സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷലിസ്റ്റ് കേഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 76 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12.
ഡപ്യൂട്ടി ജനറൽ മാനേജർ, വിവിധ വിഭാഗങ്ങളിൽ എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ്, ക്രെഡിറ്റ് അനലിസ്റ്റ് എന്നീ തസ്തികകളിലാണ് തിരഞ്ഞെടുപ്പ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3 തസ്തികയിൽ മാത്രം 55 ഒഴിവുകളുണ്ട്.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–2 തസ്തികയിൽ 20 ഒഴിവുകളാണുള്ളത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരിൽ നിന്നു ഇന്റർവ്യൂ മുഖേന തിരഞ്ഞെടുപ്പ് നടത്തും. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക.
അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വികലാംഗർക്ക് 125 രൂപ മതി. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.bank.sbi , www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
കൊച്ചി: വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ ശതകോടീശ്വര ക്ലബ്ബിലേക്ക്. കമ്പനിയുടെ മൂല്യം 40,000 കോടി രൂപയ്ക്ക് മുകളിൽ .കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു. 2011-ലാണ് ബൈജു രവീന്ദ്രൻ തിങ്ക് ആൻഡ് ലേൺ ആരംഭിക്കുന്നത്. പഠന സഹായിയായ പ്രധാന ആപ്പ് പുറത്തിറക്കിയതാകട്ടെ 2015-ലും.
ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടിയിരുന്നു. ഇത് ഏകദേശം 1,050 കോടി രൂപയോളം വരും. കമ്പനിയിൽ 21 ശതമാനം ഒാഹരികളാണ് ബൈജു രവീന്ദ്രന് സ്വന്തമായുള്ളത്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭം കൂടിയാണ് ബൈജൂസ് ആപ്പ്. ഇതിനു പുറമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസർ സ്ഥാനത്തേക്കും ബൈജൂസ് എത്തിയിട്ടുണ്ട്. ബെംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം.
ഉടൻ തിരിച്ചുവരാൻ ഉദ്ദേശ്യമില്ലാതെ വിവിധ കോഴ്‌സുകൾ പഠിക്കാൻ വിദേശ രാജ്യങ്ങളിൽ പോയി താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ എൻആർഐ അഥവാ പ്രവാസി ഇന്ത്യക്കാർ ആയി പരിഗണിക്കുന്നത് . വിദേശ നാണയ വിനിമയ ചട്ടങ്ങൾക്കനുസൃതമായി റിസർവ് ബാങ്കും ആദായ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരുമാണ് പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ച നിർവചനങ്ങളും നിയമങ്ങളും നിബന്ധനകളും പുറപ്പെടുവിക്കുന്നത്. പൊതുവെ പറഞ്ഞാൽ ഒരു വർഷം ഏപ്രിൽ മുതൽ തൊട്ടടുത്ത വർഷം മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ കുറവായി ഇന്ത്യയിൽ താമസിച്ചിരുന്നവരെയാണ് തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ പ്രവാസി ഇന്ത്യക്കാരനായി കണക്കാക്കുക.
∙ വിദേശ നാണയ പരിധി
അപേക്ഷ സമർപ്പിക്കുമ്പോഴും അഡ്മിഷൻ കിട്ടി പഠനം തുടരുമ്പോഴും ഫീസായും ചെലവിനായും ഉള്ള പണം ഇന്ത്യയിൽനിന്ന് വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് അയയ്ക്കാവുന്നതാണ്. ഒരു സാമ്പത്തിക വർഷത്തിൽ യുഎസ് ഡോളർ 2,50,000 വരെ ഇത്തരത്തിൽ അയയ്ക്കുന്നതിന് മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ല. വിദേശ നാണയ വിനിമയത്തിന് അധികാരപ്പെടുത്തിയിട്ടുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള ഓഥറൈസ്ഡ് ഡീലർമാർ മുഖേന വിദേശ കറൻസി വാങ്ങാവുന്നതും അയയ്ക്കാവുന്നതുമാണ്. എത്ര തവണ പണം അയയ്ക്കുന്നതിനും അനുവാദമുണ്ട്. ഉയർന്ന തുക ആവശ്യമുള്ളവർ പഠനച്ചെലവിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച് പഠിക്കുന്ന യൂണിവേഴ്‌സിറ്റിയുടെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ ആധികാരിക രേഖകൾ ആവശ്യമാണ്. പഠനശേഷം ഇന്ത്യയിൽ എത്തിയാൽ ബാക്കിയുള്ള വിദേശ നാണയം ഇന്ത്യൻ രൂപയായി പരിവർത്തനപ്പെടുത്തേണ്ടതുണ്ടെങ്കിലും 2000 യുഎസ് ഡോളറിനു തുല്യമായ വിദേശ കറൻസി സൂക്ഷിക്കാവുന്നതാണ്.
∙പണം അയയ്ക്കുന്ന മാർഗങ്ങൾ
അത്യാവശ്യ ചെലവുകൾക്കായി 5000 യുഎസ് ഡോളർ വരെ കറൻസിയായോ ട്രാവലേഴ്‌സ് ചെക്കായോ കൈയിൽ കൊണ്ടുപോകാം. അംഗീകൃത വിദേശ നാണയ ഡീലർമാരിൽനിന്ന് അപ്പപ്പോഴത്തെ ഔദ്യോഗിക നിരക്കിൽ ഇന്ത്യൻ രൂപ നൽകി വിദേശ കറൻസികൾ വാങ്ങാം. 50,000 രൂപയ്ക്കു മുകളിൽ ചെക്കായോ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫറായോ മാത്രമേ നൽകാൻ പാടുള്ളൂ. വിദേശത്തുള്ള ധനകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ടുകൾ തുറക്കുന്നതിനും രാജ്യാന്തര ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും വാങ്ങി ഉപയോഗിക്കാനുമാകും. വിദ്യാർത്ഥികളുടെ പേരിൽ ഇന്ത്യയിൽനിന്ന് പ്രീപെയ്ഡ് ഫോറെക്‌സ് കാർഡുകൾ വാങ്ങി വിദേശത്ത് ഉപയോഗിക്കാം. ആവശ്യമുള്ളപ്പോൾ ഇന്ത്യയിൽനിന്ന് രക്ഷകർത്താക്കൾക്ക് ഫോറെക്‌സ് കാർഡുകളിൽ ഇന്ത്യൻ രൂപ റീചാർജ് ചെയ്ത് നൽകാം. എൻആർഇ അക്കൗണ്ടുള്ളവർക്ക് ഇന്ത്യയിൽ തന്നെയുള്ള ബാങ്കുകളുടെ രാജ്യാന്തര ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം. ഇന്ത്യയിൽനിന്നു പണം അയയ്ക്കുന്ന വ്യക്തികൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
∙ബാങ്ക് അക്കൗണ്ട്
വിദേശത്തുനിന്ന് പണം അയയ്ക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും സ്വന്തം പേരിൽ നോൺ റസിഡന്റ് എക്‌സ്റ്റേണൽ അക്കൗണ്ട് തുറക്കാം. ഇന്ത്യൻ രൂപയിൽ അക്കൗണ്ട് നിലനിർത്താവുന്നതും വിദേശ കറൻസിയിൽ നിലനിർത്താവുന്നതുമായ പ്രത്യേകം എൻആർഇ അക്കൗണ്ടുകൾ ലഭ്യമാണ്. എൻആർഇ അക്കൗണ്ടുകളിൽ ഇന്ത്യൻ രൂപ നിക്ഷേപിക്കാൻ സാധിക്കില്ല. വിദ്യാഭ്യാസത്തോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നവർക്ക് വേതനവും മറ്റും എൻആർഇ അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന നിക്ഷേപവും പലിശയും എപ്പോൾ വേണമെങ്കിലും വിദേശത്തേയ്ക്ക് പിൻവലിക്കാവുന്നതും എൻആർഇ അക്കൗണ്ടുകളിലെ പലിശ വരുമാനത്തിന് ആദായ നികുതി നൽകേണ്ടതില്ല എന്ന ഗുണവുമുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ എൻആർഒ അക്കൗണ്ടുകളായി പരിവർത്തനം ചെയ്യാവുന്നതും ഇന്ത്യയിൽനിന്നു കിട്ടാനുള്ള പണം ഇന്ത്യൻ രൂപയായി എൻആർഒ അക്കൗണ്ടിൽ വരവു വയ്ക്കാം.
∙രൂപയുടെ മൂല്യം ഇടിയുമ്പോൾ
പഠിക്കുന്ന രാജ്യത്തിന്റെ കറൻസിയുമായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ബുദ്ധിമുട്ടുണ്ടാക്കും. വിദേശത്തു നൽകേണ്ടുന്ന തുക സമാഹരിക്കാൻ കൂടുതൽ ഇന്ത്യൻ രൂപ നൽകേണ്ടി വരുന്നു. വിദ്യാഭ്യാസ സ്ഥാപനം നൽകിയ എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യൻ രൂപയിൽ അനുവദിക്കപ്പെട്ട വിദ്യാഭ്യാസ വായ്പ തുക തികയാതെ വരും. പഠനച്ചെലവിനായി ഇന്ത്യയിൽ കരുതുന്ന തുക അനുവദിക്കപ്പെട്ട പരിധിക്കുള്ളിൽ വിദേശത്തേക്ക് മുൻകൂറായി മാറ്റുകയും വിദേശ കറൻസിയിൽ അക്കൗണ്ട് തുടങ്ങി സൂക്ഷിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതിനു പ്രതിരോധമാകും.
∙ഇൻഷുറൻസ് പരിരക്ഷ
വിദേശ പഠനത്തിനിടയിൽ ചികിത്സ തേടേണ്ടിവന്നാൽ അതതു രാജ്യത്തു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ്, അപകട ഇൻഷുറൻസ് എന്നിവ മുൻകൂട്ടി വാങ്ങി പരിരക്ഷ ഉറപ്പാക്കണം. വിദേശത്തു ചികിത്സ തേടാനാകുന്ന പോളിസികൾ ചില ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും വിൽക്കുന്നുണ്ട്. വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസികൾ നിർബന്ധമാക്കിയിട്ടുണ്ട്. പോളിസിയുടെ പ്രിമീയം തുക കൂടി വായ്പയിൽ ഉൾപ്പെടുത്തിയിരിക്കും. മറ്റുള്ളവരും ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടതുണ്ട്. രക്ഷകർത്താക്കൾക്ക് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കു സമാന തുകയ്ക്ക് വിദ്യാർഥിക്കും ഇൻഷുറൻസ് എടുക്കാം. രക്ഷാകർത്താക്കൾക്ക് പ്രിമീയം അടക്കാനുള്ള വരുമാനം ഉണ്ടായിരിക്കേണ്ടതാണ്.
ചങ്ങനാശേരി: കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയിലുള്ള ദേശീയ വിദ്യാഭ്യാസനയം, വിവിധ തലങ്ങളിൽ നിന്നും ഉയർന്നിട്ടുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ രൂപീകരിച്ചേ നടപ്പാക്കാവൂ എന്ന് ചങ്ങനാശേരി അതിരൂപത കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
അതിരൂപത കേന്ദ്രത്തിൽ കൂടിയ പഠനശിബിരം, പുതിയ വിദ്യാഭ്യാസ നയം വിലയിരുത്തി. ഭാരതത്തിന്റെ ബഹുസ്വരതയും സെക്കുലറിസവും ഉൗട്ടിയുറപ്പിക്കുന്ന കാര്യങ്ങൾ ഇതിൽ ഉണ്ടാകണമെന്നും, ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നയത്തിൽ ഉൾച്ചേർക്കണമെന്നും യോഗം നിർദേശിച്ചു.
അതിരൂപതയുടെ അതിർത്തിയിലുള്ള കോളജുകളുടെയും സ്കൂളുകളുടെയും പ്രിൻസിപ്പൽമാരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്ത യോഗം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പുതിയ നയം വിദ്യാഭ്യാസ രംഗത്ത് അസമത്വം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും, ഇത് വിദ്യാഭ്യാസ മേഖലയുടെ ദേശസാത്കരണത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ടെന്നും ഈ നയരൂപീകരണത്തിന് ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ക്രൈസ്തവർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ല എന്നും മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
സഹായമെത്രാൻ മാർ തോമസ് തറയിൽ ആമുഖസന്ദേശം നൽകി. ഡോ. റൂബിൾ രാജ്, ഡോ. അനിയൻകുഞ്ഞ് എന്നിവർ വിഷയാവതരണം നടത്തി.
വികാരി ജനറാൾ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം മോഡറേറ്ററായിരുന്നു. പിആർഒ അഡ്വ. ജോജി ചിറയിൽ, ജാഗ്രതാസമിതി കോ-ഓർഡിനേറ്റർ ഫാ. ആന്റണി തലച്ചെല്ലൂർ കോർപറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, റവ. ഡോ. തോമസ് പാടിയത്ത്, റവ. ഡോ. ഐസക്ക് ആലഞ്ചേരി, റവ. ഡോ. ചെറിയാൻ കാരിക്കൊന്പിൽ, അഡ്വ. ജോർജ് വർഗീസ്, ജോബി പ്രാക്കുഴി, ഡൊമിനിക് വഴീപ്പറന്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ന്യൂഡൽഹി: രാജ്യത്തെ 23 വ്യാജ സർവകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യുജിസി) പുറത്തിറക്കി. കേരളത്തിൽ നിന്ന് സെന്റ് ജോണ്സ് യൂണിവേഴ്സിറ്റി, കിഷനാറ്റം, കേരള എന്ന വിലാസത്തിലുള്ള സർവകലാശാലയാണ് ഇത്തവണയും പട്ടികയിലുള്ളത്. ഡൽഹിയിലെ ഏഴും ഉത്തർപ്രദേശിലെ എട്ടും പശ്ചിമ ബംഗാളിലെയും ഒഡീഷയിലെ രണ്ട് വീതവും മഹാരാഷ്ട്ര, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ ഒരോ സർവകലാശാലകളും പട്ടികയിലുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി യുജിസി പുറത്തിറക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ സെന്റ് ജോണ്സ് സർവകലാശാല ഉണ്ട്. എന്നാൽ, ഇങ്ങനെയൊരു സർവകലാശാലയെ കുറിച്ചോ കിഷനാറ്റം എന്ന സ്ഥലത്തെ കുറിച്ചോ മലയാളികൾക്ക് വലിയ പിടിപാടില്ല. എന്നാൽ, സംഗതി സത്യമാണെന്നാണ് യുജിസിയുടെ നിലപാട്.
കർണാടകയിൽ ബെൽഗാമിലുള്ള ബദഗൻവി സർക്കാർ വേൾഡ് ഓപ്പണ് യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ സൊസൈറ്റി, മഹാരാഷ്ട്രയിൽ നാഗ്പൂരിലെ രാജാ അറബിക് സർവകലാശാല എന്നി സ്ഥാപനങ്ങളും യുജിസിയുടെ വർഷങ്ങളായുള്ള പട്ടികയിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, തമിഴ്നാട്ടിലെ തിരുച്ചി പുതുരിൽ ഡിഡിബി സംസ്കൃത സർവകലാശാല മുൻ വർഷങ്ങളിലെ പട്ടികയിൽ ഇടം നേടിയിരുന്നെങ്കിൽ ഈ വർഷത്തെ പട്ടികയിൽ പുതുച്ചേരി വഴുതാവൂർ തിലസ്പെറ്റ് ശ്രീബോധി അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ എന്ന സ്ഥാപനമാണ് വ്യാജ സർവകലാശാലയായി യുജിസി രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം സർവകലാശാലകൾ പ്രവർത്തിക്കുന്നതു നിയമ വിരുദ്ധമായാണെന്നും ഇവിടെ നിന്നുള്ള ബിരുദങ്ങൾക്ക് അംഗീകാരം ലഭ്യമാകില്ലെന്നും യുജിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം താഴേക്ക് കുതിക്കുന്നു. എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സാേങ്കതിക സർവകലാശാല (കെ.ടി.യു) ആദ്യബാച്ച് ബി.ടെക് കോഴ്സ് ഫലത്തിൽ രണ്ടു കോളജുകൾക്ക് സമ്പൂർണ പരാജയം.
കൊല്ലം ജില്ലയിെല പിനാക്കിൾ, ഹിന്ദുസ്ഥാൻ എന്നീ കോളേജുുകളാണ് വിജയത്തിൽ ‘സംപൂജ്യ’രായവർ. ഗുണനിലവാരത്തിലെ പിറകോട്ടടി വ്യക്തമാക്കുന്നതാണ് ഫലം. സർവകലാശാലയിൽ ആദ്യ ബാച്ചിലുണ്ടായ 144 ൽ 112 കോളജുകളിലും (78 ശതമാനം കോളജുകൾ) വിജയം 40 ശതമാനത്തിന് താഴെയാണ്. ഇതിൽ മൂന്ന് സർക്കാർ, 13 സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും ഉൾപ്പെടുന്നു. ഇൗ വർഷം 56 കോളജുകളിലെ 108 ബാച്ചുകളിൽ ഒരു വിദ്യാർഥി പോലും അലോട്ട്മെൻറ് നേടിയില്ലെന്ന കണക്കുകൾക്ക് പിന്നാലെയാണ് ഗുണനിലവാരതകർച്ച കണക്കുകളും പുറത്തുവരുന്നത്.
‘സംപൂജ്യ’രായ കോളേജുകളിൽ വളരെ കുറവ് വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.ഒാേരാ സെമസ്റ്ററുകളിലും പരാജയപ്പെട്ട് ഒടുവിലെ പരീക്ഷ എത്തിയപ്പോൾ എണ്ണം തീരെ കുറയുകയായിരുന്നു. 10 സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ വിജയം 10 ശതമാനത്തിൽ താഴെയാണ്. ഇതിൽ ചില കോളജുകൾ അടച്ചുപൂട്ടുകയോ പ്രവേശനം നിർത്തിവെക്കുകയോ ചെയ്തവയാണ്. 10നും 20നും ഇടയിൽ വിജയശതമാനമുള്ള കോളജുകൾ 32. ഇതിൽ ഒരു സർക്കാർ എൻജിനീയറിങ് കോളജും ഉണ്ട്. വയനാട് ഗവ. എൻജിനീയറിങ് കോളജ് (19.18 ശതമാനം). 20നും 30നും ഇടയിൽ ശതമാനം വിജയമുള്ള കോളജുകൾ 37 ആണ്.
ഇതിൽ ഒരു സർക്കാർ കോളജും (ഗവ. എൻജി. കോളജ് ഇടുക്കി) നാല് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും ഉൾപ്പെടുന്നു. 30നും 40നും ഇടയിൽ വിജയമുള്ള കോളജുകൾ 33 ആണ്. ഇതിൽ ഒരു സർക്കാർ കോളജും (കോഴിക്കോട് ഗവ. എൻജി. കോളജ് ) ഒമ്പത് സർക്കാർ നിയന്ത്രിത കോളജുകളും ഉൾപ്പെടുന്നു. 32 കോളജുകൾക്ക് മാത്രമാണ് 40 ശതമാനത്തിന് മുകളിൽ വിജയം നേടാനായത്. ഇതിൽ 19 എണ്ണം 50 ശതമാനത്തിന് മുകളിലാണ്. 60 ശതമാനത്തിന് മുകളിൽ വിജയം ഏഴ് കോളജുകളിൽ മാത്രമാണ്.
അഞ്ച് വർഷം മുമ്പ് 20 ശതമാനത്തിൽതാഴെ രണ്ട്; ഇന്ന് 42
2014ൽ നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം 20 ശതമാനത്തിൽ താഴെ വിജയമുള്ള എൻജിനീയറിങ് കോളജുകളുടെ എണ്ണം രണ്ടായിരുന്നു. ഇൗ വർഷം 10 ശതമാനത്തിൽ താഴെ വിജയമുള്ള കോളജുകളുടെ എണ്ണം പത്താണ്. 20 ശതമാനത്തിൽ താഴെ വിജയമുള്ളത് 42 ആയി വർധിക്കുകയാണ് ചെയ്തത്. അന്ന് വിവിധ സർവകലാശാലകൾക്ക് കീഴിലായിരുന്ന എൻജിനീയറിങ് കോളജുകളെ പിന്നീട് സാേങ്കതികസർവകലാശാല രൂപവത്കരിച്ച് അതിലേക്ക് മാറ്റുകയായിരുന്നു.
അടച്ചുപൂട്ടാൻ കോടതി പറഞ്ഞു; നടപടിയില്ലാതെ േപായി
സ്വാശ്രയ എൻജിനീയറിങ് കോളജുകളുടെ മോശം നിലവാരത്തിൽ ഏഴ് വർഷം മുമ്പ് ഹൈകോടതി ഇടെപട്ടിരുന്നു. 40 ശതമാനത്തിന് താഴെ വിജയമുള്ള കോളജുകൾ പൂട്ടണമെന്നായിരുന്നു നിരീക്ഷണം. ഗുണനിലവാരപ്രശ്നം പഠിക്കാൻ ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ് ഇലക്േട്രാണിക്സ് പ്രഫസറായ ഡോ. എൻ. വിജയകുമാർ കൺവീനറായി സമിതിയെ സർക്കാർ നിശ്ചയിച്ചു. കോളജുകളിലെ മോശം പഠനനിലവാരമുൾപ്പെടെ ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒന്നും നടന്നില്ല.
മാക്ഫാസ്റ്റിലെ എൻ എസ് എസ് യൂണിറ്റും രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിയുമായി കൈകോർത്തു ഒരുക്കുന്ന രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് ജൂലൈ 24 -ന് 10- മണിക്ക് മാക്ഫാസ്റ്റ് കോളേജിൽ നടത്തപ്പെടും
രക്തമൂലകോശ ദാനം (Blood Stem Cell Donation) രക്തദാനം പോലെ എളുപ്പവും സുരക്ഷിതവുമാണ്. രക്തദാനത്തിനു രക്ത ഗ്രൂപ്പ് നോക്കും പോലെ രക്തമൂലകോശ ദാനം ചെയ്യാൻ HLA Typing എന്ന ടെസ്റ്റ് ആണ് വേണ്ടത്. കുടുംബത്തിന് പുറമെ നിന്നും HLA Match ലഭിക്കാൻ ഉള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെ ആണ്. തന്നെയുമല്ല ഇന്ത്യയിൽ നിന്നും നാലര ലക്ഷത്തോളം ആളുകൾ മാത്രമാണ് ഇങ്ങനെയുള്ള രജിസ്ട്രേഷൻ ചെയ്തിട്ടുള്ളൂ എന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള രോഗികൾക്ക് സാമ്യമുള്ള ദാതാവിനെ കണ്ടെത്തുവാൻ ഉള്ള സാദ്ധ്യത കുറയുന്നു.
രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യുവാൻ വളരെ എളുപ്പമാണ്. 18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. രക്തമൂലകോശ ദാനം എങ്ങനെ എന്നു മനസ്സിലാക്കിയതിനു ശേഷം സന്നദ്ധരായവർക്ക് അണുവിമുക്തമാക്കിയ പഞ്ഞി ഉൾക്കവിളിൽ ഒന്ന് ഉരസി എടുക്കുന്ന കോശങ്ങൾ കൊടുത്തു ദാതാവായി രജിസ്റ്റർ ചെയ്യാം. സാമ്പിൾ കോശങ്ങളുടെ HLA Typing Test ചെയ്തു റിപ്പോർട്ട് രജിസ്റ്ററിയിൽ സൂക്ഷിക്കുന്നു. ഒന്ന് മുതൽ രണ്ട് മാസം വരെ സമയം വേണം HLA ടൈപ്പിംഗ് പരിശോധനാ ഫലം ലഭിക്കുവാൻ.
ഒരു രോഗിക്കായി യോജിച്ച ദാതാവിനെ ലഭിച്ചാൽ രജിസ്റ്ററിയിൽ നിന്നും ദാതാവിനെ അറിയിക്കുന്നു, ദാതാവിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി, കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം 5 ദിവസം ഓരോ ഇഞ്ചക്ഷനു വീതം (മൂലകോശങ്ങൾ രക്തത്തിലേക്ക് വരുന്നതിനായി) നൽകുന്നു. അഞ്ചാം നാൾ മൂലകോശങ്ങളെ മാത്രം രക്തത്തിൽ നിന്നും വേർതിരിച്ച് ദാനം ചെയ്യാം. രക്തദാനത്തിലേത് പോലെ രക്തമൂലകോശ ദാനത്തിനു ശേഷം ദാതാവിനു ഉടൻ തിരിച്ചു പോകാം. ശേഖരിച്ച രക്തമൂലകോശങ്ങൾ രോഗിയെ ചികിൽസിക്കുന്ന ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നടത്തുന്നു.
5 നിമിഷങ്ങൾ ചിലവഴിച്ചാൽ നിങ്ങൾക്കൊരു രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യാം. ശേഷം നിങ്ങളൊരു സാമ്യം ആയാൽ, കുറച്ചു മണിക്കൂറുകൾ ചിലവഴിച്ചാൽ രക്തമൂലകോശങ്ങൾ ദാനം നൽകി ഒരു ജീവൻ രക്ഷിക്കാം.
*പ്രായ പരിധി: 18 – 50 വയസ്സ്*
*NB: മുൻപ് രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല*
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:
*ദാത്രി*: +91 96450 78285 (www.datri.org)
കഴിഞ്ഞ രണ്ട് വർഷക്കാലമായി പോളണ്ടിലെ വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരമൊരുക്കികൊണ്ടിരിക്കുന്ന യൂറോ മെഡിസിറ്റി, ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഡോക്ടറാകാൻ പഠിപ്പിക്കുന്നതും എന്നാൽ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമുള്ള യുക്രൈനിലെ യൂണിവേഴ്സിറ്റികളിലേക്ക് കുട്ടികൾക്ക് പ്രവേശനം തരപ്പെടുത്തി കൊടുക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
ലോക ആരോഗ്യ സംഘടന അംഗീകരിച്ചതും (WHO) ലോകത്ത് ഒട്ടനവധി അവസരങ്ങൾ ഉള്ള രാജ്യങ്ങളായ യുഎസ്എ , യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ മെഡിക്കൽ സ്ക്രീനിങ് പരീക്ഷകൾ ആയ USMLE, UKMLA, NEXT എന്നിവയ്ക്ക് ഒരുങ്ങാനും പ്രവേശനം നേടാനും കുട്ടികളെ സജ്ജരാക്കുന്ന യുക്രൈൻ യൂണിവേഴ്സിറ്റികൾ, ഇന്ന് ലോകത്ത് നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞ രാജ്യമാണ്.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഉക്രൈനിൽ രാജ്യാന്തര വിദ്യാർഥികൾക്കായി യൂണിവേഴ്സിറ്റികൾ തുറന്നുകൊടുത്തത് ഏതാണ്ട് 25 വർഷം മുമ്പാണ്. ലോകനിലവാരത്തിലുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പഠനം നടക്കുന്നതുമായ ഈ യൂണിവേഴ്സിറ്റികളിൽ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കുട്ടികൾ പഠിക്കുന്നു. ഇന്ത്യൻ എംബസിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏതാണ്ട് 7000 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്ന് മാത്രം ഓരോ വർഷവും ഉക്രൈനിൽ മെഡിസിൻ പഠിക്കാൻ പോകുന്നു. ഉക്രൈനിലെ വിവിധ യൂണിവേഴ്സിറ്റികൾക്കായി ജോലി ചെയ്യുന്ന എജ്യൂക്കേഷനൽ കൺസൽട്ടൻസിയുടെ അഭിപ്രായത്തിൽ കേരളത്തിൽ നിന്നു മാത്രം ഓരോ വർഷവും 500 നു മുകളിൽ വിദ്യാർത്ഥികൾ മെഡിസിൻ പഠിക്കാൻ യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നുണ്ട്. താങ്ങാനാവുന്ന ഫീസ് ആയതുകൊണ്ടും യൂറോപ്പിലെ മുൻ നിര യൂണിവേഴ്സിറ്റികളിൽ പഠിക്കാനവസരം ഉള്ളതുകൊണ്ടും വിദേശത്ത് എംബിബിഎസ് പഠിക്കാൻ പോകുന്നവർക്കിടയിൽ ഏറ്റവും ഡിമാൻഡുള്ള രാജ്യമാണ് ഉക്രൈൻ.
ഉന്നത പഠനരീതികളും താല്പര്യമുള്ള എല്ലാ കുട്ടികൾക്കും താമസസൗകര്യവും ഭക്ഷണവും നൽകുന്ന ഈ യൂണിവേഴ്സിറ്റികളിലെ ജീവിതച്ചെലവ് മറ്റു യൂണിവേഴ്സിറ്റികളും ആയി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ആറു വർഷത്തെ ഉക്രൈനിലെ മെഡിസിൻ പഠനം ഏതാണ്ട് മുപ്പത്തി അയ്യായിരം യൂറോ ( ഉദ്ദേശം 30 ലക്ഷം ഇന്ത്യൻ രൂപ )എല്ലാ ചിലവും ഉൾപ്പെടെ പൂർത്തിയാകുന്നതാണ്. വെറും 35000 പൗണ്ടിന് 6 വർഷത്തെ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഏതു രാജ്യത്തെയും പ്രവേശന പരീക്ഷ പാസായി ജോലിക്ക് പ്രവേശിക്കാവുന്നതാണ്.
അത്യാധുനിക ലാബ് സൗകര്യങ്ങൾ ,ഉന്നതനിലവാരമുള്ള ക്ലാസ് റൂമുകൾ ,ലൈബ്രറി സൗകര്യങ്ങൾ ഉന്നതനിലവാരമുള്ള റിക്രിയേഷൻ ആൻഡ് സ്പോർട്സ് കേന്ദ്രങ്ങൾ എല്ലാ കുട്ടികളുടെയും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് വളരെ ഉപകാരപ്രദമാണ്.
ഏതാണ്ട് പതിനഞ്ചോളം ആശുപത്രികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുക്രൈനിലെ ഓരോ യൂണിവേഴ്സിറ്റിയും അതിലെ കുട്ടികൾക്ക് ഈ 15-ഓളം ആശുപത്രിയിലും പോയി പഠിക്കാനും കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനുള്ള അവസരങ്ങൾ നൽകുന്നു . യൂറോപ്പിലെ പരിചയസമ്പന്നരായ ഡോക്ടർമാർ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളിലെ പഠനനിലവാരവും സൗകര്യങ്ങളും ലോകത്തെ ഏത് യൂണിവേഴ്സിറ്റികളുമായും കിടപിടിക്കുന്നതാണ്.
പോളണ്ടിലും ഉക്രൈനിലും സ്വന്തമായി പാർട്ണർ ഏജൻസികൾ ഉള്ള യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് ആ രാജ്യത്ത് അവർക്ക് പഠിക്കാൻ ആവശ്യമായ എല്ലാ സേവനങ്ങളും ഞങ്ങളുടെ ഏജൻസിയിലൂടെ ലഭ്യമാക്കുന്നതായിരിക്കും.
നിങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്ത് ജീവിക്കുന്നവർ ആകട്ടെ , കുറഞ്ഞ ചിലവിൽ പഠിച് ഒരു ഡോക്ടർ ആകുക എന്ന സ്വപ്നം ഉണ്ടെങ്കിൽ [email protected] എന്ന ഇമെയിലിലേക്കോ അല്ലെങ്കിൽ ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ ആയ 0044-7531961940 or 0091-9544557279ലേക്കോ വിളിക്കുക. നിങ്ങളുടെ മെഡിക്കൽ പ്രവേശനം യൂറോ മെഡിസിറ്റി യിലൂടെ ഉറപ്പുവരുത്തുക.
യുകെയിലെ ഏതാണ്ട് മുപ്പതിൽപരം യൂനിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂറോ മെഡിസിറ്റിയിലൂടെ യുകെ യിലെ ഒട്ടനവധി കോഴ്സുകൾക്ക് പ്രവേശനം നേടാം എന്ന കാര്യം അറിയിച്ചു കൊള്ളുന്നു. ഇപ്പോൾ യുകെയിലെ യൂണിവേഴ്സിറ്റികൾ വിദ്യാർഥികളുടെ വിസയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ലളിതവൽക്കരിച്ചിട്ടുണ്ടെന്നും പല കോഴ്സുകൾക്കും സ്റ്റേ ബാക്ക് അനുവദിച്ചിട്ടുണ്ടെന്ന കാര്യവും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
ബന്ധപ്പെടുക
Email: [email protected]
0044-7531961940
0091-9544557279
www.euromedicity.com
തിരുവല്ല: തിരുവല്ല മാക്ഫാസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ
ഡിപ്പാർട്ട്മെൻറ്റിൻെറ ആഭ്യമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആസ്പദമാക്കി ജൂലൈ പതിനേഴാം തീയതി ഏകദിന അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പിൾ ഡോ.ചെറിയാൻ.ജെ.കോട്ടയിലിൻെറ അദ്ധ്യക്ഷതയിൽ രാവിലെ 9.30 ന് IIIT കോട്ടയം ഡയറക്ടർ പ്രൊഫ.ഡോ.രാജീവ് ദരസ്ക്കർ സെമിനാറിൻെറ ഉദ്ഘാടനം നിർവ്വഹിക്കും.
റഷ്യയിലെ നാസർബായൂ യൂണിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗം തലവനായ ഡോ.അലക്സ് പാപ്പച്ചൻ ജെയിംസ് ആണ് സെമിനാർ നയിക്കുന്നത് . മൿഫാസ്റ്റ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം ഡയറക്ടർ ഡോ.എം.എസ്സ്.സാമുവലാണ് സെമിനാർ കോർഡിനേറ്റർ . ഫോൺ : 9447456938, 9400984222
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ പേഷ്യന്റ് കെയർ മാനേജർ, പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ തസ്തികയിലായി 90 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ജൂലൈ 12 വരെ അപേക്ഷിക്കാം.
യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ
പേഷ്യന്റ് കെയർ മാനേജർ (പിസിഎം)-20 ഒഴിവ്: ലൈഫ് സയൻസസിൽ ബിരുദം, ഹോസ്പിറ്റൽ/ഹെൽത്ത്കെയർ മാനേജ്മെന്റിൽ ഫുൾടൈം പിജി, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്, 30,000
പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ (പിസിസി)-70 ഒഴിവ്: ലൈഫ് സയൻസസിൽ ഫുൾടൈം ബിരുദമുള്ളവർക്ക് മുന്‍ഗണന അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്, 17916 രൂപ.
റജിസ്ട്രേഷൻ ഫീസ്:300 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ നേരിട്ടു പണമായോ ഫീസ് അടയ്ക്കാം.
വിശദവിവരങ്ങൾക്ക്: www.becil.com