Europe

യൂറോപ്യന്‍ രാജ്യമായ നോര്‍വെയില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് വമ്പന്‍ തീഗോളം. നോര്‍വേയുടെ തലസ്ഥാന നഗരമായ ഓസ്‌ലോയുടെ ആകാശത്ത് വലിയ ശബ്ദത്തോടെയാണ് തീഗോളം പ്രത്യക്ഷപ്പെട്ടത്. ഒരു വമ്പന്‍ ഉല്‍ക്കയാണ് നോര്‍വെയെ വിറപ്പിച്ച ഈ സംഭവത്തിനു പിന്നില്‍.

ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് ഉല്‍ക്ക പ്രത്യക്ഷപ്പെട്ടത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയായ ട്രോണ്ടെം വരെ ഈ ദൃശ്യം കാണാന്‍ സാധിച്ചതായാണു റിപ്പോര്‍ട്ടുകള്‍. സെക്കന്‍ഡില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ വന്ന ഉല്‍ക്ക പൊട്ടിത്തെറിച്ച പാടെ ഒരു വലിയ കൊടുങ്കാറ്റും സൃഷ്ടിച്ചു. എന്നാല്‍ ഇത് അധികസമയം നീണ്ടു നിന്നില്ല.ഇതേത്തുടര്‍ന്ന് രാജ്യത്ത് വലിയ ആശങ്ക ഉടലെടുത്തു. പൊലീസ് സ്‌റ്റേഷനുകളിലേക്ക് ലക്ഷക്കണക്കിന് എമര്‍ജന്‍സി ഫോണ്‍വിളികളാണ് എത്തിയത്.

സംഭവത്തില്‍ അത്യാഹിതങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഉല്‍ക്ക പൂര്‍ണമായും കത്തിത്തീര്‍ന്നിരുന്നില്ലെന്നും ഇതിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിച്ചെന്നുമാണു വിവരം. ഓസ്‌ലോ നഗരത്തിനു 60 കിലോമീറ്റര്‍ പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഫിന്നമാര്‍ക്ക എന്ന വനമേഖലയിലാണ് ഉല്‍ക്ക വീണതെന്നാണു കരുതപ്പെടുന്നത്.

ഗ്രഹങ്ങളായ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കുള്ള ഛിന്നഗ്രഹമേഖലയില്‍ നിന്നാണ് ഉല്‍ക്ക വന്നതെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.10 കിലോഗ്രാം ഭാരം ഇതിനുണ്ടാകുമെന്നു കരുതുന്നു.

 

 

ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാലെന്‍സ് സിറ്റിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ബാരിക്കേഡില്‍ നിന്നും ഒരാള്‍ മാക്രോണിന്റെ മുഖത്തടിക്കുകയായിരുന്നു.

അടിയേറ്റ ഉടനെ പ്രസിഡന്റ് പിറകിലേക്ക് മാറുകയും സുരക്ഷാജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തിന് രക്ഷാകവചം ഒരുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൈപിടിച്ച് അഭിസംബോധന ചെയ്ത ശേഷം ഫ്രഞ്ച് ഭാഷയില്‍ എന്തോ പറഞ്ഞ് കൊണ്ടാണ് പ്രതി അടിക്കുന്നത്. ഇയാള്‍ അടിക്കുന്നതും അടിയേറ്റ് മാക്രോണ്‍ പിറകിലേക്ക് വീഴുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് നിരവധി പേരാണ് മാക്രോണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യമെന്നാല്‍ ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളുമാണെന്നും ശാരീരികമായ ആക്രമണം അല്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് തുറന്നടിച്ചു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ എത്ര തന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു ജനാധിപത്യരാജ്യത്ത് അവ ഒരിക്കലും ദേഹോപദ്രവത്തില്‍ കലാശിക്കരുതെന്ന് പല രാഷ്ട്രീയനേതാക്കളും അഭിപ്രായപ്പെട്ടു.

 

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ഇ​ന്ത്യ​യി​ലേ​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ(​ഇ​യു) മെ​ഡി​ക്ക​ൽ സ​ഹാ​യം എ​ത്തി​ച്ചു. ഇ​യു അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വെ​ന്‍റി​ലേ​റ്റ​റു​ക​ളും റെം​ഡെ​സി​വി​റും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ക​യ​റ്റി​യ​യ​ച്ച വി​മാ​നം വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ എ​ത്തി.

ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള 223 വെ​ന്‍റി​ലേ​റ്റ​റു​ക​ളും 25,000 റെം​ഡെ​സി​വി​ർ മ​രു​ന്നു​കു​പ്പി​ക​ളും മ​റ്റ് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും നെ​ത​ർ​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള 30,000 റെം​ഡെ​സി​വി​ർ കു​പ്പി​ക​ളും പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്ന് 5,500 റെം​ഡെ​സി​വി​ർ കു​പ്പി​ക​ളും അ​ട​ങ്ങി​യ വി​മാ​ന​മാ​ണ് എ​ത്തി​യ​ത്. സ​ഹ​ക​ര​ണ​വും സ​ഹാ​യം തു​ട​രു​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ൻ​ഡം ബ​ഗ്ചി അ​റി​യി​ച്ചു.

നേ​ര​ത്തെ, ക​സാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള 5.6 ദ​ശ​ല​ക്ഷം മാ​സ്കു​ക​ളും ഇ​ന്ത്യ​യി​ൽ എ​ത്തി​യി​രു​ന്നു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്ന ഇ​ന്ത്യ​ക്ക് യു​എ​സ്, റ​ഷ്യ, യു​കെ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ട്.

 

റ​ഷ്യ​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​നും ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. റ​ഷ്യ​ൻ ന​ഗ​ര​മാ​യ ക​സാ​നി​ലാ​ണ് സം​ഭ​വം.

തോ​ക്കു​ധാ​രി​ക​ളാ​യ ര​ണ്ടു കൗ​മാ​ര​ക്കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

 

റോമിലെ മദർ ജോസ്ഫീൻ വനീനി ആസ്പത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിലെ ഫലകത്തിൽ സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്’ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
മലയാളിയായ സിസ്റ്റർ തെരേസയുടെ പേര് ആ റോഡിനു നൽകിയിരിക്കുന്നത് അവരോടുള്ള ബഹുമതിയായാണ്. കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ചതിന് വനിതാ ദിനത്തിൽ റോമാ നഗരം സിസ്റ്ററിനെ ആദരിച്ചു.

രണ്ടു തവണ കോവിഡ് പിടികൂടിയിട്ടും ഒരു വട്ടം മരണത്തിന്റെ വക്കോളം എത്തിയിട്ടും അതിനെ അതിജീവിച്ചു ജീവിതത്തിലേക്കു തിരികെയത്തി കോവിഡ് രോഗികൾക്കായി പ്രവർത്തിച്ച കണ്ണൂർ കൊട്ടിയൂർ നെല്ലിയോടി സ്വദേശിനി സിസ്റ്റർ തെരേസ വെട്ടത്തിന് ഇറ്റലിയിൽ ആദരം. കോവി‍ഡ് കാലത്തെ നിസ്വാർഥ സേവനത്തിനുള്ള ആദരമായി റോമിന് അടുത്തുള്ള ഒരു റോഡിനു സിസ്റ്റർ തെരേസയുടെ പേരു നൽകുകയായിരുന്നു.

കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് ഇറ്റലി ആദരമര്‍പ്പിച്ചപ്പോളാണ് സിസ്റ്റർ രാജ്യത്തിൻ്റെ അഭിമാനമായത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള വനിത നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കിയത്.ആസ്പത്രി കോവിഡ് സെൻ്ററാക്കി മാറ്റിയപ്പോൾ അതിൻ്റെ ഇൻചാർജ് സിസ്റ്റർ തെരേസ ആയിരുന്നു.

സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള എട്ടു വനിത നേഴ്സുമാരെ മുനിസിപ്പാലിറ്റി ആദരിച്ചു. ഇറ്റലിയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.

30 വർഷമായി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുന്ന സിസ്റ്റർ തെരേസ ഇറ്റലിയിലെ മാദ്രേ ജോസഫൈൻ വന്നിനി ആശുപത്രിയിലെ കൊച്ചു മുറിയിലേക്കു താമസം മാറ്റിയാണു സേവനം ചെയ്തത്. കൊട്ടിയൂരിലെ പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും മൂന്നാമത്തെ മകളാണു സിസ്റ്റർ തെരേസ. 6 സഹോദരങ്ങളുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് കമില്ലസ് സന്യാസിനീ സമൂഹത്തിൽ ചേർന്ന സിസ്റ്റർ ദീർഘ കാലമായി ഇറ്റലിയിലാണു ജോലി ചെയ്യുന്നത്.

മോ​​​​സ്കോ: ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ​​നേ​​​​താ​​​​വ് അ​​​​ല​​​​ക്സി ന​​​​വ​​​​ൽ​​​​നി​​​​യു​​​​ടെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യും റ​​​​ഷ്യ​​​​യി​​​​ലു​​​​ട​​​​നീ​​​​ളം പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ർ​​​​ച്ചു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. 3,000 പേ​​​​രെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്ത​​​​താ​​​​യി ചി​​​​ല നി​​​​രീ​​​​ക്ഷ​​​​ണ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

വി​​​​ഷ​​​​പ്ര​​​​യോ​​​​ഗ​​​​മേ​​​​റ്റ ന​​​​വ​​​​ൽ​​​​നി ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ ചി​​​​കി​​​​ത്സ​​​​യി​​​​ലൂ​​​​ടെ സു​​​​ഖം​​​​പ്രാ​​​​പി​​​​ച്ച് മ​​​​ട​​​​ങ്ങി​​​​വ​​​​ന്ന​​​​യു​​​​ട​​​​ൻ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് ജ​​​​യി​​​​ലി​​​​ൽ അ​​​​ട​​​​ച്ച​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. മു​​​​ന്പൊ​​​​രു കേ​​​​സി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ല​​​​ഭി​​​​ച്ച ജ​​​​യി​​​​ൽ ശി​​​​ക്ഷ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ പ​​​​തി​​​​വാ​​​​യി പോ​​​​ലീ​​​​സി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് വ്യ​​​​വ​​​​സ്ഥ ലം​​​​ഘി​​​​ച്ചു എ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണു വീ​​​​ണ്ടും ജ​​​​യി​​​​ലി​​​​ൽ അ​​​​ട​​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ത്തെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത നാ​​​​ലാ​​​​യി​​​​രം പേ​​​​രെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ന​​​​വ​​​​ൽ​​​​നി​​​​യു​​​​ടെ ഒ​​​​ട്ട​​​​ന​​​​വ​​​​ധി അ​​​​ടു​​​​ത്ത അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലോ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലോ ആ​​​​ണ്.

മോ​​​​സ്കോ, സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബെ​​​​ർ​​​​ഗ്, നോ​​​​വ​​​​സി​​​​ബി​​​​ർ​​​​സ്ക്, താ​​​​പ​​​​നി​​​​ല മൈ​​​​ന​​​​സ് 40 ഡി​​​​ഗ്രി​​​​യു​​​​ള്ള യാ​​​​ക്കു​​​​റ്റ്സ്ക്, ഓം​​​​സ്ക്, യെ​​​​ക്കാ​​​​ത്ത​​​​രീ​​​​ൻ​​​​ബെ​​​​ർ​​​​ഗ് മു​​​​ത​​​​ലാ​​​​യ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത റാ​​​​ലി ന​​​​ട​​​​ന്നു. പു​​​​ടി​​​​ൻ മോ​​​​ഷ്‌​​​​ടാ​​​​വാ​​​​ണ്, സ്വാ​​​​ത​​​​ന്ത്ര്യം വേ​​​​ണം തു​​​​ട​​​​ങ്ങി​​​​യ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ മു​​​​ഴ​​​​ക്കി.  മോ​​​​സ്കോ​​​​യി​​​​ൽ 140 പേ​​​​രെ​​​​യാ​​​​ണ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്ത​​​​ത്. മോ​​​​സ്കോ​​​​യി​​​​ലെ ജ​​​​യി​​​​ലു​​​​ക​​​​ൾ ന​​​​വ​​​​ൽ​​​​നി​​​​യു​​​​ടെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ളെ​​​​ക്കൊ​​​​ണ്ടു നി​​​​റ​​​​ഞ്ഞ​​​​തി​​​​നാ​​​​ൽ പോ​​​​ലീ​​​​സ് മ​​​​റ്റു സ്ഥ​​​​ല​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

വെസ്റ്റ് വെര്‍ജിനിയ: ഒരു വയസ്സ് മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി. വെസ്റ്റ് വെര്‍ജിനിയായിലെ വില്യംസ് ബര്‍ഗിലായിരുന്നു ദാരുണ സംഭവം. ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് 25 വയസ്സുള്ള മാതാവ് ഒറിയാന്‍ മെയേഴ്‌സ് കൊലപ്പെടുത്തിയത്. ഡിസംബര്‍ എട്ടിന് നടന്ന ദാരുണ സംഭവം ഇന്നലെയാണ് പുറത്ത് വിട്ടത്.

സ്വന്തം വീട്ടില്‍ താമസിക്കാതെ ഭര്‍ത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊത്തു ജീവിച്ചതാണ് ഇവരെ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചത്. ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവ ദിവസം സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടില്‍ എത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് തീപിടിച്ചു എന്ന വിവരമാണ് ആദ്യം ലഭിച്ചത്.

അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചപ്പോള്‍ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്‌നിക് ടേബിളില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന മാതാവിനെയും കണ്ടെത്തുകയായിരുന്നു. ഇവരുടെ സമീപം ഒരു റിവോള്‍വറും കണ്ടെത്തിയിട്ടുണ്ട്. ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്തതാണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പോലീസ് നിഗമനം.

പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ ട്ര​യ​ർ ന​ഗ​ര​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേ​ർ മ​രി​ച്ചു. പതിനഞ്ചോളം പേർക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

മരിച്ചതിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈ​വ​റെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. അതേസമയം, സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും ഡ്രൈവർ മദ്യപിച്ചിരുന്നതായുമായാണ് വിവരം.

ഫ്രാൻസിലെ ലിയോൺ നഗരത്തിലെ പള്ളിയിൽ വെടിവയ്പ്പ്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ വെടിവയ്പ്പിൽ വൈദികന് ഗുരുതര പരുക്കേറ്റു.

പള്ളി അടയ്ക്കുന്നതിനിടെ അജ്ഞാതനായ അക്രമി വൈദികന് നേരെ രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. അടിവയറിലാണ് വെടിയേറ്റത്. നിറയൊഴിച്ച ശേഷം അക്രമി ഓടി രക്ഷപെട്ടു.

കഴിഞ്ഞ ദിവസം നിസിലെ കത്തോലിക ബസലിക്കയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളെത്തുടർന്നു രാജ്യത്തെ ആരാധനാലയങ്ങൾക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്

ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയില്‍നിന്ന് വീട് വാങ്ങണമെങ്കില്‍ ലക്ഷങ്ങളോ കോടികളോ വേണ്ട. വെറും 86 രൂപ മതി. തുച്ഛമായ ഈ തുക ഈടാക്കുന്നതിന് പിന്നിലും ശക്തമായ ഒരു കാരണമുണ്ട്. വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. ഇവിടേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് അധികൃതര്‍ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നേരത്തേയും സമീപവാസികള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കൊവിഡ് കാലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗണ്‍ മാനേജ്‌മെന്റ് തുച്ഛവിലയ്ക്ക് വീടുകള്‍ വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നത്. വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സലേമി മേയര്‍ ഡൊമിനികോ വെനുറ്റി പറയുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സലേമി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്.

ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം തന്നെ 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം. അതേസമയം, മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രകാരം നവീകരണം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും നഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗണ്‍സില്‍ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക. സിസിലി ദ്വീപിന്റെ തെക്കു പടിഞ്ഞാറ് വശത്തായാണ് ചരിത്രപ്രസിദ്ധമായ സലേമി പട്ടണം സ്ഥിതി ചെയ്യുന്നത്.

 

RECENT POSTS
Copyright © . All rights reserved