പിന്റെ നിറമാണ് ടെയ്‌ലർ ഹിമാനിയുടെ നെറുകയിലുള്ള ‘രക്തവെള്ളച്ചാട്ട’ത്തിനുള്ളതും!

Related image
എങ്ങനെ ഇത് പുറത്തേക്ക് പ്രവഹിക്കുന്നു ?

എന്നാൽ ഇരുമ്പിന്റെ അംശം നിറഞ്ഞ ഈ വെള്ളം എങ്ങനെ വർഷങ്ങൾ കാത്തിരുന്ന് മഞ്ഞുപാളികൾക്കിടയിലൂടെ പുറത്തേക്കൊഴുകി എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ കിട്ടിയിരുന്നില്ല. റേഡിയോ–എക്കോ സൗണ്ടിങ്(ആർഇഎസ്) എന്ന റഡാർ സംവിധാനം ഉപയോഗിച്ചായിരുന്നു ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കിയത്. ശബ്ദതരംഗങ്ങള്‍ മഞ്ഞുപാളികളിലേക്കയച്ചുള്ള പരീക്ഷണമായിരുന്നു ഇത്. രക്തവെള്ളച്ചാട്ടമുള്ള ഭാഗത്തിനു മുകളിൽ ഗ്രിഡ് ആകൃതിയിൽ ആർഇഎസ് റഡാറിന്റെ ആന്റിന ചലിപ്പിക്കുകയാണ് സംഘം ചെയ്തത്. ശബ്ദതരംഗങ്ങൾ മുന്നോട്ട് വിട്ട് വഴിയിലെ തടസ്സങ്ങൾ മനസിലാക്കുന്ന വവ്വാലുകളുടെ രീതി തന്നെയാണ് ആർഇഎസ് റഡാർ സംവിധാനത്തിലും ഉപയോഗിക്കുന്നത്. എന്തായാലും അതോടെ മഞ്ഞുപാളികളുടെ താഴെയുള്ളത് എന്തെല്ലാമെന്ന വിവരങ്ങളുടെ റഡാർ ചിത്രം ലഭ്യമായി. ടെയ്‌ലർ ഹിമാനിക്കു താഴെ ഒട്ടേറെ നീളൻ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായിരുന്നു അതിലെ പ്രധാന വിവരം. കൂട്ടത്തിൽ 300 മീറ്റർ നീളമുള്ള ഒരു വിള്ളലിലൂടെയായിരുന്നു ഹിമാനിക്ക് അടിയിലെ ഇരുമ്പുനിറഞ്ഞ ഉപ്പുവെള്ളം മുകളിലേക്കൊഴുകിയത്. ശക്തമായ സമ്മർദത്തിൽ ഉപ്പുവെള്ളം വിള്ളലിലൂടെ മുകളിലേക്കു പ്രവഹിക്കുകയായിരുന്നു. ഇതുവഴി ഒരു കാര്യം കൂടി വ്യക്തമായി, എങ്ങനെയാണ് കൊടുംഉപ്പുരസം നിറഞ്ഞിട്ടും ജലത്തിന് തണുത്തുറഞ്ഞ ഹിമാനികളിലൂടെ സഞ്ചരിക്കാനാകുന്നതെന്ന്. കട്ടിയാകുന്നതിനനുസരിച്ച് ജലം താപത്തെ പുറംതള്ളുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ആ ചൂട് പരിസര പ്രദേശങ്ങളിലെ തണുത്തുറഞ്ഞ മഞ്ഞിനെയും ചൂടുപിടിപ്പിക്കും. കുറഞ്ഞ ‘ഫ്രീസിങ് ടെംപറേച്ചറാണ്’ ഉപ്പുവെള്ളത്തിനുള്ളത്. ഇതോടൊപ്പം ചൂടുകൂടി ചേരുന്നതോടെ ഉപ്പുവെള്ളത്തിന്റെ സഞ്ചാരം എളുപ്പമാകുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് ടെയ്‌ലർ ഹിമാനിക്കു താഴെയുള്ള ഉപ്പുവെള്ളത്തിന് മഞ്ഞുപാളിയിൽ വിള്ളലുണ്ടാക്കി പുറത്തേക്കു വരാൻ സാധിച്ചതെന്നും ഓർക്കണം. അന്റാർട്ടിക്കയിൽ ഇത്തരത്തിൽ ജലത്തിന്റെ അനുസ്യൂത പ്രവാഹമുള്ള ഏറ്റവും തണുത്തുറഞ്ഞ പ്രദേശവും ഇപ്പോൾ ടെയ്‌ലർ ഹിമാനിയാണ്.

Image result for mystery-of-antarctica's-blood-falls-is-finally-solved

അതിനിടയിലും ജീവന്റെ തുടിപ്പോ !!!
തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കിടയിൽ ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരിക്കുന്ന സൂക്ഷ്മാണുക്കളുടെ ജീവരഹസ്യം സംബന്ധിച്ചും ഇതോടെ പുതിയ പഠനങ്ങൾക്ക് വഴി തുറക്കുകയാണ്. മഞ്ഞിൻപാളികൾക്കു താളെ ഉപ്പുവെള്ളത്തിൽ ഓക്സിജന്റെ അഭാവത്തിൽ ഒരു പ്രത്യേകതരം ബാക്ടീരിയങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സൾഫേറ്റുകൾ വിഘടിപ്പിച്ചാണ് ഇവ ആവശ്യമുള്ളത്ര ഊർജം ശേഖരിക്കുന്നത്. സൾഫേറ്റുകളെ സൾഫൈറ്റുകളാക്കി മാറ്റുന്നു, ഇവ വെള്ളത്തിൽ വൻതോതിലുള്ള ഇരുമ്പിന്റെ അംശങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. അതുവഴി കൂടുതൽ സൾഫേറ്റുണ്ടാകുന്നു. അവ ബാക്ടീരിയ ഉപയോഗപ്പെടുത്തുന്നു–ഇത്തരത്തിലൊരു ചാക്രിക പ്രവർത്തനം വഴിയാണ് അവ ജീവൻ നിലനിർത്തുന്നത്. പുതിയ സാഹചര്യത്തിൽ ടെയ്‌ലർ ഹിമാനിക്കു താഴെ മാത്രമല്ല അന്റാർട്ടിക്കയിൽ പലയിടത്തും ഈ പ്രതിഭാസം കണ്ടേക്കാമെന്നാണ് ഗവേഷകരുടെ അനുമാനം. അങ്ങനെയെങ്കിൽ ജീവന്റെ രഹസ്യങ്ങൾ ഇനിയുമേറെയുണ്ടാകും പുറത്തേക്കു വരാൻ. അതിനാകട്ടെ ‘രക്തംനിറഞ്ഞ വെള്ളച്ചാട്ട’ത്തേക്കാൾ കൗതുകകരമായ കഥകളും ഉണ്ടാകും പറയാൻ.

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നീറ്റ് പരീക്ഷ വിവാദത്തില്‍. ഞായറാഴ്ച നടന്ന പ്രവേശന പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളാണ് കോപ്പിടയടി തടയാനെന്ന പേരില്‍ ആവിഷ്‌കരിച്ച നിബന്ധനകള്‍ മൂലം കരഞ്ഞുകൊണ്ട് പരീക്ഷ എഴുതേണ്ടിവന്നത്. കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധന നടത്തി. വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ ബ്രാ പുറത്ത് കാത്തുനില്‍ക്കുന്ന അമ്മമാരുടെ കൈകളില്‍ കൊടുത്ത് കരഞ്ഞുകൊണ്ട് പരീക്ഷ എഴുതേണ്ട ഗതികേടുണ്ടായി.

കോപ്പിയടി തടയാനെന്ന പേരിലാണ് വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചത്. കണ്ണൂരിലെ ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെയാണ് പ്രധാനമായി പരാതി ഉയര്‍ന്നത്. എന്നാല്‍ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടത്തിവിടുമ്പോള്‍ ശബ്ദം ഉയര്‍ന്നാല്‍ ആരെയും അകത്തേക്ക് കടത്തിവിടരുതെന്ന് സ്‌കൂളിലെ അധ്യാപകന്‍ പറയുന്നു. എന്നാല്‍ അടിവസ്ത്രം മാറ്റണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നാണ് ഇവരുടെ അവകാശവാദം. ബ്രായിലെ ഹുക്കുകളുടെ പേരിലാണ് ഡിറ്റക്ടര്‍ ശബ്ദമുണ്ടാക്കിയത്. ഇതേത്തുടര്‍ന്നാണ് ഇത് അഴിച്ചുവെച്ച് പരീക്ഷ എഴുതാന്‍ നിര്‍ദ്ദേശിച്ചത്.

പരീക്ഷയ്ക്ക് മിനിറ്റുകള്‍ മാത്രം ശേഷിച്ചിരുന്നതിനാല്‍ വിദ്യാര്‍ത്ഥിനി അടിവസ്ത്രം അഴിച്ചുവെച്ച് കരഞ്ഞുകൊണ്ട് പരീക്ഷയ്ക്ക് ഇരിക്കാന്‍ നിര്‍ബന്ധിതയായി. കടുത്ത നിറത്തിലുള്ള കീഴ് വസ്ത്രങ്ങള്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് അതിരാവിലെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അവ വാങ്ങേണ്ട ഗതികേടും ചില മാതാപിതാക്കള്‍ക്കുണ്ടായി. മാത്രമല്ല ചെവിയില്‍ കിടക്കുന്ന കമ്മല്‍ വരെ ചിലര്‍ക്ക് അഴിച്ചുമാറ്റേണ്ടിവന്നു. ചുരിദാറുകളുടെ ഇറക്കമുള്ള കൈകള്‍ മുറിച്ചുമാറ്റുകയും, ജീന്‍സിന്റെ മെറ്റല്‍ ബട്ടണുകള്‍ മുറിച്ചുമാറ്റുകയുമുണ്ടായി.

ലണ്ടന്‍: സാറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഏറുന്നതായി കണ്ടെത്തല്‍. പരീക്ഷാ സമയത്ത് പിരിമുറുക്കവും ആകാംക്ഷയും ഇവരെ പിടികൂടുന്നതായാണ് കണ്ടെത്തിയത്. ചിലര്‍ക്ക് ഉറക്കക്കുറവും ആക്രമണ സ്വഭാവവും ഉണ്ടാകുന്നതായും സ്ഥിരീകരിച്ചു. സ്‌കൂള്‍ ലീഡര്‍മാര്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉണ്ടായത്. പരീക്ഷാ സമയത്ത് കുട്ടികളില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ എട്ട് സ്‌കൂള്‍ ലീഡര്‍മാരും അഭിപ്രായപ്പെട്ടു.

പിരിമുറുക്കം വര്‍ദ്ധിച്ച് ഒരു കുട്ടി കണ്‍പീലീകളെല്ലാം വലിച്ചെടുത്തു കളഞ്ഞതായും വിവരമുണ്ട്. തോല്‍ക്കുമോ എന്ന ആശങ്ക കുട്ടികള്‍ പുലര്‍ത്തുന്നുവെന്നും പരീക്ഷയ്ക്കിടെ ഇവര്‍ ഇരുന്ന് കരയുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും സര്‍വേയില്‍ പങ്കെടുത്ത അധ്യാപകര്‍ പറഞ്ഞു. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളില്‍ നടക്കുന്ന ദേശീയതലത്തിലുള്ള വിവാദ സാറ്റ് പരീക്ഷ നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. കോമണ്‍സ് സര്‍വകക്ഷി എഡ്യുക്കേഷന്‍ കമ്മിറ്റിയുടെ വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടും ഇതിനൊപ്പം തന്നെയാണ് പുറത്തു വരുന്നത്.

സാറ്റ് പരീക്ഷയുടെ ഫലം സ്‌കൂളുകളുടെ ഉത്തരവാദിത്വം അളക്കാന്‍ ഉപയോഗിക്കുന്നത് പ്രൈമറി സ്‌കൂളുകളിലെ അധ്യാപന നിലവാരത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ക്ഷേമത്തെ ബാധിക്കുന്ന വിധത്തിലാണ് ഈ പരീക്ഷ ഇപ്പോള്‍ നടന്നു വരുന്നതെന്നും ആനുവല്‍ പെര്‍ഫോമന്‍സ് ടേബിളുകളില്‍ സാറ്റ് പരീക്ഷാഫലം ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വരാനിരിക്കുന്ന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ലണ്ടന്‍: സ്‌കൂള്‍ അവധി ദിനങ്ങള്‍ യുകെയില്‍ 30 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതായി വെളിപ്പെടുത്തല്‍. എംപിമാരുടെയും ലോര്‍ഡ്‌സ് അംഗങ്ങളുടെയും സര്‍വകക്ഷി സമിതിയാണ് ഈ അവലോകനം നടത്തിയത്. സ്‌കൂളില്‍ നിന്ന് സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്ന 10 ലക്ഷത്തോളം കുട്ടികളും ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന 20 ലക്ഷത്തോളം കുട്ടികളുമാണ് സമ്മര്‍ അവധി ദിനങ്ങളില്‍ പട്ടിണിയുടെ നിഴലിലാകുന്നത്. സ്‌കൂളുകളില്ലാത്ത സമയത്ത് പട്ടിണിയാകുന്നതിനു പുറമേ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുമുള്ള സാഹചര്യങ്ങളും ഇവര്‍ക്ക് നഷ്ടമാകുന്നുണ്ടെന്നും സമിതി വിലയിരുത്തുന്നു.

സ്‌കൂള്‍ ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കാത്ത അവധിക്കാലത്ത് ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് ചാരിറ്റികളും ലോക്കല്‍ ചര്‍ച്ചുകളുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കണമെന്നും ഇതിനായി ഷുഗര്‍ ടാക്‌സില്‍ നിന്ന് ലഭിക്കുന്ന 41.5മില്യന്‍ പൗണ്ട് ഉപയോഗിക്കാന്‍ തയ്യാറാകണമെന്നുമാണ് സമിതി മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. അവധി ദിനങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്ന കുട്ടികളില്‍ പോഷകക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ കാണാറുണ്ടെന്നും സമിതി വിലയിരുത്തി. ഇത് കുട്ടികളുടെ ബുദ്ധിശക്തിയെയും പഠനനിലവാരത്തെയും വരെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അവധി ദിനങ്ങള്‍ക്കു ശേഷം ഈ വിധത്തില്‍ ഒട്ടേറെ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നു എന്നത് വാസ്തവമാണെന്നും ഇംഗ്ലണ്ടിനു പുറമേ, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേ്ണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സമാന സാഹചര്യമാണ് നിലവിലുള്ളതെന്നും സമിതി വ്യക്തമാക്കുന്നു. ക്രിസ്പുകളും ബിസ്‌കറ്റുകളും മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് ഛര്‍ദ്ദി പോലുള്ള ശാരീരികാസ്വസ്ഥതകളുണ്ടാകുന്നുണ്ട്. ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് ശാീരീരികക്ഷമതയില്ലാത്തതിനാല്‍ ഇവര്‍ പുറത്തേക്ക് പോകുന്നതായും സമിതി നിരീക്ഷിക്കുന്നു.

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടിയേറ്റക്കാരുടെ പദവി നല്‍കാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ നയം യുകെയുടെ ലോകോത്തര സര്‍വകലാശാലകളെ നാശത്തിലേക്ക് നയിക്കുമെന്ന് വാദം. കുടിയേറ്റനയത്തില്‍ മാറ്റം വേണമെന്ന് വാദിക്കുന്ന എംപിമാരാണ് ഈ വാദം ഉന്നയിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളെ പ്രത്യേക വിഭാഗമായി പരിഗണിക്കമെന്നും മൊത്തം കുടിയേറ്റക്കാരുടെ പരിധി നിര്‍ണ്ണയിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ അതില്‍ ഉിള്‍പ്പെടുത്തരുതെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു. വിവിധ പാര്‍ട്ടികളുടെ എംപിമാരുള്‍പ്പെടുന്ന എഡ്യുക്കേഷന്‍ സെലക്റ്റ് കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിരുദ്ധാഭിപ്രായം പറയുന്ന ടോറി എംപിമാരെ സമാധാനിപ്പിക്കാന്‍ ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും. അല്ലെങ്കില്‍ ബില്‍ പാസാക്കാനുള്ള നീക്കം ലോര്‍ഡ്‌സ് തടയാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ഷത്തില്‍ 1,00,000 ആയി പരിതമിതപ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ചയും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

വിദേശ വിദ്യാര്‍ത്ഥികളെ താല്‍ക്കാലിക കുടിയേറ്റക്കാരായി പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനായി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ലോര്‍ഡ്‌സ് അഭിപ്രായപ്പെട്ടിരുന്നു. കോമണ്‍സില്‍ ടോറി ചില ടോറി അംഗങ്ങളും സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. പൊതുജനങ്ങളും പാര്‍ലമെന്റും സര്‍ക്കാരിന്റെ ചില ഘടകങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ പട്ടികയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യണമെന്ന് ബോറിസ് ജോണ്‍സണ്‍, ലിയാം ഫോക്‌സ് തുടങ്ങിയ ബ്രെക്‌സിറ്റ് അനുകൂല മന്ത്രിമാര്‍ ശക്തമായി വാദിക്കുകയാണ്.

Copyright © . All rights reserved